അശ്വതി
വിനയവും ബുദ്ധിശക്തിയും പ്രായോഗിക ബുദ്ധിയുമുള്ള അശ്വതി നക്ഷത്രക്കാർ ചുറ്റുപാടുകൾ മനസ്സിലാക്കി പ്രതികരിക്കാൻ കഴിവുള്ളവരാണ്. സേവന ശീലമുള്ള ഇവർ ക്ഷിപ്രകോപികളുമാണ്. പൊതുവെ സൗന്ദര്യവതികളായ സ്ത്രീകൾ ശുചിത്വത്തിലും വേഗതയിലും വിശ്വസിക്കുന്നവരാണ്. എന്നാൽ ഇക്കൂട്ടർ മറ്റുള്ളവരുടെ ഉപദേശമോ അതിരുകടന്ന നിയന്ത്രണമോ ഇഷ്ടപ്പെടില്ല.
പൊതുവെ സന്തോഷവും സമാധാനവും ഉറപ്പു വരുത്തുന്ന ഒരു വർഷമായിക്കും 2024. രാജയോഗപ്രദമാണ് എന്ന് തന്നെ പറയാം. സംരംഭങ്ങൾക്കു വേഗത കൂടും അഥവാ വേഗത കൂട്ടണം. തൊഴിൽപരമായ ഉയർച്ചകൾ പ്രതീക്ഷിക്കാം. ബിസിനസുകാർ സ്വന്തം സ്ഥാപനത്തിന്റെ വളർച്ചയ്ക്കാവശ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തും. കൂടുതൽ ബ്രാഞ്ചുകൾ തുറക്കുകയോ പുതിയ മേഖലകളിലേക്ക് പ്രവേശിക്കുകയോ ചെയ്യും. മെഡിക്കൽ രംഗത്തെ വിദഗ്‌ദർ ദീർഘനാളായി നടത്തിയിരുന്ന ഗവേഷണം ഈ കാലയളവിൽ ഉദ്ദേശിച്ച രീതിയിൽ വളരെ ഭംഗിയായി പൂർത്തീകരിക്കാൻ സാധിക്കും. കഴിയുന്നതും മാർച്ച് ഏപ്രിൽ, മാസങ്ങളിൽ നഷ്ട സാധ്യതയുള്ള സംരംഭങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. കായിക രംഗത്തുള്ളവർക്കും മത്സര പരീക്ഷകളിൽ / റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നവർക്കും വളരെ അനുകൂലമായ വര്ഷം. കഴിയുന്നതും ഈ വര്ഷം ഉപയോഗപ്പെടുത്തുക.
സ്ത്രീകൾക്കും ഈ വർഷം വളരെ അനുകൂലമാണ്. അഭിനയം, സംഗീതം, കല എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർ ഈ വര്ഷം ശരിക്കും പ്രയോജനപ്പെടുത്തേണ്ടതാണ്. അർഹമായ പാരിതോഷികങ്ങളും, അവാർഡുകളും, പേരും പ്രശസ്തിയും ലഭിക്കുന്ന വർഷം. കുട്ടികൾക്ക് വേണ്ടപ്പെട്ടവരുടെ ഭാഗത്തു നിന്നും ചെറിയ പ്രചോദനങ്ങൾ ലഭിച്ചാൽ മതി. അവർ വിജയത്തിനായി കുതിക്കുന്നത് കാണാം.
ഭരണി
വളരെ ആകർഷണീയമായി പെരുമാറാൻ കഴിവുള്ളവരാണ് ഭൂമി ഭൂതത്തിൽപ്പെട്ട ഭരണി നക്ഷത്രക്കാർ. സ്ഥിര പരിശ്രമശാലികളായ ഇക്കൂട്ടർ ഏതു കാര്യവും ശരിക്കാലോചിച്ച ശേഷമേ തീരുമാനങ്ങൾ എടുക്കാറുള്ളൂ. പുതുമയേറിയ രീതികളിലും സമ്പ്രദായങ്ങളിലും വേഷ ഭൂഷാദികളിലും തത്പരരായ ഈ നാളുകാർ പരാക്രമം , സത്യസന്ധത, ദൃഢനിശ്ചയം എന്നീ സ്വഭാവങ്ങൾ വച്ച് പുലർത്തുന്നവരാണ്. ഭരണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ദൈവഭക്തിയുള്ളവരും പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നവരുമായിരിക്കും. എന്തെല്ലാം കഷ്ടപ്പാടുകൾ ഉണ്ടായാലും മനസ്സാക്ഷിക്കു വിപരീതമായി പ്രവർത്തിക്കാത്ത ഭരണി ജാതർ ആരെയെങ്കിലും പ്രീണിപ്പിച്ചോ സേവപിടിച്ചോ കാര്യം കാണാൻ ശ്രമിക്കുന്നവരല്ല.
ഭരണി നക്ഷത്ര ജാതർക്ക് 2024 രാജയോഗതുല്യമായ ഒരു വർഷമായിരിക്കും. തിരക്കേറിയ രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ ഉയർച്ചയുടെയും സ്ഥാനമാനങ്ങളുടെയും വർഷമായിരിക്കും ഇത്. മടിച്ചു നിൽക്കാതെ അവസരങ്ങൾ ഉപയോഗപ്പെടുത്തുക. എഞ്ചിനീയറിംഗ്, ടെക്‌നിക്കൽ സോഫ്റ്റ്‌വെയർ, ആഡംബര വസ്തുക്കളുടെ സെയിൽസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഭാവി പദ്ധതികൾ തയ്യാറാക്കുന്ന തിരക്കിലായിരിക്കും. അവ നടപ്പാക്കാൻ തീർച്ചയായും ഈ വര്ഷം വളരെ അനുയോജ്യമാണ്. വിജയിക്കും. തൊഴിൽ അന്വേഷകർക്കും, തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവർക്കും നിങ്ങളുടെ ശ്രമങ്ങൾക്ക് ഫലമുണ്ടാകും. കലാ കായിക രംഗത്തു കഴിവ് തെളിയിക്കാനും പേരെടുക്കുവാനും കഴിയുന്നതാണ്. ഒരു അവസരവും പാഴാക്കരുത്.
സ്ത്രീകൾക്കും ഈ വർഷം വളരെ നന്നായിരിക്കും. ചിത്രരചന, സാഹിത്യം എന്നീ രംഗത്തുള്ളവർക്ക് നിങ്ങളുടെ രചനയ്ക്കു അർഹിക്കുന്ന പ്രാധാന്യം ലഭിക്കും. അഭിനേതാക്കൾ, സംഗീതജ്ഞർ എന്നിവരെ ജനങ്ങൾ ആരാധിക്കും. പേരും പ്രശസ്തിയും വർധിക്കും. കുട്ടികൾ മാതാപിതാക്കൾക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ സമ്മാനിക്കും. കുടുംബാംഗങ്ങൾ ഒത്തുചേരുന്ന മുഹൂർത്തൽ ഈ വര്ഷം ധാരാളമുണ്ടാകും. അത് മുതിർന്നവർക്കും ആനന്ദം പകരും.
കാർത്തിക
അഗ്നി ദേവതയായുള്ള കാർത്തിക നക്ഷത്രക്കാരുടെ പൊതുവായ സ്വഭാവഗുണങ്ങൾ പ്രവർത്തനനിരത, ഇച്ഛാശക്തി സംഭാഷണപ്രിയം, പ്രസിദ്ധി കലാനിപുണത, ആഡംബരപ്രിയത്വം തുടങ്ങിയവയാണ്. ഏതു രംഗത്തും പിടിച്ചു കയറാൻ കഴിവുള്ള ഇവർ മുൻകോപം നിയന്ത്രിക്കേണ്ടതാണ്. അഭിമാനത്തെ സ്പർശിക്കുന്ന കാര്യങ്ങൾ ഇവരെ ഷുഭിതരാക്കും. സ്നേഹത്തോടെ പെരുമാറുന്നവരാണ് സ്ത്രീകൾ. സന്താനങ്ങളെ ചൊല്ലി മനസ്സ് അസ്വസ്ഥമാക്കുന്ന പ്രകൃതവും പ്രദർശിപ്പിക്കും. മറ്റുള്ളവരുടെ കാരുണ്യത്താൽ ലഭിക്കുന്ന കാര്യങ്ങളിൽ ഇവർക്ക് താത്പര്യം കുറയും. വാദപ്രദിവാദങ്ങളിൽ ഇവരെ തോൽപ്പിക്കാൻ പ്രയാസമാണ്.
ഗുണദോഷസമ്മിശ്രമായ ഒരു കാലയളവായിരിക്കും 2024. ശനിയുടെ നില കാണിക്കുന്നത് തൊഴിൽപരമായി അലച്ചിൽ കൂടുമെങ്കിലും ധനപരമായി സമയം ശരിക്കും അനുകൂലമാകും എന്നാണ്. അലച്ചിൽ കൂടിയാലും പ്രയോജനമുണ്ടാകുന്നു സാരം. രാഷ്ട്രീയക്കാർ വളരെ സൂക്ഷിച്ചു ചുവടുകൾ വയ്ക്കേണ്ടതാണ്. സഹപ്രവർത്തകരുടെ പഞ്ചാര വാക്കുകൾ കേട്ട് ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി ഇറങ്ങി പുറപ്പെടരുത്. പ്രശ്നത്തിൽ പെടും. സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കേണ്ട സമയമാണ് ഇത്. ഒരു കാര്യത്തിലും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കരുത്. വിവാഹിതരെ സംബന്ധിച്ചിടത്തോളം കുടുംബ ഉത്തരവാദിത്വങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന കാലയളവ്. ജീവിത പങ്കാളിക്കും സന്താനങ്ങൾക്കും നിങ്ങളുടെ പിന്തുണയും സംരക്ഷണയും അത്യാവശ്യമാണ്. ഓഡിറ്റ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ജോലി ഭാരം കൂടും, സമ്മർദ്ദം വർധിക്കും.
സ്ത്രീകൾ കുടുംബത്തിൽ സമാധാനം നില നിറുത്തുന്നതിനു മുൻകൈയെടുക്കണം. കുടുംബ അംഗങ്ങളുടെ പ്രത്യേകിച്ചും മുതിർന്നവരുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കുട്ടികളിൽ അടുക്കും ചിട്ടയും കൂടുതലായി ഉണ്ടാവാനുള്ള രീതിയിൽ അവരെ തയ്യാറാക്കണം. വിനോദ പരമായ യാത്രകളിൽ പങ്കെടുക്കണം. വാദപ്രതിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കുക
രോഹിണി
ശ്രീകൃഷ്ണൻ്റെ നക്ഷത്രമായ രോഹിണിയിൽ ജനിച്ചവർ പൊതുവെ അഭിമാനികളും സ്ഥിര അഭിപ്രായക്കാരും, സൗന്ദര്യമുള്ളവരുമായിരിക്കും. കുലീനത, മധുരഭാഷണം, പെട്ടെന്നുള്ള കോപം, നീതിന്യായ താത്പര്യം, പരോപകാര പ്രവണത, എന്നിവ ഇവരുടെ പ്രത്യേകതകളാണ്. മറ്റുള്ളവർ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു ചിന്തയുള്ളവരാണ്. അതിനാൽ സ്വഭാവരീതികൾ വളരെ മാന്യവും മെച്ചപ്പെട്ടതുമാവും. മറ്റുള്ളവരോട് വളരെ ഹൃദ്യമായി പെരുമാറുന്നവർ എന്ന പേര് സമ്പാദിക്കും. സ്ത്രീകൾ സ്ത്രീ സഹജമായ ഗുണങ്ങളുടെ വിളനിലയമായിരിക്കും. ആരെയും അകാരണമായി ഉപദ്രവിക്കാൻ താത്പര്യമില്ലാത്ത ഇവർക്ക് മറ്റുള്ളവരുടെ കുറവുകളും കുറ്റങ്ങളും കണ്ടുപിടിക്കുവാൻ വലിയ വിരുതാണ്. മനോനിയന്ത്രണം കുറവായ ഇക്കൂട്ടർ താൻ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ തയ്യാറാവും.
2024 വര്ഷത്തിന്റെ തുടക്കം അത്ര നന്നായിരിക്കില്ല എങ്കിലും ക്രമേണെ അനുകൂലമാവുന്നതാണ്. ഈ സമയത് പരമാവധി മറ്റുള്ളവരുമായി സഹകരിച്ചു നയപരമായി പ്രവർത്തിച്ചാൽ നേട്ടമുണ്ടാകും. തൊഴിൽപരമായി അലച്ചിൽ കൂടുമെങ്കിലും ധനപരമായി സമയം ശരിക്കും അനുകൂലമാകും. അലച്ചിൽ കൂടിയാലും പ്രയോജനമുണ്ടാകുന്നു സാരം. ബിസിനസ്സുകാർക്കും രാഷ്ട്രീയക്കാർക്കും അടുത്ത വർഷത്തേക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് നല്ല സമയമാണ് ഇത്. വിദേശയാത പ്ലാൻ ചെയ്യുന്നവർക്ക് അനുകൂല വർഷമാണ് ഇത്.
രോഹിണി സ്ത്രീകൾക്കും ഈ കാലയളവ് അനുകൂലമാണ്. കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ടവരുടെ തൊഴിൽപരമായ ഉയർച്ചയിൽ വളരെ സന്തോഷമുണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധത്തെ ബലവത്താവുകയും അത് അന്യോന്യം ശരിക്കും പ്രണയത്തിൽ കൂടിയും ശാരീരിക ബന്ധങ്ങളിൽ കൂടിയും പ്രകടിപ്പിക്കുകയും ചെയ്യും. മുതിർന്നവരുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യം. കുട്ടികളെ അവരുടെ ദൈനദിന ടൈംടേബിൾ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കണം.
മകയിരം
ദേവഗണത്തിൽ പെടുന്ന മകയിരം നക്ഷത്രക്കാർ വളരെ വാക് സാമർഥ്യമുള്ളവരും സ്വപരിശ്രമം കൊണ്ട് ഉന്നത നിലയിൽ എത്തുന്നവരുമായിരിക്കും. സൗന്ദര്യം, ബുദ്ധി, ആത്മാർത്ഥത അദ്ധ്വാനശീലം, കുടുംബസ്നേഹം എന്നിവ ഇവരുടെ പ്രത്യേകതകളാണ്. ക്ഷമയോടെ നയപരമായി പെരുമാറുന്ന ഇവർ പ്രകോപിക്കപ്പെട്ടാൽ പരിണിത ഫലങ്ങളെക്കുറിച്ചു ആലോചിക്കാതെ എന്തും ചെയ്യാൻ മടിക്കില്ല. സ്ത്രീകൾ പൊതുവെ രൂപവതികളും മധുരമായി സംസാരിക്കുന്നവരും ആഡംബരപ്രിയരും, ശാസ്ത്ര താത്പര്യമുള്ളവരുമായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ സൂക്ഷ്മതയോടെ മനസ്സിലാക്കുമെങ്കിലും ആരെയും അതിരു കടന്നു വിശ്വസിക്കുകയോ അനുസരിക്കുകയോ ചെയ്യില്ല.
മകയിരം നക്ഷത്രം രണ്ടു രാശികളിലായി കിടക്കുന്നു. ആദ്യ രണ്ടു പാദം ഇടവം രാശിയിലാണ്. അവർക്കു പൊതുവെ ഗുണദോഷ സമ്മിശ്രമായ ഒരു കാലഘട്ടമാണ് ഇത്. 2024 മെയ് മാസം മുതൽ കുറച്ചു ഭേദമായ കാലഘട്ടമായിരിക്കും. അതിനാൽ നഷ്ട സാദ്ധ്യതയുള്ള കരാറുകളിലോ സംഗതികളിലോ ഏർപ്പെടുന്നത് തല്ക്കാലം മാറ്റി വക്കുക. ധനപരമായ കാര്യങ്ങൾ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ബിസിനസുകാർ മാർക്കറ്റിൽ സംഭവിക്കുന്നത് സശ്രദ്ധം വീക്ഷിക്കേണ്ട സമയമാണ്. അധ്യാപകർക്കു അവരുടെ പ്രയത്നങ്ങൾക്കു ഫലം കിട്ടുമോയെന്ന ആശങ്ക ഉണ്ടാകും. പരിഭ്രമിക്കേണ്ട വർഷത്തിന്റെ തുടക്കം മാത്രമേ പ്രശ്നമുള്ളു. ശേഷം നന്നായിരിക്കും. വിദ്യാർത്ഥികൾക്കും അങ്ങനെ തന്നെ. സ്ത്രീകൾക്കും മെയ് മാസം വരെ സമയം അത്ര നന്നായിരിക്കില്ല. കുടുംബാംഗങ്ങളോട് നയപരമായി പെരുമാറണം. ചെറിയ പ്രശ്നങ്ങളൊന്നും കാര്യമായെടുക്കരുത്.
മകയിരം നക്ഷത്രം രണ്ടു രാശികളിലായി കിടക്കുന്നു. അവസാന രണ്ടു പാദം ബുധന്റെ രാശിയായ മിഥുനത്തിലാണ്. അവർക്കു 2024 മെയ് മാസം വരെ വളരെ അനുകൂലമാണ്. കമ്പ്യൂട്ടർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെ ഭംഗിയായും നിശ്ചിത സമയത്തു ജോലി പൂർത്തിയാക്കിയതിനു മേലധികാരികളുടെ പ്രശംസയും അംഗീകാരവും ജോലിക്കയറ്റവും പ്രതീക്ഷിക്കാം. തിരക്കേറിയ രാഷ്ട്രീയക്കാർക്കും, സാങ്കേതിക രംഗത്തു പ്രവർത്തിക്കുന്നവർക്കും, ചാനൽ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് വളരെ നല്ല സമയം. അവർക്കു അംഗീകാരങ്ങൾ ലഭിക്കും. പക്ഷെ കാര്യങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കേണ്ടിയിരിക്കുന്നു. വർഷത്തിന്റെ രണ്ടാം പകുതി അത്ര വളരെ അനുകൂലമല്ല. കലാരംഗത്തുള്ള സ്ത്രീകൾക്ക് വളരെ നല്ല ഒരു കലയളവ്. ആദ്യ പകുതി ശരിക്കും പ്രയോജനപ്പെടുത്തുക
തിരുവാതിര
ശിവൻറെ നക്ഷത്രമായ തിരുവാതിരയിൽ ജനിച്ചവർ പൊതുവെ ആശ്രിതവത്സരും സുഹൃത്തുക്കൾക്ക് പ്രിയപ്പെട്ടവരും അസൂയാവഹമായ ഓർമ്മശക്തിയുള്ളവരുമാണ്. കാര്യങ്ങളുടെ ഉള്ളുകളികൾ കണ്ടുപിടിക്കുവാൻ മിടുക്കരായ ഇവരുടെ പ്രത്യേകത സരസമായി സംസാരിച്ചു ഏതു സദസ്സിനെയും കയ്യിലെടുക്കാനുള്ള കഴിവാണ്. സ്ത്രീകൾ കഴിയുന്നതും മറ്റുള്ളവരുടെ ദൂഷ്യവശങ്ങൾ മാത്രം മനസ്സിലാക്കാൻ ശ്രമിക്കാതെ നന്മയും മനസ്സിലാക്കാൻ ശ്രമിക്കേണ്ടതാണ്. ഒരേ സമയത്തു ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ പാതിപ്പിക്കുവാൻ കഴിവുള്ള തിരുവാതിര ജാതർക്കു വേണ്ടത്ര പ്രോത്സാഹനം ലഭിച്ചാൽ പൊതു രംഗത്തും നന്നായി ശോഭിക്കാൻ കഴിയും
തിരുവാതിര നക്ഷത്രക്കാർക്ക് 2024 മെയ് മാസം വരെ വളരെ അനുകൂലമാണ്. പ്രത്യേകിച്ചും ധനപരമായി. അതുകൊണ്ടു ആദ്യപകുതി നേരത്തെ പ്ലാൻ ചെയ്തു വേഗത്തിൽ പ്രവർത്തിച്ചാൽ നന്ന്. സാങ്കേതിക തൊഴിൽ ചെയ്യുന്നവർക്കും ജേര്ണലിസ്റ്റുകൾ, സെയിൽസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു വേറെ തൊഴിൽ സ്ഥാപനത്തിൽ നിന്നും മെച്ചപ്പെട്ട അവസരം ലഭിക്കയാണെങ്കിൽ മടിച്ചു നിൽക്കരുത്. അവസരം പ്രയോജനപ്പെടുത്തണം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമോൾ ബിസിനസ്സുകാർക്കും ചെറുകിട വ്യാപാരികൾക്കും ഈ വർഷം ലാഭകരമായിരിക്കും. വർഷത്തിന്റെ രണ്ടാം പകുതി അത്ര നന്നായിരിക്കില്ല. അത് മനസ്സിലാക്കി പ്ലാൻ ചെയ്യണം.
സ്ത്രീകൾക്കും പൊതുവെ അനുകൂല സമയമാണ്. കലാരംഗത്തും അദ്ധ്യാപന രംഗത്തും പ്രവർത്തിക്കുന്നവർക്ക് വിജയത്തിലേക്ക് കുതിക്കുവാൻ കഴിയും. അതിനു ഒരു പുതിയ ശക്തി ലഭിച്ചത് പോലെ പ്രതീതിയുണ്ടാകും. ആ ആവേശം നഷ്ടപ്പെടുത്താതെ പ്രവർത്തിച്ചാൽ ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയും. പക്ഷെ കുറച്ചു അലച്ചിൽ കൂടും. പക്ഷെ അതിനൊരു സുഖമുണ്ടാകും. കുട്ടികൾ മാതാപിതാക്കൾക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ നൽകും. അവരെ അഭിനന്ദിക്കാൻ മറക്കരുത്.
പുണർതം
ദേവഗണത്തിൽ വരുന്ന പുണർതം നക്ഷത്ര ജാതർ മറ്റുള്ളവരുടെ കാര്യങ്ങളിൽ അധികം ഇടപെടാതെ ഒതുങ്ങി കൂടുന്ന പ്രകൃതക്കാരാണ്. ദാനശീലവും, സൗമ്യമായ പെരുമാറ്റം, മതപരമായ കാര്യങ്ങളിൽ താത്പര്യം,വിഷാദാത്മകം, സത്യാന്വേഷണം വിജ്ഞാന സമ്പാദനം, ശുഭാപ്തിവിശ്വാസം ഇവയൊക്കെ ഇവരുടെ പ്രത്യേകതകളാണ്. മിഥുനം രാശിയിലെ പുണർതം നക്ഷത്രജാതരിൽ ബുദ്ധിപരമായ പ്രവർത്തനങ്ങൾ, ചിന്ത ശീലം എന്നിവ മുന്നിട്ടു നിൽക്കും. ശുചിത്വത്തിനു പ്രാധാന്യം കൊടുക്കുന്ന പുണർതം സ്ത്രീകൾ കുടുംബ സ്നേഹികളും നല്ല വസ്ത്രങ്ങളോട് ഒരു പ്രത്യേക പ്രതിപത്തിയുള്ളവരാണ്. സംഭാഷണങ്ങളിലെ നയചാതുര്യക്കുറവ് അകാരണമായ കലഹം വിളിച്ചു വരുത്താതിരിക്കുവാൻ ശ്രദ്ധിക്കണം
പുണർതം നക്ഷത്രക്കാർക്ക് 2024 ആദ്യപകുതി വളരെ അനുകൂലമാണ്. പ്രത്യേകിച്ചും ധനപരമായി. അതുകൊണ്ടു ആദ്യപകുതി നേരത്തെ പ്ലാൻ ചെയ്തു വേഗത്തിൽ പ്രവർത്തിച്ചാൽ നന്ന്. ബാങ്ക് ജീവനക്കാർ, നിയമ രംഗത്തുള്ളവർ, ഏവിയേഷൻ, അദ്ധ്യാപനം, സാഹിത്യം, കോൺസൾറ്റൻറ്സ്, കമ്മ്യൂണിക്കേഷൻ, മൊബൈൽ എന്നീ രംഗത്തുള്ളവർക്ക് വളരെ അനുകൂല സമയം. തൊഴിലന്വേഷകർ തൊഴിൽ നിയമം ഉത്തരവുകൾ കൈപ്പറ്റാൻ തയ്യാറാവുക. വിവാഹിതർക്കു ആശ്വസിക്കാവുന്ന കാലഘട്ടം. കഴിഞ്ഞ വർഷത്തിലെ സമ്മർദ്ദങ്ങൾ കാരണം കുടുംബത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലായെന്ന പരാതി ഇപ്പോൾ പരിഹരിക്കാനാവും. അതിനു സമയം കണ്ടെത്തുത്തുക. വർഷത്തിന്റെ രണ്ടാം പകുതി അത്ര നന്നായിരിക്കില്ല. അത് മനസ്സിലാക്കി പ്ലാൻ ചെയ്യണം.
സ്ത്രീകൾക്കും വളരെ അനുകൂല സമയം. നിങ്ങളുടെ ലക്‌ഷ്യം സ്നേഹിതരുടെയും കുടുംബാംഗങ്ങളുടെയും സഹകരണവും സഹായവും നിർലോഭം പ്രതീക്ഷിക്കാം. വർഷത്തിന്റെ രണ്ടാം പകുതി കഴിയുന്നതും ആത്മസംയമനം പാലിക്കണം. നഷ്ട സാധ്യതയുള്ള സംരംഭങ്ങളിൽ ഏർപ്പെടരുത്. വിദ്യാർത്ഥികൾക്ക് അവരുടെ പ്രയത്നങ്ങൾക്കു അനുസരിച്ചു ഫലം ലഭിക്കും.
പൂയ്യം
ദേവഗണത്തിൽ വരുന്ന പൂയം നക്ഷത്ര ജാതരിൽ എപ്പോഴും പ്രസന്നതയും, സന്തോഷ ഭാവവും ദർശിക്കാൻ കഴിയും. സാമാന്യബോധവും, ലോക പരിജ്ഞാനവും കൂടുതലുള്ള ഇവരെ പരാജയങ്ങൾ നിരാശപ്പെടുത്താറില്ല. പെട്ടെന്ന് അസ്വസ്ഥരാകുന്ന ഇവർ മനസ്സ് കൂടുതൽ നിയന്ത്രിക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. കുടുംബ പ്രേമികളും അതിഥി സത്കാരപ്രിയരുമായ പൂയം നാളുകാർ ആരെയും ആശ്രയിക്കാതെ കഴിഞ്ഞു കൂടണമെന്ന നിർബന്ധക്കാരാണ്. സൗന്ദര്യവും സൗഭാഗ്യവും സന്താന ഭാഗ്യവുമുള്ള പൂയം സ്ത്രീകൾക്ക് അണിഞ്ഞൊരുങ്ങാൻ വലിയ താത്പര്യമാണ്. പരാജയങ്ങളിൽ നിരാശപ്പെടാത്ത പൂയം സുന്ദരി പ്രശ്നങ്ങൾ ഉള്ളിലൊതുക്കാതെ വേണ്ടപ്പെട്ടവരോട് തുറന്നു പറയാൻ ശീലിക്കേണ്ടിയിരിക്കുന്നു.
പൂയ്യം നക്ഷത്രക്കാർക്ക് പൊതുവെ സന്തോഷവും സമാധാനവും ലഭിക്കുന്ന ഒരു കാലഘട്ടം.പ്രത്യേകിച്ചും 2024 മെയ് മാസം മുതൽ. ധനാഗമനത്തിനു പുതിയ വഴികൾ തുറന്നു കിട്ടും. തൊഴിൽപരമായി ഉയർച്ച പ്രതീക്ഷിക്കാം. ഷിപ്പിംഗ്, മറൈൻ, ജലസംബന്ധമായ ബിസിനസ്സ്, ഫിലോസഫേർസ്, കലാരംഗം, ഡയറി ഫാർമിംഗ് തുടങ്ങിയ രംഗത്തുള്ളവർക്ക് അനുകൂല സമയം. ശരിക്കും ഉപയോഗിക്കുക. വർഷത്തിന്റെ ആദ്യ പകുതി ആരോഗ്യ രംഗത്തുള്ളവർക്കും, ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും സമയം പൊതുവെ അനുകൂലമല്ല. ശ്രദ്ധിക്കുന്നത് നന്ന്. കൂടാതെ കുടുംബ അംഗങ്ങളുടെയും സഹപ്രവർത്തകരുടെയും പ്രശ്നങ്ങൾ ശരിക്കു മനസ്സിലാക്കുകയും അതിനു പ്രതിവിധി കണ്ടെത്താൻ അവരെ ക്ഷമയോടെ സഹായിക്കുകയും ചെയ്യണം.
വിദ്യാർത്ഥികൾക്ക് അവരുടെ പ്രോജക്റ്റുകൾ തടസ്സങ്ങൾ ഉണ്ടാവുമെങ്കിലും കൃത്യ സമയത്തു തന്നെ പൂർത്തിയാക്കാൻ കഴിയുന്നതാണ്. സ്ത്രീകൾക്ക് വളരെ അനുകൂലമായ സമയം. വിവാഹം, സന്താന ലബ്ദി, തൊഴിലിൽ ഉയർച്ച, ആദരവ് തുടങ്ങിയവ പ്രതീക്ഷിക്കാം. മുതിർന്നവർക്ക് സുഖ ചികിത്സ, പുണ്യ സ്ഥല സന്ദർശനം എന്നിവയുണ്ടാകും.
ആയില്യം
സർപ്പം ദേവതയായുള്ള ആയില്യം നക്ഷത്ര ജാതർ ആകർഷണീയമായി സംസാരിക്കുന്നവരും തമാശക്കാരുമായിരിക്കും. വായനയിലും കല സാഹിത്യാദി കാര്യങ്ങളിലും തത്പരരായ ഇവർ മറ്റുള്ളവരെ അനുകരിക്കാനും അഭിനയിക്കാനും സമർത്ഥരാണ്. വളരെ അടുക്കും ചിട്ടയും ക്രമവുമുള്ള ആയില്യം സ്ത്രീകൾ തികഞ്ഞ തന്റേടം, കർമ്മകുശലത, ഗൃഹഭരണത്തിൽ ഭർത്താവിന്റേതിൽ നിന്നും വിഭിന്നമായ വീക്ഷണം എന്നിവയുള്ളവരാണ്. മനപ്രയാസം ഉളവാക്കുന്ന വിഷയങ്ങൾ പാടെ മറക്കുവാനും ആവശ്യമെങ്കിൽ ശ്രദ്ധ തിരിച്ചു വിടാനും കഴിവുള്ളവരാണ് ആയില്യം നക്ഷത്ര ജാതർ.
ആയില്യം നക്ഷത്രത്തിൽ ജനിച്ചവർക്ക് വളരെ അനുകൂലമായ ഒരു കാലഘട്ടമാണ് ഇത്. പ്രേത്യേകിച്ചും 2024 മെയ് മാസം മുതൽ. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉയർച്ചയും ധനപരമായ നേട്ടങ്ങളും ഉണ്ടാകും. അപ്രതീക്ഷമായ അംഗീകാരങ്ങളും പ്രതീക്ഷിക്കാം. കമ്മ്യൂണിക്കേഷൻസ്, സോഫ്റ്റ്‌വെയർ , ഡോക്യൂമെന്റസ് എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് വളരെ നല്ല സന്തോഷകരമായ വര്ഷം. തൊഴിലിനോടുള്ള നിങ്ങളുടെ മനോഭാവത്തിൽ മാറ്റമുണ്ടാകാതെ ശ്രദ്ധിക്കണം. ഉയർന്ന ശ്രേണിയിൽ എത്താനാഗ്രമുള്ളവർ അതനുസരിച്ചു പ്ലാൻ ചെയ്യേണ്ട സമയമാണ് ഇത്. വർഷത്തിന്റെ ആദ്യ പകുതി ആരോഗ്യ രംഗത്തുള്ളവർക്കും, ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും സമയം പൊതുവെ അനുകൂലമല്ല. ശ്രദ്ധിക്കുന്നത് നന്ന്. കൂടാതെ കുടുംബ അംഗങ്ങളുടെയും സഹപ്രവർത്തകരുടെയും പ്രശ്നങ്ങൾ ശരിക്കു മനസ്സിലാക്കുകയും അതിനു പ്രതിവിധി കണ്ടെത്താൻ അവരെ ക്ഷമയോടെ സഹായിക്കുകയും ചെയ്യണം.
സ്ത്രീകൾക്കും വളരെ അനുകൂലമായ കാലഘട്ടം. കാര്യങ്ങൾ തുറന്നു പറഞ്ഞു ആശ്വസിക്കാൻ പറ്റിയ ഒരു സുഹൃത്തിനെ ലഭിക്കുമെന്ന് കാണുന്നു. അഭിനയം, സംഗീതം, കല തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ വര്ഷം ശരിക്കും പ്രയോജനപ്പെടുത്തേണ്ടതാണ്. പരിതോഷികങ്ങളും അവാർഡുകളും പ്രതീക്ഷിക്കാം. ചെറുപ്പക്കാരും വിദ്യാര്ഥികളും അവരുടെ സാമർഥ്യവും കാര്യക്ഷമതയും കൊണ്ട് പ്രധാനപ്പെട്ട പരീക്ഷകൾ അസൂയ ഉളവാക്കുന്ന രീതിയിൽ വിജയിച്ചാൽ ഗൃഹാന്തരീക്ഷം ആഘോഷ തിമിർപ്പിലാവും. പരീക്ഷകൾ മാത്രമല്ല റിയാലിറ്റി ഷോകളും മിമിക്രി കലാകാരന്മാരും ഇതിൽപ്പെടും. ശ്വാസകോശം ബന്ധപ്പെട്ടു രോഗം അനുഭവിക്കുന്നവർക്ക് കുറച്ചു ആശ്വാസം തോന്നുന്നുണ്ടെങ്കിലും മരുന്നുകൾ കുറയ്ക്കരുത്.
മകം
പിതൃക്കൾ ദേവതയായുള്ള മകം നക്ഷത്രജാതർ വിജ്ഞാന തൃഷ്ണ, ആത്മാഭിമാനം, കർമ്മകുശലത, ക്ഷിപ്രകോപം, ധാർമ്മിക ബോധം, സൗന്ദര്യം, സമ്പത്തു എന്നിവയുള്ളവരായിരിക്കും. പ്രായോഗിക ബുദ്ധിയും വ്യക്തമായ അഭിപ്രങ്ങൾ വച്ച് പുലർത്തുന്നവരുമായ ഇവർ സ്വന്തം ഇഷ്ടമനുസരിച്ചു മാത്രമേ പ്രവർത്തിക്കുകയുള്ളു. അസാമാന്യമായ സ്ത്രീത്വം ഏതു രംഗത്തും പ്രകടിപ്പിക്കുന്ന മകം സ്ത്രീകൾ ആദർശ ശുദ്ധിയും, ധാർമ്മികബോധവും ശാലീനതയും കൈവിടുകയില്ല. മാമൂലുകളെ കൈവിടാതെ അന്യർക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കാനും ഇവർ തയ്യാറാകും.
മകം നക്ഷത്രക്കാർക്ക് 2024 മെയ് മാസം വരെ വളരെ അനുകൂലമാണ്. പ്രത്യേകിച്ചും ധനപരമായി. അതുകൊണ്ടു ആദ്യപകുതി നേരത്തെ പ്ലാൻ ചെയ്തു വേഗത്തിൽ പ്രവർത്തിച്ചാൽ നന്ന്. സാങ്കേതിക തൊഴിൽ ചെയ്യുന്നവർ ജേര്ണലിസ്റ്റുകൾ, സെയിൽസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു വേറെ തൊഴിൽ സ്ഥാപനത്തിൽ നിന്നും മെച്ചപ്പെട്ട അവസരം ലഭിക്കയാണെങ്കിൽ മടിച്ചു നിൽക്കരുത്. അവസരം പ്രയോജനപ്പെടുത്തണം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ബിസിനസ്സുകാർക്കും ചെറുകിട വ്യാപാരികൾക്കും ഈ വർഷം ലാഭകരമായിരിക്കും. സർക്കാർ സർവ്വീസ്, ഫോറെസ്റ്റമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ, കലാരംഗത്തുള്ളവർ തുടങ്ങിയവർക്കും നേട്ടം ലഭിക്കുന്ന വര്ഷം. വിവാഹിതർക്കു വളരെ ടെൻഷൻ തരുന്ന വർഷവും കൂടെയാണ്. യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ വളരെ സൂക്ഷിക്കണം. വർഷത്തിന്റെ രണ്ടാം പകുതി അത്ര നന്നായിരിക്കില്ല. അത് മനസ്സിലാക്കി പ്ലാൻ ചെയ്യണം.
സ്ത്രീകൾക്കും പൊതുവെ അനുകൂല സമയമാണ്. കലാരംഗത്തും അദ്ധ്യാപന രംഗത്തും പ്രവർത്തിക്കുന്നവർക്ക് വിജയത്തിലേക്ക് കുതിക്കുവാൻ കഴിയും. അതിനു ഒരു പുതിയ ശക്തി ലഭിച്ചത് പോലെ പ്രതീതിയുണ്ടാകും. ആ ആവേശം നഷ്ടപ്പെടുത്താതെ പ്രവർത്തിച്ചാൽ ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയും. പക്ഷെ കുറച്ചു അലച്ചിൽ കൂടും. പക്ഷെ അതിനൊരു സുഖമുണ്ടാകും. കുട്ടികൾ മാതാപിതാക്കൾക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ നൽകും. അവരെ അഭിനന്ദിക്കാൻ മറക്കരുത്.
പൂരം
മനുഷ്യ ഗണത്തിൽപ്പെട്ട പൂരം നക്ഷത്ര ജാതർ സൗന്ദര്യം, സാമർഥ്യം പൗരുഷം, ആജ്ഞാശക്തി, നേതൃത്വ ഗുണം, അഭിമാനം, മാന്യത എന്നീ ഗുണങ്ങളുടെ വിളനിലമാണ്. സ്വതന്ത്ര ചിന്താഗതിക്കാരായ ഇവരുടെ പ്രത്യേകത വാദപ്രതിവാദ ചാതുര്യമാണ്. എവിടെയും താൻ ശ്രദ്ധിക്കപ്പെടണം എന്ന ആഗ്രഹക്കാരാണ്. ആരാലും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വം കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്നവരാണ് പൂരം സ്ത്രീകൾ. മാന്യതയും, കുലീനത്വവും, ശാലീനതയുമുള്ള ഇവർ ഭർത്താവായാൽ പോലും യജമാന മനോഭാവം കാട്ടുന്നവരുടെ പാദസേവ ചെയ്യാനൊന്നും തയ്യാറാകില്ല.
പൂരം നക്ഷത്രക്കാർ സാഹചര്യങ്ങൾ ശരിക്കും ശ്രദ്ധിച്ചു മുന്നേറേണ്ട വർഷമാണ് ഇത്. 2024 ജനുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള കാലഘട്ടം നിങ്ങൾക്കനുകൂലമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ ആകർഷണീയതയും വ്യക്തിത്വവും കാരണം ക്ളബ്, മറ്റു സാമൂഹ്യ സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വം നിങ്ങളിൽ വന്നുചേരും. ഓഹരി വിപണിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ വളരെ ആലോചിച്ച കരുക്കൾ നീക്കയാണെങ്കിൽ നല്ല ലാഭം കൊയ്യാൻ കഴിയും. ദൂരയാത്രകൾക്കു യോഗം കാണുന്നുണ്ട്. വര്ഷത്തിന്റെ രണ്ടാം പകുതി അത്ര അനുകൂലമല്ലാത്തതിനാൽ റിസ്‌ക്കുള്ള കാര്യങ്ങളിൽ ഇടപെടാതെ ഒതുങ്ങി കൂടുന്നതാണ് നന്ന്. ധപരമായ കാര്യങ്ങൾ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ചെലവ് നിയന്ത്രിക്കണം
സ്ത്രീകൾക്കും ഈ വര്ഷം പ്രതീക്ഷിച്ചതുപോലെ നന്നാവണമെന്നില്ല. കഴിയുന്നതും പ്രധാനപ്പെട്ട തീരുമാനങ്ങൾ വര്ഷത്തിൻറെ ആദ്യ പകുതിയിൽ തന്നെ തീരുമാനിക്കുക, പ്രയോഗത്തിൽ വരുത്തുക. വിവാഹിതർ അവരുടെ പങ്കാളിയോട് വളരെ നയപരമായി പെരുമാറുന്നത് നന്ന്. ചെറിയ പ്രശ്നങ്ങളൊന്നും കാര്യമായെടുക്കരുത്. വിദ്യാർത്ഥികൾ അവരുടെ മനസ്സ് പഠ്യേതര വിഷയങ്ങളിൽ അലഞ്ഞുതിരിയാതിരിക്കാൻ ശ്രദ്ധിക്കണം. മുതിർന്നവർ മരുന്ന് കഴിക്കുന്നതിൽ ശരിക്കും ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളിൽ ഒന്നും തന്നെ നിസ്സാരമായി കാണരുത്.
ഉത്രം
അഗ്നി ഭൂതത്തിൽ ജനിച്ച ഉത്രം നക്ഷത്ര ജാതർ സാമർത്ഥ്യം, വിദ്യാഭ്യാസം,സുഖം ജന നായകത്വം, വിശാല മനസ്കത എന്നിവയുള്ളവരാണ്. നന്മയും പരിശുദ്ധിയുമുള്ള ഇവർ മറ്റുള്ളവരെയും നല്ലത് പ്രവർത്തിക്കുവാൻ നിർബ്ബന്ധിക്കുന്നു. കഷ്ടപ്പെടുന്നവരെ സഹായിക്കാൻ സാദാ സന്നദ്ധരായ ഇക്കൂട്ടർ കുടുംബ അംഗങ്ങളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറുള്ള ആദര്ശവാന്മാരാണ്. നീതിയുടെ ഭാഗത്തു നിൽക്കുന്നവരാണ് സ്ത്രീകൾ, കുടുബ ഭരണത്തിൽ പ്രാപ്തയുമാണ്. ആഡംബര ഭ്രമം കുറഞ്ഞിരിക്കും. ശുദ്ധ ഹൃദയരായ ഇവർക്ക് സഹന ശക്തിയും ക്ഷമാശീലവും കുറവായിരിക്കും. ദേഷ്യം തോന്നിയാൽ ആരോടെന്നില്ലാതെ എന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്യും. പിന്നീട് പശ്ചാത്തപിക്കുകയും ചെയ്യും.
ഉത്രം നക്ഷത്രക്കാർക്ക് രാജയോഗപ്രദമാണ് ഈ കാലഘട്ടം എന്ന് തന്നെ പറയാം. സംരംഭങ്ങൾക്കു വേഗത കൂടും അഥവാ വേഗത കൂട്ടണം. തൊഴിൽപരമായ ഉയർച്ചകൾ പ്രതീക്ഷിക്കാം. ബിസിനസുകാർ സ്വന്തം സ്ഥാപനത്തിന്റെ വളർച്ചയ്ക്കാവശ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തും. കൂടുതൽ ബ്രാഞ്ചുകൾ തുറക്കുകയോ പുതിയ മേഖലകളിലേക്ക് പ്രവേശിക്കുകയോ ചെയ്യും. മെഡിക്കൽ രംഗത്തെ വിദഗ്‌ദർ ദീർഘനാളായി നടത്തിയിരുന്ന ഗവേഷണം ഈ കാലയളവിൽ ഉദ്ദേശിച്ച രീതിയിൽ വളരെ ഭംഗിയായി പൂർത്തീകരിക്കാൻ സാധിക്കും. കായിക രംഗത്തുള്ളവർക്കും മത്സര പരീക്ഷകളിൽ / റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നവർക്കും വളരെ അനുകൂലമായ വര്ഷം. കഴിയുന്നതും ഈ വര്ഷം ഉപയോഗപ്പെടുത്തുക.
സ്ത്രീകൾക്കും ഈ വർഷം വളരെ അനുകൂലമാണ്. അഭിനയം, സംഗീതം, കല എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർ ഈ വര്ഷം ശരിക്കും പ്രയോജനപ്പെടുത്തേണ്ടതാണ്. അര്ഹമായ പാരിതോഷികങ്ങളും, അവാർഡുകളും, പേരും പ്രശസ്തിയും ലഭിക്കുന്ന വർഷം കുട്ടികൾക്ക് വേണ്ടപ്പെട്ടവരുടെ ഭാഗത്തു നിന്നും ചെറിയ പ്രചോദനങ്ങൾ ലഭിച്ചാൽ മതി. അവർ വിജയത്തിനായി കുതിക്കുന്നത് കാണാം.
അത്തം
സൂര്യൻ ദേവതയായുള്ള ദേവ ഗണത്തിൽപ്പെട്ട അത്തം നക്ഷത്രക്കാർ എപ്പോഴും ഉന്മേഷവാന്മായിരിക്കും. വാചാലരും അദ്ധ്വാന ശീലരുമായ ഇവർ സാമ്പത്തിക നില ഭദ്രമാക്കാൻ എന്ത് ത്യാഗവും അനുഷ്ഠിക്കും. ഒരേ സമയത്തു ആത്മീയവും ഭൗതികവുമായ കാര്യങ്ങളിൽ താത്പര്യം കാണിക്കും. ഭാഗ്യനിർഭാഗ്യങ്ങൾ മാറി മാറി അനുഭവിക്കേണ്ടി വരുന്ന ഇവർക്ക് പുതിയ കൂട്ടുകാരെ ആകർഷിക്കുന്നതിനുള്ള കഴിവ് കൂടും. നയം കുറവായ അത്തം സ്ത്രീകൾ ക്ഷമാശീലമുള്ളവരാണ്. മറ്റുള്ളവരെക്കൊണ്ട് നല്ലതു പറയിക്കാൻ ശ്രമിക്കുന്നവരാണ് ഇവർ. ദാസ്യപ്രവർത്തിക്കോ സേവ് പിടിക്കുന്നതിനോ മുതിരുന്നവളല്ല അത്തം സുന്ദരി .
അത്തം നക്ഷത്ര ജാതർക്ക് 2024 രാജയോഗതുല്യമായ ഒരു വർഷമായിരിക്കും. തിരക്കേറിയ രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ ഉയർച്ചയുടെയും സ്ഥാനങ്ങളുടെയും വർഷമായിരിക്കും ഇത്. മടിച്ചു നിൽക്കാതെ അവസരങ്ങൾ ഉപയോഗപ്പെടുത്തുക. എഞ്ചിനീയറിംഗ്, ടെക്‌നിക്കൽ സോഫ്റ്റ്‌വെയർ, ആഡംബര വസ്തുക്കളുടെ സെയിൽസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഭാവി പദ്ധതികൾ തയ്യാറാക്കുന്ന തിരക്കിലായിരിക്കും. അവ നടപ്പാക്കാൻ തീർച്ചയായും ഈ വര്ഷം വളരെ അനുയോജ്യമാണ്. വിജയിക്കും. തൊഴിൽ അന്വേഷകർക്കും, തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവർക്കും നിങ്ങളുടെ ശ്രമങ്ങൾക്ക് ഫലമുണ്ടാകും.
സ്ത്രീകൾക്കും ഈ വർഷം വളരെ നന്നായിരിക്കും. ചിത്രരചന, സാഹിത്യം എന്നീ രംഗത്തുള്ളവർക്ക് നിങ്ങളുടെ രചനയ്ക്കു അർഹിക്കുന്ന പ്രാധാന്യം ലഭിക്കും. അഭിനേതാക്കൾ, സംഗീതജ്ഞർ എന്നിവരെ ജനങ്ങൾ ആരാധിക്കും. പേരും പ്രശസ്തിയും വർധിക്കും. കുട്ടികൾ മാതാപിതാക്കൾക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ സമ്മാനിക്കും. കുടുംബാംഗങ്ങൾ ഒത്തുചേരുന്ന മുഹൂർത്തൽ ഈ വർഷം ധാരാളമുണ്ടാകും. അത് മുതിർന്നവർക്കും ആനന്ദം പകരും.
ചിത്തിര
അഗ്നി ഭൂതത്തിൽ ജനിച്ച ചിത്തിര നക്ഷത്ര ജാതർ പൊതുവെ എല്ലാവരോടും നന്നായി പെരുമാറുന്നവരും വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നവരുമാണ്. അധ്വാനിച്ചു പ്രവർത്തിച്ചു കാര്യം നേടുന്നതിലും സമർത്ഥരായ ഇവർ ഇഷ്ടപ്പെട്ടവർക്കു എന്ത് ദാനം ചെയ്യുന്നതിനും മടിയില്ലാത്തവരാണ്. ചിത്തിര സ്ത്രീകൾ നല്ല വസ്ത്രങ്ങളിലും ആഭരണങ്ങളിലും താത്പര്യം കാണിക്കുന്നവരാണ്. തന്റേടം കൂടുതലുള്ള ഇവരുടെ മനസ്സിൽ എന്താണ് എന്ന് മനസ്സിലാക്കാൻ വലിയ പ്രയാസമാണ്. എന്നാൽ തൻ്റെ ഉത്തമ സ്നേഹിതകൾക്കു വേണ്ടി എന്തു ത്യാഗവും ചെയ്യുന്നതിന് സന്നദ്ധയായിരിക്കും.
ചിത്തിര നക്ഷത്രം രണ്ടു രാശികളിലായി കിടക്കുന്നു. ആദ്യ രണ്ടു പാദം ബുധന്റെ രാശിയായ കന്നിയിലാണ്. അവർക്കു 2024 പൊതുവേ വളരെ അനുകൂലമാണ്. കമ്പ്യൂട്ടർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെ ഭംഗിയായും നിശ്ചിത സമയത്തു ജോലി പൂർത്തിയാക്കിയതിനു മേലധികാരികളുടെ പ്രശംസയും അംഗീകാരവും ജോലിക്കയറ്റവും പ്രതീക്ഷിക്കാം. തിരക്കേറിയ രാഷ്ട്രീയക്കാർക്കും, സാങ്കേതിക രംഗത്തു പ്രവർത്തിക്കുന്നവർക്കും, ചാനൽ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വളരെ നല്ല സമയം. അവർക്കു അംഗീകാരങ്ങൾ ലഭിക്കും. സ്ത്രീകൾക്കും വളരെ നല്ല സമയമാണ്. അവർ ശരിക്കും ഈ സമയം ആസ്വദിക്കണം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം. കുട്ടികളിൽ നിന്നും നല്ല വാർത്തകൾ കേൾക്കും. അവരെ പ്രോത്സാഹിപ്പിക്കണം. ചെറിയ തെറ്റുകൾ കണ്ടില്ലയെന്നു നടിക്കണം.
ചിത്തിര നക്ഷത്രം രണ്ടു രാശികളിലായി കിടക്കുന്നു. അവസാന രണ്ടു പാദം തുലാം രാശിയിലാണ്. അവർക്കു പൊതുവെ ഗുണദോഷ സമ്മിശ്രമായ ഒരു കാലഘട്ടമാണ് ഇത്. 2024 മെയ് മാസം വരെ കുറച്ചു ഭേദമായ കാലഘട്ടമായിരിക്കും. അതിനാൽ നഷ്ട സാദ്ധ്യതയുള്ള കരാറുകളിലോ സംഗതികളിലോ ഏർപ്പെടുന്നത് തല്ക്കാലം മാറ്റി വക്കുക. ധനപരമായ കാര്യങ്ങൾ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ബിസിനസുകാർ മാർക്കറ്റിൽ സംഭവിക്കുന്നത് സശ്രദ്ധം വീക്ഷിക്കേണ്ട സമയമാണ്. അധ്യാപകർക്കു അവരുടെ പ്രയത്നങ്ങൾക്കു ഫലം കിട്ടുമോയെന്ന ആശങ്ക ഉണ്ടാകും. പരിഭ്രമിക്കേണ്ട കര്യങ്ങൾ വളരെ നേരത്തെ ചെയ്യാൻ ശ്രമിക്കുക. വിദ്യാർത്ഥികൾക്കും അങ്ങനെ തന്നെ. സ്ത്രീകൾ കുടുംബാംഗങ്ങളോട് നയപരമായി പെരുമാറണം. ചെറിയ പ്രശ്നങ്ങളൊന്നും കാര്യമായെടുക്കരുത്. പക്ഷെ കാര്യങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കേണ്ടിയിരിക്കുന്നു. വർഷത്തിന്റെ രണ്ടാം പകുതി അത്ര വളരെ അനുകൂലമല്ല. കലാരംഗത്തുള്ള സ്ത്രീകയ്ക്കു വളരെ നല്ല ഒരു കലയളവ്. ആദ്യ പകുതി ശരിക്കും പ്രയോജനപ്പെടുത്തുക. കഴിയുന്നതും മറ്റുള്ളവർക്ക് വേണ്ടി വക്കാലത്തു പറയാൻ പോകാതിരിക്കുക.
ചോതി
വായു ദേവതയായുള്ള ചോതി നക്ഷത്ര ജാതർ സമര്ഥരും ദയാശീലരും, ധർമ്മിഷ്ഠരും, സംഗീതാദി കലകളിൽ താല്പര്യമുള്ളവരുമാണ്. ആരെയും അവിശ്വസിക്കാൻ ഇഷ്ടപ്പെടാത്ത ഇവർ പല പ്രശ്നങ്ങളിലും മദ്ധ്യസ്ഥനായി നിന്ന് അംഗീകാരം നേടും. ശാസ്ത്ര വിഷയങ്ങളിലും സാഹിത്യരംഗത്തും ഒരേപോലെ പ്രവീണ്യമുള്ള ഇക്കൂട്ടർ ആത്മാർത്ഥതയുടെ മഹത്വം മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കും. നന്മയും സത്യസന്ധതയും സ്വഭാവ ഗുണവുമുള്ള ചോതി സ്ത്രീകൾ കുടുംബിവിതത്തിൽ വിജയിക്കുന്നവരാണ്. എന്ത് ത്യാഗവും സഹിച്ചു സ്നേഹിക്കുന്നവരെ സഹായിക്കാൻ കരുത്തു കാട്ടുന്ന വനിതയാണ് ഈ നക്ഷത്ര ജാതർ
ചോതി നക്ഷത്രക്കാർക്ക് 2024 മെയ് മാസം വരെ വളരെ അനുകൂലമാണ്. പ്രത്യേകിച്ചും ധനപരമായി. അതുകൊണ്ടു ആദ്യപകുതി നേരത്തെ പ്ലാൻ ചെയ്തു വേഗത്തിൽ പ്രവർത്തിച്ചാൽ നന്ന്. സാങ്കേതിക തൊഴിൽ ചെയ്യുന്നവർ ജേര്ണലിസ്റ്റുകൾ, സെയിൽസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു വേറെ തൊഴിൽ സ്ഥാപനത്തിൽ നിന്നും മെച്ചപ്പെട്ട അവസരം ലഭിക്കയാണെങ്കിൽ മടിച്ചു നിൽക്കരുത്. അവസരം പ്രയോജനപ്പെടുത്തണം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമോൾ ബിസിനസ്സുകാർക്കും ചെറുകിട വ്യാപാരികൾക്കും ഈ വർഷം ലാഭകരമായിരിക്കും. വർഷത്തിന്റെ രണ്ടാം പകുതി അത്ര നന്നായിരിക്കില്ല. അത് മനസ്സിലാക്കി പ്ലാൻ ചെയ്യണം. ദൃശ്യ മാധ്യമരംഗത്തു പ്രവർത്തിക്കുന്നവർക്കു ചെറിയ സാഹസിക പ്രവർത്തികൾ ഫലം ചെയ്യും.
സ്ത്രീകൾക്കും പൊതുവെ അനുകൂല സമയമാണ്. കലാരംഗത്തും അദ്ധ്യാപന രംഗത്തും പ്രവർത്തിക്കുന്നവർക്ക് വിജയത്തിലേക്ക് കുതിക്കുവാൻ കഴിയും. അതിനു ഒരു പുതിയ ശക്തി ലഭിച്ചത് പോലെ പ്രതീതിയുണ്ടാകും. ആ ആവേശം നഷ്ടപ്പെടുത്താതെ പ്രവർത്തിച്ചാൽ ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയും. പക്ഷെ കുറച്ചു അലച്ചിൽ കൂടും. പക്ഷെ അതിനൊരു സുഖമുണ്ടാകും. കുട്ടികൾ മാതാപിതാക്കൾക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ നൽകും. അവരെ അഭിനന്ദിക്കാൻ മറക്കരുത്.
വിശാഖം
വിശാഖം നക്ഷത്ര ഭൂതം അഗ്നിയാണ്. അതിലൊരു ഗർവും ചൂടും അഭിമാനവും ഒളിഞ്ഞിരിക്കുന്നുണ്ടാവും. അഭിമാന സംരക്ഷണത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്നവരാണ്. ബുദ്ധിപരമായ ചിന്ത, ഈശ്വര ഭക്തി, നീതി ബോധം, ലക്ഷ്യത്തിച്ചേരാനുള്ള കഠിനാദ്ധ്വാനം, സ്വതന്ത്ര ചിന്ത, മുൻകോപം, ആത്മ നിയന്ത്രണ കുറവ് എന്നിവ ഇവരുടെ പ്രത്യേകതകളാണ്. അന്ധമായ മത വിശ്വാസമോ, ആചാര പ്രകടനമോ കാണിക്കുന്നവരല്ല ശാലീന സുന്ദരികളായ വിശാഖം സ്ത്രീകൾ. ഭംഗിയായി സംസാരിക്കാനറിയുന്ന വിശാഖം സുന്ദരി സ്വതന്ത്ര ചിന്തകൾ വച്ച് പുലർത്തുന്നവരാണ്. ആരെയും അധികം ബഹുമാനിക്കുന്നവരല്ല.
വിശാഖം നക്ഷത്രക്കാർക്ക് 2024 ആദ്യപകുതി വളരെ അനുകൂലമാണ്. പ്രത്യേകിച്ചും ധനപരമായി. അതുകൊണ്ടു ആദ്യപകുതി നേരത്തെ പ്ലാൻ ചെയ്തു വേഗത്തിൽ പ്രവർത്തിച്ചാൽ നന്ന്. ബാങ്ക് ജീവനക്കാർ, നിയമ രംഗത്തുള്ളവർ, ഏവിയേഷൻ, അദ്ധ്യാപനം, സാഹിത്യം, കോൺസൾറ്റൻറ്സ്, കമ്മ്യൂണിക്കേഷൻ, മൊബൈൽ എന്നീ രംഗത്തുള്ളവർക്ക് വളരെ അനുകൂല സമയം. തൊഴിലന്വേഷകർ തൊഴിൽ നിയമം ഉത്തരവുകൾ കൈപ്പറ്റാൻ തയ്യാറാവുക. വിവാഹിതർക്കു ആശ്വസിക്കാവുന്ന കാലഘട്ടം. കഴിഞ്ഞ വർഷത്തിലെ സമ്മർദ്ദങ്ങൾ കാരണം കുടുംബത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലയെന്ന പരാതി ഇപ്പോൾ പരിഹരിക്കാനാവും. അതിനു സമയം കണ്ടെത്തുത്തുക. വർഷത്തിന്റെ രണ്ടാം പകുതി അത്ര നന്നായിരിക്കില്ല. അത് മനസ്സിലാക്കി പ്ലാൻ ചെയ്യണം. കുറച്ചു ആത്മസംയമനവും ആവശ്യം. ദേഷ്യം നിയന്ത്രിക്കുക. നയപരമായി പെരുമാറുക.
സ്ത്രീകൾക്കും വളരെ അനുകൂല സമയം. നിങ്ങളുടെ ലക്‌ഷ്യം നേടുന്നതിന് സ്നേഹിതരുടെയും കുടുംബാംഗങ്ങളുടെയും സഹകരണവും സഹായവും നിർലോഭം പ്രതീക്ഷിക്കാം. വർഷത്തിന്റെ രണ്ടാം പകുതി കഴിയുന്നതും ആത്മസംയമനം പാലിക്കണം. നഷ്ട സാധ്യതയുള്ള സംരംഭങ്ങളിൽ ഏർപ്പെടരുത്. വിദ്യാർത്ഥികൾക്ക് അവരുടെ പ്രയത്നങ്ങൾക്കു അനുസരിച്ചു ഫലം ലഭിക്കും.
അനിഴം
ദേവഗണത്തിൽ വരുന്ന അനിഴം നക്ഷത്ര ജാതർ ചുറുചുറുക്ക്, ദൃഢനിശ്ചയം, സ്വതന്ത്ര ബോധം, ഔദാര്യം, സേവന തല്പരത, എന്നിവയുള്ളവരാണ്. അഭിമാനബോധം, പരോപകാര മനസ്ഥിതി എന്നീ സവിശേഷ ഗുണങ്ങളുള്ള ഇവർ മത്സര ബുദ്ധിയോടെ പ്രവർത്തിച്ചു ഉന്നത നിലയിൽ എത്തിച്ചേരുവാൻ കരുത്തുള്ളവരാണ്. സ്നേഹിക്കുന്നവർക്ക് വേണ്ടി എന്ത് ത്യാഗവും അനുഷ്ഠിക്കാനും ഇവർ തയ്യാറാവും. ആവേശം നിറഞ്ഞ സ്നേഹ സ്വഭാവവും, അതോടൊപ്പം ശുദ്ധഗതിയും ഒത്തുചേർന്നവരാണ് അനിഴം സുന്ദരികൾ. ആഡംബരപ്രിയം പൊതുവെ കുറഞ്ഞ ഇവർ പ്രശ്നങ്ങളെ സമീപിക്കുന്നതിൽ വിമുഖത ഇല്ലാത്തവരാണ്. പേടിയില്ലാത്തവർ എന്ന് പറയാം.
അനിഴം നക്ഷത്രക്കാർക്ക് പൊതുവെ സന്തോഷവും സമാധാനവും ലഭിക്കുന്ന ഒരു കാലഘട്ടം.പ്രത്യേകിച്ചും 2024 മെയ് മാസം മുതൽ. ധനാഗമനത്തിനു പുതിയ വഴികൾ തുറന്നു കിട്ടും. തൊഴിൽ[പരമായി ഉയർച്ച പ്രതീക്ഷിക്കാം. മെഡിസിൻ, മറൈൻ, ജല/സാനിറ്ററി സംബന്ധമായ ബിസിനസ്സ്, ഫിലോസഫേർസ്, കലാരംഗം, ഡയറി ഫാർമിംഗ് തുടങ്ങിയ രംഗത്തുള്ളവർക്ക് അനുകൂല സമയം. ശരിക്കും ഉപയോഗിക്കുക. വർഷത്തിന്റെ ആദ്യ പകുതി ആരോഗ്യ രംഗത്തുള്ളവർക്കും, ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും സമയം പൊതുവെ അനുകൂലമല്ല. ശ്രദ്ധിക്കുന്നത് നന്ന്. കൂടാതെ കുടുംബ അംഗങ്ങളുടെയും സഹപ്രവർത്തകരുടെയും പ്രശ്നങ്ങൾ ശരിക്കു മനസ്സിലാക്കുകയും അതിനു പ്രതിവിധി കണ്ടെത്താൻ അവരെ ക്ഷമയോടെ സഹായിക്കുകയും ചെയ്യണം.
വിദ്യാർത്ഥികൾക്ക് അവരുടെ പ്രോജക്റ്റുകൾ തടസ്സങ്ങൾ ഉണ്ടാവുമെങ്കിലും കൃത്യ സമയത്തു തന്നെ പൂർത്തിയാക്കാൻ കഴിയുന്നതാണ്. പ്രണയിക്കുന്നവർ കൂടുതൽ സ്വാർത്ഥത കാണിക്കരുത്. തിരിച്ചടിയുണ്ടാകും. സ്ത്രീകൾക്ക് വളരെ അനുകൂലമായ സമയം. വിവാഹം, സന്താന ലബ്ദി, തൊഴിലിൽ ഉയർച്ച, ആദരവ് തുടങ്ങിയവപ്രതീക്ഷിക്കാം. മുതിർന്നവർക്ക് സുഖ ചികിത്സ, പുണ്യ സ്ഥല സന്ദർശനം എന്നിവയുണ്ടാകും.
തൃക്കേട്ട
ഇന്ദ്രൻ ദേവതയും വായു ഭൂതവുമായുള്ള തൃക്കേട്ട നക്ഷത്ര ജാതർ അദ്ധ്വാന ശീലരും, കർമ്മ നിരതരും, ഗൂഢശാസ്ത്രങ്ങളിൽ താല്പര്യമുള്ളവരുമാണ്. കഷ്ടപ്പെടുന്നവരെ സാദാ സഹായിക്കാൻ സന്നദ്ധരാകുന്ന ഇവർ ക്ഷിപ്രകോപികളുമാണ് ഒരു തൊഴിലിൽ മാത്രം ഉറച്ചു നിൽക്കുന്നവരല്ല. ഒരു ജീവിത ശൈലി വിട്ടു മറ്റൊന്ന് സ്വീകരിക്കാനും ഒരു മടിയുമില്ലാത്തവരാണ്. ഏതു സാഹചര്യമാണെങ്കിലും അതുമായി ഇഴകിച്ചേരാൻ അവർക്കറിയാം. തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ വാക് സാമർത്യവും ബുദ്ധിശക്തിയും കൊണ്ട് ആരെയും ആകർഷിക്കും. പെട്ടെന്ന് ദേഷ്യം വരുന്ന ഇവർ സ്വാതന്ത്രേശ്ചയും നിർബ്ബന്ധ ബുദ്ധിയും നിയന്ത്രിക്കേണ്ടതാണ്.
തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർക്ക് വളരെ അനുകൂലമായ ഒരു കാലഘട്ടമാണ് ഇത്. പ്രേത്യേകിച്ചും 2024 മെയ് മാസം മുതൽ. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉയർച്ചയും ധനപരമായ നേട്ടങ്ങളും ഉണ്ടാകും. അപ്രതീക്ഷമായ അംഗീകാരങ്ങളും പ്രതീക്ഷിക്കാം. കമ്മ്യൂണിക്കേഷൻസ്, സോഫ്റ്റ്‌വെയർ , ഡോക്യൂമെന്റസ് എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് വളരെ നല്ല സന്തോഷകരാമായ വര്ഷം. തൊഴിലിനോടുള്ള നിങ്ങളുടെ മനോഭാവത്തിൽ മാറ്റമുണ്ടാകാതെ ശ്രദ്ധിക്കണം. ഉയർന്ന ശ്രേണിയിൽ എത്താനാഗ്രമുള്ളവർ അതനുസരിച്ചു പ്ലാൻ ചെയ്യേണ്ട സമയമാണ് ഇത്. വർഷത്തിന്റെ ആദ്യ പകുതി ആരോഗ്യ രംഗത്തുള്ളവർക്കും, ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും സമയം പൊതുവെ അനുകൂലമല്ല. ശ്രദ്ധിക്കുന്നത് നന്ന്. കൂടാതെ കുടുംബ അംഗങ്ങളുടെയും സഹപ്രവർത്തകരുടെയും പ്രശ്നങ്ങൾ ശരിക്കു മനസ്സിലാക്കുകയും അതിനു പ്രതിവിധി കണ്ടെത്താൻ അവരെ ക്ഷമയോടെ സഹായിക്കുകയും ചെയ്യണം.
സ്ത്രീകൾക്കും വളരെ അനുകൂലമായ കാലഘട്ടം. കര്യങ്ങൾ തുറന്നു പറഞ്ഞു ആശ്വസിക്കാൻ പറ്റിയ ഒരു സുഹൃത്തിനെ ലഭിക്കുമെന്ന് കാണുന്നു. അഭിനയം, സംഗീതം, കല തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ വര്ഷം ശരിക്കും പ്രയോജനപ്പെടുത്തേണ്ടതാണ്. പാരിതോഷിതങ്ങളും അവാർഡുകളും പ്രതീക്ഷിക്കാം. ചെറുപ്പക്കാരും വിദ്യാര്ഥികളും അവരുടെ സാമർഥ്യവും കാര്യക്ഷമതയും കൊണ്ട് പ്രധാനപ്പെട്ട പരീക്ഷകൾ അസൂയ ഉളവാക്കുന്ന രീതിയിൽ വിജയിച്ചു ഗൃഹാന്തരീക്ഷത്തെ ആഘോഷ തിമിർപ്പിലാവും. പരീക്ഷകൾ മാത്രമല്ല റിയാലിറ്റി ഷോകളും മിമിക്രി കലാകാരന്മാരും ഇതിൽപ്പെടും. ശ്വാസകോശം ബന്ധപ്പെട്ടു രോഗം അനുഭവിക്കുന്നവർക്ക് കുറച്ചു ആശ്വാസം തോന്നുന്നുണ്ടെങ്കിലും മരുന്നുകൾ കുറയ്ക്കരുത്.
മൂലം
വായു ഭൂതത്തിൽ ജനിച്ച മൂലം നക്ഷത്ര ജാതർ അഭിമാനികളും സമൂഹത്തിൽ ബഹുമാന്യതയുള്ളവരുമാണ്. സ്വതന്ത്ര ചിന്ത, കർമ്മകുശലത എന്നീ സ്വഭാവത്തോടു കൂടിയ ഇക്കൂട്ടർ പഴയ ആചാര്യ മര്യാദകളെ പാലിക്കുന്നവരും, ആഡബര ജീവിതം നയിക്കുന്നതിൽ തല്പരരുമാണ്. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന മൂലം ജാതർ പുതിയ പ്രസ്ഥാനങ്ങളും, പ്രവർത്തനങ്ങളും തുടങ്ങാൻ സമർത്ഥരാണ്. ഇവർ തുടങ്ങി വച്ച പല സംഗതികളും സ്ഥിരമായി നിലനിൽക്കുന്നത് കാണാൻ കഴിയും. കുലീനത്വം, ആത്മാർത്ഥത, ധർമ്മബോധം എന്നിവയുള്ള മൂലം സ്ത്രീകൾ കഴിയുന്നതും എപ്പോഴും നന്നായി അണിഞ്ഞൊരുങ്ങുന്നതിൽ താല്പര്യമുള്ളവരാണ്. വിഷമഘട്ടത്തിൽ ശുഭാപ്തി വിശ്വാസം കൈവിടാത്ത സ്ത്രീകൾ എല്ലാവരുടെയും സുഖത്തിനും സന്തോഷത്തിനും വേണ്ടി വരവ് നോക്കാതെ ചെലവാക്കാനും തയ്യാറാവുന്നവരാണ്.
മൂലം നക്ഷത്രക്കാർക്ക് 2024 മെയ് മാസം വരെ വളരെ അനുകൂലമാണ്. പ്രത്യേകിച്ചും ധനപരമായി. അതുകൊണ്ടു ആദ്യപകുതി നേരത്തെ പ്ലാൻ ചെയ്തു വേഗത്തിൽ പ്രവർത്തിച്ചാൽ നന്ന്. സാങ്കേതിക തൊഴിൽ ചെയ്യുന്നവർക്കും ജേര്ണലിസ്റ്റുകൾക്കും, സെയിൽസ്, നിയമം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു വേറെ തൊഴിൽ സ്ഥാപനത്തിൽ നിന്നും മെച്ചപ്പെട്ട അവസരം ലഭിക്കയാണെങ്കിൽ മടിച്ചു നിൽക്കരുത്. അവസരം പ്രയോജനപ്പെടുത്തണം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമോൾ ബിസിനസ്സുകാർക്കും ചെറുകിട വ്യാപാരികൾക്കും ഈ വർഷം ലാഭകരമായിരിക്കും. വർഷത്തിന്റെ രണ്ടാം പകുതി അത്ര നന്നായിരിക്കില്ല. അത് മനസ്സിലാക്കി പ്ലാൻ ചെയ്യണം.
സ്ത്രീകൾക്കും പൊതുവെ അനുകൂല സമയമാണ്. കലാരംഗത്തും അദ്ധ്യാപന രംഗത്തും പ്രവർത്തിക്കുന്നവർക്ക് വിജയത്തിലേക്ക് കുതിക്കുവാൻ കഴിയും. അതിനു ഒരു പുതിയ ശക്തി ലഭിച്ചത് പോലെ പ്രതീതിയുണ്ടാകും. ആ ആവേശം നഷ്ടപ്പെടുത്താതെ പ്രവർത്തിച്ചാൽ ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയും. പക്ഷെ കുറച്ചു അലച്ചിൽ കൂടും. പക്ഷെ അതിനൊരു സുഖമുണ്ടാകും. കുട്ടികൾ മാതാപിതാക്കൾക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ നൽകും. അവരെ അഭിനന്ദിക്കാൻ മറക്കരുത്.
പൂരാടം
പൂരാടം നക്ഷത്രത്തിൻറെ ദേവത ജലവും, ഭൂതം വായുവുമാണ്. സൗന്ദര്യം, ആകർഷകത്വം, ബുദ്ധിശക്തി, വിശാലഹൃദയം, എന്നിവയുള്ള ഈ നക്ഷത്ര ജാതർ മറ്റുള്ളവർക്ക് വേണ്ടി കഴിയുന്നത്ര ഉപകാരങ്ങൾ ചെയ്യണമെന്ന ആഗ്രഹക്കാരാണ്. ഇപ്പോഴും തങ്ങളുടെ അന്തസ്സും അഭിമാനവും നില നിറുത്തിക്കൊണ്ടേ പെരുമാറുകയുള്ളു. ഇഷ്ടമില്ലാത്തവയെ എതിർത്ത് തോൽപ്പിക്കാനും മടിയില്ലാത്തവരാണ് മാതൃഭക്തരായ ഇക്കൂട്ടർ. ഭാവന സമ്പന്നരായ പൂരാടം സ്ത്രീകൾ ചിന്തയിലും പ്രവർത്തിയിലും ഉന്നത നിലവാരം പുലർത്തുന്നവരാണ്. നന്നായി മറ്റുള്ളവർക്കിഷ്ടപ്പെട്ട രീതിയിൽ സംസാരിക്കാനറിയുന്ന ഈ സുന്ദരി ഒരിക്കൽ പറഞ്ഞ വാക്കുകൾ എന്ത് ത്യാഗം സഹിച്ചാലും പാലിക്കണമെന്ന് നിർബ്ബന്ധമുള്ളവളാണ്.
പൂരാടം നക്ഷത്രക്കാർക്ക് 2024 മെയ് മാസം വരെ വളരെ അനുകൂലമാണ്. പ്രത്യേകിച്ചും ധനപരമായി. അതുകൊണ്ടു ആദ്യപകുതി നേരത്തെ പ്ലാൻ ചെയ്തു വേഗത്തിൽ പ്രവർത്തിച്ചാൽ നന്ന്. സാങ്കേതിക തൊഴിൽ ചെയ്യുന്നവർക്കും ജേര്ണലിസ്റ്റുകൾക്കും, സെയിൽസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു വേറെ തൊഴിൽ സ്ഥാപനത്തിൽ നിന്നും മെച്ചപ്പെട്ട അവസരം ലഭിക്കയാണെങ്കിൽ മടിച്ചു നിൽക്കരുത്. അവസരം പ്രയോജനപ്പെടുത്തണം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമോൾ ബിസിനസ്സുകാർക്കും ചെറുകിട വ്യാപാരികൾക്കും ഈ വർഷം ലാഭകരമായിരിക്കും. വർഷത്തിന്റെ രണ്ടാം പകുതി അത്ര നന്നായിരിക്കില്ല. അത് മനസ്സിലാക്കി പ്ലാൻ ചെയ്യണം. ദൃശ്യ മാധ്യമരംഗത്തു പ്രവർത്തിക്കുന്നവർക്കു ചെറിയ സാഹസിക പ്രവർത്തികൾ ഫലം ചെയ്യും.
സ്ത്രീകൾക്കും പൊതുവെ അനുകൂല സമയമാണ്. കലാരംഗത്തും അദ്ധ്യാപന രംഗത്തും പ്രവർത്തിക്കുന്നവർക്ക് വിജയത്തിലേക്ക് കുതിക്കുവാൻ കഴിയും. അതിനു ഒരു പുതിയ ശക്തി ലഭിച്ചത് പോലെ പ്രതീതിയുണ്ടാകും. ആ ആവേശം നഷ്ടപ്പെടുത്താതെ പ്രവർത്തിച്ചാൽ ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയും. പക്ഷെ കുറച്ചു അലച്ചിൽ കൂടും. പ്രണയിക്കുന്നവർക്കും കാര്യങ്ങൾ പരിസമാപ്തിയിൽ എത്തിക്കാൻ കഴിയും. പക്ഷെ അതിനൊരു സുഖമുണ്ടാകും. കുട്ടികൾ മാതാപിതാക്കൾക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ നൽകും. അവരെ അഭിനന്ദിക്കാൻ മറക്കരുത്.
ഉത്രാടം
വിശ്വദേവകൾ ദേവതയായുള്ള ഉത്രാടം നക്ഷത്ര ജാതർ ബുദ്ധിശക്തി, സംസ്ക്കാര സമ്പന്നത, ധാർമ്മികത, ആത്മാർത്ഥത ദീനാനുകമ്പ എന്നീ സ്വഭാവങ്ങൾ ഉള്ളവരാണ്. ആര്ഭാടങ്ങളിൽ താൽപ്പര്യം കുറവായ ഇവരുടെ പെരുമാറ്റത്തിൽ വിനയവും, ആത്മാർത്ഥതയും മുന്നിട്ടു നിൽക്കും. സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുന്ന മനസ്സാണ് ഇവരുടേത്. സൗന്ദര്യവും, പ്രശസ്തിയും, പക്വതയും വിനയവുമുള്ളവരാണ് ഉത്രാടം സ്ത്രീകൾ. കുടുംബ ഭരണത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന ഇവരുടെ പ്രധാന ഹോബി വീടും പരിസരവും മോഡി പിടിപ്പിക്കുക എന്നതാണ്.
ഉത്രാടം നക്ഷത്രക്കാർക്ക് പൊതുവെ സന്തോഷവും സമാധാനവും ലഭിക്കുന്ന ഒരു കാലഘട്ടം. പ്രത്യേകിച്ചും 2024 മെയ് മാസം മുതൽ. ധനാഗമനത്തിനു പുതിയ വഴികൾ തുറന്നു കിട്ടും. തൊഴിൽ[പരമായി ഉയർച്ച പ്രതീക്ഷിക്കാം. മെഡിസിൻ, മറൈൻ, ജല, സോളാർ സംബന്ധമായ ബിസിനസ്സ്, ഫിലോസഫേർസ്, കലാരംഗം, ഡയറി ഫാമിംഗ് തുടങ്ങിയ രംഗത്തുള്ളവർക്ക് അനുകൂല സമയം. ശരിക്കും ഉപയോഗിക്കുക. വർഷത്തിന്റെ ആദ്യ പകുതി ആരോഗ്യ രംഗത്തുള്ളവർക്കും, ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും സമയം പൊതുവെ അനുകൂലമല്ല. ശ്രദ്ധിക്കുന്നത് നന്ന്. കൂടാതെ കുടുംബ അംഗങ്ങളുടെയും സഹപ്രവർത്തകരുടെയും പ്രശ്നങ്ങൾ ശരിക്കു മനസ്സിലാക്കുകയും അതിനു പ്രതിവിധി കണ്ടെത്താൻ അവരെ ക്ഷമയോടെ സഹായിക്കുകയും ചെയ്യണം.
വിദ്യാർത്ഥികൾക്ക് അവരുടെ പ്രോജക്റ്റുകൾ തടസ്സങ്ങൾ ഉണ്ടാവുമെങ്കിലും കൃത്യ സമയത്തു തന്നെ പൂർത്തിയാക്കാൻ കഴിയുന്നതാണ്. പ്രണയിക്കുന്നവർ കൂടുതൽ സ്വാർത്ഥത കാണിക്കരുത്. തിരിച്ചടിയുണ്ടാകും. സ്ത്രീകൾക്ക് വളരെ അനുകൂലമായ സമയം. വിവാഹം, സന്താന ലബ്ദി, തൊഴിലിൽ ഉയർച്ച, ആദരവ് തുടങ്ങിയവ പ്രതീക്ഷിക്കാം. മുതിർന്നവർക്ക് സുഖ ചികിത്സ, പുണ്യ സ്ഥല സന്ദർശനം എന്നിവയുണ്ടാകും.
തിരുവോണം
ദേവഗണത്തിൽ ജനിച്ച തിരുവോണം നക്ഷത്തിന്റെ ദേവത വിഷ്ണുവാണ്. കുലീനത, ദാനശീലം, നിരന്തരപ്രയത്ന ശീലം, പരോപകാര തൽപ്പരത എന്നീ ഗുണങ്ങളുള്ള ഇവർക്ക് ആചാരാനുഷ്ടാനങ്ങളിൽ വലിയ വിശ്വാസമാണ്. സ്വന്തം മഹിമയും, അന്തസ്സും നില നിര്ത്തുന്നതിൽ അതീവ ശ്രദ്ധയുള്ള ഇവർക്ക് മറ്റുള്ളവരുടെ ഉപദേശങ്ങൾക്കേറെ സ്വന്തം ലക്ഷ്യബോധമാണ് പ്രധാനം. തിരുവോണം സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്വന്തം ആദര്ശങ്ങളിലും ധാർമിക മൂല്യങ്ങളിലും വേരുറച്ചതാകാം ജീവിത ക്രമമെന്നു നിർബ്ബന്ധമുള്ളവരാണ്. ഗുണവതിയും കുലീനയുമായ തിരുവോണം സ്ത്രീകൾ തനിക്കിഷ്ടപ്പെടാത്ത പെരുമാറ്റം ആരിൽ നിന്നു തന്നെ ഉണ്ടായാലും അത് വെട്ടിത്തുറന്നു പറയുന്നവരാണ്.
തിരുവോണം നക്ഷത്ര ജാതർക്ക് 2024 വളരെ നല്ല ഒരു വർഷമായിരിക്കും. പ്രത്യേകിച്ചും 2024 രണ്ടാം പകുതി. തിരക്കേറിയ രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ ഉയർച്ചയുടെയും സ്ഥാനങ്ങളുടെയും വർഷമായിരിക്കും ഇത്. മടിച്ചു നിൽക്കാതെ അവസരങ്ങൾ ഉപയോഗപ്പെടുത്തുക. എഞ്ചിനീയറിംഗ്, ടെക്‌നിക്കൽ സോഫ്റ്റ്‌വെയർ, ആഡംബര വസ്തുക്കളുടെ സെയിൽസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഭാവി പദ്ധതികൾ തയ്യാറാക്കുന്ന തിരക്കിലായിരിക്കും. അവ നടപ്പാക്കാൻ തീർച്ചയായും ഈ വര്ഷം വളരെ അനുയോജ്യമാണ്. വിജയിക്കും. തൊഴിൽ അന്വേഷകർക്കും, തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവർക്കും നിങ്ങളുടെ ശ്രമങ്ങൾക്ക് ഫലമുണ്ടാകും. നിങ്ങളുടെ പദ്ധതികൾ രൂപപ്പെടുത്താനുള്ള കഴിവ് മേലധികാരികൾ അംഗീകരിക്കുകയും തൊഴിൽ ഉയർച്ച പ്രതീക്ഷിക്കാവുന്നതാണ്.
സ്ത്രീകൾക്കും ഈ വർഷം വളരെ നന്നായിരിക്കും. ചിത്രരചന, സാഹിത്യം എന്നീ രംഗത്തുള്ളവർക്ക് നിങ്ങളുടെ രചനയ്ക്കു അർഹിക്കുന്ന പ്രാധാന്യം ലഭിക്കും. അഭിനേതാക്കൾ, സംഗീതജ്ഞർ എന്നിവരെ ജനങ്ങൾ ആരാധിക്കും. പേരും പ്രശസ്തിയും വർധിക്കും. കുട്ടികൾ മാതാപിതാക്കൾക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ സമ്മാനിക്കും. കുടുംബാംഗങ്ങൾ ഒത്തുചേരുന്ന മുഹൂർത്തൽ ഈ വര്ഷം ധാരാളമുണ്ടാകും. അത് മുതിർന്നവർക്കും ആനന്ദം പകരും.
അവിട്ടം
ആകാശ ഭൂതത്തിൽ ജനിച്ച അവിട്ടം നക്ഷത്രക്കാർ അഭിമാനബോധം നില നിറുത്തുന്നവരും ഹൃദ്യമായി സംസാരിക്കാൻ കഴിവുള്ളവരുമാണ്. ശാസ്ത്രീയ ചിന്താഗതിയും മത വിശ്വാസവും ഒരുമിച്ചു കൊണ്ട് പോകാൻ ആഗ്രഹിക്കുന്ന ഇവർ ഒട്ടും തന്നെ അഹങ്കാരികളല്ല. നയപരമായി പെരുമാറാൻ അറിയുന്നവരാണ്. മറ്റുള്ളവരുടെ സന്തോഷത്തിൽ സംതൃപ്ത്തി കണ്ടെത്തുന്നവരാണെങ്കിലും ഒരിക്കലെടുത്ത തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുന്നവരാണ്. ആത്മധൈര്യവും വിവേകവും ശാലീനതയും ഒത്തിണങ്ങിയ അവിട്ടം സ്ത്രീകൾ സ്വന്തം അഭിമാനത്തെ ക്ഷതപ്പെടുത്തുന്ന ഏതു കാര്യവും അവർക്കു ആത്മഹത്യ പരമായി അനുഭവപ്പെടും.
അവിട്ടം നക്ഷത്രം രണ്ടു രാശികളിലായി കിടക്കുന്നു. ആദ്യ രണ്ടു പാദം ശനിയുടെ രാശിയായ മകരത്തിലാണ്. അവർക്കു 2024 പൊതുവേ വളരെ അനുകൂലമാണ്. കമ്പ്യൂട്ടർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെ ഭംഗിയായും നിശ്ചിത സമയത്തു ജോലി പൂർത്തിയാക്കിയതിനു മേലധികാരികളുടെ പ്രശംസയും അംഗീകാരവും ജോലിക്കയറ്റവും പ്രതീക്ഷിക്കാം. തിരക്കേറിയ രാഷ്ട്രീയക്കാർക്കും, സാങ്കേതിക രംഗത്തു പ്രവർത്തിക്കുന്നവർക്കും, ചാനൽ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് വളരെ നല്ല സമയം. അവർക്കു അംഗീകാരങ്ങൾ ലഭിക്കും. സ്ത്രീകൾക്കും വളരെ നല്ല സമയമാണ്. അവർ ശരിക്കും ഈ സമയം ആസ്വദിക്കണം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം. കുട്ടികളിൽ നിന്നും നല്ല വാർത്തകൾ കേൾക്കും. അവരെ പ്രോത്സാഹിപ്പിക്കണം. ചെറിയ തെറ്റുകൾ കണ്ടില്ലയെന്നു നടിക്കണം.
അവിട്ടം നക്ഷത്രം രണ്ടു രാശികളിലായി കിടക്കുന്നു. അവസാന രണ്ടു പാദം വരുന്നത് കുംഭം രാശിയിലാണ്. അവർക്കു പൊതുവെ ഗുണദോഷ സമ്മിശ്രമായ ഒരു കാലഘട്ടമാണ് ഇത്. അതിനാൽ നഷ്ട സാദ്ധ്യതയുള്ള കരാറുകളിലോ സംഗതികളിലോ ഏർപ്പെടുന്നത് തല്ക്കാലം മാറ്റി വക്കുക. ധനപരമായ കാര്യങ്ങൾ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ബിസിനസുകാർ മാർക്കറ്റിൽ സംഭവിക്കുന്നത് സശ്രദ്ധം വീക്ഷിക്കേണ്ട സമയമാണ്. അധ്യാപകർക്കു അവരുടെ പ്രയത്നങ്ങൾക്കു ഫലം കിട്ടുമോയെന്ന ആശങ്ക ഉണ്ടാകും. പരിഭ്രമിക്കേണ്ട കര്യങ്ങൾ വളരെ നേരത്തെ ചെയ്യാൻ ശ്രമിക്കുക. വിദ്യാർത്ഥികൾക്കും അങ്ങനെ തന്നെ. സ്ത്രീകൾ കുടുംബാംഗങ്ങളോട് നയപരമായി പെരുമാറണം. ചെറിയ പ്രശ്നങ്ങളൊന്നും കാര്യമായെടുക്കരുത്. പക്ഷെ കാര്യങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കേണ്ടിയിരിക്കുന്നു. കലാരംഗത്തുള്ള സ്ത്രീകൾക്ക് വളരെ നല്ല ഒരു കലയളവ്. കഴിയുന്നതും മറ്റുള്ളവർക്ക് വേണ്ടി വക്കാലത്തു പറയാൻ പോകാതിരിക്കുക. പ്രയത്നിച്ചാൽ ഫലം ഉറപ്പു. റിക്‌സുള്ള കാര്യങ്ങളിൽ തലയിടാതിരിക്കുക. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യകാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. യാത്രകൾക്ക് ലഭിക്കുന്ന അവസരങ്ങൾ പ്രയോഗനപ്പെടുത്തുക.
ചതയം
വരുണൻ ദേവതയായുള്ള ചതയം നക്ഷത്ര ജാതർ ഔദാര്യശീലം, കുലീനത്വം സ്വതന്ത്ര ചിന്താഗതി, കർമ്മനിരത എന്നീ സ്വഭാവങ്ങളുള്ളവരാണ്. ഹൃദ്യമായി സംസാരിച്ചു ആരെയും വശത്താക്കാൻ കഴിവുള്ള ഇവർ തന്റെ വ്യത്തിത്വ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒന്നും തന്നെ അംഗീകരിച്ചു കൊടുക്കില്ല. ആവശ്യമെന്നു ബോധ്യപ്പെട്ടാൽ അഭയവും സംരക്ഷണവും നല്കാൻ തയ്യാറുള്ളവരുമാണ്. ചതയം സ്ത്രീകളാണെങ്കിലോ - സൗഭാഗ്യവതികളും, സുഷ്ടിപരമായ കാര്യങ്ങളിൽ സമര്ത്ഥരുമാണ്. കൂടാതെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും തികഞ്ഞ നിഷ്ഠ പാലിക്കുന്നവരും ഉത്തരവാദിത്വത്തോടെ ഏൽപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നവരും, തന്നെ ആശ്രയിക്കുന്നവരെ ഒരിക്കലും കൈ വിടാത്തവരുമാണ്.
ചതയം നക്ഷത്രജാതർക്കു ഗുണദോഷസമ്മിശ്രമായ ഒരു കാലയളവായിരിക്കും 2024. ശനിയുടെ നില കാണിക്കുന്നത് തൊഴിൽപരമായി അലച്ചിൽ കൂടുമെങ്കിലും ധനപരമായി സമയം ശരിക്കും അനുകൂലമാകും എന്നാണ്. അലച്ചിൽ കൂടിയാലും പ്രയോജനമുണ്ടാകുന്നു സാരം. രാഷ്ട്രീയക്കാർ വളരെ സൂക്ഷിച്ചു ചുവടുകൾ വയ്ക്കേണ്ടതാണ്. സഹപ്രവർത്തകരുടെ പഞ്ചാര വാക്കുകൾ കേട്ട് ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി ഇറങ്ങി പുറപ്പെടരുത്. പ്രശ്നത്തിൽ പെടും. സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കേണ്ട സമയമാണ് ഇത്. ഒരു കാര്യത്തിലും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കരുത്. വിവാഹിതരെ സംബന്ധിച്ചിടത്തോളം കുടുംബ ഉത്തരവാദിത്വങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന കാലയളവ്. ജീവിത പങ്കാളിക്കും സന്താനങ്ങൾക്കും നിങ്ങളുടെ പിന്തുണയും സംരക്ഷണയും അത്യാവശ്യമാണ്. ഓഡിറ്റ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ജോലി ഭാരം കൂടും, സമ്മർദ്ദം വർധിക്കും. ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ജോലി ഭാരം വർദ്ദിക്കുന്നതോടൊപ്പം സ്വന്തം ആരോഗ്യത്തെയും ശ്രദ്ധിക്കണം.യാത്രകൾ ഒഴിവാക്കരുത്.
സ്ത്രീകൾ കുടുംബത്തിൽ സമാധാനം നില നിറുത്തുന്നതിനു മുൻകൈയെടുക്കണം. കുടുംബ അംഗങ്ങളുടെ പ്രത്യേകിച്ചും മുതിർന്നവരുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കുട്ടികൾക്ക് പഠന കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിട്ടാൽ ക്ഷമയോടെ അവരെ വഴക്കു പറയാതെ അവരെ ആശ്വസിപ്പിക്കണം
പൂരുട്ടാതി
ആകാശ ഭൂതത്തിൽ ജനിച്ച പൂരുട്ടാതി നക്ഷത്ര ജാതർ നീതിനിഷ്ഠ, ബുദ്ധിപരമായ പ്രവർത്തനങ്ങൾ, പൗരുഷം, ഹൃദയ വിശാലത, എന്നീ സ്വഭാവങ്ങൾക്കുടമയാണ്. സത്യത്തിനും ആത്മാർത്ഥതയ്ക്കും വലിയ മുൻഗണന കൽപ്പിക്കുന്ന ഇക്കൂട്ടർ പാരമ്പര്യ രീതികൾ, നിയമങ്ങൾ എന്നിവ പിന്തുടരുന്നവരും അനുസരിക്കുന്നവരുമാണ്. കൂടാതെ അത് തനിക്കും മറ്റുള്ളവർക്കും കൂടി പ്രയോജനമുള്ള കാര്യങ്ങളെന്ന് ഉറപ്പു വരുത്തും. കുലീനകളായ പൂരുട്ടാതി സ്ത്രീകൾ ന്യായത്തിനു വേണ്ടി നില കൊള്ളുകയും വാദിക്കുന്നവരുമാണ്. എല്ലായിപ്പോഴും എന്തെങ്കിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇവർ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ സന്നധരായിരിക്കും
പൂരുട്ടാതി നക്ഷത്ര ജാതർക്കു പൊതുവെ ഗുണദോഷ സമ്മിശ്രമായ ഒരു കാലഘട്ടമാണ് ഇത്. അതിനാൽ നഷ്ട സാദ്ധ്യതയുള്ള കരാറുകളിലോ സംഗതികളിലോ ഏർപ്പെടുന്നത് തല്ക്കാലം മാറ്റി വക്കുക. ധനപരമായ കാര്യങ്ങൾ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ബിസിനസുകാർ മാർക്കറ്റിൽ സംഭവിക്കുന്നത് സശ്രദ്ധം വീക്ഷിക്കേണ്ട സമയമാണ്. അധ്യാപകർക്കു അവരുടെ പ്രയത്നങ്ങൾക്കു ഫലം കിട്ടുമോയെന്ന ആശങ്ക ഉണ്ടാകും. പരിഭ്രമിക്കേണ്ട കര്യങ്ങൾ വളരെ നേരത്തെ ചെയ്യാൻ ശ്രമിക്കുക. വിദ്യാർത്ഥികൾക്കും അങ്ങനെ തന്നെ. സ്ത്രീകൾ കുടുംബാംഗങ്ങളോട് നയപരമായി പെരുമാറണം. ചെറിയ പ്രശ്നങ്ങളൊന്നും കാര്യമായെടുക്കരുത്. പക്ഷെ കാര്യങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കേണ്ടിയിരിക്കുന്നു. ഓഡിറ്റ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ജോലി ഭാരം കൂടും, സമ്മർദ്ദം വർധിക്കും. ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ജോലി ഭാരം വർദ്ദിക്കുന്നതോടൊപ്പം സ്വന്തം ആരോഗ്യത്തെയും ശ്രദ്ധിക്കണം.യാത്രകൾ ഒഴിവാക്കരുത്.
സ്ത്രീകൾക്ക് വളരെ നല്ല ഒരു കലയളവ്. കഴിയുന്നതും മറ്റുള്ളവർക്ക് വേണ്ടി വക്കാലത്തു പറയാൻ പോകാതിരിക്കുക. പ്രയത്നിച്ചാൽ ഫലം ഉറപ്പു. റിക്‌സുള്ള കാര്യങ്ങളിൽ തലയിടാതിരിക്കുക. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യകാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. യാത്രകൾക്ക് ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക.
ഉത്തൃട്ടാതി
ആകാശ ഭൂതത്തിൽ ജനിച്ച ഉത്തൃട്ടാതി നക്ഷത്രക്കർ ശാസ്ത്രജ്ഞാനം ധർമ്മിഷ്ഠത സത്യസന്ധത ദയാ ദാക്ഷിണ്യം, എന്നീ സ്വഭാവഗുണങ്ങൾ ഉള്ളവരാണ്. ഏതു സാഹചര്യങ്ങളുമായി വേഗത്തിൽ ഇണങ്ങിച്ചേരാൻ കഴിവുള്ള ഇവർ തെറ്റ് ചെയ്തവർക്ക് മാപ്പു കൊടുക്കാൻ സന്മനസ്സുള്ളവരാണ്.നിഷ്പക്ഷമായി അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന ഉതൃട്ടാതി നക്ഷത്രക്കാർ ജനങ്ങളുടെ ഇടയിൽ മതിപ്പും ബഹുമാനവും സമ്പാദിക്കുന്നതിൽ താല്പര്യമുള്ളവരാണ്. ഒരിക്കലും അഹങ്കാരം പ്രകടിപ്പിക്കാത്ത ഉത്തൃട്ടാതി സുന്ദരി ഗ്രഹഭരണത്തിൽ നിപുണകളും അതിഥി സത്കാര പ്രിയരുമായിരിക്കും. പ്രായോഗികമായി ബുദ്ധിമതികളായ ഇവർക്ക് ആത്മാർത്ഥമായ പ്രോത്സാഹനം ലഭിക്കയാണെങ്കിൽ സ്വന്തമായി കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ കഴിയുന്നതാണ്.
ഉതൃട്ടാതി നക്ഷത്രക്കാർ സാഹചര്യങ്ങൾ ശരിക്കും ശ്രദ്ധിച്ചു മുന്നേറേണ്ട വർഷമാണ് ഇത്. 2024 ജനുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള കാലഘട്ടം നിങ്ങൾക്കനുകൂലമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ ആകർഷണീയതയും വ്യക്തിത്വവും കാരണം ക്ളബ്, മറ്റു സാമൂഹ്യ സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വം നിങ്ങളിൽ വന്നുചേരും. ഓഹരി വിപണിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ വളരെ ആലോചിച്ച കരുക്കൾ നീക്കയാണെങ്കിൽ നല്ല ലാഭം കൊയ്യാൻ കഴിയും. ദൂരയാത്രകൾക്കു യോഗം കാണുന്നുണ്ട്. വര്ഷത്തിന്റെ രണ്ടാം പകുതി അത്ര അനുകൂലമല്ലാത്തതിനാൽ റിസ്‌ക്കുള്ള കാര്യങ്ങളിൽ ഇടപെടാതെ ഒതുങ്ങി കൂടുന്നതാണ് നന്ന്. ധപരമായ കാര്യങ്ങൾ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ചെലവ് നിയത്രിക്കണം.
സ്ത്രീകൾക്കും ഈ വര്ഷം പ്രതീക്ഷിച്ചതുപോലെ നന്നാവണമെന്നില്ല. കഴിയുന്നതും പ്രധാനപ്പെട്ട തീരുമാനങ്ങൾ വര്ഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ തീരുമാനിക്കുക, പ്രയോഗത്തിൽ വരുത്തുക. വിവാഹിതർ അവരുടെ പങ്കാളിയോട് വളരെ നയപരമായി പെരുമാറുന്നത് നന്ന്. ചെറിയ പ്രശ്നങ്ങളൊന്നും കാര്യമായെടുക്കരുത്. വിദ്യാർത്ഥികൾ അവരുടെ മനസ്സ് പഠ്യേതര വിഷയങ്ങളിൽ അലഞ്ഞുതിരിയാണ് വിടരുത്. മുതിർന്നവർ മരുന്ന് കഴിക്കുന്നതിൽ ശരിക്കും ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളിൽ ഒന്നും തന്നെ നിസ്സാരമായി കാണരുത്.
രേവതി
ദേവഗണത്തിൽ ജനിച്ച സൗമ്യ സ്വഭാവക്കാരായ രേവതി നക്ഷത്ര ജാതർ ബുദ്ധിപരമായും യുക്തിപരമായുമുള്ള പ്രവർത്തനം, പരാശ്രയം കൂടാതെയുള്ള ജീവിതം, ധൈര്യം എന്നീ ലക്ഷണങ്ങൾ ഉള്ളവരാണ്. ഇവർക്ക് ആരെയും എതിർക്കണമെന്ന് ആഗ്രഹമില്ല. അതേപോലെ ആരെയും അധികം വക വയ്ക്കാറുമില്ല. ഏതു കാര്യമേറ്റെടുത്തലും അത് വളരെ വിദഗ്ദമായി ചെയ്തു പൂർത്തിയാക്കാനും അറിയുന്ന ഇവർ തങ്ങളേർപ്പെടുന്ന രംഗങ്ങളിൽ എളുപ്പം നേതൃ സ്ഥാനത്തു എത്തിച്ചേരും. സൽസ്വാഭിവികളും ശുദ്ധഗതിക്കാരും സത്യ സന്ധരുമായ രേവതി സ്ത്രീകൾ ഒരു പരിധി കഴിഞ്ഞു ആരെയും വക വയ്ക്കുകയോ അനുസരിക്കുകയോ ചെയ്യുന്നവരല്ല.
രേവതി നക്ഷത്രക്കാർക്ക് 2024 ഏപ്രിൽ മാസം വരെ വളരെ അനുകൂലമാണ്. പ്രത്യേകിച്ചും ധനപരമായി. അതുകൊണ്ടു ആദ്യപകുതി നേരത്തെ പ്ലാൻ ചെയ്തു വേഗത്തിൽ പ്രവർത്തിച്ചാൽ നന്ന്. സാങ്കേതിക തൊഴിൽ ചെയ്യുന്നവർക്കും ജേര്ണലിസ്റ്റുകൾക്കും, സെയിൽസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു വേറെ തൊഴിൽ സ്ഥാപനത്തിൽ നിന്നും മെച്ചപ്പെട്ട അവസരം ലഭിക്കയാണെങ്കിൽ മടിച്ചു നിൽക്കരുത്. അവസരം പ്രയോജനപ്പെടുത്തണം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമോൾ ബിസിനസ്സുകാർക്കും ചെറുകിട വ്യാപാരികൾക്കും ഈ വർഷം ലാഭകരമായിരിക്കും. സർക്കാർ സർവ്വീസ്, വിദ്യാഭ്യാസം ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ, കലാരംഗത്തുള്ളവർ തുടങ്ങിയവർക്കും നേട്ടം ലഭിക്കുന്ന വര്ഷം. വിവാഹിതർക്കു വളരെ ടെൻഷൻ തരുന്ന വർഷവും കൂടെയാണ്. യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ വളരെ സൂക്ഷിക്കണം. വർഷത്തിന്റെ രണ്ടാം പകുതി അത്ര നന്നായിരിക്കില്ല. അത് മനസ്സിലാക്കി പ്ലാൻ ചെയ്യണം.
സ്ത്രീകൾക്കും പൊതുവെ അനുകൂല സമയമാണ്. കലാരംഗത്തും അദ്ധ്യാപന രംഗത്തും പ്രവർത്തിക്കുന്നവർക്ക് വിജയത്തിലേക്ക് കുതിക്കുവാൻ കഴിയും. അതിനു ഒരു പുതിയ ശക്തി ലഭിച്ചത് പോലെ പ്രതീതിയുണ്ടാകും. ആ ആവേശം നഷ്ടപ്പെടുത്താതെ പ്രവർത്തിച്ചാൽ ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയും. പക്ഷെ കുറച്ചു അലച്ചിൽ കൂടും. പക്ഷെ അതിനൊരു സുഖമുണ്ടാകും. കുട്ടികൾ മാതാപിതാക്കൾക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ നൽകും. അവരെ അഭിനന്ദിക്കാൻ മറക്കരുത്.
ശിവറാം ബാബു കുമാർ
അസ്ട്രോളജർ & ജെമ്മോളജിസ്റ്റ്
Mob: 9847187116
Email: sivarambabukumar1955@gmail.com