പേരും പെരുമയും
നാമശാസ്ത്രം
നെയിമോളജി എന്ന ശാസ്ത്രശാഖകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തിയുടെ, ഒരു സ്ഥാപനത്തിന്റെ പേര് എങ്ങനെ എഴുതുന്നു. എങ്ങനെ ഉച്ചരിക്കുന്നു എന്നതില്‍കൂടി അതിന്റെ ആന്തരിക അര്‍ഥങ്ങള്‍ കണ്ടെത്തി സംയോജിപ്പിച്ച് ഒരു ശ്രേയസ്സ്കരമായ ഭാവി ഉണ്ടാക്കുവാന്‍ സഹായിക്കുക എന്നതാണ്.
ജനനസംഖ്യ, നാമസംഖ്യ, വിധിസംഖ്യ ഇവ കണക്കാക്കി പേര് നല്‍കിയാല്‍ ഉത്തമമാണ്. നാമദോഷങ്ങള്‍ തീരും.
ആംഗലേയ ഭാഷാമാദ്ധ്യമത്തിലെ (ഇംഗ്ലീഷ് ഭാഷ) 26അക്ഷരങ്ങളും വളരെ ശക്തിയേറിയതാണ്. പോസിറ്റീവ്, നെഗറ്റീവ് എനര്‍ജികള്‍, അക്ഷരങ്ങളുടെ ശക്തി, തരംഗദൈര്‍ഘ്യം ഇവയാണ് പ്രസ്തുത ഊര്‍ജ്ജം അനുഭവഭേദ്യമാക്കുന്നത്. വികാസം, ശബ്ദം, വൈകാരിക നിയന്ത്രണം ഇവയില്‍ അന്തര്‍ലീനമായ ശക്തിയാണ് അക്ഷരോര്‍ജ്ജം. ഇതാണ് നാമശാസ്ത്രത്തിന്റെ ശക്തി. കഴിഞ്ഞ 15 വര്‍ഷങ്ങളായി നാമശാസ്ത്രശാഖയില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്ഞാന്‍. എന്റെ പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ള ചാനലുകള്‍
|
|
|
|
|
|
| |
|
|
| |
|
|
|
മലയാള സിനിമയുടെ ഗുരുകാരണവര്‍, സര്‍വ്വകലാശാല എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന്ന എന്റെ ഗുരുനാഥന്‍ സര്‍വ്വഭൗമന്‍ പത്മശ്രീ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ എനിക്ക് അനുഗ്രഹിച്ച് നല്‍കിയ പേര് സാരഥീകൃഷ്ണ (SARATHIY KRISHNA). MOB: 97449 28052
നാമശാസ്ത്രം
ജീവിതത്തില്‍ അനവധി സമയം പല കാര്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്ന നമ്മള്‍ ഒരു സ്ഥാപനത്തിന്റെ, വ്യക്തിയുടെ, കുട്ടിയുടെ പേര്, എന്നിവ സെലക്ട് ചെയ്യുമ്പോള്‍ കൂടുതല്‍ സമയമെടുക്കാറില്ല എന്നുള്ളത് ദൗര്‍ഭാഗ്യകരമായ വസ്തുതയാണ്. എന്നാല്‍ ചിലര്‍ മാത്രം ജനനസമയം, നക്ഷത്രം, വിധി സംഖ്യ, നാമസംഖ്യ ഇതെല്ലാം കണക്കാക്കി നല്ല പേരുകള്‍ നല്‍കുന്നു. ഇത് കുട്ടികളെ നല്ല സ്വഭാവഗുണം, വിദ്യാഭ്യാസം, സുഖവും സന്തോഷപ്രദവുമായ ജീവിതം ഇവയെല്ലാം നല്‍കുന്നു.
ഒന്നുകില്‍ പേരിനെ മുഴുവനായി മാറ്റുക അല്ലെങ്കില്‍ അവയെ റീ അറേയ്ഞ്ച് ചെയ്യുക.
ഒരു കുട്ടി ജനിക്കുമ്പോള്‍ അതിന്റെ അച്ഛന്‍ ഒരു പേര് കണ്ടുവച്ചിരിക്കും. ആ പേരിന്റെ ഗുണ-ദോഷങ്ങളെക്കുറിച്ചാലോചിക്കാതെ ആ പേര് നാമകരണം ചെയ്യുന്നു എന്ന് സാഹിത്യവാരഫലത്തില്‍ പ്രൊഫ. എം. കൃഷ്ണന്‍നായര്‍ പറഞ്ഞത് നൂറ് ശതമാനവും സത്യമായ വസ്തുതയാണ്.
ശാസ്ത്രീയ അടിസ്ഥാനം
1മുതല്‍ 9 വരെയുള്ള സംഖ്യകളിലെ അക്കങ്ങളെ മൂലസംഖ്യകള്‍ എന്നും 10 മുതല്‍ മേല്‍പ്പോട്ട് സംയോജനസംഖ്യകള്‍ എന്നും പറയുന്നു. എല്ലാ സംയോജന സംഖ്യകള്‍ക്കും മൂല സംഖ്യകളുണ്ട്. മൂലസംഖ്യകളെ ആശ്രയിച്ചാണ് പേരുകളുടെ ശക്തി നിലനില്‍ക്കുന്നത്.
ഗൗതമബുദ്ധന്‍ | സിദ്ധാര്‍ത്ഥന്‍ |
സുബ്രമണ്യന്‍ | സുബ്ബയ്യ |
എം. ദക്ഷിണാമൂര്‍ത്തി | എം. കരുണാനിധി |
ഇളയരാജ | രാജയ്യ |
MUKESH BABU | MUKESH |
SALIM AHAMMED GHOSH | COCHIN HANEEFA |
ഷാജഹാന്‍ | സലിം |
കനകമഹാലക്ഷ്മി | കനക |
അബ്ദുള്‍ഖാദര്‍ | പ്രേം നസീര്‍ |
ജോസഫ് | ജോസ് പ്രകാശ് |
ക്ലാര (SARASWATHI DEVI) | ഷീല |
Prof. മാധവന്‍ നായര്‍ | മധു |
കണ്ണദാസന്‍ | മുത്തയ്യ |
സത്യനേശന്‍ നാടാര്‍ | സത്യന്‍ |
വി.ആര്‍. നെടുംഞ്ചേരിയന്‍ | നാരായണസ്വാമി |
കുമാര്‍ ഭാരതി | തെന്നാലിരാമന്‍ |
നരേന്ദ്രന്‍ സ്വാമി | വിവേകാനന്ദന് |
തകഴി | ശിവശങ്കരപ്പിള്ള |
വയലാര്‍ | രാമവര്‍മ്മ |
ത്രേസ്യാമ്മ | മിസ്. കുമാരി |
ഇ.കെ. ഭാസ്കരന്‍ നായര്‍ | അടൂര്‍ ഭാസി |
കുഞ്ഞാലി | ബഹദൂര്‍ |
ചന്ദ്രശേഖരമേനോന്‍ | ശങ്കരാടി |
കെ. സുകുമാരന്‍ | എസ്. കെ. പൊറ്റക്കാട് |
ആയില്യത്തില്‍ കുറ്റിയേരി ഗോപാലന്‍ | എ.കെ. ജി |
തിരുക്കോട് പരമേശ്വരന്‍ മാധവന്‍ | ടി.പി. മാധവന്‍ |
വിലാസിനി | എം.കെ മേനോന്‍ |
അബ്ബാജാന്‍ | കെ.പി ഉമ്മര്‍ |
സുനില്‍ | നരേന്‍ |
പ്രബു വെങ്കിടേഷ് | ധനുഷ് |
മേരി മറിയം കുര്യന്‍ | നയന്‍താര |
കൃഷ്ണന്‍നായര്‍ (BABY ANNAN) | ജയന്‍ |
ശേഷാദ്രി വെങ്കിട്ടരാമയ്യര്‍ | എം.എസ്. തൃപ്പൂണിത്തുറ |
കമലാക്ഷിയമ്മ | കാത്ത |
പനങ്ങാട്ട് വീട്ടില്‍ പത്മദളാക്ഷന്‍ | കുതിരവട്ടം പപ്പു |
PADMAVATHY | MENAKA |
നാമശാസ്ത്രം
ന്യൂമറോളജി എന്നത് സംഖ്യാശാസ്ത്രം ആണെങ്കില്‍ നാമശാസ്ത്രം എന്നത് ശബ്ദത്തിന്റെ കമ്പനങ്ങളാണ്.
നെയിമോളജി എന്നത് ഒരു പേര് എങ്ങനെ എഴുതുന്നു എങ്ങനെ ഉച്ചരിക്കുന്നു എന്നതിനെ ആസ്പദമാക്കിയാണ് നാമശാസ്ത്രംനിലകൊള്ളുന്നത്.
പേരിലുണ്ട് കാര്യം
സംഖ്യാനാമശാസ്ത്രം ജ്യോതിഷം കണക്കാക്കുന്നത് ആംഗലേയ ഭാഷാമാധ്യമ ത്തിലൂടെയാണ്. നിത്യജീവിത്തില്‍ അനേകം തവണ നമ്മുടെ പേര് ഉപയോഗിക്കുന്നുണ്ട്. നമ്മുടെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്ക് ജീവിതത്തെ സ്വാധീനിക്കാന്‍ കഴിവുണ്ടെന്നാണ് നാമശാസ്ത്ര വിദഗ്ദര്‍ പറയുന്നത്. ആംഗലേയ ഭാഷയിലെ എ മുതല്‍ ഇസഡ് വരെയുള്ള അക്ഷരങ്ങളുടെ പ്രത്യേകതകള്‍ എന്തെന്ന് അറിയേണ്ടേ? നാമശാസ്ത്ര മേഖലയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള സാരഥി കൃഷ്ണ ആംഗലേയാക്ഷരങ്ങളുടെ ശക്തിയെക്കുറിച്ച് പ്രതിപാദിക്കുക യാണ് ഈ പംക്തിയിലൂടെ.
എ
അക്ഷരമാലയിലെ ആദ്യാക്ഷരമായ എ അപാരമായ സൂര്യന്റെ ശക്തിക്കു വിധേയമാണ്. കാലാവധി ഒരു വര്‍ഷം. സൂര്യരാശിയുടെ പ്രത്യേകതമൂലം ഇവര്‍ക്ക് അന്തര്‍ലീനമായ കഴിവുകളും അതീന്ദ്രീയ ജ്ഞാനവും സിദ്ധിക്കും. ആത്മവിശ്വാസം, ഭരണസാമര്‍ത്ഥ്യം, സത്ചിന്തകള്‍, നവീനാശയങ്ങള്‍, പരിശ്രമങ്ങള്‍ ഇവ ഉണ്ടാകുന്നു. എ എന്ന അക്ഷരത്തില്‍ പേരുതുടങ്ങുന്നവരില്‍ പ്രശസ്തരാണ് അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, ഐശ്വര്യറായ് ബച്ചന്‍, അബ്ദുള്‍ ഖാദര്‍ (പ്രേം നസീര്‍).
നല്ല അക്ഷരങ്ങള്‍ എയോട് ചേര്‍ന്നുവന്നാല്‍ ഉന്നത പദവിയില്‍ എത്തും.
ബി
ദ്വിമുഖ വ്യക്തിത്വമാണ്. ബി യുടെ സവിശേഷത. ഐശ്വര്യദേവതാ കടാക്ഷം, ഉറച്ച മനസ്സ്, പ്രവര്‍ത്തന പുരോഗതി, സമ്പല്‍സമ്യദ്ധി ഇവയുണ്ടാകും. കവി ഹൃദയവും ഭാവനാ സമ്പന്നത, മനസമാധാനം ഇവയുണ്ടെങ്കിലും ഇതോടൊപ്പം അലസതയുണ്ടാകും.
ബിയോടൊപ്പം നല്ല അക്ഷരങ്ങള്‍ വന്നാല്‍ ആദി പരാശക്തിയുടെ കടാക്ഷമുണ്ടാകും. സാമ്പത്തികമായി ഉയര്‍ച്ചയും മാനസിക ശക്തിയും കുടുംബ ഐക്യവും ഉള്ളവരായിരിക്കും.
ഭക്ഷണപാനീയങ്ങളില്‍ താല്‍പ്പര്യം ഉള്ളവരായിരിക്കും. പുതിയ അനുഭവങ്ങള്‍ ക്കുവേണ്ടിയുള്ള അന്വേഷണവും മറ്റുള്ളവര്‍ക്ക് പ്രാധാന്യവും കല്‍പ്പിക്കുന്നവരും ആയിരിക്കും.
ബി അക്ഷരത്തിലെ പ്രശസ്തര്‍. ബി. ശങ്കരന്‍ നായര്‍ (ബിച്ചുതിരുമല), ഭരത് ഭൂഷന്‍ ഐ.എ.എസ്, നടന്‍ ബാല. അക്ഷരത്തിന്റെ കാലാവധി രണ്ടു വര്‍ഷം.
സി
കൊയ്ത്തരിവാള്‍ പോലെ വളഞ്ഞ അക്ഷരമായ സി ക്ക് ധൈര്യക്കുറവാണ് മുഖ്യപ്രശ്നം. തിന്മകളെ എതിര്‍ക്കാന്‍ കഴിയില്ല.
സിയോടൊപ്പം എച്ച്, എന്‍, എ എന്നീ അക്ഷരങ്ങള്‍ വന്നാല്‍ വളരെയേറെ ശക്തിവര്‍ധിക്കാനും പ്രശസ്തിയും ധനവും നേടാനും സാധിക്കും. ശക്തി കുറഞ്ഞ അക്ഷരങ്ങള്‍ പലവിധ പ്രശ്നങ്ങളുണ്ടാക്കും. വരുമാനത്തിനതീതമായ ചിലവാ യിരിക്കും. പുരോഗമന ചിന്താഗതിക്കാരാണ്. വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. അര്‍ഹിക്കുന്നതിന് അപ്പുറത്ത് അംഗീകാരങ്ങള്‍ മോഹിക്കുന്നവരാണ്. മാനസിക ചാഞ്ചല്യം ഇവര്‍ക്ക് അനുഭവപ്പെടില്ല. അക്ഷരത്തിന്റെ കാലാവധി മൂന്നുവര്‍ഷം. സാമ്പത്തിക സുരക്ഷിതത്വം, ഊര്‍ജ്ജസ്വലത, വ്യക്തമായ പദ്ധതികള്‍ ഇവയുമായി ബന്ധപ്പെടാറില്ല. സി അക്ഷത്തില്‍ പേരുതുടങ്ങുന്ന പ്രശസ്തര്‍: സി.ഐ. പോള്‍, ചാര്‍മിള, ചെങ്കിസ് ഖാന്‍.
ഡി
ദയാലുക്കളും സ്നേഹസമ്പന്നരും സത്യസന്ധതയുള്ളവരും ആത്മാര്‍ത്ഥത യുള്ളവരും നിശ്ചയദാര്‍ഢ്യമുള്ളവരുമായിരിയിരിക്കും. ചില സമയങ്ങളില്‍ അന്തര്‍മുഖരും അസൂയാലുക്കളുമായിരിക്കും. ഫലിതപ്രിയരായ ഇവര്‍ പ്രായമായ വരെ പരിചരിക്കുന്നതില്‍ ആത്മസംതൃപ്തി കണ്ടെത്തും.
കഠിനാധ്വാനം, കര്‍മഫലം ഇവ പെട്ടെന്ന് പ്രതീക്ഷിക്കുന്ന ഇവര്‍ ത്യാഗമനോഭാവത്തിനും തയ്യാറാണ്. രാഹുവിന്റെ ശക്തമായ സാന്നിധ്യത്തിന് എതിര്‍പ്പുകള്‍ തട്ടി നീക്കി വിജയം വരിക്കാന്‍ കഴിവുണ്ട്.
അസാന്മാര്‍ഗിക സ്വത്തുസമ്പാദനം, തീക്ഷ്ണമായ ചിന്തകള്‍ ഇവ സംഘട്ടത്തിന് വഴിയൊരുക്കും. ഇത് നിയന്ത്രിച്ചാല്‍ ഇവര്‍ക്ക് വിജയം ഉണ്ടാകും. അന്യഭാഷാ പഠനവും വിദേശ ബന്ധവും ഇവര്‍ക്ക് ഗുണങ്ങളുണ്ടാക്കും. പ്രതിസന്ധികളില്‍ ഊ അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍ തളരാറില്ല. ഡിയിലെ പ്രശസ്തര്‍: നടന്‍ ദേവന്‍, ദുല്‍ക്കര്‍ സല്‍മാന്‍. ഏത് കാര്യവും തുറന്ന മനസ്സോടെ സമീപിച്ചാല്‍ വിജയം വരിക്കും.
ഇ
സാഹസികത, മത്സരസ്വഭാവം, വെല്ലുവിളികള്‍ ഇതിനെ അതിജീവിച്ച് വിജയം വരിക്കും. എന്തും ബുദ്ധികൊണ്ട് വെട്ടിപ്പിടിക്കുന്നവരും വായനാ പ്രിയരും നല്ല സുഹൃത്തുക്കളെ സമ്പാദിക്കുന്നവരും ആയിരിക്കും. സൗന്ദര്യമുള്ളവരാണ് ജീവിത പങ്കാളികള്‍. വിവാദങ്ങളും ബൗദ്ധിക സംവാദങ്ങളും വളരെയേറെ ഇഷ്ടപ്പെടുന്നു. അധിക്ഷേപങ്ങളും അപവാദങ്ങളും തന്റേടത്തോടെ നേരിടുന്ന ഇവര്‍ സംഭാഷണ പ്രിയര്‍ ആണെങ്കിലും ഒരിക്കലും നല്ല ശ്രോതാവല്ല. സമ്പത്ത്, വിജ്ഞാനം, മനഃസമാധാനം, സുഖസൗകര്യങ്ങള്‍ എന്നിവ ഇ പ്രദാനം ചെയ്യുന്നു. നല്ല ബിസിനസ് പുരോഗതി ഉണ്ടാകും. ആത്മീയ ജ്യോതിഷ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. അക്ഷരത്തിന്റെ സ്വാധീനശേഷി അഞ്ച് വര്‍ഷം. ബുദ്ധ ഭഗവാന്റെ സ്വാധീനത്തില്‍ ഇ യ്ക്ക് ശ്രീ മഹാവിഷ്ണുവിന്റെയും ദേവര്‍ഷി നാരദന്റെയും അനുഗ്രഹാശിസ്സുകള്‍ ആണ് ഈ അക്ഷര വിജയാടിസ്ഥാനം.
ഇ യുടെ ദ്വിമുഖ വ്യക്തിത്വം അനുഭവപ്പെടുന്ന സന്ദര്‍ഭം സ്വാര്‍ത്ഥതയും ആര്‍ത്തിയും ഉണ്ടാക്കുന്നു.
എഫ്
ഇന്ദ്രിയസുഖങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഇവര്‍ക്ക് സന്മാര്‍ഗ്ഗ ജീവിത ചര്യകള്‍ വിധിച്ചിട്ടില്ല. എഫ് നോട് എ, ആര്‍, ജി, എച്ച് എന്നീ അക്ഷരങ്ങള്‍ ചേര്‍ ത്താല്‍ പേര്, പെരുമ, സാമ്പത്തികം, വാഹനം, കലാകായിക രംഗങ്ങളില്‍ പ്രശസ്തി ഉണ്ടാകും. അക്ഷരങ്ങള്‍ക്ക് ആഗ്രഹങ്ങള്‍ ധാരാള മാണെങ്കിലും മറ്റു ള്ളവരെ അനുസരിപ്പിക്കുവാനുള്ള പ്രവണതയാണ് കാണിക്കുക.
ആറ് വര്‍ഷം കാലാവധി. ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണത നിര്‍ബന്ധം. ശ്യംഗാരലോലുപരും ഉദാരശീലരുമായ ഇവര്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തുകൊണ്ട് ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്നു. വിശ്വസ്ത പൂര്‍ണമായ സൗഹൃദം, സൗന്ദര്യമുള്ള ജീവിതപങ്കാളി എഫ് ന്റെ സവിശേഷതകളാണ്. ഫാസില്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരാണ് ഈ അക്ഷരത്തിലെ പ്രശസ്തരില്‍ ചിലര്‍.
ജി
ജി എന്നത് ദൈവത്തിന്റെ വിഹിതമായ അക്ഷരമാണ്. മാനസികമായും ശാരീരികമായും സ്വന്തം കാര്യം നേടിയെടുക്കുന്നതില്‍ എന്തു കഷ്ടപ്പാടുകള്‍ സഹിക്കുന്നതിനും വളരെ ഉയര്‍ന്ന ചിന്താഗതി ഇവരെ വ്യത്യസ്തരാക്കുന്നു. ഇന്ദ്രിയസുഖങ്ങളും വന്‍ പദ്ധതികള്‍ ആസൂത്രണം നടത്തുന്നതിലെ വിജയവും സ്വന്തം പ്രശസ്തി വര്‍ദ്ധിപ്പിക്കും.
ജി യോടുകൂടി ഐ, ജി, ആര്‍, എ, ഇ എന്നീ അക്ഷരങ്ങള്‍ ചേര്‍ന്നാല്‍ വന്‍സാമ്പത്തികം, പദവികള്‍, എന്നിവയ്ക്ക് അര്‍ഹരായിരിക്കും. തികഞ്ഞ ഉത്തരവാദിത്വബോധം സ്വന്തം പ്രവര്‍ത്തികളിലുണ്ടെങ്കിലും പിശുക്കും ധാരാളിത്തവും ഒരേപോലെയായിരിക്കും. സമാനചിന്താഗതിക്കാരെ കണ്ടുപിടി ക്കാന്‍ ബുദ്ധിമുട്ടും. സ്വന്തം കുടുംബാംഗങ്ങള്‍ക്കുവേണ്ടി ത്യാഗം സഹിക്കുന്നവര്‍ കടുത്ത ദൈവഭക്തി, ഈശ്വരാരാധന, ദാനധര്‍മങ്ങള്‍ ലോഭമില്ലാതെ ചെയ്യുക എന്നതാണ് സവിശേഷത. അക്ഷരത്തിന്റെ കാലാവധി 7 വര്‍ഷം. ജി യിലെ പ്രശസ്തര്‍: ഗണേഷ് കുമാര്‍ (മുന്‍ മന്ത്രി നടന്‍), ഗോപിക (നടി).
എച്ച്
ഗ്രഹപ്പകര്‍ച്ചകളില്‍ വിധികര്‍ത്താവായ ശനീശ്വരന്റെ എട്ട് വര്‍ഷമാണ് കാലാവധി. ശനിയെപ്പോലെ സമ്പത്തില്‍ തളര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന മറ്റൊരു ഗ്രഹമില്ല.
സ്നേഹസമ്പന്നരും ആത്മബലമുള്ളവരും കഠിനാധ്വാനികളും ദൃഢതീരുമാന മുള്ളവരും സ്വപ്ന സഞ്ചാരികളും ആയിരിക്കും.
ഉയര്‍ച്ച താഴ്ചകള്‍ ഒരുപോലെയുള്ള ഇവര്‍ക്ക് അലസതയും വിരസതയും തീരാശാപമാണ്. തൊഴില്‍ മത്സരം, ശത്രുദോഷം, അപമാനം, എന്നിവ നേരിടേ ണ്ടിവരുന്നവര്‍ക്ക് അവസാനം വിജയം സിദ്ധിക്കും. സാമ്പത്തിക ഭദ്രതയ്ക്ക് ചില തടസ്സങ്ങളുണ്ടെങ്കിലും ആധിപത്യം വിടുന്നതിനുമുമ്പ് ശനി അനുഗ്രഹങ്ങളും നല്‍കാറുണ്ട്. സമൂഹത്തില്‍ എല്ലാ വിഭാഗക്കാരുമായും സൗഹൃദബന്ധം പുലര്‍ത്തും. എച്ച് ലെ പ്രശസ്തര്‍: ഹരി (നടന്‍) ഹരിപ്പോത്തന്‍, ഹന്‍സിക (നടി).
ഐ
അക്ഷര കാലാവധി 9 വര്‍ഷം. ആത്മവിശ്വാസം, സന്തോഷം, വ്യവസായ മത്സരങ്ങള്‍, ശത്രു ആധിപത്യ ങ്ങള്‍ നേടുന്ന ഇവര്‍ പ്രശസ്തിക്കര്‍ഹരാകും. പദ്ധതി ആസൂത്രണവിജയം ഇക്കൂ ട്ടര്‍ക്ക് അവകാശപ്പെട്ടതാണ്. ഡി, എസ്, എന്‍, എല്‍, എന്നീ അക്ഷരങ്ങള്‍ ഐ യോട് ചേര്‍ന്നാല്‍ ചില ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ആഡംബര പ്രിയരും ജീവിത വിജയം ആസ്വദിക്കുന്നവരും പരീക്ഷണങ്ങള്‍ നേരിടുന്നവരും ആയിരിക്കും. അമിത ആത്മവിശ്വാസം, ഭക്തിയും അനുസരണയും ഇല്ലാതാക്കുന്നു. മറ്റുള്ള വ്യക്തികള്‍ക്ക് മാതൃകയാകാനും നായകസ്ഥാനത്തെത്താനും വേണ്ടി ശ്രമി ക്കുന്ന ഇവര്‍ അഹംഭാവികളും ആയിരിക്കും.
ഐ യിലെ പ്രശസ്തര്‍: ഇന്ദിരാഗാന്ധി, ഇമ്രാന്‍ഖാന്‍, ഇലിയാന (നടി).
ജെ
സൂര്യഭഗവാന്റെ നിയന്ത്രണത്തിലുള്ള ജെയുടെ കാലാവധി ഒരു വര്‍ഷം. പൂര്‍ണനിയന്ത്രണമില്ല. ജെ, ഐ, എ, ആര്‍ എന്നീ അക്ഷരങ്ങള്‍ വ്യക്തിക്ക് പൂര്‍ണ സംതൃപ്തി നല്‍കും. ആരേയും ആകര്‍ഷിക്കുവാനും സന്തോഷം, ഉത്സാഹം അനുഭവിക്കാനും ഇവര്‍ക്ക് എളുപ്പമാണ്. ഇന്ദ്രിയാനുഭൂതിയും അസാന്മാര്‍ഗിക ചിന്തകളും ഒഴിവാക്കിയാല്‍ വിവാദങ്ങളില്‍ നിന്നകലാം. ആനന്ദം, സന്തോഷം, ഉന്നതപദവി ഇവരെത്തേടിയെത്തുന്നത് സാധാരണയാണ്. നിശ്ചയദാര്‍ഢ്യം കൈമുതലായുള്ള ഇവര്‍ കലാരംഗത്തും സംഗീതരംഗത്തും രാഷ്ട്രീയ രംഗത്തും തിളങ്ങി നില്‍ക്കും.
പ്രാര്‍ത്തനോര്‍ജ്ജം പൂര്‍ണതോതില്‍ ഉപയോഗിച്ചാല്‍ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കാം.
ജെ യിലെ പ്രശസ്തര്‍: കൃഷ്ണന്‍ നായര്‍ (ജയന്‍-നടന്‍), ജാക്കിചാന്‍, ജയസൂര്യ.
കെ
കാലാവധി രണ്ടുവര്‍ഷം. സുഖദുഃഖ സമ്മിശ്രമായ ജീവിതമാണ്. കെയോടുകൂടി എച്ച്, എന്‍, എ, എസ് എന്നീ അക്ഷരങ്ങള്‍ ചേര്‍ന്നാല്‍ ജീവിതത്തില്‍ പല ഉയര്‍ച്ചകളും സന്തോഷവും ലഭിക്കും. സൗന്ദര്യമുള്ളവരും സുഹൃത്തുക്കളുള്ളവരും ഗാംഭീര്യമുള്ളവരും നിസ്വാര്‍ത്ഥരും ആയിരിക്കും. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി കണക്കില്ലാത്ത സാമ്പത്തികം ചെലവാക്കും. പ്രകൃതിപഠനങ്ങള്‍, കലാരംഗം ഇവകളില്‍ ആഭിമുഖ്യം. R,K = Rock. V,K = Veek എന്നീ അക്ഷരങ്ങള്‍ പ്രതികൂല പ്രതി ധ്വനിയാണ്. ഇവര്‍ നാണംകുണുങ്ങികളാണെങ്കിലും ജീവിതത്തില്‍ ഏതു വേഷത്തിലും മികച്ചു നില്‍ക്കുകയും തികഞ്ഞ കുലീനത്വവും ഇവരുടെ സവിശേഷത.
കെ യിലെ പ്രശസ്തനായ കമലഹാസന്‍ എന്നത് കമല്‍ ഹാസന്‍ എന്നാക്കി യത് അദ്ദേഹത്തിന് ഒരുപാട് ഗുണങ്ങള്‍ ചെയ്തു.
കെ യിലെ പ്രശസ്തര്‍: പത്മശ്രീ കമല്‍ ഹാസന്‍, കാമരാജ് നാടാര്‍, കാനം ഇ.ജെ., കുഞ്ചാക്കോ ബോബന്‍.
എല്‍
രണ്ട് വര്‍ഷമാണ് കാലാവധി. സ്നേഹത്തെ സൂചിപ്പിക്കുന്ന അക്ഷരം. മാധ്യമരംഗത്ത് തിളങ്ങിനില്‍ക്കാനും സ്വന്തം പാത സ്വയം കണ്ടുപിടിക്കാനും ഇവര്‍ക്ക് ശേഷിയുണ്ട്. ഇവര്‍ക്ക് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ വിരളമായിരിക്കും. അസംതൃപ്തകരമായ ഒരു വിവാഹജീവിതം ഇവര്‍ക്കെന്നും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കും.
ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് ഒരിക്കലും ഇവര്‍ തയ്യാറല്ല എന്നുതന്നെ പറയാം. അപ്രക്ഷീതമായ ചെലവുകളും ചതിപ്രയോഗങ്ങളും നേരിടുവാനും മനസ്സ് ചഞ്ചലപ്പെടാനും ഇടയുണ്ട്.
കലുഷിതമായ കുടുംബാന്തരീക്ഷം മനഃസമാധാനം കെടുത്താന്‍ ഇടയുണ്ട്.
എല്‍ നോടുകൂടെ ഒ, എല്‍ എന്നീ അക്ഷരങ്ങള്‍ ചില നഷ്ടങ്ങളുണ്ടാക്കാനും അസുഖബാധിതനാവാനും ഇടയുണ്ട്.
നടി ലഷ്മി റായ് അടുത്തിടെ പേരുതിരുത്തി റായ് ലക്ഷ്മി എന്നാക്കി.
എല്‍ നോടുകൂടെ കെ, എ എന്നതോ വരികയാണെങ്കില്‍ ഉന്നതപദവികള്‍ അലങ്കരിക്കും. കെ യ്ക്കുശേഷം എല്‍ വന്നാല്‍ ദോഷമാണ്.
എം
പൂര്‍ണ്ണമായും രാഹുവിന്റെ നിയന്ത്രണത്തിലുള്ള അക്ഷരമാണ്. നാല് വര്‍ഷമാണ് കാലാവധി. എം കാരെ സാധാരണ മിടുമിടുക്കര്‍ എന്നാണ് പറയാറ്. സിനിമാരംഗത്തും സാംസ്കാരികരംഗത്തും മാധ്യമരംഗത്തും എം ന്റെ മാസ്മരിക ശക്തികള്‍ ധാരാളമായി കാണാം. കര്‍മനിരതരും ഉത്സാഹഭരിതരും ഭാവനാ സമ്പന്നരും വിജയശ്രീരാളിതരുമാണിവര്‍. സ്വതന്ത്രവും ശക്തവും വ്യക്തവും ആയ തീരുമാനങ്ങള്‍ ഇവരുടെ മാസ്മരിക ശക്തിയ്ക്ക് മാറ്റുകൂട്ടുന്നു. കര്‍ക്കശ സ്വഭാവം ഇവര്‍ക്ക് മനഃപ്രയാസങ്ങളുമുണ്ടാക്കുമെങ്കിലും ധനസമ്പാദനത്തില്‍ ഇവര്‍ മുന്‍പി ലാണ്. മറ്റുള്ളവരെപ്പറ്റി ചിന്തിച്ചുനേരം കളയാത്ത ഇവര്‍ സ്വന്തം കടമകളില്‍ വിശ്വസിക്കുന്നവരാണ്. മനസ്സില്‍ ആത്മധൈര്യവും തന്റേടവും ശക്തയുമുള്ള ഇവര്‍ അതൊരിക്കലും പറത്തുകാണിക്കാറില്ല.
എം ലെ പ്രശസ്തര്‍: മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ്, മാള അരവിന്ദന്‍, മനോജ് കെ. ജയന്‍, മാമുക്കോയ, മീര ജാസ്മിന്‍, മണിയന്‍പിള്ള രാജു, മഞ്ചു വാര്യര്‍.
എന്‍
ശ്രീ മഹാവിഷ്ണുവിന്റെ ആധിപത്യത്തിലുള്ള ഈ അക്ഷരം ശ്രീബുധഭഗ വാന്റെയും ദേവര്‍ഷി നാരദന്റെയും അനുഗ്രഹാശിസ്സുകളുള്ള അക്ഷരമാണ്. കാലാ വധി 5 വര്‍ഷം.
വലിയ സുഹൃദ് വലയത്തിന്റെ സ്വാധീനത്തിനും നിശ്ചയദാര്‍ഢ്യത്തിലും വിശ്വസിക്കുന്നവരാണ്. പരാക്രമശാലികളായ ഇവര്‍ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി എന്തു ത്യാഗത്തിനും ഒരുക്കമാണ്. ധനസമ്പാദമാണ് ജീവിതലക്ഷ്യം. പിശുക്ക് ഇവരുടെ പ്രത്യേകതയാണെങ്കിലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും. സ്നേഹ സമ്പന്നരും കാരുണ്യമുള്ളവരുമായിരിക്കും. ഭൗതികസുഖങ്ങള്‍ ആസ്വദിക്കുമെ ങ്കിലും മാനസികവും ശാരീരകവും പ്രയാസങ്ങള്‍ ഇവര്‍ക്ക് അനുഭവപ്പെടും.
വി എന്ന അക്ഷരം എന്‍ ന് മുന്‍പ് വന്നാല്‍ ഒരുപാട് നേട്ടങ്ങളുണ്ടാകും. ഡബ്ലിയൂ എന്ന അക്ഷരം വന്നാലും എന്നാലും തുടരെയുള്ള കര്‍മങ്ങള്‍ ചെയ്ത് സാമ്പത്തികനേട്ടം ഉണ്ടാകും. എന്‍ ആവര്‍ത്തിച്ചു വന്നാല്‍ കനത്ത സസാമ്പത്തിക മുണ്ടാകും. എന്‍ ലെ പ്രശസ്തര്‍: നരേന്ദ്രപ്രസാദ്, നസ്രിയ, നരേന്‍ (യഥാര്‍ത്ഥ പേര് സുനില്‍)
ഒ
അസുരഗുരുവായ ശുക്രാചാര്യയുടെ നിയന്ത്രണങ്ങളും സ്വഭാവങ്ങളും സവിശേഷതകളും അടങ്ങിയതാണ് ഈ അക്ഷരം.
ജാതകത്തില്‍ പൊതുവേ ശുക്രനെ ചിന്തിക്കുന്നത് സ്ത്രീയായിട്ടാണ്. അതുകൊണ്ട് ചില ദുര്‍ബലതകളും ഈ അക്ഷരത്തിനുണ്ട്. ആശയാഭിലാഷങ്ങളുടെ കാര്യത്തില്‍ ഒരു രഹസ്യ സ്വഭാവവും കര്‍ക്കശ്യസ്വഭാവവും ഈ അക്ഷര ത്തിനുണ്ട്.
ഒരു വ്യക്തിയുടെ പേരില്‍ ഈ അക്ഷരം വരാതിരിക്കുകയാണ് നല്ലത്. കാരണം ഒ എന്നത് അത് ഒരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. വ്യാപാരനഷ്ടം കുടുംബത്തില്‍ സമാധാനക്കുറവ്, ബന്ധുക്കളുമായി ശത്രുത ഇതെല്ലാം ഈ അക്ഷര മുണ്ടാകുന്നു.
ദുഃഖം, നിരാശ, പരാജയബോധം, കാര്യശേഷിക്കുറവ് ഇതെല്ലാം ഈ അക്ഷരത്തിന്റെ സംഭാവനയാണ്. ഒ എന്നത് ആവര്‍ത്തിച്ചുവന്നാല്‍ കര്‍മരംഗം കുറച്ചുനാളത്തേക്കെങ്കിലും മാറിച്ചിന്തിക്കണം.
എന്‍ എന്ന അക്ഷരം മുന്‍പില്‍ വന്നാല്‍ No എന്ന നെഗറ്റീവ് ദോഷം ചെയ്യും. ഒ യ്ക്കുശേഷം എന്‍ വന്നാല്‍ ഒഎന്‍ എന്നത് പോസിറ്റീവ് നല്ലതാണ്. ഇവര്‍ ഫലിതപ്രിയര്‍ ആയിരിക്കും. ഒ യോടുകൂടി നല്ല അക്ഷരങ്ങള്‍ വന്നാല്‍ ധനവും പ്രശസ്തിയുമുണ്ടാകും. തുല്യസ്വഭാവമുള്ളവരെയാണ് വിവാഹകാര്യങ്ങള്‍ക്ക് പരിഗ ണിക്കുക.
സ്നേഹസമ്പാദനത്തില്‍ ഇവര്‍ സമര്‍ത്ഥരാണ്. ധനം, സമയം, ഊര്‍ജം ഇവ വിനിയോഗിക്കുന്നതില്‍ അപാരസാമര്‍ത്ഥ്യമാണ് ഇവര്‍ക്ക്. ദൃഢതയുള്ളതും വിശ്വസ്തതയുള്ളതുമായ ബന്ധങ്ങള്‍ക്ക് ഇവര്‍ പരിഗണന നല്‍കുന്നു.
ഒ യിലെ പ്രശസ്തര്‍: ഒ.രാജഗോപാല്‍, ഒ.മാധവന്‍, ഉമ്മന്‍ചാണ്ടി, ഒക്ടോവിയ, ഓവിയാ (നടി).
പി
പി യില്‍ തുടങ്ങുന്ന പേരുകാര്‍ക്കുള്ള സവിശേഷതകള്‍ - കേതുവിന്റെ സ്വാധീനത്തിലാണെങ്കിലും ശനീശ്വരന്റെ അനുഗ്രഹാശിസ്സുകളുള്ള അക്ഷരമാണ്. ഇവര്‍ ഉയര്‍ന്ന സാമൂഹ്യബന്ധങ്ങള്‍ ഇഷ്ടപ്പെടുന്നു. നിലനിര്‍ത്തുന്നു. സ്വന്തം ഇമേജ് വര്‍ധിപ്പിക്കുകയാണ് ജീവിതലക്ഷ്യം. പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് എപ്പോഴും വിധേയമായിക്കൊണ്ടിരിക്കുന്ന ജീവിതത്തിനുടമകളാണ്. വിവാഹ കാര്യത്തില്‍ നിഷ്കര്‍ഷയുള്ള ഇവര്‍ക്ക് ബുദ്ധി, സൗന്ദര്യം, സാമൂഹികാംഗീകാരം ഇവയുള്ള വധുവിനെയാണ് താത്പര്യം. മാനസിക സന്തോഷം തരുമെന്നുറപ്പുള്ള പരീക്ഷണങ്ങള്‍ക്ക് എത്ര പണം ചെലവാക്കാനും മടിയില്ല ഇവര്‍ക്ക്. പി ആവര്‍ത്തിച്ചു വന്നാല്‍ ഭരണപരമായ കാര്യക്ഷമത, ഉന്നതസ്ഥാനലബ്ധി, ഉജ്ജ്വല വ്യക്തിത്വം ഇവയുണ്ടാകും. ജീവിതത്തില്‍ വിജവും പുരോഗതിയും ഉണ്ടാകുന്ന ഇവര്‍ക്ക് സമ്പത്ത് എത്ര അധികരിച്ചാലും തൃപ്തിയുണ്ടാകില്ല. സംഭാഷണ വേള യില്‍ നായകത്വം വഹിക്കുന്നതിനുള്ള സാമര്‍ത്ഥ്യവും സംവാദങ്ങള്‍ സംഘടി പ്പിക്കുന്നതിന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാനും ഇവര്‍ക്ക് മടിയില്ല അതീന്ദ്രിയ ജ്ഞാനവും ജീവിതരഹസ്യങ്ങളും അറിയുവാനുള്ള ദൈവാനുഗ്രഹം ഇവരില്‍ കണ്ടു വരുന്നു. പി യിലെ പ്രശസ്തര്‍ പി.പി.മുകുനന്ദന്‍, പി.ആര്‍.കുറുപ്പ്, പി.കെ.മോഹനന്‍ (കൃഷി മന്ത്രി) പ്രിയാമണി (മടി), പ്രിയങ്ക (നടി)
ക്യൂ
ശനീശ്വരന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം. മാനസികശക്തിയും പ്രയത്നിക്കാനുള്ള മനസ്സും ഇക്കൂട്ടര്‍ക്ക് സ്വന്തമാണ്. സ്ഥിരമായ പദ്ധതികളും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളും ഇവരുടെ വ്യക്തിത്വത്തിന് മാറ്റുകൂട്ടുന്നു. എന്തിനേയും ചോദ്യം ചെയ്യാനുള്ള പ്രവണത ഇവരില്‍ കണ്ടുവരുന്നു. രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ ഇവരുമായി സംസാരിക്കാതിരിക്കുന്നതാണ് ഉത്തമം. നല്ല സംഭാഷണ ചാതുരി ഇവര്‍ക്കുണ്ട്. പ്രണയകാര്യങ്ങളിലും സൗഹൃദസംഭാഷണങ്ങളിലും ഇവര്‍ തിളങ്ങി നില്‍ക്കും. ക്യൂവിലെ പ്രശസ്തര്‍: ക്യൂന്‍മേരി, ക്യൂന്‍ ഡയാന, ക്യൂന്‍ എലിസബത്ത്.
ആര്‍
ചൊവ്വയുടെ പൂര്‍ണനിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം. ആര്‍ എന്ന അക്ഷരത്തിന്റെ സൂര്യന്‍ ഉച്ചരാശിയിലാണ് സഞ്ചരിക്കുന്നത്. ആര്‍ എന്നത് ആത്മവിശ്വാസം, ഉന്മേഷം, ജീവിതവിജയം, ഊര്‍ജസ്വലത തുടങ്ങിയവയുടെ ഉടമസ്ഥരായിരിക്കും. നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്ന ഇവര്‍ ക്ഷിപ്ര കോപികളും നിര്‍ബന്ധബുദ്ധിയുള്ളവരുമായി കാണപ്പെടുന്നു. മറ്റുള്ളവരെ എളുപ്പ ത്തില്‍ മനസ്സിലാക്കുന്ന ഇവര്‍ സ്വന്തം കടമകള്‍ അസാമാന്യപാടവത്തോടെ ചെയ്തുതീര്‍ക്കുന്നു. എ എന്ന അക്ഷരം ആര്‍ ന് മുന്‍പില്‍ വന്നാല്‍ ധാരാളം ധനവും പ്രശസ്തിയും വിദേശയാത്രകളും ആ വ്യക്തിയ്ക്ക് സ്വന്തം. എ എന്ന അക്ഷരം ആര്‍ ന് ശേഷം വന്നാല്‍ കനത്ത സാമ്പത്തികം ആ വ്യക്തിയ്ക്കുണ്ടാകും.
പി എന്ന അക്ഷരം ആര്‍ ന് മുന്‍പ് വന്നാല്‍ ഇവര്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. ആര്‍ നുശേഷം പി വന്നാല്‍ വളരെ ശ്രദ്ധയോടെ ജീവിക്കേണ്ട അവസ്ഥയാണ്. ആ സംയോജനം നന്നല്ല.
ആര്‍ നുശേഷം കെ വന്നാല്‍ ഉറച്ചമനസ്സും പരുക്കന്‍ സ്വഭാവവും ഉണ്ടാകും. ഡി യ്ക്കുശേഷം ആര്‍ വന്നാല്‍ ഇടപ്പെടുന്ന വ്യക്തികളെ കൂടുതല്‍ മനസ്സിലാക്കി പഠിച്ച് വേണം മുന്നേറുവാന്‍. സൗഹൃദങ്ങള്‍ ഇവര്‍ ജീവീതാവസാനം വരെ നിലനിര്‍ത്തുന്നു എന്നതാണ് സവിഷശേഷത. സ്നേഹമുള്ളവര്‍ക്കുവേണ്ടി ഏതു സഹായം ചെയ്യാനും ഇവര്‍ സദാസമ്പന്നരാണ്. ആത്മീയമായും ഭൗതികമായും ബുദ്ധിപരമായും എല്ലാം ഒരേ രീതിയില്‍ കാണുകയും തങ്ങള്‍ക്ക് എല്ലാം അധീനമാണെന്ന് ഇവര്‍ വിശ്വസിക്കുയും ചെയ്യുന്നു. ആര്‍ ലെ പ്രശസ്തര്‍ രമേശ് ചെന്നിത്തല, രജനീകാന്ത് (എം.ശിവാജി റാവു) എന്നതാണ് രജനീകാന്ത് എന്നാക്കിയത്. രതീഷ്, രമ്യാനബീശന്‍, രഞ്ജിനി, റോമ, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, റോജ.
എസ്
സൂര്യഭഗവാന്റ സ്വാധീനത്തിലുള്ളതാണ് ഈ അക്ഷരം. സര്‍പ്പധാരിയായ കൈലാസനാഥന്റെ അനുഗ്രഹാശിസ്സുകളും ഈ അക്ഷരത്തിനുണ്ട്. സഞ്ചാരവും വിദേശബന്ധങ്ങളും കാര്യസാമര്‍ത്ഥ്യവും നിശേചയദാര്‍ഢ്യവും ഇവരുടെ കൂടെപ്പിറപ്പാണ്.
എസ് നു ശേഷം ആര്‍ വന്നാല്‍ മറ്റുള്ളവരെ ബഹുമാനിച്ച് സ്വന്തം കാര്യം നേടിയെടുക്കാന്‍ സമര്‍ത്ഥരായിരിക്കും.
എ, എന്‍ എന്ന അക്ഷരങ്ങള്‍ വന്നാല്‍ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവു മുണ്ടാകും.ഏത് അപല്‍സന്ധിനേരിടാനും ജാഗരൂകമായ പ്രകൃതമായിരിക്കും ഇവര്‍ക്ക്. താല്‍പ്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാനും ചില അവസരങ്ങളില്‍ അവരെ നിരുത്സാഹപ്പെടുത്തുവാനും ശ്രമിക്കും. ഇവര്‍ ശ്രദ്ധ, വിവേകം, കാര്യക്ഷമ, സുഖഭോഗങ്ങള്‍ ഇവയ്ക്കെല്ലാം അതീവപ്രധാനം നല്‍കുന്നു. സംഗീതം ഏറെ ഇഷ്ടപ്പെടുന്ന ഇവര്‍ പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ ത്തുന്നു.
എസ് ആവര്‍ത്തിച്ചുവന്നാല്‍ ഒരുപാട് നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാകും. എസ് ലെ പ്രശസ്തര്‍: സുരേഷ് ഗോപി, സുഭാഷ് ചന്ദ്രബോസ്, ഷാജി കൈലാസ്, സുഹാ സിനി, സഞ്ചയന്‍ (എഴുത്തുകാരന്‍), സില്‍ക്ക് സ്മിത (വിജയലക്ഷ്മി), സായ്കുമാര്‍.
ടി
ചന്ദ്രഭഗവാന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം. കാലാനുസൃതമായ മാറ്റങ്ങളില്‍ ഒരുപരിധിവരെ ശ്രദ്ധിക്കുന്ന ഇവര്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാറില്ല. ജീവിതത്തിലെ ബാല്യകാല സംഭവങ്ങളിലെ ഓര്‍മകളില്‍ മുഴുകി ജീവിക്കാനാണ് ഇവര്‍ക്കിഷ്ടം. ഈ പേരുകള്‍ നേതൃസ്ഥാനത്ത് എത്തിച്ചേരും. സുഖദുഃഖ സമ്മിശ്രഫലങ്ങളാണ് ഈ അക്ഷരത്തില്‍ നിന്ന് ലഭിക്കുന്നത്. സുഖപ്രദമായ ജീവിതം, കഠിനപ്രവര്‍ത്തികള്‍ ഇവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. ടി യിലെ പ്രശസ്തര്‍: ടി.പി.മാധവന്‍ (തിരുക്കോട് പരമേശ്വരന്‍ മാധവന്‍), ടി.കെ. രാമകൃഷ്ണന്‍ (മുന്‍ മന്ത്രി), ടിനി ടോം (നടന്‍)
യു
ശ്രീമഹാവിഷ്ണുവിന്റെ സ്വാധീനവലയത്തിനുള്ളതാണ് ഈ അക്ഷരം. സാഹസപ്രിയരും അസാമാന്യ ധൈര്യശാലികളും കടുത്ത പ്രണയിതാക്കളു മായിരിക്കും. ഉന്നതമായ ചിന്തകളും ഉയര്‍ന്ന വ്യക്തിത്വത്തിനും ഉടമകളു മായിരിക്കും ഇവര്‍. സൗന്ദര്യസംരക്ഷണത്തിനുവേണ്ടി എത്ര സമ്പത്ത് ചെലവഴി ക്കാനും മടിക്കാത്തവര്‍.
യു വിനോട് കെ ചേര്‍ന്നാല്‍ അപാരമായ അറിവും ഉന്നതപദവികളും സ്വയ ത്തമാക്കും. ജി എന്ന അക്ഷരം വന്നാല്‍ ചില കാര്യങ്ങളില്‍ വ്യക്തതയില്ലാത്ത അവസ്ഥയും സംജാതമാകും. യുവിനോട് ആര്‍ ചേര്‍ന്നാല്‍ ഉന്നതപദവികളും പ്രശസ്തിയുമുണ്ടാകും, ആര്‍, എം, ആര്‍, എ എന്നീ അക്ഷരങ്ങള്‍ യു വിനോട് ചേര്‍ ന്നാല്‍ ധാരാളം സമ്പത്തും പ്രശസ്തിയും ഉന്നതപദവികളും ദൈവാനുഗ്രഹവും ഉണ്ടായിത്തീരും.
യു ആവര്‍ത്തിച്ചുവന്നാല്‍ സ്വകാര്യ ദുഃഖങ്ങള്‍ കൂടപ്പിറപ്പായിരിക്കും. സുഹൃത്തു ക്കളോട് സ്നേഹവും വിശ്വാസവും കാണിക്കുകയും അവരെ വിഷയസന്ദര്‍ഭങ്ങളില്‍ സഹായിക്കുകയും ചെയ്യും.
വി
രാഹുവിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം. വ്യതസ്ത വ്യക്തി ത്വങ്ങള്‍ ഇവരില്‍ കണ്ടുവരുന്നു. ഒരേസമയം ഒന്നിലധികം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും വിജയം വരിക്കുകയും ചെയ്യുന്നു. ആത്മാര്‍ത്ഥത, സ്നേഹം, ത്യാഗമനോഭാവം എന്നിവ ഇവരുടെ കൂടെപ്പിറപ്പാണ്. ആത്മാര്‍ത്ഥമായ സൗഹൃദബന്ധ ങ്ങള്‍ ആഗ്രഹിക്കുന്ന ഇവര്‍ വലിയ സൗഹൃദ് വലയത്തിന്റെ ഉടമകളായിരിക്കും.
ആത്മവിശ്വസം, ദൈവിക ചിന്തകള്‍ക്കു പ്രാധാന്യം ഇവ വി ക്കാരുടെ പ്രത്യേകതയാണ്. വി ആവര്‍ത്തിച്ചുവന്നാല്‍ ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയം വരിക്കും. വി യോടുകൂടെ എ വന്നാല്‍ തൊഴില്‍ മുന്നേറാന്‍ സാധിക്കും. വിയോടുകൂടെ എന്‍ എന്ന അക്ഷരം വന്നാല്‍ നേട്ടങ്ങളുടെ പട്ടിക തന്നെ ഇക്കൂ ട്ടര്‍ക്ക് സ്വന്തമാകും. നേതാവായി ഉയര്‍ത്തപ്പെടും. വിയോടുകൂടെ കെ വന്നാല്‍ സ്ഥാപനങ്ങളായാലും അങ്ങേയറ്റം പ്രയാസങ്ങള്‍ നേരിടേണ്ടിവരും.
വി യോടുകൂടെ ഇ വന്നാല്‍ കഷ്ടപ്പാടുകളുടെ പരമ്പര ഉണ്ടാകുമെങ്കിലും അവസാന വിജയം വരിച്ച് ഒരു സ്ഥാനത്തെത്തുമെന്ന് ഉറപ്പ്.
ഡബ്ല്യൂ
ശ്രീ ബുദ്ധഭഗവാന്റെ സ്വാധീനത്തുള്ളതാണ് ഈ അക്ഷരത്തിന് നാരീശ്വര അനുഗ്രഹങ്ങളും ശക്തിവിശേഷങ്ങളും ഉണ്ട് എന്ന് എടുത്തുപറയേണ്ടതാണ്.
സമ്പല്‍സമൃദ്ധവും സുഖാനുഭൂതികളും നിറഞ്ഞ് ജീവിതമായിരിക്കണം തങ്ങളുടേതെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. ജീവിതം അന്വേഷണാത്മകമാക്കാന്‍ ഉള്ള വ്യഗ്രത ഇവരില്‍ കാണാം. എന്തിനേയും ചോദ്യം ചെയ്യുവാനും വിമര്‍ശനാബുദ്ധ്യാ വിലയിരുത്താനും ഇവര്‍ക്ക് സാമര്‍ത്ഥ്യമുണ്ട്. അപാര സംഭാഷണ സാമര്‍ത്ഥ്യമുള്ള ഇവര്‍ ഇണങ്ങാത്ത ചുറ്റുപാടുകളോടുപോലും യോജിച്ചുപോവാന്‍ ശ്രമിക്കുന്നു.
എസ്, ഐ എന്നീ അക്ഷരങ്ങള്‍ ഇതിനു മുമ്പോ പിമ്പോ വന്നാല്‍ ആത്മീയ മായി അത്യുന്നതിയിലെത്തും. എ, ആര്‍ എന്നീ അക്ഷരങ്ങള്‍ ഇതിനുശേഷം വന്നാല്‍ മനഃസമാധാനക്കുറവും കുടുംബപ്രശ്നങ്ങളും അലട്ടിക്കൊണ്ടിരിക്കും.
എക്സ്
ശുക്രാചാര്യന്റെ നിയന്ത്രണത്തിലുള്ള ഈ അക്ഷരത്തിന്റെ കാലവധി ആറ് വര്‍ഷം. ഗുണന ചിഹ്നംപോലെയുള്ള എക്സ് എന്ന അക്ഷരം വ്യക്തികളുടെ ജീവി ത്തില്‍ ഒട്ടേറെ പ്രയാസങ്ങളുണ്ടാക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അന്വേഷണാ ത്മകമായി പലതലങ്ങളിലേക്ക് വ്യാപിക്കാനും ഉത്തമ പരിഹാര നിര്‍ദ്ദേശങ്ങള്‍ കൈക്കൊള്ളാനും ഇവര്‍ക്കുള്ള കഴിവ് മാതൃകാപരമായ. എക്സ് പേരില്‍ വന്നാല്‍ സ്നേഹസമ്പന്നരും ധനസമ്പാദനത്തില്‍ ആകൃഷ്ടനുമായിരിക്കും
വൈ
കേതുവിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും സമഗ്രമായ അന്വേഷണം നടത്തി കാര്യങ്ങള്‍ അപഗ്രഥിക്കാനുള്ള ഇവരുടെ കഴിവ് അപാരമാണ്.
എല്ലാം തന്റെ അദ്ധ്യക്ഷതയില്‍ നടക്കണമെന്ന് മനസ്സില്‍ നിഗൂഢമായ ആഗ്രഹിക്കുന്നവരാണിവര്‍. മറ്റുള്ളവര്‍ക്ക് സഹായകമായ രീതിയില്‍ പെരുമാ റാനും അതുവഴി നേതൃസ്ഥാനത്തേയ്ക്കെത്താനും ഇവര്‍ ശ്രമിക്കും.
അനന്തരമായ ആഗ്രഹങ്ങളും സംസാര നിയന്ത്രണമില്ലായ്മയും ഇവരില്‍ കണ്ടുവരുന്നു. ശാരീരികമായി ഇവര്‍ ശക്തമായിരിക്കും. ഏതു കാര്യങ്ങളിലും വിജയ പരാജയങ്ങള്‍ നോക്കാതെ മുന്‍പില്‍ നിന്ന് പ്രവര്‍ത്തിക്കും.
ഇസഡ്
ശനീശ്വരന്റെ ആധിപത്യത്തിലുള്ള അക്ഷരം. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഇവര്‍ തങ്ങള്‍ക്ക് ലാഭമുണ്ടെങ്കില്‍ മാത്രമേ സമ്പത്ത് ചെലവഴിക്കൂ എന്ന് നിര്‍ബന്ധമുള്ളവരുമാണ് ഇവര്‍.
സ്വാര്‍ത്ഥ, കര്‍ക്കശ്യബുദ്ധി ഇവ ഇവരില്‍ കണ്ടുവരുന്നു. ഏതെങ്കിലും പ്രതി സന്ധിയില്‍ പെട്ടുപോയാല്‍ എല്ലാവരും ഇവരെ ഒറ്റപ്പെടുത്താറാണ് പതിവ്. കുടുംബാംഗങ്ങള്‍ക്കുവേണ്ടി എന്തു കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറായ ഇവര്‍ സാമ്പ ത്തിക കാര്യങ്ങളില്‍ അത്ര വിശ്വസ്തത പുലര്‍ത്താറില്ല. ഒരു പരിധിയില്‍ കൂടുതല്‍ ദൈവവിശ്വാസം ഇവരില്‍ കണ്ടുവരുന്നില്ല.
പ്രൊ. ഡോ. സുകുമാര്‍ അഴിക്കോട് (PROF. DR. SUKUMAR AZHIKODE)
ജനനസംഖ്യ 3
നാമസംഖ്യ 2
വിധിസംഖ്യ 8
കേരളത്തിലെ സാംസ്കാരിക നായകന്മാരില്‍ പ്രമുഖനായ ശ്രീ. സുകുമാര്‍ അഴിക്കോട് സാറിനെക്കുറിച്ച് വിവരങ്ങള്‍ നാമശാസ്ത്രമനുസരിച്ച് വിശകലനം ചെയ്യുന്നു.
S എന്നത് സര്‍പ്പധാരിയായ ശ്രീ കൈലാസ നാഥനെ സൂചിപ്പിക്കുന്ന ഈ അക്ഷരത്തിന് അന്തര്‍ലീനമായ പല കഴിവുകളും ഉണ്ട്. സാഗരം പോലെ വിശാലമായ അറിവും ഈ അക്ഷരം നല്‍കുന്നു.
U എന്നത് മറ്റുള്ളവരെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് മുന്നേറാന്‍ കഴിവു നല്‍കുന്ന അക്ഷരമാണ്.
U എന്നതിനോടുകൂടെ Kഎന്ന അക്ഷരം നിലനില്‍ക്കുമ്പോഴും അസാധാര ണമായ അറിവും പ്രാഗത്ഭ്യവും ഉണ്ടാകുന്നു. സൂര്യന് താഴെയുള്ള ഏത് വിഷയെത്തെക്കുറിച്ചും അവഗാഹമുണ്ടാകുന്നു.
KU എന്നത് ശുദ്ധമായ ഭാഷയില്‍ ശക്തമായി സംസാരിക്കാനുള്ള പാടവം നല്‍കുന്ന അക്ഷരങ്ങളാണ്.
M എന്നത് ഏറ്റവും തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ലെറ്ററാണ്. ഈ അക്ഷരം പേരില്‍ വന്നാല്‍ രാഹുവിന്റെ ശക്തമായ സപ്പോര്‍ട്ട് ഗുണകരമായി ഭവിക്കുന്നു.
MA എന്നത് അപക്വമായ പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍നിന്ന് മനസ്സിനെ വിലക്കുന്ന അക്ഷരങ്ങളാണ്. ഒരു വ്യക്തിക്ക് ഗുണകരമായ സാമൂഹിക ബന്ധങ്ങള്‍ ഉണ്ടാക്കുവാന്‍ സഹായിക്കുന്നു.
AR എന്നത് യാത്രകള്‍ ഇഷ്ടപ്പെടുന്ന വ്യക്തിത്വവും ധനസമ്പാദനത്തിനും ശക്തിപകരുന്ന അക്ഷരങ്ങളാണ്.
R എന്ന അക്ഷരത്തിന്റെ സൂര്യന്‍ ഉച്ചരാശിയില്‍ ആയതിനാല്‍ അതോടുകൂടെ A നില്‍ക്കുമ്പോഴും വളരെയേറെ ദൈവാനുഗ്രങ്ങള്‍ ഉണ്ടാകും.
A എന്നത് സൂര്യാപഹാരത്തിലുള്ള അക്ഷരമായതിനാല്‍ അന്തര്‍ലീനമായ പല കഴിവുകളും ഈ അക്ഷരം നല്‍കുന്നു.
Z എന്നത് സാമ്പത്തിക കാര്യങ്ങളില്‍ പ്രയാസം ഉണ്ടാക്കുന്ന അക്ഷരമാണെങ്കിലും തൊട്ടടുത്ത് HI എന്ന അക്ഷരങ്ങള്‍ നില്‍ക്കുന്നത് ഉയര്‍ന്ന പദവികള്‍ വഹിക്കുമെന്നതിന്റെ സൂചനകളാണ്.
K എന്നത് ഉയര്‍ന്ന പദവിയില്‍ ഇരിക്കുമ്പോഴും മാനസിക ദുഃഖങ്ങള്‍ കുടപ്പിറപ്പായിരിക്കും.
O എന്നത് ഭൂമിയെ പ്രതിനിധീകരിക്കുന്ന അക്ഷരമാണെങ്കിലും കേതുവിന്റെ അപഹാരത്തിലായതിനാലും, ശൂന്യതയെ സൃഷ്ടിക്കുന്നത് കൊണ്ടും സപ്പോര്‍ട്ടിംഗ് ലെറ്റേഴ്സ് ഇല്ലാത്തതിനാലും നല്ല സംയോജനമല്ല സൃഷ്ടിക്കുന്നത്.
DE എന്നീ അക്ഷരങ്ങള്‍ സല്‍ഫലങ്ങള്‍ അല്ല നല്‍കുന്നത്.
വിവിധ യൂണിവേഴ്സിറ്റികളില്‍ പ്രഗത്ഭമായ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം തത്വമസി എന്ന തന്റെ പുസ്തകത്തിന് കേന്ദ്ര-കേരള സാഹിത്യ അക്കാഡമി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നാമശാസ്ത്രമനുസരിച്ച് അദ്ദേഹത്തിന്റെ വിധിസംഖ്യ 8 ആയതുകൊണ്ട് 8 ശനീശ്വരന്റെ സംഖ്യ ആയതിനാല്‍ ശനി എന്നത് ശാസ്താവായതുകൊണ്ടും ശാസ്താവിന്റെ ധ്വനി തത്വമസി ആയത് കൊണ്ടും ശനീശ്വരന്റെ അനുഗ്രഹങ്ങള്‍ വളരെയേറെ സിദ്ധിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.
ശനീശ്വരന്റെ പ്രത്യേകത
ശനിക്ക് ഒന്നുകില്‍ ഉയര്‍ന്നനില അല്ലെങ്കില്‍
പരമ ദരിദ്രാവസ്ഥ
മദ്ധ്യമനില സാധാരണയായി കാണുന്നില്ല
എം. ടി വാസുദേവന്‍ നായര്‍ (M.T. VASUDEVAN NAIR)
ജനനസംഖ്യ 6
നാമസംഖ്യ 9
വിധിസംഖ്യ 2 കേരളത്തിലെ സാംസ്കാരിക നായകനും, തിരക്കഥാകൃത്തും, സംവിധായകനുമായ പ്രമുഖനായ ശ്രീ. എം. ടി. സാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ നാമശാസ്ത്രമനുസരിച്ച് വിശകലനം ചെയ്യുന്നു.
M എന്നത് രാഹുവിന്റെ ശക്തമായ സപ്പോര്‍ട്ടിനുള്ള സെലിബ്രിറ്റി ലെറ്ററാണ്. ഈ അക്ഷരം പേരില്‍ നല്ല അക്ഷരത്തോടുകൂടി നിന്നാല്‍ ഉന്നതപദവിയില്‍ എത്തും.
T എന്നത് ഛായ, പ്രതിഛായ ഇവ നിലനിര്‍ത്തുന്ന അക്ഷരമാണ്. M നോടുകൂടി ചേരുമ്പോള്‍ MIGHT എന്ന പ്രതിധ്വനി ശക്തമായ പോസ്റ്റീവ് എനര്‍ജി ഉണ്ടാക്കുന്നു.
VA എന്നത് ഏറ്റവും കൂടുതല്‍ ജനപ്രീതികരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശക്തിനല്‍കുന്ന അക്ഷരങ്ങളാണ്. V എന്നത് ദ്വിമുഖ വ്യക്തിത്വം ഉണ്ടാക്കുന്ന അക്ഷരമാണ്.
SU എന്നത് പലവിധ വ്യവഹാരങ്ങളെ സൂചിപ്പിക്കുന്ന അക്ഷരങ്ങളാണ് സാമ്പത്തികമായി കരുതിവയ്ക്കാത്ത പ്രക്യതമാണ് സൂചിപ്പിക്കുന്നത്.
DE എന്നത് പലതരത്തിലുള്ള അസുഖങ്ങളും പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും ജനന സംഖ്യ 6 ആയതിനാല്‍ എല്ലാ പ്രയാസങ്ങളേയും നിഷ്പ്രയാസം തരണം ചെയ്യുന്നു.
VAN എന്നത് ഈ അക്ഷര സംയോജനങ്ങള്‍ സല്‍ഫലങ്ങളാണ് നല്‍കുന്ന തെങ്കിലും ജനപ്രതീകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെങ്കിലും ചില പ്രശ്ന ങ്ങളില്‍ സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും എതിര്‍പ്പുകള്‍ക്കിടയുണ്ട്.
NA എന്ന അക്ഷരങ്ങള്‍ ഉള്ളതിനാല്‍ പൗരാണിക കഥാപാത്രങ്ങളെ വ്യത്യസ്ഥ വീക്ഷണക്കോണുകളില്‍ അവതരിപ്പിച്ചു.
AI എന്നത് സൂര്യശക്തിയാല്‍ ശക്തമായ ആത്മവിശ്വാസവും അന്തര്‍ലീനമായ കഴിവുകളും പ്രദാനം ചെയ്യുന്നു.
IR R എന്ന അക്ഷരത്തിന്റെ സൂര്യന്‍ ഉച്ചരാശിയില്‍ ആയതിനാല്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.
1957-ലെ മാത്യഭൂമി സബ്എഡിറ്റര്‍ ആയി ചുതലയേറ്റു.സൂര്യരാശിയുടെ പ്രത്യേകതകൊണ്ട് പാതിരാവും പകല്‍വെളിച്ചവും എന്ന കൃതി ഖഃണ്ഡശയായി പ്രസിദ്ധീകരിച്ചു.നാലുകെട്ടിന് കേന്ദ്ര-കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.1973-ല്‍ എം. ടി. യുടെ മുറപ്പെണ്ണിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപതക്കം.2005-ല്‍ പത്മഭൂഷണ്‍... തുടര്‍ന്ന് ജ്ഞാനപീഠം.
മമ്മൂട്ടി (MAMMOTTY)
ജനനസംഖ്യ - 7
നാമസംഖ്യ - 9
വിധിസംഖ്യ - 1
ജനനസംഖ്യ 7 വന്നത് ഏറ്റവും നല്ല കുടുംബജീവിതം, സാമൂഹ്യബന്ധങ്ങള്‍ നിര്‍ലോഭമായി ലഭിക്കുമെന്ന സൂചനയാണ്. വിധിസംഖ്യ 1 എന്നത് ചലച്ചിത്രരംഗത്ത് ഉന്നതങ്ങള്‍ കീഴടക്കാന്‍ വളരെയേറെ ദൈവാനുഗ്രഹങ്ങള്‍ ലഭിയ്ക്കാനും ഉള്ള സാധ്യതകളാണ്. പ്രവര്‍ത്തനമേഖലയില്‍ ഒന്നാമനായി നില്‍ക്കാനും കഴിയുന്നു.
MA എന്ന് അക്ഷരങ്ങള്‍ നേരും നെറിയുമുള്ള പ്രവര്‍ത്തികള്‍ ചെയ്യാന്‍ കരുത്തു നല്‍കുന്ന അക്ഷരങ്ങളാണ്. പിന്നീടുള്ള MMഏറ്റവും സെലിബ്രിറ്റി ലെറ്ററായതുകൊണ്ട് സാംസ്കാരിക മേഖലയിലും തിളങ്ങി നില്‍ക്കുന്നു.
LLBയ്ക്കു പഠിച്ചിരുന്ന സമയം വരെ ഓമര്‍ഷെരിഫ് എന്ന വിളിപേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
അദ്ദേഹത്തിന്റെ റെക്കോഡിക്കല്‍ നെയിം പാണപ്പറമ്പില്‍ ഇസ്മെയില്‍ മുഹമ്മദ് കുട്ടി എന്നാണ്.
സാക്ഷാല്‍ പ്രാവാചകനായ മുഹമ്മദ് നബിയുടെ വിജയസ്മിതമാണ് അദ്ദേഹം കതാപാത്രങ്ങളായി പ്രേക്ഷകര്‍ക്കു മുന്‍പില്‍ ആടിത്തീര്‍ക്കുന്നത്.
സ്ഫോടനം സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ശ്രീ. പി. ജി. വിശ്വംഭരന്‍, അരവിന്ദന്‍ അയ്യപ്പന്‍ (മാള അരവിന്ദന്‍) എന്ന വ്യക്തിയും കൂടിയാണ് അദ്ദേഹത്തിന്റെ പേര് സജിന്‍ എന്നാക്കിമാറ്റിയത്. ആ പേര് സിനിമയോടുകൂടി അദ്ദേഹം ഉപേക്ഷിച്ചു.
"O O" എന്നത് സത്ഫലങ്ങളല്ല നല്‍കുന്നത്. ഒരു കാലഘട്ടത്തിനുശേഷം കരിയര്‍ഗ്രാഫില്‍ അപ്രതീക്ഷിതമായ തിരിച്ചടിയാണ്. ഈ അക്ഷരങ്ങല്‍ സംഭാവന ചെയ്യുന്നത്.
സാമ്പത്തികമായി അങ്ങേ അറ്റം നേട്ടങ്ങളുണ്ടെങ്കിലും അദ്ദേഹം ദാനധര്‍മ്മ തല്പരനായിരിക്കും. ഈശ്വരചിന്തയും ആചാരങ്ങളോടുള്ള മന:സമാധാനം നല്‍കുന്നു.
മോഹന്‍ലാല്‍ (MOHANLAL)
നാമസംഖ്യ - 2
ജനനസംഖ്യ - 3
വിധിസംഖ്യ - 6
ആവശ്യമുള്ള സമയത്ത് കഥാപാത്രമായി മാറാന്‍ അങ്ങേ അറ്റം കഴിവു നല്‍കുന്ന വളരെയേരെ ശക്തിവിശേഷമുള്ള സംഖ്യയാണ് 3. വ്യാഴത്തിന്റെ അപഹാരത്തിലുള്ള ഈ സംഖ്യ ഈ ജാതകന് അനിതര സാധാരണമായ കഴിവുകള്‍ നല്‍കുന്നു.
ഏതു തൊഴിലില്‍ ഏര്‍പ്പെട്ടാലും വളരെയേറെ ഉന്നതിയിലെത്താന്‍ കഴിവു നല്‍കുന്ന നാമസംഖ്യയാണ് 3.
MO എന്നത് സാമ്പത്തികമായി വളരെയേറെ നേട്ടങ്ങളുണ്ടാക്കും. HAN എന്നത് CAN എന്ന് വിവക്ഷചെയ്യപ്പെട്ടിരിക്കുന്നു. അതിന്റെ അര്‍ത്ഥം CAN എന്നത് കഴിവ്, ആത്മവിശ്വാസം, ദൃഢനിശ്ചയം, ഉറപ്പുകള്‍ പാലിയ്ക്കപ്പെടുന്ന വാക്കുകള്‍ ഇവയാണ്.
LAL എന്നത് ALL എന്നായി വിവക്ഷചെയ്യപ്പെട്ടിരിക്കുന്നു. A ഏതു കഥാപാത്രത്തിനും അനുയോജ്യമായ ഭാവങ്ങള്‍ മുഖത്തുവിരിയ്ക്കാന്‍ എഴുപ്പത്തില്‍ കഴിയുന്നു. ഏറ്റവും നല്ല ദേവീ ഉപാസകനാണ് മോഹന്‍ കുമാര്‍ വിശ്വനാഥന്‍ എന്ന മോഹന്‍ലാല്‍.
മലയാളം (MALAYALAM ) ഇതിന്റെ നാമസംഖ്യ 19 എന്നത് ഏറ്റവും നല്ലതാണ്. ഇത് സൂര്യാപഹാരത്തിലാണ് നില്‍ക്കുന്നത്. ഇത് Mല്‍ അവസാനിയ്ക്കുന്ന അഭൂതപൂര്‍വ്വമായ നാമസംഖ്യയാണ് MALAYALAM. ഇത് മറിച്ചും തിരിച്ചും എഴുതിയാലും ഇങ്ങനെതന്നെ വരും. ഈ മഹത്വം മറ്റൊരു ഭാഷയ്ക്കുമില്ല. ഇതു മൂലം മലയാള ഭാഷ എല്ലാ അംഗീകാരങ്ങളും പ്രശസ്തിയും നേടി. അന്യരാജ്യങ്ങളുടെ ഓദ്യോഗിക ഭാഷയായി മാറുമെന്നതിന് സംശയമില്ല.
ഇന്‍ഡ്യ (INDIA)
ഇതിന്റെ നാമസംഖ്യ 12അഥവാ 3 എന്ന വ്യാഴസംഖ്യയാണ്. 12 എന്ന അക്കം അങ്ങേയറ്റം ദോഷവുമുള്ള സംഖ്യയാണ്.
DI എന്ന അക്ഷരങ്ങളുടെ സംയോജനം ദോഷമാണ്.
DI എന്ന അക്ഷരങ്ങള്‍ അതേപടി തുടരുന്നതിനാല്‍ നിരവധി സംഘര്‍ഷങ്ങളിലും പെട്ട് ഉഴലുകയാണ് നമ്മുടെ രാജ്യം.
കേരള (KERALA) ഇതിന്റെ നാമസംഖ്യ 14 എന്ന അക്കത്തിലാണ്. ഈ സംഖ്യ സല്‍ഫലങ്ങളല്ല നല്‍കുന്നത്.
RA, LA എന്നീ അക്ഷരങ്ങള്‍ RAY, LAY എന്നീ പ്രതിധ്വനികലാണ് ഉയര്‍ത്തുന്നത്. ഇത് വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ രംഗങ്ങളില്‍ ഉണര്‍വ്വുണ്ടാക്കും. എന്നാല്‍ LAY എന്ന അക്ഷരങ്ങള്‍ സത്ഫല സംയോജനങ്ങളല്ല നല്‍കുന്നത്. ER എന്നീ അക്ഷരങ്ങള്‍ ERROR എന്ന പ്രതിധ്വനിയാണ്. രാഷ്ട്രീയക്കാര്‍ക്കിടയില്‍ അനൈക്യം ഉണ്ടാക്കി സാമ്പത്തിക പുരോഗതി, വളര്‍ച്ച ഇവയ്ക്ക് പ്രതിബന്ധമാണ്.
വിഭവവളര്‍ച്ചയ്ക്കു സാമ്പത്തിക പുരോഗതിയ്ക്കും വികസനത്തിനും അഭിപ്രായസമന്വയത്തിനും തടസ്സം സ്യഷ്ടിച്ച് നാടിന്റെ പുരോഗതിയെ തടയുന്നു.
സമ്പന്നവും സാംസ്കാരികവും ഉദാത്തവും പൈത്യകവും ഉണ്ടായിട്ടും ലോകനിലവാരത്തില്‍ ഒന്നാമതാവാന്‍ കഴിവു നല്കാത്ത അക്ഷരങ്ങളാണ് ഇവ.
ഒരു പ്രശ്നം പരിഹരിച്ചു കഴിഞ്ഞാല്‍ ഉടനെ അടുത്ത പ്രശ്നം, ഇത് തുടര്‍ന്നുകൊണ്ടിരിക്കും. ഇതില്‍ അനുയോജ്യമായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ലോകത്തിലെ വന്‍ ശക്തിയായി മാറാന്‍ യാതൊരു പ്രയാസവുമില്ല.
ലോകത്തിലെ പല രാജ്യങ്ങളും പേരുകള്‍ മാറ്റി ഉന്നതമായ പുരോഗതികള്‍ നേടിയിട്ടുണ്ട്.
രാഷ്ട്രീയക്കാര്‍ യാതൊരു താല്‍പര്യവും കാണിയ്ക്കാത്ത മേഖലയാണിത്. KERALA എന്ന വാക്കിന്റെ 14 എന്ന സംഖ്യ ദോഷമുള്ളതാകയാല്‍ ചെറിയ മാറ്റം വരുത്തിയാല്‍ കേരളീയര്‍ക്ക് സാമൂഹിക സാമ്പത്തിക വളര്‍ച്ചകളിലും വന്‍ പുരോഗതിയാണ് ഉണ്ടാകുക.
രാഷ്ട്രീയ പരമായ അഭിപ്രായ ഐക്യത്തിനും മാറ്റം ഏറെ സഹായകമാകും.
രജനീകാന്ത് (RAJINI KANT)
ഏറ്റവും നല്ല നാമസംഖ്യയാണ് 23 ആണ് ഈ പേരിന്റെ സവിശേഷത. പ്രായോഗിക ജീവിതത്തിലും പ്രശസ്തി, സ്വാധീനം, പേര്, പെരുമ ഇവയെല്ലാം നിര്‍ലോഭമായി ഉണ്ടാകുന്ന നാമസംഖ്യയാണിത്. RAJN എന്ന അക്ഷരങ്ങള്‍ സൂപ്പര്‍താരത്തിനു വേണ്ട ഭാഗ്യവും രാജയോഗവും പദവികളും പ്രദാനം ചെയ്യന്നു. K എന്നത് ശത്രുക്കളോടു പോലും അനുകമ്പയുള്ള പെരുമാറ്റം ഉണ്ടാക്കുന്നു.
N എന്ന അക്ഷരം ധാരാളം പണം നല്‍കുന്നു.
T എന്ന അക്ഷരം ഛായ, പ്രതിഛായ ഇവ നന്നാക്കാനുള്ള പ്രവര്‍ത്തനങ്ങളും സംത്യപ്തമായ കുടുംബ ജീവിതവും നല്‍കുന്നു.
II എന്നീ അക്ഷരങ്ങള്‍ ആത്മവിശ്വാസവും അനിതര സാധാരണമായ പ്രവര്‍ത്തനവും ജയവും നല്‍കുന്നു.
23 എന്ന ബുധന്റെ അപഹാരത്തിലുള്ളതിനാല്‍ ചന്ദ്രനും വ്യാഴവും കൂടിയോജിക്കുന്ന സംയോജനമായതിനാലും തൊഴില്‍ പരമായ തിരക്കുകള്‍ മാറ്റിവെച്ച് അദ്ദേഹം ഹിമാലയ സാനുക്കളില്‍ പോയി തപസ്സിരിക്കുന്നത് പതിവാണ്. മഹാവിഷ്ണു + മഹാലക്ഷ്മിയും യോജിക്കുന്ന സംയോജനം കൂടിയാണ് ഇത്.
വിജയ് കാന്ത് (VIJAYAKANT)
ഇതിന്റെ നാമസംഖ്യ 23 ആണ്. N എന്നത് സംത്യപ്തവും സന്തോ,വുമായ കുടുംബ ജീവിതം നല്‍കുന്നു.
IJAT എന്ന അക്ഷരങ്ങള്‍ പാഴ്ച്ചെലവുകളും ദുര്‍ച്ചെലവുകളും ചിലപ്പോള്‍ പേരുദോഷത്തിനും ഇടയാക്കും.
YA എന്ന അക്ഷരങ്ങള്‍ സുഹ്യത്തുക്കളുടെ സഹായവും ചിലപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളും സൂചിപ്പിക്കുന്നു.
KA എന്ന അക്ഷരങ്ങള്‍ ഭാര്യയ്ക്കും പാര്‍ട്ടണര്‍മാര്‍ക്കും സഹായകമാകുന്നു. അവരും അദ്ദേഹത്തെ സഹായിക്കുന്നു.
KANT എന്ന അക്ഷരങ്ങളുടെ മേന്മയില്ലായ്മ സ്പ്പോട്ടിംഗ് ലെറ്റേഴ്സില്ലാത്തതിനാലും താഴില്‍ മേഖലയില്‍ ഉയര്‍ന്ന പ്രശസ്തിയില്ല. ഈ പേര് ചില പ്രത്യേക രീതിയില്‍ അറേന്‍ജ് ചെയ്താല്‍ അദ്ദേഹത്തിന് തൊഴിലില്‍ നല്ല വിജയം നേടാനും സമ്പത്ത് ധാരാളമായി സമാഹരിയ്ക്കാനും കഴിയും.
അമിതാഭ് ബച്ചന്‍ (AMITABH BHACHAN)
ഇതിന്റെ നാമസംഖ്യ 43 എന്ന സംഖ്യയാണ്. വ്യാഴവും രാഹുവും കൂടി ഒന്നിയ്ക്കുന്ന ഈ സംഖ്യ നല്ല സംയോജനമല്ല സ്യഷ്ടിയ്ക്കുന്നത്. ഈ സംഖ്യ അദ്ദേഹത്തിന്റെ വിജയത്തിനും പ്രശസ്തിയ്ക്കും കാരണമല്ല.
AM എന്നത് സംഖ്യാ ശാസ്ത്രമനുസരിച്ച് ചില തടസ്സങ്ങളുണ്ടാക്കുന്ന ലെറ്റേഴ്സ് ആണ്. എന്നാല്‍ MIT എന്ന അക്ഷരങ്ങള്‍ നാമശാസ്ത്രമനുസരിച്ച് MIGHT എന്ന പ്രതിധ്വനിയാണ്.
അദ്ദേഹത്തിന്റെ പേരിന്റെ അവസാനം HAN എന്ന അക്ഷരങ്ങളാണ് ഇത് CAN എന്നായിമാറുന്നു. കഴിവ്, ആത്മവിശ്വാസം, ദ്യഢനിശ്ചയംഇവയുണ്ടാക്കുന്നത്.
BH എന്നത് BACH എന്ന ശക്തമായ സാമ്പത്തിക പശ്ചാത്തല സൗകര്യങ്ങളാണ് ഒരുക്കുന്നത്. MIGHT എന്നാല്‍ ശക്തി എന്നാണ്. ഈ രണ്ട് ശബ്ദനാമകമ്പങ്ങളാണ് അദ്ദേഹത്തെ ഇന്‍ഡ്യന്‍ സിന്മയിലെ സൂപ്പര്‍ സ്റ്റാറാക്കി മാറ്റിയത്.
BA എന്നത് BAY എന്ന സക്തമായ ധ്വനിയാണ്. ഇന്‍ഡ്യയില്‍ വിദേശത്തും പേരും പെരുമയും സര്‍ഗവാസനയും നല്കുന്ന അക്ഷരങ്ങളാണ്.
ATA എന്ന അക്ഷരങ്ങള്‍ ആത്മവിസ്വാസം, ഊര്‍ജ്ജസ്വലത, പ്രവര്‍ത്തനശേഷി എന്നീ ഗുണങ്ങള്‍, B എന്നത് ശക്തമായ സമ്പത്ത് സമാഹരിക്കുന്നതിനെ സൂചിപ്പിക്കുന്നു.
MHA എന്നത് ആഡംബരജീവിതം, ജനപിന്തുണ, ആകര്‍ഷക വ്യക്തിത്വം ഇവ ഉണ്ടാക്കുന്നു.
H എന്ന അക്ഷരം സത്ഫലങ്ങളുള്ള ഒരു ഭാര്യയെ നല്കി. അദ്ദേഹം വിജയശ്രീലാളിതനായി മാറി.
HC എന്ന അക്ഷരങ്ങള്‍ ഭാഗ്യവും, പ്രവര്‍ത്തന മേഖലയിലെ ഒന്നാം സ്ഥാനവും നല്കി.
NIC എന്നീ അക്ഷരങ്ങള്‍ അടുത്ത കാലത്ത് കനത്ത പരാജയങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാക്കി. ഈ അക്ഷരങ്ങള്‍ എപ്പോഴും ജാഗരുകനും ആപത്കരമായ സംരംഭങ്ങളില്‍ നിന്ന് ഒഴിയണമെന്ന സൂചനയും നല്കുന്നു.
CHAN എന്ന അക്ഷരങ്ങള്‍ CAN എന്ന ധ്വനിയാണുയര്‍ത്തുന്നത്. പ്രസ്തുത പേരില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നാമസംഖ്യ വ്യത്യാസപ്പെട്ടു. അത് അധികാരം, ശക്തി, കല്പനാ വൈഭവം, സാമ്പത്തികം ഇവ നല്കുന്നതാണ്.
സല്‍മാന്‍ ഖാന്‍ (SALMAN KHAN)
ഇതിന്റെ നാമസംഖ്യ 30 ആണ്. വ്യാഴത്തിന്റെ അപഹാരത്തിലുള്ള ഈ സംഖ്യ ഭാഗ്യവും നിര്‍ഭാഗ്യവും ഒരുപേലെ കൊണ്ടുവരുന്ന സംഖ്യയാണ്. 30 എന്ന് ഓക്കത്തിലുള്ള ഈ സംഖ്യ വ്യക്തിയുടെ കാഴ്ചപ്പാടിനെ മാനസികമായി സ്വാധീനിക്കുന്ന ഒന്നാണ്. ഏറ്റവും ശക്തനായി വര്‍ത്തിക്കാനും കഴിയും. പല കാര്യങ്ങള്‍ക്കും വൈമനസ്യം ഉണ്ടാക്കുന്ന സംഖ്യയാണ്. പ്രസ്തുത വ്യക്തി ബുദ്ധിമാനും, സത്യസന്ധനും നല്ല ശീലങ്ങള്‍ ഉള്ളയാളുമായിരിക്കും. നല്ല വഴികളോ നല്ല ശീലങ്ങളോ ഉപേക്ഷിക്കുകയാണെങ്കില്‍ ഇദ്ദേഹം ശിക്ഷിക്കപ്പെടും. ഇത് ദുരിതങ്ങള്‍ക്കും മാനസിക വ്യഥകള്‍ക്കും ഹേതുവാണ്.
ഈ പേരിന്റെ നല്ല ശബ്ദകമ്പനങ്ങള്‍ ധാരാളമായി കാണാം. SAL എന്നത് ALL IN ALL എന്നായി വിവക്ഷ ചെയ്യാം.
MAN എന്നത് KHAN എന്നതും അദ്ദേഹത്തിന് അഭിനയകലാവാസന, പ്രസിദ്ധി, പ്രശസ്തി, പ്രവര്‍ത്തന പ്രചോദനം ഇവ നല്കുന്നു. വളരെ നല്ല ശബ്ദകമ്പനങ്ങള്‍ ഉള്ളതിനാല്‍ സകല പരീക്ഷണങ്ങളേയും അതിജീവിച്ചുകൊണ്ട് പ്രതിസന്ധികള്‍ തരണം ചെയ്യുന്നു. സിനിമ വ്യവസായത്തില്‍ നഷ്ടപ്പെട്ട പദവി വീണ്ടെടുക്കാന്‍ സാധിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ പേരില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ (ലെറ്റേഴ്സ് അറേന്‍ജ്മെന്റ്) നായക പദവി നിലനിര്‍ത്താനും പ്രശസ്തി ഉണ്ടാക്കുവാനും കഴിയും. ബോംബെ സിനിമ ലോകത്തെ നിത്യഹരിത നായകനാകുവാനും സാധിക്കും.
ചിരഞ്ജീവി (CHIRANJEEVI)
തെലുങ്കാന സിനിമാരംഗത്തെ മെഗാസ്റ്റാറായ ശ്രീ ചിരഞ്ജീവിയുടെ ജനനസംഖ്യ 4 ആണ്. പൊതുജനങ്ങളുമായി സിനിമ, രാഷ്ട്രീയം, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ ഉന്നതബന്ധങ്ങള്‍ ഉണ്ടാക്കി. വിധിസംഖ്യ 5 ആയത് അദ്ദേഹത്തിന് പേര്, പെരുമ, അംഗീകാരം, പ്രശസ്തി ഇവ നല്‍കി.
മെഗാസ്റ്റാര്‍ എന്ന പദവിയും അര്‍ഹതയുള്ള അംഗീകാരവും ബുധന്റെ അപഹാരത്തിലുള്ള ഈ സംഖ്യ നല്‍കി. നാമസംഖ്യ 8 എന്നത് അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും നല്ല ഫലങ്ങളല്ല നല്‍കുന്നത്.
ധാരാളം പാഴ് ചെലവുകളും ഏതാനും സുഹൃത്തുക്കള്‍ ശത്രുക്കളായി മാറുകയും ചെയ്യുമെങ്കിലും പൊതുരംഗത്ത് പ്രതിഛായവര്‍ദ്ധിപ്പിക്കാന്‍ ഈ സംഖ്യ നല്ലതാണ്.
നാമശാസ്ത്രമനുസരിച്ച് ചിരഞ്ജീവി എന്നത് HIGH, RAN, JEEVI എന്ന പ്രതിധ്വനി ഉണ്ടാക്കുന്നത്. പദവി, പ്രസിദ്ധി, ആക്ഷന്‍ ഹീറോ ഉത്സാഹഭരിതന്‍ ആയിരിക്കും. JEEVI എന്നത് ഉന്മേഷം, ഊര്‍ജ്ജസ്വലത എന്നിവ നല്‍കുന്ന അക്ഷരങ്ങളാണ്. ഏതെങ്കിലും തരത്തിലുള്ള ദുര്‍മാര്‍ഗ്ഗങ്ങള്‍ ഒരിക്കലും അദ്ദേഹം പ്രയോഗിക്കുകയില്ല.
VI എന്നത് അര്‍ദ്ധനാരീശ്വരന്റെ പവറുള്ള അക്ഷരമാകയാലും തികഞ്ഞ കുടുംബത്തോട് ആത്മാര്‍ത്ഥത വിജയം നേടുന്ന വ്യക്തി, ഊര്‍ജ്ജസ്വല നായകന്‍ ഇവയുണ്ടാകുന്നു.
എന്നാല്‍ 8 എന്ന നാമസംഖ്യ അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കുന്ന തുകൊണ്ട് നിസ്സാരമായ ഒരു മാറ്റം വരുത്തിയാല്‍ അദ്ദേഹത്തിന് വന്‍വിജയങ്ങളാണ് കരസ്ഥമാക്കുക. ഏറ്റവും നല്ല നാമജാതകങ്ങളിലൊന്നാണ് അദ്ദേഹത്തിന്റേത്.
രമേശ് ചെന്നിത്തല (REMESH CHENNITHALA)
ഇതിന്റെ നാമസംഖ്യ ശനീശ്വരന്റെ അപഹാരത്തിലുള്ള 8 ആണ്. ശനീശ്വരന്‍ ഉച്ചത്തില്‍ നില്ക്കുന്നതുകൊണ്ട് ഏറ്റവും ഉയര്‍ന്ന നിലതന്നെ സംജാതമായിരിക്കുന്നു.
എത്തേണ്ട സ്ഥലത്തു കൃത്യമായി എത്തിച്ചേര്‍ന്നില്ല എന്ന തോന്നല്‍ മനസ്സിലെപ്പോഴുമുണ്ട്.
R എന്ന അക്ഷരത്തിന്റെ സൂര്യന്‍ ഉച്ചരാശിയിലാണ്.
EM എന്ന അക്ഷരങ്ങള്‍ ഏതു പ്രശ്നത്തേയും പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവുകള്‍ നല്‍കുന്നു.
ME എന്ന അക്ഷരങ്ങള്‍ തന്നെക്കുറിച്ചും തന്നെക്കൊണ്ട് മറ്റുള്ളവര്‍ക്കുള്ള പ്രയോജനത്തെപ്പറ്റിയും ചിന്തിച്ച് പ്രയാസങ്ങളൊഴിവാക്കി മുന്നോട്ടു പോകാനുള്ള അവഗാഹം നല്കും.
ES എന്ന അക്ഷരങ്ങള്‍ ഏതു കാര്യത്തേയും പോസിററീവ് എനര്‍ജിയോടുകൂടി സമീപിയ്ക്കുവാനുള്ള ധൈര്യം നല്കുന്നു.
SH എന്ന അക്ഷരങ്ങള്‍ നല്ല സംയോജനമല്ല സൃഷ്ടിക്കുന്നത്.
CHEN എന്ന അക്ഷരങ്ങള്‍ ഏതു കാര്യത്തിനിറങ്ങുമ്പോഴും ചില ധൈര്യക്കുറവുകള്‍ ഉണ്ടാക്കുന്നു. C എന്ന അക്ഷരത്തിന്റെ സംയോജനം ദോഷമാണ്.
HEN എന്ന അക്ഷരങ്ങള്‍ ചില അപര്യാപ്തതകള്‍ ഉണ്ടാക്കുമെങ്കിലും HENN എന്ന അക്ഷരങ്ങള്‍ സാമ്പത്തികം, സാമൂഹികം, സാംസ്കാരികം, പ്രശസ്തി ഇവ ഉണ്ടാക്കുന്നു. NI എന്ന അക്ഷരങ്ങള്‍ സത്സംയോജന ഫലങ്ങളല്ല.
TH എന്ന അക്ഷരങ്ങള്‍ ചിന്തകള്‍ കെട്ടുപിണഞ്ഞ് പവര്‍ ഗ്ലാസിന്റെ സംയോജനം വരുത്തിത്തീര്‍ത്തു.
ALA എന്നത് ഉയര്‍ച്ച താഴ്ചകളുടെ സംയോജന ഫലങ്ങളാണ് സൃഷ്ടിക്കുന്നത്.
വി.എം. സുധീരന്‍ (V.M. SUDHEERAN)
ഇതിന്റെ നാമസംഖ്യ സൂര്യന്റെ അപഹാരത്തിലുള്ള 46 ആണ്. VM എന്ന അക്ഷരങ്ങള്‍ പ്രശസ്തി, ധനം ഏറ്റവും ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തന ഫലങ്ങളാണുണ്ടാക്കുന്നത്. വ്യക്തമായി കാര്യങ്ങള്‍ എഴുതി പഠിച്ച് അവതരിപ്പിക്കാന്‍ ശക്തി നല്‍കുന്ന അക്ഷരങ്ങളാണ്. MS എന്നത് SU എന്നത് അനാവശ്യമായി ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന അക്ഷരങ്ങളാണ്.
UD എന്നത് മറ്റുള്ളവരെക്കുറിച്ച് സാഹചര്യങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കാന്‍ ശക്തി നല്‍കുന്നു.
DH എന്നത് സത് സംയോജന ഫലങ്ങളല്ല നല്‍കുന്നത്.
HEഎന്നതും ഊര്‍ജ്ജസ്വലമായ വ്യക്തിത്വമാണ്.
ER എന്നത് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സൂക്ഷമതയോടെ ചെയ്യണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
RAN എന്നത് സഞ്ചരിയ്ക്കുന്ന മനസ്സുള്ള വ്യക്തിയും, തുടരെത്തുടരെയുള്ള
പ്രവര്‍ത്തനങ്ങളും സൂചിപ്പിക്കുന്നു.
നരേന്ദ്ര ദാമോദര്‍ ദാസ് മോഡി (NARENDRA DAMODAR DAS MODI)
ഇതിന്റെ നാമസംഖ്യ ചൊവ്വാപഹാരത്തിലുള്ള 9 ആണ്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ കൃത്യമായി കാര്യങ്ങള്‍ വിഭാവനം ചെയ്ത് അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഗുണഫലങ്ങള്‍ ജനങ്ങള്‍ക്കെത്തി ക്കുകയും ചെയ്യുന്ന അഭൂതപൂര്‍വ്വമായ വ്യക്തിത്വത്തിന് ഉടമയാണ് നമ്മുടെ പ്രധാനമന്ത്രി. വ്യക്തവും സുദൃഢവുമായ തീരുമാനങ്ങള്‍കൊണ്ട് ഇന്‍ഡ്യ കണ്ട നല്ല ഭരണാധികാരികളില്‍ ഒരാളെന്ന പദവിയും ഉന്മേഷംകൊണ്ട് അദ്ദേഹത്തിന് കരഗതമാകുമെന്നതില്‍ സംശയമില്ല.
കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കി അഭിപ്രായ രൂപീകരണവും യാത്രകളേറെ ഇഷ്ടപ്പെടുകയും രാഷ്ട്രത്തിന് പ്രയോജനകരമായി ഭവിയ്ക്കുമെന്നതില്‍ സംശയമില്ല.
സമഭാവനയോടെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം ഇവയ്ക്കുവേണ്ടി ഉത്തമലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു.
പ്രധാനമന്ത്രിയുടെ കുട്ടിക്കാലം സാമ്പത്തിക പരാധീനതകള്‍ നിറഞ്ഞതും ദാരിദ്യാവസ്ഥയിലുമായിരിക്കും കടന്നുപോയത്. പൊതു നന്മ പ്രവര്‍ത്തനങ്ങള്‍ കുടുംബ പരാധീനതകള്‍ ഇവരെ തളര്‍ത്താറില്ല.
RA, DA എന്ന അക്ഷരങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ 100 ശതമാനവും ആത്മാര്‍ത്ഥതയും വിശ്വസ്തതയുമായിരിക്കും.
AM എന്നത് ഒരു ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ചില തടസ്സങ്ങളുണ്ടാക്കുന്നു.
100 ശതമാനവും ഉറപ്പായ കാര്യങ്ങള്‍ മാത്രമേ ഇവര്‍ ചെയ്യാറുള്ളൂ. DA എന്നത് 3 പ്രാവശ്യം ആവര്‍ത്തിക്കുന്നത് ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിയ്ക്കാനും സവിശേഷത ഊര്‍ജ്ജം വഴി ലോകത്തിനു മാതൃകയാവാനും കഴിയും.
ODY എന്നത് സത്ഫലങ്ങളല്ല സൃഷ്ടടിയ്ക്കുന്നത്. സഹാനുഭൂതിയോടെ പെരുമാറാനും സംക്ഷപിത രൂപങ്ങള്‍ മനസ്സില്‍ സൂക്ഷിയ്ക്കുവാനും സവിശേഷ ബുദ്ധിയോടെ പെരുമാറാനും. DA എന്നത് മറ്റ് ദോഷങ്ങളില്ലാതാകുന്നു.
സാരഥീകൃഷ്ണ (SARATHIY KRISHNA)
MOB: 9744928052