ജ്യോതിഷം

കണ്ണകി കനകധാരാ വര്‍ഷഫലം.


കണ്ണകി കനകധാരാ വര്‍ഷഫലം.

അരുവിക്കര കൃഷ്ണാ ശ്രീകണ്ഠന്‍ നായരുടെ അറുപതാം ജന്മദിന വര്‍ഷമാണ് 2015. ഹംസ സ്വരൂപികളായ വായനക്കാര്‍ക്ക് എല്ലാ ഐശ്വര്യങ്ങളും നേര്‍ന്നു കൊണ്ട് കണ്ണകി മധുര ചുട്ടെരിച്ച ശേഷം കൊടുങ്ങലൂരിലെത്തിയെന്ന് പുരാണം. എന്നാല്‍ കേരളത്തില്‍ കണ്ണകിയുടെ ഭര്‍ത്താവിന് 3 വര്‍ഷത്തിലൊരിക്കല്‍ ഉത്സവം നടത്തുന്ന അമ്പലം നിലവിലുണ്ട്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനീകര്‍ക്കും ഭരണാധികാരികള്‍ക്കും ആത്മ ശാന്തിക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. 30 വര്‍ഷത്തിലൊരിക്കല്‍ ശനി വൃശ്ചിക രാശിയില്‍ (ഭാരതം) കേരളത്തിന്റെ കന്നി 3 ല്‍ സഞ്ചരിക്കുന്നു. നല്ല ഫലങ്ങള്‍ ലഭിക്കും. രാഹു കേരളത്തിലാണ് സഞ്ചരിക്കുന്നത് അതുകൊണ്ടാണ് വര്‍ഷ കോലാഹലങ്ങള്‍ നടക്കുന്നത്. 2015 ശനിയുടെ വര്‍ഷമാണ് അനിഴം നക്ഷത്രക്കാരായ ഉമ്മന്‍ ചാണ്ടിയും, നരേന്ദ്രമോഡിയും നമ്മെ നയിക്കുന്നു എന്ന അത്ഭുത പ്രതിഭാസമാണ് നമ്മള്‍ കാണുന്നത്. ഒച്ചിനെപ്പോലെയുള്ള ഭരണത്തില്‍ നിന്നും റോക്കറ്റുപ്പോലെയുള്ള ഭരണം നിലവില്‍ വന്നു. ധനപക്ഷ യാത്രയും, വിനോദ യാത്രയും ഒരു കല്ല്യാണം കഴിയുമ്പോള്‍ പല വീടുകളില്‍ നിന്നും ഭിക്ഷ വാങ്ങി കല്ല്യാണം നടത്തുന്നതുപ്പോലെ ഭാരതത്തിന്റെ ധന രാശിയായ കുംഭം (ഒഴിഞ്ഞ കുടം) കേരളത്തിന്റെ, ധന ഭാവമായ തുലാം രാശിയും ഓട്ട കുടമാണ് മുന്‍ ഭരണാധികാരികളുടെ കഴിവുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. വിനോദ യാത്രകള്‍ കൊണ്ട് 2015 ഒക്ടോബര്‍ മുതല്‍ വിദേശ രാജ്യങ്ങളുടെ ധന സഹായം ലഭിക്കും. അതു വഴി രാജ്യ നന്മക്കായി പല നന്മക്കായി പല നല്ല പ്രൊജെക്റ്റ്കളും നടപ്പില്‍ വരും. ധനസ്ഥിതി മോശമായതിനാല്‍ സബ്‌സിഡികള്‍ വെട്ടി കുറക്കാന്‍ സാധ്യതയുണ്ട്. ലോക ജനതയുടെ മുമ്പില്‍ ദേവയാനി, ഷാരൂഖ്ഖാന്‍ എന്നിവര്‍ക്ക് അപമാനം സംഭവിച്ചു. സൈനീകരെ കഴുത്തറുത്തു കൊന്നു, മുന്‍ പ്രവചനമനുസ്സരിച്ചു യുദ്ധമുണ്ടാകുകയും അത് എതിര്‍ കക്ഷികള്‍ക്ക് താങ്ങാന്‍ കഴിയാതെ വരികയും ചെയ്തു. പുതിയ രീതിയിലെ തന്ത്രമാണ് സൈനീകര്‍ ആവിഷ്‌കരിച്ചത്. മംഗല്യാന്‍ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ കഴിയുമെന്ന് പറഞ്ഞിരുന്നു, അത് സാധിച്ചു. പെറ്റമ്മയെപ്പോലെയാണ് വളര്ത്ത മ്മയായ ഭൂമീ ദേവി ഓരോ വ്യക്തിയേയും രാഷ്ട്രത്തിനു സമര്പ്പിെക്കുന്ന (9 തലമുറ) ഇല്ലാത്ത വീടുകള്‍ കാണില്ല. ഇപ്പോഴത്തെ ഭരണാധികാരികള്‍ രാജ്യ രക്ഷക്കായി ഈ നിമിഷം വരെ പുതിയ പുതിയ നടപടികള്‍ സ്വീകരിച്ച് അവര്‍ക്ക് ഊര്‍ജ്ജവും ധൈര്യവും നല്‍കുന്നു. അതില്‍ ഓരോ ഭാരതീയരായ നമുക്കും പങ്കുചേരാം, പ്രാര്‍ത്ഥിക്കാം. ഈ മേഖലയിലുള്ളവര്‍ ലേഖകനുമായി ആശയ വിനിമയം പങ്കുവയ്ക്കാറുണ്ട്. ഊര്ജ്ജകവും, ധൈര്യവും നല്‍കാറുമുണ്ട്. രാജ്യം 10 വര്‍ഷമായി പിന്നിലാണ് ഭാരതത്തെ മുന്നിലെത്തിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഗ്രാമാസഭാ പ്രതിനിധി ഓരോ വീടിന്റെ നട്ടെല്ലും കണ്ണുമാണ്. ഒരു വീടും വ്യക്തിയും മാലീന്യമുക്തമായാല്‍ കേരളം രക്ഷപ്പെടും. കേരള സര്‍ക്കാരിന്റെ നിലനില്പിന് ഈ തിരഞ്ഞെടുപ്പ് വളരെ പ്രസക്തിയുണ്ട്. ഊര്‍ജ്ജസ്വലരായ വ്യക്തികളെ കക്ഷി രാഷ്ട്രീയത്തിനതീതമായി ഗ്രാമപഞ്ചായത്തിന്റെ ഉയര്‍ച്ച മുന്നില്‍ കണ്ട് തിരഞ്ഞെടുക്കും. ലേഖകന്റെ പ്രവചനം എഴുതുന്ന പ്രസിദ്ധീകരണത്തിലെ വായനക്കാര്‍ക്ക് മാത്രം ഉദ്ദേശിച്ചുള്ളതാണ്. ജീവിക്കാന്‍ വേണ്ടി കേരളത്തിന് പുറത്തുതാമസിക്കുന്നവര്‍ നാട്ടില്‍ എന്തു സംഭവിക്കുന്നു എന്ന് പത്ര ഓണ്‌ലൈതന്‍ വഴി കാണുമ്പോള്‍ പെയ്‌ഴ്‌സു നഷ്ട്ടപെട്ട യാത്രക്കാരനെ പോലെ ദുരിത മോചനത്തിന് പരിഹാരമുണ്ടോ എന്ന് നോക്കുമ്പോള്‍ അവര്ക്ക് മുന്ഗപണന നല്കിടയാണ് പ്രവചനങ്ങള്‍ ലേഖകന്റെഅ ഫോണ്‍ പ്രവചനങ്ങളെല്ലാം 100% ഗ്യാരണ്ടി ഉണ്ട്. അത് തെറ്റാണെങ്ങില്‍ അത് നിയമപരമായി ചോദ്യം ചെയ്യാന്‍ അവസരം ഉണ്ട്.

2015 ലെ ഫോണ്‍ പ്രവചനങ്ങള്‍.

മേടം രാശി (Aries)

പുതുവര്‍ഷല ഫലം പ്രയത്‌നങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന കടവില്‍ എത്തിചേരുന്ന ഗുണങ്ങളുമായിട്ടാണ് എത്തിചേരുന്നത്. വിദ്യയ്ക്കനുസരിച്ചുള്ള ഉദ്യോഗം ലഭിക്കും. വ്യവസായങ്ങള്‍ പുനരുദ്ധരിച്ചു മുന്നോട്ടു പോകും. തടസമായിരിക്കുന്ന കടമ്പകള്‍ കടന്ന് ശത്രുക്കളെ നിഷ്പ്രഭരാക്കി കൊണ്ട് റോക്കറ്റുപോലെ അതിജീവിക്കും. ജനാഭിപ്രായത്തെ മാനിക്കുന്നതിനാല്‍ എല്ലാ ഐശ്വര്യങ്ങളും ആത്മസംതൃപ്തിയും ലഭിക്കുന്നു. അസാദ്ധ്യം എന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം നടത്തിയെടുക്കും. കക്ഷിരാഷ്ട്രീയ പ്രവര്‍ത്ത നങ്ങള്‍ ഉപേക്ഷിക്കുക. വാഹനം, ഗൃഹം, മാറ്റി വാങ്ങാം. ആത്മാര്‍ത്ഥത സുഹൃത്തിനു സാമ്പത്തിക സഹായം ചെയ്യുകയോ, ലഭിക്കുകയോ ചെയ്യും. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. പുതിയ കൂട്ടുകെട്ടുകള്‍ ഉടലെടുക്കും. സമീപത്തുള്ള ഭൂമി മോഹവില കൊടുത്തു വാങ്ങി കൂടിയ വിലയ്ക്ക് ഉള്ള ഭൂമിയും കൂടി വില്‍ക്കാന്‍ സാധിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും വന്നു ചേരും. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുക വഴി വിജയം കൊയ്യും. മഹത്തായ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി വിജയിക്കാനാകുന്നതുമാണ്. പുത്തന്‍ ആവിഷ്‌കാര ശൈലികള്‍ അംഗീകരിച്ചു നടത്തും. ആരോഗ്യം പൊതുവേ തൃപ്തികരമല്ല. അശ്രദ്ധകൊണ്ട് വീഴ്ച്ച സംഭവിക്കരുത്. അമിത ഭക്ഷണം മൂലം ക്ലേശങ്ങള്‍ ഉണ്ടാകും. ദു:ശീലങ്ങള്‍ ഉപേക്ഷിക്കുക. പ്രാണായാമം, വ്യായാമം, ശരീരത്തിന് വിശ്രമം, ഗൃഹ പ്രീതി, ഉപരി പഠനതിന് ഉദ്ദേശിച്ച വിഷയം കിട്ടാന്‍ സാധ്യത കുറവായിരിക്കും, പണം കൊടുത്ത് ബുദ്ധിപൂര്‍വ്വം ചേരാന്‍ ശ്രമിക്കുക 1 മണിക്കൂര്‍ പഠിക്കാന്‍ തോന്നിയാലും 5 മിനിറ്റില്‍ പഠിത്തം മതിയാക്കുകയും, അരണ ബുദ്ധിയാകുകയും ചെയ്യുന്നു. പ്രണയത്തില്‍ നിന്നും വിട് നില്ക്കുകയും, വിദ്യാഭ്യാസം നിര്‍ത്താതിരിക്കുകയും ചെയ്യുക. കര്‍മ്മ രംഗത്ത് സമാന മേഖലയിലുള്ളവരുടെ ചാരവാര്‍ത്തകള്‍ മൂലം അവസരം നഷ്ടപ്പെടും. ഗൃഹത്തിലും, യാത്രാവേളകളിലും അപകടങ്ങളും കള്ളന്മാരുടെ പ്രവര്‍ത്തനങ്ങളും ഉണ്ടാകും. ആയതിനാല്‍ സൂക്ഷ്മത പുലര്‍ത്തണം. വിദേശയാത്രസഫലമാകും. അമിതസംസാരവും അനാവശ്യ കൂട്ടുകെട്ടുകളും,(നാവ് തീയാണല്ലോ) മൂത്ത സഹോദരങ്ങളും അവരുടെ ജീവിത പങ്കാളികളും, കുടുംബാംഗങ്ങളും, അമ്മയുടെ ഇളയ സഹോദരങ്ങളുമായുള്ള പ്രവര്‍ത്തന്നങ്ങള്‍ സൂക്ഷിക്കണം.

മുന്‌ഡെന്‍ ജ്യോതിഷപ്രകാരം ഭാരതത്തിലും കേരളത്തിലും
സ്ഥലസംബന്ധമായും, കൃഷിജലസേചനം, വളവുകള്‍, ഖനികള്‍, കൃഷിയിലെ വരുമാനം, ഗവണ്‍മെന്റ്‌, പ്രതിപക്ഷ പാര്‍ട്ടികള്‍, കാലാവസ്ഥ വ്യതിയാനങ്ങള്‍, ഭൂമികുലുക്കം, വെള്ളപൊക്കം, വനതീപിടുത്തം, സ്‌കൂള്‍, കോളേജ്, പൊതുജനം, മന്ത്രിസഭ, എല്ലാ ഭരണസ്ഥാപനങ്ങളും, തദ്ദേശ സ്വയംഭരണകാര്യാലയങ്ങള്‍, മരണം, മരണ നിരക്ക്, ഗവര്‍ണറുടെ ആയുസ്സ്, പ്രകൃതിദുരന്തം, ലാഭ നഷ്ടങ്ങള്‍, അന്യ രാജ്യങ്ങളുമായുള്ള ബന്ധം, സ്‌റ്റോക്ക്മാര്‍ക്കെറ്റ്, മുകളില്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ഭരണകര്‍ത്താക്കളള്‍ക്കും , ജീവനക്കാര്‍ക്കും, മരണങ്ങളും ചാരതീവ്രവാദികളുടെ ആക്രമണവും, സ്ഥാനചലനങ്ങളും, ഇത്തരം വ്യക്തികളില്‍ ആത്മഹത്യാപ്രവണതയും, ഭൂമികുലുക്കവും, പ്രകൃതിദുരന്തവും, വെള്ളപൊക്കവും, ഒടിവ്, ചതവ്, അപകടങ്ങള്‍ എന്നിവയും ഉണ്ടാകും. മന്ത്രിസഭയില്‍ പ്രതിസന്ധിയുണ്ടാകും. ഭരണം താറുമാറായി കയ്യാംകളിയില്‍ അവസാനിക്കും. ജനരോഷം ആളിപടരുകയും അതുവഴി ഗവണ്മെന്റിനു അപ്രതീക്ഷിത ധനനഷ്ടം വരികയും, താറാവ് നഷ്ടത്തിനു ഗവണ്മെന്റിന് പണം നഷ്ടതുപ്പെട്ടതുപോലെ വരാം. വിദേശ രാജ്യങ്ങളും പ്രതിപക്ഷവും അത് വച്ച്, മുതലാക്കി ചാരപ്പണി നടത്തും. സാമ്പത്തികകമ്മി തരണം ചെയ്യുവാന്‍ നികുതി ഭാരവും, വിലവര്‍ദ്ധനവും ഉണ്ടാകും.യുദ്ധസമാനമായ ആക്രമണങ്ങള്‍ ഫെബ്രുവരി 12 മുതല്‍ മെയ് വരെ ഈ അനുഭവങ്ങള്‍ ഉണ്ടാകാം. ചാരന്മാരുടെയും രാഷ്ട്രീയക്കാരുടെയും, പണം വാങ്ങിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ പ്രതിസന്ധികള്‍, കൃഷിനാശം, രാഷ്ട്രീയകൂറൂമാറ്റവും തൊഴിലാളി സമരത്തിലൂടെയും , ജനങ്ങള്‍ പൊറുതിമുട്ടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതാകും. കൊലയും കൊള്ളിവയ്പ്പും മത സംബന്ധമായ അടിപിടികളും, കൊണ്ട് ക്രമസമാധാനനില തകരാറിലാവുകയും ധന അടിയന്തിരാവസ്ഥ പോലുള്ള സാഹചര്യം വന്നു ചേരും. ഭരണം പ്രതിസന്ധിയിലാകും വിദേശരാജ്യങ്ങളുമായുള്ള ബന്ധം മോശപ്പെടും. നിയമ വിരുദ്ധപ്രവര്‍ത്തനങ്ങളിലൂടെ ധന ശേഖരണം നടക്കും, വിവാഹ തടസ്സങ്ങളും, വിവാഹ മോചനങ്ങളും നടക്കും. മത്സ്യ തൊഴിലാളികള്‍ക്കും, കയറ്റുമതി, ഇറക്കുമതി വ്യാപാരത്തിനും തകര്‍ച്ചയുണ്ടാകും. പുതിയ പുതിയ പദ്ധതികളും, ഉയര്‍ച്ചകളും, ബുധന്‍ ഈ രാശിയുടെ അനുകൂല ഭാഗങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ നല്‍കുന്നു. ചന്ദ്രനും, ശുക്രനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ ഭാവത്തിന്റെ അനുകൂലസ്ഥാനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ നല്ല, നല്ല ഉയര്‍ച്ചകളും സ്ത്രീകള്‍ക്ക് ആദരവും, ബഹുമാനവും, അംഗീകാരവും നല്‍കുന്നതാണ്. സന്താന ജനനവും, ധന വരവുകളും രൂപയടെ വിലകയറ്റവും (മൂല്യം) ഒക്ടോബര്‍ മുതല്‍ നല്ല കാലം പ്രതീക്ഷിക്കാം.

ഇടവം (Taurus)

ജീവിത സംവിധാനത്തില്‍ ഒരത്ഭുതമായ പുതിയ ആശയങ്ങളും അവലംഭനങ്ങളും കൊണ്ട് മുന്നോട്ടു പോകും. ഉദ്ധ്യോഗാവസരങ്ങള്‍ വന്നു ചേരും. തുടങ്ങി വച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. ശരീരികാസുഖങ്ങള്‍ വരാതെ നോക്കണം, അനുകൂല തീരുമാനങ്ങള്‍ ലഭിക്കും, അല്പം സ്വസ്ഥത കുറയും, വീട് പണി നടക്കും, പരീക്ഷാതികളില്‍ ഉദ്ദേശിക്കുന്ന വിഷയം ലഭിക്കും, പൂര്‍വ്വീക സ്വത്ത് രേഖാപരമായി ലഭിക്കും, വിട്ടു വീഴ്ച്ചാ മനോഭാവം വേണ്ടി വരും, ആരാധനാലയത്തിന് സാമ്പത്തിക സഹായം ചെയ്യും, പഠനത്തില്‍ താല്പര്യം വര്‍ദ്ധിക്കും, എഴുത്ത് പരീക്ഷകളില്‍ വിജയം ഉണ്ടാകും, സ്വസ്ഥമായ കുടുംബ ജീവിതം ലഭിക്കും, ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം, ആരോഗ്യ നില വഷളാകും, തൊഴില്‍ സ്ഥാപനത്തില്‍ അഹോരാത്രം പ്രവര്‍ത്തിക്കണം, ഉദ്യോഗത്തില്‍ ആനുകൂല്യവും, സ്ഥാനകയറ്റവും, സ്ഥാനമാനങ്ങളും, അംഗീകാരവും ലഭിക്കും. വിവിധങ്ങളും, വ്യത്യസ്ഥങ്ങളുമായ പ്രവര്‍ത്തനങ്ങളും, ആശയങ്ങളും പ്രാബല്യത്തില്‍ വരുത്തും. പുതിയ കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് വിജയത്തിലെത്തും. മുടങ്ങികിടക്കുന്ന പദ്ധതികള്‍ നടപ്പില്‍ വരുത്തും. കര്‍മ്മത മേഖലയില്‍ സമാന ചിന്താഗതിക്കാരായ ചാരാത്മാക്കള്‍ നിങ്ങളെ തകര്‍ക്കുകയാണ്. സത്യസന്ധവും, നീതിയുക്തവുമായ സമീപത്താല്‍ സര്‍വ്വ കാര്യ വിജയം ലഭിക്കും, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, കലാരംഗത്തു പ്രവര്‍ത്തിതക്കുന്നവര്‍ എന്നിവര്‍ക്ക് കാലം അനുകൂലമാണ്. ലക്ഷ്മീ കടാക്ഷമുള്ള വാഹനവും, ഭൂമിയും ലഭിക്കും. പുനപരീക്ഷയില്‍ വിജയ ശതമാനം വര്‍ദ്ധിക്കും, ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് സാധ്യത. പിതാവിന്റെ പിശുക്ക് കാരണം അത് സാധ്യമാകുമോ? ശരീരത്തിന് വിശ്രമവും, യോഗാഭ്യാസവും, അമിതാഹാരകുറവും വരുത്തേണ്ടതാണ്. നാവ് തീയാണ്, സംസാരവും, കൂട്ടുകെട്ടും കുറയ്ക്കുക. ജീവിത യാഥാര്‍ത്ഥ്യത്തെ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുക. സംയുക്ത സംരംഭങ്ങളില്‍ നിന്നും പിന്മാറി സ്വന്തമായ വ്യാപാര വിപണന വിതരണ വ്യവസായങ്ങള്‍ സമാന ചിന്താഗതിക്കാരുമായി സംസര്‍ഗ്ഗം പുലര്‍ത്തി നടത്തുക. പിതാവിന്റൊയും, മാതാവിന്റെിയും ഇളയ സഹോദരങ്ങളുമായുള്ള പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മതയോടെ നിരീക്ഷിച്ച് മുന്നേറണം.

മുന്‌ഡെന്‍ ജ്യോതിഷ പ്രകാരം ഭാരതത്തിന്റെയും, കേരളത്തിന്റെയും
തിയേറ്റര്‍, ഫിലിം സ്റ്റുഡിയോ, മ്യൂസിക് ഹാള്‍, പബ്ലിക് പാര്‍ക്ക് , ഉയര്‍ന്ന സൊസൈറ്റി, നടീ നടന്മാര്‍, കലാകാരന്മാര്‍, സ്‌പോര്‍ട്‌സ്‌ സ്‌റ്റേഡിയം, ലോട്ടറി, സന്താന സിദ്ധി, ദത്തെടുക്കല്‍, വിദ്യാഭ്യാസ വകുപ്പ്, സ്‌കൂള്‍, കോളേജ്, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പബ്ലിക് നിക്ഷേപം, പാര്‍ലമെന്റ ഹൗസ്, പൊതുജന സന്തോഷം, വിദേശ ഡിപ്ലോമാറ്റസ്, രാഷ്ട്രീയ പാര്‍ട്ടി നിക്ഷേപം, പ്രതിപക്ഷം, ഗവണ്മെന്റ, ഖനികളുടെ ലാഭം, ഗവണ്മെന്റിന്റെ ആഘോഷ പരിപാടികള്‍, ആരാധനാലയങ്ങള്‍, ഉന്നത വിദ്യാഭ്യാസം, ദേശാഭിമാനം, കോടതികള്‍, യാത്രകള്‍, ടൂറിസം, ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍, ട്രാന്‍സ്പോര്‍ട്ട്, കമ്മ്യുണിക്കേഷന്‍, ഉയര്‍ന്ന പദവിയിലെ സെക്രട്ടറിമാര്‍, പത്ര ദൃശ്യ മാധ്യമങ്ങള്‍, കാലാവസ്ഥ, ഈ വകുപ്പുകളില്‍ വിദേശ രാജ്യങ്ങളുടെ പ്രതികൂലാവസ്ഥ തരണം ചെയ്യണം, ശുക്രനും, ശനിയും ഒരുമിച്ചു വരുമ്പോഴും, ശുക്രനും, മറ്റു ഗ്രഹങ്ങളുമായി യോഗം വരുമ്പോഴും സ്ത്രീ പീഡനങ്ങളും, കൊലപാതകങ്ങളും നടക്കും, തൊഴില്‍ പ്രശ്‌നങ്ങള്‍ വരും, എല്ലാ തരത്തിലും മോശമായിരിക്കും, വിദേശ ചാരന്മാരുടെ രാജ്യത്തിന്റെ പ്രതികൂലാവസ്ഥ മുതലെടുത്ത് ഭൂമിക്കടിയില്‍ വയ്ക്കും, ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും മരണം സംഭവിക്കാം, പ്രതിപക്ഷം രംഗത്തിറങ്ങുകയും തൊഴില്‍ സമരം നടത്തുകയും നികുതി വര്‍ദ്ധനവും, വിലക്കയറ്റവും മൂലം രാജ്യത്തിന് അരാജകത്വവും ഭരണ സ്തംഭനവും ധന കമ്മിയും, രാജ്യത്തിന്റെന അഭിമാനം പോലും ചോദ്യം ചെയ്യുകയും ഭരണ കര്‍ത്താക്കള്‍ ഭരണം മിസ്സ്യൂസ് ചെയ്യുന്നത് കൊണ്ട് ഭരണ മാറ്റം വരെയുണ്ടാകാം. കലയുമായി ബന്ധപ്പെട്ടവര്‍ക്ക്‌ കാലം അനുകൂലം, സ്ത്രീകള്‍ക്കും , കുട്ടികള്‍ക്കും ഈ വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും അംഗീകാരവും, ആദരവും ലഭിക്കും.

മിഥുനം രാശി ( Gemini)

ബൃഹത് പദ്ധതികള്‍ രൂപകല്പന ചെയ്ത് പ്രവര്‍ത്തക ശൈലി ലോക നന്മക്ക് ഉപകരിക്കും. കുപ്പത്തൊട്ടിയില്‍ അവഗണിക്കപ്പെട്ട താങ്കള്‍ ആ അവസ്ഥ മാറി അനുകൂല സാഹചര്യങ്ങളും, അംഗീകാരവും, ലോകപ്രശസ്തിയും നിശ്ചയദാര്‍ഢ്യവും, സുതാര്യതയും, ലക്ഷ്യബോധവും, സര്‍വ്വകാര്യ വിജയവും, വിദഗ്ദ്ധ ചികിത്സകളാല്‍ രോഗശാന്തിയിലൂടെ ആരോഗ്യം വീണ്ടെടുക്കും. ലക്ഷ്മീകടാക്ഷമുള്ള വാഹനവും ഗൃഹവും കുബേരപ്രീതിയാല്‍ ലഭിക്കും. ദമ്പതികള്‍ വേര്‍പെട്ട് താമസിച്ചു ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയം ലഭിക്കും. ദുര്യോധനന്മാരായ ജീവിത പങ്കാളികളെ ഒന്ന് നിയന്ത്രിക്കുന്നത് ജീവിതം ഐശ്വര്യപൂര്‍ണമാകും . സാമ്പത്തികം അവര്‍ ദുരുപയോഗം ചെയ്യുന്നതാണ് കാരണം. ഈ അവസ്ഥ തുടര്‍ന്നാല്‍ ആത്മഹത്യയിലേക്ക് പോകേണ്ടതായി വരാം. കയ്യാലപുറത്തെ തേങ്ങ ആയ താങ്കള്‍ ആ അവസ്ഥയോന്നു മാറ്റേണ്ടതാണ്. സുപ്രധാനങ്ങളായ കാര്യങ്ങള്ക്ക് അനുകൂല മായ തീരുമാനങ്ങള്‍ ലഭിക്കും. അഭിപ്രായ വ്യത്യാസം തന്ത്രപൂര്വ്വംു പരിഹരിക്കും. പരശു മഴു കൊടുത്ത് പരസ്പരം വെട്ടി മരിക്കാന്‍ പറഞ്ഞത് പോലെ നിങ്ങള്‍ വെട്ടി മരിക്കാതെ സൂക്ഷിക്കുക. കലയുമായി ബന്ധപ്പെട്ടവര്ക്ക് കാലം അനുകൂലം, ദു:ശീലങ്ങള്‍ ഉപേക്ഷിക്കണം, ഗൃഹത്തിലും, യാത്രാ വേളകളിലും കള്ളന്മാരുടെ ഉപദ്രവങ്ങളാല്‍ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. വരുത്തി വച്ച അബദ്ധങ്ങള്‍ തിരുത്തി മുന്നോട്ടു പോകുക. ജീവിതത്തില്‍ ഭരണ സംവിധാനത്തിലും, ആശയങ്ങളും യാഥാര്ത്യടമാക്കും, ആത്മ സംതൃപ്തി ഉണ്ടാകും, തിരഞ്ഞെടുപ്പില്‍ വിജയിക്കും, ഉന്നത വ്യക്തികളുടെ സഹായങ്ങള്‍ ലഭിക്കും, പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ സംയുക്ത സംരംഭത്തില്‍ നിന്നും പിന്മാറി സ്വന്തം ചുമതലയില്‍ കാര്യങ്ങള്‍ നടത്തും, പണം കൊടുക്കുന്നത് നിയന്ത്രിക്കണം.

മുന്‌ടെന്‍ പ്രകാരം ഭാരതത്തിലും കേരളത്തിലും.
പൊതു ജനങ്ങളുടെ ആരോഗ്യസ്ഥിതി, ശത്രുക്കള്‍, പട്ടാളം, സിവില്‍ സര്വീജസ്, പോലീസ്, ആരാധനാലയങ്ങള്‍, യുദ്ധങ്ങള്‍, ഫാക്ടറികള്‍, തൊഴില്‍ പ്രശ്‌നം, നഗര സഭകള്‍, സംസ്ഥാന ലോണ്‍, ആഹാര സാധനങ്ങളുടെ കലവറ, മരുന്ന് കടകള്‍, ഗവര്ണ്ണ ര്‍, മേയര്‍, ഉയര്ന്നക പദവിയിലുള്ളവര്‍, രാജ്യത്തിന്റെഭ അഭിമാനം, നിയമ വിരുദ്ധം, പ്രവചന രീതിയില്‍ വൃശ്ചികം, ധനു, മകരം, ഇടവം രാശിയില്‍ പാപ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന കാലത്ത് ഈ വകുപ്പുകള്ക്ക്ജ വളരെയധികം മോശസമയമാണ്. ഭരണാധികാരികള്ക്കും തൊഴിലാളികള്ക്കും പ്രതിച്ഛായ മോശമാണ്. പ്രതിസന്ധികള്‍ തരണം ചെയ്യും. ചാര തീവ്രവാദി ആക്രമണവും, ബോംബു സ്‌ഫോടനങ്ങളും, അപകടങ്ങളും വരാം, ്്ശു മാരുടെയും, ആരാധനാലയങ്ങളുടെയും, സുരക്ഷ ശക്തമാക്കി മുന്നോട്ടു പോണം. രാഷ്ട്രീയ പാര്ട്ടിങകള്ക്ക്യ കാലം അനുകൂലമല്ല. കയറ്റുമതി, ഇറക്കുമതി ഇടപാട് തകരാറിലാകും പ്രോഫിറ്റ് കുറവായും, നഷ്ടം വരുന്നതായും കാണുന്നു. ( ഈ വകുപ്പുകള്‍ ). അവിഹിത ബന്ധങ്ങളും, ഗാര്ഹിതക പീഡനങ്ങളും, ആത്മഹത്യകളും കൂടിവരും. പത്ര മാധ്യമങ്ങള്‍ തിളങ്ങി നില്ക്കു ന്നതുമാണ്. യുറാനസ് 11ല്‍ ശാസ്ത്ര രംഗത്ത് മംഗല്യാനെ എത്തിച്ചു, ലോക പ്രശസ്തി നേടുകയും ചെയ്തു. ഇനിയും ശാസ്ത്ര രംഗം നേട്ടങ്ങള്‍ കൊയ്യുന്നതാണ്. ദരിദ്ര വിഭാഗങ്ങള്‍ക്ക് മോശം കാലമാണ്, തൊഴിലാളി സമരം കൊണ്ട് അരാജകത്വം വരും. വില വര്‍ദ്ധനയും, നികുതി വര്‍ദ്ധനയും ഉണ്ടാകും, ശത്രുക്കള്‍ രാജ്യത്ത് ആക്രമണം നടത്താന്‍ സാധ്യത കാണുന്നു, ധന നാശ നഷ്ടത്തിനും സാധ്യത. ബോംബുസ്‌ഫോടനങ്ങളും, ചാര തീവ്രവാദ ആക്രമണങ്ങളും വരും, മുന്‍ ഭരണാധികാരികളെ വധിച്ചതുപോലെ വീണ്ടും സംഭവിക്കാം. ചന്ദ്രന്‍, ശുക്രന്‍, ബുധന്‍, വ്യാഴന്‍, ആദിത്യന്‍ ഇവരുടെ അനുകൂല സഞ്ചാരം കൊണ്ട് ഈ വകുപ്പുകളില്‍ വിനോദ വിജ്ഞാന യാത്ര കൊണ്ടുള്ള ധന വരവിലൂടെ പുതിയ പദ്ധതികളും മറ്റും നടപ്പിലാക്കി അഭിമാനകരമായ നേട്ടം കൈവരിക്കും.

കര്‍ക്കിടകം രാശി ( Cancer )

കര്‍മ്മ പരമായ അഭിവൃദ്ധിയും സാമ്പത്തിക നേട്ടങ്ങളും സമയോചിതമായ ഇടപെടലുകള്‍ സര്‍വ്വകാര്യത്തിലും വിജയം കൊയ്യും. എല്ലാവരോടും വശ്യമായ പെരുമാറ്റവും, ആദരവും നേടിയെടുക്കണം. ജ്ഞാനികളുടെ വചനങ്ങള്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈകൊള്ളാന്‍ സഹായിക്കും, പരീക്ഷയില്‍ ഉന്നത വിജയം ലഭിക്കും, ഉത്സാഹവും, ഉന്മേഷവും, കാര്യനിര്വരഹണ ശേഷിയും ലഭിക്കും, അസാധ്യമെന്നു കരുതി തള്ളി കളഞ്ഞ പലതും നിഷ്പ്രയാസം സാധിക്കും, പ്രവൃത്തിയിലുള്ള നിഷ്‌കര്‍ഷതയും, കഠിനാദ്ധ്വാനവും, ലക്ഷ്യ ബോധവും പുതിയ പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കും, ജീവിതത്തിലെ അനിശ്ചിതാവസ്ഥക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയും, അഗ്‌നി, ആയുധം, വാഹനം, ധനം എന്നിവ സൂക്ഷിച്ച് ഉപയോഗിക്കണം, പഠനത്തിനനുസരിച്ചുള്ള ഉദ്ധ്യോഗം ലഭിക്കും, വിദേശത്ത് താമസിച്ച് ജോലി ചെയ്യാന്‍ അനുമതി ലഭിക്കും, കര്‍മ്മക രംഗത്തുള്ള ചരാത്മാക്കള്‍ താങ്കളെ തകര്‍ത്തിരിക്കുകയാണ് ആസൂത്രിത പദ്ധതികളിലൂടെ വിജയം ഉണ്ട്. അധികാര പരിധി വര്‍ദ്ധിക്കുന്നതിനാല്‍ കഠിന പ്രയത്‌നത്തിലൂടെ വിജയം നേടണം, ആഗ്രഹിച്ചതുപോലെ സന്താനമുണ്ടാകും. അശുഭ ചിന്തകള്‍ ഉപേഷിക്കുക, പ്രത്യുപകാരം തിരസ്‌കരിക്കരുത്, മൂത്ത സഹോദരങ്ങളുടെയും, താങ്കളുടെ ജീവിത പങ്കാളിയുടെയും അമ്മയുടെയും വാക്കുകള്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കണം, തിരഞ്ഞെടുപ്പില്‍ വിജയമുണ്ടാകും, അന്യരുടെ വിഷമാവസ്ഥകള്‍ക്ക് സഹായ സഹകരണങ്ങള്‍ നല്‍കി ആത്മ സംതൃപ്തി നേടി കൊടുക്കുക, ധര്‍മ്മി പ്രവൃത്തികള്‍ക്കും , പുണ്യ പ്രവൃത്തികള്‍ക്കും സര്‍വ്വാത്മനാ സഹകരിക്കും, മക്കളുടെ ശ്രേയസ്സില്‍ ആത്മാഭിമാനം കൊണ്ട് നൃത്തം വയ്ക്കും, പുന:പരീക്ഷയില്‍ വിജയ ശതമാനം വര്‍ദ്ധിക്കും, ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിന് കൂടുതല്‍ പണം ചിലവഴികേണ്ടി വരും, പിതാവിന്റെ് പിശുക്ക് ഒരു പ്രധാന ഘടകമായി ലഭിക്കുമോയെന്ന് സംശയമുണ്ട്.

മുന്‌ഡെന്‍ പ്രകാരം ഭാരതത്തിലും, കേരളത്തിലും.
നിയമസഭ ഭരിക്കുന്ന ഘടക കക്ഷികള്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ ആയുസ്സ്, വിദേശ ഇടപാടുകള്‍, ഖജനാവ്, അംബാസിഡര്‍, നാഷണല്‍ പ്രോഗ്രാം, വ്യവസായം, കോപ്പേറേറ്റീവ് സ്ഥാപനം, പൊതുജന യുദ്ധം, ഇലക്ഷന്‍, ഗവര്‍ണ്ണര്‍മാരുടെ ഭരണ ഇടപെടലുകള്‍, പൊതുജന ശത്രുത, വിദേശ ബന്ധം നന്നാവുകയും, വിവാഹ ബന്ധം വമ്പിച്ച രീതിയില്‍ നടക്കും, സ്ത്രീകള്‍ക്കും , കലാകാരന്മാര്‍ക്കും അംഗീകാരവും, മത്സ്യമേഖലയിലും, ജല മേഖലയിലും പുതിയ പോളിസികള്‍ അംഗീകരിക്കും, നികുതി വര്‍ദ്ധനവും, പണം വാങ്ങി പ്രതിപക്ഷ പാര്‍ട്ടി കള്‍ ഭരണം മറിച്ചിടാന്‍ ശ്രമിക്കും, രാജി വയ്‌കേണ്ട സാഹചര്യമുണ്ടാകാം, യുദ്ധമുണ്ടാകാം, രാജ്യാന്തര ചാരന്മാരുടെ പ്രവര്‍ത്തനം കൊണ്ട് ഉന്നത പദവിയിലുള്ളവര്‍ക്ക് മരണങ്ങളും, മാരകമായ അസുഖങ്ങളും. വൃത്തികെട്ട രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ തിരഞ്ഞെടുപ്പില്‍ വരുന്നതാണ് അത് ജനം മനസ്സിലാക്കുകയും പുശ്ചിച്ചു തള്ളുകയും ചെയ്യും, ഗ്രാമ സഭകളാണ് രാജ്യത്തിന്റെ കണ്ണ്, പത്തു വര്‍ഷമായി രാജ്യം പുറകോട്ടാണ് അത് മനസ്സിലാക്കി ജനങ്ങള്‍ അത്ഭുതങ്ങള്‍ കാണിക്കും, ആത്മഹത്യകളും, അപകടങ്ങളും, ജലവിഷ മരണങ്ങളും സംഭവിക്കാം. ഹിറ്റ്‌ലറുടെ ഭരണ കാലത്ത് സംഭവിച്ചതിലും മോശമായാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്, ഹിറ്റ്‌ലര്‍ക്കു ഒരു പ്രയോജനവും ഉണ്ടായില്ല. ബുധന്‍, വ്യാഴന്‍, ശുക്രന്‍, ചന്ദ്രന്‍ ഇവര്‍ അനുകൂല പൊസിഷനായാല്‍ നല്ല കാര്യങ്ങള്‍ നടക്കും.

ചിങ്ങം രാശി ( leo )

ഗുണ ദോഷ സമിശ്രമായ സമയമാണ്, വിചാരിച്ചാല്‍ കാര്യങ്ങള്‍ വിഘ്‌നം കൂടാതെ നടക്കും, ജോലിയില്‍ സ്വസ്ഥത കുറയും, മേലുദ്യോഗസ്ഥരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടാതാണ്. കിട്ടാനുള്ള പണം കൈയില്‍ വന്നു ചേരുന്നതിനും, വിദേശ സന്ദര്‍ശനത്തിനും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും, ദാമ്പത്യ സൗഖ്യത്തിനും കഠിനാദ്ധ്വാനവും ഈശ്വര ഭജനവും മാനസ്സികമായ ദൃഡതയും ആവശ്യമാണ്. ഉപരി പഠനത്തിനുള്ള അവസരങ്ങള്‍ വന്നു ചേരുമെങ്കിലും പിതാവിന്റ സമയോചിതമായ പ്രവൃത്തിയില്‍ ആശങ്കയുണ്ട്. കര്‍മ്മ രംഗം പുഷ്ടിപ്പെടും, ഭൂസ്വത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. വീട്ടിലും, യാത്രാ വേളകളിലും കള്ളന്മാരുടെ ശല്യമുണ്ടാകും. പിതൃസ്വത്ത് അനുഭവയോഗ്യമാക്കി എടുക്കാന്‍ ശ്രമിക്കണം. തീര്‍ത്ഥയാത്രകള്‍ നടത്തുമ്പോള്‍ വാഹനാപകടത്തിന് സാധ്യത. ആരോഗ്യം ശ്രദ്ധിക്കണം, തൊഴില്‍ മേഖലയില്‍ പുരോഗതിയും, സമ്പല്‍സമൃദ്ധിയും, പ്രതാപവും, ഐശ്വര്യവും അനുഭവപ്പെടുമെങ്കിലും ബന്ധനങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം. മറ്റുള്ളവര്‍ ഉപേക്ഷിച്ചു പോകുന്ന വിഷയങ്ങള്‍ വളരെ വളരെ ലളിതമായി പ്രവര്‍ത്തി ച്ച് അവതരിപ്പിക്കാന്‍ കഴിയും. ലക്ഷ്മീ കടാക്ഷമുള്ള വാഹനവും വീടും വന്നു ചേരും. പക്വതയോടു കൂടിയ സമീപനം പുലര്‍ത്തി യും സല്‍കീര്‍ത്തികള്‍ ചെയ്തും സജ്ജന ബഹുമാനം നടത്തിയും മുന്നേറ്റം നടത്തണം. കള്ളചൂതുകളിയിലൂടെ ശകുനി പാണ്ഡവരെ തോല്‍പ്പിച്ചത് പോലെ ജ്യോതിശാസ്ത്രജ്ഞന്മാരായ ഈ രാശിക്കാരെ സഹപാഠികളായ വ്യക്തികള്‍ ചതികുഴിയില്‍ അകപ്പെടുതുന്നതാണ്. സ്ത്രീകള്‍ മുഖേന അപകടങ്ങള്‍ വന്നു ചേരും. പരീക്ഷ, ഇന്റര്‍വ്യൂ മുതലായവയില്‍ വിജയം കൊയ്യും. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും ജലയാത്രകളും ഉപേക്ഷിക്കുക. പുതിയ വ്യാപാര വ്യവസായങ്ങള്‍ തുടങ്ങും. പുത്ര, പൌത്രാദികളോടോത്ത് താമസിക്കാനുള്ള അവസരം ലഭിക്കും.കടം കൊടുത്ത പണം തിരികേ വരും. ഏറ്റെടുത്ത ദൌത്യം വിജയപദലെത്തിക്കാന്‍ പണമോ പ്രതാപമോ ഒന്നും നോക്കാതെ അക്ഷീണം പ്രവര്‍ത്തിവക്കുന്നവരാണ് താങ്കള്‍. ഇഷ്ട ജനത്തെ സഹായിക്കുന്നവരാണ്. മോഹവിലയ്ക്ക് ഭൂമി വാങ്ങാന്‍ പറ്റും. വാക്കുകളാല്‍ അബദ്ധം ഉണ്ടാകാതെ നോക്കണം. നാവ് സൂക്ഷിക്കുക. പണം കടം കൊടുക്കരുത്. ജാമ്യം നില്ക്കരുത്. ഉത്തരവാദിത്വങ്ങള്‍ സ്വന്തമായിതന്നെ ചെയ്യണം. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകാം. ഗൃഹത്തില്‍ താമസിച്ചു ജോലിക്ക് പോകേണ്ട അവസ്ഥ വന്നുചേരും. തൊഴില്‍ മേഖലയില്‍ സമ്മര്‍ദ്ദമുണ്ടാകും.

മുന്‌ഡെിന്‍ പ്രകാരം ഭാരതത്തിലും കേരളത്തിലും
ജയില്‍, ലേബര്ക്യാ മ്പ്, ഹോസ്പിറ്റല്‍, അഗതി മന്ദിരങ്ങള്‍, സാമൂഹിക പരിഷ്‌ക്കരണങ്ങള്‍, പൊതുജനാരോഗ്യവും, ക്ഷേമവും, കേന്ദ്ര സംസ്ഥാന ഭരണാധികാരികളുടെ ആയുസ്സ്, പ്രകൃതിദുരന്തം, ധനസ്ഥിതി നിയമസഭ, സ്‌റ്റോക്ക് മാര്‍ക്കറ്റ്, നികുതി വരുമാനം, ഇന്‍ഷുറന്‌സ് കമ്പനി, എന്നിവ ചിലര്‍ക്കൊ, ബന്ധനാവസ്ഥയ്ക്ക്, സാധ്യതയുണ്ട്. കപ്പല്‍ ദുരന്തം, നേവല്ഷിൊപ്പ്, റെയില്‍, ട്രാന്‍സ്‌പോസര്‍ട്ട്, എയര്‍ലൈന്‍സ്, മുതലായവയിലൂടെ അപകടസാധ്യതയും, പ്രകൃതിദുരന്തത്തിലൂടെ അപകടസാധ്യതയും, മതപരമായും കൂട്ട മരണങ്ങളും VVIPമാര്‍ക്ക് തീവ്രവാദത്തിലൂടെയും അസുഖത്തിലൂടെ മരണങ്ങളുണ്ടാകാം. ആരാധനാലയത്തിലും തീവ്രവാദ ആക്രമണമുണ്ടാകാം. കയറ്റുമതി ഇറക്കുമതി നഷ്ടത്തില്‍ കലാശിക്കും. ശാസ്ത്രീയപരമായി പുതിയ കണ്ടുപിടിത്തങ്ങളും, ഉയര്‍ച്ചയുമുണ്ടാകും. വിഷമദ്യ ദുരന്തങ്ങളും, മുങ്ങി മരണങ്ങളും രാജ്യാന്തരചാരന്മാരുടെ പ്രവൃത്തികള്‍ കൊണ്ട് കേരളത്തിലെ ചിങ്ങ മാസത്തിലെ തിരഞ്ഞെടുപ്പ് കൊണ്ട് ലഹരി വിഷ മദ്യദുരന്തത്തിലോ കൂട്ടമരണങ്ങള്‍ സംഭവിക്കാം. അനാഥാലയങ്ങളിലും, ഭ്രാന്താലയങ്ങളിലും, ഭക്ഷ്യവിഷബാധ സംഭവിക്കാം. പൊതു ജനം പൊറുതി മുട്ടും. മാരകമായ അസുഖം കാരണം മരണംസംഭാവിക്കാം. മുന്‍ ഭരണാധിക്കാരികള്‍ക്ക് സംഭവിച്ചതുപോലെ താങ്കളേയും വക വരുത്താം. ചാരന്മാരുടെ പ്രവര്‍ത്തനം കൊണ്ട് രാജ്യത്തിന് അരാജകത്വം വരും. പുതിയ രീതിയിലെ ബോംബാക്രമണവും അസുഖങ്ങളും ഉണ്ടാകാന്‍ സാധ്യത.

കന്നി രാശി (Virgo)

കാലം ഗുണകരമായൊരു അവസ്ഥയിലാണ്. ജീവിതം ഉത്സാഹവും, വിദ്യാഗുണവും, മത്സരാദികളില്‍ വിജയവും വിശിഷ്ട വസ്തുക്കള്‍ ലഭിക്കുകയും ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍, വളരെ വേഗം ചെയ്തതു തീര്‍ക്കുകയും ഗൌരവമുള്ള വിഷയങ്ങള്‍ നിസ്സാരമായി കൈകാര്യം ചെയ്യുകയും, ജാമ്യം നില്‍ക്കാതിരിക്കണം, കടം കൊടുക്കരുത്, ജീവിതത്തിലും വ്യാപാരത്തിലും നൂതന ശൈലികള്‍ നടത്തിപ്പില്‍ വരുത്തി ലോക പ്രശംസ പിടിച്ചു പറ്റും. ജീവിത യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിച്ച് ജീവിത വിജയം നേടുകയും ലോകപ്രശംസ പിടിച്ചുപറ്റുകയും ചെയ്യും, ഇഷ്ടജനങ്ങളെ രക്ഷിക്കാനുള്ള കഴിവുണ്ട്, പരിചയമില്ലാത്തവരുമായുള്ള കൂട്ടുകെട്ട് ഉപേഷിക്കുക, ഈ ചാരാത്മാക്കള്‍ താങ്കളെ ചതിക്കുവാന്‍ വേണ്ടി ചില വ്യക്തികള്‍ നിയോഗിക്കപ്പെടുന്നവരാണ്. കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യണം മറ്റുള്ളവരെ ഏല്‍പ്പിക്കരുത്, ഭൂമി നല്ല വിലക്ക് വില്‍ക്കാന്‍ സാധിക്കും, വിശ്രമരഹിതമായ ഒരു കാലഘട്ടമാണ്, ഒരുപാട് ചുമതലകള്‍ ഏറ്റെടുത്ത് വിജയപദത്തിലെത്തിക്കും, ഈ രാശിയിലുള്ള ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്ക് കൂട്ടാളികളുടെ എതിര്‍പ്പുകള്‍ അതിജീവിച്ച് പ്രഥമസ്ഥാനങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ആശയങ്ങളും, ആഗ്രഹങ്ങളും പൂവണിയും, ഭരണ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരും, ഇതുവഴി ജീവിത വിജയം ഉണ്ടാകും, മക്കളുടെ സമീപനത്തില്‍ മനസ്സ് സന്തോഷിക്കുകയും, അതില്‍ അഭിമാനിക്കുകയും ചെയ്യും. ജോലികള്‍ സമയ പരിധിക്കുള്ളില്‍ തീര്‍ക്കുവാന്‍ സാധിക്കും, പുതിയ കരാര്‍ ജോലികള്‍ ലഭിക്കും, സ്വന്തം ആശയവും അന്യരുടെ പണവും, ഉപദേശവും ഉപയോഗിച്ച് കര്‍മ്മരംഗം പുഷ്ടിപ്പെടും, മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന പ്രവൃത്തികള്‍ വളരെ ലാഘവത്തോടെ ചെയ്ത് തീര്‍ക്കും. മതസൗഹാര്‍ദ്ദന പ്രവര്‍ത്തനത്തില്‍ പങ്കെടുക്കും, ആത്മധൈര്യതോടു കൂടി പ്രവര്‍ത്തി ക്കുക, വിമര്‍ശനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുക ദമ്പതിമാര്‍ ദുര്യോധനന്മാരായ താങ്കള്‍ എല്ലാം മറന്ന് പ്രവര്‍ത്തിക്കേണ്ടതാണ്. ചില ചാരന്മാര്‍ നിങ്ങളെ ഭിന്നിപ്പിക്കാന്‍ കുളം തോണ്ടുന്നുണ്ട്, ഉദ്ദ്യോഗം നഷ്ടപ്പെടാതെ സൂക്ഷിക്കണം.

മുന്‌ഡെനന്‍ പ്രകാരം ഭാരതത്തിലും കേരളത്തിലും
ആരാധനാലയങ്ങള്‍ ആത്മീയ ഗുരുക്കന്മാര്‍ കോടതികള്‍, വിദേശകാര്യം, കപ്പല്‍ വിമാനം, വിദ്യാഭ്യാസം വാര്‍ത്താ വിനിമയം, പത്ര മാധ്യമങ്ങള്‍, നാടിന്റെല ആകെ പ്രശ്‌നങ്ങള്‍, പൊതുവായ സ്ഥിതി, ആഭ്യന്തരം, നിയമസഭയുടെ സ്ഥിതി, രാജ്യത്തിന്റൊ സാമ്പത്തിക സ്ഥിതിയിലും, പദ്ധതി നിര്വായഹനത്തിലും നല്ല പുരോഗതിയുണ്ടാകും. ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും ചാരന്മാരുടെ ആക്രമണവും, മരണവും സംഭവിക്കാം. ഭരണ തടസ്സം വരും. ഭരണ കക്ഷികള്‍ തന്നെ ഭിന്നിപ്പിലൂടെ അനിശ്ചിതത്ത്വത്തില്‍ കൊണ്ടെത്തിക്കും. പൊതുജനവും, പ്രതിപക്ഷവും, സമര കാഹളത്തില്‍ ഇടപെടുകയും ഗവണ്മെന്റ ഇതിനേ ശക്തമായി നേരിടാന്‍ മുതിരുകയും ബലപ്രയോഗം നടത്തുകയും ചെയ്യും. സ്ഥിതിഗതികള്‍ വഷളാകും. സ്വകാര്യ മേഖലകള്‍ ശക്തിപ്പെടുവാന്‍ ഇടയുണ്ടാകും. ധനസ്ഥിതിയുടെ മറവില്‍ ജനങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടികുറയ്ക്കാനും, അമിതമായനികുതിഭാരവും, വിലകയറ്റവും, അടിചെല്പ്പിെക്കും. 2015 ശനിയുടെ സംഖ്യയായ 8ന്റെ വര്‍ഷമാണ്. അനിഴം നക്ഷത്രക്കാരനായ ഉമ്മന്‍ചാണ്ടി ഭരിക്കുന്നു. വളരെ പ്രതിസന്ധി നിറഞ്ഞ വര്‍ഷമാണ് ഗവണ്മെന്റിന്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് മെമ്പരാണ് നാടിന്റെ കണ്ണ്. ഇവരുടെ പ്രവര്‍ത്തനം 10 വര്‍ഷം മോശമായിരുന്നു. അത് തിരിച്ചറിഞ്ഞ് ജനം വിധിഎഴുതും.

തുലാം രാശി (Libra)

ജീവിതത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി പ്രവൃത്തിതലത്തില്‍ പ്രാബല്യത്തില്‍ വരുത്തും. ഇവന് ഇതെങ്ങനെ സാധിച്ചു എന്ന് നിങ്ങളെ കുപ്പ കുഴിയില്‍ ഉപേക്ഷിച്ചു പോയവര്‍ ചിന്തിക്കും. സാമ്പത്തിക നഷ്ടങ്ങള്‍ക്ക്‌ കുറവ് വരും. ചുമതലകള്‍ വര്‍ദ്ധിക്കുന്ന കര്‍മ്മ ജീവിതമാണ് കടന്നു വരുന്നത്. ജീവിത പങ്കാളിയുടെ വാക്ക് ഉപേക്ഷിക്കരുത്. ഭൂമി വാങ്ങുമ്പോള്‍ രേഖകള്‍ നല്ല പോലെ പരിശോധിക്കണം. പുന:പരീക്ഷയില്‍ വിജയം കൈവരിക്കും. പ്രതീക്ഷിച്ച വര്‍ഷം കിട്ടുകയും ചെയ്യും. ആത്മാഭിമാനികളായ താങ്കള്‍ സൂക്ഷ്മതയോടെ പ്രവൃത്തിക്കണം. ഉപയോഗത്തിന് കൊള്ളാത്ത തൊഴിലാളികളെ പിരിച്ചുവിട്ട് ഊര്‍ജ്ജസ്വലത ഉള്ളവരെ കൈകൊള്ളും. സാഹചര്യങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ തയ്യാറാവുന്നവരാണ് താങ്കള്‍. ജന്മ വീട്ടില്‍ അംഗീകാരം ഇല്ല. ഇഷ്ട ജനങ്ങള്‍ അംഗീകാരം തരുന്നു. താമസസ്ഥലം മാറാം. ഉപരിപഠനത്തിന് വേണ്ടി അന്യ സംസ്ഥാനത്ത് താമസ്സിക്കേണ്ടി വരും. പുതിയ കര്‍മ്മ മേഖല തിരഞ്ഞെടുക്കും. പണയപ്പെടുത്തിയ ആധാരം തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. മത്സരപരീക്ഷ ഇന്റര്‍വ്യൂ വിജയിക്കും. കഴിവും പ്രാപ്തിയുള്ള താങ്ങള്‍ കക്ഷി രാഷ്ട്രീയ പ്രവര്‍ത്ത നങ്ങളില്‍ നിന്നും ഒന്നു മാറി നില്‍ക്കുക. നിയമ പാലകര്‍ക്കും താങ്കളുടെ വിധിഎഴുത്ത് പൊതു ജനം പുശ്ചിച്ചുതള്ളും. കടം കൊടുക്കുക, ജാമ്യം നില്ക്കു ക, മറ്റുള്ളവരുടെ കാര്യത്തിലിടപ്പെടുക എന്നിവയില്‍ നിന്നും ഒഴിഞ്ഞു നില്ക്കു ക. പൂര്‍വിക സ്വത്തു കൈയില്‍ വന്നു ചേരും. ജന്മ നാട്ടില്‍ തന്നെ കര്‍മ്മ മേഖല വിജയിക്കും. ദീഘകാല സുരക്ഷാ പദ്ധതികളില്‍ ധനം വിക്ഷേപിക്കും. ഉന്നത വ്യക്തികളുടെ ഇടപെടല്‍ മൂലം ജീവിതം വിജയിക്കും. സന്താനതിനോ, താങ്കള്‍ക്കോ, പിതാവിനേക്കാള്‍ പ്രശസ്തിയും പദവിയും ഉണ്ടാകുമ്പോള്‍ ആത്മാഭിമാനം കൊണ്ട് നൃത്തം വയ്ക്കും. പുതിയ പ്രവൃത്തികള്‍ വേഗം ചെയ്ത് തീര്‍ക്കാന്‍ കഴിയും. നിരപരാധിത്വം തെളിയിക്കുവാന്‍ അവസരങ്ങള്‍ ലഭിക്കും. പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ താങ്കള്‍ ഒരു വേട്ട പട്ടിയാകുന്നു.

മുന്‍ഡെന്‍ പ്രകാരം ഭാരത്തിലും കേരളത്തിലും
വളരെ വളരെ പ്രാധാന്യമുള്ള ഒരു രാശിയാണിത്. ഭരണം, കക്ഷി, സംസ്ഥാന നിലനില്‍പ്പ് പ്രധാന വ്യക്തികള്‍, രാജ്യാഭിമാനം, വിദേശ സാമീപ്യം, നിയമം, നിയമ സഭ, വിദേശവ്യാപാരം, വിപ്ലവങ്ങള്‍, നിയമ വിരുദ്ധം, രാഷ്ട്രീയം, രാജ്യ ഉപദേശങ്ങള്‍ സംസ്ഥാന ധനസ്ഥിതി, പോതുജനവ്യാപാര വിനിമയം, ഇവയ്‌ക്കെല്ലാം, വളരെ വളരെ മോശമായ കാലഘട്ടമാണ്. കേരള സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ബഡ്ജറ്റ് ആണ് വരുന്നത്. ധനപക്ഷയാത്ര നടക്കുകയാണല്ലോ. ഒഴിഞ്ഞ കുടമാണ്, ജാലവിദ്യക്കാരനായ ഭരണാധികാരികള്‍ ജാലവിദ്യകള്‍ കാണിച്ചാലും നികുതിഭാരങ്ങള്‍ വര്‍ദ്ധിപ്പിക്കാനിടയുണ്ട്. പൊതുജനങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനും, വിലക്കയറ്റങ്ങള്‍ കൊണ്ട് പൊറുതിമുട്ടാനും സാമ്പത്തിക ബാധ്യതകള്‍ കൊണ്ട് ആത്മഹത്യക്കും വിദേശത്തുനിന്നും പണം ധാരാളം ലഭിക്കുക വഴി പുതിയ പുതിയ പദ്ധതികള്‍ നടപ്പിലാക്കുവാനും കഴിയും. കേരളത്തിന്റെ വികസനത്തിന് 10 വര്‍ഷമായി മോശം കാലാവസ്ഥയാണ്. പഞ്ചായത്ത് മെമ്പര്‍ എന്ന് പറയുന്നത്, ആ പഞ്ചായത്തിന്റെ നട്ടെല്ലും കണ്ണുമാണ്. ആയതിനാല്‍ ജനങ്ങള്‍ ആ പഞ്ചായത്തിന്റെ വികസനത്തിന് വേണ്ടി അഭിമാനികളായ വ്യക്തികളെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ പല അത്ഭുതങ്ങളും സംഭവിക്കും. ജൂണ്‍ 15 മുതല്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ രാജ്യാന്തര ചാരന്മാര്‍ വിഷമദ്യദുരന്തങ്ങളും പുതിയ പുതിയ സ്‌ഫോടന പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ തന്നെ ലഹരി ഉപയോഗിക്കാതിരിക്കുകയും ജീവ ഹാനിയും, അപകടവും ഉണ്ടാകാതെ സൂക്ഷിക്കേണ്ടാതാണ്. രാഹു കേരളത്തില്‍ (കന്നി) വന്നത് മുതല്‍ ലഹരിയെ പറ്റിയുള്ള കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഭരണ നിയമപാലകര്‍ കര്‍ശനമായും അപകടങ്ങള്‍ മുന്നില്‍ കണ്ട് ഉണര്‍ന്നു പ്രവര്‍ത്തിച്ച് മുന്‍ കരുതല്‍ എടുക്കേണ്ടതാണ്. സാമ്പത്തിക അടിയന്തിരാവസ്ഥവരെ ഉണ്ടാകാം. സബ്‌സിഡികള്‍ വെട്ടികുറയ്ക്കുകയും തിരെഞ്ഞെടുപ്പില്‍ അവിശുദ്ധ കൂട്ടുകെട്ടും വരാം.

വൃശ്ചികം (Scorpio)

ആത്മ വിശ്വാസത്തോടു കൂടി ജിവിതം മുന്നോട്ടു പോകുന്ന കാലമാണ്. ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നു. കാര്യങ്ങള്‍ക്ക് നിഷ്‌ക്കര്‍ഷതയും, ഉന്മേഷവും, ഭരണശക്തിയും വിജ്ഞാനപ്രദമായ ആശയങ്ങള്‍ കൊണ്ടു വരികയും, കഴിവുകളും, പ്രയത്‌നങ്ങളും. അംഗീകാരവും സന്ദര്‍ഭോജിതമായ ഇടപെടലുകളും സര്‍വ്വ കാര്യവിജയവും ഔചിത്യവും വിദേശയാത്രകളും കര്‍മ്മ മണ്ഡലങ്ങളില്‍ മാറ്റം വരുത്തുകയും ഭൂമി ക്രയ വിക്രയങ്ങളും ബിസിനസ്സില്‍ ലാഭവും പൂര്‍വിക സ്വത്തു രേഖാപരമായ് ലഭിക്കാം. അനുഭവജ്ഞാനമുള്ളവരും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് ഐശ്വര്യവും ആനന്ദപ്രദവുമായ ജീവിതം ലഭിക്കുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാകുന്നു. ഉദ്ദിഷ്ട്ട പഠനവിജയം ലഭിക്കും. സര്‍വ്വര്‍ക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കും. സഹായ മന:സ്ഥിതി ജനം അംഗീകരിക്കും. ആശയങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തും. ഉന്നതാധികാരസിദ്ധി വഴി വിശ്രമമില്ലാതെ ജീവിതം നയിച്ച് ലക്ഷ്യ പ്രാപ്തിയിലെത്തും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സര്‍വ്വ കാര്യ വിജയത്തിനും വഴിയൊരുക്കും. ആത്മീയ വിഷയങ്ങളില്‍ അമിതമായ തത്പര്യം ഉണ്ടാകും. ഇഷ്ട ജനങളുടെ നിര്‍ദേശംമൂലം നഷ്ടങ്ങളില്‍ നിന്നും ലക്ഷ്യ പ്രാപ്തിയുണ്ടാകും. സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയും. ഗൃഹം, മാറി താമസിക്കും. ഏറ്റെടുത്ത ദൌത്യം വിജയത്തിലെത്താന്‍ കഴിയും.

മുന്‌ഡെന്‍ പ്രകാരം ഭാരതത്തിലും കേരളത്തിലും
ഏറ്റവും അധികം പ്രാധാന്യമുള്ള ഭാവമാണിത്. നിയമ നിര്‍മ്മാണസഭ, സ്‌റ്റേറ്റ്, ഗവണ്മെന്റ ബോഡീസ്, രാജ്യ താത്പര്യങ്ങള്‍, സ്‌റ്റേറ്റ്, സെന്‍ട്രല്‍ ഗവണ്മെന്റ് സഹകരണം, വിദേശരാജ്യങ്ങളുമായുള്ള ഉടമ്പടികള്‍, നാഷണല്‍ ട്രഷറി, അംബാസിഡാര്‍മാാരെ വിടുന്നത്, വ്യവസായ വകുപ്പുകള്‍, കോ ഓപ്പെറെറ്റിവ് സൊസൈറ്റി പൊതുജന താത്പര്യങ്ങള്‍, നിയമ പാലകരുടെ ആയുരാരോഗ്യങ്ങള്‍ പത്ര മാധ്യമങ്ങള്‍, വിദ്യാഭ്യാസസ്ഥാപനം, പൊതുജനങ്ങളുടെ മാനസികാവസ്ഥ, കൃഷി, പ്രതിപക്ഷ പാര്‍ട്ടികള്‍, ഇവയിലെല്ലാം ജനങ്ങള്‍ സമരത്തിലിറങ്ങുകയും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയും, അത്യാഹിതങ്ങള്‍, നാശ നഷ്ടങ്ങള്‍, എന്നിവയുണ്ടാകുകയും, ഉയര്‍ന്ന നിരക്കില്‍ മരണം സംഭവിക്കുകയും, തൊഴിലാളികളെ, ധനസ്ഥിതിയുടെ, കുറവ് കാരണം അവരുടെ ആനുകൂല്യങ്ങള്‍ വെട്ടികുറയ്ക്കും. രാജ്യത്തിന്റൈ സാമ്പത്തിക വളര്ച്ചളയും, വിദേശ സഹായം ലഭിക്കുക വഴി പുതിയ പദ്ധതികള്‍ നടപ്പിലാക്കും, മന്ത്രിസഭയിലും, ഭരണപരമായ തടസ്സങ്ങളും, മെമ്പര്‍മാരുടെ മരണങ്ങളും, ഭരണ കക്ഷിയില്‍ തന്നെ പിളര്‍പ്പും , ഭരണത്തില്‍ അനിശ്ചിതത്വവും, വരും. സംസ്ഥാനമന്ത്രി സഭ തന്നെ രാജിയിലേക്ക് നീങ്ങുന്ന സംഭവവികാസവും, വരെ വരാം. പ്രതിപക്ഷവും തൊഴിലാളി പ്രസ്ഥാനങ്ങളും ജനങ്ങളും സമരങ്ങളും മറ്റും നടത്തുകയും ഭരണാധികാരികള്‍ ഇതിനെ ശക്തമായി ബലപ്രയോഗം നടത്താനുമിടയുണ്ട്. സാമ്പത്തികാടിയന്തിരാവസ്ഥ വരെ വരാം. ഭരണ സംവിധാനം ക്ഷീണപെടുവാനും വിഷാംശത്തിലൂടെയോ, വെടിവെയ്പ്പിലൂടെയോ, ഒടിവ്, ചതവ്, അപകടത്തിലൂടെയോ, ഈ രാശിയിലുള്ളവര്‍ക്കും, മേഖലയിലുള്ളവര്ക്കും , മരണം സംഭവിക്കാം. മന്ത്രി സഭയെ, മറിച്ചിടാം. ഭാരതത്തിനു വിദേശരാജ്യങ്ങളുടെ മുന്നില്‍ അഭിമാനപരമായ അംഗീകാരങ്ങളും, ബഹുമതികളും, മതിപ്പും ലഭിക്കുന്നതാണ്. ബുധന്‍, ശുക്രന്‍, ചന്ദ്രന്‍, ആദിത്യന്‍, എന്നിവ ചാരവശാല്‍ നല്ല സ്ഥാനങ്ങളില്‍ സഞ്ചരിക്കുന്ന സമയത്ത് ഗുണാനുഭവം കൂടുതല്‍ ലഭിക്കും.

ധനു രാശി (Sagittarius)

ഗുണദോഷ സമ്മിശ്രമായ കാലമാണ്. ഒക്ടോബര്‍ മുതല്‍ കുറെയൊക്കെ കാലം അനുകൂലമാകും. കര്‍മ്മ മേഖലകളില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടാകും. അനവസരത്തിലുണ്ടാകുന്ന വാക്കുകള്‍ ഗുണപ്രദമാണ്. സുഖ ദുഃഖങ്ങള്‍ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥയുള്ളവരാണ് നിങ്ങള്‍. വെല്ലുവിളികളെ പുഷ്പം പോലെ തള്ളി കളഞ്ഞു ആത്മ ധൈര്യത്തോടെ മുന്നോട്ടു പോകുന്നവരാണ്. സമാന ചിന്താഗതി ഉള്ളവരുടെ പ്രവൃത്തികള്‍ മൂലം തൊഴിലവസരങ്ങള്‍ വന്നു ചേരും. ഉദാരമതികളായ നിങ്ങളുടെ അശ്രദ്ധകള്‍ സൂക്ഷിക്കണം. യുക്തിപൂര്‍വ്വം ചിന്തിച്ചു പ്രവര്‍ത്തിഉക്കുക. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് നിറവറ്റുന്നവരാണ്. ചര്‍ച്ചയിലൂടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നു. പുത്രപൌത്രാദികളുടെ സംരക്ഷണത്തില്‍ ശ്രദ്ധാലുക്കളാണ്. ഊഹകച്ചവടത്തില്‍ പുതിയ മേഖലകള്‍ തുടങ്ങും. ത്യാഗം സഹിച്ചു ആദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കി മറ്റുള്ളവരുടെ മാതൃകാ പുരുഷനാകും. പൂര്‍വ്വകാല സുഹൃത്തുക്കളെ സഹായിക്കുന്നവരാണ്. ആഗ്രഹിച്ച സ്ഥാനമാനങ്ങളും മുടങ്ങി കിടക്കുന്ന ആനുകൂല്യങ്ങളും ലഭിക്കും. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാകും. പൊതുജനമധ്യത്തില്‍ അംഗീകാരം ലഭിക്കും. തിരഞ്ഞെടുപ്പില്‍ വിജയമുണ്ടാകും. ഉപരിപഠനത്തിനു അര്‍ഹതയുള്ള വിഷയം ലഭിക്കും.വീട് നിര്‍മ്മിച്ച് താമസിക്കും. തൊഴില്പിരമായ അനിശ്ചിതാവസ്ഥ ഒഴിഞ്ഞു മാറും. സാമ്പത്തിക നേട്ടം അനുഭവപെടും. ദമ്പതികള്‍ക്ക് ഒരു മിച്ച് താമസിക്കാന്‍ കഴിയും. ആഹ്ലാദ അന്തരീക്ഷമായ കുടുംബ ജീവിതം വരും. മുതിര്‍ന്നവരുടെ അനുഗ്രഹ ആശംസകള്‍ ലഭിക്കും.

മുന്‍ഡെന്‍ പ്രകാരം ഭാരതത്തിന്റെയും കേരളത്തിന്റെയും
ചാരന്മാരുടെ ഗൂഡാലോചന വിദേശ രാജ്യങ്ങളുടെ എതിര്‍പ്പ് , രഹസ്യ പ്രവൃത്തികള്‍ രഹസ്യ ശത്രുക്കള്‍, ജെയിലുകള്‍, ലേബര്‍ ക്യാമ്പ്, ആശുപത്രികള്‍, അഗതി മന്ദിരങ്ങള്‍, അപ്രതീക്ഷിത കുഴപ്പങ്ങള്‍, തൊഴിലാളി സമരങ്ങള്‍, സംസ്ഥാനത്തിന്റെ അന്തസ്സ് നിലനിര്‍ത്തു ക, മരണങ്ങള്‍, പൊതുജനാരോഗ്യവും, ക്ഷേമവും, കൃഷി, ഖനികള്‍, ചേരിപ്രദേശങ്ങള്‍, ഹോട്ടല്‍, റിയല്‍ എസ്‌റ്റേറ്റ്, പ്രതിപക്ഷ പാര്‍ട്ടികള്‍, കാലാവസ്ഥ, ഭൂചലനം, കാട്ടുതീ, തട്ടികൊണ്ട് പോക്ക്, കൊലപാതകങ്ങളും വിഷ ദുരന്തങ്ങളും, പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്രമണങ്ങള്‍, ആക്‌സിഡന്റ്കള്‍, പ്രകൃതിദുരന്തം കൊണ്ടുള്ള മരണങ്ങളുണ്ടാകാം. കൃഷി നാശവും വിദേശ ശക്തികളുടെ ഇടപെടല്‍ കൊണ്ട് രാജ്യത്തിന് ഭരണമാറ്റവും, ആക്‌സിഡന്ററുകളും മരണവും, യുദ്ധവും, ഉണ്ടാകാം. പുതിയ പുതിയ കണ്ടു പിടിത്തം നടത്തുകയും രാജ്യത്തിന് അഭിമാനകരമായ രംഗത്ത്, എത്തിച്ചേരാനും കഴിയും. ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുകയും വിവാഹങ്ങള്‍ കൂടുതല്‍ നടക്കുകയും വിവാഹ മോചനം കുറയുകയും, സന്താന ഭാഗ്യവും, സന്താനതിനും ജാതകര്‍ക്കും ഉപരി പഠനത്തിന് സാധ്യതയും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും, മത്സ്യമേഖലയിലും, ജലമേഖലയിലും, പ്രവര്‍ത്തിക്കുന്നവര്‍ക്കും, ദാരിദ്ര വിഭാഗങ്ങള്‍ക്കും, അഭിമാനകരമായ ആദരവുകളും, ബഹുമതികളും, ലഭിക്കുന്നതാണ്. ബുധന്‍, ചന്ദ്രന്‍, ശുക്രന്‍, രവി, ചാരവശാല്‍, അനുകൂലമായ ഭാഗത്തായാല്‍, നല്ല ഫലങ്ങള്‍ ലഭിക്കുന്നതാണ്.

മകരം രാശി (Capricorn)

വ്യക്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവൃത്തിപദത്തിലെത്തിയ്ക്കും. അപരിചിതര്‍ നിര്‍ദേശിക്കുന്ന നിര്‍ദേശങ്ങള്‍ തള്ളിക്കളയരുത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറണം. കുടുംബത്തില്‍ ഐശ്വര്യവും, യശസും, കീര്‍ത്തി യും വന്നു ചേരും. അശുഭ ചിന്തകള്‍ മാറിപോക്കും. വ്യക്തമായ പണമിടപാടുകള്‍ യുക്തിപൂര്വ്വം നടത്തും. സുഖദുഃഖങ്ങളെ താങ്ങാനുള്ള മാനസ്സിക്കാവസ്ഥയുള്ളവരാണ്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ആത്മ പ്രശംസ ലഭിക്കും. കര്‍മ്മ മണ്ഡലം ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ കഴിയും. വിജ്ഞാനികളായ താങ്കള്‍ അത് പകര്‍ന്നു കൊടുക്കാന്‍ മനസ്സ് തുടിക്കുന്നവരാണ്. ജീവിത യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ ജീവിതം ഐശ്വര്യകരമായി പോകുന്നു. കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയും. പൂര്‍വ്വി കസ്വത്തു ലഭിക്കും. 9 ലെ രാഹു ഗവേഷണങ്ങള്‍ വിജയിപ്പിക്കും. വിദ്യാഭാസം ഉപരി പഠനം ലഭിക്കും. കൂട്ടുകെട്ടുകള്‍ ഗുണം ചെയ്യും. ജീവിത പങ്കാളിയുടെ ഇടപെടലുകള്‍ ഗുണകരമായിരിക്കും. ഗൃഹത്തിലും യാത്രയിലും അപകടവും ധനനഷ്ടവും വരാം.

മുന്‌ഡെിന്‍ പ്രകാരം ഭാരതത്തിന്റെയും കേരളത്തിന്റെയും

ഏറ്റവും പ്രധാനരാശിയാണിത്. രാജ്യത്തിേെന്റ രാഷ്ട്രീയ ഉറവിടം, പൊതുവായ സ്ഥിതി, സ്‌റ്റേറ്റ്‌ന്റെ് ആഭ്യന്തരം, കുടുംബപ്രശ്‌നങ്ങള്‍, രാജ്യത്തെ ജനങ്ങളും, ആരോഗ്യവും, ജനങ്ങളുടെ മതപരവും സ്വരാജ്യ സ്‌നേഹവും , അടിയന്തിരാവസ്ഥ സമയത്തെ സ്വഭാവം, പ്രകൃതിദുരന്തം, മന്ത്രി സഭയുടെ സ്ഥിതി, അസുഖങ്ങളുടെ സ്വഭാവം, ജോലിക്കാരുടെ പൊതുവായ സ്ഥിതി, ശത്രുക്കള്‍, സേനകള്‍, റെഡ് ക്രോസ്, സിവില്‍ സര്വീേസ്, പോലിസ്, ആരാധനാലയങ്ങള്‍, സിവില്വാ,ര്‍, ഇന്ടുസ്ട്രീസ്, ലേബര്‍ ക്ലാസ്സ്, തൊഴിലാളി യൂണിയന്‍, വീട്ടു ജോലിക്കാര്‍, മരുന്നുശാലകള്‍, കമ്പ്യൂട്ടര്‍, സാധാരണക്കാര്‍, ഇവയില്‍ വളരെയധികം പ്രധിസന്ധികള്‍ നിറഞ്ഞ, കാലഘട്ടമാണ്. ഭൂമികുലുക്കവും, അപകടങ്ങളും, ഖനികളിലെ പൊട്ടിത്തെറിയും റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സ്തംഭാനാവസ്ഥയും കൃഷി നാശവും, ഭരിക്കാന്‍ സാധിക്കാതെ വരികയും ഭരണപ്രതിപക്ഷ പാര്‍ട്ടി കളും പണം വാങ്ങി കൂറുമാറി പ്രവര്‍ത്തിക്കുന്നതായി കാണുന്നു. മാര്‍ച്ച് 23 മുതല്‍ മെയ് 2 വരെ തീര്‍ത്ഥാടകര്‍ക്ക് മരണങ്ങളും മത്സ്യ ബന്ധനം, നല്ല രീതിയില്‍ നടക്കുകയും നല്ല അത്ഭുതകരമായ വിവാഹം നടക്കുകയും, വിവാഹ മോചനങ്ങള്‍ കുറയുകയും സന്താനത്തിന് ഉപരിപഠനം ലഭിക്കുകയും, സന്താന ഭാഗ്യമില്ലാത്തവര്‍ക്ക് അത് ലഭിക്കുകയും നികുതി ഭാരവും വിളവര്‍ധവനയും അനുഭവപ്പെടും. ശാസ്ത്ര രംഗത്ത് അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കും. ജ്യോതിഷികള്‍ക്ക് കാലം അനുകൂലം. വിനോദ യാത്രകള്‍ നടത്തുന്ന ഭരണാധികാരികള്‍ ധനം ലഭിക്കുന്നതു വഴി പുതിയ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതാണ്. ലോക ജനതയുടെ അംഗീകാരം രാജ്യത്തിനു ലഭിക്കും. ചന്ദ്രന്‍, ശുക്രന്‍, രവി, ബുധന്‍, ഇവരുടെ അനുകൂല സ്ഥിതികൊണ്ടു നല്ല, നല്ല കാര്യങ്ങള്‍ ലഭിക്കും.12 ഭാവങ്ങളുടെയും മുന്‍ഡെന്‍ ആസ്‌ട്രോലോജി കൂടി വായിക്കുക. അതാത് ഭാവത്തില്‍ ജനിച്ചവര്‍ക്കും അതാത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഫലങ്ങള്‍ ബാധകമാണ്.

കുംഭം (Aquarius)

ഉന്നതരുമായി സൌഹൃദത്തില്‍ ഏര്‍പ്പെുടുക വഴി പുതിയ പുതിയ ജീവിത കര്‍മ്മ പദ്ധതികള്‍ നടപ്പില്‍ വരുത്തും. ആദരണീയരുടെ കൂട്ടത്തില്‍ ഇടം പിടിച്ചു ആത്മാഭിമാനം തോന്നും. ഉപരിപഠനതിന് ഉദ്ദേശിച്ച വിഷയം ലഭിക്കും. പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്ത് തീര്‍ക്കാന്‍ കഴിയും. ജന സ്വാധീനം ലഭിക്കും. ആരോഗ്യം തൃപ്തികരമല്ല. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് മേലധികാരികളുടെ പ്രശംസ പിടിച്ചു പറ്റും കുടുംബത്തില്‍ സ്വസ്ഥതയും സമാദാനവും കൈ വരിക്കും. കാഴ്ചപ്പാടില്‍ ധനാഢ്യനാണെന്ന് തോന്നുമെങ്ങിലും, ഒരു ഓട്ടകുടമാണല്ലോ ജീവിതം. ചെയ്യുന്ന തൊഴിലിനു അര്‍ഹമായ വേദനം ലഭിക്കുന്നില്ല, ദീഘകാലമായി മനസ്സില്‍ കൊണ്ട് നടന്ന പദ്ധതികള്‍ നടപ്പിലാക്കും. പുതിയ പുതിയ കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്തു തീര്‍ത്തു സമൂഹത്തിന്റെ അംഗീകാരം ലഭിക്കും. ഉന്നത വ്യക്തികളുടെ ജീവിത ശൈലിപര്‍ത്തി പുതിയ രീതികള്‍ കൂടി ഉള്‍പ്പെടുത്തി മുന്നോട്ടു പോകും. ജീവിതത്തില്‍ അത്ഭുതപൂര്‍വ്വമായ വഴിത്തിരിവാകും. ആത്മ നിര്‍വൃതി ഉണ്ടാകും.നറുക്കെടുപ്പ്, സമ്മാന പദ്ധതി എന്നിവ അനുകൂലമാണ്. ദമ്പതികള്‍ക്ക്, പിരിഞ്ഞിരിക്കേണ്ട അവസരങ്ങള്‍ ചില ചാരന്മാര്‍ ഒരുക്കുന്നുണ്ട്. ഉദ്യോഗകയറ്റമുണ്ട്. ഉപരിപഠനം ലഭിക്കും. ആഹ്ലാദ അന്തരീക്ഷത്തില്‍ ജീവിതം നയിക്കും. മാതാപിതാക്കളെ ആദരിക്കും. വെല്ലുവിളികളെ അതിജീവിക്കാനുള്ള മനോ ധൈര്യമുണ്ട്. ഒറ്റയ്ക്ക് വ്യാപാരം നടത്തുക. തീര്‍ത്ഥയാത്രകള്‍ നടത്തും. ഭരണാധികാരം ലഭിച്ചതില്‍ സന്തോഷിക്കും. പുതിയ ആശയങ്ങള്‍ നടപ്പില്ലാക്കും. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച് അവസരങ്ങള്‍ പ്രയോജനപ്പെടുത്തും. കാര്യങ്ങള്‍ അന്തിമ വിജയത്തിലെത്തിക്കാന്‍ അതീവ കഴിവാണ്.

മുന്‍ഡെന്‍ പ്രകാരം ഭാരതത്തിലും കേരളത്തിലും
ഏറ്റവും പ്രധാന ഭാവത്തിലൊന്നാണിത്. ധനസ്ഥിതി, കയറ്റുമതി, ഇറക്കുമതി, ബാങ്കുകള്‍, ലാഭനഷ്ടങ്ങള്‍, പോതുജനങ്ങളിലെ വിഭജനം, സ്‌റ്റോക്ക് മാര്‍ക്കെറ്റ്, പൊതുജനാരോഗ്യം, അസുഖങ്ങള്‍, വൃത്തി, ശത്രുക്കള്‍, പട്ടാളം, സാല്വോഷന്‍ ആര്‍മി, ആര്‍മി , റെഡ് ക്രോസ്, സിവില്‍ സര്‍വ്വീസ്‌, പോലീസ്, ആരാധനാലയങ്ങള്‍, റ്റെറിറ്റോറിയല്‍, അറ്റാക്ക്, യുദ്ധം, വ്യവസായശാലകള്‍, തൊഴിലാളികളും, യൂണിയനും, സമരം, വീട്ടു ജോലിക്കാര്‍, തദേശസ്വയം ഭരണസ്ഥാപനങ്ങള്‍, കേന്ദ്ര സംസ്ഥാന ധന സ്ഥിതി മുകളില്‍ പറഞ്ഞ വകുപ്പുകള്‍ക്കും , ഭരണാധികാരികള്‍ക്കും , തൊഴിലാളികള്‍ക്കും , മാരകമായ അസുഖങ്ങളും, മരണങ്ങളും, യുദ്ധ സാധ്യതയും ഭരണം കൈവിട്ടു പോകുന്ന അവസ്ഥയും കൂടെ നില്ക്കുയന്നവര്‍തന്നെ ചതിയ്ക്കുവാനും മുന്‍ ഭരണാധികാരികള്ക്ക് സംഭവിച്ചതുപോലെ. ലഹരിപദാര്‍ത്ഥത്തിന്റെ ഉപയോഗത്തില്‍ രാജ്യാന്തര ചാരന്മാരുടെ പ്രവൃത്തിമൂലം മരണവും കയറ്റുമതി ഇറക്കുമതി നഷ്ടവും, വിദേശ സഹായത്തോടെ ധന സ്ഥിതി മെച്ചപ്പെടുവാനും, പുതിയ പദ്ധതിനടപ്പിലാക്കാനും സാധ്യത. വിലകയറ്റവും, നികുതി ഭാരവും ഉണ്ടാകും. പ്രതിപക്ഷം അത് മുതലെടുക്കുകയും ലോ ആന്ഡ്ു ഓര്ഡതര്‍ സിറ്റുവേഷന്‍ മോശമാകുകയും ചെയ്യും. പുതിയ രീതിയിലുള്ള യുദ്ധമുറകളുടെ ഫലമായുള്ള വിജയമുണ്ടാകും. വിവാഹവും വിവാഹ മോചനവും, കുറയുകയും, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവും, ബഹുമാനങ്ങളും ലഭിക്കും ചന്ദ്രന്‍, രവി, ബുധന്‍, ശുക്രന്‍, എന്നിവരുടെ സ്ഥിതിയനുസരിച്ച്, ചാരവശാല്‍ നല്ല ഫലം പ്രതീക്ഷിക്കാം.

മീനം രാശി (Pisces)

ഗുണ ദോഷങ്ങള്‍ നിറഞ്ഞ കാലമാണ് ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീ കരിക്കാന്‍ കഠിനമായി പ്രയത്‌നിക്കുന്നതാണ്. ഉന്നതന്മാരുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുക വഴി പുതിയ ആശയങ്ങളുള്ള പദ്ധതികള്‍ രൂപ കല്പന ചെയ്ത് നടപ്പില്‍ വരുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് കാലം അനുകൂലമാണ്. പ്രതീക്ഷിച്ച വിജയം ലഭിക്കും. പൂര്‍വ്വീ ക സ്വത്ത് നിയമോപദേശം തേടി ലഭിക്കുന്നതാണ്. ദമ്പതികള്ക്ക് ഒരുമിച്ച് താമസിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ പ്രതിസന്ധികള്‍ മറികടക്കും. വീടും ഗൃഹവും വാങ്ങാന്‍ അവസരമുണ്ടാകും, കുടുംബ സമേതം ദേവാലയ ദര്‍ശനത്തിനവസരം, പ്രവൃത്തികള്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്ത് തീര്‍ക്കും, ആരോഗ്യ നില തൃപ്തികരമല്ല, ധനാഢ്യനാണെന്ന് തോന്നുമെങ്കിലും വളരെ മോശമാണ്, പദ്ധതി ആസൂത്രണങ്ങളില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, വിദഗ്ദ്ധരുടെ അനുഭവജ്ഞാനമുള്ള കഴിവ് ലഭിക്കുകയും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തി വിജയിക്കുകയും ചെയ്യും. സാമ്പത്തിക ശ്രോതസ്സ് വിപുലീകരിക്കും, തടസ്സങ്ങള്‍ അതിജീവിച്ച് മുന്നോട്ടു പോകും, മാതാപിതാക്കളുടെ അനുഗ്രഹാഷിശുകള്‍ ലഭിക്കും, സന്താനത്തിന് വിവാഹ യോഗമുണ്ടാകും.

മുന്‌ഡെന്‍ പ്രകാരം ഭാരതത്തിലും കേരളത്തിലും.
ട്രാഫിക്ക് സംബന്ധമായ കാര്യങ്ങളെല്ലാം ഈ ഭാവം കൊണ്ട് ചിന്തിക്കണം. ടെലിവിഷന്‍, സമുദ്രവും, ആകാശ സംബന്ധമായും, റയില്‍വേ, ടെലിഫോണ്‍, ടെലിവിഷന്‍ വാര്‍ത്താ വിനിമയം, പത്രദൃശ്യമാധ്യമങ്ങള്‍ അയല്‍രാജ്യങ്ങളുമായുള്ള ഇടപെടലുകള്‍, പട്ടാളം, പൊതുജന മാനസ്സികാവസ്ഥ, കാലാവസ്ഥയെ കുറിച്ചുള്ള നിഗമനങ്ങള്‍, അപകടങ്ങള്‍, ഗവേര്‍ണമരുടെ ചിന്ത, വിവാഹം, വിവാഹമോചനങ്ങള്‍, നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സ്ത്രീകളുടെ ആരോഗ്യം, മുകളില്‍ പറയുന്ന വകുപ്പുകളില്‍ സമരങ്ങളും, ചിലവുകള്‍ വര്‍ദ്ധിയക്കുകയും, അപകടങ്ങളും നഷ്ടങ്ങളും സംഭവിക്കും. ജീവഹാനിയും, നാശനഷ്ടങ്ങളും ഉണ്ടാകും. ചാരപ്പണികള്‍ നടക്കുകയും കൈകൂലി വാങ്ങുകയും ചെയ്യും. വിവാഹങ്ങള്‍ നടക്കുകയും കുടുംബ ബന്ധത്തിലെ ഉലച്ചിലുകള്‍ മാറുകയും പുതിയ പുതിയ പ്രോജെക്ട്റ്റുകള്‍ നടപ്പിലാകുകയും, ശമ്പള പരിഷ്‌ക്കരണവും, അതുവഴി ജനത്തിനാഹ്ലാദവും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് അപകടങ്ങളും, അസുഖങ്ങളും, ജീവഹാനിയുണ്ടാകും, ധനസ്ഥിതി മോശമായതിനാല്‍ നികുതിയും, വില വര്‍ദ്ധനവുമുണ്ടാകും. യുദ്ധസമാനമായ സംഭവങ്ങളും, അപകടങ്ങളും, മരണങ്ങളും, സംഭവിക്കാം. വാണിജ്യവ്യാപാരം മോശമായിരിക്കും. പൊതുവേ അശുഭ ഫലങ്ങള്‍ അനുഭവപ്പെടുന്ന കാലഘട്ടമാണ്. ദൂതന്മാര്‍ മുഖേന പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയും അരാജകത്വം നിറഞ്ഞ കാലഘട്ടവുമായിരിക്കും. ബുധന്‍, ശുക്രന്‍, രവി, ചന്ദ്രന്റെ അനുകൂലസ്ഥിതി കണക്കിലെടുത്ത് നല്ല സ്ഥിതി പ്രതീക്ഷിക്കാം.

 

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

33 വര്‍ഷമായി ജ്യോതിഷ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories