ഗുരുപാർശ്വം ഗമിക്കാതെ
എന്‍റെ അമ്മാവന്‍റെ മകന്‍റെ വീടിന് സ്ഥാനംകണ്ട് കല്ലിടുന്ന ചടങ്ങിന്, മുൻകൂട്ടി നിശ്ചയിച്ച ചില കാര്യങ്ങൾ ഉണ്ടായിരുന്നതിനാൽ വൈകിയാണ് ഞാൻ എത്തിയത്. എന്നെ കണ്ടപ്പോൾ അമ്മാവൻ സ്ഥാനം കാണാൻ വന്ന വാസ്തു വിദഗ്ധനായ നമ്പൂതിരിയെ എനിക്ക് പരിചയപ്പെടുത്തി തന്നു. അതിനു ശേഷം അദ്ദേഹത്തിനോട് പറഞ്ഞു ഇതെന്റെ മരുമകനാണ് വാസ്തുവും ജ്യോതിഷവും കൈകാര്യം ചെയ്യുമെന്നും സന്ദർഭവശാൽ പറഞ്ഞു. ഉടനെ തിരുമേനി എന്നോടു ചോദിച്ചു ഉവ്വോ!. കൊള്ളാം ആരാ ഗുരു.?. ഞാൻ പറഞ്ഞു ജ്യോതിഷത്തിൽ ആമ്പല്ലൂർ ജെ.പി. മേനോൻ സാറും, വാസ്തു പാലാരിവട്ടത്തുളള കുഞ്ഞിക്കണ്ണൻ മാഷും. തിരുമേനി മൊഴിഞ്ഞു ആ കൊള്ളാം.
ഞാൻ ചോദിച്ചു അങ്ങയുടെ ഗുരു ആരാണാവോ? . അതിനദ്ദേഹം പറഞ്ഞത് ഗുരു നവ ഗോപ്യങ്ങളിൽ പെട്ടതാണ് അതു കൊണ്ട് പേര് പറയാൻ പാടില്ല.
"ആയുർ വിത്തം ഗൃഹഛിദ്രംമൈഥുനം മന്ത്രം ഔഷധംസ്ഥാനമാനപമാനംചനവഗോപ്യങ്ങളിങ്ങനെ"
ഞാൻ പഠിച്ച നവഗോപ്യങ്ങളിൽ ഇതാണ്. എനിക്ക് മനസിലാക്കൻ കഴിഞ്ഞത്. നിന്ദ്യനായ ഗുരുവോ, അല്ലെങ്കിൽ അദ്ദേഹത്തിൻറ്റെ ശിഷ്യനാണെന്ന് പറഞ്ഞാൽ അത് ഗുരുവിന് അപമാനത്തിനിടവരികയൊ, അല്ലെങ്കിൽ ഗുരുവിനെ കൂടാതെ പുസ്തകത്തിൽ നിന്നു പഠിച്ചയാളോ ആയിരിക്കും ഗുരുവിന്‍റെ പേര് പറയാൻ മടിക്കുന്നതെന്ന്.
ഏതു വിദ്യയും ഗുരുവിൽ നിന്നു തന്നെ പഠിക്കണം. നിരവധി ഗുരുക്കൻമാരുടെ അനുഭവങ്ങൾ ശിഷ്യൻമാരിലേക്ക് പകർന്ന വരുന്നതാണ് ഉത്തമമായ അറിവ്. പുസ്തകത്തിൽ കാണുന്നത് പ്രയോഗത്തിൽ ഫലിച്ചോളണമെന്നില്ല. ആ അറിവ് പലസന്ദർഭങ്ങളിലും ശോഭിക്കുകയുമില്ല.
"ഗുരു പാർശ്വം ഗമിക്കാതെപുസ്തകത്തിൽ പഠിച്ചവനാരി തൻ ജാരഗർഭം പോൽശോഭിയ്ക്കില്ല സഭാതലേ."
എന്നാണ് പ്രമാണവും.
എൻറ്റെ ഗുരു ഒരിക്കൽ എന്നോട് ഒരു പഴയകാല സഭവം പറയുകയുണ്ടായി . അദേഹത്തിൻറ്റെ ചെറപ്പകാലത്ത് നാട്ടിൽ ഒരു കുടുംബത്തിൽ ഒരു പ്രശസ്ത ജ്യോതിഷ പണ്ഡിതനെ വരുത്തി പ്രശ്നം വെപ്പിച്ചു. മൂന്ന് ദിവസം കൊണ്ട് അദ്ദേഹം ഒരുവിധം എല്ലാകാര്യങ്ങളും പറഞ്ഞുതീർത്തു മുന്നാം ദിവസം ചാർത്ത് എഴുതാറായപ്പോൾ കുടുംബത്തിലെ കാരണവര്‍ പറഞ്ഞു, "അല്ലാ ജ്യോൽസ്യരേ അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ്. പക്ഷേ ഇവിടെ പ്രശ്നം വെക്കുവാനുള്ള കാരണം എന്താണെന്ന് ഇതുവരെ പറഞ്ഞിട്ടുമില്ല". അദ്ദേഹം വിഷമിച്ചു പോയി ഇതിൽ കൂടതലൊന്നും ഇനി പറയാനുമില്ല.
അങ്ങിനെ ജ്യോത്സ്യന്‍റെ അനുവാദത്തോടെ അടുത്തുള്ള മറ്റൊരു ജ്യോത്സ്യരെ വരുത്തി കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം വിചാരിച്ചു തന്നെക്കാൾ പാണ്ഡിത്യവും കഴിവും ഉള്ള ഒരു ജ്യോത്സ്യനാണ് അവിടെയിരിക്കുന്നത്. ഉൾഭയത്തോടെ സകല ദേവതമാരെയും മനസിൽ പ്രാർത്ഥിച്ചു കൊണ്ട് "ഞാനൊന്ന് മൂത്രമൊഴിച്ചിട്ട് വരാം" . എന്നും പറഞ്ഞ് മുത്രമോഴിക്കാൻ പോയി. തിരിച്ചു വന്ന് അദ്ദേഹം പറഞ്ഞു ഈ വീട്ടിൽ രണ്ട് കുട്ടികൾ തിളച്ച വെള്ളത്തിൽ വീണ് മരിച്ചിട്ടുണ്ട് അതിനെ കുറിച്ച് അറിയാനാണ് ഇവിടെ രാശിവെപ്പിച്ചത് ശരിയല്ലേ? അതു തന്നെയാണ് പ്രശ്നം വെപ്പിക്കുവാനുള്ള കാരണവും. അത് എങ്ങിനെ മനസിലാക്കിയെന്നാണെങ്കിൽ? ആകാംക്ഷയോടെ ഞാൻ ഗുരുവിൻറ്റെ മുഖത്തേക്ക് നോക്കി. ഗുരു പറഞ്ഞത് ആ ജ്യോൽസ്യൻ മൂത്രമൊഴിച്ചപ്പോൾ രണ്ട്കുഞ്ഞു മണ്ണിരകൾ ഭൂമിയിൽ നിന്നും പൊങ്ങി വന്ന് മുത്രച്ചൂടിൽ കിടന്നു പിടഞ്ഞു മരിക്കുന്നത് കണ്ട് അത് നിമിത്തമായി സ്വീകരിച്ചു കൊണ്ടാണ് അങ്ങിനെ പറഞ്ഞത്. ഈശ്വരൻ നമുക്ക് തരുന്ന നിമിത്തങ്ങളെ ജ്യോൽസ്യൻ ശ്രദ്ധയോടെ വീക്ഷിച്ച് ഫലത്തിൽ ഘടിപ്പിക്കണമെന്ന് ഞാൻ മനസിലാക്കി.
ഞാൻ ഒരുക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠക്ക് സാന്നിധ്യം നോക്കുവാനിരിക്കുകയായിരുന്നു.മൊത്തം അഞ്ച് പ്രതിഷ്ഠയാണ് ഉണ്ടായിരുന്നത്. മൂന്നു പ്രതിഷ്ഠയും വേഗം സാന്നിധ്യമായി. പക്ഷേ നാലാമത്തെ നാഗയക്ഷി ആറു പ്രാവശ്യം ആവാഹിച്ചിട്ടും സാന്നിധ്യമാവുന്നില്ല. കർമ്മിക്ക്മടുത്തു. എന്നിട്ട് എന്‍റെ നേർക്ക് ഒരു ചോദ്യം ജ്യോൽസ്യരെ ഞാനാവാഹിച്ചാൽ കിട്ടുമോ അല്ലെങ്കിൽ വേറെ കർമ്മി വേണോ? ചില സാന്നിധ്യങ്ങൾ അങ്ങിനെയാണ് ഒരു പാട് തവണ ആവാഹിച്ചാലെ സാന്നിധ്യമാവു പക്ഷെ കർമ്മിക്ക് ക്ഷമ വേണമെന്ന് മാത്രം. ഞാൻ ഈ കർമ്മി പോരാന്ന് പറഞ്ഞാൽ ബാക്കി പ്രതിഷ്ഠകൾ മുടങ്ങും തന്നെയുമല്ല വെറെ ഏതോ ഒരു ജ്യോൽസ്യൻ കർമ്മത്തിന് ഒഴിവ് കണ്ട ആൾ ആയിരിക്കുമല്ലോ അദ്ദേഹം. അതു കൊണ്ടു ടിയാൻ പോരെന്ന് പറയാനും പറ്റില്ല. ഞാൻ മനസ്സിൽ ഓർത്തു എന്‍റെ ഗുരുവായൂരപ്പാ! ഈ ചക്ര വ്യൂഹത്തിൽ നിന്ന് ഞാൻ എന്തു ചെയ്യും.?. താഴെ മണ്ണിൽ ഷീറ്റു വിരിച്ചാണ് ഒഴിവു നോക്കുവാൻ ഇരുന്നത്. ആ സമയത്ത് എൻറ്റെ രാശിപലകയിലേക്ക് ഒരു അട്ട കയറി പ്രതിഷ്ഠക്ക് വന്ന ചിലര് എന്നോട് പറഞ്ഞു ദാ രാശി പലകയിൽ അട്ട...
പെട്ടെന്ന് ഗുരുനാഥൻ പറഞ്ഞ മണ്ണിരയുടെ നിമിത്ത വിഷയം എൻറ്റെ ഓർമയിലെത്തി ഞാൻ കൂടി നിന്നവരോട് പറഞ്ഞു വരട്ടെ അതു നമുക്ക് എന്തെങ്കിലും നിമിത്തം കാട്ടി തരും. ആ അട്ട രാശിപലകയിൽ ഭഗവാൻ കൃഷ്ണനെ സങ്കൽപ്പിച്ച് വച്ചിരുന്ന കവടിയിൽ കയറിയിറങ്ങി വടക്കോട്ട് പോയി. എനിക്കതായിരുന്നു വേണ്ടിയിരുന്നതും എനിക്കുള്ള നിർദ്ദേശമാണതെന്ന് ബോധ്യമായി തന്മൂലം കമ്മിറ്റികാരോട് പറഞ്ഞു അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സർപ്പ സന്നിധിയിലേക്ക് നേദ്യവും ഗുരുവായൂരപ്പന് പാൽ പായസവും നേർന്ന് ആവാഹിക്കുവാൻ. അതും തുടർന്നുള്ള. പ്രതിഷ്ഠയും പെട്ടെന്ന് തന്നെ സാന്നിധ്യമായി. ഒരു പുസ്തകത്തിൽ നിന്നും ലഭിക്കാത്ത അറിവാണ് ഗുരുവിൽ നിന്നും കിട്ടിയത്. ഗുരുവിൽ നിന്നും ആ മണ്ണിര സംഭവം ഞാൻ കേട്ടില്ലായിരുന്നെങ്കിൽ രാശി പലകയിൽ കയറിയ അട്ടയെ ഞാൻ തട്ടികളഞ്ഞേനെ. അങ്ങിനെ ഒരു നിമിത്തം എനിക്ക് കിട്ടുകയുമില്ലായിരുന്നു.
ശിഷ്യൻ മാരിലൂടെ ഗുരു അറിയപ്പെടണം. അഭിമാനത്തോടെ ഗുരുവിനെ പറയണം. അല്ലാതെ നവഗോപ്യങ്ങളിലൂടെ ഗുരുവിനെ ഒളിപ്പിക്കരുത്. അത് ഗുരുത്വക്കേടിന് കാരണമാവും.
" ശ്രീ ഗുരുഭ്യോ നമഃ
G.K.MENON
THAMMANM
ഫോണ്‍ : 9645683491
Email: gopakumarmenon66@gmail.com