ഊര്‍മ്മിള
പുരാണ ഇതിഹാസങ്ങളില്‍ ഏറ്റവും ത്യാഗോജ്ജ്വലമായ സ്ത്രീ കഥാപാത്രമാണ് ഊര്‍മ്മിള. പാതിവ്രത്യത്തിന്റെയും ഭതൃ ഭക്തിയുടെയും പ്രതീകമാണ് ഊര്‍മിള.
ഊര്‍മ്മിള
രാവേറയായ് ' ഊര്‍മ്മി ' നീ ഇനിയും ഉറങ്ങിയില്ലേ
പരിചിതം ഈ ശബ്ദം എന്‍ പ്രിയനായ സൌമിത്രിയോ
ചുറ്റും തിരഞ്ഞു നോക്കിയ വിഹ്വലതയില്‍ കണ്ടു ഞാന്‍
എന്‍ തല്പത്തില്‍ ആസനസ്തനാം എന്‍ പതിയെ
അടക്കാനയില്ലാഹ്ലാദമെങ്കിലും, ചോദിച്ചുഞ്ഞാന്‍
വനവാസകാലം പൂര്‍ത്തിയാക്കാതെന്തേ മടങ്ങി
സത്യ തല്പരനായ രാമന്‍ സത്യ വിരോധം കാട്ടുമോ
ഏറെ മന്ദമായ്, മൊഴിഞ്ഞു സൗമിത്രി തന്‍ പ്രിയയോടു നിന്‍
ചുടുകണ്ണീര്‍ കണങ്ങള്‍, പല രാവുകളില്‍ എന്നെ പൊള്ളിച്ചു
എന്‍ ചുടു നിശ്വാസം ഏറ്റ രഘുനാഥന്‍, സൌമ്യമായ്
തന്‍ കുളിര്‍ക്കൈകള്‍ എന്‍ നെഞ്ചിലണച്ചു ഏവം മൊഴിഞ്ഞു
ഞാനറിയുന്നു നിന്‍ ദുഃഖം, യോഗവിദ്യയാല്‍ ബന്ധിക്കുന്നു
ഞാന്‍ ,നിന്നെ പ്രിയയാം ഊര്‍മ്മിളയുമായ്
കെട്ടടങ്ങിയെന്‍ അഗ്‌നിജ്വാലകള്‍, മൂകയായ് ഞാന്‍
എന്‍ പതിതന്‍, കാല്ക്കലിരുന്നു, നീര്‍വഴി യുന്ന നേത്രതോടെ
മെല്ലെ പിടിച്ചുയര്‍ത്തി, സൗമിത്രി തന്‍പ്രിയയാം ഊര്‍മ്മിയെ
തന്‍ അരികതിരുതി, സൌമ്യോക്തിയാല്‍ എവമുരചൈയ്തു
ഒന്നും, വഴിയെ ഉണര്‍ത്തിക്കാതെ ഭാതൃ മാര്‍ഗ്ഗം ഗമിച്ചൊരു
എന്നെ നീ പാതിവൃത്യ പാശതിനാല്‍ മടക്കിയില്ലേ
ധന്യയല്ലോ നീ സ്ത്രീകളില്‍, മറ്റൊരനസുയ നിസ്സംശയം
ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com