ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

1194 // 2018 ചിങ്ങമാസ പുതുവര്‍ഷ ഫലം.


1194 // 2018 ചിങ്ങമാസ പുതുവര്‍ഷ ഫലം.

മേടം രാശി - കൃതായുഗ രാശിയാണിത്, ചരരാശിയാണ്, പൃഷ്ടോദയ രാശിയാണ്, കൃതായുഗ രാശിക്കാര്‍ക്ക് ധനം വന്നുകൊണ്ടിരിക്കും, കര്‍മ്മാധിപനും ലാഭാധിപനുമായ ശനി ഭാഗ്യ സ്ഥാനത്ത് പൃഷ്ടോദയ രാശിയില്‍ മൂലം നക്ഷതത്തില്‍ സഞ്ചരിക്കുകയും, ലാഭസ്ഥാനത്തിന്‍റെ പാദസ്ഥാനത്ത് 30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സഞ്ചരിക്കുന്നതും കലിയുഗ രാശിയും, പൃഷ്ടോദയ രാശിയുമായ കര്‍ക്കിടകത്തില്‍ പൂയ്യം നക്ഷത്രത്തില്‍ രാഹു സഞ്ചരിക്കുന്നതും ത്രേതായുഗ രാശിയായ മകരം രാശിയില്‍ (പൃഷ്ടോദയ രാശി കൂടിയായ മകരം രാശിയില്‍) സുഖസ്ഥാനാധിപ നക്ഷത്രത്തില്‍ മോക്ഷകാരകനായ കേതു സഞ്ചരിക്കുന്നതും അമൃത സ്വരൂപികളും പുണ്യാത്മാക്കളുമായ താങ്കള്‍ക്ക് നല്ലതാണ്. 9-ാം ഭാവം കൊണ്ട് ചിന്തിക്കേണ്ടത് ഭാഗ്യങ്ങളും യശസ്സ്, ഉയര്‍ച്ചകള്‍, ധാര്‍മ്മിക പ്രവര്‍ത്തികള്‍, സാമുദായിക സേവകള്‍, പൊതു പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനവുമായുള്ള ബന്ധങ്ങള്‍, തീര്‍ത്ഥാടന യാത്രകള്‍, ലഗ്നാല്‍ 9-ാം ഭാവം താങ്കളുടെ ജീവിതഗതിയെ നിയന്ത്രിക്കുന്ന പ്രധാന ഭാവമാണ്. 30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ഈ യോഗം വളരെ നല്ലതാണ്. അമൃത സ്വരൂപികളായ നിങ്ങള്‍ക്ക് എന്തൊക്കെ യോഗങ്ങള്‍ ഉണ്ടായാലും അത് അനുഭവിക്കണമെങ്കില്‍ ഭാഗ്യ ഭാവമായ 9-ാം ഭാവത്തിന് ബലം വേണം. ഭാഗ്യ സ്ഥാനവും പിതൃ സ്ഥാനവും ഒന്നുതന്നെയാണ്‌. ഉത്തമനായ പിതാവിന്‍റെ പുത്രനായി പാപ ഭാരത്താല്‍ പിറക്കാന്‍ കഴിയുന്നത് ഭാഗ്യമാണ്. ചെയ്തു കൂട്ടിയ പാപത്തിന്‍റെ ഫലമായാണ് ഒരു പിറവി സംഭവിക്കുന്നത്. അതിന്‍റെ കാഠിന്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ജീവിതത്തിലെ ജയ പരാജയങ്ങള്‍. 5-ന്‍റെ 5 ആയതിനാല്‍ ഇതുവരെ ചെയ്ത കര്‍മ്മഫലവുമാണ്. പുരോഗതിയും സ്വഭാവ വിശേഷങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. മത്സ്യം, കൂര്‍മ്മം അവതാരത്തില്‍ ജനിച്ചവരാണ് ഈ രാശിയിലുള്ളത്. അശ്വനി ദേവതകള്‍ ഭിഷഗ്വരന്മാരാണ്.
കുതിരയും, ആടും, ആനയും, എലിയും, പ്രതിനിധാനം ചെയ്യുന്ന രാശിയാണിത്. ഏവര്‍ക്കും ഉപകാരപ്രദമാണിവര്‍. അതുകൊണ്ടുതന്നെ ചില നിയന്ത്രണങ്ങള്‍ ഇവയെ ഭക്ഷണമായി ഉപയോഗിക്കുന്നത് പുതുവര്‍ഷത്തില്‍ നിയന്ത്രിക്കേണ്ടതാണ്. നവഗ്രഹങ്ങള്‍ സത്യസന്ധരായവരെ ദ്രോഹമൊന്നും ചെയ്യുകയില്ല. കഴിയുന്നത്ര സല്‍സ്വഭാവത്തോടെ മുന്നോട്ട് പോകണം. മാനസികമായ ബലക്കുറവും രോഗങ്ങള്‍കൊണ്ടും ക്ലേശിക്കുന്ന താങ്കള്‍ക്ക് ഗുണാനുഭവങ്ങളുമായാണ് വര്‍ഷഫലം കടന്നു വരുന്നത്. വിദേശ സംബന്ധമായ കാര്യങ്ങള്‍ ജാതകദശാപഹാര നാഡി ജ്യോതിഷപ്രകാരം നല്ലതായാല്‍ കാര്യങ്ങള്‍ നന്നായി നടക്കുന്നതാണ്. ദീര്‍ഘദൂര യാത്രകള്‍ നടത്തി വിജയിക്കുകയും നിയമം വൈദ്യം ഗൃഹാലങ്കാരം, സിവില്‍ എഞ്ചിനീയറിംഗ് മേഘലയില്‍ ഉന്നതപദവിയും, പുതിയ കണ്ടുപിടുത്തങ്ങളില്‍ വിജയവും ഉണ്ടാകും. ഉപരിപഠനത്തിന് അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിക്കും. 51 അക്ഷര ദേവതകള്‍ ശ്രീകോവിലില്‍ കൊത്തിവച്ചിട്ടുള്ള ക്ഷേത്ര സമുച്ചയം തിരുവനന്തപുരത്തുണ്ട്. ആ ആരാധനാ മൂര്‍ത്തികളെ ആരാധിച്ചാല്‍ പഠന വൈകല്യം മാറുകയും പഠിച്ചത് വേണ്ട സമയം ഉപയോഗപ്രദമാകുകയും ചെയ്യും, അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കുകയും ചെയ്യും. ബിസ്സിനസ്സിലും തൊഴില്‍ രംഗത്തിലും, എതിരാളികളുടെ സല്‍പ്രവര്‍ത്തികള്‍ മൂലം കണ്ണീര്‍ കയത്തില്‍ കിടന്ന് താങ്കള്‍ നീറുകയാണ്. ഇതിനുള്ള പരിഹാരങ്ങളുമായാണ് പുതുവര്‍ഷ ഫലം കടന്നുവരുന്നത്‌. കൊടുങ്ങല്ലൂരമ്മയേയും, ഉദിയന്നൂരമ്മയേയും, ജമ്മുകാശ്മീരിലെ വൈഷ്ണവി ദേവിയേയും മനസ്സില്‍ പ്രാര്‍ത്ഥിക്കുക. തൊഴില്‍ ഉയര്‍ച്ചയും ഇഷ്ടസ്ഥാനത്തെ സ്ഥലം മാറ്റവും ലഭിക്കും. സാമൂഹിക ജീവിതത്തിലും, പൊതുപ്രവര്‍ത്തനത്തിലും മാന്യത ലഭിക്കാതിരിക്കുകയും, അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കാതിരിക്കുകയും, എല്ലാവരുടെ അവഹേളനത്തിനും, പരിഹാസപാത്രമായി ജീവിക്കുന്ന താങ്കള്‍ക്ക് ഇവയില്‍നിന്നും മോചനവുമായാണ് പുതുവര്‍ഷം കടന്നുവരുന്നത്. നല്ലൊരു ജീവിത പങ്കാളിയെ ലഭിച്ചിട്ടും താങ്കളുടെ പ്രവര്‍ത്തിദൂഷ്യം കൊണ്ട് വിവാഹ മോചനത്തിന്‍റെ വക്ക് വരെ എത്തിയ എതിരാളികളുടെ സല്‍പ്രവര്‍ത്തി മൂലവും, ചിന്നിച്ചിതറിയ കുടുംബജീവിതം പ്രശ്നങ്ങള്‍ തീര്‍ന്ന്‍ രമ്യമായി തീരുന്നതാണ്. നീണ്ടകാലം ലാഭം നല്‍കുന്ന വസ്തു ഭവന മേഘലകളും സ്വര്‍ണം, ആര്‍ബിഐയുടെ ബോണ്ട്‌ എന്നിവയില്‍ ധനം നിക്ഷേപിക്കാന്‍ അനുയോജ്യ സമയമാണ്. വിഷ്ണുമായയെ, വിഷമായയായും പ്രേതമായയായും മാറ്റുന്ന കാലമല്ലെ. ആയതിനാല്‍ ലഹരി വര്‍ജ്ജിക്കുകയാണ് താങ്കളുടെ ജീവിത വിജയത്തിന് അത്യാവശ്യം. ഇതുമൂലം ഭരതന്‍ ഭരിച്ച ഭാരതത്തിന്‍റെ ധനകാര്യ മന്ത്രിയായ മഹാലക്ഷ്മി താങ്കളെ വിട്ടുപിരിഞ്ഞുകൊണ്ടിരിക്കുകയാണ്. വാക്ക്കൊണ്ടോ പ്രവര്‍ത്തികൊണ്ടോ ആരെയും ദുഷിപ്പിക്കാതിരിക്കുക, കീറാമുട്ടികളായ പല കുരുക്കുകളും താങ്കളുടെ പണം വാങ്ങിതിന്ന് ഇത്തിളുകളും മൂട്ടകളുമായ ആശ്രിതര്‍ ചെയ്തുകൂട്ടിയ ദുഷ്കര്‍മ്മങ്ങളുടെ ചുരുളുകള്‍ അഴിച്ചെടുക്കുകയും അതിലൂടെ ജീവിത വിജയവുമായാണ് പുതുവര്‍ഷ ഫലം കടന്ന് വരുന്നത്. നഷ്ടപ്പെട്ട പൊരുളുകള്‍ കുറെയൊക്കെ ലഭിക്കുന്നതായി കാണുന്നു. ഔദ്യോഗിക രംഗത്ത് ശുഷ്കാന്തി കുറവുമായാണ് നിങ്ങള്‍ കഴിയുന്നത്. ഇങ്ങനെ പോയാല്‍ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടും, ആയതിനാല്‍ അത് എതിരാളികളുടെ പ്രയോഗങ്ങള്‍ കാരണമാണ്. കുടുംബപരദേവതയും പരേതാത്മാക്കളെയും ശ്രീഗുരുവായൂരപ്പനേയും ഗ്രാമ ദേവതയേയും പ്രാര്‍ത്ഥിക്കണം. കര്‍മ്മസ്ഥലത്ത് താങ്കള്‍ക്ക് ഒരു വീടായി കാണരുത് അങ്ങനെയുള്ള പ്രവര്‍ത്തിയും ചെയ്യരുത്. തോഴിലിലുയര്‍ച്ചയും ശുഷ്കാന്തിയുമായിട്ടാണ് പുതുവര്‍ഷം കടന്നുവരുന്നത്. തൊഴില്‍ സ്ഥലത്ത് മറ്റുള്ളവരുടെ പ്രീതിയും സഹകരണവും ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാകും. കുടുംബജീവിതം ഊഷ്മളമാകും. ദാരിദ്രാവസ്ഥക്ക് മാറ്റമുണ്ടാകും. ആദ്യ സന്താനം മൂലം ക്ലേശാനുഭവം ഉണ്ടാകുന്നതായി കാണുന്നതിനാല്‍ ദുര്‍ഗ്ഗയെ പ്രാര്‍ത്ഥിക്കുക. ചിരകാലാഭിലാഷം പൂവണിയും. യാത്രാവേളയില്‍ ധനനഷ്ടവും പ്രധാന രേഖ നഷ്ടപെടാന്‍ സാധ്യത. ഉന്നത വക്തികളുമായി പരിചയപ്പെടാന്‍ ഇടവരുകയും അതിലൂടെ ഗുണാനുഭവവും ഫലം.

മത്സ്യകൂര്‍മ്മാവതാരങ്ങളാണെന്ന്‍ മുന്‍ പറഞ്ഞതനുസരിച്ച് രണ്ട് സുനാമികള്‍ ഉണ്ടായെങ്കിലും ഈ മേഘലയില്‍ വേട്ടക്കാരന്മാരെയാണ് കൂടുതല്‍ ദുരിതം ഉണ്ടാക്കിയതായി കാണപ്പെടുന്നത്. കര്‍മ്മ ദോഷത്തിന്‍റെ ഫലം അനുഭവിക്കുവാന്‍ കര്‍മ്മാധിപന് യോഗമുള്ളത് പോലെ അതിന്‍റെ ഭാഗമാകുന്നവര്‍ക്കും ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതിനാല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അമൃതസ്വരൂപികളും ധന്യാത്മാക്കളും പുണ്യാത്മാക്കളുമായ വായനക്കാര്‍ക്ക് നല്ലതായിരിക്കുമെന്ന് വിശ്വസിക്കുന്നു. ജീവിതപങ്കാളിക്കും മുത്തശ്ശി രണ്ടാം സന്താനത്തിന്, അതീവ സവിശേഷതയുള്ള ഭാഗമാണിത്. ജീവിതത്തിന്‍റെ ഒരു ഘട്ടത്തില്‍വച്ച് ഒരാളുടെ ജീവിത ചര്‍ച്ച വിവാഹജീവിതത്തോടുകൂടി ഇന്നുവരെ അനുവര്‍ത്തിച്ച് വന്ന ജീവിത രീതിയെ നേരെ മാറ്റിമറിക്കുന്നു. ശ്രീരാമന് വനവാസം വേണ്ടിവന്നത് സീതാലക്ഷ്മിയെ സ്വന്തമാക്കിയതിലൂടെയാണ്. ശ്രീരാമന്‍റെ പിതാവിന്‍റെ കര്‍മ്മദോഷംകൊണ്ടും, ജനകമഹാരാജാവിന്‍റെ കര്‍മ്മദോഷംകൊണ്ടുമാണ്. എതിരാളികളുടെ ദോഷാനുഭവംകൊണ്ട് ഇവര്‍ ദുരിതം അനുഭവിച്ച്കൊണ്ടിരിക്കുകയാണ്. തൊഴില്‍ മേഘലകളിലും എതിരാളികളുടെ പ്രയോഗങ്ങളുണ്ട്. തെറ്റായ പ്രേമബന്ധത്തിലിടപെട്ട് പരാജയവും, ചീത്തപ്പേരും കേള്‍ക്കാന്‍ ഇടയുണ്ട്. ആരോഗ്യസ്ഥിതി മോശമാകും. പങ്കാളിത്വ ബിസ്സിനസ്സ് വഴി നഷ്ടവും, സന്താനത്തിന്‍റെ പഠന വൈകല്യവും കാണുന്നതിനാല്‍ യോഗനാര്‍ കാവിലമ്മയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട്പോകുക.

മാതാവ്- മാതാവിന്‍റെ ആരോഗ്യനില തൃപ്തികരമല്ല. കടബാധ്യതയാല്‍ വിഷമങ്ങള്‍ ഉണ്ടാകുകയും പൂര്‍വ്വ ജന്മ കുടുംബത്തില്‍ നഷ്ടങ്ങള്‍ സംഭവിക്കുകയും പൊതുപ്രവര്‍ത്തനവും, തൊഴിലും തൃപ്തികരമായിരിക്കില്ല. മാതാവില്‍ നിന്നും ജന്മനാ ജാതകന് ഒരു ഗുണാനുഭവവും ലഭിക്കാറില്ല. ഉദിയന്നൂരമ്മയേയും വിഷ്ണുവിനേയും പ്രാര്‍ത്ഥിക്കുക ദുരിത മോചനത്തിന്.

പിതാവ്- ജീവിതപങ്കാളിയുടെ സഹോദരങ്ങള്‍, അമ്മുമ്മയുടെ ഇളയ സഹോദരങ്ങള്‍ ഇവര്‍ക്ക് ജീവാപായമോ അപകടമോ ഒടിവൊ ചതവോ സംഭവിക്കും. ഇവരുടെ പൂര്‍വ്വ കുടുംബത്തിന് ക്ലേശാനുഭവവും ഉണ്ടാകും. ധനനഷ്ടവും മാനഹാനിയും ഉണ്ടാകും. ശാസ്താവിനേയും ഹനുമാനേയും കളരിപരമ്പരയുള്ള ഭദ്രകാളിയേയും ദുരിത മോചനത്തിനായി പ്രാര്‍ത്ഥിക്കുക.

ആദ്യ സന്താനത്തെ സംബന്ധിച്ചും അമ്മയുടെ പൂര്‍വ്വ കുടുംബത്തെ സംബന്ധിച്ചും, രണ്ടാമത്തെ ഇളയ സഹോദരനെ സംബന്ധിച്ചും, ജീവാപായമോ, അപകടമോ, ഒടിവുചതവിനോ സാധ്യതയുള്ളതിനാല്‍ ദുര്‍ഗ്ഗയേയും, ലോകനാര്‍ കാവിലമ്മയേയും, വിഷ്ണുവിനേയും പ്രാര്‍ത്ഥിക്കണം. പ്രവര്‍ത്തികളില്‍ സൂഷ്മത വേണം. യശ്ശസ് വര്‍ദ്ധിക്കുകയും ധനം ലഭിക്കുകയും പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും നല്ല ഭവനത്തിന് യോഗവും ഉയര്‍ച്ചയും ലഭിക്കും. പൊതുവില്‍ മനുഷ്യ സ്നേഹികളായ താങ്കള്‍ മനുഷ്യ യജ്ഞ പ്രകാരം വളരേയധികം സഹായങ്ങള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ്. ചിലര്‍ ചില കുതന്ത്രങ്ങള്‍ പ്രയോഗിച്ചത് മൂലം താങ്കള്‍ ദുരിത കടലില്‍പെട്ട് ഉഴലുകയാണ്. ഇവയ്ക്കുള്ള പരിഹാരം നടത്തി ജീവിത വിജയം ഉണ്ടാക്കണം. സൂര്യചന്ദ്രന്മാരെ കാര്‍മേഘംകൊണ്ട് മറച്ചത് പോലെയാണിപ്പോഴത്തെ ജീവിതം. അതില്‍നിന്നും വിജയിച്ച് മുന്നേറാന്‍ കഴിയുന്നതാണീ വര്‍ഷഫലം.

ഇടവരാശി- ത്രേതായുഗ രാശിയാണിത്, സ്ഥിര രാശിയാണ്. പൃഷ്ടോദയ രാശിയാണ്, ത്രേതായുഗ രാശിക്കാര്‍ക്ക് പ്രതീക്ഷിക്കുന്നത്ര ധനം ലഭിക്കില്ല, കര്‍മ്മാധിപനും ഭാഗ്യാധിപനുമായ ശനി, അഷ്ടമത്തില്‍ പൃഷ്ടോദയ രാശിയില്‍ മൂലം നക്ഷത്രത്തില്‍ സഞ്ചരിക്കുകയും, കര്‍മ്മ സ്ഥാനത്തിന്‍റെ ലാഭ സ്ഥാനത്ത് 30 വര്‍ഷത്തിന്‍റെ കാത്തിരിപ്പിന് ശേഷം സഞ്ചരിക്കുന്നതും കലിയുഗ രാശിയും പൃഷ്ടോദയ രാശിയുമായ കര്‍ക്കിടകത്തില്‍ സഹായ സ്ഥാനത്ത് കര്‍മ്മാധിപ ഭാഗ്യാധിപ നക്ഷത്രമായ പൂയ്യം നക്ഷത്രത്തില്‍ രാഹു സഞ്ചരിക്കുന്നതും ത്രേതായുഗ രാശിയായ മകരം രാശിയില്‍ (പൃഷ്ടോദയ രാശികൂടിയായ) സഹായ സ്ഥാനാധിപ നക്ഷത്രത്തില്‍ മോക്ഷകാരകനായ കേതു സഞ്ചരിക്കുന്നതും അമൃതസ്വരൂപികളും ധന്യാത്മാക്കളുമായ നിങ്ങള്‍ക്ക് ഗുണാനുഭവങ്ങളുടെ ഒരു സുവര്‍ണ്ണ കാലമാണ്. 9-ാം ഭാവത്തിന്‍റെ പ്രതിനിധാനങ്ങള്‍ മേടം രാശിയില്‍ നിന്നും കാണേണ്ടതാണ്. ആയുസ്സ് സ്ഥാനമാണ് 8. ആയുര്‍ബലം ഇല്ലെങ്കില്‍ എന്ത് പ്രയോജനം. മംഗല്യസ്ഥാനവുമാണ്. ദൃഡമായ ദാമ്പത്യബന്ധം, മാനസ്സിക വൃധാ, തോല്‍വികള്‍ പരിഹാസത്തിന് പാത്രമാകുക, തടസ്സങ്ങള്‍, സര്‍ക്കാര്‍ തലത്തില്‍നിന്നും ലഭിക്കുന്ന ശിക്ഷണ നടപടികള്‍, വില്‍പത്രങ്ങള്‍, ഇന്‍ഷുറന്‍സിലൂടെ ലഭിക്കുന്ന ധനങ്ങള്‍, അപകടങ്ങള്‍ അരാജകത്വം ഇവ 8നെ പ്രധിനിധീകരിക്കുകയും, മോഷ ത്രികോണവുമാണ്. ദോഷങ്ങളുടെ പുറ്റിംഗല്‍ വെടികെട്ടു പോലുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്ന താങ്കള്‍ക്ക് ഗുണാനുഭവങ്ങളുമായാണ് വര്‍ഷഫലം വരുന്നത്. വ്യവഹാരങ്ങളില്‍ വിജയവും ജനമേ ജനത്തിന്‍റെ നീരസവും അപഖ്യാതിയും തെറ്റിദ്ധാരണകള്‍ക്കും പാത്രമായിരിക്കുന്ന താങ്കള്‍ ഇവയില്‍നിന്നും മോചിതരാകും. സന്താന ഭാഗ്യത്തിന് യോഗമുള്ളവര്‍ക്ക് അതിന് സാധ്യതയും തടങ്കലിലായിരുന്ന കാര്യങ്ങള്‍ക്ക് മോചനവും സ്ഥാനമാനങ്ങളുടെ ലബ്ധിയും, സഭ, സാമ്രാജ്യം, ആരാധനാലയങ്ങളുടെ നടത്തിപ്പ്, പുതിയ ബന്ധങ്ങള്‍, നിരവധി കര്‍മ്മ മേഘലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം, വിദേശ യാത്രകള്‍ നടത്തുകയും വിജയിക്കുകയും ചെയ്യും. കുടുംബസമേതം തീര്‍ത്ഥാടനത്തിന് യോഗവും, പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് സ്ഥാപന നവീകരണവും, സ്വര്‍ണ്ണാഭരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ആഡംബര വസ്തുക്കള്‍, വാഹനത്തിനും ധാരാളം പണം ഒഴുക്കും, കുടുംബം, ജീവിതം എന്ന ബോധം മനസ്സിലുണ്ടാകുകയും, ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും, പഠിതാക്കള്‍ക്ക് ചില എതിരാളികളുടെ പ്രയോഗം മൂലം ആലസ്യമുള്ള സമയമാണിപ്പോള്‍. ഇതില്‍നിന്നും രക്ഷപ്രാപിക്കാനും പഠനത്തില്‍ അര്‍ഹതയുള്ള സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതിനുമായി കേരളക്കരയുടെ കര്‍ണ്ണകിയായി തിരുവനന്തപുരത്ത് വാണരുളുന്ന 51 അക്ഷര ദേവതകളെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിട്ടുള്ള സന്താനദായകിയായ നെയ്യാറ്റിന്‍കരയില്‍ വാണരുളുന്ന ദേവിയെ പ്രാര്‍ത്ഥിക്കുക. പ്രണയത്തില്‍ നിന്നും വിട്ടു നില്‍ക്കണം. വരവ് ചിലവിലൂടെ അനുപാതം കാത്തുസൂക്ഷിക്കാന്‍ കഴിയാതെ ദാരിദ്രാവസ്ഥയ്ക്ക് മാറ്റം സംഭവിക്കും. ആത്മീയതയില്‍ ഉണര്‍വ്വും ആരോഗ്യരംഗം പുഷ്ടിപ്പെടും, ഡോക്ടര്‍മാര്‍ വക്കീലന്മാര്‍, I.T. രംഗത്തുള്ളവര്‍ ധനകാര്യ സ്ഥാപനത്തിലുള്ളവര്‍ക്കും അധ്യാപകര്‍ക്കും ഗുണമുള്ള കാലമാണ്. പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കൈവരിക്കുകയും അതിലൂടെ വിജയവും പ്രശസ്തിയും ലഭിക്കും. വിദേശ യാത്രയ്ക്ക് യോഗവും, ഭവനത്തില്‍ നിന്നും മാറിനിന്ന് പഠനം തുടരേണ്ടിവരുന്നതാണ്. മത്സരങ്ങളില്‍ സമ്മര്‍ദ്ദം കൂടിയിരിക്കുന്ന കാലമായതിനാല്‍ ഉണര്‍ന്ന് അവസരോചിതമായി പ്രവര്‍ത്തിക്കണം. താനേ വരുത്തിവയ്ക്കുന്ന വിനകളുടെ ഫലമായി ദാമ്പത്തിക ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായിട്ടുള്ളത് മാറുകയും, കുടുംബാന്തരീക്ഷം മധുരകരമായ് തീരുന്നതുമാണ്. നല്ല വിവാഹ ബന്ധത്തിനായി കാത്തിരിക്കുന്നവര്‍ക്ക് നാഡീ ജ്യോതിഷപ്രകാരം ദശാപഹാരങ്ങള്‍ നല്ലതാണെങ്കിലും ചാരബലം അനുകൂലമായിരിക്കുന്നതിനാല്‍ ജമ്മുകാശ്മീരിലെ വൈഷ്ണവി ദേവിയെ മനസ്സില്‍ പ്രാര്‍ത്ഥിച്ച് അവസരങ്ങള്‍ നഷ്ടപ്പെടാതെ കരസ്ഥമാക്കണം. തൊട്ടതെല്ലാം വിജയിക്കുന്ന കാലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്കും പഠിതാക്കള്‍ക്കും എഴുത്ത് പരീക്ഷയിലും ഇന്‍റര്‍വ്യൂയിലും നന്നായ് ശോഭിക്കാന്‍ കഴിയും. വരാഹം, നരസിംഹം അവതാരകരും, ബഫല്ലോയും, പെണ്‍ ആട്, നാല്‍പാമ്പ്, പാമ്പ്, ഭൂമി ഭൂതം, പുള്ള്പക്ഷി, അത്തി, ഞാവല്‍, കരിങ്ങാലി, ഇവയൊക്കെ ഈ രാശിയില്‍ പെടുന്നവരാണ്. ഇവ മനുഷ്യന് ഉപയോഗപ്രദവുമാണ്. മറ്റുള്ളവരുടെ ദുരിതങ്ങളെ ശമിപ്പിക്കാന്‍ കഴിവുള്ളവരാണീ രാശിക്കാര്‍. ആളും ധനവും ഒഴുക്കി സഹായിച്ചവരില്‍ നിന്നും ക്ലേശാനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടായിട്ടുണ്ട്. കുബേരനായ താങ്കള്‍ ഇതുവഴി കുചേലനായി മാറിയിരിക്കുകയാണ്. വര്‍ഷ ഫലത്തിലൂടെ ഇവര്‍ക്ക് പരിഹാരമുണ്ടാകുന്നതാണ്. കേസില്‍ ഉള്‍പ്പെടാനിടയുള്ളതിനാല്‍ ശ്രദ്ധിക്കണം. അര്‍ശ്ശസ്, അലര്‍ജി, ഉദരരോഗങ്ങള്‍ പകര്‍ച്ചവ്യാധി എന്നിവയില്‍ ശ്രദ്ധിക്കണം. വിഷ്ണുമായ വിഷമായ ആകുന്ന കാലമായതിനാല്‍ ലഹരി പദാര്‍ത്ഥങ്ങളും, ശവം തിന്നലും, ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.

ജീവിതപങ്കാളി, മുത്തശ്ശി, രണ്ടാം സന്താനം- "ജന്മേ രാമോ വന ദുഖം"- എന്നാണ് പ്രമാണം. ദശരഥപുത്രനും ഭായ്യ്ക്കും, ചെയ്യാത്ത കുറ്റത്തിന് വനവാസം വേണ്ടിവന്നപോലെ മറ്റുള്ളവരുടെ കര്‍മ്മദോഷം കൊണ്ട് ദുഖം അനുഭവിക്കുകയാണല്ലൊ. കര്‍മ്മ മേഘലകളില്‍ ആത്മസംയമനം പാലിച്ച് മുന്നോട്ട് പോകേണ്ട കാലമാണ്. പങ്കാളിത്വ ബിസ്സിനസ്സ് വഴി നഷ്ടവും, പുതിയ ഉടമ്പടികളില്‍ ഒപ്പ് വയ്ക്കുമ്പോള്‍ നിയമവശം പഠിച്ച ശേഷം സൂഷ്മതയോടെ ഒപ്പ് വയ്ക്കുക. തീര്‍ത്ഥാടന യാത്രകള്‍ നടത്തുകയും, മാതാവിനും പിതാവിനും അസുഖങ്ങളും, ഇണയുമായി രമ്യതയില്‍ കഴിയാന്‍ പരമാവധി ശ്രമിക്കണം. വിട്ടുവീഴ്ചാ മനോഭാവം ആവശ്യമാണ്.

മാതാവ്- മാതാവിന്‍റെ ആരോഗ്യനില മോശമായിരിക്കും, കട ബാധ്യത കൂടാനിടയുണ്ട്, പൊതുപ്രവര്‍ത്തനങ്ങളില്‍ തൃപ്തികരമാവുകയില്ല. ധന നഷ്ടത്തിന് യോഗം ഉണ്ട്.

പിതാവ്- ജീവിതപങ്കാളിയുടെ ആദ്യ ഇളയ സഹോദരങ്ങള്‍, പിതാവിന്‍റെ ആരോഗ്യനില തൃപ്തികരമായിരിക്കില്ല. അനുഭവിക്കുന്ന ദുരിതത്തില്‍നിന്നും മോചനവും, തൊഴില്‍രംഗത്ത് ഉയര്‍ച്ചയും, പ്രശസ്തിയും ഉണ്ടാകും. പൂര്‍വ്വ കുടുംബത്തിന്‍റെ ക്ലേശാനുഭവം മാറി നല്ല കാലം വരുന്നതാണ്. ആദ്യ സന്താനത്തെ സംബന്ധിച്ചും ജീവിതപങ്കാളിയുടെ മൂത്ത സഹോദരനെ സംബന്ധിച്ചും ജാതകന്‍റെ 2-ാമത്തെ സഹോദര ഭാവത്തെ സംബന്ധിച്ചും 10 കൊല്ലത്തെ ക്ലേശാനുഭവത്തില്‍നിന്നും മുക്തിയും പ്രവര്‍ത്തി വിജയവും, പ്രതീക്ഷിക്കാം. വാഹനയോഗം ഗൃഹയോഗം എന്നിവയും കാണുന്നു.മിഥുനം രാശി- കാമതൃകോണം, ബുദ്ധി, നയതന്ത്രം, പബ്ലിക്‌ മീഡിയ, അദ്ധ്യാപനം, പൂന്തോട്ടം, ചൂതാട്ടം, ജീവന്‍, സഹോദരങ്ങള്‍, കൂട്ടുകാര്‍, മീഡിയം, ദോപരയുഗ രാശിയാണിത്, ശീര്‍ഷോഭയ രാശിയാണ്. ദ്വാപരയുഗ രാശിക്കാര്‍ക്ക് അല്പധനം മാത്രമേ ലഭിക്കുകയുള്ളൂ. അഷ്ടമാധിപനും ഭാഗ്യാധിപനുമായ ശനി ഭാഗ്യ സ്ഥാനത്ത് ദൃഷ്ടി ചെയ്യുന്നതും പഞ്ചമ ഭാവത്തിന്‍റെ 3ല്‍ നില്‍ക്കുന്നതും, ലഗ്നത്തില്‍ വീക്ഷിക്കുന്നതും പൃഷ്ടോദയ രാശിയില്‍ മൂലം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നതും നല്ലതാണ്. കലിയുഗ രാശിയും, പൃഷ്ടോദയ രാശിയുമായ കര്‍ക്കിടകത്തില്‍ 2-ാം ഭാവത്തില്‍ ഭാഗ്യധിപ നക്ഷത്രമായ പൂയ്യം നക്ഷത്രത്തില്‍ രാഹു സഞ്ചരിക്കുന്നതും ത്രേതായുഗ രാശിയായ മകരം രാശിയില്‍ അര്‍ത്ഥതൃകോണാധിപനും ധനാധിപനുമായ തിരുവോണം നക്ഷത്രത്തില്‍ മോഷ തൃകോണത്തില്‍ മോക്ഷകാരകനായ കേതു സഞ്ചരിക്കുന്നതും അമൃതസ്വരൂപികളും പുണ്യാത്മാക്കളും ധന്യാത്മാക്കളുമായ താങ്കള്‍ക്ക് നല്ലതാണ്. ഒന്‍പതാം രാശിയെക്കുറിച്ച് ചിന്തിക്കേണ്ടത് മേടം രാശിയില്‍ നിന്നും കാണേണ്ടതാണ്. 8-ാം ഭാവത്തെ സംബന്ധിച്ചുള്ളത് ഇടവം രാശി കാണുക. 7-ാം ഭാവംകൊണ്ട് ചിന്തിക്കേണ്ടവ, സ്ത്രീസുഖം, ഭര്‍തൃസുഖം, കേസുകള്‍, പ്രത്യക്ഷശത്രു, പങ്കാളി, വൈര്യം, പ്രേമബന്ധത്തിന്‍റെ വിജയം, ബിസ്സിനസ്സ് പാര്‍ട്ട്ണര്‍, സഫലീകരണം, വിദേശയാത്ര, പൊതുപ്രശസ്തി, വിവാദങ്ങള്‍, തടഞ്ഞുനില്‍ക്കുന്ന കാര്യങ്ങളുടെ നിവര്‍ത്തി എന്നിവ ചിന്തിക്കണം. എല്ലാ കാര്യത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ട കാലമാണ്. കണ്ടില്ല, കേട്ടില്ല, ഒന്നും പറയുന്നില്ല എന്ന അവസ്ഥയില്‍ ശാന്തമായി കഴിയണം. മാനസിക അസ്വസ്ഥതയില്‍ നിന്നും മോചനവും, കുടുംബത്തില്‍ വിവാഹ കാര്യത്തില്‍ തീരുമാനവും, ഗൃഹം മോഡിപിടിപ്പിക്കുകയോ, പുതിയ ഗൃഹം വാങ്ങാനോ യോഗവും, സ്വന്തം പരിശ്രമത്താല്‍ വിജയവും, അസൂയക്കാര്‍ പെരുകും, ഇഷ്ടപെട്ട തൊഴില്‍ ലഭിക്കും, വ്യവഹാരത്തില്‍ അനുകൂല വിധിയും, സാമ്പത്തിക ജീവിതത്തില്‍ അസ്വസ്ഥതകള്‍ നിലവില്‍ വരും, ഉന്നത മത്സര പരീക്ഷകളില്‍ സമുന്നത വിജയവും, ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ കഴിയും. വിദ്യാ പുരോഗതിക്കും, പഠന വിജയത്തിനും, അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതിനുമായി കേരളക്കരയില്‍ 51 അക്ഷര ദേവതകള്‍ ഉള്ള ശ്രീകോവിലില്‍ കണ്ണീരിന് വിട നല്‍കുന്ന, നെയ്യാറ്റിന്‍കര (തിരുവനന്തപുരത്ത്) വാഴുന്ന കര്‍ണ്ണകി ദേവിയെ വീട്ടിലിരുന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കുക. രോഗങ്ങള്‍ ഉണ്ടായാല്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ വൈദ്യ പരിശോധന നടത്തുകയും, കേതു ഗ്രഹത്തിന് പരിഹാരം ചെയ്യുകയും രോഗാവസ്ഥയില്‍ ഉപേക്ഷ വിചാരിക്കരുത്, താങ്കള്‍ നല്ലതാണ് ചെയ്യുന്നതെങ്കിലും, കാണികള്‍ ശത്രുക്കളായി മാറുന്ന കാലഘട്ടമാണ്. ഭൂമി സംബന്ധമായ ക്രിയ വിക്രിയങ്ങള്‍ നടക്കുകയും അയല്‍വാസികളില്‍ നിന്നും ഭൂമിയില്‍ ക്ലേശാനുഭവം ഉണ്ടാകുകയും ചെയ്യുന്നു. ഹനുമാന്‍, വിഷ്ണു, നീചചാമുണ്ഡി എന്നിവരെ ദുരിത മോചനത്തിനായി പ്രാര്‍ത്ഥിക്കുക. ദീര്‍ഘകാലമായുള്ള തര്‍ക്കവും, വ്യവഹാരവും അവസാനിക്കും. പങ്കുകച്ചവടത്തില്‍ സൂഷ്മത പുലര്‍ത്തണം. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവാഹ യോഗവും, വിദേശത്ത് കുടുംബസമേതം കഴിയാന്‍ യോഗവും, വിദേശ കറന്‍സി സമ്പാദിക്കാനുള്ള യോഗവും കാണുന്നു. ലോണ്‍, ചിട്ടി, എന്നിവയിലൂടെ ധനലബ്ധിയും, മൂത്രാശയ രോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, എല്ല് തേയ്മാന രോഗങ്ങള്‍, നട്ടെല്ലിനസുഖങ്ങള്‍, കാലിലെ അസുഖങ്ങള്‍ എന്നിവയ്ക്ക് സാധ്യതയും, സ്വന്തം കഴിവിലൂടെ ആദരവും അംഗീകാരവും നേടും. നവീനഗ്രഹോപകരണങ്ങളും, വസ്ത്രാഭരണങ്ങളും വാങ്ങാന്‍ പണമൊഴുക്കും. സമ്പത്തിന്‍റെ കാര്യത്തില്‍ വലിയ ദോഷങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇതിന് മാറ്റങ്ങള്‍ വര്‍ഷ ഫലത്തിലുണ്ടാകും. ജാതകന് പൈതൃക സ്വത്തും, വിവാഹ ശേഷം ഇണയില്‍നിന്നും ആനുകൂല്യങ്ങള്‍ക്കും സാധ്യതയും അമ്മയില്‍നിന്നും കൂടുതല്‍ സഹായസഹകരണം പ്രതീക്ഷിക്കാം. അമ്മയുടെ ആരോഗ്യസ്ഥിതി മോശമായിരിക്കും, അമ്മയുടെ മാനസികനില തകരാറിലായിരിക്കും. അമ്മയുടെ തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ ഉണ്ടാകും. അച്ഛന്‍റെ ആരോഗ്യസ്ഥിതി മോശമാകുകയും, അപകടങ്ങള്‍ ഉണ്ടാകാനും സാധ്യത കാണുന്നു. അച്ഛന്‍റെ തൊഴിലില്‍ ഉയര്‍ച്ചകള്‍ ഉണ്ടാകും, ബുധരാഹു ബന്ധം വരുന്ന സമയത്ത് കള്ളനെന്ന് പേര് സമ്പാദിക്കേണ്ടിവരും. ചന്ദ്രന്‍റെ മോശസ്ഥിതി വരുന്ന സമയങ്ങളില്‍ മനസ്സമാധാന കുറവും, അമ്മയില്‍നിന്നും ദോഷാനുഭവവും, ധനനഷ്ടവും, കുജബുധയോഗം വരുന്ന സമയം സ്വത്തിന് നാശവും തൊഴില്‍ നാശവും ഉണ്ടാകും. ഒരു ബൊമ്മയെപോലെ താങ്കളെ കരുതുന്ന അവസരം സംജാതമാകും.

ജീവിതപങ്കാളി- ജീവിതപങ്കാളിയുടെ ആരോഗ്യനില തൃപ്തികരമാകില്ല, പൂര്‍വ്വ കുടുംബത്തില്‍ ഐശ്വര്യവും ധനവും വന്നുചേരും. തൊഴില്‍ ഉയര്‍ച്ചയുണ്ടാകും. മാതാവിന് മനശ്ശാന്തി കുറയും, പിതാവിന് ആരോഗ്യനില മോശമാകും, തൊഴിലില്‍ പ്രതിസന്ധികളുണ്ടാകും.

കര്‍ക്കിടകം രാശി- കലിയുഗ രാശിയാണിത്, ചരരാശിയുമാണിത്, പൃഷ്ടോദയ രാശിയാണിത്, കാല പുരുഷന്‍റെ മോഷതൃകോണ രാശിയാണിത്. കലിയുഗ രാശിക്കാര്‍ക്ക് ഒരു വിധത്തിലും ധനം കഷ്ടപ്പെട്ടാലും കിട്ടുന്നത് കുറവായിരിക്കും. 6-ാം ഭാവാധിപതിയും, ഭാഗ്യാധിപതിയുമായ വ്യാഴന്‍ വിശാഖം നക്ഷത്രത്തില്‍ 4ല്‍ ശീര്‍ഷോദയ രാശിയില്‍ നില്‍ക്കുന്നത് നല്ലതാണ്. 7-ാം ഭാവാധിപനും അഷ്ടമാധിപനുമായ ശനി 6ല്‍ സഞ്ചരിക്കുന്നത് പൃഷ്ടോദയ രാശിയില്‍, മൂലം നക്ഷത്രത്തില്‍ 4ഉം 11ഉം ഭാവാധിപ നക്ഷത്രത്തില്‍ സഞ്ചരിക്കുന്നതും നല്ലതാണ്. കലിയുഗ രാശിയും, പൃഷ്ടോദയ രാശിയുമായ ലഗ്നത്തില്‍ പൂയ്യം നക്ഷത്രത്തില്‍ രാഹു സഞ്ചരിക്കുന്നതും നല്ലതാണ്. ത്രേതായുഗ രാശിയായ മകരം രാശിയില്‍ ലഗ്നാധിപ നക്ഷത്രത്തില്‍ മോക്ഷകാരകനായ കേതു സഞ്ചരിക്കുന്നതും അമൃതസ്വരൂപികളും, ധന്യാത്മാക്കളുമായ താങ്കള്‍ക്ക് നല്ലതാണ്.

ആരോഗ്യം- ആരോഗ്യനില തൃപ്തികരമായിരിക്കില്ല, ചിലരുടെ കുതന്ത്രപ്രയോഗങ്ങള്‍മൂലം, ആരോഗ്യനില വഷളാകുകയും, ക്ലേശാനുഭവങ്ങള്‍ അനുഭവിക്കേണ്ടതായും കാണുന്നു. ഉദിയന്നൂര്‍ ദേവിയേയും, യോഗനാര്‍ കാവിലമ്മയേയും ഭജിക്കുകയും, യോഗാഭ്യാസം, വ്യായാമം, യുദ്ധകാലാടിസ്ഥാനത്തില്‍ ചികിത്സകള്‍, നടത്തി ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തണം.

ഗാര്‍ഹികം- ഭൂസ്വത്തുക്കള്‍ അന്യാധിനപ്പെട്ട് പോകുന്നതായി കാണുന്നു. വാഹനങ്ങള്‍ക്ക് അപകടമുണ്ടാകാനും, വീട്ടില്‍ അറ്റകുറ്റപണി നടത്താനും, ഗൃഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുകയും, നിത്യവും ധനനഷ്ടം വീട്ടില്‍ വരാനും ഗൃഹോപകരണങ്ങളുടെ നാശവും, സ്വന്തം കര്‍മ്മദോഷം കൊണ്ടുള്ള ഫലമായി തൊഴില്‍ മാറ്റത്തിന് സാധ്യതയും, സന്താന ജനനം ആഗ്രഹിക്കുന്നവര്‍ക്ക് അര്‍ഹതയുണ്ടായാലും തടസ്സം കാണുന്നു. ആദ്യ സന്താനത്തിന് അപകടമോ നാശമോ, പുണ്യാത്മാക്കളായ താങ്കളുടെ കര്‍മ്മദോഷംകൊണ്ട് വരുന്നതിന് സാധ്യതയുള്ളതിനാല്‍ സൂഷ്മതയോടെ പ്രവര്‍ത്തികള്‍ ചെയ്യുകയും ഭദ്രകാളി ഭജനം നടത്തുകയും വേണം. പൊതുജനങ്ങളുടെ കൂട്ടായ്മ മൂലം സര്‍വ്വവിധ ദുരിതങ്ങളും വരുന്നതായി കാണുന്നു. പ്രവര്‍ത്തിദോഷം കൊണ്ട് പരിഹാസപാത്രമാകുകയും, തടങ്കലിലാകാനും സാധ്യതയുള്ളതിനാല്‍ സൂഷ്മത വേണം. ശത്രുക്കളുടെ പ്രവര്‍ത്തനം മൂലം സ്വസ്ഥത കുറയും, ധനനഷ്ടങ്ങളും സംഭവിക്കാം. ഗൃഹലക്ഷ്മിയെ ലൈബ്രറിപോലെ ആക്കുകയും, ഒരു ഓഫീസാക്കി മാറ്റുകയും, അത്യാവശ്യ മരുന്നുകളുടെ ശേഖരണവും വേണം.

വിദ്യാഭ്യാസം- ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതിന് ബുദ്ധിശാലികളായ താങ്കള്‍ക്ക് സാധ്യത കുറഞ്ഞ് തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് കാണുന്നു. മുതിര്‍ന്നവരുടെയും, ട്യൂഷന്‍ നടത്തുന്നവരുടേയും, ആത്മീയ ഋഷിശ്വരന്മാരുടെയും, പഠിതാക്കളുടേയും കഠിനാധ്വാനവും കേരളക്കരയില്‍ നെയ്യാറ്റിന്‍കരയില്‍ വാണരുളുന്ന 51 അക്ഷര ദേവതകലുള്ള വിദ്യാലക്ഷ്മിയും സന്താനലക്ഷ്മിയുമായ കര്‍ണ്ണകി ദേവിയെ പ്രാര്‍ത്ഥിക്കുകയും ഉപേക്ഷയും അലസതയും കൈവെടിഞ്ഞ് യുദ്ധകാലാടിസ്ഥാനത്തില്‍ പഠനം നടത്തുകയും വേണം. ജീവാത്മാ പരമാത്മാ ബന്ധത്താല്‍ തെറ്റായ പ്രണയ ബന്ധത്തില്‍പെട്ട് ദേഹവിയോഗവും, അപഖ്യാതികളും, കേള്‍ക്കാനും, രക്ഷിതാക്കളുടെ മനസ്വസ്ഥത നഷ്ടപ്പെടുത്താനും സാധ്യത കാണുന്നതിനാല്‍ പ്രണയബന്ധത്തില്‍നിന്നും ഒഴിഞ്ഞ് നില്‍ക്കണം. അത്യാവശ്യ കൂട്ടുകെട്ടുകളും അത്യാവശ്യമായ യാത്രകളും ഒഴിവാക്കുകയും ചെയ്യണം. അമ്മയുടെ ആദ്യ ഇളയ സഹോദരങ്ങളും, അമ്മയുടെ ആദ്യ മൂത്ത സഹോദരങ്ങളും, അവരുടെ ഇണകളും, താങ്കളുടെ പഠന വിഷയത്തിന്‍റെ എതിരാളികളാണ്. ശത്രുക്കളെന്ന്‍ തോന്നുന്നവരുടെ ചങ്ങാത്തം ഒഴിവാക്കണം. നവഗ്രഹ ഭജനത്തിലൂടെയും, ബുദ്ധിശക്തി വര്‍ദ്ധിക്കുന്ന ആയുര്‍വ്വേദ ഔഷധ സേവയിലൂടെയും, എനിക്ക് പഠിച്ച് മിടുക്കിയാകണമെന്ന പിടിവാശിയിലൂടെ അവസരോചിതമായ പെരുമാറ്റത്തിലൂടെ വിദ്യാലക്ഷ്മിയെ കരസ്ഥമാക്കണം.

തൊഴില്‍ സാമ്പത്തികം- പുതുവര്‍ഷ ഫലം ഗുണകരമല്ല. മേലധികാരികളുടേയും, കൂടെ ജോലിയുള്ളവരുടേയും പൊതുജനങ്ങളുടേയും, ശത്രുത വിലക്ക് വാങ്ങിവച്ചിട്ടുണ്ട് നിങ്ങള്‍. സ്വന്തം അഹന്തയും ഉപേക്ഷയുംമൂലം വീഴ്ചകള്‍ വന്നു കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ അപ്രീതി സമ്പാദിക്കുകയുമാണ്. ധന സംബന്ധമായ ക്ലേശാനുഭവത്തില്‍പെട്ട് ഉഴലുകയാണല്ലോ. മാത്രവുമല്ല താങ്കളുടെ അത്യാവശ്യ കാര്യങ്ങള്‍ക്കായി കയ്യയഞ്ഞ് സഹായിച്ചവരെ "ഉച്ചി വച്ച കൈകൊണ്ട് ഉദരക്രിയ ചെയ്യുന്ന" പ്രവണതയാണ് താങ്കളുടേത്. സ്വന്തം സമ്പാദ്യം സ്വയം അനുഭവിക്കേണ്ടതാണ്. ജാമ്യം നില്‍ക്കരുത്, കടം കൊടുക്കരുത്, യാത്രാ വേളകളില്‍ പ്രധാന രേഖകളുടെ നഷ്ടവും, ധനനഷ്ടവും കാണുന്നു.

പ്രണയവും സാമൂഹിക ജീവിതവും / പാര്‍ട്ട്ണര്‍ഷിപ്പ് വിജയ പരാജയവുംപാര്‍ട്ട്ണര്‍ഷിപ്പ് ബിസ്സിനസ്സില്‍ പരാജയത്തിന് സാധ്യതയുള്ളതിനാല്‍, ഒറ്റയ്ക്ക് ബിസ്സിനസ്സ് നടത്തേണ്ട കാലമാണ്. കുടുംബ ജീവിതവും തൊഴിലും തൃപ്തികരമായല്ല പോകുന്നത്. എതിരാളികള്‍ തെറ്റായ പ്രണയത്തില്‍പെടുത്തി ചീത്തപ്പേരുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ അകപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി മുന്നോട്ട് പോകേണ്ടതാണ്. മാനസ്സിക വിഷമത്തില്‍ ഉഴലുകയാണല്ലോ. താങ്കള്‍ ജീവന്‍ നിലനിര്‍ത്താനുള്ള ആഹാരാദികള്‍ കഴിക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയാണിപ്പോള്‍. ഭക്ഷ്യ വിഷബാധയ്ക്കിടയുള്ളതിനാല്‍ ശ്രദ്ധിക്കണം. ആരുടേയും സൗജന്യം സ്വീകരിക്കരുത്. ഭക്ഷണം ഒറ്റയ്ക്ക് കഴിക്കുകയും സംസാരങ്ങള്‍ ഒഴിവാക്കുകയും നവഗ്രഹനാമം ഉരുവിട്ട് ഭക്ഷണം കഴിക്കുകയും, പാകം ചെയ്യുമ്പോഴും അങ്ങനെ വേണം. അന്നലക്ഷ്മിയേയും, ധന്വന്തര മൂര്‍ത്തിയേയും പുകഴ്ത്തി ദൈവനാമം ഉരുവിട്ട് കഴിക്കുന്നത് നന്നായിരിക്കും.

സമ്പത്തും, സ്ത്രീകള്‍, സ്വകാര്യം- മിത്രങ്ങള്‍ ശത്രുക്കളാകും, എതിര്‍ ലിംഗക്കാരില്‍ നിന്നും ദോഷാനുഭവം പ്രതീക്ഷിക്കാം. തീര്‍ത്ഥാടനവും, സുഖവാസ യാത്രകളും നടത്തും, ജന്മദിനവും വിവാഹ വാര്‍ഷികവും, മരണാനന്തര വാര്‍ഷികവും പണമിറക്കി ആഘോഷിക്കണം. പുതിയ ബിസ്സിനസ്സില്‍ നിന്നും മാറി നില്‍ക്കുക. വിദേശയാത്ര തടങ്കലിലാണ് കാണുന്നത്.

ചിങ്ങം രാശി- ധര്‍മ്മതൃകോണമാണ്, കൃതായുഗ രാശിയാണിത്, സ്ഥിരരാശിയാണ്, ശീര്‍ഷോദയ രാശിയാണ്, കൃതായുഗ രാശിക്കാര്‍ക്ക് സമ്പത്ത് വന്നുകൊണ്ടിരിക്കും, പഞ്ചമാധിപനും, അഷ്ടമാധിപനുമായ ഗുരു 3ലും, വിശാഖം നക്ഷത്രത്തിലും, സേവന സ്ഥാനധിപനും മംഗല്യ സ്ഥാനധിപനുമായ ശനി പഞ്ചമസ്ഥാനമായ ഭാഗ്യസ്ഥാനത്ത് പൃഷ്ടോദയ രാശിയില്‍ മൂലം നക്ഷത്രത്തില്‍ സഞ്ചരിക്കുകയും 30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സഞ്ചരിക്കുന്നതും നല്ലതാണ്. ത്രേതായുഗ രാശിയായ മകരം രാശിയില്‍, പൃഷ്ടോദയ രാശികൂടിയായ ഇവിടെ വ്യയാധിപ നക്ഷത്രത്തില്‍ മോക്ഷകാരകനായ കേതു സഞ്ചരിക്കുന്നതും അമൃതസ്വരൂപികളും ധന്യാത്മാക്കളുമായ താങ്കള്‍ക്ക് നല്ലതാണ്. വരവും ചിലവും മൊത്തത്തില്‍ പിടിച്ചുനില്‍ക്കാന്‍ വയ്യാത്ത അവസ്ഥയാണ്‌ നിങ്ങള്‍ക്കിപ്പോള്‍. പരീക്ഷ വിജയം, വിദേശത്തുള്ളവര്‍ക്ക് നാട്ടിലെത്താനാകും, വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് സാധ്യതയും, സുഹൃത്തുക്കള്‍ ചേര്‍ന്ന് വിനോദയാത്രയും, സമ്പത്ത് കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വ്യാപാരാദികളില്‍ വിജയവും, കര്‍മ്മസ്ഥാനത്ത് ഉയര്‍ച്ചയും, സംസാരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം, സംസാരത്തില്‍കൂടി ശത്രുക്കള്‍ വര്‍ദ്ധിക്കും, ഭൂമി ക്രയവിക്രയത്തിന് സാധ്യതയും, പ്രധാന രേഖകള്‍ കൈമാറുമ്പോള്‍ ശ്രദ്ധിക്കണം, ആരോഗ്യനില വഷളായി രോഗം മൂര്‍ച്ചിക്കുകയും, അഭിഷ്ടസിദ്ധിയും ഉണ്ടാകും. എതിരാളികളുടെ പ്രയോഗം മൂലം കര്‍മ്മസ്ഥാനത്ത് പ്രയാസങ്ങള്‍ പ്രതീക്ഷിക്കാം. സൂഷ്മതയോടെയും ശ്രദ്ധയോടെയും കര്‍മ്മങ്ങള്‍ നടത്തുക. മത്സര പരീക്ഷകളില്‍ വിജയം ഉറപ്പാക്കാനും പരീക്ഷാ വിജയത്തിനും, മുതിര്‍ന്നവരുടെയും, രക്ഷിതാക്കളുടെയും ട്യൂഷന്‍ നടത്തുന്നവരുടെയും ശ്രദ്ധ വേണം. പഠിതാക്കള്‍ അലസതയും, ഉപേക്ഷയും വെടിഞ്ഞ് വിജയം നേടണമെന്ന പിടിവാശിയിലൂടെ മുന്നേറുകയും, കേരളക്കരയുടെ കര്‍ണ്ണകിയായ 51 അക്ഷരങ്ങളുടെ ദേവതയുമായി കുടികൊള്ളുന്ന സന്താന ദായകിയുമായ നെയ്യാറ്റിന്‍കരയില്‍ വാണരുളുന്ന കര്‍ണ്ണകിയെ പ്രാര്‍ത്ഥിക്കുക. പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതാണ്. മാതാവിന് അസുഖത്തിന് സാധ്യതയും തൊഴില്‍ രംഗത്ത് പരാജയവും കാണുന്നു. മാതാവിന്‍റെ പൂര്‍വ്വജന്മ ഗ്രഹത്തില്‍ നാശനഷ്ടാധികള്‍ ഉണ്ടാകും. ഭവനത്തില്‍ ചാരാത്മാക്കളുടെ പ്രവര്‍ത്തനം മൂലം ധനനഷ്ടവും മനശാന്തി കുറവും ഉണ്ടാകും. ഭവനത്തില്‍ അനാവശ്യമായ ഗൃഹോപകരണങ്ങളുടെ നാശവും ധനമൊഴുക്കും കാണുന്നു. പിതാവുമായി അഭിപ്രായ ഭിന്നതയുണ്ടാകരുത്. പിതാവിനസുഖവും, മനശ്ശാന്തിക്കുറവും, കര്‍മ്മരംഗത്ത് പരാജയവും കാണുന്നു. പൈതൃക സ്വത്ത്‌ ലഭിക്കാന്‍ സാധ്യതയും, ജോലിസ്ഥലത്ത് തന്‍റേതല്ലാത്ത കാരണങ്ങളാല്‍ മനസ്സ് ദുഃഖിക്കുകയും, ശിക്ഷണ നടപടികള്‍ക്ക് സാധ്യതയും കാണുന്നു. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയും. ആദ്യ സന്താനത്തിന് അപകടവും, അസുഖവും കാണുന്നു. രണ്ടാമത്തെ സന്താനത്തിനും അപകട സാധ്യതയും രോഗാവസ്ഥയും കാണുന്നു. വാഹനങ്ങള്‍ നിമിത്തം പ്രയാസങ്ങള്‍ വന്നുചേരും. മാതാവിന്‍റെ പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുക്കും. ഭക്ഷ്യവിഷബാധയില്‍ ജാഗ്രത പുലര്‍ത്തണം. പുതിയ പ്രേമ ബന്ധത്തിലകപ്പെട്ട് വഞ്ചനയ്ക്ക് പാത്രമാകും. തൊഴിലില്‍ ഉന്നതിയുണ്ടാകും. മികച്ച അവസരങ്ങള്‍ നഷ്ടപ്പെടാതെ വിനിയോഗിക്കണം. കൃഷിയിലും വാടകയിലും വരുമാനം കുറയും. ഇഷ്ടവസ്തുക്കള്‍ നഷ്ടപ്പെടാതെ നോക്കണം. കൂട്ട്കച്ചവടക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ചീത്ത കൂട്ട്കെട്ട് കാരണം അപമാനിതനാകും. ശത്രുക്കളുടെ ക്ഷുദ്രപ്രയോഗത്താല്‍ ക്ലേശാനുഭവമുണ്ടാകും. ജനമേ ജനത്തിന്‍റെ തെറ്റിദ്ധാരണയ്ക്ക് പാത്രമാകും. ബിസ്സിനസ്സ് പാര്‍ട്ട്ണറുടെ ആരോഗ്യനില മോശമാകും. ജന്മാന്തര ദോഷം കൊണ്ടുള്ള ക്ലേശാനുഭവവും മന്ത്ര സാധനക്ക് തടസ്സവും, മനചാഞ്ചല്യവും ബുദ്ധി വേണ്ടത്ര ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയും വന്നുചേരും. അനാവശ്യ കൂട്ട്കെട്ടും സഞ്ചാരവും ഒഴിവാക്കണം. അഭിമാനത്തിന് ക്ഷതമുണ്ടാക്കുന്ന സംഭവ വികാസങ്ങള്‍ ഉണ്ടാകും.

കന്നിരാശി- അര്‍ദ്ധ തൃകോണമാണിത്, ത്രേതായുഗ രാശിയാണിത്, കഷ്ടപ്പെട്ട് അലഞ്ഞുതിരിഞ്ഞാല്‍ ധനം ലഭിക്കുന്നവരാണിവര്‍, കഷ്ടപ്പാടിനൊത്ത ധനം ലഭിക്കുകയില്ല, ശീര്‍ഷോദയ രാശിയാണിത്, സുഖസ്ഥാനീയനും, നിവര്‍ത്തികാരകനുമായ ഗുരു, കുടുംബസ്ഥാനത്ത് സ്വന്തം നക്ഷത്രത്തില്‍ നില്‍ക്കുന്നത് നല്ലതാണ്. ഭാഗ്യാധിപനും സേവനസ്ഥാനാധിപനുമായ ശനി സുഖസ്ഥാനത്ത് പൃഷ്ടോദയ രാശിയില്‍ മൂലം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നതും നല്ലതാണ്. കലിയുഗ രാശിയും പൃഷ്ടോദയ രാശിയുമായ കര്‍ക്കിടകത്തില്‍ പൂയ്യം നക്ഷത്രത്തില്‍ രാഹു സഞ്ചരിക്കുന്നതും നല്ലതാണ്. ത്രേതായുഗ രാശിയായ മകരത്തില്‍ പൃഷ്ടോദയരാശി കൂടിയാണ്, ലാഭാധിപ നക്ഷത്രത്തില്‍ മോക്ഷകാരകനായ കേതു സഞ്ചരിക്കുന്നതും അമൃതസ്വരൂപികളും പുണ്യാത്മാക്കളുമായ താങ്കള്‍ക്ക് നല്ലതാണ്.

4-ാം ഭാവംകൊണ്ട് ചിന്തിക്കേണ്ടത്, വസിക്കുന്ന ഭവനം, ഭൂമി, മാതാവ്, മാതുലന്‍, അനന്തിരവന്‍, പശു തുടങ്ങിയ മൃഗ സമ്പത്ത്, ആഭരണങ്ങള്‍, ജലാശയങ്ങള്‍ കിണര്‍, വിദ്യാഭാസം, നഷ്ടവസ്തുവിന്‍റെ സ്ഥാനം എന്നിവയാണ്.

വരാഹം, നരസിംഹം, അവതാരക്കാരാണ് ഇവര്‍, വയല്‍ രാശിയാണിത്, കന്യകയാണ്‌ ചിഹ്നം, ഒട്ടകം, പോത്ത്, ആള്‍പുലി, കാക്ക പക്ഷി, ഇത്തി അമ്പഴം, കൂവളം, ഇവയൊക്കെ മനുഷ്യന് പ്രയോജനപ്രദങ്ങളാണ്. അധ്വാന ഭാരം കൂടിയ കാലമാണിത്. ബിസ്സിനസ്സിലെ ആദായം വര്‍ദ്ധിക്കുന്നതാണ്. പുതിയ ഗൃഹം വാങ്ങാനുള്ള യോഗവും, വിലപിടിപ്പുള്ള വസ്തുക്കളുടെ കൈമാറ്റവും കാണുന്നു. കലാ സാഹിത്യം എന്നീ രംഗത്തുള്ളവര്‍ക്ക് സാമ്പത്തിക ലാഭവും, സഹായികളെകൊണ്ട് ദുഃഖാനുഭവങ്ങളും എടുത്തുചാട്ടവും, ക്ഷിപ്രകോപവും പ്രശ്നങ്ങളുണ്ടാക്കും. ക്രിയവിക്രയങ്ങളില്‍ വിജയം കാണുന്നു, കുടുംബത്തില്‍ വിവാഹം നടക്കുന്നതായി കാണുന്നു. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാം, പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനമേ ജനത്തിന്‍റെ പിന്തുണ ലഭിക്കും. കുടുംബജീവിതം ക്ലേശകരവും, ദാമ്പത്തിക സുഖക്കുറവും വരും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കും. പങ്ക്ചേര്‍ന്നുള്ള ബിസ്സിനസ്സില്‍ ലാഭങ്ങള്‍ വരും. ചില കാര്യങ്ങളില്‍ എതിര്‍പ്പ് നേരിടേണ്ടിവരും. യാത്രകള്‍ ഒഴിവാക്കണം. വസ്തുവില്‍മേല്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ നീണ്ടുപോകും. 30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജീവിതം മാറ്റിമറിച്ചുകൊണ്ട് ശനി 2ന്‍റെ 3ലും, 6ന്‍റെ 11-ാം ഭാവത്തിലും, 11ന്‍റെ 6-ാം ഭാവത്തിലും, കഴിഞ്ഞ കുറെ കാലത്തിന്‍റെ ക്ലേശത്തിന് വിരാമമിട്ട് ആഗ്രഹ സാഫല്യം വരുത്തുന്നതാണ്. 9ന്‍റെ 3ലെ രാഹു സ്ഥിതിയും, 6ന്‍റെ 6ലെ രാഹു സ്ഥിതിയും ഗുണകരമാണ്. പൂര്‍വ്വികമായി കിട്ടേണ്ട സ്ഥാവരജംഗമ സ്വത്തിനെ ചൊല്ലി കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകും, ധനം കൈവശ്യപ്പെടുത്താന്‍ ചിലര്‍ പരിശ്രമിക്കുന്നതായി കാണുന്നു. സന്താനങ്ങളുടെ ആരോഗ്യ കാരണങ്ങളാല്‍ മനസ്സമാധാനം നഷ്ടപ്പെടും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി അലഞ്ഞു നടക്കേണ്ടിവരികയും, ആദ്യ സന്താനം നിമിത്തം ധന നഷ്ടത്തിനും, ആ കുട്ടിയുടെ വിദ്യാഭ്യാസം മോശമാകുകയും, ആരോഗ്യനില താറുമാറാകുകയും ചെയ്യും. വിദേശ വാസിയായ സന്താനം നിമിത്തം ഗൃഹത്തില്‍ മനോവിഷമം ഉണ്ടാകും. ഭവനത്തിന് ധന സമ്പാദകന് രോഗം നിമിത്തം ധന ലഭ്യത കുറയുകയും, വ്യവസായികള്‍ക്ക് വ്യവസായ സ്തംഭനമുണ്ടാകുകയും ചെയ്യും. വാഹനത്തിനപകടത്തിന് സാധ്യതയും ജീവിതപങ്കാളിയായ ദുര്യോധനന്മാര്‍ കാരണം കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവരികയും ധനസ്ഥിതി ഒരൊഴിഞ്ഞ കടം പോലെയും ആയിട്ടുണ്ട്. സത്യവാന്‍ സാവിത്രിമാരായ ഇവരുടെ സത്യസന്ധതമൂലം ഉയര്‍ച്ചകളുണ്ടാകും.
ചാരാത്മാക്കളുടെ വരവുമൂലം ധനനഷ്ടവും, ഗൃഹോപകരണങ്ങളുടെ പെട്ടെന്നുള്ള നാശനഷ്ടവും സ്വസ്ഥത കുറവും, മനശ്ശാന്തിക്കുറവുമാണ് അനുഭവിച്ച്കൊണ്ടിരിക്കുന്നത്. സമ്പത്തിന്‍റെ കാര്യത്തില്‍ പുണ്യാത്മാക്കളായ താങ്കള്‍ കുബേരനായിരുന്നു. ആത്മീയതയും മതവികാരവും മറ്റുള്ളവരെ സഹായിക്കാനുമുള്ള വ്യാകുലതയും കാരണം, ഉയര്‍ച്ചയില്‍ അസൂയയും കുശുമ്പും മൂത്ത് ചിതയില്‍ വയ്ക്കാനുള്ള ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കാണുന്നു. ഉദ്ദേശിക്കുന്ന ഉപരിപഠനം ലഭിക്കുന്നതാണ്. ദൈവം തന്ന ധനം താങ്കള്‍ക്ക് ഉപയോഗിക്കേണ്ടതാണ്. അത് മറ്റുള്ളവര്‍ക്ക് നല്‍കി നട്ടം തിരിയുകയാണല്ലോ. കടലിലെ തിരപോലെ മനസ്സ് ഇളകി മറിയുകയാണ്, ദൈവിക ചിന്തയോടെ മുന്നോട്ട്പോകുകയാണ്.തുലാം രാശി- ദ്വാപരയുഗ രാശിയാണിത്, ചരരാശിയാണ്, ശീര്‍ഷോദയ രാശിയാണ്. ദ്വാപരയുഗ രാശിക്കാരും, തുലാം രാശിക്കാരുമായ താങ്കള്‍ക്ക് പണം മുടക്കിയുള്ള ബിസ്സിനസ്സിലൂടെയാണ് ജീവിത മാര്‍ഗ്ഗമുള്ളത്‌, മാത്രവുമല്ല, കാര്യങ്ങള്‍ ത്രാസിലിട്ട് തൂക്കി വിധി പറയുന്ന ആള്‍ക്കാരാണ് താങ്കള്‍. സഹായ സ്ഥാനാധിപനും സേവന സ്ഥാനാധിപനുമായ ഗുരു ലഗ്നത്തില്‍ വിശാഖം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. സുഖസ്ഥാനാധീപനും, ഭാഗ്യാധിപനുമായ ശനി സഹായസ്ഥനാനത്ത് പഞ്ചമസ്ഥാനത്തിന്‍റെ ലാഭസ്ഥാനത്ത് 30 വര്‍ഷത്തിന്‍റെ കാത്തിരിപ്പിന് ശേഷം സഞ്ചരിക്കുന്നതും നല്ലതാണ്. കര്‍മ്മസ്ഥാനമായ കലിയുഗരാശിയും, പൃഷ്ടോദയരാശിയുമായ കര്‍ക്കിടകത്തില്‍ പൂയ്യം നക്ഷത്രത്തില്‍ രാഹു സഞ്ചരിക്കുന്നതും ത്രേതായുഗ രാശിയായ മകരം രാശിയില്‍ (പൃഷ്ടോദയരാശിയില്‍) കര്‍മ്മാധിപ നക്ഷത്രത്തില്‍ മോക്ഷകാരകനായ കേതു സഞ്ചരിക്കുന്നത് മോശകാലമാണ്. "ജന്മേ രാമവനേ ദുഃഖം" എന്നാണ് പറച്ചില്‍, ശ്രീരാമന് വനവാസം വേണ്ടിവന്ന കാലമാണ്, ജന്മത്തില്‍ വ്യാഴം സഞ്ചരിക്കുന്ന കാലം, ലോക അംഗീകാരവും പ്രശസ്തിയും ലഭിച്ച കാലവുമാണിത്. സഹായ സ്ഥാനീയരുടെ പ്രവര്‍ത്തികൊണ്ട് ഉയര്‍ച്ചകളുണ്ടാകുന്ന കാലമാണിത്. കുടുംബത്തില്‍ സ്വസ്ഥത കുറവ് അനുഭവപ്പെടുകയാണല്ലോ, തൃശൂര്‍ പൂരം മാതിരി ദുരിതങ്ങള്‍ കുടുംബത്തില്‍ സംഭവിക്കുകയാണല്ലോ, ഇതിന് ശമനം പ്രതീക്ഷിക്കാം. തൊഴില്‍പരമായി ഉന്നതിയും ഏറ്റെടുക്കുന്ന പ്രവര്‍ത്തികളില്‍ വിജയവും, പുതിയ പുതിയ അവസരങ്ങള്‍ ലഭിക്കുകയും, സ്വന്തമായി ബിസ്സിനസ്സ് ഉള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുകയും, സ്ഥാപനങ്ങള്‍ വിപുലീകരിക്കുകയും, നവീന യന്ത്ര സാമഗ്രികളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും, പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന സ്തംഭനം മാറി ഉയര്‍ച്ചകള്‍ ലഭിക്കുകയും എതിരാളികള്‍ക്ക് മേല്‍ വിജയം നേടുകയും, വ്യവഹാര വിജയവും, സാമ്പത്തികമായി നിലനിന്നിരുന്ന മൂക്കിട്ട് 'ഷാ' എഴുതിയ അവസ്ഥ തരണം ചെയ്ത് ജീവിത മാര്‍ഗ്ഗത്തില്‍ ധനാശമനത്തിന് സാധ്യതയും, വിവാഹിതര്‍ക്ക് ഉചിതമായ കുടുംബ സുഖം ലഭിക്കുകയും സന്താന ഗുണം ഉണ്ടാകുകയും, പ്രണയ ബന്ധിതര്‍ക്ക് അനുകൂല ഫലങ്ങളും, സേനാ വിഭാഗത്തിലുള്ളവര്‍ക്കും അനുകൂല ഫലങ്ങളും, ഭവന മാറ്റവും, വാഹന മാറ്റവും ഉണ്ടാകും. പഠിതാക്കള്‍ക്ക് വളരെ നല്ല കാലമാണ്. നിലനിന്നിരുന്ന അവസ്ഥകള്‍ മാറുകയും, പഠനത്തില്‍ ഉയര്‍ച്ചയും ഉന്നത വിജയവും പ്രതീക്ഷിക്കാം. ഉപരിപഠനവും ഗവേഷണവും വിജയിക്കുന്നതാണ്. തീര്‍ത്ഥാടന യോഗവും, തീര്‍ത്ഥ യാത്രക്കും സാധ്യതയുണ്ട്. ആധ്യാത്മതയില്‍ നിന്നും അകന്നുനിന്നവര്‍ അതിലേക്ക് തന്നെ തിരിച്ചുവരുന്നതായി കാണുന്നു. കഴിയുന്നത്ര സത്യസന്ധമായി അന്യരെ ദ്രോഹിക്കാതെ പരോപകാരം ചെയ്ത് ജീവിക്കാന്‍ ശീലിക്കണം. സ്ഥാനലബ്ധിക്കും, അനുഭവിച്ചതായ വിഷമതകള്‍ തീര്‍ന്ന്‍ ആശ്വാസകരമായ ജീവിതത്തിന് ഇത് ഉപകരിക്കും. ശിക്ഷണ നടപടികളിലൂടെ നഷ്ടപ്പെട്ടവ തിരികെ ലഭിക്കും. വിദേശത്ത് വച്ച് സംഭവിച്ചതായ കര്‍മ്മ നഷ്ടം പരികൃതമാകും. സംഘടനകള്‍ വഴി ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ പൂര്‍വ്വാധികം ശ്രേയസ്സ്കരമായിരിക്കും. പൊതുജന ആനുകൂല്യം ലഭിക്കും. പൂര്‍വ്വിക സ്വത്തിന്‍റെ വിഹിതം ലഭിക്കും. കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കും. ദുഃഖങ്ങളില്‍ നിന്നും ഐശ്വര്യത്തിന്‍റെയും ശാന്തിയുടെയും പാത ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം നാട്ടിലേക്കോ അല്ലെങ്കില്‍ ഇഷ്ട സ്ഥലത്തേക്കോ മാറ്റം ലഭിക്കും. വരുമാന വര്‍ദ്ധനവുള്ള തൊഴിലിലേക്ക് മാറും. രോഗങ്ങള്‍ക്ക് ശമനമുണ്ടാകും, കാലിന് ക്ഷതം സംഭവിക്കാതെ നോക്കണം. താങ്കളില്‍ നിന്നും അകന്നു പോകേണ്ടവര്‍ സ്വയം കലഹിച്ച് പിരിയും. അച്ഛനമ്മമാര്‍ക്കും മുത്തശ്ശി മുത്തച്ഛന്മാര്‍ക്കും മക്കളുടെയും ചെറുമക്കളുടെയും ജോലിസ്ഥലത്ത് പോയി താമസിക്കാന്‍ കഴിയും, പുതിയ വസ്ത്രാഭരണങ്ങള്‍ വാങ്ങാന്‍ കഴിയും, പഴയ ബന്ധുക്കള്‍ വീട്ടിലെത്തും, അഗ്നി, വാഹനം, വാതകം, ആയുധം, രാസപദാര്‍ത്ഥം എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ അപകടം സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാതാവിന്‍റെ ആരോഗ്യനില മോശമാകുകയും തൊഴില്‍ മേഘലയില്‍ വിജയവും, മാതാവിന്‍റെ ഭവനത്തില്‍ മേന്മയും, പിതാവിന് കുടുംബ സ്വത്ത്‌ ലഭിക്കുകയും വിദേശ യാത്ര ലഭിക്കുകയും ചെയ്യും.

വൃശ്ചികം രാശി- കലിയുഗ രാശിയാണ്, സ്ഥിരരാശിയാണ്, ശീര്‍ഷോദയ രാശിയാണ്. ജലരാശിയാണ്, കലിയുഗ രാശിക്കാര്‍ക്ക് ധനം വളരെ അപൂര്‍വ്വമായെ ലഭിക്കുകയുള്ളൂ. ധനാധിപനും ഭാഗ്യാധിപനുമായ ഗുരു 12ല്‍ സ്ഥിതിചെയ്യുന്നത് ധന സ്ഥാനത്തിന് നല്ലതാണ്, മോക്ഷ തൃകോണമാണ്. സഹായസ്ഥാനാധിപനും, സുഖസ്ഥാനാധിപനുമായ ശനി, പൃഷ്ടോദയ രാശിയില്‍ മൂലം നക്ഷത്രത്തില്‍ ധനസ്ഥാനത്ത് സഞ്ചരിക്കുന്നതും സുഖസ്ഥാനത്തിന്‍റെ ലാഭസ്ഥാനത്ത് 30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സഞ്ചരിക്കുന്നതും നല്ലതാണ്. കലിയുഗ രാശിയും പൃഷ്ടോദയ രാശിയുമായ കര്‍ക്കിടകത്തില്‍ ഭാഗ്യസ്ഥാനത്ത് പൂയ്യം നക്ഷത്രത്തില്‍ രാഹു സഞ്ചരിക്കുന്നതും നല്ലതാണ്. ത്രേതായുഗ രാശിയായ മകരം രാശിയില്‍ (പൃഷ്ടോദയ രാശി കൂടിയായ) സഹായസ്ഥാനാധിപ ക്ഷേത്രത്തില്‍ ഭാഗ്യാധിപ നക്ഷത്രത്തില്‍ മോക്ഷകാരകനായ കേതു സഞ്ചരിക്കുന്നതും നല്ലതാണ്. അമൃതസ്വരൂപികളും ധന്യാത്മാക്കളുമായ താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ മോശമാണല്ലോ, ഇവയ്ക്ക് കാതലായ മാറ്റവുമായാണ് പുതുവര്‍ഷ ഫലം കടന്നുവരുന്നത്. നിയമത്തില്‍കൂടി ലാഭാനുഭവവും, മരുന്ന്‍ വേദാന്ത ചിന്ത എന്നിവയിലൂടെ ലാഭാനുഭവവും ഫലം. സേവന ദാദാക്കള്‍ക്ക് കാലം അനുകൂലം. ആദുരസേവന സ്ഥാപനങ്ങളില്‍ സന്ദര്‍ശനവും, വിദേശ ബന്ധവും, ആദ്യ സന്താനത്തിന് ഉയര്‍ച്ചയും, രോഗത്തില്‍ നിന്നും വിടുതലും, ജാതകന് അപവാദങ്ങളില്‍ നിന്നും മോചനവും, അലച്ചിലും എതിര്‍ ലിംഗക്കാരില്‍ നിന്നും ആനുകൂല്യവും, ഉയര്‍ന്ന വ്യക്തികളുടെ സഹായവും, പൊതുവില്‍ എല്ലാ പേരുടേയും സഹായ സഹകരണവും, വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കുകൊള്ളലും, ഹോട്ടല്‍ ഭക്ഷണത്തില്‍ പ്രിയവും, റെസ്റ്റോറന്‍റ് നടത്തുന്നവര്‍ക്ക് വിജയവും, അലങ്കാരത്തില്‍ അമിത താല്‍പ്പര്യവും, സുഖഭോഗങ്ങളുടെ വൃദ്ധിയും, ഇപ്പോള്‍ സന്തുഷ്ടമായ വിവാഹ ജീവിതത്തിനും, സംഗീത കലകളില്‍ ആഗ്രഹകുറവും, ഇവയ്ക്ക് മാറ്റവുമായാണ് പുതുവര്‍ഷം ആരംഭിക്കുന്നത്. ജനസമ്മതിയും, സഹായസ്ഥാനീയരുടെ സഹായവും, ആദ്യ ഇളയ സഹോദര സഹായവും ലഭിക്കുന്നതാണ്. ആരോഗ്യത്തിന്‍റെ പോരായ്മകള്‍ പരിഹരിക്കുന്നതിനായി പുതിയ ഔഷധരീതി സ്വീകരിക്കുന്നതിലൂടെ ആരോഗ്യം തൃപ്തികരമാകും. വിദ്യാഭ്യാസത്തിന് ചിലവ് വര്‍ദ്ധിക്കുകയും, യാത്രയില്‍ മന:സ്സന്തോഷം ഉണ്ടാകുകയും, ജീവിത ചുറ്റുപാടുകള്‍ക്ക് അടിമുടി മാറ്റം വരികയും ചെയ്യും. തന്‍റേടം വര്‍ദ്ധിക്കും, 3-ാം ഭാവം കൊണ്ട് ചിന്തിക്കേണ്ടവര്‍ക്ക് അപകടമോ മരണമോ സംഭവിക്കും. 2-ാം ഭാവത്തിന്‍റെ 2-ാം ഭാവാധിപനായ ശനി, ധന സമൃദ്ധി ഉണ്ടാക്കി തരും. പ്രണയത്തില്‍ വിജയവും, തെറ്റായ ലൌകിക ചിന്തയില്‍ അകപ്പെടുകയും, നര്‍ത്തകികളില്‍ ആഗ്രഹം കൂടുകയും, യശസ്സും കീര്‍ത്തിയും വര്‍ദ്ധിക്കുകയും, പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് വിജയത്തിലെത്തുകയും, പുതിയ ഭവനത്തില്‍ താമസിക്കാന്‍ യോഗവും കാണുന്നു. നല്ല സ്ഥലം മാറ്റം ഉണ്ടാകും. സന്താന ലാഭം ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യത്തെതോ രണ്ടാമത്തതോ ആയ സന്താന യോഗം, പൂജയും വഴിപാടും ചികിത്സയുമായി ലഭിക്കുന്നതാണ്. വിദ്യര്‍ത്ഥികള്‍ പരീക്ഷയില്‍ വിജയിക്കുന്നതിനും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതിനും ഇഷ്ട വിഷയം ലഭിക്കുന്നതിനുമായി കേരളക്കരയുടെ അക്ഷര ദേവതയുള്ള കര്‍ണ്ണകിയെ പ്രാര്‍ത്ഥിക്കണം. പുതിയ അധികാര പ്രാപ്തിയും വിദേശ ഗമനവും, രഹസ്യ പ്രവര്‍ത്തിയില്‍ വിജയവും, വ്യാപാര പുരോഗതിയും മേലുദ്യോഗസ്ഥരുടെ അംഗീകാരവും, തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തലും, അധികാര സ്ഥാനത്ത് നിന്ന് അംഗീകാരവും, നഷ്ടപ്പെട്ട പൊരുള്‍ കുറെയൊക്കെ തിരികെ ലഭിക്കും. നവീന വസ്ത്ര രത്നാഭരണ ലബ്ധിയും, അപകടത്തില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെടലും, സൗന്ദര്യ വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും. സമ്പത്തിന്‍റെ ഞെരുക്കത്തിന് അയവ് വരും. വരവും ചിലവുമായി പൊരുത്തപ്പെടാത്ത കാലമാണിപ്പോള്‍, ചിലര്‍ ആരോപണ വിധേയരാകും. പുതിയ പരിചയങ്ങളുടെ വര്‍ഷമാണ്‌. മാതാവിന്‍റെ ആരോഗ്യനില തൃപ്തികരമായിരിക്കില്ല. തൊഴില്‍ രംഗം (പിതാവിന്‍റെ) കപ്പിനും ചുണ്ടിനും ഇടയില്‍ ചില അവസരങ്ങള്‍ നഷ്ടപ്പെടുന്നതാണ്.

ധനു രാശി- കൃതായുഗ രാശിയാണ്, ഉദയ രാശിയാണ്, പൃഷ്ടോദയ രാശിയാണ്, ചതുഷ്പാദ രാശിയാണ്, സമ രാശിയുമാണ്. താങ്കള്‍ക്ക് ധനം വന്നുകൊണ്ടിരിക്കും, ലഗ്നാധിപനും, സുഖ സ്ഥാനാധിപനുമായ ഗുരു, 11-ാം ഭാവത്തില്‍ വിശാഖം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നത് നല്ലതാണ്, 2-ാം ഭാവാധിപനും, 2ന്‍റെ 2 ആയ 3-ാം ഭാവാധിപനുമായ ശനി ലഗ്നത്തില്‍ മൂലം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നതും നിങ്ങള്‍ക്ക് നല്ലതാണ്. കലിയുഗ രാശിയും പൃഷ്ടോദയ രാശിയുമായ കര്‍ക്കിടകത്തില്‍ ധനാധിപ സഹായ സ്ഥാനാധിപ നക്ഷത്രമായ പൂയ്യം നക്ഷത്രത്തില്‍ രാഹു സഞ്ചരിക്കുന്നതും ത്രേതായുഗ രാശിയായ മകരം രാശിയില്‍, (പൃഷ്ടോദയ രാശിയില്‍) മോക്ഷകാരകനായ കേതു ധനസ്ഥാനത്തിന്‍റെ നിവര്‍ത്തി സ്ഥാനാധിപനായ തിരുവോണത്തില്‍ സഞ്ചരിക്കുന്നതും അമൃതസ്വരൂപികളും ധന്യാത്മാക്കളും, പുണ്യാത്മാക്കളുമായ നിങ്ങള്‍ക്ക് നല്ലതാണ്. പെണ്‍ശാവ്, മങ്കി, കാള, കോഴി, മത്സ്യം കര്‍മ്മം എന്നീ അവതാരങ്ങളാണ് ഈ രാശിയില്‍ പെടുന്നത്. പ്ലാവ്, വൃക്ഷം, എല്ലാവര്‍ക്കും ഉപകാരപ്പെടുന്നവരാണ് ഇക്കൂട്ടര്‍. ധര്‍മ്മ തൃകോണമാണ്, സുനാമി ഉണ്ടായെങ്കിലും കൊല ചെയ്യുന്നവര്‍ക്കാണ് ദുരിതം കൂടുതലും അനുഭവപ്പെട്ടത്. വ്യവസായികള്‍ക്ക് കാലം അനുകൂലം. ഡോക്ടര്‍മാര്‍, ആധുരസേവ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, നിയമം കൈകാര്യം ചെയ്യുന്നവര്‍ക്കും, കലാകാരന്മാര്‍ക്കും നല്ല സമയമാണ്. ഉയര്‍ന്ന സ്ഥാനലബ്ധിയുണ്ടാകും. സംഭവിച്ചതായ വിഷമതകള്‍ തീര്‍ന്ന്‍ ആശ്വാസകരമായ ഒരു അവസ്ഥയില്‍ എത്തിച്ചേരും. നിയമ നടപടികളിലൂടെ നഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ തിരികെ കിട്ടും. ലോകജനങ്ങളുടെ ആനുകൂല്യം ഉണ്ടാകും. പുതിയ ആത്മീയ കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കുന്നതിലൂടെ പുതിയ അറിവുകള്‍ ഉണ്ടാകുകയും, പൊതുകാര്യങ്ങളില്‍ ഉത്സാഹം വര്‍ദ്ധിക്കുകയും, കുടുംബിനികള്‍ക്ക് അംഗീകാരവും പ്രശസ്തിയും ഉണ്ടാകും, ലഹരി വസ്തുക്കളുടെ ഉപയോഗവും, കച്ചവടക്കാരെയും, ദുരിതത്തിലാക്കുന്നതാണ് പുതുവര്‍ഷ ഫലം. സാധുക്കളെ ഉപദ്രവിച്ചവരും, കനത്ത വില നല്‍കേണ്ടിവരുന്ന കാലമാണ്. സഹജീവികളെ ഉപദ്രവിച്ചവര്‍ക്കും മോശം പ്രകടനം ഉണ്ടാകും. നല്ല ആത്മാക്കള്‍ക്കും സാധുക്കള്‍ക്കും, ഐശ്വര്യത്തിന്‍റെ അമൃത വര്‍ഷം വാരിക്കോരി ചോരിയുന്നതാണ്. പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിച്ഛായ കാത്തുസൂക്ഷിക്കാന്‍ കഴിയില്ല. ഈഗോ ഒഴിവാക്കണം. സ്വഭാവത്തില്‍ പെട്ടെന്ന്‍ പ്രതികരിക്കാനുള്ള പ്രവണത കാണുന്നതിനാല്‍ ഇടപെടുന്നവരുമായി പ്രശ്നങ്ങള്‍ ഉണ്ടാകാനും, വേര്‍പെട്ട് കഴിയാനുമുള്ള സാധ്യത കാണുന്നതിനാല്‍ ആത്മ നിയന്ത്രണം പാലിക്കണം. സര്‍വ്വ കാര്യ ജയവും രാജ്യ ബഹുമാനവും, തീര്‍പ്പാകാതിരുന്ന കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടും. മടിച്ചിരുന്ന സംരംഭങ്ങള്‍ ധൈര്യപൂര്‍വ്വം തുടങ്ങണം. പിതൃസ്വത്ത് അധീനതയില്‍ വരും. ദൈവീക കാര്യങ്ങള്‍ക്ക് പണം മുടക്കുകയും, ഉപരിപഠനം നടത്താന്‍ അനുകൂല വിഷയം ലഭിക്കും. പുതിയ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കും. ജോലിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിന് യോഗം കാണുന്നു.

ജീവിതപങ്കാളി- സര്‍ക്കാരിന് പിഴയായി കൊടുത്ത പണം തിരികെ ലഭിക്കും. തടങ്കലില്‍ നിന്നും മോചനവും ഗൂഡ വിദ്യയില്‍ നേട്ടവും, ദുര്‍മാര്‍ഗ്ഗത്തിലൂടെ ധന സമ്പാദനവും, ശത്രു നാശവും, രോഗ മുക്തിയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണവും ആള്‍ ശേഷിയും ഉപയോഗപ്പെടുത്തും. കര്‍മ്മരംഗത്തുള്ള പുണ്യാത്മാക്കളായ താങ്കളുടെ എതിരാളികളെ നവഗ്രഹ കൃപയാല്‍ ആശയപരമായി കീഴടക്കാന്‍ സാധിക്കുന്നതാണ്. വ്യവഹാര വിജയവും, ധന്യാത്മാക്കളുമായ താങ്കളുടെ കഴിവ് തെളിയിച്ച് സ്ഥാനമാനാധികളും അവാര്‍ഡുകളും നേടുന്നതായി കാണുന്നു. കുഴപ്പക്കാരായ അയല്‍വാസികളും സഹായികളും താങ്കളെ ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുകയാണ്. അഭയം പ്രാപിക്കുന്നവര്‍ക്ക് മാപ്പ് നല്‍കുന്നതായും കാണുന്നു. തൊഴിലിലുയര്‍ച്ചയും, പങ്കാളിത്ത ബിസ്സിനസ്സിലും, വിവാഹ ബന്ധത്തിലൂടെയും സമ്പത്ത് വരുന്നതായി കാണുന്നു. (ഇവ മുത്തശ്ശിക്കും രണ്ടാം സന്താനത്തിനും ബാധകമാണ്).

മാതാവ്, 2-ാമത്തെ സഹോദരന്‍, സ്ഥാനലബ്ധിയും വിഷമതകള്‍ തീര്‍ന്ന്‍ ആശ്വാസകരമായ അനുഭവം കിട്ടും. നിയമപരമായ കാരണങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ ലഭിക്കും. പൂര്‍വ്വാധികം ശ്രേയസ്സ്കരമായ രീതിയില്‍ താങ്കള്‍ തിരിച്ചുവരും. പൊതുജനങ്ങളുടെ ആനുകൂല്യം ലഭിക്കുകയും, തറവാട് സ്വത്തിന്‍റെ വിഹിതം ലഭിക്കും, ആത്മീയ കാര്യങ്ങളില്‍ പുതിയ അറിവും, വിദ്യര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ ഉത്സാഹം വര്‍ദ്ധിക്കും. മത്സര പരീക്ഷകളിലും, ഇന്‍റര്‍വ്യൂയിലും ഉന്നത പദവി ലഭിക്കും.

പിതാവ്- ആരോഗ്യനില തൃപ്തികരമായിരിക്കില്ല. തൊഴിലില്‍ ഉയര്‍ച്ചയുണ്ടാകും.

മകരം രാശി- ത്രേതായുഗ രാശിയാണിത്, ചരരാശിയാണ്, പൃഷ്ടോദയ രാശിയാണ്, രാത്രി രാശിയാണ്, ചതുഷ്പാദ രാശിയാണ്, ജലരാശിയാണ്, സമരാശിയാണ്, ത്രേതായുഗ രാശിക്കാര്‍ക്ക് അലഞ്ഞുതിരിഞ്ഞാല്‍ ധനം വന്നുകൊണ്ടിരിക്കും. ലഗ്നാധിപനും ധന സ്ഥാനാധിപനുമായ ശനി, പൃഷ്ടോദയ രാശിയില്‍ മൂലം നക്ഷത്രത്തില്‍ 12ല്‍ സഞ്ചരിക്കുന്നത് നല്ലതാണ്. 30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള കാത്തിരിപ്പാണ്. കലിയുഗ രാശിയും, പൃഷ്ടോദയ രാശിയുമായ കര്‍ക്കിടകത്തില്‍ ലഗ്നാധിപ നക്ഷത്രമായ പൂയ്യം നക്ഷത്രത്തില്‍ നിവര്‍ത്തി സ്ഥാനത്ത് രാഹു സഞ്ചരിക്കുന്നതും നല്ലതാണ്. ത്രേതായുഗ രാശിയായ മകരം രാശിയില്‍ പൃഷ്ടോദയ രാശികൂടിയായ മകരം രാശിയില്‍ നിവര്‍ത്തി സ്ഥാനാധിപ നക്ഷത്രത്തില്‍ മോക്ഷകാരകനായ കേതു സഞ്ചരിക്കുന്നതും നല്ലതാണ്. സഹായ സ്ഥാനാധിപനും, വ്യയസ്ഥാനാധിപനുമായ ഗുരു, വിശാഖം നക്ഷത്രത്തില്‍ സ്വന്തം നക്ഷത്രത്തില്‍ 10ല്‍ സഞ്ചരിക്കുന്നതും നല്ലതാണ്. അമൃതസ്വരൂപികളും, പുണ്യാത്മാക്കളുമായ താങ്കള്‍ക്ക് ദുരിതകയത്തില്‍ നിന്നും ഐശ്വര്യദായകമായ ഒരു വര്‍ഷഫലമാണ് കടന്നുവരുന്നത്. മര്‍മ്മത്തില്‍ കുരു എന്നാണ് ഐതിഹ്യം, ദാരുകന് മോക്ഷ പ്രാപ്തി ലഭിച്ചത് ഈ കാലഘട്ടത്തിലാണ്. താങ്കളുടെ കര്‍മ്മഫലം അനുസരിച്ച് ചിത്രഗുപ്തന്‍റെ രാശിയായ ത്രാസ് ഫലാനുഭവങ്ങള്‍ നല്‍കും. സുഖകരമായൊരു സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത് പോലെ ഫലങ്ങള്‍ അനുഭവിക്കുന്നതാണ്‌. ധനവരവ് കൂടും, വായ്പകള്‍ ലഭിക്കും. ധ്യാനവും, യോഗവും, വ്യായാമവും ശീലിക്കണം. തുലാം, ധനു, മകരം, കുംഭം, ചിങ്ങം എന്നീ മാസങ്ങളില്‍ ആരോഗ്യനില വഷളാകും. യുദ്ധകാലാടിസ്ഥാനത്തില്‍ ചികിത്സകള്‍ നടത്തണം. പിതാവുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. പിതൃ തുല്യര്‍ക്കോ ഗുരുക്കന്മാര്‍ക്കോ രോഗ, ദേഹ ദുരിതമുണ്ടാകാന്‍ സാധ്യതയും, ഇഷ്ടജനങ്ങളില്‍ നിന്നും അഭിപ്രായ ഐക്യവും, ഇടത് കണ്ണിന് അസുഖം പിടിപെടും, പുതിയ സംരംഭങ്ങള്‍ തുടങ്ങാനായി ആധുനിക യന്ത്ര സാമഗ്രികളുടെ ലബ്ധിയും ആദ്ധ്യാത്മിക ചിന്തയും, സല്‍പ്രവര്‍ത്തികള്‍ ചെയ്യാനുള്ള അവസരം കണ്ടെത്തി പ്രവര്‍ത്തിക്കുകയും, ഉറ്റവരുടെ മരണാന്തര ചടങ്ങില്‍ സംബന്ധിക്കുകയും, നല്ല തുക പാരിതോഷികമായി, സംഭാവനയായി നല്‍കുകയും, വ്യവസായ പുരോഗതിയും, ധന ധാന്യ സമ്പത്തിന്‍റെ വരവും, ഉദ്യോഗലബ്ധിയും, സ്ഥാനക്കയറ്റത്തിന് സാധ്യതയും, നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും, കുടുംബജീവിതത്തിലെ അസ്വസ്ഥതകള്‍ മാറിവരികയും അവിചാരിതമായി പല മാര്‍ഗ്ഗങ്ങളുടെ സമ്പത്ത് വന്നുചേരും, പൂര്‍ത്തികരിക്കാന്‍ കഴിയാതിരുന്ന പല കാര്യങ്ങളും ഇപ്പോള്‍ പൂര്‍ത്തികരിക്കാന്‍ കഴിയുന്നതാണ്. ബിസ്സിനസ്സിലും വ്യവഹാരങ്ങളിലും വിജയം ഉണ്ടാകും. ശല്യക്കാരായിരുന്നവര്‍ സുഹൃത്തുക്കളായി മാറാന്‍ ഇടയുണ്ട്. കടം കൊടുക്കുന്ന പണം തിരിച്ചുകിട്ടാനിടയില്ല. ചില അതീവ പ്രധാനപ്പെട്ട രേഖകളില്‍ ഒപ്പ് വയ്ക്കേണ്ടതായി വരും. നിയമജ്ഞരുമായി കൂടിയാലോചിച്ച് മാത്രം ഒപ്പ് വയ്ക്കുക. ദൈവം തന്ന ധനം താങ്കള്‍ക്ക് ഉപയോഗിക്കാനുള്ളതാണ്. അത് താങ്കളുടെ നല്ല മനസ്സ്കൊണ്ട് പലരേയും സഹായിക്കുകയും അവരില്‍നിന്നും ക്ലേശാനുഭവങ്ങള്‍ ലഭിക്കുന്നതായി കാണുന്നു, അതിനാല്‍ ഇനി ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും മാറി നില്‍ക്കേണ്ടതാണ്. ആദ്യ ഇളയ സഹോദരന്‍റെ വിവാഹ കാര്യത്തില്‍ തീരുമാനമാകും. വിവാഹിതരായവര്‍ക്ക് കുടുംബ ബന്ധത്തിലെ അന്തച്ഛിദ്രങ്ങള്‍ മാറി നല്ല കുടുംബബന്ധത്തില്‍ മുന്നോട്ട്പോകുന്ന അവസ്ഥ വന്നുചേരും. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹമായ നേട്ടം ഉണ്ടാകില്ല. കൂടെ നില്‍ക്കുന്നവര്‍, യേശുവിനെ ഒറ്റികൊടുത്തത് പോലെ സ്വാര്‍ത്ഥമായ ലാഭത്തിനായി തള്ളി പറയും. പണയത്തിലുള്ള പണ്ടങ്ങള്‍ വീണ്ടെടുക്കാന്‍ അവസരമുണ്ടാകും. കുടുംബ സ്വത്ത്‌ ലഭിക്കും. ദൂരദേശത്ത് നിന്നും വരുന്നവരുമായി സൗകൃതവും ഗുണഫലങ്ങളും പ്രതീക്ഷിക്കാം. വാഹന ഇടപാടുകളില്‍ നിന്നും പ്രതീക്ഷിച്ച ലാഭം കൈവരുന്നതല്ല. അയല്‍ക്കാരില്‍ നിന്നും നിരന്തരമായ ശല്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ചതിക്കപ്പെടാനും ഇടയുണ്ട്.

കുംഭം രാശി- ദ്വാപരയുഗ രാശിയാണ്, സ്ഥിരരാശിയാണ്. ശീര്‍ഷോദയ രാശിയാണ്, പകല്‍ രാശിയാണ്, ഹ്രസ്വ രാശിയാണ്, നര രാശിയാണ്, ജലശായ രാശിയാണ്, ദ്വാപരയുഗ രാശിക്കാര്‍ക്ക് പണം മുടക്കി ബിസ്സിനസ്സ് നടത്തിയാല്‍ അല്പസ്വല്പ ധനം കിട്ടുന്നവരാണ്. ധനാധിപനും ലാഭാധിപനുമായ ഗുരു, ലാഭസ്ഥാനത്തിന്‍റെ ലാഭസ്ഥാനത്ത് വിശാഖം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നതും നല്ലതാണ്. വ്യയാധിപനും ലഗ്നാധിപനുമായ ശനി ലാഭസ്ഥാനത്ത് പൃഷ്ടോദയ രാശിയില്‍ മൂലം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നതും നല്ലതാണ്. ഭാഗ്യ സ്ഥാനമായ കര്‍ക്കിടകത്തില്‍ കലിയുഗ രാശിയും പൃഷ്ടോദയ രാശിയുമായ പൂയ്യം നക്ഷത്രത്തില്‍ രാഹു സഞ്ചരിക്കുന്നതും നല്ലതാണ്. ത്രേതായുഗ രാശിയായ മകരം രാശിയില്‍ പൃഷ്ടോദയ രാശികൂടിയായ മകരം രാശിയില്‍ സുഖസ്ഥാനാധിപ നക്ഷത്രത്തില്‍ (തിരുവോണം) 12-ാം ഭാവത്തില്‍ മോക്ഷകാരകനായ കേതു സഞ്ചരിക്കുന്നതും നല്ലതാണ്. അമൃതസ്വരൂപികളും പുണ്യാത്മാക്കളുമായ താങ്കള്‍ക്ക് ദുരിത മോചനവുമായാണ് പുതുവര്‍ഷ ഫലം കടന്നുവരുന്നത്. വരവും ചിലവുമായി പൊരുത്തപ്പെടുന്ന കാലമല്ല. പുസ്തകങ്ങള്‍ ഔഷധം എന്നിവര്‍ക്ക് ധനം ഒഴുകും. തീര്‍ത്ഥാടനത്തിലൂടെ പുണ്യ ദേവാലയങ്ങള്‍ സഞ്ചരിക്കാന്‍ യോഗവും, ഭവനമാകുന്ന ഗൃഹലക്ഷ്മിയില്‍ പൂജാദി കര്‍മ്മങ്ങള്‍ക്കായി സമ്പത്ത് ചിലവഴിക്കും. അത്യാധീനപ്പെട്ട്‌ കിടക്കുന്ന പൂര്‍വ്വ കുടുംബത്തില്‍ പുതിയ അവകാശികള്‍ക്ക് ഭാഗം വച്ച് കിട്ടുകയും, കുടുംബത്തിന്‍റെ മഹിമയും യശസ്സും ആഭിജാത്യവും വര്‍ദ്ധിക്കുകയും ചെയ്യും. യന്ത്രങ്ങളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും വൈദ്യുതിയില്‍ നിന്നും, മൃഗങ്ങളില്‍ നിന്നും അപകടങ്ങള്‍ സഞ്ചരിക്കാന്‍ യോഗം ഉള്ളതിനാല്‍ ശ്രദ്ധിക്കണം. ഭൂമി വാങ്ങുകയും, താമസിക്കുന്ന ഭവനത്തിനടുത്ത് കൂടുതല്‍ വഴി സൗകര്യങ്ങള്‍ ലഭിക്കുന്നതുമാണ്. അസൂയക്കാരായ അയല്‍ക്കാരില്‍ നിന്നും കുഴപ്പങ്ങളും, 3-ാം (സഹായികളില്‍ നിന്നും) ഭാവം കൊണ്ട് ചിന്തിക്കേണ്ടവരില്‍ നിന്നും കുഴപ്പങ്ങളും, അപകടങ്ങളും പ്രതീക്ഷിക്കാം, ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് / വിദേശത്ത് പഠിക്കാനാഗ്രഹമുള്ളവര്‍ക്കും അതിനുള്ള സാഹചര്യം വന്നുചേരും. അപ്രതീക്ഷിത ധനം വന്നുചേരുകയും, ഉലഞ്ഞ ദാമ്പത്തിക ബന്ധത്തില്‍ നിന്നും അകലാന്‍ സാധ്യതയുള്ളവര്‍ ഒത്തൊരുമയോടെ പോകാന്‍ കഴിയുന്നതാണ്. പുരാതന സമ്പത്ത് കൈവശം വന്നുചേരും. നവീന ഗൃഹ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വയ്ക്കും. കാര്‍ഷിക വിളകളില്‍ നിന്നും സാമ്പത്തിക ലാഭം പ്രതീക്ഷിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അലസതയും, ഉപേക്ഷയും കാണുന്നതിനാല്‍ മുതിര്‍ന്നവരുടെയും ട്യൂഷന്‍ നടത്തുന്നവരുടെയും ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്. മാത്രവുമല്ല സന്താന ദായകിയും 51 അക്ഷര ദേവതകളുമായി കേരളക്കരയുടെ കര്‍ണ്ണകിയായി നെയ്യാറ്റിന്‍കരയില്‍ വാഴുന്ന വിദ്യാ സ്വരൂപിണിയെ ഭജിക്കുകയും ചെയ്യുക. ഇഷ്ട സ്ഥലത്ത് സ്ഥലം മാറ്റം ലഭിക്കും. ജനങ്ങളുമായുള്ള വഴക്ക് പകപോക്കല്‍ രൂപത്തില്‍ നിലനില്‍ക്കുന്നതിനാല്‍, നാവ് തീയ്യാണ്‌, അങ്ങനെ സഞ്ചരിച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് മധ്യസ്ഥ ശ്രമത്തിലൂടെ പരിഹാരം കണ്ടത്തേണ്ടതാണ്. തെറ്റായ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നല്ലപോലെ ആലോചിച്ച ശേഷം മാത്രം വിവാഹം ഉറപ്പിക്കണം. രേഖകളില്‍ കൃതൃമത്വം കാണിച്ച് വഞ്ചനയില്‍ പെടാനിടയുള്ളതിനാല്‍ ശ്രദ്ധിക്കണം. ദിന ചര്‍ച്ചയില്‍ വ്യതിയാനം സംഭവിക്കും. 40 വയസ്സിന് ശേഷം പ്രായമുള്ളവര്‍ക്ക് ആരോഗ്യനില മെച്ചമായിരിക്കുകയും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആരോഗ്യനിലയില്‍ കാതലായ പ്രതിസന്ധിക്ക് സാധ്യതയും കാണുന്നതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഔഷധ സേവയും ഈശ്വര ഭജനവും ഉപേക്ഷ വിചാരിക്കാതെ നടത്തണം. ധന്വന്തരി മൂര്‍ത്തിയെ ഭജിക്കുക. ജീവാപായമോ അപകടത്തിനോ സാധ്യത കാണുന്നതിനാല്‍ ഗണപതിയേയും കൊടുങ്ങല്ലൂരമ്മയേയും പ്രാര്‍ത്ഥിക്കുക. ഹനുമാനേയും അയ്യപ്പനേയും പ്രാര്‍ത്ഥിക്കുക. വിദ്യാഭ്യാസപരമായി തമാസ സ്ഥലമാറ്റവും വിദ്യാഭ്യാസ മംഗലിനും സാധ്യത കാണുന്നതിനാല്‍ വിഷ്ണുമായയേയും ഹനുമാനേയും, ഗണപതിയേയും പ്രാര്‍ത്ഥിക്കുക. സന്താന ഭാഗ്യത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ജമ്മുകാശ്മീരിലെ വൈഷ്ണവി ദേവിയെ മനസ്സില്‍ ധ്യാനിക്കുക, അരുവിക്കരയിലെ വൈഷ്ണവിയേയും പ്രാര്‍ത്ഥിക്കുക. പുതിയ വാഹന യോഗം കാണുന്നു. വാഹനത്തിന് അപകടവും, അറ്റകുറ്റപണിക്കും സാധ്യതയും കാണുന്നതിനാല്‍ ഹനുമാനെ പ്രാര്‍ത്ഥിക്കുക. പങ്കാളിത്വ കച്ചവടത്തില്‍ പരാജയം സംഭവിക്കാതിരിക്കാന്‍ ദുര്‍ഗ്ഗയേയും, ഹനുമാനേയും, ഭദ്രകാളിയേയും, മൂകാംബികയേയും ധ്യാനിക്കുക. തൊഴില്‍ നഷ്ടവും, ക്രീമിനല്‍ നടപടിക്കുമെതിരെ ഹനുമാനേയും ഭദ്രകാളിയേയും പ്രാര്‍ത്ഥിക്കുക. വിദേശയാത്രാ പ്രതിസന്ധി തരണം ചെയ്യാന്‍ മഹാദേവനേയും, ഹനുമാനേയും പ്രാര്‍ത്ഥിക്കുക. വലിയ നേട്ടങ്ങള്‍ക്കായി ഒരുങ്ങേണ്ട സമയമാണ് പുണ്യാത്മാക്കളായ താങ്കളുടേത്.

മീനം രാശി- കലിയുഗ രാശിയാണിത്, ഉദയ രാശിയാണ്, പരസ്പര അഭിമുഖങ്ങളായ 2 അറ്റം കണ്ട്, അല്ലെങ്കില്‍ വാലും തലയും കൊണ്ടിടിക്കുന്നതാണ് മീനം രാശി, താന്‍ തന്നെ തനിക്ക് വിന വരുത്തുന്നവരാണിവര്‍. രാശി മണ്ഡലത്തിലെ പ്രഥമ രാശിയായ മേടത്തിന് പുറകിലുള്ള രാശിയായതുകൊണ്ടാണ് ഈ പ്രത്യേകത സംഭവിച്ചിട്ടുള്ളതാണ്. പകല്‍ രാശിയാണ്, ഹ്രസ്വ രാശിയാണ്, ജലരാശിയാണ്. കലിയുഗ രാശിക്കാര്‍ക്ക് എത്ര അധ്വാനിച്ചാലും ധനം ലഭിക്കുകയില്ല. ലഗ്നാധിപനും കര്‍മ്മാധിപനുമായ ഗുരു മോക്ഷ രാശിയായ തുലാത്തില്‍ വിശാഖം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നത് നല്ലതാണ്. ലാഭാധിപനും വ്യയാധിപനുമായ ശനി, കര്‍മ്മ സ്ഥാനത്ത് പൃഷ്ടോദയ രാശിയില്‍ മൂലം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നതും വ്യയ സ്ഥാനത്തിന്‍റെ ലാഭ സ്ഥാനത്ത് 30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സഞ്ചരിക്കുന്നത് നല്ലതാണ്. പഞ്ചമ ഭാവമായ കര്‍ക്കിടകത്തില്‍ കലിയുഗ രാശിയും പൃഷ്ടോദയ രാശിയുമായ ലാഭാധിപ നക്ഷത്ര(പൂയ്യം)ത്തില്‍ രാഹു സഞ്ചരിക്കുന്നതും നല്ലതാണ്. ത്രേതായുഗ രാശിയായ മകരം രാശിയില്‍ പൃഷ്ടോദയ രാശികൂടിയായ മകരം രാശിയില്‍ സുഖ സ്ഥാനാധിപ ഭാഗ്യ സ്ഥാനാധിപ നക്ഷത്രമായ തിരുവോണത്തില്‍ മോക്ഷകാരകനായ കേതു സഞ്ചരിക്കുന്നതും നല്ലതാണ്. അമൃതസ്വരൂപികളും പുണ്യാത്മാക്കളുമായ താങ്കള്‍ക്ക് ദുരിത മോചനവുമായി പുതുവര്‍ഷ ഫലം കടന്നുവരുന്നത്. ആര്‍ക്കുമില്ലാത്ത ഒരു പ്രത്യേക കാഴ്ചപ്പാടുള്ളവരാണ് ഈ കാഴ്ചക്കാര്‍. ആത്മീയമായും, മാനസികമായും ചിന്തിക്കുന്നവരും തന്നിഷ്ടക്കാരും, പേരും പ്രശസ്തിയും ആഗ്രഹിക്കുന്നവരും, ബുദ്ധിശാലികളും, പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിവുള്ളവരും, വൃത്തിയും വെടിപ്പുമുള്ളവരും, ഉയര്‍ച്ചയും താഴ്ചയും ഉള്ളവരും, കുടുംബ സ്നേഹിയും, ദൈവഹിതത്തില്‍ വിശ്വസിക്കുന്നവരും, സ്വയം പുണ്യാത്മാക്കളെന്ന്‍ വിശ്വസിക്കുന്നവരും, അപകടത്തില്‍നിന്നും ബുദ്ധിപൂര്‍വ്വം തലയൂരുന്നവരും, ജനങ്ങളെ ആദരിക്കുന്നവരും, ഇണയെ സ്നേഹിക്കുന്നവരും, പണത്തെ വലുതായി കാണുന്നവരും, സൂത്രശാലികളും, ഇരയിട്ട് മീന്‍ പിടിക്കുന്നവരും, സ്വന്തം നേട്ടത്തിന് മാത്രം മുന്‍ഗണന നല്‍കുന്നവരും, മരണ തുല്യമായ അവസ്ഥ തരണം ചെയ്യുകയാണല്ലോ ഇപ്പോള്‍. കടലിലെ തിരകള്‍ പോലെ കഷ്ടത നിറഞ്ഞ ജീവിതമാണ്‌, തൊഴിലില്‍ നഷ്ടങ്ങളും, വാക്ക് പാലിക്കാന്‍ സാധിക്കാത്ത അവസ്ഥയും, എല്ലാവരില്‍ നിന്നും നീരസം സമ്പാദിക്കുകയും, ഉപദ്രവങ്ങളും നേരിടുകയാണല്ലോ. സജ്ജനങ്ങളുമായി ചേര്‍ന്ന്‍ നല്ലതിനായി പ്രവര്‍ത്തിക്കുക. പുണ്യ തീര്‍ത്ഥാടന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക. നല്ല സുഹൃത്ത്ബന്ധങ്ങളുണ്ടാകും. തൊഴിലില്‍ പ്രതികൂല നടപടികള്‍ ഉണ്ടാകും. നവീന ഗൃഹാരംഭ പ്രവര്‍ത്തനത്തിന് സാധ്യതയും, യശസ്സും പ്രശസ്തിയും വര്‍ദ്ധിക്കുകയും, വരവ് ചിലവ് നിയന്ത്രിക്കാന്‍ വയ്യാതെ അമിതമായ ധന ചിലവും, ഉപരിപഠന യോഗവും, ഉന്നത അധികാര ലബ്ധിയും, പ്രേമനൈരാശ്യവും, ശയന സൗഖ്യ കുറവും, എതിര്‍ ലിംഗ ഹേതുവായി അപമാന സാധ്യതയും, രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും, ആരോഗ്യനില വഷളായത് കാരണം ധാരാളം പണം ചിലവഴിക്കേണ്ടിവരും. തസ്കര ഭീതിയും, വാശി മൂലം നാശം സംഭവിക്കല്‍, വിശ്വാസവഞ്ചനയ്ക്ക് പാത്രമാകല്‍, കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കാന്‍ യോഗവും, ഗുരു ബ്രാഹ്മണ ശാപം ലഭിക്കലും മിത്രങ്ങള്‍ ശത്രുക്കളായി മാറുന്ന അവസ്ഥയും, ഉന്നതരുടെ യാത്രയയക്കലില്‍ ഭാഗമാകുകയും, ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ അതിജീവിക്കാന്‍ കരുത്ത് നേടിയെടുക്കണം. അയല്‍പക്കക്കാരുമായി നല്ല ബന്ധം സ്ഥാപിക്കണം, സ്വത്ത്‌ സംബന്ധമായ പ്രമാണങ്ങളെ സംബന്ധിച്ച് ചില പ്രശ്നങ്ങള്‍ വരും. വിദേശത്തുള്ളവര്‍ നാട്ടില്‍ തിരിച്ചെത്തും. നഷ്ട വസ്തുക്കള്‍ തിരികെ കിട്ടും. തൊഴില്‍ സ്ഥാനത്ത് തന്‍റേതല്ലാത്ത കാര്യത്തില്‍ സ്വസ്ഥത കുറയും, പൂര്‍വ്വിക സ്വത്ത്‌ അനുഭവ യോഗ്യമാകുന്നതാണ്. കൂട്ടുകെട്ടും പ്രേമബന്ധവും ഒഴിവാക്കണം. പല കാര്യങ്ങളിലും അയഞ്ഞ നിലപാട് സ്വീകരിക്കും. കുറച്ചു ദിവസം കുടുംബം വിട്ടുനില്‍കേണ്ടിവരും. നല്ല സ്ഥലത്തേക്ക് സ്ഥലം മാറ്റം കിട്ടും. മൊത്തക്കച്ചവടത്തില്‍ ലാഭമുണ്ടാകും. വിദ്യ വഴിയും ഗ്രന്ഥ രചന വഴിയും വാക് സംബന്ധമായ കാര്യത്തിലൂടെയും സമ്പത്ത് വരുന്നതാണ്. കേസ് വാദിച്ച് അനുകൂലമാക്കും. പുതിയ ആളുകളുമായി പരിചയപ്പെടുന്നത് മൂലം അഭിവൃത്തിയുണ്ടാകും. അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെടാതെ നോക്കണം. മാതാവിന്‍റെ ആരോഗ്യനില തൃപ്തികരമായിരിക്കില്ല. മാതാവിന്‍റെ പൂര്‍വ്വ കുടുംബത്തിന് ദോഷാനുഭവങ്ങളും മാതാവിന് ധനനഷ്ടവും മാതാവിന് തൊഴില്‍ രംഗത്ത് പ്രതിസന്ധികളും മാതാവിന്‍റെ ആദ്യ ഇളയ സഹോദരന്, ജീവാപായമോ അപകടമോ സംഭവിക്കാം. ഭൂമിയുടെ ക്രിയവിക്രയം നടത്തുന്നവര്‍ക്ക് പ്രതീക്ഷിച്ച ധനം ലഭിക്കില്ല. ചില പ്രധാന സന്ദേശങ്ങള്‍ ലഭിക്കുകയും, ടെസ്റ്റില്‍ വിജയിക്കുകയും ചെയ്യും. കുടുംബ ഐശ്വര്യത്തിനായി യോഗനാര്‍ കാവിലമ്മയെ പ്രാര്‍ത്ഥിക്കുക. ആഭരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങും. കഴിവുകള്‍ പ്രകടിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള അവസ്ഥ കാണുന്നു. പിതാവിന്‍റെ രോഗത്തിന് മാറ്റം സംഭവിക്കാം. പിതാവിന്‍റെ പൂര്‍വ്വ കുടുംബത്തില്‍ ക്ലേശാനുഭവത്തിന് സാധ്യതയും, പിതാവിന്‍റെ ധനത്തിനും തൊഴിലിനും ക്ലേശാനുഭവവും കാണുന്നു. ഉന്നത വക്തികളുടെ ശാപം പിടിച്ചുവാങ്ങും. സന്താന ജന്മത്തിനാഗ്രഹിക്കുന്നവര്‍ക്ക് ജന്മ കുണ്ഡലി പ്രകാരം അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ഔഷധ സേവയും, ഈശ്വര ഭജനവും മൂലം സാധ്യത കാണുന്നു. ആദ്യ സന്താനത്തിനും 2-ാം സന്താനത്തിനും ആരോഗ്യനില മോശമായിരിക്കും. പഠനകാര്യം നേരെ കൈകാര്യം ചെയ്യുകയുമില്ല. കൂടുതല്‍ ശുഷ്കാന്തിയോടെ കാര്യങ്ങള്‍ നിര്‍വഹിക്കണം. പന്തയത്തിലും ലോട്ടറിയിലും ഭാഗ്യം പ്രതീക്ഷിക്കാം. അനാവശ്യ കാര്യത്തിലിടപെട്ട് സ്വസ്ഥത കുറയ്ക്കണ്ട. പല കാര്യങ്ങളിലും വിട്ടുവീഴ്ചാമനോഭാവത്താല്‍ അപവാദത്തില്‍ നിന്നും ഒഴിവാകും. ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മറ്റുള്ളവര്‍ക്ക് ഉപകരിക്കും. വിഷമങ്ങള്‍ തരണം ചെയ്ത് ഉന്നതിയിലെത്തും.

Aruvikara Krishna Srikantan Nair
Karthiyani Girijadevi
9497009188
6282323703

 
Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories