ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

2023 വർഷ ഫലം


2023 വർഷ ഫലം
 
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ 15 നാഴിക)

മേടം രാശിയെ ഭരിക്കുന്നത് ധൈര്യം, അന്തസ്സ്, സാഹസം അപകടങ്ങൾ തുടങ്ങിയവയുടെ കാരകനായ ചൊവ്വയാണ്. വലിയ ലക്ഷ്യങ്ങളുള്ള ഇവർ എവിടെയും നേതൃത്വം ഇഷ്ടപ്പെടുന്നവരാണ്. അതിനുണ്ടാകുന്ന തടസ്സങ്ങളെയൊക്കെ തട്ടി മാറ്റി മുന്നോട്ടു പോകാൻ ഇവർക്കറിയാം. സ്വതന്ത്ര കാംക്ഷികളായ ഇക്കൂട്ടർക്ക് അവരുടെ മനസ്സാക്ഷിയാണ് വലുത്. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ വളഞ്ഞ വഴികൾ സ്വീകരിക്കാറില്ല. നേരിട്ട് തന്നെ യത്നിക്കും. ചില സമയത്തു അമിതമായ ആത്മവിശ്വാസം പ്രകടിപ്പിക്കും എന്നത് ഇവർക്ക് പലപ്പോഴും വിനയായി തീരാറുണ്ട്.

ജനുവരി മുതൽ ഏപ്രിൽ വരെ

കഴിഞ്ഞ ഒരു വർഷത്തിലധികമായി അനുഭവിക്കുന്ന സമ്മർദ്ദങ്ങളിൽ നിന്നും ഒരു മുക്തി പ്രതീക്ഷിക്കാവുന്ന കാലഘട്ടത്തിന്റെ തുടക്കമാണ് ഇത്. കാരണം ശനി അനുകൂലമാവുകയാണ്. ഈ സമയം കഴിയുന്നതും നന്നായി പ്രയോജനപ്പെടുത്തേണ്ടതാണ്. ബിസിനസുകാർക്ക് ആവേശം പകരുന്ന നല്ല വാർത്തകൾ ശ്രവിക്കാൻ കഴിയും. ഉദ്യോഗസ്ഥർക്ക് ജോലിക്കയറ്റത്തിന് വലിയ പ്രയത്നം ചെയ്യേണ്ടി വരികയില്ല. വിദേശയാത്ര യോഗവും കാണുന്നുണ്ട്. മുടങ്ങിപ്പോയ സംരംഭങ്ങൾ ഈ കാലയളവിൽ തന്നെ പൂർത്തീകരിക്കാൻ ശ്രമിക്കണം. അതിനുള്ള സഹായം ലഭ്യമാകും. ജനുവരി ഫെബ്രുവരി മാസങ്ങൾ വളരെ അനുകൂലമായിരിക്കും.

മെയ് മുതൽ ഡിസംബർ വരെ

ധനപരമായും തൊഴിൽ പരമായും ഈ കാലയളവ് വളരെ അനുകൂലമായിരിക്കും. ധനാഗമനത്തിനു പുതിയ വഴികൾ തുറന്നു കിട്ടും. പ്രയോജനപ്പെടുത്തുക. ബിസിനസുകാർ സ്വന്തം സ്ഥാപനത്തിന്റെ വളർച്ചക്കാവശ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്. കൂടുതൽ ബ്രാഞ്ചുകൾ തുറക്കുകയോ പുതിയ മേഖലകളിലേക്ക് കടക്കുകയോ ചെയ്യും. തീർപ്പാകാതെ കിടന്ന നിയമ പ്രശ്നങ്ങൾ ശ്രമിച്ചാൽ അനുകൂലമായി അവസാനിപ്പിക്കാൻ കഴിയും. ഗ്രഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും. കുടുംബത്തിലെ കുട്ടികൾ കാരണം എല്ലാവരും സന്തോഷിക്കും. പ്രണയത്തിൽ സാഹസികയുണ്ടാവും. അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു കാര്യത്തിലും അമിതമായ ആത്‌മവിശ്വാസം പാടില്ല. ജൂൺ , സെപ്റ്റംബർ എന്നീ മാസങ്ങൾ കൂടുതൽ അനുകൂലമാകും.


ഇടവം രാശി (കാർത്തിക അവസാന 45 നാഴിക, രോഹിണി, മകയിരം ആദ്യ 30 നാഴിക)

ഇടവം രാശിയെ ഭരിക്കുന്നത് ലൗകീകം കലകൾ, ആഢംബരങ്ങൾ, കാമം, പ്രണയം തുടങ്ങിയവയുടെ കാരകനായ ശുക്രനാണ്. സഹന ശ്ശക്തി, ക്ഷമാശീലം, ത്യാഗ മനോഭാവം എന്നീ സ്വഭാവങ്ങളുള്ള ഇക്കൂട്ടർ ലൈംഗീക കാര്യങ്ങളിലും ഇണയെ ആകർഷിക്കാനും അതീവ സമർത്ഥരുമാണ്. നല്ല ഓർമ്മശക്തി, കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാനുള്ള കഴിവ്, ആത്മീയ ചിന്ത എന്നിവ എടുത്തു പറയേണ്ട സവിശേഷതകളാണ്. എല്ലാ കാര്യങ്ങളിലും ഒരു ചിട്ട വേണമെന്ന് നിര്ബന്ധമാണ്. കൂടാതെ സ്ഥിരതയും. കൂടെക്കൂടെ അഭിപ്രായം മാറ്റി പറയുന്നവരല്ല. അതിനാൽ തന്നെ ഇവർക്ക് ശത്രുക്കളുമുണ്ടാകും.

ജനുവരി മുതൽ ഏപ്രിൽ വരെ

രാഹു ശനി മാരുടെ സ്ഥാനം അനുസരിച്ചു തൊഴിൽപരമായി അലച്ചിൽ കൂടുമെങ്കിലും ധനപരമായി സമയം ശരിക്കും അനുകൂലമാകും. അലച്ചിൽ കൂടിയാലും പ്രയോജനമുണ്ടാകുന്നു സാരം. സാങ്കേതിക തൊഴിൽ ചെയ്യുന്നവർക്ക് വേറെ നല്ല സാദ്ധ്യതകൾ വരികയാണെങ്കിൽ മടിച്ചു നിൽക്കരുത്. ഭാവിയിൽ കൂടുതൽ ഗുണം ചെയ്യുന്നത് അതായിരിക്കും. സ്ത്രീകൾക്കും ഈ കാലയളവ് അനുകൂലമാണ്. കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ടവരുടെ തൊഴിൽപരമായ ഉയർച്ചയിൽ വളരെ സന്തോഷമുണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധത്തെ ബലവത്താവുകയും അത് അന്യോന്യം ശരിക്കും പ്രണയത്തിൽ കൂടിയും ശാരീരിക ബന്ധങ്ങളിൽ കൂടിയും പ്രകടിപ്പിക്കുകയും ചെയ്യും. മാർച്ച്, ഏപ്രിൽ എന്നീ മാസങ്ങൾ കൂടുതൽ അനുകൂലമാകും.

മെയ് മുതൽ ഡിസംബർ വരെ

കുറച്ചു സൂക്ഷിച്ചു മുന്നേറേണ്ട കാലയളവാണ് ഇത്. ഓഡിറ്റ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ജോലി ഭാരം കൂടും, സമ്മർദ്ദം വർധിക്കും. രാഷ്ട്രീയക്കാർ വളരെ സൂക്ഷിച്ചു ചുവടുകൾ വയ്ക്കേണ്ടതാണ്. ഒരു കാര്യത്തിലും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കരുത്. വിവാഹിതർ സംബന്ധിച്ചിടത്തോളം കുടുംബ ഉത്തരവാദിത്വങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന കാലയളവ്. ജീവിത പങ്കാളിക്കും സന്താനങ്ങൾക്കും നിങ്ങളുടെ പിന്തുണയും സംരക്ഷണയും അത്യാവശ്യമാണ്. ജൂലൈ, ഒക്ടോബർ എന്നീ മാസങ്ങൾ കൂടുതൽ അനുകൂലമാകും.


മിഥുനം രാശി (മകയിരം അവസാന 30 നാഴിക, തിരുവാതിര, പുണർതം ആദ്യ 45 നാഴിക)

മിഥുനം രാശിയെ ഭരിക്കുന്നത് ബുദ്ധി, വിദ്യ, കമ്മ്യൂണിക്കേഷൻസ് എന്നിവയുടെ കാരകനായ ബുധനാണ്. അതിനാൽ ഇവർക്ക് വിനയവും പാണ്ഡിത്യവും കൂടും. നർമ്മരസത്തോടെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സംസാരിക്കാനുള്ള ഇവരുടെ കഴിവ് ഇവർക്ക് ആരാധകരെ നേടിക്കൊടുക്കും. ലാഭേശ്ച കൂടാതെ ഉപകാര സ്മരണ വച്ച് പുലർത്തുന്ന ഇവർക്ക് ഭാഗ്യവും പൊതുവെ കൂടും. ജാതകത്തിൽ ബുധന്റെ നില മോശമായാൽ ഇവർക്ക് ലഭിക്കുന്ന കൂട്ടുകാർ അസൂയാലുക്കളുമാകും. അമിത ആത്മവിശ്വാസവും കൂടും. നയമില്ലാതെ സംസാരിക്കയും ചെയ്യും.

ജനുവരി മുതൽ ഏപ്രിൽ വരെ

ഗുണദോഷ സമ്മിശ്രമായ ഒരു കാലയളവാണ് ഇത്. വളരെ ചെറിയ കാര്യങ്ങൾ പോലും നിങ്ങളെ ശരിക്കും അലട്ടിയെന്നു വരും. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ തെറ്റിദ്ധാരണയുണ്ടാകാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. ജീവിത ക്രമങ്ങളിൽ വേണ്ടിവന്നാൽ മാറ്റങ്ങൾ വരുത്തണം, വിട്ടുവീഴ്ചയും ആവശ്യം. ധനപരമായി സമയം അത്ര പ്രതികൂലമല്ലെങ്കിലും കുടുംബത്തെ ബാധിക്കുന്ന പ്രധാന കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നത് ആലോചിച്ചു വേണം. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അറിയാതെ പോലും അബദ്ധങ്ങൾ വരാതെ ശ്രദ്ധിക്കണം. മാർച്ച്, ഏപ്രിൽ എന്നീ മാസങ്ങൾ കൂടുതൽ അനുകൂലമാകും.

മെയ് മുതൽ ഡിസംബർ വരെ

ഈ കാലഘട്ടം വളരെ അനുകൂലമായിരിക്കും. വളരെ ആലോചിച്ചു അതാതു മേഖലയിലെ വിദഗ്ദരുമായി ചർച്ച ചെയ്‌ത്‌ എടുക്കുന്ന തീരുമാനങ്ങളൊന്നും. പരാജയമാവില്ല. എന്ന് മാത്രമല്ല, വിജയവുമായിരിക്കും. നിയമ രംഗത്തു പ്രവർത്തിക്കുന്നവർക്ക് പെട്ടെന്ന് പേരെടുക്കുവാൻ സഹായിക്കുന്ന ഒരു പ്രകടനം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ബിസിനസുകാർ, ഓഹരി വിപണിയിൽ പ്രവർത്തിക്കുന്നവർ, പത്ര ദൃശ്യാ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കു വളരെ അനുകൂലമായ സമയം. ഉപയോഗപ്പെടുത്തുക. കുട്ടികൾക്ക് അവരുടെ കഴിവ് പ്രകടിക്കാനുള്ള അവസരം വന്നുചേരും. സാമൂഹികമായി വളരെ അന്തസ്സും, ഉയർച്ചയും അനുഭവപ്പെടുന്ന ഒരു കാലയളവാണ് ഇത്. ആഗസ്റ്റ് നവംബർ എന്നീ മാസങ്ങൾ കൂടുതൽ അനുകൂലമാകും.


കർക്കിടകം രാശി (പുണർതം അവസാന 15 നാഴിക, പൂയ്യം, ആയില്യം)

കർക്കിടകം രാശിയെ ഭരിക്കുന്നത് മാതാവ്, കലകൾ, മനസ്സ്, സൗന്ദര്യം എന്നിവയുടെ കാരകനായ ചന്ദ്രനാണ്. കുടുംബസ്നേഹം, ഉപകാരസ്മരണ, ദാനശീലം, ബുദ്ധി, ക്ഷമ, കർമ്മഗുണം എന്നീ ഗുണങ്ങളുടെ വിളനിലമായ ഇക്കൂട്ടർ വളരെ ഹൃദ്യമായി പെരുമാറാൻ കഴിവുള്ളവരാണ്. മറ്റുള്ളവരുടെ ചിന്തകളെ അറിഞ്ഞു അവരുടെ പ്രശ്നങ്ങളെ പരിഹരിക്കാനും ശ്രമിക്കും. കൂടാതെ മാറി വരുന്ന പുതിയ പരിസ്ഥികളോട് പൊരുത്തപ്പെടാനും അതിനോട് യോജിച്ച പോകാനും ഇവർക്ക് പ്രത്യേക കഴിവ് ഉണ്ട്. അതുകൊണ്ടു തന്നെ ഒരേ രീതിയിലല്ലാതെ മാറി മാറി വരുന്ന ജോലികളിൽ വിജയിക്കാനും ഇവർക്ക് സാധിക്കുന്നു. മനസ്സിന് പൊതുവെ ബലക്കുറവായതിനാൽ വളരെ ചെറിയ കാര്യങ്ങളിൽ പോലും വേവലാതിപ്പെടുമെന്നതാണ് ഇവരുടെ ദൗർബല്യം.

ജനുവരി മുതൽ ഏപ്രിൽ വരെ

കർക്കിടകം രാശിക്കാർക്ക് കുറച്ചു ആശ്വാസം തരുന്ന ഒരു ചെറിയ കാലയളവാണ് ഇത്. ശരിക്കും പ്രയോജനപ്പെടുത്തേണ്ട സമയം. ധന വരവ്, തൊഴിൽ സന്തോഷം, പ്രമോഷൻ, എന്നിവയുണ്ടാകും. കഴിവ് തെളിയിക്കാൻ അവസരം ലഭിക്കുമെന്ന് മാത്രമല്ല അംഗീകാരവും പ്രതീക്ഷിക്കാം. ചെറുപ്പക്കാരും, കുട്ടികളും അവരുടെ സമർത്യവും, കാര്യക്ഷമതയും കൊണ്ട് പ്രധാനപ്പെട്ട പരീക്ഷകൾ അസൂയ ഉളവാക്കുന്ന രീതിയിൽ വിജയിച്ചിൽ ഗൃഹാന്തരീക്ഷം ആഘോഷത്തിമിർപ്പിലാവും. അനുകൂലമായി അപ്രതീക്ഷിതമായി ചില സംഭവങ്ങൾ പ്രതീക്ഷിക്കാം. ഏപ്രിൽ മാസം വളരെ അനുകൂലമായിരിക്കും.

മെയ് മുതൽ ഡിസംബർ വരെ

അനുകൂലാവസ്ഥ കുറയുന്ന സമയം. നഷ്ട സാധ്യതയുള്ള ഉദ്യമങ്ങളിൽ ഏർപ്പെടാതിരുന്നാൽ ഈ കാലയളവും വലിയ പ്രശ്നങ്ങളില്ലാതെ തള്ളി നീക്കാൻ കഴിയും. യുവ സംരംഭകർ ഭാവി പദ്ധതികൾ തയ്യാറാക്കുന്ന തിരക്കിലായിരിക്കും. പക്ഷെ സംരംഭങ്ങൾ ആരംഭിക്കുന്നത് അടുത്ത കാലയളവിലാകുന്നന് ഉത്തമം. ദൂരയാത്രകൾ, തീർത്ഥാടനം എന്നിവക്ക് ഉചിതമായ സമയം. ഓഹരി വിപണി, റിസ്കുള്ള കാര്യങ്ങൾ എന്നിവക്ക് യോജിച്ച സമയമല്ല ഇത്. ചെറിയ ചെറിയ കാര്യങ്ങൾ ഒരു പാട് ചിന്തിച്ചു വലുതാക്കി മനസ്സ് വിഷമിക്കരുത്. മെയ് , സെപ്റ്റംബർ, ഡിസംബർ എന്നീ മാസങ്ങൾ കൂടുതൽ അനുകൂലമാകും


ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ 15 നാഴിക)

ചിങ്ങം രാശിയെ ഭരിക്കുന്നത് നേതൃത്വം, അന്തസ്സ്, അഭിമാനം, ചുറുചുറുക്ക് തുടങ്ങിയവയുടെ കാരകനായ സൂര്യനാണ്. അതിനാൽ കൂടുതൽ ആത്മവിശ്വാസം കാണിക്കുന്ന ഇവർ ഏതൊരു ഗ്രൂപ്പിൽ പോയാലും ഇവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടും. സ്നേഹപൂർവമായുള്ള ഇവരുടെ പെരുമാറ്റം, കലാബോധം, സാഹിത്യം, സംഗീതം ഇവയോടുള്ള അടുപ്പം, പ്രേരണകൾക്കു വഴങ്ങാത്ത പ്രകൃതം, മതവിശ്വാസം എന്നിവ എടുത്തു പറയേണ്ട സ്വഭാവങ്ങളാണ്. ഏത് പ്രതിസന്ധികളെയും പരസ്യമായി നേരിടാൻ കഴിവുള്ള ഇക്കൂട്ടർ മുൻ കോപവും അഹങ്കാരവും നിയന്ത്രിക്കേണ്ടതാണ്.

ജനുവരി മുതൽ ഏപ്രിൽ വരെ

ചിങ്ങം രാശിക്കാർ കുറച്ചു ശ്രദ്ധിച്ചു മുന്നേറേണ്ട ഒരു കാലയളവാണ് ഇത്. പ്രതീക്ഷിച്ച രീതിയിൽ കാര്യങ്ങൾ നടന്നൂയെന്നു വരില്ല. പുതിയ സംരംഭങ്ങൾ തുടങ്ങുന്നത് തല്ക്കാലം മാറ്റിവെക്കുന്നത് നന്ന്. ജീവിത പങ്കാളിയോട് വളരെ നയപരമായി പെരുമാറണം. അല്ലെങ്കിൽ അത് വഴക്കിലായിരിക്കും അവസാനിക്കുന്നത്. ഇത് പ്രണയിക്കുന്നവർക്കും ബാധകം. പൊതുവെ കുറച്ചു ശ്രദ്ധിച്ചാൽ അഥവാ റിസ്ക് എടുക്കാതിരുന്നാൽ വരും മാസങ്ങൾ വളരെ അനുകൂലമായിരിക്കും. കായിക രംഗത്തുള്ളവർക്കും കലാരംഗത്തുള്ളവർക്കും സമയം അനുകൂലമല്ല. ജനുവരി മാസം കൂടുതൽ അനുകൂലമാകും.

മെയ് മുതൽ ഡിസംബർ വരെ

കുറച്ചു ആശ്വാസം പകരുന്ന കാലയളവാണ് ഇത്. ഡോക്ടർസ് ഉൾപ്പെടെ മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ബഹുമതികൾ പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് നിങ്ങളുടെ ഇഷ്ടപ്പെട്ട വിഷയത്തിൽ ഉയന്ന പഠനത്തിനുള്ള അവസരങ്ങൾ ലഭ്യമാകും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം പ്രതീക്ഷിക്കാം. അഭിനയം, സംഗീതാദി കലകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അഭിമാനിക്കാവുന്ന കാലയളവ്. നിങ്ങളുമായി കരാറുകൾ ഉണ്ടാകാൻ ആവശ്യക്കാർ കൂടും. കായിക രംഗത്തുള്ളവർക്കും കലാരംഗത്തുള്ളവർക്കും സാഹസിക പ്രേമികൾക്കും പ്രണയിക്കുന്നവർക്കും സമയം അനുകൂലമാണ്. ആത്‌മവിശ്വാസം അധികം കൂടാതിരിക്കാൻ ശ്രദ്ധിക്കണം. മെയ്, ജൂൺ, ഒക്ടോബർ, ഡിസംബർ എന്നീ മാസങ്ങൾ കൂടുതൽ അനുകൂലമാകും.


കന്നി രാശി (ഉത്രം അവസാന 45 നാഴിക, അത്തം, ചിത്തിര ആദ്യ 30 നാഴിക)

കന്നി രാശിയെ ഭരിക്കുന്നത് ബുദ്ധി, വിദ്യ കമ്മ്യുണിക്കേഷൻസ്, കണക്ക്, യുവത്വം തുടങ്ങിയവയുടെ കാരകനായ ബുധനാണ്. അതിനാൽ ഏതു കാര്യവും ശരിക്ക് പഠിച്ച ശേഷമേ ഇക്കൂട്ടർ അതിനെ കുറിച്ചു അഭിപ്രായം പറയുകയുള്ളൂ. കന്നി ഒരു ഭൂമി രാശിയായതിനാൽ ഇവർക്ക് സ്ഥിരത, ധനം, പ്രശസ്തി എന്നിവയോടു ആസക്തി കൂടും. അത് നേടുന്നതിനായി ക്ഷമയോടുകൂടി നന്നായി ആസൂത്രണം ചെയ്ത പരിശ്രമിക്കയും ചെയ്യും. സ്വയം വിമര്ശകരായതിനാൽ ഇവരിൽ തെറ്റ് കണ്ടുപിടിക്കാൻ പ്രയാസമായിരിക്കും.

ജനുവരി മുതൽ ഏപ്രിൽ വരെ

കന്നി രാശിക്കാർക്ക് വ്യാഴവും ശനിയും അനുകൂലമായതിനാൽ സമയം വളരെ അനുകൂലമാണ്. ഒരു ആശങ്കയും കൂടാതെ ധൈര്യപൂർവം രംഗത്തിറങ്ങി സമയം പ്രയോജനപ്പെടുത്തുക. വളരെ കാലമായി പ്രേമബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക് വിവാഹത്തിന് അനുയോജ്യമായ കാലയളവ്. ബിസിനസുകാർക്ക് നിങ്ങൾ കണക്കു കൂട്ടിയതുപോലെയുള്ള ഉയർച്ച പ്രതീക്ഷിക്കാം. കാര്യങ്ങൾ പെട്ടെന്ന് തന്നെ ചെയ്യണം. കാരണം അടുത്ത കാലയളവ് ഇത്ര സുഗമമാവില്ല. സാമൂഹികമായി വളരെ അന്തസ്സും ഉയർച്ചയും അനുഭവപ്പെടുന്ന സമയം. തീർപ്പാകാതെ കിടന്ന നിയമ പ്രശ്നങ്ങൾ ശ്രമിച്ചാൽ അനുകൂലമായി അവസാനിപ്പിക്കാൻ കഴിയും. ബിസിനസുകാർക്ക് എതിരാളിയെ തോൽപ്പിച്ച് മുന്നേറാൻ കഴിയും. ജി എസ് റ്റി തുടങ്ങിയ ആഡിറ്റ്, ബാങ്കിങ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും വളരെ അനുകൂലമായ കാലയളവ്. ഫെബ്രുവരി മാസം കൂടുതൽ അനുകൂലമാകും.

മെയ് മുതൽ ഡിസംബർ വരെ

ശനിയുടെ സഹായം മാത്രമേയുള്ളു.ധനവരവിന് കുറവുണ്ടാകില്ല എങ്കിലും ചെലവ് കുറക്കണം. തൊഴിൽ പരമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിൽ വിമുഖത കാട്ടാതെ സ്വീകരിക്കുന്നത് നന്ന്. ബിസിനസുകാർക്ക് അവരുടെ ബിസിനസ്സ് നന്നായി കൊണ്ടുപോകാൻ ആവശ്യമായ തന്ത്രങ്ങൾ മുൻകൂട്ടി ആവിഷ്കരിച്ചു അവ നടപ്പിലാക്കാനുള്ള ആത്മവിശ്വാസം നിങ്ങൾക്കുണ്ടാകും. പ്രണയിക്കുന്നവർക്ക് പ്രണയത്തിന്റെ ത്രിൽ അനുഭവിക്കാൻ യോഗം കാണുന്നുണ്ട്. അപ്രതീക്ഷിതമായി ചില സംഭവങ്ങൾ പ്രതീക്ഷിക്കാം. അത് അനുകൂലമാക്കി മാറ്റാൻ ശ്രമിക്കണം. ജൂൺ, ജൂലൈ, നവംബർ , ഡിസംബർ എന്നീ മാസങ്ങൾ കൂടുതൽ അനുകൂലമാകും.



തുലാം രാശി (ചിത്തിര അവസാന 30 നാഴിക, ചോതി, വിശാഖം ആദ്യ 45 നാഴിക)

തുലാം രാശിയെ ഭരിക്കുന്നത് കല, സൗന്ദര്യം, നയം, ന്യായം ആഡംബരം, കാമം തുടങ്ങിയവയുടെ കാരകനായ ശുക്രനാണ്. അതിനാൽ ഇവർ ഇപ്പോഴും പ്രസന്നവദർ ആയിരിക്കും അഥവാ ആകാൻ ശ്രമിക്കും. ഇവരോട് ഇടപെടുന്നവർ ഇവരുടെ കളങ്കമില്ലാത്തതും നയപരവുമായ പെരുമാറ്റം, സംഭാക്ഷണ ചാതുര്യം, ഹൃദ്യമായ പുഞ്ചിരി, ആധുനികത എന്നിവ മറക്കില്ല. കാര്യങ്ങൾ ചെയ്തു തീർക്കുന്നതിലുള്ള വേഗത, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് എന്നിവ എടുത്തു പറയേണ്ട കാര്യങ്ങളാണ്. പരോപകാരികളായ ഇക്കൂട്ടർക്ക് ഏതു പ്രശ്നങ്ങളിൽ ഇടപെട്ടാലും അത് വളരെ നന്നായി പരിഹരിക്കാൻ പ്രത്യേക കഴിവുണ്ട്. ഈ കഴിവ് ഇവരെ സമൂഹത്തിൽ വേണ്ടപ്പെട്ടവരാക്കുന്നു.

ജനുവരി മുതൽ ഏപ്രിൽ വരെ

തുലാം രാശിക്കാർക്ക് ഈ കാലയളവ് പൊതുവെ ഗുണദോഷസമ്മിശ്രമായിരിക്കും. അതിനാൽ നഷ്ട സാധ്യതയുള്ള കരാറുകളിലോ സംഗതികളിലോ ഏർപ്പെടുന്നത് തല്ക്കാലം മാറ്റി വക്കുക. ധനപരമായ കാര്യങ്ങൾ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ബിസിനസുകാർ മാർക്കറ്റിൽ സംഭവിക്കുന്നത് സശ്രദ്ധം വീക്ഷിക്കേണ്ട സമയമാണ് ഇത്. വിൽപ്പന നികുതി ശരിയായ സമയത്തു തന്നെ ഒടുക്കാൻ ശ്രമിക്കണം. രണ്ടു വട്ടം ആലോചിക്കാതെ പുതിയ സംരംഭങ്ങളിലൊന്നും ഇടപെടരുത്. വിവാഹിതർ അവരുടെ പങ്കാളിയോട് വളരെ നയപരമായി പെരുമാറുന്നത് നന്ന്. ചെറിയ പ്രശ്നങ്ങളൊന്നും കാര്യമായെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാർച്ച് മാസം പൊതുവെ അനുകൂലമാകും.

മെയ് മുതൽ ഡിസംബർ വരെ

കഴിഞ്ഞ കുറച്ചു മാസങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന സമ്മർദ്ദങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും ഈ കാലയളവ്. ധൈര്യമായി ചെയ്യുന്ന കാര്യങ്ങളിൽ വിജയം പ്രതീക്ഷികാം. അവിവാഹിതർക്ക് വിവാഹം നടക്കാൻ അനുയോജ്യമായ സമയം. ചെറിയ റിസ്ക് എടുക്കുന്നതിൽ തെറ്റില്ല. അപ്രതീക്ഷമായി സന്തോഷം പകരുന്ന പല മുഹൂർത്തങ്ങളും വന്നു ഭവിക്കും. കായിക രംഗത്തു എഴുതി തള്ളപ്പെട്ട അഭ്യാസിക്ക് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വലിയ വിജയം നേടാൻ കഴിയും. വിവാഹിതർക്കും പ്രണയിക്കുന്നവർക്കും പങ്കാളിയുടെ സഹകരണവും പരിചരണവും ശരിക്കും ആസ്വദിക്കാൻ കഴിയും. ജൂലൈ, ആഗസ്റ്റ് , ഡിസംബർ എന്നീ മാസങ്ങൾ കൂടുതൽ അനുകൂലമാകും.


വൃശ്ചികം രാശി (വിശാഖം അവസാന 15 നാഴിക, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിയെ ഭരിക്കുന്നത് ധൈര്യം, സാഹസം, തീവ്രമായ കാമം, അപകടങ്ങൾ തുടങ്ങിയവയുടെ കാരകനായ ചൊവ്വയാണ്. അതിനാൽ തന്നെ ഇവർ ധൈര്യശാലികളും വ്യക്തമായ തീരുമാനങ്ങളും, ആശയങ്ങളും ഉള്ളവരുമായിരിക്കും. അവരുടെ ആശയങ്ങൾ ആരുടെ മുന്നിലും തുറന്നു പറയാൻ മടിയില്ലാത്തവരുമാണ്. സ്നേഹിക്കുന്നവർക്ക് വേണ്ടി ഏതു പ്രതിസന്ധികളെയും നേരിടാനും ഇവർ തയ്യാറായേക്കും. ഇവരുടെ മനോ ധൈര്യവുവും, അന്തസ്സും ആഭിജാത്യത്തോടെയുള്ള പെരുമാറ്റവും ആധുനികമായ വസ്ത്രധാരണവും ആരെയും ആകർഷിക്കുന്നതാണ്. പ്രയോഗിതയിൽ വിശ്വസിക്കുന്ന ഇക്കൂട്ടരെ അവരുടെ തീരുമാനങ്ങളിൽ നിന്നും വ്യതിചലിപ്പിക്കാൻ ബുദ്ധിമുട്ടാണ്. ശരിയാണ് എന്ന് തോന്നിയാൽ അതിനു വേണ്ടി പാരമ്പര്യ വിശ്വാസങ്ങളെ പോലും തള്ളിപ്പറയാനും ഇവർ മടിക്കില്ല.

ജനുവരി മുതൽ ഏപ്രിൽ വരെ

വ്യാഴം അനുകൂലമായതിനാൽ വൃശ്ചികം രാശിക്കാരുടെ സമയം പൊതുവെ ഗുണപ്രദമായിരിക്കും. ബിസിനസുകാർക്ക് കാര്യങ്ങൾ നന്നായി മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ തന്ത്രങ്ങൾ മുൻകൂട്ടി ആവിഷ്കരിച്ചു അവ നടപ്പിലാക്കാനുള്ള ആത്മവിശ്വാസമുണ്ടാകും. രാഷ്ട്രീയക്കാർ, കായികരംഗത്തുള്ളവർ, മെഡിക്കൽ മേഖല തുടങ്ങിയവയിൽ പ്രവർത്തിക്കുന്നവർക്കും സന്തോഷിക്കാവുന്ന ഒരു കാലയളവാണ് ഇത്. നന്നായി ഉപയോഗപ്പെടുത്തുക. കാരണം അടുത്ത കാലയളവ് ഇത്ര സുഗമമാവില്ല. മെഡിക്കൽ, കായികം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ഇത് അനുകൂല സമയം. പ്രയോജനപ്പെടുത്തുക. ജനുവരി, ഏപ്രിൽ എന്നീ മാസങ്ങൾ വളരെ അനുകൂലമായിരിക്കും.

മെയ് മുതൽ ഡിസംബർ വരെ

അനുകൂലാവസ്ഥ കുറയുകയാണ്. ധന വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന സമയം. ക്രെഡിറ്റ് കാർഡ്, ബാങ്ക് ലോൺ എന്നിവ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം. തൊഴിൽ മേഖലയിൽ അന്തരീഷം അത്ര നന്നായിരിക്കില്ല. മൾട്ടി ലെവൽ പോലുള്ള സംഭവങ്ങൾ നിങ്ങളെ തേടി വന്നേക്കാം. പ്രലോഭനങ്ങളിൽ കുടുങ്ങരുത്. എതിർ ലിംഗക്കാരുമായുള്ള ഇടപെടൽ തെറ്റിദ്ധരിപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. സന്താനങ്ങളുടെ കാര്യത്തിൽ വലിയ ശ്രദ്ധ ആവശ്യം. ആഗസ്റ്റ് , സെപ്റ്റംബർ എന്നീ മാസങ്ങൾ അനുകൂലമാണ്.


ധനു രാശി (മൂലം , പൂരാടം, ഉത്രാടം ആദ്യ 15 നാഴിക)

ധനു രാശിയെ ഭരിക്കുന്നത് ഭക്തി, ന്യായം, വിശാല മനസ്കത, ധൈര്യം, നേതൃത്വം, ധനം എന്നിവയുടെ കാരകനായ വ്യാഴമാണ്. അതിനാൽത്തന്നെ ശുഭാക്തി വിശ്വാസക്കാരും ഉത്സാഹഭരിതരുമായ ഇവർക്ക് പുതിയ അനുഭവങ്ങളും പുതിയ സാഹചര്യങ്ങളും ഹരമാണ്. വളരെ വലുതായി ചിന്തിക്കാനും ആ ലക്ഷ്യം നേടുന്നതിന് വേണ്ടി പരിശ്രമിക്കാനും അതിൽ വരുന്ന പരാജയങ്ങളെ കണക്കാക്കാതെ മുന്നോട്ടു പോകുവാനും ഇവർ മിടുക്കരാണ്. ന്യായവാദികളും സത്യവാന്മാരും ആത്മാർതയുള്ളവരുമായ ഇക്കൂട്ടർ ഭരിക്കപ്പെടുവാനല്ല ഭരിക്കാനാണ് ജനിച്ചവരെന്നുള്ള ഭാവം ഇവർക്ക് പലപ്പോഴും അപകടംവരുത്താറുണ്ട്. ഇവർക്ക് ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കാൻ പലപ്പോഴും കഴിയാറില്ല.

ജനുവരി മുതൽ ഏപ്രിൽ വരെ

ധനു രാശിയിൽ ജനിച്ചവർക്ക് ശനി മൂന്നിൽ അനുകൂലമായി വരികയാണ്. കഴിഞ്ഞ കുറച്ചധിക കാലങ്ങളായി അനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്നും ഒരു ആശ്വാസ കാലഘട്ടമാണ്. ഈ സമയം കഴിയുന്നതും നന്നായി പ്രയോജനപ്പെടുത്തേണ്ടതാണ്. ബിസിനസുകാർക്ക് ആവേശം പകരുന്ന നല്ല വാർത്തകൾ ശ്രവിക്കാൻ കഴിയും. ഉദ്യോഗസ്ഥർക്ക് ജോലിക്കയറ്റത്തിന് വലിയ പ്രയത്നം ചെയ്യേണ്ടി വരികയില്ല. വിദേശയാത്ര യോഗവും കാണുന്നുണ്ട്. മുടങ്ങിപ്പോയ സംരംഭങ്ങൾ ഈ കാലയളവിൽ തന്നെ പൊടി തട്ടിയെടുത്തു പൂർത്തീകരിക്കാൻ ശ്രമിക്കണം. അതിനുള്ള സഹായം ലഭ്യമാകും. കായികരംഗത്തുള്ളവർക്കും, നിയമരംഗത്തുള്ളവർക്കും വളരെ നല്ല സമയം. ഫെബ്രുവരി, ഏപ്രിൽ എന്നീ മാസങ്ങൾ വളരെ അനുകൂലമായിരിക്കും.

മെയ് മുതൽ ഡിസംബർ വരെ

ധനപരമായും തൊഴിൽ പരമായും ഈ കാലയളവ് വളരെ അനുകൂലമായിരിക്കും. ധനാഗമനത്തിനു പുതിയ വഴികൾ തുറന്നു കിട്ടും. പ്രയോജനപ്പെടുത്തുക. ബിസിനസുകാർ സ്വന്തം സ്ഥാപനത്തിന്റെ വളർച്ചക്കാവശ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്. കൂടുതൽ ബ്രാഞ്ചുകൾ തുറക്കുകയോ പുതിയ മേഖലകളിലേക്ക് കടക്കുകയോ ചെയ്യും. തീർപ്പാകാതെ കിടന്ന നിയമ പ്രശ്നങ്ങൾ ശ്രമിച്ചാൽ അനുകൂലമായി അവസാനിപ്പിക്കാൻ കഴിയും. ഗ്രഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും. കുടുംബത്തിലെ കുട്ടികൾ കാരണം എല്ലാവരും സന്തോഷിക്കും. പ്രണയത്തിൽ സാഹസികയുണ്ടാവും. അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു കാര്യത്തിലും അമിതമായ ആത്മവിശ്വാസം പാടില്ല. സെപ്റ്റംബർ, ഒക്ടോബർ എന്നീ മാസങ്ങൾ കൂടുതൽ അനുകൂലമാകും.


മകരം രാശി (ഉത്രാടം അവസാന 45 നാഴിക, തിരുവോണം, അവിട്ടം ആദ്യ 30 നാഴിക)

മകരം രാശിയെ ഭരിക്കുന്നത് ക്ഷമ, കഠിന പ്രയത്നം, നിശ്ചയദാർഢ്യം, വിശ്വസ്ഥത, മാനഹാനി, മരണം തുടങ്ങിയവയുടെ കാരകനായ ശനിയാണ്. സ്വതന്ത്ര ചിന്താഗതി, പ്രായോഗിക ബുദ്ധി, ആരോട് എങ്ങനെ പെരുമാറണമെന്ന അറിവ്, ആത്മാർത്ഥത തുടങ്ങിയ സ്വഭാവങ്ങൾ ഇവരുടെ പ്രത്യേകതകളാണ് . അമിതമായ വികാര പ്രകടനങ്ങൾ, സ്നേഹം പ്രകടിപ്പിക്കൽ ഇവക്കൊന്നും ഇവരെ കിട്ടുകില്ല. പൊതുവെ ഗൗരവ പ്രകൃതക്കാരാണ്. വിജയം മാത്രം മുന്നിൽ കണ്ടു ലക്ഷ്യത്തിലെത്താൻ വളരെ നിശബ്ദമായി പ്രതിബന്ധങ്ങളെ തട്ടി മാറ്റി മുന്നോട്ടു പോകാൻ ഇവർ മിടുക്കരാണ്.

ജനുവരി മുതൽ ഏപ്രിൽ വരെ

ഗുണദോഷ സമ്മിശ്രമായ ഒരു കാലയളവാണ് ഇത്. വളരെ ചെറിയ കാര്യങ്ങൾ പോലും നിങ്ങളെ ശരിക്കും അലട്ടിയെന്നു വരും. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ തെറ്റിദ്ധാരണയുണ്ടാകാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. ജീവിത ക്രമങ്ങളിൽ വേണ്ടിവന്നാൽ മാറ്റങ്ങൾ വരുത്തണം, വിട്ടുവീഴ്ചയും ആവശ്യം. ധനപരമായി സമയം അത്ര പ്രതികൂലമല്ലെങ്കിലും കുടുംബത്തെ ബാധിക്കുന്ന പ്രധാന കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നത് ആലോചിച്ചു വേണം. പ്രണയിതാക്കളും വിവാഹിതരും പങ്കാളിയുമായി ചെറിയ വഴക്കുകൾ പോലുമുണ്ടാകാതെ ശ്രദ്ധിക്കണം. വീട്ടമ്മമാർ കുട്ടികളെ കുറച്ചു കൂടുതൽ നിയന്ത്രിക്കുന്നത് നന്ന്. മാർച്ച് മാസം കൂടുതൽ അനുകൂലമാകും.

മെയ് മുതൽ ഡിസംബർ വരെ

വീണ്ടും കുറച്ചു സൂക്ഷിച്ചു മുന്നേറേണ്ട കാലയളവാണ് ഇത്. അപ്രതീക്ഷിതമായ ധനം വന്നു ചേരാം. പക്ഷെ സൂക്ഷിച്ചു ചിലവാക്കിയില്ലെങ്കിൽ വർഷാവസാനം പ്രശ്നത്തിലാകും. ഗൃഹസംബന്ധമായി ഒന്നും ചെയ്യാൻ അനുകൂലമായ സമയമല്ല. ഓഡിറ്റ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ജോലി ഭാരം കൂടും, സമ്മർദ്ദം വർധിക്കും. രാഷ്ട്രീയക്കാർ വളരെ സൂക്ഷിച്ചു ചുവടുകൾ വയ്ക്കേണ്ടതാണ്. ഒരു കാര്യത്തിലും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കരുത്. വിവാഹിതർ സംബന്ധിച്ചിടത്തോളം കുടുംബ ഉത്തരവാദിത്വങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന കാലയളവ്. ജീവിത പങ്കാളിക്കും സന്താനങ്ങൾക്കും നിങ്ങളുടെ പിന്തുണയും സംരക്ഷണയും അത്യാവശ്യമാണ്. പുതിയ പദ്ധതികൾ പ്ലാൻ ചെയ്യാൻ ഈ കാലയളവ് അനുകൂലമല്ല. ജൂൺ, ഒക്ടോബർ, നവംബർ എന്നീ മാസങ്ങൾ കൂടുതൽ അനുകൂലമാകും.


കുംഭം രാശി (അവിട്ടം അവസാന 30 നാഴിക, ചോതി, പൂരുരുട്ടാതി ആദ്യ 45 നാഴിക)

കുംഭം രാശിയെ ഭരിക്കുന്നത് ക്ഷമ, കഠിന പ്രയത്നം, നിശ്ചയദാർഢ്യം, വിശ്വസ്ഥത, മാനഹാനി, മരണം തുടങ്ങിയവയുടെ കാരകനായ ശനിയാണ്. നയപരമായും, കുലീനത്വത്തോടെയും പെരുമാറാനും പ്രായോഗികമായി ചിന്തിക്കാനും അറിയാവുന്നവരാണ് കുംഭം രാശിക്കാർ. വളരെ ഉറച്ച തീരുമാനങ്ങൾ എടുക്കുവാനും അതിൽ വിജയം കാണുന്നത് വരെ പ്രയത്നിക്കാനും ഇവർക്ക് ആവേശമാണ്. ഒരു സമയ ക്രമം വച്ച് പദ്ധതികൾ വിജയിപ്പിക്കും. കാര്യം ചെയ്യാൻ തുടങ്ങുന്നതിനു മുൻപ് തന്നെ അതിൽ വരാവുന്ന തെറ്റുകൾ ഇവർ മുൻകൂട്ടി കണ്ടിരിക്കുമെന്നു മാത്രമല്ല അനുയോജ്യമായ സമയത്തിന് വേണ്ടി കാത്തിരിക്കുകയും ചെയ്യും. ധനപരമായ കാര്യങ്ങളിലും, ധനം ബുദ്ധിപരമായി നിക്ഷേപിക്കുന്നതിലും ഇവർ സമർത്ഥരുമാണ്.

ജനുവരി മുതൽ ഏപ്രിൽ വരെ

ശനി ജന്മത്തിൽ വന്നെങ്കിലും വ്യാഴാനുകൂലത്താൽ കുംഭം രാശിക്കാർക്ക് കുറച്ചു ആശ്വാസം തരുന്ന ഒരു ചെറിയ കാലയളവാണ് ഇത്. ശരിക്കും പ്രയോജനപ്പെടുത്തേണ്ട സമയം. ധന വരവ്, തൊഴിൽ സന്തോഷം, പ്രമോഷൻ, എന്നിവയുണ്ടാകും. കഴിവ് തെളിയിക്കാൻ അവസരം ലഭിക്കുമെന്ന് മാത്രമല്ല അംഗീകാരവും പ്രതീക്ഷിക്കാം. ചെറുപ്പക്കാരും, കുട്ടികളും അവരുടെ സമർത്യവും, കാര്യക്ഷമതയും കൊണ്ട് പ്രധാനപ്പെട്ട പരീക്ഷകൾ അസൂയ ഉളവാക്കുന്ന രീതിയിൽ വിജയിച്ചു ഗൃഹാന്തരീക്ഷം ആഘോഷത്തിമിർപ്പിലാവും. നിയമ രംഗത്തു പ്രവർത്തിക്കുന്നവർക്ക് പെട്ടെന്ന് പേരെടുക്കുവാൻ സഹായിക്കുന്ന ഒരു പ്രകടനം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അധ്യാപകർക്കും അനുകൂല സമയം. ഏപ്രിൽ മാസം വളരെ അനുകൂലമാകും.

മെയ് മുതൽ ഡിസംബർ വരെ

അനുകൂലാവസ്ഥ കുറയുന്ന സമയം. നഷ്ട സാധ്യതയുള്ള ഉദ്യമങ്ങളിൽ ഏർപ്പെടാതിരുന്നാൽ ഈ കാലയളവും വലിയ പ്രശ്നങ്ങളില്ലാതെ തള്ളി നീക്കാൻ കഴിയും. യുവ സംരംഭകർ ഭാവി പദ്ധതികൾ തയ്യാറാക്കുന്ന തിരക്കിലായിരിക്കും. പക്ഷെ സംരംഭങ്ങൾ ആരംഭിക്കുന്നത് അടുത്ത കാലയളവിലാകുന്നന് ഉത്തമം. ദൂരയാത്രകൾ, തീർത്ഥാടനം എന്നിവക്ക് ഉചിതമായ സമയം. ഓഹരി വിപണി, റിസ്കുള്ള കാര്യങ്ങൾ എന്നിവക്ക് യോജിച്ച സമയമല്ല ഇത്. ധനപരമായ കാര്യങ്ങൾ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ബിസിനസുകാർ മാർക്കറ്റിൽ സംഭവിക്കുന്നത് സശ്രദ്ധം വീക്ഷിക്കേണ്ട സമയമാണ് ഇത്. വിൽപ്പന നികുതി ശരിയായ സമയത്തു തന്നെ ഒടുക്കാൻ ശ്രമിക്കണം. ജൂലൈ, നവംബർ, ഡിസംബർ എന്നീ മാസങ്ങൾ കൂടുതൽ അനുകൂലമാകും.


മീനം രാശി (പൂരുരുട്ടാതി അവസാന 15 നാഴിക. ഉതൃട്ടാതി, രേവതി)

മീനം രാശിയെ ഭരിക്കുന്നത് ഭക്തി, ന്യായം, വിശാല മനസ്കത, ധൈര്യം, നേതൃത്വം, ധനം എന്നിവയുടെ കാരകനായ വ്യാഴമാണ്. അതിനാൽ വളരെ സൗമ്യമായി പെരുമാറാൻ അറിയാവുന്നവരാണ്. ലൗകികമായ അഭിവാഞ്ചകൾ കുറവാണു. അക്രമാസക്തി കുറഞ്ഞ ഇക്കൂട്ടർ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നവരാണ്. വിമർശിക്കുന്നവരെ ഭയക്കാറുമില്ല. ഓരോ കാര്യങ്ങളിൽ ഇടപെടുമ്പോഴും കഴിഞ്ഞ കാര്യങ്ങളെ വിലയിരുത്തിയ ശേഷമേ അഭിപ്രായം പറയാറുള്ളൂ. അതിനാൽ ഇവരുടെ നിഗമനങ്ങൾ അധികം തെറ്റാറില്ല. പാരമ്പര്യ രീതികൾ കൈവിടാതെ തന്നെ ആധുനികത പിന്തുടരാനും പുതിയ ആശയങ്ങൾ സ്വായത്തമാക്കി അത് പ്രയോഗത്തിൽ വരുത്താനും ഇവർ മിടുക്കരാണ്. കുടുംബ സ്നേഹിയായ ഇക്കൂട്ടർ ഇണയെ ലൈംഗീകമായി തൃപ്തിപ്പെടുത്താനും സ്നേഹിക്കാനും മറക്കാറില്ല.

ജനുവരി മുതൽ ഏപ്രിൽ വരെ

മീനം രാശിയിൽ ജനിച്ചവർക്ക് ഗുണദോഷ സമ്മിശ്രമായ ഒരു കാലയളവാണ് ഇത്. വളരെ ചെറിയ കാര്യങ്ങൾ പോലും നിങ്ങളെ ശരിക്കും അലട്ടിയെന്നു വരും. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ തെറ്റിദ്ധാരണയുണ്ടാകാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. ജീവിത ക്രമങ്ങളിൽ വേണ്ടിവന്നാൽ മാറ്റങ്ങൾ വരുത്തണം, വിട്ടുവീഴ്ചയും ആവശ്യം. ധനപരമായി സമയം അത്ര പ്രതികൂലമല്ലെങ്കിലും കുടുംബത്തെ ബാധിക്കുന്ന പ്രധാന കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നത് ആലോചിച്ചു വേണം. പ്രണയിതാക്കളും വിവാഹിതരും പങ്കാളിയുമായി ചെറിയ വഴക്കുകൾ പോലുമുണ്ടാകാതെ ശ്രദ്ധിക്കണം. വീട്ടമ്മമാർ കുട്ടികളെ കുറച്ചു കൂടുതൽ നിയന്ത്രിക്കുന്നത് നന്ന്. ജനുവരി മാസം വളരെ അനുകൂലമായിരിക്കും.

മെയ് മുതൽ ഡിസംബർ വരെ

കഴിഞ്ഞ കുറച്ചു മാസങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന സമ്മർദ്ദങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും ഈ കാലയളവ്. ധൈര്യമായി ചെയ്യുന്ന കാര്യങ്ങളിൽ വിജയം പ്രതീക്ഷികാം. അവിവാഹിതർക്ക് വിവാഹം നടക്കാൻ അനുയോജ്യമായ സമയം. ചെറിയ റിസ്ക് എടുക്കുന്നതിൽ തെറ്റില്ല. അപ്രതീക്ഷമായി സന്തോഷം പകരുന്ന പല മുഹൂർത്തങ്ങളും വന്നു ഭവിക്കും. ദൂരദേശത്തു നിന്നും വരുന്ന കമ്മ്യുണിക്കേഷൻസ് വളരെ ഗൗരവത്തോടെ ശ്രദ്ധിക്കണം. അനുകൂലവുവും സന്തോഷം പകരുന്നതുമായ വാർത്തകൾ ഉണ്ടാകും. പ്രണയിക്കുന്നവർക്കും പങ്കാളിയെ സഹകരണവും പരിചരണവും ശരിക്കും ആസ്വദിക്കാൻ കഴിയും. ജൂലൈ, സെപ്തംബര്, ഡിസംബർ എന്നീ മാസങ്ങൾ അനുകൂലമായിരിക്കും.





എല്ലാവർക്കും സ്നേഹ സുരഭിലമായ ഒരു വർഷം ആശംസിക്കുന്നു.

ശിവറാം ബാബു കുമാർ
Mob: 9847187116
Email: sivarambabukumar1955@gmail.com
Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories