ജ്യോതിഷം

വിഷു ഫലം 2015


വിഷു ഫലം 2015

2015 സംഖ്യാ ജ്യോതിഷ പ്രകാരം 8, ശനിയുടെ വര്ഷ മാണ്, അനിഴം നക്ഷത്രക്കാരായ ഉമ്മന്‍ ചാണ്ടിയും, ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, ശനി 30 വര്‍ഷത്തിലൊരിക്കല്‍ വൃശ്ചിക രാശിയില്‍ ഭാരതത്തിന്റെ 11 ലും കേരളത്തിന്റെ, 3ലും സഞ്ചരിക്കുകയും ജനങ്ങളെ (മുകളില്‍ പറഞ്ഞവര്‍) ഭരിക്കുന്നു. രാഹു കേരളത്തില്‍ സഞ്ചരിക്കുന്നു. ലോകചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത സംഭവ വികാസങ്ങളാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശനി രാഹു യോഗം തുലാം രാശിയില്‍ വരികയും തിരുവാതിര നക്ഷത്രകാരിയായ സോണിയയക്ക് അധികാരം നഷ്ടപ്പെടുകയും, ശനിയുടെ നക്ഷത്രകാരനായ നരേന്ദ്രമോഡിയ്ക്ക് അധികാരം ലഭിക്കുകയും, രാഹുവിന്റെ സംഖ്യാകാരനായ Dr.മന്മോഹന്‍ സിങ്ങിനു അധികാരം നഷ്ടപ്പെടുകയും ചെയ്തു. തിരുവാതിര നക്ഷത്രകാരനായ രമേശിന് ഉണ്ടായിരുന്ന നല്ല സ്ഥാനം പോയി ഉദ്ദേശിച്ച സ്ഥാനത്തെത്താന്‍ സാധിച്ചതുമില്ല. ശനി രാഹു യോഗം 5% ആള്‍ക്കാരില്‍ മാത്രമേ നല്ല ഫലങ്ങള്‍ ചെയ്തിട്ടുള്ളൂ. ബാക്കിയുള്ളവര്‍ക്ക് സംഹാരതാണ്ഡവം പോലെയുള്ള ദുരിതങ്ങള്‍ വിതച്ചു. ജനിച്ച വര്‍ഷം അടിസ്ഥാനമാക്കി 2015 ആടു വര്‍ഷമാണ്. ഉമ്മന്‍ ചാണ്ടി ഈ വര്‍ഷത്തില്‍ ജനിച്ചയാളാണ്, നരേന്ദ്ര മോഡി കടുവ വര്‍ഷത്തില്‍ ജനിച്ചയാളാണ്, മേക്കിംഗ് ഇന്ത്യ പദ്ധതിയില്‍ സിംബല്‍ കടുവയാണ്. ഒരു വ്യക്തി അനിഴം നക്ഷത്രത്തില്‍ ജനിച്ചതുകൊണ്ട് മാത്രം നല്ല നിലയിലാകണമെന്നില്ല. മുകളില്‍ പറഞ്ഞവരെ ഉദാഹരണം മനസ്സിലാകുമല്ലോ. കുടുംബപരമായി രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ച പാര്‍ടികള്‍ക്ക് പോലും തകര്‍ച്ചയാണ് സംഭവിച്ചത്, കോണ്‍ഗ്രസ്സിനു അഷ്ടമ ശനിയും താമരയുടെ ലഗ്‌നശനിയുമാണെതിനു കാരണം. വിനോദ യാത്രകള്‍ കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നതിന്റെ ഫലമായി ഭാരതത്തിേെന്റാ ധന ഭാവമായ കുംഭ രാശിയും ഒഴിഞ്ഞ കുടവും, പരശുരാമന്‍ മഴു എറിഞ്ഞു സമ്പാദിച്ച കേരളം തുലാം രാശിയും, 11 ആം ഭാവമായ കര്ക്കിിടകവും നമ്മെ ഭരിച്ച ഭരണാധികാരികളുടെ ശ്രമ ഫലമായി ഈ ഗതിയിലെത്തി ചേര്ന്ന ത്. എല്ലാം നശിക്കപ്പെട്ടു. ഇപ്പോള്‍ കടലും നഷ്ടപ്പെടുകയാണ്. കടല്‍ കൊണ്ട് ജീവിക്കുന്നവരുടെ ഉപജീവിതം വരെ നഷ്ടപ്പെടുകയാണ്. 8 സംഖ്യാ ജാതകര്ക്കും , ആട് വര്ഷ.ത്തില്‍ ജനിച്ചവര്‍ക്കും (ചിലര്‍ക്ക് അഷ്ട്ട ഐശ്വര്യവും സര്‍വ്വഭീഷ്ട സിദ്ധിയും ലഭിക്കുന്നതാണ്) ചിലര്‍ക്ക് ദുരിതങ്ങളും ലഭിക്കും. അത് അവരുടെ ജാതകഫലം പ്രകാരമാണ്. ധനപരമായി 2016 ല്‍ ചൈനയെക്കാള്‍ മുന്നിലെത്താന്‍ ഭാരതത്തിന് സാധിക്കും. അതുപോരാ നമുക്ക് അതിലും മുകളിലുള്ള രാജ്യങ്ങളുമായി മംഗല്യാന്‍ ലക്ഷ്യത്തിലെത്തിയപ്പോള്‍ അവഗണിച്ചിട്ടിരുന്ന രാജ്യങ്ങള്‍ നമ്മോടൊപ്പം കൈകോര്‍ക്കുന്നുണ്ട്. അതുപോലെ ധനസ്ഥിതി നന്നാവാന്‍ നമുക്കും പ്രാര്‍ഥിക്കാം. പെറ്റമ്മയെ പോലെയാണ് വളര്‍ത്തമ്മയായ ഭൂമീദേവി അവരെ സംരക്ഷിക്കേണ്ടത് ഓരോ ഭാരതീയന്റെതയും കടമയാണ്. ഇപ്പോഴത്തെ ഭരണാധികാരികള്‍ ഈ നിമിഷം വരെ പുതിയ പുതിയ നടപടികള്‍ സ്വീകരിച്ച് ആ കടമ ഒരു പരിധിവരെ പാലിക്കുന്നുണ്ട്.

വിഷു സംക്രമ ഫലം

സാധനങ്ങള്‍ക്ക് വിലകൂടും മന:ശാന്തിക്കുറവും ജീവ ജാലങ്ങള്‍ക്കും നാശവും പുതിയ രീതിയിലുള്ള രോഗങ്ങളും രാജപീഡയും വിഷ്ടി നാശം രാജ്യങ്ങള്‍ തമ്മിലും മത വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളും മഴക്കുറവും അഗ്‌നികൊണ്ടുള്ള ദുരിതങ്ങളും ലോകത്തിന്റെ ചില ഭാഗങ്ങള്‍ക്ക് നാശവും മരണ നിരക്ക് കൂടുതലാകുകയും പലവിധ ദു:ഖാനുഭവങ്ങളും മഴ വേണ്ടസമയത്ത് ലഭിക്കാതിരിക്കുകയും ഭരണാധികാരികള്‍ (പൊതുജന സേവകര്‍)ക്കും രോഗങ്ങള്‍ കൊണ്ടുള്ള മരണവും ജന്തു വര്‍ഗ്ഗങ്ങള്‍ക്ക് നാശവും സസ്യ സമൃദ്ധിയും സംഭവിക്കും.

വിഷുഫലം തിരുവോണം, അവിട്ടം, ചതയം - ധന നാശവും രോഗാപത്തുകളും ദുര്‍വ്യയം അവിട്ടത്തിനു മാത്രം വരവ് ചിലവു കുറവായിരിക്കും പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി, അശ്വതി, ഭരണി, കാര്ത്തിയക എല്ലാവിധ ഐശ്വര്യങ്ങളും കീര്‍ത്തിയും ലഭിക്കും കൂടാതെ കാര്‍ത്തികക്കു മാത്രം വരവില്‍ കൂടുതല്‍ ചിലവുണ്ടാകും രോഹിണി, മകയിരം, തിരുവാതിര, ഉറ്റ ബന്ധുക്കളുടെ വിയോഗവും പൊതു ജനങ്ങളില്‍ നിന്നും വിരോധവുമുണ്ടാകാം. വരവില്‍ കൂടുതല്‍ ചിലവുണ്ടാകും പുണര്‍തം മുതല്‍ ഉത്രം വരെ ലോക ബഹുമാനാദി സ്ഥാനമാനങ്ങളും പൊതുജന പ്രീതിയും ആഡംബര വസ്ത്ര ലാഭവും ഇതില്‍ പുണര്‍തം, പൂരം വരവ് കൂടുതലും ചിലവു കുറവുമായിരിക്കും അത്തം, ചിത്തിര, ചോതി. ആയുധം, അഗ്‌നി, പക്ഷി മൃഗാധികള്‍ മൂലം ദേഹ ദുരിതത്തിന് സാധ്യത. രോഗങ്ങളും ചോതിക്ക് മാത്രം കുറച്ച് സാമ്പത്തികം മെച്ചപ്പെടും. വിശാഖം മുതല്‍ ഉത്രാടം വരെ ലോക ബഹുമാനാദിയും പൊതുജന പ്രീതിയും അധികാര ലാഭവും സൗഖ്യവും. വരവില്‍ കൂടുതല്‍ ചിലവായിരിക്കും.

order horoscopeവിഷുഫലം

മേട രാശി

ആരോഗ്യം
6,8,12,1,5,11 ഭാവങ്ങളിലെ സ്ഥിതി അനുസരിച്ചാണ് ആരോഗ്യ ചിന്ത നടത്തുന്നത് ഗുണ ദോഷ സമിശ്രമായാണ് കാണുന്നത്. ജീവാപായവും, അപകടങ്ങളും, ആശുപത്രി വാസവും ബന്ധനത്തില്‍ ആകാനുള്ള അവസ്ഥകളും, രാഹു, കേതു, വ്യാഴനാണ് സമ്മാനിക്കുന്നത്. സൂക്ഷ്മതയോടെ കൈകാര്യം ചെയുകയും, ഗൃഹ ഭജനത്തിലൂടെയും, വ്യായാമവും, ഭക്ഷണ ക്രമീകരണവും, ഔഷധ സേവയും, നാമജപ യോഗാഭ്യാസം കൊണ്ട് ദോഷങ്ങള്‍ പരിഹരിക്കേണ്ടതാണ്. സ്‌പൈനല്‌കോഡിനസുഖവും, മൂത്രാശയരോഗങ്ങളും, ശാരീരികക്ഷീണവും, ഉറക്ക കൂടുതലും, മടിയുമുണ്ടാകും.

ഗാര്‍ഹികം
3,12,10,5,1,9,7 എന്നീ ഭാവം കൊണ്ടാണ് ചിന്തിക്കുന്നത്. ഭൂസ്വത്തുക്കള്‍ വാങ്ങുന്നതിനും, വില്ക്കാ നാഗ്രഹിക്കുന്നവര്‍ക്ക് വില്ക്കാനും അനുയോജ്യമായ സമയമാണ്, സെപ്റ്റംബറിന് ശേഷം ഗൃഹം മോടി പിടിപ്പിക്കുന്നതിനും, ആഡംബര വസ്തുകള്‍ വാങ്ങികൂട്ടുന്നതിനും, തൊഴില്‍ മാറ്റത്തിലൂടെ വാസ ഗൃഹമാറ്റത്തിനും, വിവാഹമോ, ജനനമോ നടക്കുന്നതിനും, പൊതു ജനങ്ങളുടെ ആഗമനം മൂലം ഉദ്ദിഷ്ടകാര്യം നടക്കുന്നതുമാണ്. സഹായ വാഗ്ദാനങ്ങള്‍ തിരസ്‌കരിക്കരുതെ, പഠിതാക്കളുടെ വിദ്യാഭ്യാസം താറുമാറാകാന്‍ സാധ്യതയുള്ളതിനാല്‍ വീട് മാറി താമസിക്കും. വീട്ടിലെ ലൈബ്രറി വിപുലീകരിക്കും, മനസ്വസ്ഥത കുറയും, കുടുംബത്തില്‍ ഇണയുമായും മറ്റും വഴക്കുണ്ടാക്കാന്‍ സാധ്യത, വസ്തു വകകള്‍ അന്യര്‍ കൈക്കലാക്കാതെ ശ്രദ്ധിക്കണം.

വിദ്യാഭ്യാസം
4,9,11,12,3,8,5,2,7,10 ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതിന് സാധ്യത കുറവായതിനാല്‍ മുതിര്‍ന്നവരുടെയും ട്യൂഷന്‍ നടത്തുന്നവരുടെയും പഠിതാക്കളുടെയും കഠിനാധ്വാനവും അവസോരോചിതമായ പെരുമാറ്റവും മൂത്ത സഹോദരങ്ങളുടെയും പിതാവിന്റെ അമ്മയുടെയും പ്രതികൂലാവസ്ഥകള്‍ തരണം ചെയ്യണം. ഒപ്പം പ്രണയ ബന്ധങ്ങള്‍ ഒഴിവാക്കുകയും കൂട്ടുകെട്ടുകള്‍ ഒഴിവാക്കുകയും ചെയ്യണം, ഈശ്വര ഭജനത്തിലൂടെയും, കഠിനാദ്ധ്വാനത്തിലൂടെയും വിദ്യാവിജയം കരസ്ഥമാക്കുക. വിദ്യാഭ്യാസം നിര്‍ത്താനും താമസ സ്ഥലം മാറാനും, സാധ്യത.

തൊഴില്‍, സാമ്പത്തികം
2,6,11,8,12,5,3,10,1,9 ഇവയെ കൊണ്ടാണ് ചിന്തിക്കേണ്ടത് തൊഴിലില്‍ ഗുണ ദോഷ സമ്മിശ്രതമായിരിക്കും, മേലധികാരികളുടെ അപ്രീതിയും കൂടെ ജോലിയുള്ളവരുടെ ശത്രുതയുമുണ്ടാകും, ഗ്രഹപ്രീതിയിലൂടെയും നാമ ജപത്തിലൂടെയും ജീവിത വിജയം നേടുക. ധന സംബന്ധമായി ക്ലേശാനുഭവങ്ങള്‍ കൂടും. ജാമ്യം നില്‍ക്കരുത്‌ ഗൃഹത്തില്‍ കള്ളന്മാര്‍ പ്രവേശിച്ച് സമ്പത്ത് നശിക്കുന്നതായി കാണുന്നു. യാത്രാ വേളകളിലും അപകടവും ധന നഷ്ടവും സംഭവിക്കാം, സസൂക്ഷ്മം ജാഗ്രതയോടെ പെരുമാറുക.

പ്രണയവും സാമൂഹിക ജീവിതവും.
2,5,11,7,6,10,1,(5,11,6,12) (പാര്‍ട്ട്നര്‍ വിജയ പരാജയം) ചിന്തിക്കുമ്പോള്‍ വളരെ മോശമായിക്കാണുന്നു. കുടുംബജീവിതവും, തൊഴിലും തകരാറിലാക്കുവാന്‍ ചില ചാര തീവ്രവാദി ആത്മാക്കള്‍ ഇറങ്ങിതിരിച്ചിട്ടുണ്ട്. ആയതിനാല്‍ അതീവ സൂക്ഷ്മതയോടെ പ്രണയത്തില്‍ നിന്നും വിട്ടു നില്ക്കു്കയും നാവ് തീയാണ് വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുകയും കുടുംബ ബന്ധം വേര്‍പിരിയുന്നതില്‍ നിന്നും പിന്തിരിയുകയും ചെയ്യണം. അതിരുകവിഞ്ഞുള്ള പ്രവൃത്തികള്‍ ദോഷം വരുത്തി വയ്ക്കും. കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകും. ആഹാരാദികള്‍ കഴിക്കാന്‍ ബുദ്ധിമുട്ടും. ഭഷ്യ വിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഒരു രൂപയുടെ ആനുകൂല്യം പോലും സൗജന്യമായി സ്വീകരിക്കരുത്. തരുന്ന സാധനങ്ങളില്‍ സംശയം തോന്നുന്ന പക്ഷം അവ ഉപയോഗിക്കാതിരിക്കുക. ഭക്ഷണം ഒറ്റയ്ക്ക് കഴിക്കുകയും സംസാരം ഒഴിവാക്കുകയും ഈശ്വര നാമം ഉരുവിട്ട് കഴിക്കുകയും ചെയ്യുക. ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ദൈവനാമം പറഞ്ഞു കഴിക്കുക. അലര്‍ജിക്ക് സാധ്യതയുണ്ട്. കിടപ്പറയിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും.

ധനസ്ഥിതി, വ്യക്തിപരം, സ്ത്രീകള്‍

ശത്രുക്കളുടെ ഉപദ്രവവും അപവാദങ്ങള്‍ കേള്‍ക്കുകയും യാത്രാക്ലേശവും തസ്‌ക്കര ഭീതിയുണ്ടാകും. കൃത്യനിഷ്ടയില്‍ ലോപം വരും. വിമര്‍ശനങ്ങള്‍ക്ക് പാത്രമാകും. പുരസ്‌ക്കാരലബ്ധി ഉണ്ടാകും. എഴുത്തുകുത്തുകള്‍ മൂലം ഗുണാനുഭവങ്ങള്‍ ഉണ്ടാകും. അഭിനയരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ജന്മദിനവും വിവാഹവാര്‍ഷികവും ആര്‍ഭാടമായി കൊണ്ടാടണം. ദേവാലയ മതകാര്യങ്ങള്‍ക്ക് സംഭാവനകള്‍ നല്ക്കും . സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവങ്ങള്‍ ഉണ്ടാകും. ഭാഗ്യക്കുറിയോ ചിട്ടിയോ കിട്ടുക വഴി കട ബാധ്യത കുറയും വിനോദ യാത്രകളും, പുണ്യക്ഷേത്രങ്ങളില്‍ ഭജനമിരിക്കുകയും, പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതില്‍ തിളങ്ങുവാന്‍ കഴിയാതെ ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. വളരെ കാലമായി കണ്ടുമുട്ടാനാഗ്രഹിക്കുന്നവരെ കണ്ട് മനസ്സ് നിറയും വാഹനം വൈദ്യുതി, വാതകം, രാസവസ്തുക്കള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. തിരഞ്ഞെടുപ്പില്‍ വിജയവും.

അശ്വതി: കഴിഞ്ഞ കാല മനോദു:ഖങ്ങള്‍ മാറി വരികയും ആരോപണവും അപഖ്യാതികളും പ്രചരിപ്പിച്ചവര്ക്ക് തിരിച്ചടിയും സ്ത്രീകള്‍ക്ക് അംഗീകാരവും അഭിമാനവും ലഭിക്കും. മാതൃ വഴി സ്വത്ത് ലഭിക്കും.ഭരണി: സ്വത്ത് സംബന്ധമായി കോടതികയറാന്‍ സാധ്യതയും പൊതു പ്രവര്ത്ത കര്‍ ജാഗ്രത പുലര്ത്തു കയും ചതി വരാം.

order horoscope
ഇടവം രാശി


ആരോഗ്യം
6,8,12,1,5,11 ഭാവങ്ങളിലെ സ്ഥിതിയനുസരിച്ചാണ് ആരോഗ്യ ചിന്ത നടത്തുന്നത്. ഗുണദോഷ സമ്മിശ്രമായിരിക്കും. രാഹു, കേതു, വ്യാഴനാണ് രോഗങ്ങള്‍ സമ്മാനിക്കുന്നത്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുകയും ഗൃഹ ഭജനത്തിലൂടെയും വ്യായാമവും ഭക്ഷണക്രമീകരണവും ഔഷധസേവയും നാമജപ യോഗാഭ്യാസവും കൊണ്ട് ദോഷങ്ങള്‍ പരിഹരിക്കേണ്ടതാണ്. സ്‌പൈനല്‌കോാഡിനസുഖവും പ്രമേഹ രോഗങ്ങളും, രക്ത സംബന്ധമായ അസുഖങ്ങളും, ഡോക്ടര്‍ പരിശോധിച്ചാല്‍ അസുഖം കണ്ടുപിടിക്കാനാകില്ലാത്ത സ്ഥിതി, നൂതനമായ ഔഷദവും, ഈശ്വര ഭജനവും, പരിഹാരങ്ങളായിരിക്കും.

ഗാര്‍ഹികം
3,12,5,1,9,7 എന്നീ ഭാവം കൊണ്ടാണ് ചിന്തിക്കുന്നത്. 4ലെ വ്യാഴന്‍, 7ലെ ശനി, പൂര്‍വ്വികസ്വത്തുക്കള്‍ വാങ്ങുന്നതിനും ഗൃഹനിര്‍മ്മാണത്തിനും അനുയോജ്യമായ സമയമാണ്. സെപ്റ്റംബറിനു ശേഷം ഗൃഹം മോടിപിടിപ്പിക്കുന്നതിനും ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിനും തൊഴില്‍ മാറ്റത്തിലൂടെ വാസഗൃഹ മാറ്റവും കുടുംബത്തില്‍ മംഗളകര്‍മ്മങ്ങളോ, ജനനമോ നടക്കുന്നതിനും, പൊതുജനങ്ങളുടെ ആഗമനം മൂലം ഉദ്ദിഷ്ട്ട കാര്യങ്ങള്‍ നടക്കുന്നതും, സഹായ വാഗ്ദാനങ്ങള്‍ തിരസ്‌ക്കരിക്കരുതേ, ഉദ്ദേശിക്കുന്ന വിദ്യാഭ്യാസം ലഭിക്കുന്നതിനാല്‍ താമസസ്ഥലം മാറും. വീട്ടിലെ ലൈബ്രറി വിപുലീകരിക്കുകയും, വീട് ഒരു ഓഫീസായും, ഒരു ആശുപത്രിക്ക് തുല്യമായും സജ്ജീകരിക്കും. മന;ശാന്തി കുറയും. കുടുംബത്തില്‍ ഇണയുമായി പിണക്കം തീര്‍ന്നിണങ്ങാന്‍ സാധിക്കും. വസ്തു വകകള്‍ അന്യര്‍ കൈക്കലാക്കാതെ ശ്രദ്ധിക്കണം.

വിദ്യാഭ്യാസം
4,9,11,12,3,8,5,2,7,10 ഉദ്ദേശിക്കുന്ന വിഷയം ലഭിക്കും. മുതിര്ന്നനവരുടെയും ട്യൂഷന്‍ നടത്തുന്നവരുടെയും പഠിതാക്കളുടെയും കഠിനാധ്വാനവും അവസരോചിതമായ പെരുമാറ്റവും പിതാവിന്റെു ഇടപെടല്‍ പ്രതികൂലമാണ്. അമ്മയുടെ ഇളയ സഹോദരങ്ങളും പ്രതികൂലമാണ്. ഇണയുടെയും പ്രതികൂലമാണ്. പ്രണയബന്ധം ഒഴിവാക്കുകയും കൂട്ടു കെട്ടുകള്‍ ഒഴിവാക്കുകയും ചെയ്യണം. ഗ്രഹ പ്രീതിയിലൂടെയും കഠിനാധ്വാനത്തിലൂടെയും പണമെറിയേണ്ടിടത്ത് എറിഞ്ഞും വിദ്യാ വിജയം കരസ്ഥമാക്കുക. ചില അവസരങ്ങളില്‍ വിദ്യാഭ്യാസം നിര്‍ത്താനും താമസ സ്ഥലം മാറാനും സാധ്യതയുണ്ട്.

തൊഴില്‍ സാമ്പത്തികം
2,6,11,8,12,5,3,10,1,9 ഇവയെ കൊണ്ടാണ് ചിന്തിക്കേണ്ടത്. തൊഴിലില്‍ ഗുണദോഷ സമ്മിശ്രിതം. മേലാധികാരിയുടെ അപ്രീതിയും പൊതു ജനങ്ങളുടെയും, കൂടെ ജോലിയുള്ളവരുടെയും ശത്രുതയുണ്ടാകും. 11ല്‍ നില്ക്കുന്ന കേതുവിനെ പ്രത്യേകം പ്രീതിപെടുത്തണം. നാമ ജപത്തിലൂടെയും ജീവിതവിജയം കൈവരിക്കുക. ധനപരമായി ക്ലേശനുഭവങ്ങള്‍ തുടരും, ജാമ്യം നില്ക്കരുത് കടം കൊടുക്കരുത്. ആത്മഹത്യാ പ്രവണത ഒഴിവാക്കുക.

പ്രണയവും സാമൂഹിക ജീവിതവും
2,5,11,7,6,10,1(5,11,12)(പാര്‍ട്ടണര്‍ഷിപ്പ് വിജയ പരാജയം) ചിന്തിക്കുമ്പോള്‍ ഗുണകരമല്ല കുടുംബ ജീവിതം, തൊഴിലും ചില പ്രതിസന്ധികള്‍ ഉണ്ടാകാം. അപഖ്യാതിയില്‍ ജനിച്ചവര്‍ ഇറങ്ങിതിരിച്ചിട്ടുണ്ട് ആയതിനാല്‍ അതീവ സൂക്ഷ്മതയോടെ പ്രണയത്തില്‍ നിന്നും വിട്ടു നില്ക്കു്ക. നാവ് തീയാണ് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും, തൊഴിലും, കുടുംബവും വേണ്ടെന്ന് വെയ്ക്കുന്നതില്‍ നിന്നും പിന്തിരിയുകയും വേണം. അതിരു കവിഞ്ഞുള്ള ആത്മ വിശ്വാസം ദോഷം വരുത്തി വയ്ക്കും, കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകും, ആഹാരാദികള്‍ കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും, ഭഷ്യവിഷബാധക്ക് സാധ്യത. ആയതിനാല്‍ ഒരു രൂപയുടെ ആനുകൂല്യം പോലും സൗജന്യമായി സ്വീകരിക്കരുത്. തരുന്ന സാധനങ്ങളില്‍ സംശയം തോന്നുന്ന പക്ഷം അവ ഉപയോഗിക്കാതിരിക്കുക. ഭക്ഷണം ഒറ്റക്ക് കഴിക്കുകയും സംസാരം ഒഴിവാക്കുകയും ഈശ്വരനാമം ഉരിവിട്ട് കഴിക്കുകയും ചെയ്യുക. ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ദൈവനാമം പറഞ്ഞ് ചെയ്യുക. അലര്ജ്ജി ക്ക് സാധ്യതയുണ്ട്, കിടപ്പറയിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

പുതിയ കൂട്ടുകെട്ടുകള്‍ മൂലം ദു:ഖാനുഭവങ്ങള്‍ ഉണ്ടാകാം. പ്രധാനപ്പെട്ട ചില രേഖകളില്‍ ഒപ്പ് വെക്കേണ്ടി വരുമ്പോള്‍ സൂക്ഷ്മത പുലര്ത്ത ണം. ഉന്നത വ്യക്തികളുമായി പരിചയപ്പെട്ട് സുവര്ണ്ണാ വസരങ്ങള്‍ കരസ്ഥമാക്കും പുരസ്‌കാരലബ്ധിക്ക് തടസ്സങ്ങള്‍ ഉണ്ടാകും.

order horoscopeമിഥുനം രാശി

ആരോഗ്യം
6,8,12,1,5,11 ഭാവങ്ങളിലെ സ്ഥിതിയനുസരിച്ചാണ് ആരോഗ്യ ചിന്ത നടത്തുന്നത്. ദീര്‌ഘെകാലമായി ഉണ്ടായിരുന്ന ആരോഗ്യ സ്ഥിതിക്ക് ശാശ്വത പരിഹാരവുമായാണ് വിഷുഫലം കടന്നു വരുന്നത്. ചൊവ്വ, ശുക്രന്‍, മന്ദന്‍ എന്നീ ഗ്രഹങ്ങളെ ഉപവസിക്കുകയും പുതിയ ചികിത്സാ രീതി കൈകാര്യം ചെയ്തും രോഗമോചനം ലഭിക്കുന്നതാണ്.

ഗാര്ഹിംകം
3,12,10,5,1,9,7 എന്നീ ഭാവം കൊണ്ടാണ് ചിന്തിക്കുന്നത്. ഭൂസ്വത്തുക്കള്‍ വാങ്ങുന്നതിനും വില്ക്കാുനാഗ്രഹിക്കുന്നവര്ക്ക് വില്പ്പ നയും നടക്കും. ഒക്ടോബര്‍ മുതല്‍ ഗൃഹം മോടിപിടിപ്പിക്കാനും ആഡംബര വസ്തുക്കള്‍ വാങ്ങി കൂട്ടുന്നതിനും തൊഴില്‍ മാറ്റത്തിലും സന്താന ജനനം ആഗ്രഹിക്കുന്നവര്ക്ക് അത് ലഭിക്കുകയും, പൊതുജനങ്ങളുടെ ആഗമനം മൂലം സര്വ്വാ ഭീഷ്ട സിദ്ധിയും സഹായ വാഗ്ദാനങ്ങള്‍ ലഭിക്കുകയും ഗൃഹം ലൈബ്രറിയായി വിപുലീകരിക്കുകയും വീട് ഒരു ഓഫീസായും ആശുപത്രി സമാനമായി വിപുലീകരിക്കുകയും മന:സ്വസ്ഥത കുറയുകയും കുടുംബത്തില്‍ വഴക്കുണ്ടാകാന്‍ സാധ്യതയും വസ്തുവും ധനവും അന്യര്‍ കൈക്കലാക്കാതെ ശ്രദ്ധിക്കണം.

വിദ്യാഭ്യാസം

4,9,11,12,3,8,5,2,7,10 ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതിന് സാധ്യതയുണ്ട്. മുതിര്‌ന്2,വരുടെയും ട്യൂഷന്‍ നടത്തുന്നവരുടെയും പഠിതാക്കളുടെയും കഠിനാധ്വാനവും അവസരോചിതമായ പെരുമാറ്റവും വേണം ഇണയുടെ വിരോധം കൊണ്ട് തടസ്സം വരാന്‍ സാധ്യതയുണ്ട് ഒപ്പം പ്രണയ ബന്ധങ്ങളും കൂട്ടുകെട്ടുകളും ഒഴിവാക്കുകയുംചെയ്യണം. ഈശ്വര ഭാജനത്തിലൂടെയും അവസരോചിതമായ പെരുമാറ്റത്തിലൂടെയും വിദ്യാലക്ഷ്മിയെ കരസ്ഥമാക്കുക.

തൊഴില്‍ സാമ്പത്തികം
2,6,11,8,12,5,3,10,1,9 ഇവയെ കൊണ്ടാണ് ചിന്തിക്കേണ്ടത്. തൊഴിലില്‍ ഗുണ ദോഷ സമ്മിശ്ര കാലമാണ്. മേലധികാരികളുടെ അപ്രീതിയും കൂടെ ജോലിയുള്ളവരുടെയും പൊതുജനങ്ങളുടെയും ശത്രുതയും ഉണ്ടാകും. ധനസംബന്ധമായ ക്ലെശാനുഭവം തുടരും. ജാമ്യം നില്ക്ക രുത്,ഗൃഹത്തിലും യാത്രാവേളകളിലും കള്ളന്മാരുടെ ഇടപെടല്‍ ജാഗ്രതയോടെ പെരുമാറി ദോഷപരിഹാരം നേടുക.

പ്രണയവും സാമൂഹിക ജീവിതവും (പാര്ട്ട്ണ ര്ഷിെപ്പ് വിജയ പരാജയവും)
2,5,11,7,6,10,1 (5,11,6,12) ചിന്തിക്കുമ്പോള്‍ പാര്ട്ട്ണ ര്ഷിാപ്പ് ബിസിനസ്സ് ഒഴിവാക്കുന്നതാണ് നല്ലത്, കുടുംബ ജീവിതവും തൊഴിലും ഗുണദോഷ സമ്മിശ്രമായി കാണുന്നു. അപഖ്യാതിയും മാനനഷ്ടവും ഉണ്ടാകുന്ന പ്രവൃത്തിയില്‍ നിന്നും വിട്ടു നില്ക്കനണം. നാവ് തീയാണ് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും കഴിവതും മൗനം പാലിക്കുന്നത് നന്ന്. മനോ നില തകരാറിലാകും, അതിരുകവിഞ്ഞ പ്രതീക്ഷകള്‍ ദോക്ഷം വരുത്തും, ആഹാരാദികള്‍ കഴിക്കാന്‍ ബുദ്ധിമുട്ടും, ഭാഷ്യവിഷബാധക്ക് സാധ്യതയുണ്ട്. ആയതിനാല്‍ ഒരു രൂപയുടെ ആനുകൂല്യം പോലും സൗജന്യമായി സ്വീകരിക്കരുത്. കിട്ടുന്ന സാധനത്തില്‍ തോന്നുന്നപക്ഷം അവ ഉപയോഗിക്കാതിരിക്കുക. ഭക്ഷണം ഒറ്റക്ക് കഴിക്കുകയും സംസാരങ്ങള്‍ ഒഴിവാക്കിയും ഈശ്വരനാമം ഉരിവിട്ട് കഴിക്കുകയും ചെയ്യുക. ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ദൈനാമം പറഞ്ഞ് കഴിക്കുക. അലര്ജിയക്ക് സാധ്യതയുണ്ട്. കിടപ്പറയിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും.

ധനസ്ഥിതി, വ്യക്തിപരം, സ്ത്രീകള്‍
കലാപ്രവര്ത്തരനങ്ങളില്‍ അത്യതികം ശോഭിക്കുകയും വരുമാനം വര്ദ്ധിിക്കുകയും ധനനഷ്ടം ഉണ്ടാകുന്ന വഴികളില്‍ നിന്നും മാറി നില്ക്കിണം. ലഹരിപദാര്ഥകങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കണണം. സ്ത്രീകള്ക്ക് നല്ലകാലമാണ്. നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ ലഭിക്കും. കലാകാരന്മാര്ക്ക് ശോഭന കാലം സന്തോഷ വാര്ത്താ ശ്രവണം, പുതിയ ബിസിനസ്സ് തുടങ്ങും.തിരുവാതിര: കര്മ്മാരംഗത്ത് അത്ഭുതകരമായ അഭിവൃദ്ധി ലഭിക്കും, അപവാദങ്ങള്‍ കേള്ക്കും തര്‍ക്ക വിഷയത്തില്‍ നിന്നും അകന്നു നില്ക്കനണം, രാഷ്ട്രീയ രംഗത്ത് കഠിന പ്രയത്‌നം വേണ്ടിവരും.

order horoscopeകര്‍ക്കിടകംരാശി

ആരോഗ്യം
6,8,12,1,5,11, ഭാവങ്ങളിലെ സ്ഥിതി അനുസരിച്ചാണ് ആരോഗ്യ ചിന്ത നടക്കുന്നത് ആരോഗ്യ നില തൃപ്തികരമായിരിക്കും പുതിയ ചികിത്സാ രീതികളും ചന്ദ്രന്‍, വ്യാഴന്‍, ശനി, കുജന്‍, ശുക്രന്‍ എന്നിവ നല്ല ഫലങ്ങള്‍ നല്കിന അനുഗ്രഹിക്കുന്ന വിഷുഫലമാണ് കടന്നു വരുന്നത്, മൂകാംബികയെയും ഹനുമാനെയും ഭജിച്ച് മുന്നോട്ടു പോകുക.

ഗാര്‍ഹികം
3,12,10,5,1,9,7 എന്നീ ഭാവങ്ങളെ കൊണ്ടാണ് ചിന്തിക്കുന്നത്. ഭൂസ്വത്തുക്കള്‍ വില്ക്കാന്‍ കഴിയും പുതിയ വാഹനം വാങ്ങാനും അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. തൊഴില്‍ മാറ്റത്തിനും, സന്താന ജനനം ആഗ്രഹിക്കുന്നവര്ക്കും അര്ഹിതയുടെ അടിസ്ഥാനത്തില്‍ ഹനുമാന്റെന പ്രീതിയോടു കൂടി അത് ലഭിക്കുകയും ചെയ്യും. പൊതു ജനങ്ങളുടെ കൂട്ടായ്മ മൂലം സര്വ്വഭ ഐശ്വരങ്ങളും ലഭിക്കുകയും ഗൃഹം ഒരു ലൈബ്രറിയെപ്പോലെ ആക്കുകയും മനസ്വസ്ഥത കുറയുകയും കുടുംബത്തില്‍ വഴക്കുണ്ടാക്കാന്‍ സാധ്യതയും കാണുന്നു.

വിദ്യാഭ്യാസം
4,9,11,12,3,8,5,2,7,10 എന്നീ ഭാവങ്ങളെ കൊണ്ടാണ് ചിന്തിക്കുന്നത്. ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതിന് തടസ്സങ്ങളുണ്ട്. മുതിര്ന്നഴവരുടെയും, ട്യൂഷന്‍ നടത്തുന്നവരുടെയും പഠിതാക്കളുടെയും കഠിനാധ്വാനവും അലസത ഒഴിവാക്കുകയും വേണം, പ്രണയബന്ധം ഒഴിവാക്കുകയും കൂട്ടുകെട്ടുകള്‍ ഒഴിവാക്കുകയും ചെയ്യണം. അമ്മയുടെ ഇളയ സഹോദരങ്ങളും, മൂത്ത സഹോദങ്ങളും അവരുടെ ഇണകളും പഠനത്തിന് വിരോധികളാണ് ഈശ്വര ഭജനത്തിലൂടെയും, അവസരോചിതമായ പെരുമാറ്റത്തിലൂടെയും വിദ്യാലക്ഷ്മിയെ കരസ്ഥമാക്കുക.

തൊഴില്‍ സാമ്പത്തികം
2,6,11,8,12,5,3,10,1,9 ഇവയെകൊണ്ടാണ് ചിന്തിക്കേണ്ടത്. തൊഴിലില്‍ ഗുണദോഷ സമ്രിശകാലമാണ്. മേലധികാരികളുടെയും, കൂടെ ജോലിയുള്ളവരുടെയും പൊതുജനങ്ങളുടെയും ശത്രുതയുണ്ടാകും. സ്വന്തം വീഴ്ചമൂലവും അപ്രീതി സമ്പാദിക്കും. ധന സംബന്ധമായ ക്ലേശാനുഭവം തുടരും. ജാമ്യം നില്ക്ക രുത്. ഗൃഹത്തിലും, യാത്രാ വേളകളിലും കള്ളന്മാരുടെ ഇടപെടല്‍ മൂലം സമ്പത്ത് നശിക്കുന്നതായി കാണുന്നു. ഗ്രഹ പ്രീതിയിലൂടെയും, യോഗാഭ്യാസ നാമജപത്തിലൂടെയും സസൂക്ഷ്മം ജാഗ്രതയോടെ പെരുമാറി ദോഷപരിഹാരം നേടുക. ഹനുമാനെയും മുരുകനെയും പ്രീതിപെടുത്തുക.

പ്രണയവും സാമൂഹിക ജീവിതവും പാര്‍ട്ട്‌ണര്‍ഷിപ്പ് വിജയ പരാജയവും
2,5,11,7,6,10,1(5,11,6,12) ചിന്തിക്കുമ്പോള്‍ ഒറ്റക്ക് ബിസിനസ്സ് നടത്തണം. കുടുംബ ജീവിതവും, തൊഴിലും തൃപ്തികരമായിരിക്കും. ചീത്തപ്പേരുണ്ടാകുന്ന പ്രവൃത്തിയില്‍ നിന്നും മാറി നില്ക്കണം. മാനസ്സിക വിഷമത്തിന് സാധ്യത. ആഹാരാദികള്‍ കഴിക്കാന്‍ ബുദ്ധിമുട്ടുകള്‍ വരും, ഭാഷ്യവിഷബാധക്ക് ഇടയുണ്ട്. ആരുടേയും സൗജന്യങ്ങള്‍ സ്വീകരിക്കരുത്. ഭക്ഷണം ഒറ്റക്ക് കഴിക്കുകയും സംസാരങ്ങള്‍ ഒഴിവാക്കുകയും ഈശ്വരനാമം ഉരുവിട്ടും കഴിയുക. ഭക്ഷണം പാകം ചെയ്യുമ്പോഴും, കഴിക്കുമ്പോഴും അന്നലക്ഷ്മിയെ പുകഴ്ത്തി ദൈവ നാമം ഉരുവിടുക.

ധനസ്ഥിതി, വ്യക്തിപരം, സ്ത്രീകള്‍

ശത്രുക്കള്‍ മിത്രങ്ങളാകും പക്ഷെ സൂക്ഷിക്കണം. പുണ്യ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുക, ജന്മദിനവും, ആനിവേഴ്‌സറിയും, പുണ്യദേവാലയ സന്ദര്‍ശനവും പണമിറക്കി ആഘോഷിക്കണം. പുതിയ ബിസ്സിനസ്സില്‍ നിന്നും മാറിനില്ക്കു ക.

പുണര്‍തം വിശ്വാസവഞ്ചനക്ക് പാത്രമാകാതെ സൂക്ഷിക്കണം. ഉന്നതരില്‍ നിന്നും അംഗീകാരം. IT രംഗത്തുള്ളവര്ക്ക് നേട്ടം.
പൂയ്യം: കലാകായിക മത്സരങ്ങളില്‍ വിജയിക്കും, മൃഗങ്ങളില്‍ നിന്നും വാതകങ്ങളില്‍ നിന്നും കുഴപ്പങ്ങളുണ്ടാകാതെ സൂക്ഷിക്കണം, സന്താന ജനനത്തിന് സാധ്യതയും.
പരിഹാരം
ഗുരുജനങ്ങള്‍ക്ക് ദാനം നല്കുക, പക്ഷികള്‍ക്ക് അന്നം നല്കുക, അരയാലില ബാഗില്‍ സൂക്ഷിക്കുക. ആട്ടിന്‍ മാംസം ഉപേക്ഷിക്കുക.
order horoscope
ചിങ്ങം
രാശി

ആരോഗ്യം
6,8,12,1,5,11, ഭാവങ്ങളിലെ സ്ഥിതി അനുസരിച്ചാണ് ആരോഗ്യ ചിന്ത നടക്കുന്നത്. ആരോഗ്യനില ദീര്‍ഘകാലമായി മോശമായിരിക്കുന്നവര്‍ക്ക് അത്ഭുതകരമായ മാറ്റങ്ങളുമായാണ് വിഷുഫലം കടന്നു വരുന്നത്. പുതിയ ചികിത്സാരീതികളും ആദിത്യന്‍, വ്യാഴന്‍, ശനി, കുജന്‍, ചന്ദ്രന്‍ എന്നിവര്‍ നല്ല ഫലങ്ങള്‍ നല്‍കി, അനുഗ്രഹ കടാഷവുമായാണ് കടന്നു വരുന്നത്. ആറ്റുകാലമ്മയെയും, വിഷ്ണുവിനെയും, ഹനുമാനെയും, തിരുപ്പതി വെങ്കിടാചലപതിയെയും ഭജിച്ച് താങ്കളുടെ കുഴിഞ്ഞ ബുദ്ധിയുപേഷിച്ച് മുന്നോട്ടു പോകുക.

ഗാര്‍ഹികം
3,12,10,5,1,9,7 എന്നീ ഭാവങ്ങള്‍ കൊണ്ടാണ് ചിന്തിക്കുന്നത്. ഇഷ്ടമുള്ള വാസഗൃഹ യോഗവും, നൂതന വാഹന ലാഭവും അപകടത്തിനു സാധ്യതയും, ഇഷ്ടപ്പെട്ട തൊഴില്‍ മാറ്റത്തിനും, പൊതുജന കൂട്ടായ്മ്മ മൂലം സര്വ്വാുഭീഷ്ട സിദ്ധിയും, 30 കൊല്ലത്തെ ദുരിതത്തില്‍ നിന്ന് മോചനവും ലഭിക്കുന്നു. ഗൃഹത്തിലെ ലൈബ്രറി വിപുലീകരിക്കുകയും, മനസ്വസ്തത കുറയുകയും, കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കുകയും ചെയ്യും.

വിദ്യാഭ്യാസം
4,9,11,12,3,8,5,2,7,10 ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതിന് തടസ്സങ്ങളുണ്ട് ചോവ്വയെയും, ശനിയും, കേതുവിനെയും, വ്യാഴത്തെയും പ്രീതിപ്പെടുത്തണം. മുതിര്‍ന്നവരുടെയും, ട്യൂഷന്‍ നടത്തുന്നവരുടെയും വാക്കുകള്‍ അനുസരിക്കണം. ഇവരുടെയും പഠിതാക്കളുടെയും കഠിനാദ്ധ്വാനവും, അലസതയും, പ്രണയബന്ധങ്ങളും ഒഴിവാക്കുകയും, അനാവശ്യമായ യാത്രകളും, കൂട്ടുകെട്ടുകളും ഒഴിവാക്കുകയും ചെയ്യണം, അമ്മയുടെയും അച്ഛന്റെയും ഇടപെടലുകള്‍ ഉപരിപഠനത്തിന് തടസ്സമാകുന്നതാണ്. കള്ളക്കേസ്സുകളില്‍ അകപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഗ്രഹഭജനത്തിലൂടെയും പണം എറിയെണ്ടിടത്തു അവസരോചിതമായി പെരുമാറിയും വിദ്യാലക്ഷ്മിയെ കരസ്ഥമാക്കണം.

തൊഴില്‍ സാമ്പത്തികം
2,6,11,8,12,5,3,10,1,9 ഇവയെകൊണ്ടാണ് ചിന്തിക്കേണ്ടത്. ഉദ്ദേശിക്കുന്ന തൊഴില്‍ കിട്ടും പൊതുജന കൃപയാല്‍ തൊഴില്‍ മാറ്റം സംഭവിക്കും, ധന സംബന്ധമായ ക്ലേശാനുഭവങ്ങള്‍ തുടരും, പണസംബന്ധമായ ഇടപാടില്‍ നിന്നും മാറി നില്ക്കണം, ഗൃഹത്തിലും, യാത്രാവേളയിലും കള്ളന്മാരുടെ ഇടപെടല്‍ മൂലം സമ്പത്ത് നശിക്കുന്നതായി കാണുന്നു. ഗ്രഹങ്ങളെ പ്രീതിപ്പെടുത്തിയും യോഗാഭ്യാസ നാമജപത്തിലൂടെയും അതീവ ജാഗ്രതയോടെയും പെരുമാറി ഗുണ ദോക്ഷങ്ങള്‍ പരിഹരിക്കണം.

പ്രണയവും സാമൂഹ്യ ജീവിതവും പാര്‍ട്ട്‌ണര്‍ഷിപ്പ് വിജയ പരാജയവും.
2,5,11,7,6,10,1,(5,11,6,12) ചിന്തിക്കുമ്പോള്‍ പാര്‍ട്ട്‌ണര്‍ഷിപ്പ് ബിസിനസ്സ് ഒഴിവാക്കി സ്വന്തമായി ചെയ്യണം. കുടുംബ ജീവിതത്തിലും, തൊഴിലിലും, സംതൃപ്തികരമായിരിക്കും പുതുവര്‍ഷ ഫലം, സ്വഭാവ ദൂഷ്യമുള്ള പ്രവര്‍ത്തികളില്‍ നിന്നും മാറി നില്ക്കണം, മനസ്സിക വിഷമത്തിന് സാധ്യതയും ഭാഷ്യ വിഷബാധക്ക് സാധ്യതയും കാണുന്നു.

ധനസ്ഥിതി, വ്യക്തിപരം, സ്ത്രീകള്‍
വാസസ്ഥലം നല്ലതുണ്ടാകും, പുതിയൊരു മേഖലയിലേക്ക് എത്തിച്ചേരും, വാക്കുകള്‍ വിശ്വസിച്ച് അബദ്ധത്തില്‍ ചാടരുത്.

മകം ഭാഗ്യക്കുറിയോ, ചിട്ടിയോ ലഭിക്കും, പ്രശസ്തി കൂട്ടുത്തരവാദിത്വം വഴി പുതിയ സംരംഭങ്ങള്‍ തുടങ്ങും. മുന്‍ ധാരണയോട് കൂടി മാത്രം എന്തും ചെയ്യുക.
പൂരം രാഷ്ട്രീയ സംഘടനങ്ങളില്‍ സാക്ഷിയാകും. കലാകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബഹുമതി. തൊട്ടതെല്ലാം പൊന്നാകും, ഓന്തിനെപ്പോലെ തീരുമാനം മാറുന്നത് ഗുണം ചെയ്യുകയില്ല.

പരിഹാരം : ഓറഞ്ച്, ചുവപ്പ് കലര്‍ന്ന വസ്ത്ര ധാരണം എലിയെ കൊല്ലരുത്, സൂര്യനമസ്‌കാരം, വീട്ടില്‍ എരുക്ക്, പ്ലാവ് ഇവ നട്ട് വളര്‍ത്തുന്നത് നന്ന്.

order horoscopeകന്നി രാശി

ആരോഗ്യം
6,12,8,1,5,11 ഭാവസ്ഥിതിയനുസരിച്ചാണ് ആരോഗ്യ ചിന്ത നടത്തേണ്ടത്. രാഹു, കേതു, ബുധന്‍, കുജന്‍, ആദിത്യന്‍ ആരോഗ്യ നില വഷളാക്കിക്കൊണ്ടിരിക്കും 2015 ജനുവരി 30 വരെ പുതിയ ചികിത്സാ രീതികള്‍ കൈക്കൊള്ളണ്ടി വരും. എന്തു തന്നെ വന്നാലും ഭയപ്പെടാതെ ആത്മസംയമനത്തോടെ മുന്നോട്ടു പോകുക. മൂകാംബികയെയും, ഹനുമാനെയും കൈവിടാതെ ഭജിക്കുക. 3 ല്‍ സഞ്ചരിക്കുന്ന ശനി വളരെയധികം നല്ല ഫലങ്ങള്‍ തരികയും ജന്മാന്തര ദോഷങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നാണ് കാണുന്നത്.

ഗാര്‍ഹികം
3,12,10,5,9,7 എന്നീ ഭാവങ്ങളെക്കൊണ്ടാണ് ചിന്തിക്കുന്നത്. 3ലെ ശനി ഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 12 ലെ വ്യാഴനും കാര്യസാദ്ധ്യം വരുത്തി തരുന്നതാണ്. വാഹനാപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. 10 ആം ഭാവത്തിന്റെ് 3ലും 6ലും നില്ക്കു ന്ന ഗ്രഹങ്ങള്‍ അത്ഭുതകരമായ ഒരു തൊഴില്‍ മാറ്റത്തെ സൂചിപ്പിക്കുന്നു. ദീര്‍ഘകാലമായി കുഞ്ഞികാലുകാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ഹനുമാന്റെവ പ്രീതിയോടെ അത് ലഭിക്കുകയും ചെയ്യും. ജീവിത പങ്കാളികളാകുന്ന ദുര്യോധനന്മാര്‍ കാരണം ബുദ്ധിമുട്ടുകളും കഷ്ടപ്പാടും അനുഭവിച്ച് ധന സ്ഥിതി ഒരു ഒഴിഞ്ഞ കുടം പോലെ ആയിട്ടുണ്ട്. ഇതിന് ചെറിയ മോചനമുണ്ടാകും. ജീവിതത്തിലെ ഏറ്റവും സൗഭാഗ്യം നിറഞ്ഞ കാലമാണ്. ശനിയും, ഗുരുവും രാഹുവും നല്കുുന്നത്. സമ്പത്തിന്റെ കാര്യത്തില്‍ താങ്കള്‍ ഒരു കുചേലനാണല്ലോ. ആത്മീയത, മതവികാരം, മറ്റുള്ളവരെ സഹായിക്കാനുള്ള വ്യാകുലത ഇവ നിങ്ങളെ വിജയത്തിലെത്തിക്കും. ലൌകികാസക്തി കൂടിയ കാലവുമാണ്. ഇവര്‍ ഒരു ഗൈനക്ക് ഡോക്ടറോ, ശിരോരോഗ വിദഗ്ദനോ, ശാസ്ത്രജ്ഞനോ ആണെങ്കിലും പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തി ലോക പ്രശസ്തനാണെന്ന പേരു വാങ്ങും. താങ്കളുടെ ആകര്ഷതണം കൊണ്ട് പൊതുജനങ്ങളെ അടിമകളാക്കും. ചാരാത്മാക്കള്‍ താങ്കളുടെ ഉയര്‍ച്ചയില്‍ അസൂയയും കുശുമ്പും മൂത്ത് ചിതയില്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. മുന്നോട്ടുള്ള യാത്രയില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. പ്രവര്‍ത്തനങ്ങള്‍ അതീവ സൂഷ്മതയോടെയും ജാഗ്രതയോടെയും ബുദ്ധിയുപയോഗിച്ചും നിരീക്ഷിച്ച് ഈശ്വര ഭജനത്തിലൂടെ മുന്നേറുക.

വിദ്യാഭ്യാസം
4,9,11,12,3,8,5,2,7,10 ഉദ്ദേശിക്കുന്ന വിഷയം ലഭിക്കും. എല്ലാ വിധ ഈശ്വര ഭജനത്തിലൂടെയും ബുദ്ധി ഉപയോഗിച്ചും വിദ്യാലക്ഷ്മിയെ കരസ്ഥമാക്കുക.

തൊഴിലും സാമ്പത്തികവും
2,6,11,8,12,5,3,10,1,9 ഈ ഭാവങ്ങളെകൊണ്ട് ചിന്തിക്കണം. തൊഴിലില്‍ അത്ഭുദകരമായ ഉയര്‍ച്ചയും, മേലാധികാരികളുടെയും കൂടെയുള്ളവരുടെയും പൊതുജനങ്ങളുടെയും ശത്രുത വെടിഞ്ഞ് മിത്രതാമനോഭാവത്തില്‍ പെരുമാറുന്നതാണ്. സ്വന്തം കഴിവുകള്‍ മൂലം പ്രീതി സമ്പാദിക്കും.കൊടുക്കല്‍ വാങ്ങലുകള്‍ ഉപേക്ഷിക്കുക.

പ്രണയവും സാമൂഹികജീവിതവും പാര്‍ട്ട്‌ണര്‍ഷിപ്പ് വിജയപരാജയം
2,5,11,7.6.10,1 ധ5,11,6,12പ ചിന്തിക്കുമ്പോള്‍ ഒറ്റയ്ക്ക് ബിസ്സിനസ്സ് നടത്തണം. ഐശ്വര്യം നിറഞ്ഞ ഒരു വിഷു ഫലമാണ് കടന്നുവരുന്നത്. സര്‍വ്വാഭീഷ്ട സിദ്ധി ലഭിക്കുന്നതാണ്. മാനസ്സിക വിഷമത്തിന് സാധ്യത.

ധനസ്ഥിതി, വ്യക്തിപരം, സ്ത്രീകള്‍
മനസ്സാക്ഷിക്ക് വിപരീതമായി പെരുമാറരുത്. മുന്കൂമട്ടി തീരുമാനിച്ച ചില കാര്യങ്ങള്‍ നടക്കും. മത്സരാദികളില്‍ വിജയമുണ്ടാകും.

പരിഹാരം: വെള്ള പച്ച നിറവും ഞായറാഴ്ച വ്രതവും കാക്കയ്ക്ക് ഭക്ഷണം നല്ക്കു ക, വില്വം നട്ട് വളര്‍ത്തുക.

order horoscopeതുലാം രാശി

 

ആരോഗ്യം
6.8.12,1,5,11, ഭാവങ്ങളിലെ സ്ഥിതിയനുസരിച്ചാണ് ആരോഗ്യ ചിന്ത നടത്തുന്നത്. 12ലെ രാഹുവും 6ലെ കേതുവും ജീവാപായവും അപകടങ്ങളും ആശുപത്രിവാസവും ഉണ്ടാകുമെങ്കിലും ശുക്രന്‍, ശനി, 11ലെ ഗുരുവും ദീര്ഘുകാലമായി ഉണ്ടായിരുന്ന രോഗങ്ങളില്‍ നിന്നും മുക്തി നല്കിു ഐശ്വര്യകരമായ ജീവിതം കാഴ്ച വയ്ക്കുന്ന വിഷു ഫലമാണ് കടന്നു വരുന്നത്.

ഗാര്‍ഹികം

3,12,10,5,1,9,7 എന്നീ ഭാവം കൈകൊണ്ടാണ് ചിന്തിക്കുന്നത്. ഭൂസ്വത്തുക്കള്‍ വാങ്ങുന്നതിനും വില്ക്കാ നഗ്രഹിക്കുന്നവര്‍ക്ക് വില്ക്കാനും, പുതിയ വാഹനം വാങ്ങാനും, സന്താന ഭാഗ്യം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതയും, ഒക്ടോബര്‍ മുതല്‍ ഗൃഹം മോടിപിടിപ്പിക്കുന്നതിനും, ആഡംബര വസ്തുക്കള്‍ വാങ്ങി കൂട്ടുന്നതിനും, തൊഴില്‍ മാറ്റത്തിലൂടെ വാസഗൃഹ മാറ്റത്തിനും, കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കുന്നതിനും പൊതുജനങ്ങളുടെ സഹകരണം മൂലം ഉദ്ധിഷ്ടകര്യം നടക്കുന്നതുമാണ്. സഹായങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കുറവാണ്.

വിദ്യാഭ്യാസം

4,9,11,12,3,8,5,2,7,10, ഉദ്ധേശിക്കുന്ന വിഷയം ലഭിക്കുന്നതാണ്. ഇളയതും, മൂത്തതുമായ സഹോദരങ്ങളുടെയും, മാതാവിന്റെയും, പ്രതികൂലാവസ്ഥകള്‍ തരണം ചെയ്യണം, പ്രണയ ബന്ധങ്ങളും, കൂട്ടുകെട്ടുകളും ഒഴിവാക്കണം, ഈശ്വര ഭജനത്തിലൂടെയും, കഠിനാദ്ധ്വാനത്തിലൂടെയുംപണം എറിയേണ്ടിടത്തു ബുദ്ധിപൂര്വ്വം പണമെറിഞ്ഞും വിദ്യാലക്ഷ്മിയെ കരസ്ഥമാക്കുക. ടെന്ഷ ന്‍ ഒഴിവാക്കുക.

തൊഴില്‍ സാമ്പത്തികം.
2,6,10,11,1,5,8,12,9,3 ഇവയെ കൊണ്ടാണ് ചിന്തിക്കേണ്ടത്. തൊഴിലില്‍ ഉയര്ച്ച1യും, വിദേശ യാത്രയും നടക്കുന്നതാണ്. ധനം വരുന്നതും പോകുന്നതും അറിയില്ല.

പ്രണയവും സാമൂഹിക ജീവിതവും പാര്‍ട്ട്‌ണര്‍ഷിപ്പ് വിജയ പരാജയവും
2,5,11,7,6,10 ,(5,11,6,12) ചിന്തിക്കുമ്പോള്‍ ഐശ്വര്യകരമായ കുടുംബ ജീവിതവും, തൊഴിലും കൊണ്ട് മുന്നേറുമെന്നു കാണുന്നു. പ്രണയത്തില്‍ നിന്നും വിട്ടു നില്ക്കുക, നാവ് തീയാണ് വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുകയും അതിമോഹം ഒഴിവാക്കുകയും ചെയ്യുക, ഭാഷ്യ വിഷബാധക്ക് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക.

ധനസ്ഥിതി, വ്യക്തിപരം, സ്ത്രീകള്‍
11ലെ ഗുരു സര്വ്വാ്ഭീഷ്ടസിദ്ധി നടത്തി തരുന്നതാണ് 2ലെ ശനി ഭാഗ്യ ദായകനാണ് അപ്രതീക്ഷിത ധന ലാഭവും ഫലം.
ചോതി വിദേശ യാത്രക്കുള്ള രേഖകള്‍ തരപ്പെടും, വാഹനം വാങ്ങാന്‍ സാധ്യത കലാകാരന്മാര്ക്ക്ാ കാലം അനുകൂലം.
ചിത്തിര തെറ്റിദ്ധാരണ മാറി കുടുംബ ജീവിതം ഭദ്രമാകും, സാമ്പത്തിക ഞെരുക്കം കുറച്ചു മാറും. ഭാഗ്യക്കുറിയോ ചിട്ടിയോ ലഭിക്കും.
പരിഹാരം പോത്തിറച്ചി കഴിക്കരുത്, കാക്കയ്ക്ക് ഭക്ഷണം നല്കുക.

order horoscopeവൃശ്ചികം രാശി

ആരോഗ്യം

6,8,12,1,5,11 കൊണ്ടാണ് ചിന്തിക്കുന്നത്. ആരോഗ്യം തൃപ്തികരമായിരിക്കും,പുതിയ ചികിത്സാ രീതിയിലൂടെ രോഗ ശമനമുണ്ടാകും. ഗാര്‍ഹികം
3,12,10,5,1,9,7 എന്നീ ഭാവം കൊണ്ടാണ് ചിന്തിക്കുന്നത്. ഭൂസ്വത്തുക്കള്‍ വാങ്ങുന്നതിനും, വില്ക്കാ ഗ്രഹിക്കുന്നവര്ക്ക്‌ന വില്ക്കാ നും അനുയോജ്യ സമയമാണ്. ഒക്ടോബറിനു ശേഷം ഗൃഹം മോഡിപിടിപ്പിക്കുന്നതിനും, ആഡംമ്പര വസ്തുക്കള്‍ വാങ്ങി കൂട്ടുന്നതിനും, തൊഴില്‍ മാറ്റത്തിലൂടെ വാസഗൃഹ മാറ്റത്തിനും, കുടുംബത്തില്‍ മംഗള കര്മ്മടങ്ങള്‍ നടക്കുന്നതിനും, പൊതുജന ആഗമനം മൂലം ഉദ്ധിഷ്ടകാര്യങ്ങള്‍ നടക്കുന്നതുമാണ്, സഹായ സഹകരണ വാഗ്ദാനങ്ങള്‍ ലഭിക്കുന്നതുമായിരിക്കും.

വിദ്യാഭ്യാസം
4,9,11,12,3,8,5,2,7,10 ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതാണ്. പിതാവിന്റെ3യും, പിതാവിന്റെു അമ്മയുടെയും ,പിതാവിന്റെത മൂത്ത സഹോദരങ്ങളുടെയും, ഇണയുടെയും പ്രതികൂലാവസ്ഥ തരണം ചെയ്യണം. ഒപ്പം പ്രണയ ബന്ധങ്ങള്‍, കൂട്ടുകെട്ടുകള്‍ ഇവ ഒഴിവാക്കുകയും ചെയ്യണം. ഈശ്വര ഭജനത്തിലൂടെയും, കഠിനാദ്ധ്വാനത്തിലൂടെയും, പണം എറിയേണ്ടിടത്ത് എറിഞ്ഞും വിദ്യാ വിജയമാകുന്ന വിദ്യാലക്ഷ്മിയെ കരസ്ഥമാക്കുക.

ധനവും തൊഴിലും
2,6,10,11,8,12,5,1,9 ഇവയെ കൊണ്ടാണ് ചിന്തിക്കേണ്ടത്. പണം വരുന്നതും പോകുന്നതും അറിയുന്നില്ല, താങ്കളൊരു ഓട്ട കുടമായി മാറികൊണ്ടിരിക്കുകയാണ്, ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 30 വരെ സാമ്പത്തികമായി പിടിച്ചു നില്ക്കാ ന്‍ കഴിവുണ്ടാകും.പുതിയ തൊഴില്‍ ലഭിക്കാനും വിദേശയാത്രക്കും സാധ്യതയുണ്ട്. കൃത്യനിഷ്ഠയും, ജാഗ്രതയും ആവശ്യമുണ്ട്. സന്താനത്തിന് അസുഖം വരാനുള്ള സാധ്യതയും, ധനനഷ്ടവും കാണുന്നു.

പ്രണയവും സാമൂഹിക ജീവിതവും പാര്‍ട്ട്‌ണര്‍ഷിപ്പ് വിജയ പരാജയം
2,5,11,7,6,10,1 (5,11,6,12). പാര്ട്ണചര്ഷിാപ്പ് ബിസിനസ്സ് ഒഴിവാക്കി സ്വന്തമായി ചെയ്യുക. നഷ്ടത്തിലെ ബിസിനസ്സ് പുനരുദ്ധരിക്കണം, ഊര്ജ്ജസ്വലരല്ലാത്ത തൊഴിലാളികളെ പിരിച്ചു വിട്ട് കഴിവുള്ളവരെ സ്വീകരിക്കണം. പ്രണയമൊഴിവാക്കണം, ലഹരിപദാര്‍ത്ഥങ്ങളൊഴിവാക്കുക. കിടപ്പറയില്‍ പ്രതിസന്ധിയുണ്ടാകും കൂടെയുള്ളവര്‍ ചതിക്കാനിടയുള്ളതിനാല്‍ സൂക്ഷിക്കുക, കൂടെയുള്ളവര്‍ അകലുന്നതായി കാണാം.

ധനസ്ഥിതി, വ്യക്തിപരം, സ്ത്രീകള്‍

ഗുണാനുഭവം നിറഞ്ഞകാലമാണ് അഭിനയ രംഗത്തുള്ളവര്ക്കും , സ്‌പോര്ട്‌സ്‌ന രംഗത്തുള്ളവര്ക്കുംള ശോഭനമായ കാലഘട്ടം, പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ അവസരം ലഭിക്കും.വിശാഖം സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ നിര്ബ്ന്ധിതരാകും, തെറ്റിധാരണ മൂലം പിരിഞ്ഞിരിക്കുന്നവര്‍ യോജിക്കും, വിദേശ ധനവും, രോഗമുക്തിയും ലഭിക്കും.അനിഴം ഭാഗ്യക്കുറിയോ ചിട്ടിയോ ലഭിക്കും, ഉല്ലാസയാത്രകള്‍ പോകും, രഹസ്യം പരസ്യമാകാതെ സൂക്ഷിക്കണം.തൃക്കേട്ട ധന പ്രതിസന്ധി തീരും, തൊഴില്‍ ലഭിക്കും, പുരസ്‌കാരങ്ങള്‍ ലഭിക്കും.പരിഹാരം ചുവപ്പ് വസ്ത്രം ധരിക്കുക, പക്ഷികള്‍ക്ക് അന്നവും, അശരണരെ സംരക്ഷിക്കുകയും കോഴി ഭക്ഷണം ഒഴിവാക്കുകയും വേണം.

order horoscopeധനു രാശി

ആരോഗ്യം

6,8,12,1,5,11 ഭാവങ്ങളിലെ സ്ഥിതിയനുസരിച്ചാണ് ആരോഗ്യ ചിന്ത ചിന്തിക്കുന്നത്. ഗുണദോഷ സമ്രിശമായാണ് കാണുന്നത്. ജീവാപായവും, അപകടങ്ങളും, ആശുപത്രിവാസവും കള്ളക്കേസ്സുകളില്‍ അകപ്പെട്ട് ബന്ധനത്തിലാകാനുള്ള അവസ്ഥയും, ശനിയും, കേതുവും, രാഹുവും സമ്മാനിക്കുന്നതാണ്.സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുകയും ഗൃഹഭജനത്തിലൂടെയും പുതിയ വ്യായാമ രീതികളും ഭക്ഷണ ക്രമീകരണങ്ങളും പുതിയ ഔഷദ സേവയും പുതിയ നാമജപ യോഗാഭ്യാസ രീതിയും മൂലം ദോഷങ്ങള്‍ പരിഹരിക്കേണ്ടത്. സ്‌പൈനല്‍ കോഡിനസുഖവും, മൂത്രാശയരോഗങ്ങളും, ശാരീരികക്ഷീണവും ഉറക്കകൂടുതലും മടിയുമുണ്ടാകും.

വീടും കുടുംബവും
3,12,10,5,9,1,7 എന്നീ ഭാവം കൊണ്ടാണ് ചിന്തിക്കുന്നത് ഐശ്വര്യ പൂര്‍ണ്ണമമായ കുടുംബ ജീവിതം നന്നായി നോക്കുന്ന താങ്കള്‍ കുപ്പയിലെ മാണിക്യമാണ്. അമ്മയും, സന്താനങ്ങളും, മൂത്ത സഹോദരങ്ങളും, ഇവരുടെ ജീവിത പങ്കാളികളും താങ്കളുടെ കുടുംബ ജീവിതം താറുമാറാക്കി ജീവിക്കാനനുവദിക്കില്ല. വീടും വാഹനവും വിറ്റ് പുതിയത് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്ക്ക് അതിനുള്ള സാധ്യതയുണ്ട്. ദൂര്ത്താ ളിയായ താങ്ങള്‍ സെക്‌സ്‌ന്അടിമയായി, ലഹരിക്കടിമയായും പണം ഒഴുക്കുന്നു. ധനം വരുന്നതും പോകുന്നതും അറിയുകയില്ല. വേണ്ടപെട്ടവരുടെ വേര്‍പാട് സഹികെണ്ടിവരും ദോഷ ഫലങ്ങള്‍ സ്വയം നിയന്ത്രിച്ച് പുതിയ ജീവിത രീതി കൈവരിക്കണം.

വിദ്യാഭ്യാസം

4,9,11,12,3,8,5,2,7,10 ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതിന് വ്യാഴനും, ശനിയും സഹായിക്കുന്നു. അമ്മയും അച്ഛനും ചില പ്രതിബന്ധങ്ങള്‍ ഉണ്ടാക്കും. കഠിനാദ്ധ്വാനവും അവസരോചിതമായ പെരുമാറ്റവും പ്രതിബന്ധങ്ങളും കൂട്ടുകെട്ടുകളും ഒഴിവാക്കുകയും വേണം. വിദ്യാഭ്യാസപരമായി വീട് മാറി താമസിക്കും. വീട്ടിലെ ലൈബ്രറി വിപുലീകരിക്കും. വീട്ടിലത്ത്യാവശ്യം ആശുപത്രി പോലെ ആകുകയും ഓഫീസാക്കി മാറ്റുകയും ചെയ്യും.വിദ്യാഭ്യാസം നിര്‍ത്തരുത്

തൊഴിലും സാമ്പത്തികവും
2,6,11,8,12,5,3,10,1,9 ഇവയെ കൊണ്ടാണ് ചിന്തിക്കേണ്ടത്.ഈ ഭാവങ്ങള്‍ വളരെ നന്നായി നടക്കുന്നതാണ്.പുതിയ ഇടപാടിലൂടെ ധനം വന്നു ചേരും. എഴുത്തു കുത്തുകളും, സംസാരവും ശ്രദ്ധിക്കുക.

പ്രണയവും സാമൂഹിക ജീവിതവും പാര്‍ട്ട്‌ണര്‍ഷിപ്പ് വിജയ പരാജയം
2,5,11,7,6,10,1,5,11,6,12 വളരെ ഗുണകരമായൊരു കാലമാണ്.കുടുംബ ജീവിതവും തൊഴിലും ഭംഗിയായി പോകും.പ്രണയങ്ങള്‍ തമാശയായി കാണും. കുടുംബം കുളംതോണ്ടുവാനായി ചാര തീവ്രവാദ ആത്മാക്കള്‍ ഇറങ്ങി തിരിച്ചിട്ടുണ്ട് സൂക്ഷിക്കുക. സ്വന്തമായി ബിസ്സിനസ്സ് നടത്തുകയും വിവാഹമോചനം തിടുക്കത്തിലാക്കരുത്. വിദ്യാഭ്യാസം പ്രണയത്തിലാക്കി തടസ്സം ഉണ്ടാക്കരുത്. ഭഷ്യവിഷബാധയ്ക്കു സാധ്യതകാണുന്നതിനാല്‍ സൂക്ഷിക്കണം.യാത്രയില്‍ അപകടത്തിലൂടെ ജീവഹാനിയോ, ഓടിവിനോ, ചതവിനോ സാധ്യത കാണുന്നതിനാല്‍ ഈശ്വര ഭജനവും സൂക്ഷ്മതയും പുലര്ത്തുക.

ധനസ്ഥിതി, വ്യക്തിപരം, സ്ത്രീകള്‍
കലാ സാഹിത്യ പ്രവര്ത്തതന രംഗത്ത് ഗുണാനുഭവം,സാമ്പത്തിക നേട്ടം,ശത്രു ശല്യം കുറയും.
മൂലം ദാമ്പത്തിക സുഖം, ദൂരയാത്രകള്‍, രാഷ്ട്രീയക്കാര്ക്ക്പു രോഗതി.
പൂരാടംദേവാലയ സന്ദര്ശംനത്തിനു യോഗം.ചിരകാലാഭിലാഷം പൂവണിയും. ദമ്പതിമാര്ക്കിതടയിലെ പിണക്കം തീരും.
പരിഹാരം : ദരിദ്രര്‍ക്ക് ദാനം നല്കുിക. പക്ഷി മൃഗാദികള്‍ക്ക് അന്നം നല്കുക. കോഴി ഭക്ഷണം പാടില്ല. നായയെ ഉപദ്രവിക്കരുത് അതിനു ഭക്ഷണം നല്കുകക.

order horoscopeമകരം രാശി

ആരോഗ്യം
താങ്കള്‍ക്ക് 6,8,12,1,5,11 ഭാവങ്ങളിലെ സ്ഥിതിയനുസരിച്ചാണ് ആരോഗ്യ ചിന്ത നടക്കുന്നത്. ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം ശനി 11 ല്‍ സഞ്ചരിക്കുന്നു. മാറാരോഗങ്ങള്‍ക്ക് ശമനവുമായി രോഗമുക്തിയും നല്ല ആരോഗ്യസ്ഥിതിയും ലഭിക്കുന്നതാണ്.

ഗാര്‍ഹികം
3,12,1,5,11 ഭാവങ്ങളെ കൊണ്ടാണ് ചിന്തിക്കേണ്ടത്. രാജ്യ സ്‌നേഹിയായ താങ്കള്‍ പട്ടുനൂല്പുഴുക്കളെപ്പോലെയാണ് ജീവിതം പൊതുജനത്തെയും കുടുംബത്തെയും നോക്കുന്ന കാര്യത്തില്‍ കുപ്പയിലെ മാണിക്ക്യമായ ഇവരെ കണ്ട് മറ്റുള്ളവര്‍ പഠിക്കേണ്ടതാണ് ഭൂസ്വത്തുക്കള്‍ വാങ്ങാനും, വില്ക്കാ നും ആഗ്രഹിക്കുന്നവര്ക്ക് അത് നടക്കുന്നതാണ്. വസ്തുക്കള്‍ അന്ന്യര്‍ കൈക്കലാക്കാതെ നോക്കണം. വിവാഹം നല്ല രീതിയില്‍ നടക്കും. വിവാഹ മോചനത്തില്‍ നിന്നും ഒഴിവാകേണ്ടതാണ്. തൊഴില്‍ മാറ്റത്തിലൂടെ വാസഗൃഹ മാറ്റത്തിനും യോഗം. പൊതുജനങ്ങളുടെ ആഗമനം മൂലം ഉദ്ധിഷ്ട്ടകാര്യങ്ങള്‍ സാധിക്കുന്നതാണ്. വീട്ടിലെ ലൈബ്രറി വിപുലീകരിക്കും. മന:ശ്ശാന്തിക്കുറയും കുടുംബത്തില്‍ ഇണയുമായി നല്ല ബന്ധം സ്ഥാപിക്കും.

വിദ്യാഭ്യാസം
4,9,11,12,3,8,5,2,7,10 ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതിന് സാധ്യത കുറവായതിനാല്‍ മുതിര്ന്നദവരുടെയും, ട്യുഷന്‍ നടത്തുന്നവരുടെയും, പഠിതാക്കളുടെയും കഠിനാദ്ധ്വാനവും, അവസരോചിതമായ പെരുമാറ്റവും, മൂത്ത സഹോദരങ്ങളുടെയും, പിതാവിന്റെുയും, അമ്മയുടെയും, അമ്മയുടെ ഇളയ സഹോദരങ്ങളുടെയും മൂത്തസഹോദരന്റെു ഭാര്യയുടെയും പ്രതികൂലാവസ്ഥകള്‍ തരണം ചെയ്യണം. ഒപ്പം പ്രണയ ബന്ധങ്ങളും, കൂട്ടുകെട്ടുകളും ഒഴിവാക്കുകയും ചെയ്യണം, ഈശ്വരഭജനത്തിലൂടെയും, കഠിനാദ്ധ്വാനത്തിലൂടെയും വിദ്യാവിജയം കരസ്ഥമാക്കുകയും വിദ്യാഭ്യാസം നിര്ത്താ തിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, മൂകാംബികയുടെയും, ഹനുമാന്‍ സ്വാമിയുടെയും, തിരുപ്പതി വെങ്കടാച്ചലപതിയുടെയും പ്രീതി സമ്പാദിച്ച് മുന്നോട്ടു പോകുക.

ധനവും തൊഴിലും
2,6,11,10,8,12,5,3,1,9 ഇവയെകൊണ്ടാണ് ചിന്തിക്കേണ്ടത്. തൊഴില്‍ മാറ്റവും, മേലധികാരികളുടെ അംഗീകാരവും പൊതുജന പ്രീതിയും. രാജ്യസ്‌നേഹിയായ താങ്കള്‍ രാജ്യ പുരോഗതിക്കുവേണ്ടി പല നല്ല നല്ല പദ്ധതികള്‍ കൊണ്ട് വരുമെങ്കിലും അവയെല്ലാം ചില ചരാത്മാക്കളുടെ പ്രവര്ത്ത നം മൂലം ലക്ഷ്യത്തിലെത്താന്‍ സാധ്യത കുറവാണ്. വിദേശ സഹായം കൊണ്ടും ധനകാര്യസ്ഥാപനങ്ങളുടെ സഹായം കൊണ്ടും പുതിയ പ്രോജക്റ്റുകള്‍ നടപ്പിലാക്കും. ഒക്ടോബര്‍ മുതല്‍ കാലം അനുകൂലമാണ്.

പ്രണയവും സാമൂഹിക ജീവിതവും പാര്‍ട്ട്‌ണര്‍ഷിപ്പ് വിജയ പരാജയം
2,5,11,7,6,10,1 (5,11,6,12) ഇവയെകൊണ്ട് ചിന്തിക്കുമ്പോള്‍ വളരെ നല്ല കുടുംബ ജീവിതവും, തൊഴിലിലും പുരോഗതിയുണ്ട്. അതിര്കവിഞ്ഞുള്ള ആത്മവിശ്വാസം ദോഷം വരുത്തി വയ്ക്കും. ഭാഷ്യവസ്തുക്കള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം.

ധനസ്ഥിതി, വ്യക്തിപരം, സ്ത്രീകള്‍


മത്സര വിജയം, പുണ്യദേവാലയ സന്ദര്ശളനം, ധനാഗമ മാര്ഗ്ഗവും.
ഉത്രാടം വിവാഹത്തിന് യോഗം, ചിരകാലാഭിലാഷം പൂവണിയും, പ്രിയപ്പെട്ടവരുടെ വിയോഗം.
തിരുവോണം സൗന്ദര്യ പിണക്കങ്ങള്‍ തീരും, ചെയ്തുപോയ തെറ്റു കുറ്റങ്ങളില്‍ പശ്ചാതപിക്കും, പുണ്യ ക്ഷേത്രങ്ങളില്‍ ഭജനമിരിക്കും.

പരിഹാരം എരിക്ക് നട്ട് വളര്ത്തുയക, ദരിദ്രര്ക്ക് അന്നദാനവും, വസ്ത്ര ദാനവും നടത്തുക,ഹനുമാന്‍ പ്രീതിയും, നീല,കറുപ്പ് എന്നീ വസ്ത്രങ്ങളും ധരിക്കുക.
order horoscope
കുംഭ
രാശി

ആരോഗ്യം

6,8,12,1,5,11 ഭാവങ്ങളുടെ സ്ഥിതി അനുസരിച്ചാണ് ചിന്ത നടത്തുന്നത്. ഗുണദോഷ സമ്രിശമായാണ് കാണുന്നത്. ചിലര്ക്ക് ജീവാപായവും, അപകടവുമുണ്ടാകാം. രാഹുവിനെയും, കേതുവിനെയും, ചോവ്വയെയും പ്രീതിപ്പെടുത്തുക.

ഗാര്‍ഹികം
3,12,10,5,1,9,7 എന്നീ ഭാവം കൊണ്ടാണ് ചിന്തിക്കുന്നത്. ഭൂസ്വത്തുക്കള്‍ വാങ്ങുന്നതിനും, വാഹനങ്ങള്‍ വാങ്ങുന്നതിനും യോഗമുണ്ട്. സെപ്റ്റംബറിന് ശേഷം ഗൃഹം മോഡിപിടിപ്പിക്കുന്നതിനും ആഡംബരവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിനും, തൊഴില്‍ മാറ്റത്തിലൂടെ വാസഗൃഹ മാറ്റത്തിനും, വിവാഹമോ, സന്താന ജനനമോ നടക്കുന്നതിനും യോഗം, പുതിയ അത്ഭുതകരമായ പ്രോജക്റ്റ് നടപ്പിലാക്കാനും യോഗം. അതീവ സന്തോഷകരമായ ജീവിതം നയിക്കാന്‍ കഴിയും.

വിദ്യാഭ്യാസം
4,9,11,12,3,8,5,2,7,10 എന്നീ ഭാവങ്ങള്‍ കൊണ്ടാണ് ചിന്തിക്കേണ്ടത്. ഉദ്ദേശിക്കുന്ന വിഷയം ലഭിക്കാന്‍ സാധ്യത കുറവായതിനാല്‍ രക്ഷകര്ത്താനക്കളുടെയും, പഠിപ്പിക്കുന്നവരുടെയും, വിദ്യാര്ത്ഥി കളുടെയും കഠിനാദ്ധ്വാനവും, അവസരോചിതമായ പെരുമാറ്റവും, ചിലരുടെ പ്രതികൂലാവസ്ഥകള്‍ തരണം ചെയ്യേണ്ടി വരും. ഒപ്പം പ്രണയബന്ധങ്ങളും, കൂട്ടുക്കെട്ടുകളും ഒഴിവാക്കുകയും വേണം. ഈശ്വര ഭജനത്തിലൂടെയും, കഠിനാദ്ധ്വാനത്തിലൂടെയും വിദ്യാ വിജയം കരസ്ഥമാക്കുക.

തൊഴിലും സാമ്പത്തികവും
2,6,11,8,12,5,3,10,1,9 ഇവയെ കൊണ്ടാണ് ചിന്തിക്കേണ്ടത്. തൊഴിലില്‍ പുരോഗതിയുണ്ടാകുന്ന കാലമാണ്, പൊതുജനങ്ങളുടെയും, മേലധികാരികളുടെയും പ്രീതി സംബാധിക്കും. ഒക്ടോബര്‍ മുതല്‍ സാമ്പത്തികമായി പിടിച്ചു നില്ക്കാ ന്‍ കഴിയും.

പ്രണയവും സാമൂഹിക ജീവിതവും പാര്‍ട്ട്‌ണര്‍ഷിപ്പ് വിജയ പരാജയം
2,5,11,7,6,10,1 (5,11,6,12) ചിന്തിക്കുമ്പോള്‍ വളരെ ഐശ്വര്യമായ കുടുംബ ജീവിതവും, തൊഴില്‍ ബന്ധവും ആയിപോകാന്‍ കഴിയും. പ്രണയങ്ങളുണ്ടാകും, ഭഷ്യ വിഷബാധക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യകം ശ്രദ്ധിക്കണം.ധനസ്ഥിതി, വ്യക്തിപരം, സ്ത്രീകള്‍

ഭൂമി സംബന്ധമായ പ്രമാണം കയ്യില്‍ വന്നുചേരും, പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് അപമാനിതരാകരുത്.
അവിട്ടം ചിരകലാഭിലാഷങ്ങള്‍ പൂവണിയും, വിവാഹം നടക്കും, സന്താനം ലഭിക്കും, ലഭിക്കുന്ന അവസരങ്ങള്‍ നന്നായി ഉപയോഗിക്കുക, ധന വരവിന്റെന തടസ്സങ്ങള്‍ അതി ജീവിക്കണം.
ചതയം മുടങ്ങികിടന്നിരുന്ന കാര്യങ്ങള്‍ പൂര്ത്തീ കരിക്കും പുണ്യ ദേവാലയ സന്ദര്ശുനം നടക്കും, തിരക്കുപിടിച്ചൊരു സമയമാണ്.
പരിഹാരങ്ങള്‍ മഞ്ഞ, നീല, വസ്ത്രങ്ങള്‍ ഉപയോഗിക്കുക. തേന്മാവ് നട്ടു നനക്കുക.

order horoscope
മീനം രാശി

ആരോഗ്യം

ആരോഗ്യപരമായി തികച്ചും നല്ല ഒരു വര്‍ഷമാണ് വരുവാന്‍ പോകുന്നത്. കുറച്ചു കാലമായ്‌ ശല്യം ചെയ്തിരുന്ന രോഗങ്ങളില്‍ നിന്ന് മുക്തി നേടും

ഗാര്‍ഹികം
3,12,10,5,1,9,7 എന്നീ ഭാവങ്ങള്‍ കൊണ്ടാണ് ചിന്തിക്കേണ്ടത്. ഭൂസ്വത്തുക്കള്‍ വാങ്ങുന്നതിനും, വാഹനങ്ങള്‍ വാങ്ങുന്നതിനും സെപ്റ്റംബറിന് ശേഷം ഗൃഹം മോഡിപിടിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനും സാധ്യത.

വിദ്യാഭ്യാസം
പ്രണയത്തിലകപ്പെടാനും പഠനം മതിയാക്കാനും സാധ്യത വരുന്നതിനാല്‍ മുതിര്ന്നലവരും ജാത്തകരും പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകള്ക്ക് അപഖ്യാതി കേള്ക്കാെന്‍ ഇടയുള്ളതിനാല്‍ ഒഴിഞ്ഞു നില്ക്കളണം. ഭക്ഷണങ്ങളിലും, കിടപ്പറയിലും പ്രത്യേകം ശ്രദ്ധിക്കണം. വാക്കുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം,

പ്രണയവും സാമൂഹിക ജീവിതവും.
പ്രണയമുണ്ടാകാനും അസൂയാലുക്കളുടെ ചതിയില്‌പ്പെംടാനും സാധ്യതയുള്ളതിനാല്‍ പ്രത്യേകം സൂക്ഷിക്കണം, കുടുംബ ജീവിതവും ധനവും തൊഴിലും ഗുണദോഷ സമ്രിശമായി തോന്നുന്നു.

ധനസ്ഥിതി, വ്യക്തിപരം, സ്ത്രീകള്‍

വിലപ്പെട്ട വിദേശ നിര്മ്മി ത വസ്തുക്കള്‍ പാരിതോഷികമായി ലഭിക്കും, സര്ക്കാിര്‍ ജോലി ലഭിക്കും ആഡംബര വസ്തുക്കള്‍ വാങ്ങും മധുര വാക്കുകള്‍ കേട്ട് അബദ്ധത്തില്‍ ചാടരുത്.പൂരുരുട്ടാതി തുടങ്ങിവച്ച കാര്യങ്ങള്‍ പൂര്ത്തീ കരിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും.

ഉതൃട്ടാതി നവീന ലൗകീക അനുഭൂതിയും, തീര്ഥാരടനവും. സദസ്സുകളില്‍ ശോഭിക്കുക, ലഹരി ഉപെഷിക്കുക, ആഗ്രഹങ്ങള്‍ സഫലീകരിക്കും.
രേവതി പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് വിജയിക്കും, ഉതൃട്ടാതിയിലെ കാര്യങ്ങള്‍ നിങ്ങള്ക്കും ബാധകമാണ്.

പരിഹാരം ആനയ്ക്ക് ഭക്ഷണം നല്കുളക, കാക്കക്ക് ഭക്ഷണം നല്കുങക, തേന്മാവ് നട്ട് വളര്ത്തു്ക, പശുവിന് ഭക്ഷണം നല്കുകക, മാട്ടിറച്ചി ഉപേഷിക്കുക.

 


കാര്‍ത്ത്യായനി ഗിരിജാ ദേവി

9497009188, 9562269188

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories