ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ശുക്ര൯ - ജ്യോതിഷത്തില്‍


ശുക്ര൯ - ജ്യോതിഷത്തില്‍

ജ്യോതിഷത്തിലെ ശുഭനായ ഗ്രഹമാണ് ശുക്ര൯. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയാണ്. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൌകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്തുക്കള്‍, ഗായകര്‍, നര്‍ത്തകര്‍, കലാകാര൯ , ശില്പി, അഭിനേതാവ്, വേശ്യ, വിനോദ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടവയാണ്. ജാതകത്തില്‍ ശുക്രന്‍റെ ബലത്തിനനുസരിച്ച് ഈ മേഖലയില്‍ അവര്‍ അവരുടെ കഴിവുകള്‍ തെളിയിക്കപ്പെടും. ഒരു സത്യസന്ധനായ ആളുടെ ജാതകം നീരീക്ഷിച്ചാല്‍ ലഗ്നാല്‍ രണ്ടില്‍ ശുക്രനായിരിക്കും. ശുക്ര൯ ജാതകത്തില്‍ ബലവാനാണെങ്കില്‍ അയാള്‍ സന്തുഷ്ട വിവാഹ ജീവിതം നയിക്കുന്നവനും ലൌകിക സുഖ സൗകര്യങ്ങള്‍ അനുഭവിക്കുന്നവനും ആയിരിക്കുമെന്ന് സംശയം വേണ്ട. ശുഭാപ്തി വിശ്വാസിയും ദൈവ വിശ്വാസിയും ആയിരിക്കും കുടാതെ മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുവാ൯ ഉത്‌സുകരുമായിരിക്കും. ഇവര്‍ ശരീര സൌന്ദര്യമുള്ളവരും സത്യസന്ധരും നല്ല സംഘാടകനും സമാധാനപ്രിയരും ആയിരിക്കും. പുഷ്പങ്ങള്‍, ആഭരണങ്ങള്‍, ഭംഗിയുള്ള വസ്തുക്കള്‍ തുടങ്ങിയവയായും ശുക്രന് ബന്ധമുണ്ട്. ശുക്ലം, മധുര പദാര്‍ത്ഥങ്ങള്‍, ഭംഗിയുള്ള പുഷ്പങ്ങള്‍, ഉഷ്ണ രോഗങ്ങള്‍, ശൃംഗാരം, ഭംഗിയുള്ള വസ്ത്രങ്ങള്‍, പല തരത്തിലുള്ള ഇന്ദ്രിയ സുഖങ്ങള്‍ മുതലായവയുടെ നാഥനും മറ്റാരുമല്ല. ശുക്ര൯ വളരെ ബലമുള്ളവര്‍ക്ക്‌ അമിതമായ രീതിയില്‍ ഭക്ഷണ പാനീയങ്ങളുടെ ഉപഭോഗം നിമിത്തംവിസര്‍ജ്ജനാവയവങ്ങള്‍ക്ക് കഠിനമായ വേദന അനുഭവപ്പെടാറുണ്ട്.

ജാതകത്തില്‍ ശുക്ര൯ ഉച്ചത്തിലായിരിക്കുന്ന ആള്‍ മനുഷ്യ സ്നേഹിയും, ദീര്‍ഘായുഷ്‌മാനും, അനേകം സദ്‌ഗുണങ്ങള്‍ ഉള്ള ആളുമായിരിക്കും. ഇടവം, തുലാം, മീനം എന്നി രാശികളില്‍ ഒന്നില്‍ ശുക്ര൯ ലഗ്നത്തിലോ നാലിലോ ഏഴിലോ പത്തിലോ നില്‍ക്കുകയും ആ രാശികള്‍ ഇടവം, തുലാം, മീനം ഇവയില്‍ ഒന്നാവുകയും ചെയ്താല്‍ മാളവികായോഗം അനുഭവിക്കുവാ൯ ജാതകന്‍ ഭാഗ്യമുണ്ടാകും. മാളവികായോഗം ഉള്ള ആള്‍ മനബലമുള്ള ആളും സുഭഗങ്ങളായ ശരീരവും വ്യക്തിത്വവും അയാളുടെ പ്രത്യേകതകളാണ്. പ്രസിദ്ധി, ഭാഗ്യം, സമ്പത്ത്‌, സത്ഗുണങ്ങളുള്ള ഭാര്യ, കുട്ടികള്‍ ഇവയെ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവനായിരിക്കും. മറിച്ച് ശുക്ര൯ ബലഹീനനും അഥവാ നീചനു മാണെങ്കില്‍ വേശ്യകളാല്‍ ധനം അപഹരിക്കപ്പെട്ടവനോ, നപുംസകമോ, ഷണ്ഡത്വമുള്ളവനോ മൂത്രാശയ രോഗ പീഡതനോ ആയിരിക്കാം. ശുക്ര൯ ഒരു ജാതകത്തില്‍ നീചനും കുടാതെ നീച വര്‍ഗ്ഗോത്തമവും ( നവാംശകത്തില്‍ ശുക്ര൯ നീചത്തില്‍ ) ആണെങ്കില്‍ അയാള്‍ ഒരു അപഥ സഞ്ചാരി ആയിരിക്കും.

ശുക്രന്റെ രത്നം
ശുക്രന്റെ കോസ്മിക് ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത് വജ്രം, ക്വാര്ട്ടസ് ക്രിസ്റ്റ്ല്‍സ്, സിര്‍ക്കോണ്‍, വൈറ്റ് ടോപാസ്‌, വൈറ്റ്‌ സഫയര്‍ കൂടാതെ സുതാര്യമായ വ്യക്തമായ രത്നങ്ങളിലുടെ ആണ്. കൂടാതെ മറ്റു നിറങ്ങളായ പിങ്ക്, മഞ്ഞ, നീല രാശി മുതലായവ സാമൂഹികവും തൊഴില്‍പരവുമായ ഉന്നതികള്‍ക്ക് യഥാനുസരണം ഉപയോഗിക്കുന്നു. കഠിന നിറങ്ങലുള്ള രത്നങ്ങള്‍ വര്‍ജ്യമാണ്.

ശുക്രന് സുര്യ൯, ചന്ദ്ര൯, ഗുരു ഇവര്‍ ശത്രുക്കളും കുജ൯ സമനുമാണ്, ആയതിനാല്‍ വജ്രം ഒരിക്കലും റുബി ( മാണിക്യം ), പേള്‍ ( മുത്ത്‌ ) യെല്ലോ സഫയര്‍ (മഞ്ഞ പുഷ്യരാഗം ), റെഡ്‌ കോറല്‍ ( ചെമ്പവിഴം ) ഇവയുടെ കൂടെ ഉപയോഗിക്കരുത്. നവ രത്ന മോതിരങ്ങള്‍ ജ്യോതിഷ പരമല്ലാതെ ആഡംബരതക്കു വേണ്ടി മാത്രം ധരിക്കുന്നതിനാല്‍ ജ്യോതിഷപരമായ്‌ സ്വീകാര്യമല്ല.

പ്രത്യേകം ശ്രദ്ധിക്കുക
വജ്രമോ മറ്റ് ഏതെങ്കിലും രത്നമോ നല്ല അറിവുള്ള ഒരു ജ്യോതിഷ വിദഗ്ധന്‍റെ ഉപദേശ പ്രകാരമല്ലാതെ ധരിക്കരുത്. വജ്രത്തിന്‍ ഏകദേശം എത്ര തൂക്കം വേണമെന്നും, ധരിക്കേണ്ട വിരല്‍ ഉപയോഗിക്കേണ്ട ലോഹം, ധരിക്കേണ്ട സമയം ഇവ ജ്യോതിഷ വിദഗ്ധന്‍റെ ഉപദേശപ്രകാരം ചെയ്യുക.

ശുക്രന്‍റെ സവിശേഷതകള്‍
ശുക്രന്‍ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത് വലിയ സുന്ദരമായ ശരീരവും, കറുത്ത ചുരുണ്ട മുടിയും, വിസ്തൃതമായ ഭംഗിയുള്ള നയനങ്ങളും, വെളുത്ത നിറവുമാണ്. കുടാതെ മൃദു ഭാഷിയും ആനന്ദം ഇഷ്ടപ്പെടുന്നവനും ആയിരിക്കും. ശുക്രന്‍റെ പ്രകൃതം കാറ്റുള്ള അവസ്ഥയും നിര്‍വികാരിതയുമാണ്. തെക്കും കിഴക്കുമാണ് ദിക്കുകള്‍. പകല്‍ സമയങ്ങളിലും ദീപത്ങ്ങളായ പക്ഷങ്ങളിലും ശുക്ര൯ ബലവാനായ് കാണപ്പെടുന്നു. പ്രേമം, വിവാഹഭ്യര്‍ത്ഥന, വിവാഹം, കല, സംഗീതം, നൃത്തം, അലങ്കാരങ്ങള്‍, വാഹനങ്ങള്‍, ആഡംബര വസ്തുക്കള്‍, കച്ചവടം, വ്യവസായം, രാസപദാര്‍ത്ഥം ഇവ ശുക്രനുമായ്‌ ബന്ധപ്പെട്ടവയാണ്. ലൈംഗിക അവയവങ്ങള്‍, ശുക്ലം, മൂത്രം, മുഖം, മുടി ഇവ ശുക്രന്‍ അധീനങ്ങളാണ്. മൂത്രാശയ രോഗങ്ങള്‍, ലൈംഗിക ബലഹീനത, പുരുഷ ബീജ ഉത്‌പാദനം, നയന രോഗങ്ങള്‍, കര്‍ണ്ണ രോഗങ്ങള്‍ ഇവയ്ക്ക് കാരണം ശുക്രന്റെ അനിഷ്ഠ സ്ഥാനപത്യമോ ബലഹീനതയോ നീചത്വമോ കൊണ്ടാകാം.

നിങ്ങളുടെ ഭാഗ്യനിർഭാഗ്യങ്ങളെ തിരിച്ചറിയൂ.
സമ്പൂര്‍ണ്ണ ജാതകത്തിലൂടെ (പരിഹാര സഹിതം) നിങ്ങളുടെ ജീവിതത്തിലെ സൂക്ഷ്മമായ അംശങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധിനിക്കുന്നു എന്ന് തിരിച്ചറിയൂ

ജാതകത്തില്‍ ശുക്രന്‍റെ സ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള ഫലങ്ങള്‍
ശുക്ര൯ ലഗ്നത്തില്‍ :- ആകര്‍ഷകമായ സ്വഭാവ സവിശേഷതകള്‍, ഭാഗ്യവാ൯, ധൈര്യവാ൯, വിജയി, പ്രായോഗിക ബുദ്ധിയുള്ളവ൯, കാമുക സ്വാഭാവമുള്ളയാള്‍, ലൈംഗിക ശാസ്ത്രത്തില്‍ നിപുണ൯ കുടാതെ ആരെയും ആകര്‍ഷിക്കുന്ന ഊര്‍ജ്ജം ഉള്ള ആള്‍ ആയിരിക്കും.

ശുക്ര൯ രണ്ടില്‍ :- സുന്ദരമായ മുഖമുള്ളയാള്‍, വലിയ കുടുംബത്തില്‍ ജനിച്ചയാള്‍, സാഹിത്യ വാസനയുള്ളയാള്‍, മൃദുല ഭാഷ, മധുര ഭാഷി, വിദ്യ സമ്പന്ന൯ കുടാതെ ധനവാ൯ ആയിരിക്കും.

ശുക്ര൯ മൂന്നില്‍ :- നല്ല കൈയ്യക്ഷരത്തിനുടമയായിരിക്കും. പത്താം ഭാവാധിപ ബന്ധമുണ്ടെങ്കില്‍ ജേര്‍ണലിസം പോലെ വാര്‍ത്താമാദ്ധ്യമങ്ങളില്‍ ജോലി ചെയ്യുന്നവനാകും .

ശുക്ര൯ നാലില്‍ :- ആഡംബരങ്ങളായ ഗൃഹങ്ങള്‍ക്ക് ഉടമ, നിരവധി വാഹനങ്ങള്‍ ഉള്ളയാള്‍, സ്നേഹമുള്ളയാള്‍, സമാന പൂര്‍ണ്ണ മായ ജീവിതം നയിക്കുന്ന ആള്‍, ഗോ സമ്പത്ത്‌ ഉള്ളയാള്‍ കുടാതെ വളരെ പ്രസിദ്ധനും .

ശുക്ര൯ അഞ്ചില്‍ :- ദയാ കാരുണ്യമുള്ളയാള്‍, സദാചാരി, സല്‍സ്വാഭാവി, പുത്ര൯ മാരേക്കാള്‍ പുത്രിമാര്‍ ഉള്ളവ൯, കുടാതെ വിദ്യാസമ്പന്നനും ആയിരിക്കും.

ശുക്ര൯ ആറില്‍ :- സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ താല്‍പര്യം, തീവ്രവാദ സ്വാഭാവം, ശത്രു നിഗ്രഹ താല്‍പര്യ൯, കുടാതെ സ്ത്രീകളില്‍ താല്‍പര൯ ആയിരിക്കും.

ശുക്ര൯ ഏഴില്‍ :- അധികമായ ശൃംഗാര പ്രിയത്വം ഉള്ളയാള്‍, ലൈംഗികതയിലുടെ ഇന്ദ്രീയ സുഖങ്ങള്‍ നേടിയെടുക്കുന്നതില്‍ താല്‍പര്യ൯ കുടാതെ അസുന്തഷ്ട വിവാഹ ജീവിതം നയിക്കുന്നവ൯ ആയിരിക്കും.

ശുക്ര൯ എട്ടില്‍ :- വളരെ പ്രസിദ്ധനായിരിക്കും. അപ്രതീക്ഷിതമായ്‌ പൂര്‍വ്വിക സ്വത്ത്‌ ലഭിക്കുന്നവനും, പ്രേമ ബന്ധങ്ങളില്‍ തുടരെ പരാജയപ്പെടുന്നവനും, ജീവിതത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ അനുകൂല അനുഭവങ്ങള്‍ കിട്ടുന്നവനുമായിരിക്കും.

ശുക്ര൯ ഒമ്പതില്‍ :- ആചാര്യ൯മാരെ ബഹുമാനിക്കുന്നവ൯, ഭാഗ്യവാ൯, സന്താനങ്ങളാലും സുഹൃത്തുക്കളാലും സന്തോഷം ലഭിക്കുന്നവനുമായിരിക്കും.

ശുക്ര൯ പത്തില്‍ :- സോഫ്റ്റ്‌വെയര്‍ ബന്ധപ്പെട്ട ജോലി ചെയ്യുന്നവ൯, പ്രസിദ്ധ൯ കൂടാതെ സമ്പാദ്യത്തില്‍ കുശലത പ്രകടപ്പിക്കുന്നവ൯.

ശുക്ര൯ പതിനൊന്നില്‍ :- ജീവിതത്തിന്‍റെ രണ്ടാം പകുതിയില്‍ ധനവനായിരിക്കും. സിനിമ, കല, ഫോട്ടോഗ്രാഫി, വാഹനങ്ങള്‍ തുടങ്ങിയ കര്‍മ്മ മേഖലകളില്‍ ഉന്നതികളിലെത്തി ചേരും.

ശുക്ര൯ പന്ത്രണ്ടില്‍ :- പൊതുവെ 12- ല്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ ദോഷ ഫലങ്ങള്‍ ഏറെ നല്‍കുമെങ്കിലും ശുക്ര൯ 12 - ല്‍ നല്ല ഫലങ്ങള്‍ തരുന്ന ഒരേ ഒരു ഗ്രഹം. സര്‍വ്വ കാര്യ വിജയം , ആഡംബരങ്ങളായ വസ്തുക്കളുടെയും ധനത്തിന്‍റെ അധിപ൯ ആയിരിക്കും.

Consult M.C.Vivek >>

പ്രശ്ന ഭൂഷണം എം.സി. വിവേക്
കീര്‍ത്തന ആസ്ട്രോളജി റിസര്‍ച് ആന്റ്റ് സ്റ്റഡിസെന്റര്‍ ,
തൃപ്പൂണിത്തുറ.
ഫോണ്‍: 9995221236
Email:mcvivek.astrologer@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories