ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഗുരുവിൻ്റെ ധനുവിലേയ്ക്കുള്ള രാശിമാറ്റം


ഗുരുവിൻ്റെ ധനുവിലേയ്ക്കുള്ള രാശിമാറ്റം


ജൂൺ 30ന് ഗുരു നീചരാശിയായ മകരത്തിൽ നിന്ന് സ്വക്ഷേത്രമായ ധനുവിലേയ്ക്ക് തിരിച്ചു വരുന്നു. നവംബർ 20 വരെ സ്വക്ഷേത്രത്തിലുള്ള ഗുരു, സെപ്റ്റംബർ 12 വരെ വക്രത്തിലാണ്. ഈ മാറ്റം ഓരോ രാശിക്കാരേയും എപ്രകാരം സ്വാധീനിക്കുമെന്ന് നോക്കാം.

ഇന്ത്യയ്ക്കും കേരളത്തിനും ഈ മാറ്റം ഗുണകരമായിരിക്കും. എങ്കിലും സെപ്റ്റംബർ വരെ തിരിച്ചുവരവിൻ്റെ പാതയിലായിരിക്കും. മഴ കഴിഞ്ഞാലും മരം പെയ്യും എന്ന് പറഞ്ഞപോലെ ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ വെല്ലുവിളികൾ നിറഞ്ഞതായിരിക്കും.


മേടം രാശി (അശ്വതി,,ഭരണി, കാർത്തിക കാൽ)

പൊതുവെ ദൈവാധീനം കൂടും. കർമ്മരംഗത്തുണ്ടായിരുന്ന അനിശ്ചിതത്വം മാറുകയും കിട്ടുവാനുള്ള പ്രമോഷനോ ശമ്പളവർദ്ധനവോ ലഭിച്ചേക്കാം. ഭാഗ്യാനുഭവങ്ങൾ അനുഭവപ്പെടും. കണ്ടകശനിയുടെ കഷ്ടപ്പാടുകൾ ഉണ്ടാവുമെങ്കിലും പൊതുവേ അനുകൂലമായിരിക്കും.

ഇടവം (കാർത്തിക മുക്കാൽ, രോഹിണി മകയിരം അര)

അഷ്ടമത്തിലേയ്ക്ക് വരുന്ന ഗുരു അനുകൂലനല്ലെങ്കിലും സ്വക്ഷേത്ര ബലവാനായതു കൊണ്ട് ദോഷഫലങ്ങൾ കുറഞ്ഞിരിക്കും. ആരോഗ്യരംഗത്ത് പ്രത്യേക ശ്രദ്ധ വേണ്ട സമയമാണിത്. ധനപരമായ കാര്യങ്ങളിൽ ശ്രദ്ധ അനിവാര്യമാണ്.

മിഥുനം (മകയിരം അര, തിരുവാതിര, പുണർതം മുക്കാൽ)

ഗുരുവിൻറെ മാറ്റം അനുകൂലമായിരിക്കും. കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും അനുഭവപ്പെടും. കിട്ടുവാനുള്ള ധനം ലഭിക്കാനും സാധ്യത കാണുന്നു.

കർക്കിടകം (പുണർതം കാൽ, പൂയം, ആയില്യം)

ദൈവാധീനം കുറഞ്ഞ കാലമാണ് വരുന്നത്. ധനപരമായ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടമുണ്ടാകും. പലതരത്തിലുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. ഗുരു സ്വക്ഷേത്രത്തിലായതു കൊണ്ട് പ്രതികൂലതയുടെ  കാഠിന്യം കുറവായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം കാൽ)

ഗുരുവിൻറെ അഞ്ചാംഭാവത്തിലേക്കുള്ള മാറ്റവും ആറിലെ ശനിയുടെ സ്ഥിതിയും ശത്രുക്കളെ നിഷ്പ്രഭരാക്കും. സ്ഥാനമാനങ്ങൾക്കും ലാഭത്തിലും സാധ്യത കാണുന്നു. പുതിയ ആശയങ്ങളും പദ്ധതികളും ആവിഷ്കരിച്ച് വിജയിപ്പിക്കുവാനാകും

കന്നി ( ഉത്രം മുക്കാൽ, അത്തം, ചിത്തിര അര)

ഗുരുവിൻ്റെ നാലാം ഭാവസ്ഥിതിയും ശനിയുടെ അഞ്ചാം ഭാവസ്ഥിതിയും അനുകൂലമല്ലെങ്കിലും രണ്ടുപേരും സ്വക്ഷേത്ര ബലവാന്മാരായതു കൊണ്ട് പ്രതികൂല കാര്യമായി ഉണ്ടാക്കുവാൻ സാധ്യതയില്ല. എന്നിരുന്നാലും കൂടെയുള്ളവരെ കൊണ്ട് കഷ്ടപ്പാടുകൾ ഉണ്ടായേക്കാം.


തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ)

മൂന്നിലേക്ക് മാറുന്ന ഗുരുവും കണ്ടകസ്ഥാനമായ നാലിൽ നിൽക്കുന്ന ശനിയും അനുകൂലമാല്ലെങ്കിലും    രണ്ടുപേരുടേയും സ്വക്ഷേത്രസ്ഥിതി ആശ്വാസകരമായിരിക്കും. വിഷമകരമായ പല അനുഭവങ്ങൾ ഉണ്ടായേക്കാം. ശ്രദ്ധയും കരുതലും വേണ്ട സമയമാണിത്

വൃശ്ചികം ( വിശാഖം കാൽ, തൃക്കേട്ട, അനിഴം) 

കഷ്ടപ്പാടുകളിൽ നിന്ന് മോചനവും ഭാഗ്യവും അനുഭവപ്പെടുന്ന കാലമാണിത്. പുതിയ പദ്ധതികളും ആശയങ്ങളും നടപ്പിലാക്കാൻ സാധിക്കും. ശനിയുടേയും ഗുരുവിൻ്റെയും അനുകൂലാവസ്ഥ പ്രയോജനപ്പെടുത്തുക.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽ)

ഗുരുവിൻ്റെ ഒന്നാം ഭാവസ്ഥിതിയും ഏഴരശ്ശനിയുടെ അവസാനഭാഗവും പ്രതികൂലതകൾ തന്നേക്കാം. സ്വക്ഷേത്ര ബലവാന്മാരായതു കൊണ്ട് പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നിരുന്നാലും ധനപരമായ കാര്യങ്ങളിൽ ഞെരുക്കം ഉണ്ടായേക്കാം.

മകരം (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര)

ഗുരുവിൻറെ പന്ത്രണ്ടാം ഭാവസ്ഥിതിയും ഏഴരശനിയും  പ്രതികൂലത തരുമെന്നതിൽ സംശയമില്ല. ദൈവാധീനം ഇല്ലാത്ത സമയം ആണെന്ന് മനസ്സിലാക്കി കരുതലോടെ ജീവിക്കേണ്ട സമയമാണിത്. ചിലവുകൾ കൂടുവാൻ സാധ്യതയുണ്ട്. ധനപരമായ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക.

കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ)

ഗുരുവിൻറെ അഭീഷ്ടസിദ്ധി അനുകൂലം എങ്കിലും ഏഴരശ്ശനിയുടെ തുടക്കം ചെറിയ തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.

മീനം (പൂരുരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി)

ഗുരുവിൻറെ കർമ്മഭാവത്തിലെ സ്വക്ഷേത്ര സ്ഥിതി കർമ്മരംഗത്തെ വെല്ലുവിളികളെ ഒരു പരിധി വരെ തടയും. ശനിയുടെ അഭീഷ്ടസ്ഥിതി വളരെ അനുകൂലമാണ്. ഭൂമിയിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. 

Astro Guruji
Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories