കലിയുഗത്തിലും സാക്ഷാൽക്കാരം?
ഗുജറാത്തിൽ നിന്നും ഒരു സ്ത്രിഎന്നെ കാണാൻ വന്നു. പ്രശ്നം കുടുംബ പ്രശ്നം തന്നെ, രാശി വെച്ച് അവരുടെ പ്രശ്നങ്ങൾ അങ്ങോട്ട് പറഞ്ഞ് അതിന് പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. അപ്പോഴാണ് അവരുടെ ഒരു സംശയം, സാറെ ഈ കലി യുഗത്തിൽ ഭഗവൽ സാക്ഷാൽക്കാരം സാധ്യമാണോ?. പ്രശ്നവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയമായിരിക്കും സാധാരണ ജ്യോൽസ്യനോട് ചോദിക്കാറ്. ഇവരെന്താ ഇങ്ങനെ ചോദിച്ചത് എന്ന ചിന്തയോടെ ഞാൻ അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവർ തുടർന്നു, സാറെ ഞാൻ മൂകാംബികയിൽ വെച്ച് ഒരു സന്യാസിനിയെ പരിചയപ്പെട്ടു. ഒരുദിവസം അവര് ഗുജറാത്തിലെ എൻറ്റെ വീട്ടിൽ വന്നു . അവർക്ക് താമസിക്കാനും ജപിക്കുവാനും ഉള്ള സൗകര്യം ഞാൻ ചെയ്തു കൊടുത്തു. ഏതാണ്ട് 45 ദിവസത്തിൽ കൂടുതൽ അവരെൻറ്റെ കൂടെ താമസിച്ചു. അവര് പോകാൻ നേരത്ത് എന്നോട് വളരെ ദുഖത്തോടെ പറഞ്ഞു മോളേ, ഞാൻ വർഷങ്ങളായി പല സ്ഥലങ്ങളിലും ഇരുന്ന് ജപിച്ചിട്ടും എനിക്ക് ഇതുവരെ സാക്ഷാൽക്കാരം ലഭിച്ചിട്ടില്ലെന്ന്.
സാറെ ഈ കലിയുഗത്തിൽ, ആർക്കെങ്കിലും അത് സാധ്യമാവുമോ? . ഞാൻ എന്നോട് തന്നെ ചോദിച്ചു എന്താണ് സാക്ഷാൽക്കരം?
കലിയുഗത്തിലും സാക്ഷാൽക്കാരമോ? ....... ... പ്രത്യക്ഷമാകൽ,അനുഭവമാകൽ എന്നൊക്കെയാണു ഈ വാക്കിന്റ്റെ. അർത്ഥം.
ഭഗവാൻ മഞ്ഞപട്ടുടുത്ത് മയിൽപീലി തിരുമുടിയിൽ ചാർത്തി മുരളിയൂതി മുന്നിൽ വരുമെന്നോ? . അങ്ങിനെയല്ലല്ലോ പൂന്താനത്തിന് സാക്ഷാൽക്കാരം നൽകിയത് മങ്ങാട്ടച്ഛനായി വന്ന് കള്ളൻമാരിൽനിന്നും രക്ഷിച്ചല്ലേ ഭഗവൽ സാക്ഷാൽക്കാരം നൽകിയത്. മത്സ്യം തൊട്ടു കൂട്ടി കഴിഞ്ഞിട്ടും (നാരായണീയം മുഴുവനും എഴുതി തീർന്നിട്ടും) ഭഗവാനിൽ മതി മറന്നിരുന്നതിനാൽ തൻറ്റെ വാതരോഗം മാറിയത് ഭട്ടതിരിപാട് അറിഞ്ഞില്ല. ഭട്ടതിരിപാടിൻറ്റെ വാതരോഗം ഭേദമായെന്ന് അദ്ദേഹത്തെ ബോധ്യമാക്കുവാൻവേണ്ടി ഒരു ബാലനായി വന്ന് അദ്ദേഹത്തിൻറ്റെ അരികിലിരുന്ന കിഴിയുമെടുത്ത് ഓടിയപ്പോൾ എല്ലാം മറന്ന ഭട്ടതിരിപാട് പുറകെ ഓടി ആ കള്ള ചെറുക്കനെ പിടിക്കാൻ പറ്റാതെ നിരാശയോടെ ഇരുന്നിടത്തു തന്നെ വന്നിരിന്നപ്പോൾ തൻറ്റെ കിഴി പൂർവ്വസ്ഥാനത്ത് തന്നെ ഇരിക്കുന്നു. ഭഗവാനെ ഇതെന്ത് ലീല!. ഞാനെങ്ങിനെ ഓടി? നിറകണ്ണുകളോടെ ശ്രീകോവിലിലേക്ക് നോക്കി യപ്പോൾ ഞാനൊന്നും അറിഞ്ഞില്ലാ ഭട്ടതിരിപാടേന്ന് പറഞ്ഞു ഭഗവാൻ ചിരിക്കന്നു. ഭട്ടതിരിക്ക് ഭഗവൽ സാക്ഷാൽക്കാരം നൽകിയത് കള്ള ചെറുക്കനായി വന്ന ഭഗവാനാണ്.
മറ്റു യുഗങ്ങളിൽ എത്രയേറെ കഷ്ടപ്പാടും കഠിന തപസ്സും അനുഷ്ഠിച്ചാണ് ഭഗവൽ ദർശ്ശനം ലഭിച്ചിരുന്നത്. ആ സൗഭാഗ്യം ഈ കലിയുഗത്തിൽ എത്ര പെട്ടന്നാണ് നമുക്ക് ലഭിക്കുന്നത്. പക്ഷെ; മനസ്സിലാക്കാൻ സാധിക്കാത്തത് ഭഗവാന്റെ കുഴപ്പമല്ല മറിച്ച് നമ്മുടെ വിശ്വാസകുറവ് തന്നെയാണ്. മുന്നിൽ നിൽക്കുന്ന ഭഗവാനെ തിരിച്ചറിയാൻ കഴിയാതെ ഭഗവാനെ തേടി പുണ്യസ്ഥലങ്ങളിൽ അലയുകയാണ് നമ്മൾ. കാരണം നമ്മൾ " പ്രതിമാ സ്വാഽല്പ ബുദ്ധീ നാം" എന്ന പ്രമാണം പോലെ പ്രതിമയിലൂടെ മാത്രമേ ഭഗവാനെ കാണൂ എന്നതാണ് പ്രശ്നം.
ഈ ലേഖകൻറ്റെ ചില അനുഭവങ്ങൾ കൂടി ചേർത്താലെ ഇതു പൂർണ്ണമാവുകയുള്ളൂ . എൻറ്റെ കണ്ണിലെ ഞരമ്പുകൾ പൊട്ടി കണ്ണിൽ നീർക്കെട്ട് വന്ന് തീരെ കണ്ണ് കാണാൻ പറ്റാത്ത അവസ്ഥയിലായി ഒരക്ഷരം പോലും എഴുതാനോ വായിക്കാനോ പറ്റില്ല. കൃഷ്ണാ ! തുളസീദാസരെ പോലെ എൻറ്റേയും കണ്ണിന്റ്റെ കാഴ്ച നഷ്ടപ്പെടുകയാണോ?.
ആ സമയത്ത് ഞാൻ ഒരു അമ്പലത്തിൽ ഒറ്റരാശി പ്രശ്നം ഏറ്റിരിക്കുകയായിരുന്നു. പ്രശ്നം മറ്റാരെയെങ്കിലും ഏല്പിക്കാനോ ഒഴിയാനോ പറ്റാത്ത അവസ്ഥയും. ഭഗവാനേ കൂടെ ഉണ്ടാകണേ എൻറ്റെ കണ്ണ് അങ്ങ് തന്നയാണ് എന്ന് പ്രാർത്ഥിച്ച് പ്രശ്നത്തിന് പോയി ഭഗവാൻറ്റെ അനുഗ്രഹംകൊണ്ട് പന്ത്രണ്ട് രാശിയുടെയും ഗുണദോഷങ്ങളും പ്രതിവിധിയും പറഞ്ഞു. പക്ഷേ ചാർത്ത് എഴുതാൻ കണ്ണ് കാണില്ലല്ലോ ഭഗവാനെ ഞാൻ ഇനി എന്താ ചെയ്യാ! ? ... അത്ഭുതമെന്ന് പറയട്ടെ ഭഗവാൻ അവരുടെ നാവിൻ തുമ്പത്തിരുന്ന് ചോദിച്ചു സാറെ അപ്പോ ഞങ്ങളെപ്പോഴാചാർത്ത് മേടിക്കാൻ അങ്ങോട്ട് വരേണ്ടതെന്ന് . ഞനോർത്തു ഭഗവാനേ എൻറ്റെ കൂടെ ഉണ്ടാവണേന്ന് പറഞ്ഞതു
പോലെ തന്നെ ഭഗവാൻ എൻറ്റെ കൂടെ തന്നെ ഉണ്ടായിരുന്നല്ലോന്ന്. തിർച്ചയായും ഭഗവൽ സാമിപ്യം അറിഞ്ഞ നിമിഷമായിരുന്നു അത്.
കാഴ്ച യുടെ കാര്യം ഏതാണ്ട് ഒരു തീരുമാനമായി എന്ന് കരുതിയിരിക്കുന്ന സമയത്ത്, എനിക്ക് പിതൃതുല്ല്യനും, പൂർവ്വ ജന്മാന്തര സുകൃതഫലമായി ലഭിച്ച എൻറ്റെ ഗുരുനാഥൻ ആമ്പല്ലൂർ ജെ.പി.മേനോൻ സാർ എനിക്ക് ഒരു കഷായം കുറിച്ച് തന്ന് പറഞ്ഞു ഇത് ഭഗവാനെ വിചാരിച്ച് കഴിച്ചോളൂ എല്ലാം ശരിയാവും എന്ന്. എനിക്കും തോന്നി ഇത് ധന്വന്തരമൂർത്തി തന്നെ തരുന്നതായിരിക്കാം. ഞാൻ അതു വാങ്ങി അടുത്തുള്ള ഭദ്രകാളിക്ഷേത്രത്തിൽ പൂജിച്ചു കഴിച്ചു. എല്ലാ ബുധനാഴ്ചയും ഗുരുവായൂര് നിർമാല്യംതൊഴുത് അവിടിരുന്ന് വിഷ്ണുസഹസ്ര നാമ ജപവും ഗായത്രി ജപവും കഴിഞ്ഞേ തിരിച്ചു പോരാറുള്ളു .പക്ഷേ കണ്ണ് പ്രശ്നത്തിലായമായിരുന്നതിനാൽ വിഷ്ണു സഹസ്രനാമം ജപിക്കാൻ പറ്റാത്തതിനാൽ ഭഗവാനെ മനസ്സിൽ വിചാരിച്ച് പുസ്തകം തൊട്ടു തൊഴുകുകമാത്രമാണ് ചെയ്തിരുന്നത്. സാറ് തന്ന കഷായം രണ്ടുനേരവും, ഭഗവാനാടിയ എണ്ണ എല്ലാദിവസവും രാവിലെ അര ടീസ്ഫൂൺ കഴിക്കുകയും ഓരോ തുള്ളി വീതം രണ്ട്കണ്ണിലും
ഒഴിക്കുകയുംചെയ്തിരുന്നു. അത്ഭുതകരമായരീതിയിലാണ് എനിക്ക് കാഴ്ച തിരിച്ചു കിട്ടിയത് ഭഗവാൻ ധന്വന്തര മൂർത്തിയെക്കാളും വലിയ വൈദ്യനുണ്ടോ? ഇതും ഭഗവൽ സാക്ഷാൽക്കാരം തന്നെയല്ലേ. ഇതുപോലെ എല്ലാവരുടേയും മുന്നിൽ ഭഗവാൻ വിവിധ തരത്തിൽ പ്രത്യക്ഷപ്പെടാ
റുണ്ട്. പക്ഷെ; കലിയുഗത്തിൽ അത് തിരിച്ചറിയുന്നവർ കുറവാണെന്ന് മാത്രം. അതിന് നമ്മൾ സർവ്വദർശ്ശികളായാൽ മതി
" സർവ്വത്ര സമദർശ്ശീനാം"
പ്രഹ്ളാദൻ കാണിച്ചു തന്ന പോലെ തൂണിലും തുരുമ്പിലും മണ്ണിലും വിണ്ണിലും വായുവിലും ജലത്തിലും സർവ്വത്ര നിറഞ്ഞു നിൽക്കുന്ന ഭഗവൽ സാക്ഷാൽക്കരം ഈ കലിയുഗത്തിലും സാധിക്കും
"ഓം നമോ ഭഗവതേ നാരായണായ നമഃ.
ജ്യോൽസ്യൻ
G.K.MENON
THAMMANM
ഫോണ്‍ : 9645683491
Email: gopakumarmenon66@gmail.com