ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

2020 നിങ്ങളുടെ വർഷഫലം


2020 നിങ്ങളുടെ വർഷഫലം

 
മേടം രാശി

ഗുരുവിന്റെ ഭാഗ്യസ്ഥാനസ്ഥിതിയും കണ്ടകശനിയും അടുത്ത ഒരു വർഷം സമ്മിശ്ര ഫലം പ്രദാനം ചെയ്യും. കേതുവിന്റെ രാശി സ്ഥിതി ചെറിയതോതിലുള്ള വൈഷമ്യങ്ങൾ തന്നേക്കാം.

തൊഴിൽ
ഏപ്രിൽ മാസം വരെ തൊഴിൽ മാറ്റത്തിന് അനുകൂലമായിരിക്കും. ഏപ്രിൽ മുതൽ ജൂലൈ മാസം വരെ തൊഴിൽരംഗത്ത് ശ്രദ്ധ വേണ്ട സമയമാണ്. ഈ സമയത്ത് തൊഴിൽ മാറ്റത്തിന് ശ്രമിക്കരുത്. മേലുദ്യോഗസ്ഥരുടെ സംസാരിക്കുമ്പോൾ ശ്രദ്ധ പുലർത്തേണ്ടതാണ്. ജൂലൈ മുതൽ നവംബർ വരെ കാര്യങ്ങൾ അനുകൂലമായിരിക്കും. ശനിയുടെ അനിഷ്ട സ്ഥാന സ്ഥിതി എല്ലാ കർമ്മങ്ങളിലും തടസ്സം നൽകിയേക്കും.

സാമ്പത്തികം
ധന സ്ഥിതി മെച്ചപ്പെടുന്ന ഒരു വർഷമാണിത്. എന്നിരുന്നാലും ഏപ്രിൽ മാസം മുതൽ ജൂൺ മാസം വരെ നിക്ഷേപങ്ങളിലോ ഊഹ കച്ചവടങ്ങളിലോ ധനം മുടക്കരുത്. കടം കൊടുക്കുക, ജാമ്യം നിൽക്കുക തുടങ്ങിയ നിന്ന് അകന്നു നിൽക്കുക. ജൂലൈ മുതൽ നവംബർ വരെയുള്ള സമയം വളരെ അനുകൂലമായിരിക്കും. എന്നിരുന്നാലും ശനിയുടെ രാശിസ്ഥിതി ചെറിയ വൈഷമ്യങ്ങൾ തന്നേക്കാം.

ഇടവം

ഗുരുവിന്റെ അഷ്ടമ രാശി സ്ഥിതിയും ശനിയുടെ ഭാഗ്യസ്ഥാന സ്ഥിതിയും അടുത്ത ഒരു വർഷം അത്ര അനുകൂലമല്ലെന്നു തന്നെ പറയേണ്ടി വരും. എന്നിരുന്നാലും ഗുരുവിൻറെ അതിചാരങ്ങൾ അനുകൂലന ഫലങ്ങൾ നൽകിയേക്കും.

തൊഴിൽ
ഏപ്രിൽ മാസം വരെ തൊഴിൽ മാറ്റ് തീരെ അനുകൂലമല്ല. ഏപ്രിൽ മാസം മുതൽ ജൂലൈ മാസം വരെ തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും. ഈ സമയം മാറ്റങ്ങൾക്ക് അനുയോജ്യമാണ്. പക്ഷേ ശനിസ്ഥിതി അനുകൂലമല്ലാത്ത കൊണ്ട് ശ്രദ്ധിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക. ജൂലൈ മുതൽ നവംബർ വരെ കാര്യങ്ങൾ അത്ര അനുകൂലമായിരിക്കില്ല. ശത്രുക്കളുടെ ഒഴിളിയാക്രമണങ്ങൾ കർമ്മരംഗത്ത് ഉണ്ടായേക്കാം.

സാമ്പത്തികം
സാമ്പത്തിക രംഗത്ത് വെല്ലുവിളികൾ നേരിട്ടേക്കാം. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഈ കാലയളവിൽ ആവശ്യമായി വന്നേക്കാം. നിക്ഷേപങ്ങളിലോ ഊഹ കച്ചവടങ്ങളിലോ പണം ഇറക്കരുത്. ചെലവുകൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ജൂലൈ മുതൽ നവംബർ വരെയുള്ള കാലം കുറച്ച് അനുകൂലമായിരിക്കും. എന്നിരുന്നാലും ധന ഇടപാടുകളിൽ ശ്രദ്ധ പുലർത്തേണ്ടതാണ്.



മിഥുനം

ഗുരുവിന്റെ ഏഴാം രാശിസ്ഥിതിയും ശനിയുടെ അഷ്ടമ രാശിസ്ഥിതിയും അടുത്ത ഒരു വർഷം സമ്മിശ്രഫലങ്ങളായിരിക്കും പ്രദാനം ചെയ്യുന്നത്. എന്നിരുന്നാലും ഗുണഫലങ്ങൾ ഏറിയിരിക്കും. കേതുവിന്റെ ഏഴാം ഭാവ സ്ഥിതി ചെറിയ തോതിൽ പ്രതികൂല ഫലങ്ങൾ തന്നേക്കാം.

തൊഴിൽ
ഏപ്രിൽ മാസം മുതൽ കർമ്മരംഗത്ത് അനുകൂല മാറ്റങ്ങൾക്ക് അനുയോജ്യമായിരിക്കും. ഏപ്രിൽ മാസം മുതൽ ജൂലൈ വരെ തൊഴിൽ രംഗത്ത് ശ്രദ്ധ വേണ്ട സമയമാണ്. അനാവശ്യ അവധികൾ ഒഴിവാക്കേണ്ടതാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതികൂല നിലപാടുകൾ എടുത്തേക്കാം. നവംബറിനു ശേഷം കർമ്മ രംഗത്ത് പുരോഗതി വന്നേക്കാം

സാമ്പത്തികം
കഴിഞ്ഞ കാലഘട്ടങ്ങളിലേക്കാൾ സാമ്പത്തിക ഉന്നതിയുണ്ടാകുന്ന ഒരു വർഷംമാണിത്. പക്ഷേ ഏപ്രിൽ മാസം മുതൽ ജൂലൈ മാസം വരെ ധന നിക്ഷേപങ്ങൾക്കോ ഊഹക്കച്ചവടത്തിനോ മുതിരരുത്. അറിയാത്ത മേഖലകളിലും പങ്കാളിത്ത സംരംഭങ്ങളിലും ധനം മുടക്കുന്നത് നഷ്ടം തന്നേക്കാം. ജൂലൈ മുതൽ നവംബർ വരെ ധനപരമായി പുരോഗതി ദൃശ്യമാകും. ശനിയുടെ അഷ്ടമരാശി സ്ഥിതി ആരോഗ്യവുമായി ബന്ധപ്പെട്ട ചെലവുകൾ ഉണ്ടാക്കിയേക്കാം.

കർക്കിടകം

ഗുരുവിന്റെ ആറാം ഭാവാധിപത്യം പ്രതികൂല ഫലങ്ങൾ പ്രദാനം ചെയ്യുമ്പോൾ ഏഴിലെ ശനി പ്രതികൂല ഫലങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചേക്കാം. എന്നിരുന്നാലും കേതുവിനെ ആറാം രാശിസ്ഥിതി അനുകൂല്യങ്ങൾ തന്നേക്കാം.

തൊഴിൽ
ഏപ്രിൽ മാസം വരെ കർമ്മരംഗത്ത് വെല്ലുവിളികൾ നൽകുന്ന സമയമാണ്. താൽപര്യമില്ലാത്ത ഉത്തരവാദിത്തങ്ങൾ വന്നു ചേരുവാനും ജോലി ഭാരമേറിയ വിഭാഗങ്ങളിലേക്ക് മാറ്റം ഉണ്ടാവാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ഈ ഏപ്രിൽ മുതൽ ജൂലൈ വരെ കർമ്മരംഗത്ത് നല്ല സമയമായിരിക്കും. തടയപ്പെട്ട പദവികളോ അധികാരങ്ങളോ കിട്ടിയേക്കാം. ജൂലൈ മുതൽ നവംബർ വരെ കർമ്മരംഗത്ത് ശ്രദ്ധ വേണ്ട സമയമാണ്. ഈ കാലയളവിൽ തൊഴിൽ മാറ്റത്തിന് ശ്രമിക്കാതെ ഇരിക്കുന്നതാണ് നല്ലത്.

സാമ്പത്തികം
ധനപരമായ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണ്ട സമയമാണിത്. നഷ്ടസാദ്ധ്യതയുള്ള നിക്ഷേപങ്ങളിൽ ധനം ഇറക്കാതിരിക്കുക. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയത്ത് കാര്യങ്ങൾ മെച്ചപ്പെടുമെങ്കിലും നിക്ഷേപങ്ങളിൽ ധനം മുടക്കാതെ ഇരിക്കുന്നതാണ് നല്ലത്. ജാമ്യം നിൽക്കുക കടം കൊടുക്കുക എന്നിവ ഒഴിവാക്കേണ്ടതാണ്. ജാതകത്തിൽ വ്യാഴത്തിനും ശനിക്കും ബലമുണ്ടെങ്കിൽ ക്ലേശങ്ങൾ കുറഞ്ഞിരിക്കും.



ചിങ്ങം

അഞ്ചിലെ ഗുരുവും ആറിലെ ശനിയും അനുകൂല ഫലങ്ങൾ പ്രദാനം ചെയ്യുന്ന ഒരു വർഷമാണിത്. എന്നിരുന്നാലും ഗുരുവിനെ അതിചാര സമയങ്ങളിൽ ശ്രദ്ധ വേണ്ടി വന്നേക്കാം.

തൊഴിൽ
ഏപ്രിൽ മാസം വരെ കർമ്മ രംഗത്ത് പുരോഗതിയും അംഗീകാരങ്ങളും ലഭിച്ചേക്കാം. ശത്രുക്കൾക്കും മേൽ വിജയം വരിക്കുവാൻ സാധിക്കും. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയം ജോലിയിൽ അലസത എന്നിവ അനുഭവപ്പെട്ടേക്കാം. ഈ സമയത്ത് ജോലി മാറ്റത്തിനും ശ്രമിക്കാതെയിരിക്കുന്നതാണ് ഉത്തമം. ജൂലൈ മുതൽ നവംബർ വരെയുള്ള കാര്യങ്ങൾ അനുകൂലമായിരിക്കും. പുതിയ പദ്ധതികൾ നടപ്പിലാക്കി പ്രശംസ ലഭിക്കാനുള്ള സാധ്യതയുണ്ട്. നവംബറിന് ശേഷം കർമ്മ രംഗത്ത് ശ്രദ്ധ ആവശ്യമുള്ള സമയം ആയിരിക്കും.

സാമ്പത്തികം
ധനപരമായി കുറച്ച് അനുകൂലമാണെങ്കിലും ചിലവുകളിൽ ശ്രദ്ധ അനിവാര്യമാണ്. ഏപ്രിൽ വരെ നിക്ഷേപങ്ങൾക്ക് അനുകൂലമാണ്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ നിക്ഷേപങ്ങളിലും ഊഹ കച്ചവടങ്ങളിലും പണം മുടക്കുന്നത് ശ്രദ്ധിച്ചു വേണം. അപ്രതീക്ഷിത ധനനഷ്ടങ്ങൾ വന്നേക്കാം. ജൂലൈ മുതൽ നവംബർ വരെ ധനപരമായി അനുകൂലമായിരിക്കും.

കന്നി

ഗുരുവിന്റെ നാലാം ഭാവ സ്ഥിതി കഴിഞ്ഞ പ്രതികൂല സമയങ്ങളേക്കാൾ എന്തുകൊണ്ടും നല്ലതാണ്. പക്ഷേ ശനിയുടെ അഞ്ചാം ഭാവസ്ഥിതിയും കൂടിയാകുമ്പോൾ കാര്യങ്ങൾ വളരെ അനുകൂലമല്ല. സമ്മിശ്രഗുണങ്ങൾ ആയിരിക്കും ലഭിക്കുന്നത്‌.

തൊഴിൽ
കർമ്മരംഗത്തെ അനിശ്ചിതാവസ്ഥയിൽ നിന്ന് മോചനം ലഭിക്കും. പുതിയ ചുമതലകൾ വന്നുചേർന്നേക്കാം. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയം കുറച്ച് അനുകൂലമാണ്. ഉദ്യോഗക്കയറ്റമോ അംഗീകാരമോ ലഭിച്ചേക്കാം. പുതിയ പദ്ധതികളിൽ ബൗദ്ധിക സംഭാവനകൾ നൽകാൻ സാധിച്ചേക്കും. ജൂലൈ മുതൽ നവംബർ വരെയുള്ള കാലഘട്ടത്തിൽ ജോലി മാറ്റത്തിന് ശ്രമിക്കാതിരിക്കുന്നതായിരിക്കും നല്ലത്. സഹപ്രവർത്തകരുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്.

സാമ്പത്തികം
കഴിഞ്ഞ കാലഘട്ടത്തക്കാൾ കുറച്ച് അനുകൂലമായ സമയം ആണെന്ന് പറയാൻ കഴിയും. അനാവശ്യ നിക്ഷേപങ്ങൾ, ഊഹകച്ചവടങ്ങൾ എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. ഏപ്രിൽമുതൽ ജൂലൈ വരേയുള്ള സമയത്ത് തടഞ്ഞു വെയ്ക്കപ്പെട്ട ധനമോ കൊടുത്ത ധനമോ തിരികേ ലഭിച്ചേക്കാം.കൂട്ടുകാർക്കോ ബന്ധുക്കൾക്കോ ജാമ്യം നിൽക്കുക, കടം കൊടുക്കുക എന്നിവ ഒഴിവായാൽ നന്ന്. ജൂലൈ മുതൽ നവംബർ വരെയുള്ള സമയത്ത് സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതാണ്.

തുലാം

ഗുരുവിന്റെ മൂന്നാം രാശി സ്ഥിതി അനുകൂലമല്ല. കൂടാതെ ശനിയുടെ കണ്ടക സ്ഥിതിയും കാര്യങ്ങൾ ദുഷ്കരമാക്കും. വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടം വരുവാൻ പോകുന്നത്. പ്രാർത്ഥനകൾ കൊണ്ടും മനോധൈര്യം കൊണ്ടും പ്രതികൂല അവസ്ഥകളെ മറികടക്കാവുതാണ്.

തൊഴിൽ
തൊഴിൽരംഗത്ത് ഒരു മാറ്റം ഉണ്ടായേക്കാം. കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയം കുറച്ചു ഭേദം ആയിരിക്കും. സഹപ്രവർത്തകരുടെ നിസ്സഹകരണം മനസ്സിനെ വിഷമിപ്പിച്ചേക്കാം. വളരെ ശ്രദ്ധയോടെ മുന്നേറേണ്ട സമയമാണിത്. ജൂലൈ മുതൽ നവംബർ വരെ കർമ്മരംഗത്ത് ചിട്ടയായ പ്രവർത്തനങ്ങൾ നടത്തി മുന്നോട്ടു പോകേണ്ടതാണ്. എല്ലാ മേഖലയിലും അച്ചടക്കം പുലർത്തേണ്ടത് അനിവാര്യമാണ്.

സാമ്പത്തികം
ധനപരമായ കാര്യങ്ങളിൽ അതീവ ശ്രദ്ധയോടെ മാത്രം മുന്നോട്ട് പോവുക. മാതാവിനോ ബന്ധുക്കൾക്കോ വേണ്ടി ധനം മുടക്കേണ്ടി വന്നേക്കാം. നിക്ഷേപങ്ങളിലോ അറിയാത്ത മേഖലകളിലോ നിക്ഷേപങ്ങൾ നടത്തരുത്. ലോൺ, ക്രെഡിറ്റ് കാർഡ് ഉപയോഗം വളരെ സൂക്ഷിച്ചു മാത്രം ചെയ്യുക.

വൃശ്ചികം

ഗുരുവിൻറെ രണ്ടാം രാശി സ്ഥിതിയും ശനിയുടെ മൂന്നാം രാശിസ്ഥിതിയും ഈ വർഷം ഭാഗ്യാനുഭവങ്ങൾ തന്നേക്കും. കുറച്ചുകാലമായി അനുഭവിക്കുന്ന പ്രശ്നങ്ങളിൽനിന്ന് നിന്നും കഷ്ടപ്പാടുകളിൽ നിന്നും മോചനം ലഭിച്ചേക്കും.

തൊഴിൽ
കർമ്മരംഗത്തുണ്ടായിരുന്ന എതിരാളികൾ നിഷ്പ്രഭമായി പോകും. മത്സരങ്ങളിൽ വിജയം വരിക്കാനാവും. പ്രമോഷനോ ശബള വർദ്ധനയോ പ്രതീക്ഷിക്കാവുന്നതാണ്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയം അത്ര അനുകൂലമല്ല. പ്രവർത്തകരുടെ ഭാഗത്തുനിന്നും നിസ്സഹകരണം ഉണ്ടായേക്കാം. ജോലിയിൽ കഠിനാദ്ധ്വാനം വേണ്ടി വന്നേക്കാം. ജൂലൈ മുതൽ നവംബർ വരെ നല്ല സമയം ആയതുകൊണ്ട് തൊഴിൽ മാറ്റത്തിനോ പുതിയ സംരംഭങ്ങൾക്കോ ശ്രമിക്കാവുന്നതാണ്.

സാമ്പത്തികം
അപ്രതീക്ഷിത ധന ലാഭമുണ്ടാകുവാൻ സാധ്യതകാണുന്നു. വ്യക്തമായ നിരീക്ഷണങ്ങൾ നടത്തി ധന നിക്ഷേപങ്ങൾ നടത്താവുന്നതാണ്. ഏപ്രിൽ മുതൽ ജൂലൈ വരെ ചിലവുകൾ ശ്രദ്ധിക്കേണ്ടതാണ്. ഊഹകച്ചവടങ്ങളിൽ ധനം നിക്ഷേപിക്കാതിരിക്കുന്നതാണ് ബുദ്ധി. ജൂലൈ മുതൽ നവംബർ വരെ കാര്യങ്ങൾ അനുകൂലമായിരിക്കും.


ധനു

ഗുരുവിനെ ലഗ്ന സ്ഥിതിയും ശനിയുടെ രണ്ടാം ഭാവ സ്ഥിതിയും അത്ര അനുകൂലമല്ല. എങ്കിലും കഴിഞ്ഞ കാലങ്ങൾ മെച്ചമായിരിക്കും. എല്ലാ മേഖലയിലും അച്ചടക്കവും ശ്രദ്ധയും ആവശ്യമായ സമയമാണിത്.

തൊഴിൽ
തൊഴിൽ മാറ്റത്തിന് അനുകൂലമല്ലാത്ത സമയമാണിത്. താൽപര്യമില്ലാത്ത ഭാഗങ്ങളിലേക്ക് ജോലിമാറ്റമുണ്ടായാൽ അത്ഭുതപ്പെടാനില്ല. അലസത, ശ്രദ്ധക്കുറവ് മുതലായവ സംഭവിക്കാതെ സൂക്ഷിക്കേണ്ടതാണ്. ഏപ്രിൽ മുതൽ ജൂലൈ വരെ കർമ്മരംഗത്ത് പുരോഗതി ഉണ്ടാകും ശത്രുക്കളുടെ മേൽ വിജയം കൈവരിക്കാനാകും. എന്നിരുന്നാലും ശ്രദ്ധ വേണ്ട സമയം തന്നെയാണിത്. ജൂലൈ മുതൽ നവംബർ വരെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടമായിരിക്കും. ശ്രദ്ധയോടെ മുന്നേറുക.

സാമ്പത്തികം
നിക്ഷേപങ്ങൾക്കും ഊഹകച്ചവടവും അനുകൂലമായ സമയമല്ലിത്. ചിലവുകൾ കുറയ്ക്കുവാൻ സാധിക്കുമെങ്കിലും ധന വരവിൽ ഏറ്റക്കുറച്ചിൽ അനുഭവപ്പെട്ടേക്കാം. ഏപ്രിൽ മുതൽ ജൂലൈ വരെ ധനവരവ് പുഷ്ടിപ്പെട്ടേക്കും. കിട്ടാനുളള ധനം ലഭിച്ചേക്കാം. ജൂലൈ മുതൽ നവംബർ വരെ സാമ്പത്തിക രംഗത്ത് വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ശ്രദ്ധ ആവശ്യമുള്ള സമയമാണിത്.

മകരം

ഗുരുവിന്റെ പന്ത്രണ്ടാം രാശിസ്ഥിതിയും ശനിയുടെ ലഗ്ന സ്ഥിതിയും അനുകൂലമല്ലെന്ന് പറയേണ്ടിവരും. എല്ലാ രംഗത്തും ദൈവാധീന കുറവ് ദൃശ്യമാകും. വെല്ലുവിളികളെ മനോധൈര്യത്തോടെ നേരിടുക.

തൊഴിൽ
കർമ്മരംഗത്ത് വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടമാണ് വരുന്നത്. ജോലി മാറ്റത്തിന് ശ്രമിക്കാതിരിക്കുകയാണ് നല്ലത്. ദൂരത്തേക്കു തൊഴിൽ മാറ്റം കിട്ടുവാൻ സാധ്യത കാണുന്നു. ഏപ്രിൽ മുതൽ ജൂലൈ വരെ പദ്ധതികളിൽ നിയന്ത്രണം വരുത്തുവാൻ സാധിക്കുമെങ്കിലും സഹപ്രവർത്തകരുടെ സഹകരണം ഇല്ലായ്മ വിഷമിപ്പിച്ചേക്കാം. മേലുദ്യോഗസ്ഥരോടുള്ള ആശയവിനിമയത്തിൽ ശ്രദ്ധ ആവശ്യമാണ്. ജൂലൈ മുതൽ നവംബർ വരെ കുറച്ച് ശ്രദ്ധ വേണ്ട സമയമാണ്. ജോലിയിൽ ശ്രദ്ധയും കഴിവും പരമാവധി ഉപയോഗിക്കുക. സഹപ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്തുക.

സാമ്പത്തികം
ധന ചിലവ് കൂടുതൽ ഉണ്ടാകുന്ന സമയമാണ് വരുവാൻ പോകുന്നത്. വരവും ചിലവും സന്തുലിതമാക്കുവാൻ ക്ലേശിക്കേണ്ടതായി വന്നേക്കാം. ഏപ്രിൽ മുതൽ ജൂലൈ വരെ ധനവരവ് കൂടിയെങ്കിലും ചിലവും വർദ്ധിക്കുവാൻ ഇടയുണ്ട്. കൃത്യമായ സാമ്പത്തിക ആസൂത്രണം അനിവാര്യമായിരിക്കും. ജൂലൈ മുതൽ നവംബർ വരെ നിക്ഷേപങ്ങൾക്ക് ഊഹക്കച്ചവടവും ശ്രമിക്കാതെ ഇരിക്കുന്നതാണ് ഉത്തമം.

കുംഭം

ഗുരുവിന്റെ അഭീഷ്ട ഭാവസ്ഥിതിയും ശനിയുടെ പന്ത്രണ്ടാം രാശിസ്ഥിതിയും സമ്മിശ്ര ഫലം നൽകും. കഴിഞ്ഞകാലത്തേക്കാൾ ഭാഗ്യാനുഭവം കൂടിയിരിക്കുമെങ്കിലും അലച്ചിലും യാത്രാക്ലേശവും അനുഭവപ്പെട്ടേക്കാം.

തൊഴിൽ
കർമ്മരംഗത്ത് പുരോഗതി ദൃശ്യമാകും. ഉദ്യോഗ കയറ്റത്തിനോ ശമ്പള വർദ്ധനവിനോ സാധ്യതകാണുന്നു. ഏപ്രിൽ മുതൽ ജൂലൈ വരെ കർമ്മപരമായി അത്ര അനുകൂലമല്ല. ഈ കാലയളവിൽ ജോലി മാറ്റത്തിന് ശ്രമിക്കാതിരിക്കുകയാണ് ഉത്തമം. കർമ്മസംബന്ധമായി ദൂരയാത്ര വേണ്ടിവന്നേക്കാം. ജൂലൈ മുതൽ നവംബർ വരെ സമയം അനുകൂലമായതു കൊണ്ട് ജോലി മാറ്റത്തിന് ശ്രമിക്കാവുന്നതാണ്.

സാമ്പത്തികം
ധനപരമായി കഴിഞ്ഞ കാലത്തേക്കാൾ ഭേദപ്പെട്ട കാലമാണിത്. നഷ്ടപ്പെട്ടെന്നു കരുതിയ ധനം തിരികെ ലഭിച്ചേക്കാം. ഏപ്രിൽ മുതൽ ജൂലൈ വരെ ധനപരമായി നല്ല സമയമല്ലാത്തതു കൊണ്ട് നിക്ഷേപങ്ങൾക്കോ ഊഹക്കച്ചവടക്കൾക്കോ ശ്രമിക്കരുത്. ജൂലൈ മുതൽ നവംബർ വരെ കാര്യങ്ങൾ അനുകൂലമായിരിക്കും. വളരെ കാലമായി ആഗ്രഹിച്ചിരുന്ന മേഖലയിൽ ധനം മുടുക്കുവാൻ സാധ്യതകാണുന്നു. ധനവിനിയോഗത്തിൽ ശ്രദ്ധ പുലർത്തേണ്ടതാണ്.

മീനം

ഗുരു പത്തിലേയ്ക്കും ശനി പതിനൊന്നിലേക്കും കടക്കുന്ന കാലഘട്ടമാണിത്. അതുകൊണ്ട് സമ്മിശ്ര ഫലങ്ങൾ ആയിരിക്കും ലഭിക്കുന്നത്. നഷ്ടപ്പെട്ട പ്രതാപങ്ങൾ തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ഗുരുസ്ഥാനീയരുടെ അപ്രീതിക്ക് പാത്രമാക്കേണ്ടി വന്നേക്കും.

തൊഴിൽ
കർമ്മപരമായി കുറച്ച് കഷ്ടപ്പാടുകൾ നേരിടേണ്ടിവരുന്ന വർഷമാണിത്. ജോലിയിൽ അധികാരസ്ഥാനത്ത് എത്തുമെങ്കിലും അതിന് കഠിനാധ്വാനം വേണ്ടിവന്നേക്കും. യഥാസമയം പദ്ധതികൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ പുലർത്തേണ്ടതാണ്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള നല്ല സമയമാണ്. അംഗീകാരങ്ങളും പ്രശംസയും ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രോത്സാഹനവും അഭിനന്ദനവും ലഭിച്ചേക്കും. ജൂലൈ മുതൽ നവംബർ വരെ കർമ്മരംഗത്ത് ശ്രദ്ധ വേണ്ട സമയമാണ്. സമയബന്ധിതമായി പദ്ധതികൾ തീർക്കാൻ കഠിനാധ്വാനം വേണ്ടിവന്നേക്കും.

സാമ്പത്തികം
ധന വിനിയോഗത്തിൽ ശ്രദ്ധ ആവശ്യമായ സമയമാണിത്. ചിലസമയങ്ങളിൽ അപ്രതീക്ഷിത നഷ്ടങ്ങൾ വന്നേക്കാം. ഊഹ കച്ചവടങ്ങളിൽ പ്രതീക്ഷിക്കുന്ന ലാഭം ലഭിച്ചെന്നുവരില്ല. ഏപ്രിൽ മുതൽ ജൂലൈ വരെ ധനപരമായി അനുകൂലമാണ്. എന്നിരുന്നാലും നിക്ഷേപങ്ങളിൽ ശ്രദ്ധ അനിവാര്യമാണ്.



Astro Guruj

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories