ശനിപ്പകര്‍ച്ചാ ഫലം (2014 നവംബര്‍ 3 മുതല്‍ 2017 ഒക്ടോബര്‍ 26 വരെ)
മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍)
കുറച്ചു കാലമായുണ്ടായിരുന്ന ദുരിതങ്ങള്ക്ക് ശാന്തിയുമായാണ് ഗ്രഹ മാറ്റം കടന്നു വരുന്നത്. പൊതുവേ നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. സര്വ്വങകാര്യ തടസ്സങ്ങള്ക്കും പരിഹാരമുണ്ടാകും. സാമ്പത്തിക ശ്രോതസ്സ് വിപുലീകരിക്കും ഗാന്ധിയുടെ മുകളില്‍ കാക്ക പറക്കുന്ന കാലമാണല്ലോ അതിന്റെ ഫലമായി അവസാന നിമഷം ലഭിക്കേണ്ട കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. അത് ബുദ്ധിപൂര്വ്വംങ കൈകാര്യം ചെയ്യണം ജീവിതത്തില്‍ അത്ഭുതകരമായ ഉയര്ച്ച്യുണ്ടാകും അലസത വരുന്ന കാലമായതു കൊണ്ട് ജീവിതം ഉണര്ന്നു പ്രവര്ത്തിംക്കേണ്ടതാണ്. അസൂയാലുക്കളുടെ കുതന്ത്രങ്ങള്‍ കാരണം മാനസ്സിക വിഷമങ്ങളുണ്ടാകും വാടക ഗുണ്ടകളുടെ പ്രവര്ത്തസനങ്ങള്‍ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കും. ആത്മ നിയന്ത്രണം പാലിക്കണം തൊഴില്‍ മേഖലയില്‍ സഹതൊഴിലുകാരുടെ അസൂയക്ക് പാത്രമാകും. സ്ത്രീകള്‍ മുഖേന കള്ള കേസ്സുകളില്‍ അകപ്പെടാനും വഞ്ചനക്ക് പാത്രമാകാനും സാധ്യതയുള്ളതിനാല്‍ സൂക്ഷ്മത പുലര്ത്ത ണം. ഉപരിപഠനത്തിനുള്ള സാധ്യതകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ബുദ്ധിപൂര്വ്വംര പ്രവര്ത്തി്കണം. പഠന കാര്യത്തില്‍ അലസതയുള്ളതിനാല്‍ മുതിര്ന്നമവരുടെ ശ്രദ്ധ വേണം. വിവാഹ കാര്യത്തില്‍ തടസ്സങ്ങളുണ്ടാകും തങ്കളുടെ പ്രവര്ത്തതനങ്ങള്ക്ക് ചില വ്യക്തികള്‍ ദോഷം ചെയ്തിട്ടുണ്ട്. ഈശ്വര ഭജനത്തിലൂടെ അവ മാറ്റേണ്ടതാണ്. കൃതായുഗ രാശിക്കാരാണിവര്‍. അശ്വതി: അശ്വതി ദേവതമാരാണ്, ദേവഗണമാണ്, യോനി പുരുഷ യോനിയാണ്, ആണ്‍ കുതിരകളാണ്, ഭൂമി ഭൂതമാണ്, പക്ഷി പുള്ളാണ്, വൃക്ഷം കാഞ്ഞിരം, ഭരണി: ദേവത യമന്‍, മനുഷ്യ ഗണം, പുരുഷ യോനി ആണ്‍, ആന, ഭൂമി ഭൂതം, പക്ഷി പുള്ള്, വൃക്ഷം നെല്ലി. കാര്ത്തി ക അഗ്‌നി ദേവത, ഗണം അസുരം, യോനി സ്ത്രീ, പെണ്‍, ആട്, വൃക്ഷം അത്തി, ഭൂമി ഭൂതം, പുള്ള് പക്ഷി, ഈ രാശിക്കാര്‍ ചുവന്ന വസ്ത്രം ധരിക്കുന്നത് ഭാഗ്യം കൊണ്ടുവരും മുരുകനെയും ഭദ്രകാളിയേയും ഭജിക്കുക അവരവരുടെ മൃഗത്തെയും വൃക്ഷത്തേയും ആരാധിക്കുന്നത് നന്ന്.
ഇടവം രാശി (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകീര്യം അര)
കഴിഞ്ഞ കുറെ കാലമായുള്ള ദോഷങ്ങള്ക്ക്് പരിഹാരമുണ്ടാകും മന:ശാന്തി കുറയും നേട്ടങ്ങളുണ്ടാകും. പുതിയൊരു അടിത്തറ ജീവിതത്തിനുണ്ടാകും. ഗാന്ധിയുടെ മുകളില്‍ കാക്ക പറക്കുന്ന കാലമാണ് അതുകൊണ്ട് അവസരങ്ങള്‍ നഷ്ടപ്പെടാതെ നോക്കണം. കര്മ്മപ രംഗത്ത് ശത്രുക്കളുടെ ശ്രമ ഫലമായി ക്ലേശാനുഭവങ്ങളുണ്ടാകും, സ്ത്രീകള്‍ മുഖേന കള്ളക്കേസ്സില്‍ അകപ്പെടാം, പുതിയ ധന ശ്രോതസ്സുകളുണ്ടാകും ഗവണ്മെന്റിസന്റെയ ആനുകൂല്യങ്ങള്‍ ലഭിക്കും, പിതൃ തുല്യരായവരുടെ പ്രവര്ത്തിനങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിക്കണം, ഉപരിപഠനത്തിന് അര്ഹരതയുള്ള കോഴ്‌സ് കിട്ടും പ്രണയ സാഫല്യമുണ്ടാകും ഗൃഹം മോഡിപിടിപ്പിക്കും. ഐശ്വര്യ പൂര്ണ്ണഫമായ ജീവിതം നയിക്കാന്‍ പറ്റും, വെള്ള വസ്ത്രം ധരിക്കുന്നത് നന്നായിരിക്കും, ഗണപതി, ദുര്ഗ്ഗി, ഭദ്രകാളി പ്രീതി വരുത്തണം ലക്ഷ്മീ ദേവിയുടെ കൃപ കുറഞ്ഞു കാണുന്നു അത് നേടിയെടുക്കണം, ഹനുമാനെ ഭജിക്കുക, മാനസ്സിക വിഷമങ്ങളില്‍ നിന്നും മോചനം ലഭിക്കുവാനും കര്മ്മന രംഗത്ത് നേട്ടം കൈവരിക്കാനും ശ്രമിക്കേണ്ടതാണ്, ഭൂമി വില്ക്കാ നും വാങ്ങാനും സാധിക്കും, മംഗള കര്മ്മ്ങ്ങള്‍ നടക്കും, ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാതെ നോക്കണം, ത്രേതായുഗ രാശിക്കാരാണ് ഈ രാശിക്കാര്ക്ക്ത ഒരു സഹായവും കിട്ടാറില്ല, ഇളയ മൂത്ത സഹോദരങ്ങളില്‍ നിന്നും ഒരു സഹായവും ലഭിക്കുകയില്ല, ചെയ്യുന്ന പ്രവര്ത്തി കള്ക്ക്ം അനുസൃതമായ ധന ലാഭം കിട്ടില്ല, രോഹിണി: ബ്രഹ്മാവ് ദേവത, മനുഷ്യ ഗണം, യോനി സ്ത്രീ, മൃഗം നല്പ്പാ മ്പ്, ഭൂതം ഭൂമി, പക്ഷി പുള്ള്, ഞാവല്‍ വൃക്ഷം, മകയിര്യം: ചന്ദ്രന്‍ ദേവത, ദേവ ഗണം, യോനി സ്ത്രീ, പാമ്പ് മൃഗം, ഭൂതം ഭൂമി, പക്ഷി പുള്ള്, വൃക്ഷം കരിങ്ങാലി.
മിഥുനം രാശി (മകീര്യം അര, തിരുവാതിര, പുണര്‍തം മുക്കാല്‍)
വളരെ കാലമായി ആഗ്രഹിച്ചിരുന്ന കാര്യ സാധ്യവുമായാണ് ഗ്രഹ മാറ്റം കടന്നു വരുന്നത്, കുടുംബം ആഗ്രഹിക്കുന്ന യശസ്സ്, കീര്ത്തി ഇവ ലഭിക്കും, തൊട്ടതെല്ലാം പൊന്നാക്കുന്ന സമയമാണ് വരുന്നത്, കുടുംബാംഗങ്ങളുടെ ശനിയുടെ സ്ഥിതി നന്നായിരുന്നാല്‍ റോക്കറ്റ് പോലെ ഉയരാം, ദൈവീക വിശ്വാസികളല്ലാത്തവരും ദൈവ വിശ്വാസികളാകും, വിഷ്ണുവിനെയും ഹനുമാനെയും ഭജിക്കുക, ദശരഥനെപ്പോലെയും, ശ്രീ രാമനെപ്പോലെയും സ്ത്രീകള്‍ നിങ്ങളെ പീഡിപ്പിക്കുന്നതാണ്. വാടക ഗുണ്ടകളുട പ്രവര്ത്തുനം മൂലം ഗാന്ധിയുടെ മുകളില്‍ കാക്ക പറക്കുന്ന കാലമാണ് അവസരങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ഉദ്ദേശിക്കുന്ന വിഷയത്തിന് ഉപരിപഠനം ലഭിക്കും മന:ശ്ശാന്തിക്ക് കുറവുണ്ടാകും, കുടുംബത്തില്‍ മംഗള കര്മ്മാങ്ങള്‍ നടക്കുന്നതിന് തടസ്സം കാണുന്നു. സന്താനത്തിന്റെത പഠനത്തില്‍ പുരോഗതി കുറയും. ഇറങ്ങി തിരിക്കുന്ന കാര്യത്തില്‍ വിജയിക്കാന്‍ തടസ്സങ്ങളുണ്ടാകും. ദൈവ ഭക്തിയോടെ നേടിയെടുക്കേണ്ടതാണ്. ജീവിത പങ്കാളിയുടെ വാക്കുകള്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കണം, വീട്, വാഹനം ഇവ വാങ്ങാനും, വില്ക്കാ നും സാധ്യതയുണ്ട്, പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതാണ്. പിതൃതുല്യരെ ആദരിക്കെണ്ടതാണ്. ഹനുമാനെയും,അയ്യപ്പനെയും ഭജിക്കണം, പ്രതികൂലത്തെ അനുകൂലമാക്കി മാറ്റണം. ചതി, കബളിപ്പിക്കല്‍ ഇവ ചില വ്യക്തികളില്‍ നിന്നും ഉണ്ടാകും. നിലനിന്നിരുന്ന വൈഷമ്യങ്ങള്ക്ക്ു ആശ്വാസമുണ്ടാകും, തിരുവാതിര: ശിവന്‍ ദേവത, മനുഷ്യഗണം, സ്ത്രീ യോനി, ആണ്പ:ട്ടി, ജലഭൂതം, പക്ഷി ചകോരം, വൃക്ഷം മുള, ഇവയെയൊക്കെ ആദരിക്കുന്നത് നന്ന്!, താങ്കള്ക്ക്ട തൊഴിലിനനുസരിച്ചുള്ള ധന വരവ് ലഭിക്കുകയില്ല.
കര്ക്കിനടകം രാശി (പുണര്‍തം കാല്‍, പൂയ്യം, ആയില്യം)
നല്ല ഫലവുമായിട്ടാണ് ഗ്രഹമാറ്റം കടന്നു വരുന്നത്. ആരോഗ്യവും, ആയുസ്സും, പ്രത്യേകം ശ്രദ്ധിക്കണം, മന:ശ്ശാന്തി കുറച്ചു കുറയാന്‍ സാധ്യതയുണ്ട്, ദൈവാധീനം ഉള്ള സമയമാണ്. താങ്കള്ക്ക്ാ പ്രവര്ത്തിരക്കനുസരിച്ചുള്ള ധനം വരാറില്ല. ലക്ഷ്മീദേവിയുടെ കൃപയുള്ളതിനാല്‍ നിങ്ങള്‍ ലക്ഷ്മിയെ ഭജിക്കേണ്ടാതാണ്, ഹൃദയ, മൂത്ര സംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷ്മത പുലര്ത്ത ണം. മൂകാംബികയുടെ കൃപാകടാക്ഷമുള്ള താങ്കള്ക്ക് കര്മ്മമതടസ്സങ്ങള്‍ ഉണ്ടാകുന്നതിനാല്‍ മൂകാംബികയെ ഭജിക്കേണ്ടാതാണ്. ജീവിത പങ്കാളിയുടെ പ്രവര്ത്തിനങ്ങള്‍ സൂക്ഷ്മതയോടും മൂത്ത സഹോദരങ്ങളെയും, അവരുടെ ജീവിത പങ്കാളിയുടെയും, കുടുംബാംഗങ്ങളുടെയും പ്രവര്ത്തവനങ്ങള്‍ സൂക്ഷമതയോടെ ചിന്തിച്ച് മുന്നേറണം. ഗാന്ധിയുടെ മുകളില്‍ കാക്ക പറക്കുന്ന കാലമാണ്, അവസരങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷമതയോടെ പ്രവര്ത്തി്ക്കണം, നിലനിന്നിരുന്ന വൈഷമ്യങ്ങള്ക്ക്ത ആശ്വാസമുണ്ടാകും. ഉപരി പഠന സാധ്യതക്ക് തടസ്സങ്ങള്‍ വളരെയധികമുണ്ടാകും രോഗാവസ്ഥ മൂര്‍ച്ഛിക്കും. കടബാധ്യതകള്‍ കൂടാനും, ഉരുപ്പടികള്‍ തിരിച്ചെടുക്കാനും വൈഷമ്യം നേരിടും. കള്ളകേസില്‍ പ്രതിയാകാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷ്മത പുലര്ത്ത ണം. മംഗളകര്മ്മിങ്ങള്‍ നടക്കും. തൊഴില്‍ നഷ്ടം വരാതെ സൂക്ഷിക്കണം. വെള്ള, പച്ച ഡ്രസ്സുകള്‍ നന്നായിരിക്കും. പൂയം: നക്ഷത്ര ദേവത ബ്രഹസ്പതി. ദേവഗണം,യോനി പുരുഷന്‍, മൃഗം ആട്, ഭൂതം ജലം, ചകോരം പക്ഷി, അരയാല്‍ വൃക്ഷം, ആയില്യം: സര്പ്പി ദേവത, അസൂരഗണം, യോനിപുരുഷന്‍, കരിംപൂച്ച മൃഗം, ജലഭൂതം, ചകോരം പക്ഷി, നാരകംവൃക്ഷം ഇവയെ ആചരിക്കുന്നത് നല്ലത്.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍)
ഗ്രഹമാറ്റം ശനി നിങ്ങള്ക്ക്പ അനുകൂലമല്ല. നിരാശയും മനപ്രയാസവും കൂടിവരും. ശ്രീകൃഷ്ണനേയും, ഹനുമാനേയും, അയ്യപ്പനേയും പ്രാര്ഥിഹക്കുക. ശിവഭജനവും, ദേവിഭജനവും നടത്തുക. മഹാക്ഷേത്രത്തില്‍ ഭജനമിരിക്കുക. സഹായസ്ഥാനങ്ങള്‍ നഷ്ടമാകാനും, ധനവരവ് പോക്ക് നഷ്ടം, കള്ളകേസില്‍ പ്രതിയാകാനും, ആരോഗ്യം വഷളാകാനും സാധ്യതയുണ്ട്. മാതാവിനെയും, പിതാവിനെയും സൂക്ഷ്മതയോടെ നോക്കികൊണ്ട് പെരുമാറണം. ഉപരിപഠന സാധ്യതകള്‍ വളരെ കുറവാണ്. കഠിനാധ്വാനത്തില്‍ നേടിയെടുക്കാന്‍ ശ്രമിക്കേണ്ടതാണ്. ദൈവീകചിന്തകള്‍ കൂടുതല്‍ ആവശ്യമാണ്. ഗാന്ധിയുടെ മുകളില്‍ കാക്ക പറക്കുന്ന കാലമായതിനാല്‍ താങ്കളുടെ പ്രോജെടുകള്‍ കട്ടെടുത്ത് മറ്റുള്ളവര്‍, വിജയം കൊയ്യുകയും, താങ്കളുടെ ഉയര്ച്ച്യ്ക്ക് തടസ്സം വരികയും ചെയ്യും. അസൂയാലുക്കളായ ഇവരുടെ പ്രവര്ത്തുനം മൂലം ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. ചുവപ്പ്, വെള്ള വസ്ത്രം ധരിക്കുന്നത് നല്ലതാണ്. മഹാലക്ഷ്മിയെ നന്നായി ഭജിക്കുക. ദേവ, പിതൃക്കള്‍, അസുരഗണം, പുരുഷയോനി, മൃഗം എലി, ഭൂതം ജലം, ചകോരം പക്ഷി, പേരാല്‍ വൃക്ഷം. പൂരം: ആര്യമാവ്, ദേവത മനുഷ്യഗണം, സ്ത്രീയോനി, ഭൂതം ജലം, മൃഗം ചുണ്ടെലി, പക്ഷി ചെമ്പോത്ത്, വൃക്ഷം പ്ലാവ്. താങ്കള്ക്ക്ക പ്രവര്ത്തിക്ക് അനുസരിച്ച് ധനം ലഭിക്കുകയില്ല. ഉത്രം: ഭഗന്‍ ദേവത, മനുഷ്യഗണം, അഗ്‌നി ഭൂതം, ഒട്ടകം വൃക്ഷം, പക്ഷി കാക്ക, വൃക്ഷം ഇത്തി, ഇവയെ ആചരിക്കുന്നത് നല്ലതാണ്.
കന്നി (ഉത്രം മുക്കാല്‍, അത്തം, ചിത്തിര അര)
ജീവതത്തിലെ സ്വപ്ന സാദൃശ്യമായ ഐശ്വര്യവുമായ, 30 വര്ഷപത്തിനു ശേഷവുമുള്ള ഒരു അത്ഭുത ജീവിതമാണ് കടന്നു വരുന്നത്. ജാതകത്തിലെ നവഗ്രഹസ്ഥിതിക്ക് അനുസൃതമായും ഫലത്തില്‍ ഏറ്റകുറച്ചില്‍ വരും. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകും. സാമ്പത്തികമായി ഖജനാവു കാലിയാകുന്ന ഗ്രഹമാറ്റമാണ്. ദോഷങ്ങളെല്ലാം മാറ്റുന്നതാണ്. ജീവിതത്തില്‍ പ്രയാസങ്ങള്‍ ഉണ്ടാകുന്ന ശാപ ദോഷാധികള്‍ മാറികിട്ടും. ശരീരത്തില്‍ ത്വക്ക് രോഗങ്ങള്‍ ഉണ്ടാകാം. കുടുംബാംഗങ്ങളുടെ ആയുസ്സ്, പ്രത്യേകം ശ്രദ്ധിക്കണം. മാധ്യമങ്ങളില്‍ തിളങ്ങും. ഉപരിപഠനതിന് ഇഷ്ട വിഷയം ലഭിക്കും. നവഗ്രഹ പ്രീതിവരുത്തണം. മഞ്ഞവസ്ത്രം ധരിക്കുന്നത് നന്നായിരിക്കും. കടും പച്ചയും ധരിക്കാം. ജീവിത പങ്കാളിയുടെ പ്രവര്ത്തകനങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിക്കണം. അത്തം: ആദിത്യ ദേവത, ദേവ ഗണം, സ്തീ യോനി, മൃഗം പോത്ത്, ഭൂതം അഗ്‌നി, പക്ഷി കാകല്‍, വൃക്ഷം അമ്പഴം. ചിത്തിര: ത്വഷ്ട്ടാവ് ദേവത, അസൂരഗണം, സ്ത്രീ യോനി, ആണ്‍ പുലി മൃഗം, ഭൂതം അഗ്‌നി, പക്ഷി കാകല്‍, കൂവളം വൃക്ഷം.
തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാല്‍)
ക്ലേശാനുഭവങ്ങളില്‍ നിന്നും നല്ല ഫലവുമായാണ് ഗ്രഹ മാറ്റം കടന്നു വരുന്നത്, താങ്കള്ക്ക് പ്രവര്ത്തിഹക്കനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ല. സന്താനങ്ങളുടെയും മാതാവിന്റെകയും മൂത്ത സഹോദരങ്ങളുടെയും അവരുടെ ജീവിത പങ്കാളിയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രവര്ത്തവനം സസൂക്ഷ്മം നിരീക്ഷിക്കണം. ഗാന്ധിയുടെ മുകളില്‍ കാക്ക പറക്കുന്ന കാലമാണ് താങ്കളുടെ രഹസ്യങ്ങള്‍ മറ്റുള്ളവര്‍ ചോര്ത്തി യെടുത്ത് അസൂയാലുക്കളായ കര്മ്മി രംഗത്തെ ശത്രുക്കള്‍ താങ്കളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു. അത് സസൂക്ഷ്മം നിരീക്ഷിക്കുക. സഹായ സ്ഥാനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. താങ്കള്‌ക്കോു, ജീവിത പങ്കാളിക്കോ ആയുസ്സിനു ദോഷം കാണുന്നതിനാല്‍ ഈശ്വര ഭജനം ആവശ്യമാണ്. ഉപരി പഠനത്തിന് ഇഷ്ട വിഷയം ലഭിക്കുന്നതാണ്. പുതിയ ജീവിത രീതിയിലൂടെ ജീവിതം വിജയകരമാക്കണം കര്മ്മ രംഗത്ത് പുതിയ ഓഫറുകളും പുതിയ പ്രോജക്റ്റുകളും ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. മറ്റുള്ളവരുടെ നിയന്ത്രണം മൂലം ബിസ്സിനസ്സില്‍ പ്രയാസങ്ങള്‍ വരും. ചോതി: ദേവത വായു, ദേവ ഗണം, യോനി പുരുഷന്‍, മൃഗം മഹിഷം, ഭൂതം അഗ്‌നി, പക്ഷി കാക്ക, വൃക്ഷം വയ്യാംഗന, ദേവിക്കും, ഗണപതിക്കും പായസ്സം നടത്തുക. വെള്ള വസ്ത്രം ധരിക്കുക, മുകളില്‍ പറഞ്ഞ പക്ഷി മൃഗ വൃക്ഷത്തെ ആരാധിക്കുക.
വൃശ്ചികം (വിശാഖം കാല്‍, അനിഴം, തൃക്കേട്ട)
പണം വരുന്നതും പോകുന്നതും അറിയില്ല. കര്മമ തടസ്സം കാണുന്നതിനാല്‍ ദൈവ ഭക്തി ആവശ്യമാണ്. മന:ശ്ശാന്തി കുറയും, അലസത, ഊര്ജ്ജകസ്വലത കുറവ്, മുന്പ്പ നടന്ന കര്മ്മ ഫലം അനുഭവിക്കുക പരീക്ഷാദികളില്‍ ഉന്നത വിജയം, ഉന്നത വിദ്യാഭ്യാസത്തിനു കഠിനാദ്ധ്വാനം ആവശ്യമാണ്. സുബ്രഹ്മണ്യഭജനവും, ദേവീ ഭജനവും ആവശ്യമാണ്. പിടിവാശിയും, ദേഷ്യവും കുറക്കണം. കൂട്ടുകെട്ടുകള്‍ ഉപേക്ഷിക്കുക, പ്രവൃര്ത്തിജ ദോഷമോ, ആരോപണമോ കൊണ്ട് ശിക്ഷയോ, നഷ്ടമോ വരുന്ന കാലമാണ്,കരുതലോടെ പെരുമാറണം. ചുവപ്പ് വസ്ത്രം ഉപയോഗിക്കുക, അനിഴം: മിത്രന്‍ ദേവത, ഗണം ദേവന്‍ സ്ത്രീ യോനി, പെണ്മാതന്‍ മൃഗം, ഭൂതം അഗ്‌നി, പക്ഷി കാകന്‍, വൃക്ഷം ഇലഞ്ഞി, കേട്ട: ഇന്ദ്രന്‍ ദേവത, അസുര ഗണം, പുരുഷ യോനി, കേഴ മാന്‍ മൃഗം, വായൂ ഭൂതം, പക്ഷി കോഴി, മരം വെട്ടി.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം കാല്‍)
കാലം അനുകൂലമല്ല, നേട്ടങ്ങള്‍ കുറഞ്ഞു വരുന്ന കാലമാണ്, ദൈവ ഭജനം കൂട്ടേണ്ട സമയമാണ്. പൊതുവേ നല്ല ഫലങ്ങള്‍ കുറവാണ്, ഉപരി പഠനസാധ്യത കുറവായതിനാല്‍ കഠിനാദ്ധ്വാനത്തിലൂടെയും ബുദ്ധി പൂര്വ്വയവും നേടിയെടുക്കണം, കര്മ്മത രംഗത്ത് കരുതലോടെ പെരുമാറണം, നവഗ്രഹത്തിനു കരിക്കഭിഷേകവും പായസ്സവും നടത്തുക, ആരോഗ്യത്തിലും, ആയുസ്സിന്റെു കാര്യത്തിലും പ്രത്യകം ശ്രദ്ധ വേണം, പഠനകാര്യത്തില്‍ അലസത കാണുന്നതിനാല്‍ മുതിര്ന്ന്വരുടെ ശ്രദ്ധ ആവശ്യമാണ്. മൂലം: ദേവത നിര്യതി, ഗണം അസുരം, വായു ഭൂതം, മൃഗം ശ്വാവ്, പക്ഷി കോഴി, വൃക്ഷം വയനം. പൂരാടം: ജല ദേവത, ഗണം മാനുഷം, ഭൂതം വായു, മൃഗം വാനരന്‍, പക്ഷി കോഴി, വൃക്ഷം വഞ്ഞി.
മകരം (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം അര)
ദീര്ഘൂകാലത്തെ ദുരിതത്തിന് ശമനവുമായാണ് ഗൃഹ മാറ്റം കടന്നു വരുന്നത്. തിരക്ക് പിടിച്ചൊരു ജീവിതമാണ് നിങ്ങള്ക്ക്് കടന്നു വരുന്നത്. തൊട്ടതെല്ലാം പൊന്നാക്കാന്‍ സാധിക്കും. ആത്മാര്ത്ഥ്മായ പരിശ്രമത്തിലൂടെ ആഗ്രഹങ്ങള്‍ സാധിക്കും, പ്രാര്ഥാനക്കും പ്രാധാന്യമുണ്ട്. ഇഷ്ടജനങ്ങള്ക്ക്ശ താങ്കളെ കൊണ്ട് പ്രയോജനം ലഭിക്കും. നവഗ്രഹ പ്രീതി വരുത്തുക, കറുത്ത പക്ഷത്തില്‍ പിതൃക്കളെ സ്മരിക്കുക. താങ്കള്ക്കും സന്താനങ്ങള്ക്കും ഉപരി പഠനം കിട്ടുന്നതാണ്. കുടുംബത്തില്‍ മംഗള കര്മ്മങങ്ങള്‍ നടക്കും, ഹനുമാന്‍ സ്വാമിയുടെയും, ധര്മ്മമ ശാസ്താവിന്റെയും കൃപ വളരെയധികം ഉണ്ട്. മഹാക്ഷേത്രം സന്ദര്ശിനക്കും, ജീവിത വിജയമുണ്ടാകും, കിട്ടാനുള്ള ധനം ലഭിക്കും, മാധ്യമങ്ങളില്‍ ശോഭിക്കും, നീല, കറുപ്പ് നിറമുപയോഗിക്കുന്നത് നന്ന്. ഉത്രാടം: വിശ്വദേവതകള്‍ ദേവത, മനുഷ്യ ഗണം, വായു ഭൂതം, വാനരന്‍ മൃഗം, പക്ഷി കോഴി, എരിക്ക് വൃക്ഷം.
കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍)
നല്ല ഫലവുമായിട്ടാണ് ഗ്രഹ മാറ്റം കടന്നു വരുന്നത്. താങ്കളുടെയും ജീവിത പങ്കാളിയുടെയും ആയുരാരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ധനം വരുന്നതും പോകുന്നതും അറിയുന്നില്ല. താങ്കള്ക്ക്ണ പ്രവൃത്തിക്ക് അനുസരിച്ച് ധനം ലഭിക്കുന്നില്ല. മാതാവിന്റെയും, പിതാവിന്റെതയും ജീവിത പങ്കാളിയുടെയും അമ്മയുടെയും, അച്ഛന്റെവയും പ്രവര്ത്താനങ്ങള്‍ സൂക്ഷ്മതയോടെ നോക്കി കാണണം. ദീര്ഘ്‌നാളായി മനസ്സില്‍ കൊണ്ട് നടക്കുന്ന കാര്യങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തും, നിരാശയും മുന്‍കോപവും കുറയ്ക്കണം. മഹാ ക്ഷേത്രങ്ങള്‍ സന്ദര്ശിാക്കുകയും ഭജനമിരിക്കുകയും ചെയ്യുക. ഉപരിപഠനത്തിനു സാധ്യത കുറയുന്നതിനാല്‍ കഠിനാധ്വാനവും ബുദ്ധിപൂര്വ്വിവും പെരുമാറണം. നവഗ്രഹ പ്രീതി സമ്പാദിക്കുക, അസൂയാലുക്കളുടെ ചതിയില്‌പ്പെ ടാതെ സൂക്ഷിക്കണം. പുതിയ ജീവിത രീതിയും പ്രോജക്റ്റും നടപ്പിലാക്കും. കറുപ്പ്, നീല, വെള്ള ഉപയോഗിക്കുക. അവിട്ടം: ദേവത, അസുര ഗണം ആകാശ ഭൂതം, സിംഹം മൃഗം, പക്ഷി മയില്‍, വൃക്ഷം വഹ്നി, ചതയം: വരുണന്‍ ദേവത, അസുരഗണം, ആകാശ ഭൂതം, കുതിര മൃഗം, പക്ഷി മയില്‍, വൃക്ഷം കടമ്പ്.
മീനം (പൂരുരുട്ടാതി കാല്‍, ഉത്രട്ടാതി, രേവതി)
എല്ലാ ഐശ്വര്യങ്ങളുമായാണ് ഗ്രഹ മാറ്റം കടന്നു വരുന്നത്. ധനം വരുന്നതും പോകുന്നതും അറിയുന്നില്ല, ഉപരി പഠനത്തിന് ഇഷ്ട വിഷയം ലഭിക്കും. ദീര്ഘുനാളായി കൊണ്ട് നടന്ന ആശയങ്ങള്‍ നടപ്പില്‍ വരുത്തും. ഗ്രഹം, വാഹനം ഇവ വാങ്ങാനും വില്ക്കാ്‌നും സാധ്യതയുണ്ട്. ബിസ്സിനസ്സില്‍ അഭിവൃദ്ധി പ്രാപിക്കും, അസൂയാലുക്കളുടെ പ്രവര്ത്ത നം മന:ശ്ശാന്തി കുറയ്ക്കും. പഠന കാര്യത്തില്‍ വിദ്യാര്ത്ഥി കള്‍ അലസത വെടിയണം, മുതിര്ന്ന വരുടെ ആവശ്യവുമാണ്. തൊട്ടതെല്ലാം പൊന്നാക്കും, ഉതൃട്ടാതി: ദേവത , ഗണം മാനുഷം, ആകാശ ഭൂതം, മൃഗം പശു, പക്ഷി മയില്‍, വൃക്ഷം കരിമ്പന, രേവതി: പുഷ്ടാവ് ദേവത, ദേവഗണം, അകാശഭൂതം, ആന മൃഗം, മയില്‍ പക്ഷി, വൃക്ഷം ഇരിപ്പ.
അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188
33 വര്‍ഷമായി ജ്യോതിഷ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.
ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ് ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം