ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

അടുത്ത വാലൻ്റെയിൻസ് ഡേ വരെയുള്ള പ്രവചനം


അടുത്ത വാലൻ്റെയിൻസ് ഡേ വരെയുള്ള പ്രവചനം
 
പാശ്ചാത്യ ആഘോഷങ്ങൾ പലതും നമ്മൾ വളരെ ആവേശത്തോടെ ആഘോഷിച്ചു വരുന്നു. വാണിജ്യപരമായ ഒരു ഇടപെടലുകൾ ഇവയ്ക്കൊക്കെ ഉണ്ടെങ്കിലും കാലക്രമേണ എല്ലാവരും ഈ ആഘോഷങ്ങളെ ഏറ്റെടുക്കുന്ന ഒരു പ്രവണത ഇപ്പോൾ കണ്ടു വരുന്നുണ്ട്. ഇത്തരം ആഘോഷങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കുകയും അവ സംസ്ക്കാരത്തിൻ്റെ ഭാഗമാക്കി മാറ്റുവാൻ ഒരു പരിധി വരെ സാധിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരും ആഘോഷമാണ് വാലൻ്റെയിൻസ് ഡേ ആഘോഷം. പ്രണയിക്കുന്നവർക്കും ഹൃദയത്തിൽ പ്രണയം ഉള്ളർക്കുമായി ഒരു ദിവസം. അതു തന്നെ ഒരാഴ്ചയായി ദീർഘിപ്പിച്ച്, റോസ് ഡേ, പ്രപ്പോസ് ഡേ, ചോക്കളേറ്റ് ഡേ എന്ന് തുടങ്ങി ഏഴു ദിവസങ്ങൾ ആഘോഷത്തിൻ്റെ ഭാഗമാക്കിയിരിക്കുന്നു. വാലൻ്റെയിൻസ് ഡേയ്ക്ക് ജ്യോതിഷവുമായി കാര്യമായ ബന്ധം ഇല്ലെങ്കിലും നിങ്ങളുടെ പ്രണയവും സ്നേഹബന്ധവും അടുത്ത വാലൻ്റെയിൻസ് ഡേ വരെ എപ്രകാരമാണെന്ന് നോക്കാം

മേടം ( അശ്വതി, ഭരണി, കാർത്തിക കാൽ നക്ഷത്രങ്ങൾ)
വരുന്ന ഒരു വർഷക്കാലം സ്നേഹിക്കുന്നവർക്കും സ്നേഹിക്കപ്പെടുന്നവർക്കും ഗുണദോഷ സമ്മിശ്ര വർഷമായിരിക്കും. ആദ്യമാസങ്ങൾ ഗുണപരമല്ലെങ്കിലും പിന്നീട് ഗുണഫലങ്ങൾ അനുഭവർത്തിൽ വരും. അവസ്മരണീയ കൂടി ച്ചേരലുകളും സന്തോഷനിമിഷങ്ങളും തീർച്ചയായും ലഭിക്കും. എന്നിരുന്നാലും ബന്ധങ്ങളിൽ വിളലുണ്ടാകാതെ നോക്കെണ്ടതാണ്.

ഇടവം (കാർത്തിക മുക്കാൽ, രോഹിണി, മകയിര്യം അര നക്ഷത്രങ്ങൾ)
ഈ വാലൻ്റെയിൻസ് വർഷത്തിൻ്റെ തുടക്കം വളരെ അനുകൂലമായിരിക്കും. പങ്കാളിയുമായി കൂടെ കഴിയുവാനും യാത്രകൾക്കും അവസരം ലഭിച്ചേക്കും. വർഷത്തിൻ്റെ മദ്ധ്യകാലം അത്ര അനുകൂലമായിരിക്കില്ല. സെപ്റ്റംബർ, നവംബർ മാസങ്ങളിൽ ശ്രദ്ധ അനിവാര്യമായിരിക്കും. വർഷത്തിൻ്റെ അവസാന രണ്ടു മാസങ്ങളിൽ വേർപിരിഞ്ഞു താമസിക്കുവാൻ സാധ്യതയുണ്ട്. ഗുണദോഷ സമ്മിശ്രമായ ഒരു വർഷമാണ് നിങ്ങളെ കാത്തിരിക്കുന്നത്

മിഥുനം ( മകയിര്യം അര, തിരുവാതിര, പുണർതം മുക്കാൽ നക്ഷത്രങ്ങൾ)
ഈ വാലൻ്റെയിൻസ് വർഷത്തിൻ്റെ തുടക്കം തീരെ അനുകൂലമായിരിക്കില്ല. എന്നാലും വിഷമിക്കേണ്ടതില്ല. അനുകൂല സമയങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. ഏപ്രിൽ മാസത്തോടെ ജീവിത പങ്കാളിയുമായി ഒന്നിച്ച് കഴിവാനുള്ള യോഗമുണ്ട്. ദീർഘയാത്രകൾക്കും അവിസ്മരണീയ സന്ദർഭങ്ങൾക്കും സാധ്യത കാണുന്നു. അനാവശ്യ വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുക. കൂടുതൽ ഗുണഫലങ്ങൾ തരുന്ന ഒരു വർഷമായിരിക്കും ഈ വർഷം

കർക്കിടകം (പുണർതം കാൽ, പൂയ്യം, ആയില്യം നക്ഷത്രങ്ങൾ)
ഈ വാലൻ്റെയിൻസ് വർഷത്തിൻ്റെ തുടക്കം നന്നായിരിക്കുമെങ്കിലും ഏപ്രിൽ മാസം മുതൽ കാര്യങ്ങൾ അത്ര അനുകൂലമായിരിക്കില്ല. തെറ്റിദ്ധാരണകൾക്കും ശത്രുക്കളുടെ അപവാദത്തിനും സാധ്യത കാണുന്നു. ശ്രദ്ധയോടെ മാത്രം മുന്നേറൂക. ചെയ്യുന്ന പ്രവൃത്തികൾ പലതും തെറ്റിദ്ധരിക്കപ്പെടുവാൻ സാധ്യതയുണ്ട്. വേർപിരിഞ്ഞ് ജീവിക്കേണ്ടി വന്നാൽ അത്ഭുതപ്പെടേണ്ടതില്ല. പ്രേമകാര്യങ്ങളിൽ വളരെ ശ്രദ്ധ വേണ്ട വർഷമാണിത്. ശ്രദ്ധയോടെ മുന്നേറുക.

ചിങ്ങം (മകം, പൂരം, ഉത്രം കാൽ നക്ഷത്രങ്ങൾ)
ഈ വാലൻ്റെയിൻസ് വർഷത്തിൻ്റെ തുടക്കം അത്ര നല്ലതായിരിക്കില്ല. ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്. പക്ഷെ ഏപ്രിൽ മുതൽ വളരെ അനുകൂല സമയമായിരിക്കും. ഒന്നിച്ച് ജീവിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. തെറ്റിദ്ധാരണകളും സംശയങ്ങളും മാറി ബന്ധം സുദൃഢമാകുവാനും സാധ്യത കാണുന്നു. വർഷാവസാനം ശോഭനമായിരിക്കും. ഈ വർഷം പൊതുവേ അനുകൂലമായിരിക്കും

കന്നി (ഉത്രം മുക്കാൽ, അത്തം, ചിത്തിര അര നക്ഷത്രങ്ങൾ)
ഈ വാലൻ്റെയിൻസ് വർഷത്തിൻ്റെ തുടക്കം അനുകൂലമായിരിക്കും. ആശയപരമായ ഐക്യം എല്ലാ മേഖലയിലും പ്രകടമായിരിക്കും. ഏപ്രിൽ മാസം മുതൽ കാര്യങ്ങൾ പ്രതികൂലമായേക്കാം. ശത്രുക്കൾ അപവാദങ്ങൾ പ്രചരിപ്പിച്ചേക്കാം. അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കേണ്ടതാണ്. അന്യരുടെ വാക്കുകൾക്ക് ശ്രദ്ധ നൽകാതെ യുക്തിപരമായി ചിന്തിച്ച് മുന്നോട്ട് പോവുക. പൊതുവേ നോക്കുകയാണെങ്കിൽ വലരെ ശ്രദ്ധയും കരുതലും വേണ്ട ഒരു വർഷമാണിത്.

തുലാം ( ചിത്തിര അര, ചോതി, വിശാഖം മുക്കാൽ നക്ഷത്രങ്ങൾ)
ഈ വാലൻ്റെയിൻസ് വർഷത്തിൻ്റെ തുടക്കം ചില ചെറിയ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അതിനു ശേഷം വളരെ അനുകൂലമായിരിക്കും. ഏപ്രിൽ മുതൽ ഗുണഫലങ്ങൾ അനുഭവത്തിൽ വരും. കുറച്ചു കാലമായി അകന്നു നിന്നിരുന്നവർക്ക് കൂടിച്ചേരുവാൻ സാധിക്കും. അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കുവാനും സ്നേഹത്തോടെ മുന്നോട്ട് പോകുവാനും സാധിക്കും. പൊതുവേ വളരെ അനുകൂലമായ ഒരു വർഷമായിരിക്കും വരുന്നത്

വൃശ്ചികം (വിശാഖം കാൽ, അനിഴം, തൃക്കേട്ട നക്ഷത്രങ്ങൾ)
ഈ വാലൻ്റെയിൻസ് വർഷത്തിൻ്റെ തുടക്കം തീരെ അനുകൂലമായിരിക്കില്ല. വിശ്വാസത്തെ ബാധിക്കുന്ന സംഭവ വികാസങ്ങൾ ഉണ്ടായേക്കാം. പക്ഷെ ഏപ്രിൽ മുതൽ അനുകൂലസമയമായിരിക്കും. എന്നിരുന്നാലും ശ്രദ്ധയും കരുതലും ആവശ്യമുള്ള സമയാമാണിത്. പൊതുവേ ഈ വർഷം വളരെ അനുകൂലമെന്ന് പറയുവാൻ സാധിക്കില്ല. ബന്ധങ്ങളിൽ പ്രത്യേക ശ്രദ്ധയും പരിഗണനയും നൽകുക.

ധനു ( മൂലം, പൂരാടം, ഉത്രാടം കാൽ നക്ഷത്രങ്ങൾ)
ഈ വാലൻ്റെയിൻസ് വർഷത്തിൻ്റെ തുടക്കം വളരെ അനുകൂലമാണ്. യാത്രകൾ, ആഘോഷങ്ങൾ എന്നിവയുണ്ടാകാം. സ്നേഹനിർഭരമായ അനേകം അവസരങ്ങൾ ലഭിച്ചേക്കും. ഏപ്രിൽ മുതൽ കാര്യങ്ങൾ അത്രയ്ക്ക് അനുകൂലമായിരിക്കില്ല. സംശയങ്ങൾക്കും വാക്കു തർക്കങ്ങൾക്കും സാധ്യത കാണുന്നു. അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കേണ്ടതാണ്. ഈ വർഷം ഗുണദോഷ സമ്മിശ്രമായിരിക്കും.

മകരം( ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര നക്ഷത്രങ്ങൾ)
ഈ വാലൻ്റെയിൻസ് വർഷത്തിൻ്റെ തുടക്കം അത്ര മോശമായിരിക്കില്ല. എന്നിരുന്നാലും ഒന്നിച്ച് കഴിയുവാൻ തിരക്കുകൾ അനുവദിച്ചില്ലെന്നു വരാം. പക്ഷെ ഏപ്രിൽ മാസം മുതൽ കാര്യങ്ങൾ അനുകൂലമായി വരും. യാത്രകൾക്കും മംഗള കർമ്മങ്ങൾക്കും സാധ്യത കാണുന്നു. പങ്കാളിയുമായി ജീവിക്കുവാൻ സമയം കണ്ടെത്തും. ഈ വർഷം പൊതുവേ അനുകൂലമാണെന്ന് പറയാം

കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ നക്ഷത്രങ്ങൾ)
ഈ വാലൻ്റെയിൻസ് വർഷത്തിൻ്റെ തുടക്കം അത്ര അനുകൂലമായിരിക്കില്ല. എന്നാലും കാര്യമായ പരിക്കുകൾ ഇല്ലാതെ ഈ വർഷം മുന്നോട്ട് പോയേക്കാം. ഏപ്രിൽ മാസം മുതൽ കാര്യങ്ങളിൽ ചെറിയ പുരോഗതി ദൃശ്യമാകും. അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. വിട്ടു വീഴ്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതാണ്. ഈ വർഷം വളരെ ശോഭനമല്ലെങ്കിലും പ്രശ്നങ്ങൾ കുറഞ്ഞ വർഷമായിരിക്കും

മീനം (പൂരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി നക്ഷത്രങ്ങൾ)
ഈ വാലൻ്റെയിൻസ് വർഷത്തിൻ്റെ തുടക്കം അനുകൂലമായിരിക്കും. പങ്കാളിയുമായി ഒന്നിച്ച് കഴിവാൻ അവസരം വന്നു ചേരും. ഏപ്രിൽ മുതൽ അത്ര അനുകൂലമായിരിക്കില്ല. പ്രശ്നങ്ങൾ അപ്പപ്പോൾ തന്നെ പറഞ്ഞു തീർത്ത് മുന്നോട്ട് പോവുക. വർഷത്തിൻ്റെ അവസാന സമയം അനുകൂലമായിരിക്കും. ഈ വർഷം പൊതുവെ ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ തരുന്ന വർഷമായിരിക്കും

എല്ലാവർക്കും സ്നേഹ സുരഭിലമായ ഒരു വർഷം ആശംസിക്കുന്നു.
Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories