ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഈ വ്യാഴമാറ്റം നിങ്ങളെങ്ങനെ?


ഈ വ്യാഴമാറ്റം നിങ്ങളെങ്ങനെ?

 
ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചന സന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

ദേവന്മാരുടെയും ഋഷിമാരുടേയും ഗുരുവും സ്വർണ്ണ നിറമാർന്ന ഒരു മഹാ ജ്‍ഞാനിയും ബുദ്ധിമാനുമായ മൂന്നു ലോകത്തിൻ്റെ നായകനുമായ ബൃഹസ്പതിയെ നമിക്കുന്നു.

ഗ്രഹങ്ങളിൽ ഏറ്റവും വലുപ്പമുള്ള ഗുരു (വ്യാഴം) സ്വാതിക ഗുണങ്ങൾ ഏറ്റവും കൂടുതൽ പ്രദാനം ചെയ്യുന്ന ഗ്രഹം കൂടിയാണ്. ബുദ്ധിവികാസം, ചിന്താശക്തി,അന്തസ്സ്, ആഭിജാത്യം, സാമ്പത്തികസ്ഥിരത, കുടുംബഭദ്രത, സന്താനഭാഗ്യം തുടങ്ങിയ പല ഗുണങ്ങളും വ്യാഴം പ്രദാനം ചെയ്യുന്നു.

2019 നവംബർ ആദ്യ ആഴ്ചയിൽ ഗുരു വൃശ്ചികരാശിയിൽ നിന്ന് സ്വക്ഷേത്രമായ ധനുവിലേക്ക് കടക്കുന്നു. ഈ മാറ്റം എപ്രകാരം ഓരോ രാശിക്കാരേയും സ്വാധീനിക്കുന്നുവെന്ന് പരിശോധിക്കാം. കൂടുതൽ വിശദമായ പ്രവചനങ്ങൾക്ക് ഗുരുവിനെ ഗോചര പ്രവചന റിപ്പോർട്ട് നോക്കേണ്ടതാണ്. വ്യാഴം ഒരു രാശിയിൽ ഏകദേശം ഒരു വർഷമാണ് സഞ്ചരിക്കുന്നത് അതുകൊണ്ട് ഒരു വർഷത്തെ സാമാന്യഫലമാണിത്.മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തികയുടെ ആദ്യത്തെ 15 നാഴിക)
ഒരു വർഷക്കാലമായി അനുഭവിച്ചിരുന്ന ദുഃഖങ്ങൾക്കും പ്രശ്നങ്ങൾക്കും മാറുവാൻ പോകുകയാണ്. അസുഖങ്ങളിൽ നിന്നു മോചനമുണ്ടാകും. മനസ്സിനുസ്വസ്ഥതയും സമാധാനവും ലഭിക്കും. പ്രമോഷൻ, ശമ്പള വർദ്ധനവ് ഇവ പ്രതീക്ഷിക്കാം. നിയമ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കാൻസാധ്യതയുണ്ട്. പണം നിക്ഷേപിക്കാനും ഭാവിയിലേക്ക് പദ്ധതികൾ ആസൂത്രണം ചെയ്യുവാനുമുള്ള സമയമാണിത്. ഏപ്രിൽ, മെയ് മാസങ്ങളിൽ പ്രതികൂലാവസ്ഥ അനുഭവപ്പെട്ടേക്കാം. ആ മാസങ്ങളിൽ ജോലി മാറ്റത്തിനും അനാവശ്യ നിക്ഷേപങ്ങൾക്കും ശ്രമിക്കരുത്. പൊതുവേ അനുകൂല അവസ്ഥ ആയതുകൊണ്ട് ഗുണഫലങ്ങൾ കൂടുവാൻ വിഷ്ണുക്ഷേത്രത്തിൽ ജന്മനാളുതോറും തുളസിമാല ചാർത്തുക്കുക. മറ്റു മതസ്ഥർ പിതാവിൻറെ ദേവാലയങ്ങളിൽ ആരാധന നടത്തുന്നത് ഗുണഫലങ്ങൾ ഏറും.

ഇടവം രാശി (കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി)
വരുന്ന ഒരു വർഷം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ഇപ്രകാരമുള്ള സമയങ്ങളെ മനോധൈര്യത്തോടും പ്രാർത്ഥനയോറടും നേരിടുകയാണ് വേണ്ടത്.കഠിനമായ അസുഖങ്ങളെക്കുറിച്ച് ഒർത്ത് വ്യസനിച്ചേക്കാം. കൃത്യമായ സമയത്ത് വൈദ്യപരിശോധനയും ഒഷധസേവയും ചെയ്യേണ്ടതാണ്. ജോലി മാറ്റത്തിനും നിക്ഷേപങ്ങക്കും ശ്രമിക്കരുത്. സുഹൃത്തുക്കൾക്ക് ജാമ്യം നിൽക്കുന്നതും കടം കൊടുക്കുന്നതും ഒരുപക്ഷേ കുഴപ്പങ്ങളിൽ ചാടിച്ചേക്കാം. കേസുകളും നിയമപ്രശ്നങ്ങൾ വരാതെ സൂക്ഷിക്കുക. ഏപ്രിൽ, മെയ് മാസങ്ങൾ കുറച്ച് അനുകൂലമായിരിക്കും. അസുഖങ്ങൾക്ക് കുറവും ആശ്വാസവും ലഭിക്കും. വിഷ്ണു ക്ഷേത്രദർശനം എല്ലാ വ്യാഴാഴ്ചയും നടത്തുക. പുരുഷസൂക്ത പുഷ്പാഞ്ജലി ജന്മനാളുതോറും കഴിക്കുക. വിഷ്ണു സഹസ്രനാമം ജപിക്കുന്നതും നാരായണീയം വായിക്കുന്നത് ഗുണകരമാണ്. മറ്റു മതസ്ഥർ ആഴ്ചയിൽ ഒരു ദിവസം ആരാധനാലയത്തിൽ പോയി പ്രാർത്ഥിക്കുക. ജന്മനാളിൽ ആരാധനാലയത്തിൽ പറഞ്ഞിട്ടുള്ള വഴിപാട് കഴിക്കേണ്ടതാണ്. യോഗ ധ്യാനം എന്നിവ ഗുണകരമായിരിക്കും.

മിഥുനം രാശി (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക)
ഗുരുവിനെ ഏഴിലേയ്ക്കുള്ള മാറ്റം തികച്ചും അനുകൂലമാണ്. മാനസികമായി ഒരു ഉണർവ് അനുഭവപ്പെടും. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മോചനം പ്രതീക്ഷിക്കാം. എതിരാളികളുടെ മേൽക്കൈയ്ക്ക് അയവുണ്ടാകും. ചിലസമയങ്ങളിൽ എതിരാളികളെ നിഷ്പ്രഭമാക്കുവാനും സാധിക്കും. ജോലിക്കയറ്റം, അനുകൂല സ്ഥലത്തേക്ക് മാറ്റം ഇവ പ്രതീക്ഷിക്കാം. ജീവിതപങ്കാളിയുമായി സ്നേഹം പങ്കിടാൻ സാധിക്കും. ശാന്തിയും സമാധാനവും അനുഭവപ്പെടും. നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സമയമാണിത്. ലക്ഷ്മീ നാരായണ ക്ഷേത്രദർശനം ഗുണഫലങ്ങൾ തരും. ജന്മനാളിൽ വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിക്കുന്നത് ഉത്തമമാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ കുറച്ച് ശ്രദ്ധ ആവശ്യമായി വരും. ഈ സമയങ്ങളിൽ വൈദ്യ പരിശോധന കൃത്യമായി നടത്തേണ്ടതാണ്.

കർക്കിടകം രാശി(പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം)
കുറച്ചു ശ്രദ്ധ വേണ്ട സമയമാണ് വരുന്നത്. എല്ലാരംഗത്തും ശ്രദ്ധയുംകരുതലും വേണ്ടിവന്നേക്കാം. തൊഴിൽ രംഗം മാറുവാൻ ശ്രമിക്കുന്നത് നല്ലതല്ല. ഒരു വർഷക്കാലം നിലവിലെ തൊഴിലിൽ പിടിച്ചു നിൽക്കേണ്ടതാണ്. വെല്ലുവിളികൾ സമചിത്തതയോടെ നേരിടുക. നിക്ഷേപങ്ങളിൽ പണം മുടക്കാതിരിക്കുന്നതാണ് നല്ലത്. കടം കൊടുക്കുക, ജാമ്യം നിൽക്കുക എന്നിവയിൽ നഷ്ടം നേടി തന്നേക്കാം. വിഷ്ണുക്ഷേത്രദർശനം വ്യാഴാഴ്ചതോറും നടത്തി മാസത്തിൽ ജന്മ നാള് തോറും താമരപ്പൂ മാലയോ നൽകുക. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്. മറ്റു മതസ്ഥർ എല്ലാ ആഴ്ചയിലും ആരാധനാലയങ്ങളിൽ ദർശനം നടത്തി ജന്മ നാള് തോറും വഴിപാടുകൾ കഴിക്കുക. ഏപ്രിൽ, മെയ് മാസങ്ങളിൽ കഷ്ടപ്പാടുകൾക്ക് ഉണ്ടാകാം.

ചിങ്ങം രാശി (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക)
താരതമ്യേന ഗുണഫലങ്ങൾ നൽകുന്ന ഒരു വർഷമാണ് വരുവാൻ പോകുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്ന പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. മാനസിക വിഷമതകൾ ഇല്ലാതെയാവുന്നു ഒപ്പം ജീവിതത്തിൽ പ്രതീക്ഷയും നാമ്പിടും. ജോലി മാറ്റം ആഗ്രഹിക്കുന്നവർക്ക് അതിന് അവസരം ലഭിച്ചേക്കും. ജീവിതപങ്കാളിയുമായി ഒരുമിച്ചു ജീവിക്കുവാൻ അവസരം വന്നുചേരും. പ്രശസ്തിയും അംഗീകാരവും തേടി വന്നേക്കാം. ചെയ്യുന്ന ജോലിയിൽ കൂടുതൽ പഠനങ്ങൾ നടത്തുകയും. ഏപ്രിൽ, മെയ് മാസങ്ങളിൽ സംസാരത്തിലും പെട്ടെന്ന് തീരുമാനം എടുക്കുന്നതിനും ശ്രദ്ധ പുലർത്തേണ്ടതാണ്. ഈശ്വരാധീനം വർദ്ധിക്കുവാൻ വിഷ്ണു ക്ഷേത്രദർശനം നടത്തുകയും ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴുകുകയും മറ്റു മതസ്ഥർ മാസത്തിലൊരിക്കലെങ്കിലും ആരാധനാലയങ്ങൾ സന്ദർശിച്ച് വഴിപാടുകൾ കഴിക്കുക.കന്നിരാശി (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക അത്തം, ചിത്രയുടെ ആദ്യത്തെ പകുതി)
കഠിനമായ ഒരു വർഷം കഴിഞ്ഞു കുറച്ചു ഭേദമുള്ള ഒരു വർഷമായിരിക്കും ഇത്. ദുഃഖങ്ങളിൽ നിന്നും മോചനം നേടുവാൻ കഴിഞ്ഞേക്കും. എങ്കിലും പൂർണ്ണ സന്തോഷവാനായി എന്ന് പറയാറായിട്ടില്ല. ധനക്ഷയം ഉണ്ടായതിൽ നിന്ന് കര കയറാൻ സാധിക്കും. നഷ്ടപ്പെട്ട ജോലിയോ ജോലിക്കയറ്റമോ തിരിച്ചു ലഭിച്ചേക്കും. എതിരാളികളുടെ നീക്കങ്ങളിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാൻ കഴിയും. ബന്ധുക്കളും സുഹൃത്തുക്കളും തള്ളിപ്പറയുന്ന അവസരങ്ങൾ ഉണ്ടായേക്കാം. വാഗ്വാദങ്ങൾ ഒഴിവാക്കേണ്ടതാണ്. മാനസിക പിരിമുറുക്കങ്ങൾ ഉണ്ടായേക്കാം. ഈശ്വരഭക്തിയും വിഷ്ണു ക്ഷേത്ര ദർശനവും ആശ്വാസം പ്രദാനം ചെയ്യും. ഓ0 നമോ ഭഗവതേ വാസുദേവായ: നൂറ്റെട്ടുപ്രാവശ്യം ജപിക്കുന്നത് ഉത്തമമാണ്. മറ്റു മതസ്ഥർ അവരുടെപുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയും പ്രാർത്ഥനകളിൽ പൂർണ്ണമനസ്സോടെ പങ്കിടുക്കുകയും ചെയ്യുക. ഏപ്രിൽ മെയ് മാസങ്ങൾ കുറച്ച്അനുകൂലമായിരിക്കും.

തുലാം രാശി (ചിത്തിരയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക)
വളരെ വെല്ലുവിളികൾ നിറഞ്ഞ ഒ'രു വർഷമാണിത്. സ്വന്തം നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നു തോന്നിയേക്കാം. ഏറ്റവും വിശ്വസ്തർ ചതിച്ചാലും അത്ഭുതപ്പെടാനില്ല. അപ്രതീക്ഷിത വശങ്ങളിൽ നിന്ന് ആക്രമണം വന്നേക്കാം. തൊഴിലിടത്തിൽ വെല്ലുവിളിയുണ്ടായേക്കാം. ധനനഷ്ടം, ഭാഗ്യക്കുറ എന്നിവപ്രകടമായിരിക്കും അനാവശ്യ സംസാരങ്ങളും എടുത്തു ചട്ടങ്ങളും ഒഴിവാക്കേണ്ടതാണ്. ആരോഗ്യത്തിനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. എല്ലാവ്യാഴാഴ്ചയും വിഷ്ണു ക്ഷേത്ര ദർശനം നടത്തി തുളസിമാല നൽകുക. മാസത്തിലൊരിക്കൽ ജന്മനാളിൽ പാൽപ്പായസം വഴിപാടും കഴിക്കുക. വിഷ്ണു സഹസ്ര നാമം ചൊല്ലുന്നത് ദുരിത മോചനം നൽകും. മറ്റു മതസ്ഥർ ആരാധനാലയങ്ങൾ എല്ലാ ആഴ്ചയും സന്ദർശിച്ച് പ്രാർത്ഥനയിൽ പങ്കെടുക്കുക അവിടുത്തെ പ്രധാന വഴിപാട് മാസത്തിലൊരിക്കൽ നടത്തുക. ഏപ്രിൽ മെയ് മാസങ്ങൾ കുറച്ച് അനുകൂലമായിരിക്കും.

വൃശ്ചികം രാശി (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)
വളരെ അനുകൂലസമയമാണ് വരുവാൻ പോകുന്നത്. പുതിയ ജോലി അല്ലെങ്കിൽ സ്ഥാനക്കയറ്റം ലഭിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ ധനം വന്നുചേരും. അപ്രതീക്ഷ സ്ഥലങ്ങളിൽ നിന്ന് സഹായം ലഭിക്കും. എതിരാളികളെ ഇല്ലാതാക്കാൻ സാധിക്കും. മനോദുഃഖങ്ങളിൽ നിന്നും മുക്തി നേടും. സ്വജനങ്ങളുമായി രമ്യതയിലാകും. ധനം നിക്ഷേപിക്കുന്നതിനു അനുകൂല സമയമാണിത്. ജീവിതപങ്കാളിയുമായി സ്നേഹനിമിഷങ്ങൾ പങ്കിടുവാൻ സാധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും അനുഭവപ്പെടും. അപ്രാപ്യമെന്നു കരുതിയ സ്നേഹബന്ധങ്ങൾ ഉടലെടുത്തേക്കാം. ഗുണഫലങ്ങൾ ഏറുവാങ്ങാൻ വിഷ്ണു ക്ഷേത്ര ദർശനം നടത്തുക. ശ്രീരാമക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്. മറ്റു മതസ്ഥർ അവരുടെ ആരാധനാലയങ്ങൾ ദർശനം നടത്തി വഴിപാടുകൾ ചെയ്യുക. ഏപ്രിൽ-മെയ് മാസങ്ങളിൽ തിരിച്ചടികൾ ഉണ്ടായേക്കാം. ശ്രദ്ധയോടെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകേണ്ടതാണ്

ധനു രാശി (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)
കുറച്ച് ശ്രദ്ധ വേണ്ട സമയമാണിത്. ധനം കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ വേണ്ടിവരും. ഊഹക്കച്ചവടം പോലുള്ളവയിൽ ധനം നിക്ഷേപിക്കുന്നത് ആശാസ്യമല്ല. ദുഃഖങ്ങൾക്ക് ശമനമുണ്ടാകും. എങ്കിലും പൂർണമായി മാറുവാൻ സമയം എടുക്കും. ജോലി മാറ്റത്തിനോ അധികാരമാറ്റത്തിനോ സാധ്യതയുണ്ട്. ബന്ധുക്കളായും സുഹൃത്തുക്കളായും കലഹിക്കേണ്ട സ്ഥിതി വന്നേക്കാം. വെല്ലുവിളികളെമനോധൈര്യം കൊണ്ടും ചിട്ടയായ പ്രവർത്തനം കൊണ്ടും മറികടക്കാൻ സാധിക്കും. വിഷ്ണു ക്ഷേത്ര ദർശനം നടത്തി പുരുഷസൂക്തപുഷ്പാഞ്ജലി കഴിക്കുക. ജന്മനാളുതോറും താമരമാലയോ തുളസിമാലയോ ചാർത്തുവാൻ നൽകുന്നത് ക്ലേശങ്ങളകറ്റും. വ്യായാമങ്ങളും ധ്യാനവും ജീവിതത്തിൻറെ ഭാഗമാക്കുക. ഏപ്രിൽ,മെയ് മാസങ്ങളിൽ കാര്യങ്ങൾ അനുകൂലമായി വന്നേക്കും.

മകരം രാശി (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി)
ഒരു നല്ല സമയത്തിനു ഒരു ചീത്ത സമയമുണ്ടെന്നു പറയുന്നതു പോലെ വരുന്ന ഒരു വർഷം താരതമ്യേന അത്ര അനുകൂലമായിരിക്കില്ല. സാമ്പത്തികകാര്യങ്ങളിൽ മന്ദതയും നഷ്ടവും അനുഭവപ്പെട്ടേക്കാം. കടം കൊടുക്കുക, ജാമ്യം നിൽക്കുക, അറിയാത്ത മേഖലകളിൽ ധനം നിഷേധിക്കുക എന്നിവ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ദീർഘയാത്രകൾ വേണ്ടിവന്നേക്കാം. പ്രതീക്ഷിക്കാതെ തിരിച്ചടി കിട്ടിയേക്കാം. സാമ്പത്തിക അച്ചടക്കം അനിവാര്യമായ സമയമാണിത്. ജോലിമാറ്റത്തിനു ശ്രമിക്കാതിരിക്കുന്നതാണു നല്ലത്. വിഷ്ണുക്ഷേത്ര ദർശനം നടത്തുകയും ജന്മനാൾ തോറും ഭാഗ്യസൂക്തപുഷ്പാഞ്ജലി പാൽപ്പായസം എന്നിവ കഴിക്കുക. തുളസി മാല ചാർത്തും ഗുണകരമാണ്. മറ്റു മതസ്ഥർ എല്ലാ ആഴ്ചയിലും ആരാധന സന്ദർശനങ്ങൾ നടത്തി വഴിപാടുകൾ കഴിക്കേണ്ടതാണ്.

കുംഭം രാശി (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതി യുടെ ആദ്യത്തെ 45 നാഴിക)
നല്ലൊരു സമയമാണ് വരുവാൻ പോകുന്നത്. സാമ്പത്തികരംഗം പുഷ്ടിപ്പെടാൻ സാധ്യതകാണുന്നു. ഉദ്യോഗക്കയറ്റം, ശമ്പള വർദ്ധനവ് ഇവ പ്രതീക്ഷിക്കാം. യുക്തിപരമായി ചിന്തിച്ച് ധനം നിക്ഷേപിക്കേണ്ടതാണ്. കിട്ടാകടങ്ങൾ തിരികെ ലഭിച്ചേക്കാം. കുറച്ചു കാലമായി ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും നിസ്സാരമായി നടപ്പിൽ വരുത്തുവാൻ സാധിക്കും. മനസ്സിന് സന്തോഷവും സമാധാനവും അനുഭവപ്പെടും. വിഷമങ്ങൾ മാറുവാനും അഭിമാനിക്കാനുള്ള അവസരങ്ങളും വന്നുചേരും. വാഹനങ്ങൾ മാറി വാങ്ങിക്കുവാൻ സാധ്യത കാണുന്നു. ഗുണഫലങ്ങൾ ഏറുവാൻ വിഷ്ണു ക്ഷേത്ര ദർശനം നടത്തുക. മറ്റു മതസ്ഥർ എല്ലാ ആഴ്ചയിലും ആരാധന സന്ദർശനങ്ങൾ നടത്തി വഴിപാടുകൾ കഴിക്കേണ്ടതാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ ചിലവ് കൂടാതെ ശ്രദ്ധിക്കേണ്ടതാണ്മീനം (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)
കർമ്മരംഗത്ത് വെല്ലുവിളികൾ നേരിടുന്ന ഒരു സമയമാണ് വരുന്നത്. അത്ര താല്പര്യം ഇല്ലാത്ത തൊഴിടത്തേക്ക് മാറ്റം ലഭിച്ചേക്കാം. മേലധികാരി മാറുവാൻ സാധ്യതകാണുന്നു. നിക്ഷേപങ്ങളിൽ നിന്ന് പ്രതീക്ഷിച്ച അത്രയും ലഭിച്ചെന്നുവരില്ല. കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാതെ ശ്രദ്ധയോടെ നിക്ഷേപങ്ങൾ നടത്തേണ്ടതാണ്. ഭാഗ്യം കുറഞ്ഞ സമയം ആയതുകൊണ്ട് ഊഹക്കച്ചവടങ്ങളിൽ നിന്ന് തൽക്കാലം മാറി നിൽക്കുന്നതാണ് നല്ലത്. ഗുരു സ്ഥാനീയരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. പ്രാർത്ഥനകൾ അനിവാര്യമായ സമയമാണിത്. വിഷ്ണു ക്ഷേത്ര ദർശനം നടത്തുകയും ജന്മ നാൾ തോറും ഭാഗ്യസൂക്ത പുഷ്പാഞ്ജലി, പാൽപ്പായസം ഇവ കഴിക്കുക. ഓ0 നമോ നാരായണായ 108 പ്രാവശ്യം ജപിക്കുന്നതും ഉത്കൃഷ്ടമാണ്. മറ്റു മതസ്ഥർ അവരുടെ ആരാധനാലയങ്ങൾ സന്ദർശിച്ച് വഴിപാടുകൾ കഴിക്കേണ്ടതാണ്.

Astro Guruj

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories