പുണര്‍തവും മുളയും
മുളയുടെ അകം പൊള്ളയാണ്. അത് കടുപ്പമില്ലാത്തതാണ് അത് കാറ്റില്‍ അങ്ങോട്ടുംമിങ്ങോട്ടും ചാഞ്ചാടും, മുളയില്‍ നിന്ന് പ്രത്യേക നാദം പുറപ്പെടാറുണ്ട്. മുളയുടെ ചലനം സംഗീതം ഉണ്ടാക്കുന്നതാണ്. പുണര്‍തം നക്ഷത്രക്കാര്‍ പൊതുവേ 'ഗീതപ്രിയോനൃത്തവിദ്' ആണ്. മുളയും അതുപോലെയാണ്.
'ദാന്തസുഖീ സുശീലോ
ദുര്‍മ്മേധാ രോഗഭാക് പിപസുംശ്ച
അല്‌പേന ച സന്തുഷ്ട:
പുനര്‍വ്വസൗ ജായതേ മനുജ:'
പുണര്‍തം നക്ഷത്രത്തില്‍ ജനിക്കുന്നവന്‍ ദാനം ചെയ്യുന്നവനായും സുഖിയായും സൗശീല്യമുള്ളവനായും വിഷാദമുള്ളവനായും രോഗിയായും പിപാസ ഏറിയിരിക്കുന്നവനായും അല്പം കൊണ്ട് സന്തുഷ്ടനായും വ്രതാനുഷ്ടാനമുള്ളവനായും ഭവിക്കും എന്നാണ് ഇതിന്റെയര്‍ഥം.ശാന്തികര്‍മ്മം, പുണ്യകര്‍മ്മം, വ്രതങ്ങള്‍, കൃഷി, വിദ്യാരംഭം, പ്രതിഷ്ഠ ഇവയൊക്കെ ചേരുന്ന നാളാണ് പുണര്‍തം.ആര്‍ക്കും ശല്യമില്ലാത്തതും എന്നാല്‍ ഏത് സാധാരണക്കാരനും പ്രാപ്യനും ഉപകാരം നല്‍കുന്നവരുമായ പുണര്‍തം നക്ഷത്രക്കാര്‍ മുളയെപ്പോലെ തന്നെയുള്ളവരാണ്. ശ്രീ രാമന്‍ പുണര്‍തം നക്ഷത്രക്കാരനാണ്
പുണര്‍തം നക്ഷത്രക്കാര്‍ ഏവര്‍ക്കും പ്രിയങ്കരരായിരിക്കും, നേതൃപാടവം ഉണ്ടാകും, ധാരാളം സുഹൃത്തുക്കളുണ്ടാകും,സ്ഥിരോത്സാഹികളും വിജയതൃഷ്ണയുള്ളവരുമായിരിക്കും.(ബാംബുസ ബാംബോസ് (ലിന്‍) വുസ്,ബാംബുസ അരന്‍ഡി നേസിയ വില്‍സ്, ബാംബുസ സ്‌പൈനോസ റോക്‌സ്,കുടുംബം ഗ്രാമിനെ:ബാംബുസേസി)
സംസ്‌കൃതം:ശംശ, വംശലേഖന, വംശവിദള, വംശാലേഖാ, വേണു, ഹിന്ദി: ബന്‍സ്, തബസീര്‍, ബംഗാളി: ബോംശ, ബന്‍സ്, തമിഴ്: മുന്‍ഗില്‍,മംഗല്‍, മുഗിളിപ്പ്, കന്നഡ: തവക്ഷീരി, തെലങ്ക്: ബോംഗ, മുള്ളവെടുരു, ഇംഗ്ലീഷ്:ബാംബു.
1000 മീറ്റര്‍ വരെ ഉയരമുള്ള മലകളിലെ നനവുള്ള ഭൂമിയാണ് അനുയോജ്യം. കേരളത്തിലെ അര്‍ദ്ധഹരിത വനങ്ങളും ഇലപ്പോഴിക്കുന്ന ഈര്‍പ്പവനങ്ങളും മുളങ്കാടുകള്‍ കൂടിയാണ്. നനവാര്‍ന്ന നിത്യഹരിതവനങ്ങളില്‍ മുള ഇല്ല.
മുള ഏതാണ്ട് 12 മീറ്റര്‍ മുതല്‍ 30 മീറ്റര്‍ വരെ ഉയരത്തില്‍ കൂട്ടം കൂട്ടമായി വളരുന്നു.കാണ്ഡം സിലിണ്ടര്‍ രൂപത്തില്‍ അനേകം പര്‍വ്വ്‌സന്ധികളോട് (മുട്ടുകള്‍)കൂടിയതും അകം പൊള്ളയായതും 2040 സെന്റി മീറ്റര്‍ വ്യാസമുള്ളതും മഞ്ഞയും പച്ചയും കലര്‍ന്ന നിറത്തോടു കൂടിയതും പൊട്ടിച്ചാല്‍ നെടുകെ ശബ്ദത്തോടെ അനായാസം പിളരുന്നതുമാണ്. ആയുസ്സില്‍ ഒരിക്കലേ പുഷ്പിക്കു.പൂവ് ചെറുതാണ്. ഇളം പച്ചനിറം. പൂവ് വിടരാറാകുമ്പോള്‍ ഇര്‍പ്പം വലിച്ചെടുത്തു വീര്‍ക്കും. കായ് നെന്മണി പോലുള്ള കാരിയോപ് സീഡാണ. മുള പ്രകാശാര്‍ത്തിയാണ്. ചെറിയ തീയും തുഷാരവും സഹിക്കും. ഒരു പ്രദേശത്തുള്ള എല്ലാ മുളകളുംഒന്നിച്ചു പൂക്കും. വിത്ത് വിളഞ്ഞാല്‍ എല്ലാം കടയോടെ നശിക്കും. മുള പൂക്കുന്നതിന്റെ രണ്ടു വര്‍ഷം മുന്‍പ് മുലകാണ്ഡത്തിന്റെ പ്രവര്‍ത്തനം നിലക്കും. ഇക്കാലത്ത് ആണ്ടാന്‍ (പുതിയ മുള) ഉണ്ടാവുകയില്ല. അതുപോലെ പൂക്കാറായ മുളയില്‍ സിലിക്കയുടെ അംശം കുറവും അന്നജത്തിന്റെ അംശം കൂടുതലുമായിരിക്കും.മുളവിത്തിനു പറയത്തക്ക ജീവനക്ഷമതയില്ല.കാല്‍സിയം ക്ലോറൈഡ കലര്‍ത്തിയാല്‍ ഒരു വര്ഷം വരെ സൂക്ഷിക്കാം.പറിച്ചു നടുന്ന പുതിയ മുളയും തായ്കമ്പോടൊപ്പം പൂത്തു നശിക്കുമെന്നതും മുളയുടെ പ്രത്യേകതയാണ്. മുളയുടെ അരിയും ആണ്ടാനും കൂമ്പും ഭോജ്യവസ്തുക്കളാണ്. ആണ്ടാനും കൂമ്പും കറിവയ്ക്കാം. പച്ചക്ക് തിന്നാന്‍ പാടില്ല വിഷമുണ്ട്. മുളയരി ചോറുണ്ടാക്കാന്‍ കൊള്ളാം.
ചില മുളകളുടെ അകത്ത് ഒരുതരം വെളുത്ത സാധനം ഊറി കട്ട പിടിച്ചുണ്ടാകുന്നു.ഇത് മുളനൂറ്, മുളവെണ്ണ എന്നീ പേരുകളിലും അറിയപ്പെടുന്നു. വംഗരോചന (യമായീീ ാമിിമ) എന്നറിയപ്പെടുന്ന ഇതിനു ക്ഷീരി, തവക്ഷീരി, തുഗ, ശുഗക്ഷീരി, വംശി, ശുഭാ എന്നീ പേരുകളും ഉണ്ട്. ഇതില്‍ 90/ സിലിസിക് അമ്ലം ഉണ്ട്,ബാക്കി 10/ പൊട്ടാഷ്, ചുണ്ണാമ്പ്, അലുമിനിയം, ഇരുമ്പ് ഇവയാണ്.
മുളയുടെ തളിരുശാഖ അരച്ചിട്ടാലും ഉണക്കിപ്പൊടിച്ച് വിതറിയാലും വ്രണം ശുദ്ധമാകുകയും എളുപ്പത്തില്‍ ഉണങ്ങുകയും ചെയ്യും. കുരുന്നിലയും കുരുന്നു മൊട്ടും വിധി പ്രകാരം കക്ഷായം വച്ച് കുടിച്ചാല്‍ ആര്‍ത്തവം ക്രമപ്പെടും.
എസ്. ഉണ്ണിക്കൃഷ്ണന്‍ (D F O)
(വേദാംഗജ്യോതിഷത്തില്‍ ജ്യോതിഷ ഭൂഷണം, പ്രശ്ന ഭൂഷണം)
www.sreeguruastrology.com എന്ന ജ്യോതിഷ വെബ്സൈറ്റിന്റെ മുഖ്യ ഉപദേശകന്‍
ഫോണ്‍ : 9447378660
Email:sreeguruastrology@yahoo.com