ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ചോതി


ചോതി

ചോതി നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകള്‍

ചോതി നക്ഷത്രക്കാര്‍ പൊതുവെ മറ്റുള്ളവരോട് ദയ ഉള്ളവരും, മറ്റുള്ളവരെ സഹായിക്കണമെന്ന അഭിപ്രായമുള്ളവരുമാണ്. ഇങ്ങനെയാണെങ്കിലും പരസഹായം ഇല്ലാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ നടത്തുന്നതിനാണ് ഇവര്‍ക്ക് ആഗ്രഹം. പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ കാപട്യം കാണിക്കാതെ തുറന്ന ആര്‍ജ്ജവവും, വിശ്വാസ്യതയും കാണിക്കുന്നു. ഒരു ചുമതല ഏറ്റെടുത്താല്‍ വലിയ നീതി ബോധത്തോടെ അതിനെ പൂര്‍ത്തിയാക്കുന്നു. ഇവര്‍ സത്യസന്ധരും, ഏതൊരുചുറ്റുപാടിലും സത്യത്തെ കൈവിടാത്തവരുമാകുന്നു. കാര്യങ്ങള്‍ മറച്ചുവയ്ക്കാതെ നേരും നെറിയുമായി നടക്കണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുന്നായിരിക്കും. ഇവര്‍ക്ക് അത്ഭുതകരമായ വിവേകശക്തിയും, നിരീക്ഷണപാടവവും, ബുദ്ധി ശക്തിയുമുന്നായിരിക്കും. നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ ഇവര്‍ക്ക് പ്രത്യക കഴിവുന്നായിരിക്കും. ചോതിനക്ഷത്രക്കാര്‍ തുലാം രാശിക്കാരയതു കൊണ്ട് തുലാം രാശിയുടെ ചിഹ്നമായ ത്രാസിനെപോലെ ന്യായന്യായങ്ങളെ സൂക്ഷമമായി തൂക്കി നോക്കി വിധികല്‍പ്പിക്കുന്നവരായിരിക്കും. കാര്യങ്ങളെ ഗ്രഹിക്കുവാനും, അവയെ വസ്തുനിഷ്ടമായി വിലയിരുത്തുവാനും വിഭിന്ന സാഹചര്യങ്ങളെ താരതമ്യപെടുത്തി അവയുടെ ഗുണദോഷങ്ങള്‍ മനസ്സിലാക്കുവാനും ഇവര്‍ക്ക് കഴിവുണ്ടാകും. ചുറ്റുപാടുകള്‍ അനുസരിച്ച് സ്വയം നിയന്ത്രിക്കാനും പ്രവര്‍ത്തിക്കുവാനും കഴിയുന്നതിനോടൊപ്പം വിശ്വസിച്ചകാര്യങ്ങള്‍ നടത്താന്‍ ഇവര്‍ വലിയ നിര്‍ബന്ധം ചെലുത്തും. ഇവര്‍ പെട്ടെന്നുക്ഷോഭിച്ച് സമനില കൈവിടുമെങ്കിലും പെട്ടെന്നു തന്നെ ശാന്തരാകും. ആളുകളുമായി ഇടപഴകാനുള്ള അവസരങ്ങള്‍ ഇവര്‍ക്ക് ആനന്ദം പ്രദാനം ചെയ്യും. ആളുകളോടുള്ള ഇവരുടെ പെരുമാറ്റം വളരെ ഹൃദ്യവും ആകര്‍ഷകവുമായിരിക്കും. ഉത്തമമനുഷ്യനില്‍ കാണുന്ന സൗഹാര്‍ദം ഭൂതദയം സേവനസന്നദ്ധത സഹായബുദ്ധി, വിട്ടുവീഴ്ച എന്നീ ഗുണങ്ങള്‍ ഇവരില്‍ വളരെ കൂടുതലായിരിക്കും. ആളുകളുടെ സമ്പര്‍ക്കത്തില്‍ കഴിയാനും അവരുമായി ആശയവിനിമയം നടത്താനും ഇവര്‍ വളരെ ഇഷ്ടപെടുന്നു. എത്ര വലിയ പ്രലോഭനത്തെയും ചെറുക്കാന്‍ ഇവര്‍ക്കു കഴിയും. ധാര്‍മ്മികകാര്യങ്ങളിലും, ഈശ്വരകാര്യങ്ങളിലും ഇവര്‍ക്ക് വലിയ നിഷ്ഠയായിരിക്കും. ഇവര്‍ക്ക് ഈശ്വരനില്‍ അചഞ്ചല ഭക്തി ഉന്നായിരിക്കും. ഇവര്‍ ഭാവിജീവിതത്തെപറ്റി ചിന്തിക്കാത്തതുകൊന്ന് പണം കരുതിവയ്ക്കുന്നില്ല. നല്ല വിവേകശക്തി ഉണ്ടെങ്കിലും അടുത്തുപറ്റിക്കൂടുന്ന ചതിയന്‍മാരെ തിരിച്ചറിയാന്‍ കഴിയുന്നില്ല.

ജീവിതത്തില്‍ സുഖഭോഗങ്ങളും, ഐശ്വര്യങ്ങളും അനുഭവിക്കാന്‍ ഇടവരുന്നതാണ്. ശുക്രന്റെ രാശിയിലായതുകൊണ്ട് സംഗീത നൃത്തകലകളില്‍ വലിയ താത്പര്യമുണ്ടായിരിക്കും, എന്നു മാത്രമല്ല ഇവര്‍ വലിയ കലാകാരന്‍മാരുമായിരിക്കും. ഇതോടൊപ്പം കലയെ നല്ലപോലെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കലാഭംഗിയുള്ള അപൂര്‍വ്വ വസ്തുക്കള്‍ ശേഖരിക്കാനും ഇവര്‍ക്ക് താത്പര്യം ഉണ്ടാകും. ഇവര്‍ക്ക് ഭാഷാപാണ്ഡിത്യവും ഉണ്ടായിരിക്കും. തന്റെ കാര്യങ്ങള്‍ നടത്താന്‍ മറ്റുള്ളവരെ ഏല്‍പ്പിച്ച് ഇവര്‍ പരാശ്രിതരായി തീരും. ആഡംബരത്തില്‍ ഇവര്‍ വലിയ ഭ്രമം കാണിക്കാറില്ല.

ഇവരുടെ ശരീരാകൃതിക്ക് ഒരു വശ്യത ഉണ്ടായിരിക്കും. മുഖാകൃതി പ്രൗഢവും അധികാരശക്തി സൂചിപ്പിക്കുന്നതുമായിരിക്കും. വാക്കിലും, നോക്കിലും, നടപ്പിലും ആജ്ഞാശക്തിയും, അധികാരശക്തിയും തെളിഞ്ഞു കാണും. സ്ത്രീകള്‍ക്ക് അടിമപ്പെടുകയും, സ്ത്രീകളുടെ വാക്കുകേള്‍ക്കുകയും അവരുടെ സന്തതസാഹചര്യം ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രകൃതമാണ് ഇവരുടേത്. സന്താനങ്ങള്‍ കുറവായിരിക്കും. ഇവരുടെ പെരുമാറ്റം ബന്ധുക്കള്‍ ഇഷ്ടപ്പെട്ടെന്നുവരുകയില്ല.

കലാപ്രദര്‍ശനത്തിലും, കലകളെ അനുകരിക്കുന്നതിലും, കലാസൃഷ്ടികളിലും വലിയ താത്പര്യമുന്നായിരിക്കും. നാടകം, സംഗീതം, ചിത്രമെഴുത്ത്, ഉപകരണസംഗീതം, ശില്പം, വാദ്യോപകരണം, ഗൃഹാലങ്കരണം പ്രദര്‍ശനം ഇവയിലെല്ലാം ഇവര്‍ക്ക് താത്പര്യമുണ്ടായിരിക്കും. ആതുരശുശ്രൂ.ഷണം, ശാസ്ത്രഅധ്യായനം ഇവയില്‍ പ്രവര്‍ത്തിക്കും.

സ്ത്രീകളോട് ഇവര്‍ക്ക് വലിയ പ്രതിപത്തി ഉണ്ടാകുമെങ്കിലും ഇവരുടെ ദാമ്പത്യജീവിതം സാധാണയായി തൃപ്തികരമായി കാണാറില്ല. ഒരുപക്ഷെ അന്യസ്ത്രീകളോടുള്ള ഇവരുടെ പെരുമാറ്റം കൊണ്ട് ഭാര്യമാര്‍ ഈര്‍ഷ്യാലുക്കള്‍ ആകുന്നതായിരിക്കാം. ഇതിന്റെകാരണം. ഇവര്‍ സ്വന്തം കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടുന്നതോ മറ്റുള്ളവര്‍ നിയന്ത്രിക്കുന്നതോ തീരെ ഇഷ്ടപ്പെടുന്നില്ല. ഈ പെരുമാറ്റം അവരെ ക്ഷോഭിപ്പിക്കുന്നു.

സ്വഭാവസവിശേഷതകള്‍ ഭൂതദയ, സഹജീവികളോട് സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റം. ന്യായദീക്ഷ, കാര്യഗ്രഹണ സാമര്‍ത്ഥ്യം, ബുദ്ധിശക്തി, കാര്യശേഷി, താരതമ്യപഠനത്തിനുള്ള കഴിവ്, ദു:ഖിക്കുന്നവരോട് സഹതാപം, സന്ദര്‍ഭമനുസരിച്ച് പെരുമാറാനുള്ള കഴിവ്, ജനസമ്പര്‍ക്കത്തില്‍ താത്പര്യം, കലകളിലും, സാഹിത്യരചനയിലും ആസ്വാദനത്തിലും സാമര്‍ത്ഥ്യം മുതലായവയാണ് ചോതിനക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകള്‍.

തൊഴിലുകള്‍: ആധുനിക ജ്യോതിഷ പണ്ഡിതന്‍മാര്‍ പല ജാതകങ്ങളും വിശേഷണം ചെയ്ത് ചോതി നക്ഷത്രക്കാര്‍ താഴെപറയുന്ന തൊഴിലുകളുമായി ബന്ധപ്പെട്ടവരായിരിക്കുമെന്ന് സ്ഥാപിച്ചിട്ടുണ്ട്. നിങ്ങളില്‍ ഇതു പൊരുത്തപെടുന്നുണ്ടോ എന്നു നോക്കുക.

സ്വയം സഞ്ചരിക്കുന്ന വാഹനങ്ങള്‍, സംഗീതം, ഒപ്പന, നാടകങ്ങള്‍, പാട്ടുകള്‍, വാദ്യോപകരണങ്ങള്‍, കലകള്‍, ചിത്രരചന, അലങ്കരണ വസ്തുക്കള്‍, പ്രദര്‍ശനങ്ങള്‍, റെഫ്രിജറേറ്റര്‍, ഫാനുകള്‍, ചികിത്‌സാലയങ്ങള്‍, മധുരപലഹാരങ്ങള്‍, റൊട്ടികട, ആഭരണങ്ങള്‍ തയ്യാറാക്കല്‍, സുഗന്ധദ്രവ്യങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പാല്‍, നാദസ്വരം, പാചകം, എംബ്രോയ്ഡറി, ബ്യൂട്ടിപാര്‍ലര്‍, കളറ്പ്രിന്റിംഗ്, ന്യായാധിപന്‍, ജാതകത്തില്‍ പത്താംഭവാധിപന്‍ ചോതി നക്ഷത്രമായോ, നക്ഷത്രനാഥനുമായോ, രാശ്യാധിപനുമായോ ബന്ധപ്പെട്ടാല്‍ ഈ തൊഴിലുകളില്‍ പ്രവേശിക്കും. കൂടാതെ രണ്ടാം ഭാവമായോ, 11ന്നാം ഭാവമായോ ബന്ധപ്പെട്ടാല്‍ ഈ തൊഴിലുകളില്‍ നിന്ന് സാമ്പത്തിക പ്രയോജനവും ലാഭവുമുണ്ടാകും.

രോഗങ്ങള്‍: ചോതി നക്ഷത്രവുമായി ബന്ധമുള്ള ശരീരഭാഗങ്ങളാണ് തൊലി, കിഡ്‌നി, അപ്പെന്റിക്‌സ്, ബ്ലാഡര്‍, ഹെര്‍ണിയ, രോഗം വരുന്നഭാഗം, അരക്കെട്ടിലെ ശരീരാവയവങ്ങള്‍ അതുകൊണ്ട് ജാതകത്തില്‍ പാപഗ്രഹങ്ങളുമായോ, ആറാം ഭവാധിപനുമായോ, ശനിയുമായോ, ചോതി നക്ഷത്രത്തിനു ബന്ധം വന്നാല്‍ മൂത്രാശയരോഗങ്ങളും, അമിതമായി മൂത്രം പോകലും, മൂത്രാശയവ്രണങ്ങളും, ത്വക്‌രോഗങ്ങളും, കുഷ്ടവും മറ്റും ബാധിക്കും.

കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹങ്ങളുടെ സഞ്ചാരമാര്‍ഗ്ഗമായ രാശിചക്രം 360 ഡിഗ്രിയുള്ള ദീര്‍ഘവൃത്തമാണ്, ഈ 360 ഡിഗ്രികളെ 13 ഡിഗ്രി 20 മിനിട്ടുള്ള 27 നക്ഷത്രമേഖലകളായും, 30 ഡിഗ്രിയുള്ള 12 രാശിമേഖലകളായും വിഭജിച്ചിരിക്കുന്നു. ഈ നക്ഷത്രമേഖലകളില്‍ ചോതി 15 മത്തെ നക്ഷത്ര മേഖലയാണ്. അതായത് രാശി ചക്രത്തില്‍ 186 ഡിഗ്രി 40 മിനിട്ടിനും 200ഡിഗ്രി ക്കും ഇടയ്ക്കുള്ള നക്ഷത്രമേഖലയെ ചോതി നക്ഷത്രമെന്നു പറയുന്നു. ഒന്നുകൂടി സ്പഷ്ടമാക്കിയാല്‍ ഒരു ശിശു ജനിക്കുമ്പോള്‍ ചന്ദ്രന്‍ രാശി ചക്രത്തില്‍ 186 ഡിഗ്രി 40 മിനിട്ടിനും, 200 മിനിട്ടിനും ഇടയ്ക്കാണ് സഞ്ചരിക്കുന്നതെങ്കില്‍ ആ ശിശു ചോതി നക്ഷത്രത്തില്‍ ജനിച്ചു എന്നു കണക്കാക്കുന്നു. നിങ്ങള്‍ ചോതിനക്ഷത്രക്കാരനായതു കൊണ്ട് നിങ്ങള്‍ ജനിച്ച സമയത്ത് ചന്ദ്രന്‍ ഈ നക്ഷത്രമേഖലയിലാണ് സഞ്ചരിച്ചിരുന്നത്. നിങ്ങള്‍ക്ക് ജാതകം ഉണ്ടെങ്കില്‍ നോക്കുക. അതില്‍തുലാം രാശിയില്‍ ച എന്ന് ചന്ദ്രനെ അടയാളപെടുത്തിയിരിക്കും.

രാശിയുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കി. ചോതി തുലാം രാശിയിലാണ് വരുന്നത്. തുലാം രാശിയില്‍ 6ഡിഗ്രി 40 മിനിട്ടു മുതല്‍ 20 ഡിഗ്രി വരെയാണ് ചോതി നക്ഷത്രം വ്യാപിച്ചുകിടക്കുന്നത്. ചോതി നക്ഷത്രാധിപന്‍ രാഹുവും, രാശ്യാധിപന്‍ ശുക്രനുമാണ് അതുകൊണ്ട് രാഹുവിന്റെയും ശുക്രന്റെയും സ്വഭാവ സവിശേഷതകള്‍ സ്വാതി (ചോതി) നക്ഷത്രക്കാരില്‍ കാണാന്‍ കഴിയും.ഇതുകൂടാതെ പ്രാചീനജ്യോതിഷഗ്രന്ഥങ്ങളില്‍ ചോതി നക്ഷത്രക്കാരുടെ സ്വരൂപവും, സവിശേഷതകളും വിവരിച്ചിട്ടുള്ളതു കൂടി ഇവിടെ ഉദ്ധരിക്കുന്നു. ഈ വിശേഷതകള്‍ നിങ്ങളില്‍ ഉണ്ടോ എന്നു പരിശോധിക്കുക.

1. ഹോരാസാരം ചോതിനക്ഷത്രത്തില്‍ ജനിച്ചവന്‍ ആത്മനിയന്ത്രണമുള്ളവനും, ഭൂതദയഉള്ളവനും, നല്ല ആഗ്രഹിക്കുന്നവനും, ഹിതമായി സംസാരിക്കുന്നവനും, കടം വാങ്ങുന്നവനും, ബന്ധുക്കള്‍ക്ക് പ്രിയനും, ലളിതമായ വേഷമുള്ളവനും, അല്പ സന്താനനുമായിരിക്കും.
2. ബൃഹത്സംഹിത ചോതി നക്ഷത്രവുമായി ബന്ധപ്പെട്ട വസ്തുക്കള്‍, പക്ഷികള്‍, മൃഗങ്ങള്‍, കുതിരകള്‍, വ്യാപാരികള്‍, ധാന്യങ്ങള്‍, വാതപ്രധാന വസ്തുക്കള്‍, സ്ഥായിയല്ലാത്ത സ്‌നേഹം, ചെറുപ്രാണികള്‍, തപസ്വികള്‍, വ്യാപാരസാമര്‍ത്ഥ്യമുള്ളവന്‍.
3. ജാതകപാരിജാതം ദേവന്‍മാര്‍ക്കും, ബ്രാഹ്മണന്‍മാര്‍ക്കും ഇഷ്ടപ്പെട്ടവനും, സുഖഭോഗിയും, ധനികനും, കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സമയമെടുക്കുന്നവനും ആയിരിക്കും.
4. ബൃഹത്ജ്ജാതകപദ്ധതി ദാനശീലനും, സുഖപ്രിയനും, ആഗ്രഹമുള്ളവനും, ഹിതമായി സംസാരിക്കുന്നവനും, ധര്‍മ്മത്തെ മാനിക്കുന്നവനും, പരോപകാരിയും, ധനികനും, വീടുവിട്ടു താമസിക്കുന്നവനും, മോഷണസ്വഭാവമുള്ളവനുമായിരിക്കും.
5. ഹോരാരത്‌നം ചോതി നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീ സ്വാധിയും, സന്താനഭാഗ്യമുള്ളവളും, സത്യവതിയും, ധനികയും, കീര്‍ത്തിമതിയും, ധാരാളം സ്‌നേഹിതര്‍ ഉള്ളവളും, എതിരാളികളെ ജയിക്കുന്നവളുമായിരിക്കും.
6. മരണക്കണ്ടി ചോതി നക്ഷത്രത്തില്‍ ജനിച്ചവന്‍ ഈശ്വരഭക്തിയുള്ളവനും, കുതികാ. ഉയര്‍ന്നിരിക്കുന്നവനും, ഗുണവാനും, വിശ്വസ്തനും, ഭോജനപ്രിയനും, സ്ത്രീകള്‍ക്കിഷ്ടപ്പെട്ടവനും, നല്ലപോലെ സംസാരിക്കുന്നവനും, ദാനശീലനും, മധുരമായി സംസാരിക്കുന്നവനും, ആയുധപ്രയോഗത്തില്‍ സമര്‍ത്ഥനും, പലഭാഷകള്‍ അറിയാവുന്നവനും, വിദഗ്ധന്‍മാര്‍ ഇഷ്ടപെടുന്നവനും, ക്രൂരമായി പെരുമാറാത്തവനും, പലവിദ്യകള്‍ അറിയാവുന്നവനും, വീണ വായിക്കുന്നതില്‍ സമര്‍ത്ഥനുമായിരിക്കും.

ചോതി നക്ഷത്രത്തിനു പ്രാരംഭ ദശ രാഹുദശ 18 വര്‍ഷം, തുടര്‍ന്ന് വ്യാഴദശ 16 വരെ, ശനിദശ 19വരെ, ബുധദശ 17വരെ, കേതുദശ 7വരെ, ശുക്രദശ 20വരെ, രവിദശ 6വരെ, ചന്ദ്രദശ 10വരെ, കുജദശ 7വരെ.

 

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

33 വര്‍ഷമായി ജ്യോതിഷ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories