വിശാഖം
നക്ഷത്രക്കാരുടെ സാമാന്യ സ്വരൂപവും സ്വഭാവ സവിശേഷതകളും.
വാനശാസ്ത്ര സിദ്ധാന്ത പ്രകാരം ഗ്രഹങ്ങളുടെ സഞ്ചാരമാര്‍ഗ്ഗമായ രാശി ചക്രം 360 ഡിഗ്രികളുള്ള ഒരു ദീര്‍ഘ വൃത്തമാണ്. 360 ഡിഗ്രികളുള്ള ഈ രാശി ചക്രത്തെ 13 ഡിഗ്രി 20 മിനിട്ടുകള്‍ വീതമുള്ള 12 രാശികളായും വിഭജിച്ചിരിക്കുന്നു. ഈ 27 നക്ഷത്ര മേഖലകളില്‍ 16 മത്തേതാണ് വിശാഖം നക്ഷത്രം. അതായത് വിശാഖം നക്ഷത്രം രാശി ചക്രത്തില്‍ 200 ഡിഗ്രിക്കും 213 ഡിഗ്രി 20 മിനിട്ടിനുമിടയില്‍ വ്യാപിച്ചു കിടക്കുന്നു. രാശിയുടെ കണക്കു പറഞ്ഞാല്‍ തുലാം രാശിയില്‍ 20 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെയും വൃശ്ചികരാശിയില്‍ 0 രാശി മുതല്‍ 3 ഡിഗ്രി 20 മിനിട്ടു വരെയും വിശാഖം നക്ഷത്ര മേഖല വ്യാപിച്ചു കിടക്കുന്നു. അതായത് ചന്ദ്രന്‍ രാശി ചക്രത്തില്‍ സഞ്ചരിക്കുമ്പോള്‍ 200 ഡിഗ്രിക്കും 213 ഡിഗ്രി 20 മിനിട്ടിനും ഇടയ്ക്ക് സഞ്ചരിക്കുന്ന സമയത്തെ വിശാഖം നക്ഷത്രമെന്നു പറയുന്നു. നിങ്ങളുടെ നക്ഷത്രം വിശാഖമാണോ? അതിന്റെ അര്‍ത്ഥം നിങ്ങള്‍ ജനിച്ച സമയത്ത് ചന്ദ്രന്‍ രാശി ചക്രത്തില്‍ 200 ഡിഗ്രിക്കും 213 ഡിഗ്രി 20 മിനിട്ടിനും ഇടയ്ക്ക് സഞ്ചരിക്കുന്നു എന്നാണ്. വിശാഖം നക്ഷത്രത്തിന്റെ അധിപന്‍ വ്യാഴവും, തുലാം രാശിയുടെ അധിപന്‍ ശുക്രനും, വൃശ്ചികരാശിയുടെ അധിപന്‍ ചൊവ്വയുമാണ്. അതുകൊണ്ട് വിശാഖം നക്ഷത്രക്കാരില്‍ വ്യാഴത്തിന്റെയും ശുക്രന്റെയും ചൊവ്വയുടെയും സ്വരൂപ സവിശേഷതകള്‍ കാണാന്‍ സാധിക്കും. താഴെ വിശാഖം നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകള്‍ വിവരിക്കുകയാണ്. ഈ സവിശേഷതകള്‍ നിങ്ങളില്‍ കാണുന്നുണ്ടോ എന്നു പരിശോധിക്കുക.
വിശാഖം നക്ഷത്രക്കാര്‍ ആളുകളെ സന്തോഷിപ്പിക്കുന്ന പെരുമാറ്റത്തോടു കൂടിയവരാണ്. ഇവരുടെ രൂപവും ആകൃതിയും ആകര്‍ഷകമായിരിക്കും. ഇവര്‍ക്ക് ഈശ്വര വിശ്വാസമുണ്ടായിരിക്കും. പരമ്പരാഗതകാര്യങ്ങളില്‍ ഇവര്‍ വളരെ അധികം വിശ്വസിക്കുന്നു. ഇവര്‍ മറ്റുള്ളവരെ സ്വന്തം സഹോദരന്‍മാരെപ്പോലെ സ്‌നേഹിക്കുന്നു. ഉദാരഹൃദയന്‍മാരായ ഇവര്‍ തുറന്ന മനസ്സോടെ എല്ലാവരോടും പെരുമാറുന്നു. ഇവരില്‍ കലാവാസനയും, സംസ്‌കാരവും കാണുന്നുണ്ട്. വളരെ ചാതുര്യത്തോടുകൂടി സംസാരിക്കും. പക്ഷെ കാര്യങ്ങള്‍ മറച്ചു വച്ച് സംസാരിച്ച് വഴക്കിടുന്ന പ്രകൃതമാണ് ഇവരുടേത്.
വിശാഖം 4ന്നാം പാദത്തില്‍ ജനിച്ചവര്‍ വളരെ ഒതുങ്ങിക്കഴിയുന്നവരായിരിക്കും. ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരും ഉയര്‍ന്ന ആശയമുള്ളവരും നേരെ വാ നേരെ പോ സ്വഭാവക്കാരും. സ്വതന്ത്രപ്രകൃതക്കാരുമായിരിക്കും. ഇവര്‍ക്ക് കാര്യങ്ങളെ വിവേകിച്ചറിയാനുള്ള കഴിവുണ്ട്. ചിലര്‍ ധാരാളികളും, അമിതവാദികളുമായിരിക്കും. ചിലര്‍ വലിയ മുന്‍ കോപികളുമായിരിക്കും.
പ്രായോഗിക ബുദ്ധിയും, മേധാശക്തിയും വിശാഖം നക്ഷത്രക്കാരുടെ സവിശേഷതകളാണ്. ഇവര്‍ നീതിനിഷ്ഠയും ഈശ്വരഭക്തിയുമുള്ളവരാണ്. മാതാവില്‍ നിന്നുള്ള അനുഭവം വിശാഖം നക്ഷത്രക്കാര്‍ക്ക് കുറവായിരിക്കും. ജാതകത്തില്‍ മാതൃഭാവം പുഷ്ടമണെങ്കില്‍ മാതൃ വിരഹത്തിനും ഇടവരും. പിതാവുമായി സാധാരണ ഇവര്‍ അഭിപ്രായ ഭിന്നത വച്ചു പുലര്‍ത്താറുണ്ട്. കൂടാതെ സ്വതന്ത്ര പ്രകൃതക്കാരുമാണ്. അതുകൊണ്ട് അച്ഛനമ്മമാരുടെ നിയന്ത്രണത്തിലും മേല്‍ നോട്ടത്തിലും നില്‍ക്കാന്‍ ആഗ്രഹിക്കാതെ സ്വതന്ത്രമായി കഴിയുവാന്‍ ആഗ്രഹിക്കുന്നു. സത്യപ്രിയത, നീതിനിഷ്ഠ, വിശാലഹൃദയത, വിശ്വസാഹോദര്യം, ഈ വിശേഷഗുണങ്ങള്‍ വിശാഖം നക്ഷത്രക്കാരില്‍ കാണുന്നു. ഇതുകൂടാതെ കലാപരമായ കഴിവുകളും സാംസ്‌കാരിക വിശേഷതകളും ഇവരില്‍ കാണാന്‍ സാധിക്കും. വിശാഖം നാളുകാരുടെ ശരീരത്തിന് ഉറപ്പും, ആരോഗ്യവും ഉണ്ടായിരിക്കും. ജാതകത്തില്‍ രോഗകാരകഗ്രഹങ്ങള്‍ അനിഷ്ടസ്ഥാനത്തു നില്‍ക്കുന്നില്ലെങ്കില്‍ ഇവരെ വിശേഷിച്ചും രോഗങ്ങള്‍ ബാധിക്കാറില്ല. പ്രവൃത്തി കുശലതയും, വാക്‌സാമര്‍ത്ഥ്യവുമുണ്ടെങ്കിലും മറ്റുള്ളവരോട് ഇവര്‍ക്ക് വലിയ അസൂയ തോന്നികൊണ്ടിരിക്കും. ഭാര്യയോട് വളരെ അധികം ആസക്തി കാണിക്കുന്നവരാണ് വിശാഖം നക്ഷത്രക്കാര്‍. ഇത് ഇവരുടെ ആരോഗ്യത്തെ ബാധിക്കാനിടയാകും. ചിലര്‍ പരസ്ത്രീസേവയും, മദ്യപാനവും രഹസ്യമായി സൂക്ഷിക്കും. സ്വതന്ത്ര സ്വഭാവികളായ ഇവര്‍ മറ്റുള്ളവര്‍ക്ക് വഴങ്ങികൊടുക്കുകയില്ല.
വിശാഖം 123 പാദങ്ങളില്‍ ജനിച്ചവര്‍ ബന്ധപ്പെടാവുന്ന തൊഴിലുകള്‍ പാര്‍ട്ണര്‍, ബിസിനസ്സ്, ചിട്ടി, ബാംങ്കിംഗ്, ട്രാവല്‍ ഏജന്റ്, കപ്പല്‍ വ്യവസായം, വിമാനയാത്ര, ഷെയര്‍, ഊഹക്കച്ചവടം, കരംപിരിവ്, ഫലത്തോട്ടങ്ങള്‍, കെട്ടിടപണി, ജഡ്ജ്, ആഡിറ്റര്‍, പ്രൊഫസര്‍, വൈദ്യന്‍, സിനിമ, പ്രചരണം, നാടകം, കലകള്‍, വേഷവിധാനം, ആഭരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ചെറുപയറ്, ഉഴുന്ന്, കടല, ചുവന്നപൂവുള്ള വൃക്ഷങ്ങള്‍, പരുത്തി.
വിശാഖം 4ന്നാം പാദങ്ങത്തില്‍ ജനിച്ചവര്‍ ബന്ധപ്പടാവുന്ന തൊഴിലുകള്‍ ജഡ്ജ്, ക്രിമിനല്‍ വക്കീല്‍, ഔഷധനിര്‍മ്മാണം, കൃഷി, എസ്‌റ്റേറ്റ്, ചീട്ടുകള്, ഷെയര്‍, കുതിരപ്പന്തയം, തുറമുഖം, മുന്‍സിഫ്, ആയുര്‍വ്വേദമരുന്നുകള്‍, ജാതകത്തില്‍ 10ന്നാം ഭാവവുമായോ, ഭവാധിപനുമായോ മുകളില്‍ പറഞ്ഞ തൊഴിലുകളുടെ കാരകന്‍മാരായ ഗ്രഹങ്ങള്‍ ബന്ധപ്പെടുന്നതനുസരിച്ച് അതാതു തൊഴില്‍ അതാതു ദശാകാലങ്ങളില്‍ ലഭിക്കും.
രോഗങ്ങള്‍ മൂത്രാശയരോഗങ്ങള്‍, ജനനാവയവരോഗങ്ങള്‍, ഗര്‍ഭാശയരോഗങ്ങള്‍, മുഴകള്‍, പ്രോസ്‌റ്റേറ്റ്ഗ്ലാന്‍സ്, വീര്‍ക്കല്‍, അതിമൂത്രം, മുറതെറ്റിയ ആര്‍ത്തവം, ഗര്‍ഭാശയത്തില്‍ മുഴ, മൂത്രാശയത്തില്‍ കല്ല്, മൂത്രപിണ്ഡത്തില്‍ നീര്, അണ്ഡാശയവൃദ്ധി, മൂത്രപിണ്ഡത്തിന്റെ പ്രവര്‍ത്തനത്തില്‍ തടസ്സം.മുകളില്‍ പറഞ്ഞ രോഗകാരക ഗ്രഹങ്ങള്‍ ജാതകത്തില്‍ 6ന്നാം ഭാവവുമായോ, 6ന്നാം ഭവാധിപനുമായോ ബന്ധപ്പെടുകയാണെങ്കില്‍ ആ ഗ്രഹങ്ങളുടെ ദശയില്‍ പ്രസ്തുത രോഗങ്ങള്‍ വരാം.
വിശാഖം നക്ഷത്രക്കാരികളായ സ്ത്രീകള്‍ സുന്ദരികളും, സുശീലകളും, അടക്കവും, ഒതുക്കവും ഉള്ളവരുമായിരിക്കും. ആഡംഭരഭ്രമവും, ആഭരണഭ്രമവും കുറവായിരിക്കും, കുലീനയതയും, ഈശ്വര വിശ്വാസവും, ധര്‍മ്മവിശ്വാസവും ഇവരുടെ കൂടെപിറപ്പായിരിക്കും.
ഇതുകൂടാതെ വിശാഖം നക്ഷത്രക്കാരുടെ സ്വരൂപ സ്വഭാവ സവിശേഷതകളെപ്പറ്റി പ്രാചീന ജ്യോതിഷ ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ളതുകൂടി ഇവിടെ ഉദ്ധരിക്കുന്നു.
1. ഹോരാസാരം:കോപപ്രകൃതിയും, ധാരാളം സംസാരിക്കുന്നവരും, ഭാര്യസന്താനാദികള്‍ ഉള്ളവരും, ധനവാനും, ബുദ്ധിമാനും, പണ്ഡിതന്‍മാരെയും, വിദ്വാന്‍മാരെയും ബഹുമാനിക്കുന്നവനും, ദാനശീലനുമായിരിക്കും, ഇയാളെ നേത്ര രോഗങ്ങള്‍ ശല്യപെടുത്തും.
2. ബൃഹത്സംഹിത:അസൂയാലുവും, പിശുക്കനും, ശരീരശോഭയുള്ളവനും, സംസാരിക്കന്‍ കഴിവുള്ളവനും, കലഹത്തിനു കാരണക്കാരനുമായിരിക്കും.
3. ജാതകപാരിജാതം: അഹങ്കാരിയും, ഭാര്യയ്ക്ക് വംശംവദനും, ശത്രുക്കളെ ജയിക്കുന്നവനും, വളരെ കോപിഷ്ടനും ആയിരിക്കും.
4. ബൃഹത്ജ്ജാതകപദ്ധതി: അസൂയാലുവും, വീടുവിട്ട് നില്‍ക്കാന്‍ താത്പര്യമുള്ളവനും, പിശുക്കനും, ശരീരശോഭയുള്ളവനും, ധനികനും, പ്രസിദ്ധനും, യുദ്ധതത്പരനും, നിപുണനും ആയിരിക്കും.
5. ഹോരാരത്‌നം : വിശാഖം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് ധാരാളം സ്‌നേഹിതകളും, മൃദുലമായ ശരീരവും, ഐശ്വര്യവും, പുണ്യസ്ഥാനങ്ങളില്‍ ഭക്തിയും, വൃതധര്‍മ്മാദികളില്‍ വിശ്വാസവും, ബന്ധുക്കളില്‍ സ്‌നേഹവും ഉണ്ടായിരിക്കും.
വിശാഖം നക്ഷത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. ഇന്ദ്രന്‍, അഗ്‌നി എന്നീ ദേവതകള്‍. ചുവന്നപൂക്കളും, കായ്കളും ഉള്ള വൃക്ഷങ്ങള്‍, എള്ള്, ചെറുപയര്‍, പരുത്തി, ഉഴുണ്ട്, ചണമ്പയറ്, ഇന്ദ്രഭക്തന്‍മാര്‍, അഗ്‌നിഭക്തന്‍മാര്‍.
വിശാഖം നക്ഷത്രത്തില്‍ ജനിച്ചവരുടെ പ്രാരംഭദശ വ്യാഴദശ 16 വര്‍ഷം, തുടര്‍ന്ന്! ശനിദശ 19 വരെ, ബുധദശ 17 വരെ, കേതുദശ 7 വരെ, ശുക്രദശ 20 വരെ, രവിദശ 6വരെ, ചന്ദ്രദശ 10 വരെ, കുജദശ 7 വരെ, രാഹുദശ 18 വരെ.
അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188
33 വര്‍ഷമായി ജ്യോതിഷ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.
ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ് ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം