ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

വിഷുഫലം 2019


വിഷുഫലം 2019
മേടം രാശി


ജീവിതപങ്കാളി സൗന്ദര്യവതികളും ,ഉന്നതകുലജാതരും ,കുടുംബം നന്നായി നോക്കുന്നവരും ആയിരിക്കും .കർമ്മരംഗത്തു നിന്നും വരുമാന വർദ്ധനവും മാനസികനില നല്ലതാകുകയും,നിക്ഷേപങ്ങളിലൂടെ ആദായവും,ആദ്യ സന്താനത്തിനു വിവാഹയോഗവും ,വിദേശസഞ്ചാര യോഗവും ,പിതാവിന് ഭാഗ്യാനുഭവവും ഫലം.

ഇടവം രാശി
സന്താനത്തിലൂടെ ഉയർച്ച ലഭിക്കുന്നവരും നല്ല ശബ്ദ ഗാംഭീര്യം ഉള്ളവരും .ഗുരുപിതൃ തുല്യരുമായി സന്തോഷമായി ജീവിക്കുന്നവരും ആയിരിക്കും .പുതിയ ഭവന ഭാഗ്യവും ,വാഹന ഭാഗ്യവും ,ആദ്യ സന്താനത്തിന് തൊഴിൽ ലഭ്യതയും .നഷ്ടപെട്ട പൊരുൾ തിരികെ ലഭിക്കും ..ഇണയ്ക്ക് തൊഴിൽ മേഖലയിൽ ഉയർച്ചയും വിജയസാദ്ധ്യതയും ഫലം .ലോട്ടറിയിലൂടെ ചിലർക്ക് ധനലാഭവും ,വിവാഹജീവിത വിജയവും ഫലംമിഥുനം രാശി
സ്വതന്ത്ര ചിന്താഗതിക്കാരാണിവർ ,ഇണയും അത്തരത്തിലുള്ളവരായിരിക്കും ,കാര്യങ്ങളിൽ വ്യക്തത ഉണ്ടെങ്കിൽ മാത്രമേ ഇടപെടുകയുള്ളു ,പരിഷ്കാരികളും ,സമ്പന്നരും ,സമാധാന പ്രിയരും നിർബന്ധ ബുദ്ധിക്കാരും ആയിരിക്കും സന്താനങ്ങൾക്ക് ലാഭാനുഭവവും ,ധന ലഭ്യതയും ,രോഗമുക്തിയും ,കർമ്മരംഗത്തു പുരോഗതിയും ,തൊഴിൽ രംഗത്തെ നഷ്ടങ്ങളിൽ നിന്നും മോചനം നേടി ലാഭത്തിലാകുകയും ,പ്രാർത്ഥന ബലത്തിന് പുരോഗതിയും .പതനങ്ങളിൽ നിന്നും ഉയർത്തെഴുന്നേൽക്കും .സംഭാഷണത്തിലൂടെ കാര്യ സിദ്ധിയും കുടുംബസ്ഥിതിയിൽ പുരോഗതിയും ഫലം

1
കർക്കിടകം രാശി
വാഹനഭാഗ്യമുള്ളവരും ആദ്യ സന്താനത്തിന്റെവിവാഹജീവിതം മോശമായിരിക്കും ,ഇണ കലാപരമായ തൊഴിൽ നേട്ടം ഉള്ളവരും ,സാമ്പത്തിക നേട്ടം ഉള്ളവരും ആയിരിക്കും .ധനം,വാക്ക് എന്നിവ നന്നായിരിക്കും ദീർഘ കാലമായി കൊണ്ടുനടക്കുന്ന മോഹങ്ങൾ പൂവണിയും .ജംഗമ സ്വത്തുക്കൾ അനുഭവയോഗ്യമാകും .ആരോഗ്യനില തൃപ്തികരമാകും ,വീട് 'അമ്മ ഇവയിലൂടെ ധനലാഭവും ,ആദ്യ സന്താനത്തിന്റെ തൊഴിൽ ഉയർച്ചയും ബഹുമതികളും ലഭിക്കും. കേസുവഴക്കുകളിൽ വിജയവും ഫലം .
ചിങ്ങം രാശി
ഇണ സംശയസ്വഭാവമുള്ളവരും ,മതവിശ്വാസിയും ,മനുഷ്യത്വത്തിനടിമയും ,ഇളയ സഹോദരങ്ങൾ ഉയർച്ച ഉള്ളവരും .സന്ദനാണ് ആത്മീയതയിലും മതകാര്യത്തിലും താല്പര്യമുള്ളവരും ,ആരോഗ്യം നന്നായിരിക്കും ,വിദേശ യാത്ര തരപ്പെടും .വസ്തുവകകളിലൂടെ ലാഭവും ,ബഹുമാനവും ,ഭവനത്തിൽ മേന്മകളും നിക്ഷേപത്തിലൂടെ ധന ലാഭവും ഫലം ,ജീവിതപങ്കാളിക്ക് കാലം അനുകൂലം .
കന്നി രാശി
സാമ്പത്തിക നേട്ടം ഉള്ളവരും ,മതപരമായ കാര്യങ്ങളിലൂടെ ധന ലാഭം ഉള്ളവരും ,നന്നായി സംസാരിക്കുന്നവരും ,സമാധാനത്തിലും സ്വസ്ഥത യിലും ജീവിതം നയിക്കാൻ മാതൃകകളും കാര്യങ്ങൾ കൃത്യമായി ചെയ്തു തീർക്കുന്നവരും ആയിരിക്കും .കുടുംബത്തിന് ഭാഗ്യാനുഭവവും ,തൊഴിലുമായി യാത്രകളും പൈതൃക സ്വത്തു ലഭിക്കുകയും,കീഴ് ജീവനക്കാരുമായി ഐക്യത്തിൽ പ്രവർത്തിക്കുകയും.ഇണക്കു രോഗമുക്തിയും തൊഴിൽ നേട്ടവും .ജാതകന് ധനലാഭവും,സന്തതികൾക്കായി നിക്ഷേപങ്ങൾ നടത്തുകയും വിദേശ വിദ്യാഭ്യാസവും താമസവും തരപ്പെടും

2
തുലാം രാശി
ഇണ കഴിവുള്ളവരും ചുറുചുറുക്കുള്ളവരും ,ദാമ്പത്യ ജീവിതം ദുരിതപൂർണമായിരിക്കും വിദേശവാസികളും ആയിരിക്കും .എല്ലാ വിധത്തിലും ഗുണാനുഭവങ്ങൾ ഉള്ള കാലമാണ് .പുരസ്‌ക്കാരലബ്ധിയും പ്രധാനപ്പെട്ട രേഖകളിൽ ഒപ്പു വെയ്ക്കും .കര്മരംഗത്തുള്ള തടസ്സങ്ങൾ മാറി വരുമാന വർദ്ധനവും ,മനസ്സന്തോഷവും വിദ്യാപഠനവും ,ഇണയുടെ പൊതു പ്രവർത്തനത്തിലും ,ബുസിനെസ്സിലും ഉയർച്ച യും വരുമാന വർദ്ധനവും ,ആദായ കരമായ നിക്ഷേപങ്ങൾ നടത്തുകയും ,ലോട്ടറി കിട്ടാൻ ചിലർക്ക് യോഗവും കാണുന്നു.പൂർവ്വ കുടുംബത്തിന്റെ പുഷ്ടിയും ഫലം
വൃശ്ചികം രാശി
ബിസിനെസ്സ് പറ്റിയവരല്ല .വിവാഹ ജീവിതംപരാജയമാണ് .തൊഴിൽ മേഖല മാറി കൊണ്ടിരിക്കുന്നവരും .സന്താനത്തിനു നല്ല സമ്പത്തുണ്ടായിരിക്കുന്നവരും ,ധാരാളം യാത്രകൾ ചെയ്യുന്നവരും .ജാതകനും,അച്ഛനും പേരും പ്രശസ്തിയും ലഭിക്കുന്നവരും ആയിരിക്കും 3 വർഷമായുള്ള തടസ്സങ്ങൾ മാറിനല്ല കാലം വരികയാണ് .തൊഴിലിൽ ഉയർച്ചയും ബഹുമതികളും ,പ്രൊമോഷനും നല്ല സ്വഭാവവും അധികാരങ്ങളും ആജ്ഞാശക്തിയും വരുന്ന കാലമാണ് .ധനാഗമ മാർഗ്ഗങ്ങൾ വർദ്ധിക്കും .ഇണയുടെ പൂർവ്വ കുടുംബത്തിൽ ഐശ്വര്യവും സുഖസൗകര്യങ്ങളും ,മക്കളുടെ അരിഷ്ടതകൾ മാറി നല്ല കാലം വരുന്നതുമാണ്
ധനു രാശി
കുപ്പയിലെ മാണിക്യവും ,ബുദ്ധിയും,കഴിവുമുള്ളവരും സമ്പന്നരും ,പിതാവ് അധികാര സ്വഭാവം കൂടിയവരും,അമ്മയുടെ കുടുംബസ്വത്തു ലഭിക്കുന്നവരും .പുതിയ ഭവന ഭാഗ്യവും ,വാഹനഭാഗ്യവും ,വീട്ടിലെ സുഖക്കുറവിൽ നിന്നും മോചനവും ,ആദ്യ സന്താനത്തിനു ലാഭനഷ്ടവും ,പുത്രഭാഗ്യവും ,പൊതുജനസമ്മതിയും ബഹുമതികളും ,തീർത്ഥ യാത്രകളും ,കർമ്മരംഗത്തെ ശത്രൂതകൾക്കു നാശവും ,തൊഴിലിനു വേണ്ടി വരുത്തിവെച്ച കടങ്ങളിൽ നിന്നും മോചനവും ഫലം.

3
മകരം രാശി
ജനസ്നേഹമുള്ളവരും നല്ല കെയർ ചെയ്യുന്നവരും ആയിരിക്കും .ലോലമനസ്സിനുടമകളും ,തന്മയത്വമായി സംസാരിക്കുന്നവരും ,സന്താനങ്ങൾ സമൂഹത്തിൽ പേരെടുക്കുന്നവരും ,സമ്പത് കൂടിയിരിക്കുന്നവരും ആയിരിക്കും ,,ആരോഗ്യ സ്ഥിതി നന്നായിരിക്കും ,കുടുംബ പരമായ നഷ്ടങ്ങളിൽ നിന്നും മോചനവും,വാഹനം വസ്തു ഇവയിലൂടെ ധനലാഭവും ,കുടുംബമഹിമയും സന്തതികൾക്കു ഭാഗ്യവും ,കടം വാങ്ങിയവർക്ക് അരിഷ്ടതകളും ,ഇണയുടെ ആരോഗ്യ സ്ഥിതി നന്നാവുകയും തൊഴിലിൽ ഗുണാനുഭവങ്ങൾ ഉണ്ടാകും
കുംഭം രാശി
അപ്പൂപ്പന്റെയും കംപാനിയന്റെ അച്ഛന്റെയും സഹായ സഹകരണത്തിൽ ഉയർച്ചകൾ ലഭിക്കുന്നവരും ,അച്ഛൻ ഇണയുമായി സൗഹൃദത്തിൽ കഴിയുന്നവരും,ശാസ്ത്രത്തിലൂടെ ധനലഭ്യതയും ആത്മാർഥതയുള്ളവരും ആയിരിക്കും.പ്രേമ ബന്ധത്തിൽ വിജയവും ,വിദേശയാത്രയും,പ്രശസ്തിയും വിവാദങ്ങൾ കെട്ടടങ്ങുകയും,തടഞ്ഞു നിൽക്കുന്ന കാര്യത്തിന്റെ നിവർത്തിയും ,നഷ്ടധന ലഭ്യതയും,രോഗമോചനവും,മംഗല്യഭാഗ്യവും ,ശത്രൂക്കളിൽ നിന്ന് മോചനവും ,തൊഴിലിൽ ഉയർച്ചയും പ്രതീക്ഷിക്കാം
മീനം രാശി
ഇണ സമാധാനകാംക്ഷികളും നന്നായി ആശയവിനിമയം നടത്തുന്നവരും ,എന്റടുത്താലും പൊന്നാക്കുന്നവരും ,തെറ്റുകുറ്റങ്ങൾ കാണുന്നവരും ആയിരിക്കും .സന്താനങ്ങൾ തെറ്റിദ്ധരിക്കുന്നവരും ആയിരിക്കും .ക്ഷുദ്ര പ്രയോഗങ്ങളിൽ നിന്നും മോചനവും ഭക്ഷണ സുഖവും,ആദ്യ സന്താനത്തിന്റെ കുടുംബഐശ്വര്യവും ,കുടുംബത്തിന്റെ ഭാഗ്യവും ,വാക്കിന്റെ കുലീനതയിൽ കാര്യസാധ്യവും ,ധനലബ്ദിയും ,നല്ലതു കാണാനുള്ള കഴിവും,സന്താനത്തിലൂടെപ്രശസ്തിയും ,കർമ്മരംഗത്തു നിന്നും ഭാഗ്യാനുഭവവും തൊഴിൽ മാറ്റവും ഫലം
4
മകരം രാശി
മുൻപേൻ പറഞ്ഞ പ്രകാരം 2019 വിഷുഫലം
ഭരണാധികാരികൾക്ക് നല്ല കാലമായിരിക്കും .ജനങ്ങളുമായി ഐക്യത്തിൽ പോകുകയും,രാജ്യ നന്മക്കായി നല്ല പദ്ധതികൾ നടപ്പിലാക്കും.കയറ്റുമതി ഇറക്കുമതിയുടെ നല്ല ഗുണങ്ങൾ പ്രതീക്ഷിക്കാം .വിദേശ ഉടമ്പടികൾ വഴി രാജ്യത്തിന് ഉപകാര പ്രദമായ നേട്ടങ്ങൾ ഉണ്ടാകുന്നതാണ് .ലോകരാഷ്ട്രങ്ങളുടെ മുന്നിൽ രാജ്യത്തിന്റെ അന്തസ്സ് ഉയർത്തപ്പെടുകയും ,പുതിയ പദ്ധതികളിലൂടെ ജന ക്ഷേമം നടപ്പിലാക്കുന്നതാണ് . ജനങ്ങൾക്ക് അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ വിജയിക്കും .സമ്പത്തിന്റെ കാര്യത്തിൽ ഭാരതം തിളങ്ങും .നയതന്ത്രജ്ഞർ ലോകരാഷ്ടങ്ങളിൽ ഭാരതത്തിന്റെ സൽപ്പേര് വർദ്ധിപ്പിക്കുകയും .രാജ്യ നന്മക്കായുള്ള ഉടമ്പടികളിൽ ഒപ്പു വയ്ക്കുകയും ചെയ്യും.നിയമകാര്യം,മതസ്ഥാപനങ്ങൾ,തത്വജ്ഞാനം ,എന്നീ സ്ഥാപനങ്ങക്ക് ബഹുമാനവും ,ധനമേന്മയും,പേരും,പ്രശസ്തിയും ലഭിക്കുന്നതാണ് .ആരോഗ്യ മേഖലയിലും ,വിദ്യാഭ്യാസ മേഖലയിലും ആതുരസേവനരംഗത്തിലും പുതിയ പദ്ധതികൾ നടപ്പിജനന നിരക്ക് കൂടും,ബാങ്കിംഗ് ,ഇൻഷുറൻസ്,മേഖലയിൽ പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ജനനന്മ ഉറപ്പു വരുത്തും .സ്ത്രീകൾക്ക് വേണ്ടി അധിക ധനം ചിലവാക്കിയുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കും .തെറ്റായ ലൗകിക ബന്ധങ്ങൾ വർദ്ധിക്കുന്നതാണ് .ലൗകിക രോഗങ്ങൾ വർദ്ധിക്കുകയും വിവാഹ ബന്ധങ്ങൾ ശിഥിലമാകുകയും , അഴിമതിയിലൂടെ സ്ഥാനമാനങ്ങൾ കരസ്ഥമാക്കാനുള്ള പ്രവണത ജനങ്ങളിൽ വർദ്ധിക്കുകയും ,അഴിമതികൾ കൂടുകയും. അനാവശ്യമായി പണം ധൂർത്തടിക്കുകയും ,ഖജനാവ് നശിപ്പിക്കുകയും ചെയ്യും .സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ബലാൽസംഗം ,തട്ടിക്കൊണ്ടുപോകൽ,ബ്ലാക്‌മെയിലിംഗ് എന്നിവ വർദ്ധിക്കുകയും ചെയ്യും .കൊലപാതകം വർദ്ധിക്കുകയും ,അടിപിടി ,ചതിക്കപ്പെടുക ,വ്യാജരേഖ ചമയ്ക്കുക ,ലഹരിവസ്തുക്കളുടെ ഉപയോഗം വർദ്ധിക്കുകയും ,വായ്പക്ക് അധിക നിരക്കുകൾ ഈടാക്കുകയും ചെയ്യും.ശതൃക്കൾ സർക്കാരിനെതിരെ സ്ത്രീകൾ വഴി അപായപ്പെടുത്താൻ ശ്രമിക്കുന്നതാണ് . ചിലർക്കു ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടി വരുന്ന സമയം സംജാതമാകും.

5
കുംഭം രാശി
രാജ്യത്തിന്റെ അന്തസ്സും ആഭിജാത്യവും ഉയർത്തി പിടിക്കാൻ സാധിക്കുകയും ജനങ്ങൾക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകുകയും ചെയ്യും. സർക്കാർ നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രതിപക്ഷം പ്രതിസന്ധികൾ ഉണ്ടാക്കും ,എന്നാലും ഭരണം സുഗമമായി നടത്താൻ സാധിക്കും. വിദേശ ഇടപാടുകൾ നല്ല രീതിയിൽ കലാശിക്കും .ധനപരമായ ഇടപാടുകളിൽ ലോകരാഷ്ട്രങ്ങളിൽ നിന്നും അംഗീകാരവും,പ്രതീക്ഷക്കുപരി ലോകരാഷ്ട്രങ്ങളിൽ നിന്നുള്ള അംഗീകാരം ലഭിക്കുകയും,രാജ്യസുരക്ഷക്കുള്ള പുതിയ വിദ്യകൾ കണ്ടുപിടിക്കുകയും,വിപണനശൃഖലകൾ നവീകരിക്കുകയും ചെയ്യും. ജനസേവകർക്ക് നല്ല രീതിയിൽ ഉള്ള പ്രവർത്തനശൃംഘല പ്രവർത്തികമാകും .സ്ത്രീകൾക്കും കുട്ടികൾക്കും നല്ല സമയം ആയിരിക്കും .വിവാഹമോചനങ്ങൾ കുറയുകയും മത്സ്യമേഖല തുണിവ്യാപാരം,ജലസേചനം,ഹോട്ടൽ ബിസ്സിനെസ്സ്കാർക്ക് കാലം അനുകൂലമായിരിക്കും.ധനവരവിന്‌ അൽപ്പം കുറവ് സംഭവിക്കുന്നതാണ് .ചിലരുടെ സ്ഥാനമാണങ്ങൾക്കു നഷ്ടങ്ങളും , മരണവും സംഭവിക്കുന്നതാണ് . ചിലർ കൂറ് മാറി മറുകണ്ടം ചാടുന്നതായിരിക്കും .സർക്കാരിന് പല പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നതാണ് .സംസ്‌ഥാന മന്ത്രിസഭകൾ ഭരണം നഷ്ട്ടപെട്ടു താഴെ വീഴാൻ സാധ്യത കാണുന്നു . തൊഴിലാളി സമരങ്ങൾ കാരണം വീർപ്പുമുട്ടുന്നതാണ് .കടുത്ത നടപടികൾ സർക്കാരിന് സ്വീകരിക്കേണ്ടി വരുകയും എമർജൻസി പോലുള്ള അവസ്ഥകൾ വന്നുചേരുകയും ചെയ്യും .ചിങ്ങം രാശിയിൽ കുജൻ സഞ്ചരിക്കുന്ന സമയത്ത് യുദ്ധ സമാനമായ അവസ്ഥകൾ വന്നു ചേരുന്നതാണ് .രാജ്യസ്നേഹം ഉടലെടുക്കുകയും ഒറ്റകെട്ടായി നിന്ന് ശത്രുക്കളെ പരാജയപെടുത്തുന്നതുമാണ് . ധനകാര്യസ്ഥാപനങ്ങളുടെ നവീകരണവും ധനത്തിന്റെ നവീകരണവും കൊണ്ടുള്ള പ്രയോജനങ്ങളും പൊതുവെ ജനത്തിന് പ്രയോജനകരമാകും .റെവന്യൂ വരുമാനം കൂടും .വരവും ചെലവുമായി പൊരുത്തപ്പെട്ടു പോകില്ല .

6
മീനം രാശി
മീനം രാശിയിൽ ഭാരതത്തിനെ സംബന്ധിച്ചിടത്തോളം യുഗം നാലിലും നല്ലത് കലിയുഗരാശിയാണ് .8 കോടി ജന്മങ്ങൾ കഴിഞ്ഞു ഒരു മനുഷ്യ ജന്മം കിട്ടുന്നു .സർവ്വ പാപഹരം നാമസങ്കീർത്തനത്തിലൂടെ ലഭിക്കുന്നു .താൻ തന്നെ തനിക്ക് നാശം ഉണ്ടാക്കാൻ ഇടവരും.അന്ത്യത്തിൽ നിന്ന് പുനർജന്മത്തിലേക്ക് വഴി വെയ്കുന്നതുമാണ് . സ്വന്തം ഭവനത്തിൽ നാമജപവും വഴിപാടുകളും നടത്തി ,പിതൃ മുക്തിക്കായി ബലിതർപ്പണം നടത്തിയും ദുരിതമോചനം വരുത്തേണ്ടതാണ്. കർമത്തിന്റെ ഫലമായുള്ള അനുഗ്രഹാശംസകൾ ലഭിക്കുന്ന കാലമാണ് . ലോകരാഷ്ട്രങ്ങളുടെ അംഗീകാരം ലഭിക്കുകയും .പൊതുജനക്ഷേമ ഉടമ്പടികൾ ഒപ്പ് വയ്ക്കുകയും ,സഞ്ചാരപ്രദമായ മേഖലകളിൽ ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതുമാണ്.ചൊവ്വാഗ്രഹത്തിൽ ജലാംശവും ചില ജന്തുക്കളുടെ സാന്നിധ്യം ഉണ്ടെന്നു കണ്ടുപിടിക്കാൻ സാധ്യത . ശാസ്ത്ര രംഗത്ത് പുതിയ കണ്ടുപിടിത്തത്തിലൂടെ അഭിമാനത്തിന് അർഹരാകും .ദീർഘ യാത്രകൾ നടത്തും .ധനസ്ഥിതി നന്നായിരിക്കും . രാഷ്ട്രീയ സ്ഥിരതയും ,സമാധാനവും ,സന്തോഷവും പൊതുവെ നിലനിൽക്കും .ധനാഢ്യരുടെ വിവാഹ ആഡംബരവും ,സർക്കാരിന്റെ പദ്ധതികളുടെ ആഘോഷവും ,അതിൽ നിന്ന് രാജ്യത്തിന്റെ അന്തസ്സ് വർദ്ധിക്കുകയും ,കലാപരമായ കാര്യങ്ങളിൽ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ മേന്മകൾ ഉണ്ടാകും .പുതിയ പല നിയമനിർമ്മാണങ്ങൾ ഉണ്ടാകുന്നതിലൂടെ പൊതുവെ ജനത്തിന് സന്തോഷകരമായ ജീവിതം പ്രതീക്ഷിക്കാം. സമാധാന ജീവിതം ഇതിലൂടെ കൈവരും.സ്ത്രീകളുടെ പിന്തുണയോടെ കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും .മത്സ്യ ജല മേഖലകളിൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം ശത്രുവിനാൽ കഷ്ടപ്പെടുന്നവർക്ക് കുറച്ചുകൂടി ദുരിതാനുഭവങ്ങൾ പ്രതീക്ഷിക്കാം .പ്രതിപക്ഷ പാർട്ടികൾ ജനത്തെ ഇളക്കിവിട്ട് സർക്കാരിനെ പീഡിപ്പിക്കും ചില സാധനങ്ങളുടെ കയറ്റുമതിയിൽ ലോകരാഷ്ട്രങ്ങളിൽ തിരിച്ചടി സംഭവിക്കാവുന്നതാണ് .നികുതി വർദ്ധനവ് നടപ്പിലാക്കും .ധനവിനിയോഗം ധൂർത്തടിച്ചു നശിപ്പിക്കും ,ജനങ്ങളിൽ നിന്നും തിരിച്ചു പിടിക്കാനാകാത്ത അവസ്ഥ സർക്കാരിന് വന്നുചേരുന്നതാണ്. .

7
മേടം രാശി
നാശത്തിൽ നിന്നും കര കയറി പുനർസൃഷ്ടി നടക്കുന്ന കാലമാണ് .ആരെ ആണോ തേടുന്നത് അത് നിന്നിൽ തന്നെയുണ്ട് അതാണ് തത്വമസി .ശനിടെ നീചരാശി ആണ് ,കുടുംബ പരദേവതയെ കാണാതെ ലോകം മുഴുവൻ ചുറ്റിനടന്നിട് പ്രയോജനമില്ല .വളർത്തമ്മയായ കുടുംബ ദേവതയെ വന്ദിക്കുകയും നാമജപവും ,വഴിപാടുകളും ഭക്തിയാദരവോടെ നടത്തുകയുമവിടെ ദർശനവും നടത്തണം,അല്ലാതെ മറ്റുള്ളവരുടെ കുടുംബദൈവത്തെ വളർത്തിയിട്ട് കാര്യമില്ല. അത് സ്വന്തം ഭാര്യഅമ്പത്താവിനെ ഉപേക്ഷിച്ചു മറ്റുള്ളവരെ അഭയം പ്രാപിക്കുന്നത് പോലെയാണ് .ശ്രീകൃഷ്ണചൈതന്യ പ്രഭുവിനെ ആത്മരക്ഷാർത്ഥം ഒരു സ്ത്രീ കൂടെയുണ്ടാരുന്നു (ദേവി).അതുപോലെ 12 വർഷത്തിൽ ഒരിക്കൽ ഗർഭാശയത്തിൽ ഗുരുതി നില്കുന്നകാലമാണ് .സന്താന സിദ്ധി ആഗ്രഹിക്കുന്നവർ കുടുംബ പരദേവതയെയും ശ്രീകൃഷ്ണചൈതന്യ പ്രഭുവിനെയും ആരാധിച്ചു സിദ്ധി നേടുക. മരണാനന്തരം ഉള്ള സമ്പത്തിന്റെ വരവും ,പ്രധാനമന്ത്രിയിൽ ഉള്ള വിശ്വാസം ഖണ്ഡിക്കുകയും ,സമ്പത്തിനു ഉള്ള സ്ഥിതിയിൽ വർദ്ധനവുണ്ടാവുകയും ജനമേജനത്തിലുള്ള വിശ്വാസം വർദ്ധിക്കുകയും ,സമ്പത്തിന്റെ വർദ്ധനവിലൂടെ ഐശ്വര്യപൂർണ്ണമായ ജീവിതം കാഴ്ചവയ്ക്കാൻ കഴിയും .നികുതി വരുമാനം വർദ്ധിക്കുകയും വിദേശ വിപണിയുടെ ധനവർദ്ധനവും .ഭാരതത്തിന്റെ നിലനിൽപിന് വിദേശ ഉടമ്പടികൾ നടപ്പിലാക്കാനും അതുവഴി ജനത്തിനും രാജ്യത്തിനും ഉയർച്ച ഉണ്ടാകും . ഇതുവഴി ശത്രുക്കൾ ഇവ അട്ടിമറിക്കാൻ ശ്രമിക്കുന്നതാണ് .കൃഷിയിൽ ലാഭവും ,ഭൂമിയിൽ നിന്ന് ആദായം വർദ്ധിക്കുകയും ,പുതിയ മന്ദിരങ്ങൾ നിർമിക്കാനും കഴിയും .ഹോട്ടൽ വ്യവസായത്തിൽ മങ്ങലേൽക്കും ,പ്രതിപക്ഷ പാർട്ടികൾക്ക് ചിലർ വിട്ടു പോയി ക്ഷയം സംഭവിക്കും.കാലാവസ്ഥ വ്യതിയാനത്തിൽ കാര്യമായ വ്യത്യാസം വരികയും ,ഭൂമികുലുക്കം ,മണ്ണിടിച്ചിൽ ,വെള്ളപൊക്കം വനങ്ങളിൽ തീപിടുത്തവും ,നാശങ്ങളും,ഖനികളിൽ നാശനഷ്ടങ്ങളും, അഗ്നിപർവ്വത സ്ഫോടനവും ,വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ സുഗമമായി നടത്താൻകഴിയാതെ വരികയും ,ദരിദ്ര ജനത്തിന് ക്ലേശാനുഭവവും ,മന്ത്രി സഭക്ക് പ്രശ്നങ്ങളുണ്ടാക്കും,എന്നാൽ വിശാഖം,അനിഴം,കേട്ട വരുന്ന ദിവസങ്ങളിൽ ഈ മേഖലക്ക് വളരെ മോശമായിരിക്കും.സ്ത്രീകൾക്ക് നേരെ അക്രമം വർദ്ധിക്കുന്നതായിരിക്കും

8
ഇടവം രാശി
രാജ്യതാല്പര്യത്തിനു അനുകൂല കരാറുകൾ ഒപ്പിട്ടു,വിദേശ ഇടപാടുകൾ ലാഭത്തിലാക്കുകയും ലോകരുടെ ഇടയിൽ രാജ്യത്തിന് കൂടുതൽ സ്ഥാനമാനങ്ങൾ ലഭിക്കുന്നതാണ് .കേസുവഴക്കുകൾ ഉണ്ടായാൽ മറ്റുള്ളവരുടെ സഹായത്താൽ വിജയം കൈവരിക്കാൻ കഴിയും .രഹസ്യ ശത്രുക്കളുടെ അന്ത്യം സംഭവിക്കുന്നതാണ്. സാമൂഹ്യവിരുദ്ധരും ,രാജ്യവിരുദ്ധവുമായ കാര്യങ്ങളിൽ അയവും,വിവാഹജീവിതം കൂടുതൽ നടക്കുകയും,വിവാഹമോചനങ്ങൾ കുറയുകയും ചെയ്യും ധനാഢ്യതയുള്ള ആഡംബര ജീവിതം കണ്ടുജനമേജനം അന്തം വിടും.സ്ത്രീകളുടെ ആരോഗ്യ നില മെച്ചപ്പെടും.സിനിമാമേഖലയിലുള്ളവർക്ക് പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും .ഉയർന്ന സമൂഹത്തിനിടയിൽ വിള്ളൽ സംഭവിക്കുന്നതാണ് .കലാപരമായ കാര്യങ്ങളിൽ വീഴ്ച്ചകൾ സംഭവിക്കും. സ്പോർട്സിൽ ഉദ്ദേശിച്ച വിജയം തരപ്പെടുകയില്ല ലോട്ടറിയിൽ പരാജയവും ,വിദ്യാഭാസ മേഖലയിൽ തകരാറുകളും ,സ്റ്റോക്ക് എക്സ്ചേഞ്ച് ഇൽ പരാജയവും ,കുംഭകോണങ്ങളും ,പ്രകൃതി വിരുദ്ധ പ്രവർത്തികൾ വർദ്ധിക്കുകയും ,പബ്ലിക് നിക്ഷേപങ്ങളിൽ ഇടിവും ,ജനമേജനത്തിനു സന്തോഷക്കുറവും രാഷ്ട്രീയക്കാരുടെ പിരിവിൽ ജനം വേവലാതിപ്പെടുകയും പ്രതിപക്ഷത്തു വിള്ളലുകൾ ഉണ്ടാവുകയും പുതിയ കൂട്ടുകെട്ട് ഉണ്ടാവുകയും ചെയ്യും. വാർദ്ധക്യ സഹജമായ മരണം സംഭവിക്കും .പേരും പ്രശസ്തിയും ഉള്ള പലരുടെയും മരണം സംഭവിക്കാം.പൊതുവെ ജനസംരക്ഷകരായുള്ളവർക്കു കാലം അനുകൂലമല്ല അതിനാൽ ഈശ്വരഭജനത്തിലൂടെയും ,സൂക്ഷ്മതയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ് .യുദ്ധസമാനമായ അവസ്ഥകൾ കുടുംബത്തിൽ സംഭവിക്കുന്നതാണ് രാജ്യത്തിന് നേരെ ശത്രുക്കളുടെ ആക്രമണം പ്രതീക്ഷിക്കാം.ശനി ചൊവ്വാ ബന്ധത്തിൽ അഗ്നിസംബന്ധമായ അപകടങ്ങൾ വർദ്ധിക്കും .

9
മിഥുനം രാശി
അധ്വാന വിഭാഗത്തിന് ഐശ്വര്യം പ്രതീക്ഷിക്കാം .വേതന വർദ്ധനവും അംഗീകാരവും ,മറ്റു സുഖ സൗകര്യങ്ങളും ,പണിമുടക്കുകൾ ഒഴിവാകും ,തൊഴിൽനഷ്ടം വരുത്തുന്ന പ്രവണതയിൽ നിന്ന് മാറി തൊഴിൽ നേട്ടം ഉണ്ടാക്കാൻ തൊഴിലാളികൾ ശ്രമിക്കുന്നതാണ് .രാജ്യരക്ഷ വകുപ്പിലുള്ളവർക്ക് ആനുകൂല്യങ്ങൾ വർദ്ധിക്കുകയും ,സേവന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിലൂടെ ഈ വിഭാഗത്തിന് ഗുണാനുഭവങ്ങൾ ലഭിക്കും . രാജ്യനന്മക്കായി രാജ്യ രക്ഷ വകുപ്പിൽ അംഗബലവും,ആയുധ സജ്ജീകരണങ്ങളും കൂടുന്നതാണ് .വായ്‌പകൾ തരപ്പെടും ,സാധാരണക്കാർക്ക് മനഃസന്തോഷം ലഭിക്കും ,യുദ്ധ സമാനമായ അവസ്ഥയും ,കുടുംബത്തിലും,ഭരണാധികാരികൾ തമ്മിൽത്തമ്മിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും .ശനിയോഗം വരുമ്പോൾ യുദ്ധ സാധ്യതയും ,കൂട്ടമരണങ്ങളും കൂട്ടതമ്മിൽത്തല്ലും ,തലപ്പത്തുള്ളവർക്കു മരണാവസ്ഥയും ,അഗ്നി സംബന്ധമായ അപകടങ്ങൾ ,പൊട്ടിത്തെറികളും പഴയതും പുതിയതുമായ അസുഖങ്ങൾ കാരണം പൊതുജനങ്ങൾ പൊറുതിമുട്ടുകയും, ആരാധനാലയങ്ങളിൽ അപകടങ്ങളും ,പ്രശ്നങ്ങളും ഉണ്ടാകുകയും ചെയ്യും .രാജ്യ സുരക്ഷിതരുടെ ( കമാൻഡോമാർ ) കാലം അനുകൂലമായതിനാൽ യുദ്ധം നടന്നാൽ വിജയ സാധ്യത ഉറപ്പായിരിക്കും .വിശാഖം ,അനിഴം ,കേട്ട ,ചതയം ,പൂരൂരുട്ടാതി ,രോഹിണി,മകയിര്യം നക്ഷത്രങ്ങൾ മോശ ദിവസമായതിനാൽ ഈശ്വര ഭജനത്തിലൂടെയും ,സൂക്ഷ്മതയിലൂടെയും കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ് .പൊതുജന സേവകർക്കു കാലം അനുകൂലമായിരിക്കും

10
കർക്കിടകം രാശി
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാര്യങ്ങൾ നല്ല രീതിയിൽ നടക്കുകയില്ല .പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും .മതസ്ഥാപനങ്ങൾ വിപുലീകരിക്കും.പുതിയ രീതിയിലുള്ള കണ്ടുപിടുത്തതിലൂടെ ഫിലിം ഇൻഡസ്ടറി വികസനം നടക്കും ഖനീ വ്യവസായത്തിലൂടെലാഭം ഉണ്ടാകാൻ സാധിക്കും.ചില ശത്രു രാജ്യങ്ങൾ നമ്മുടെ രാജ്യത്തിനെതിരായി പ്രവർത്തിക്കുകയും അമൃതസ്വരൂപികളായ വായനക്കാരുടെ ശത്രുക്കൾജീവിതം കുളം തോണ്ടാൻ ശ്രമിക്കുന്നതാണ്. കുടുംബങ്ങളിലും രാജ്യത്തും യുദ്ധ സമാനമായ അവസ്ഥകൾ സംജാതമാകും .ചില ചാരാത്മാക്കൾ ഭരണം അട്ടിമറിക്കാനും ,ഭരണാധികാരികളെ വധിക്കാനും ശ്രമം നടത്തും .പുണ്യാത്മാക്കളായ ജനമേജനത്തെ വധിക്കാനും ചില ശൂദാത്മാക്കൾ ശ്രമിക്കുന്നതാണ്. രാജ്യസുരക്ഷയ്ക്ക് വേണ്ടിയും രാജ്യ നന്മയ്ക്ക് വേണ്ടിയും എടുക്കുന്ന വിദേശ ഉടമ്പടികളിൽ രാജ്യദ്രോഹികളായ ചിലർ ശൂടനീക്കങ്ങൾ നടത്തി അതിൽ നിന്നും രാജ്യത്തിനശിപ്പിക്കാൻ ശ്രമിക്കും .വിവാഹിതർക്കു വിവാഹതടസ്സവും വിവാഹബന്ധത്തിൽ വേർപാടും ഉണ്ടാകുന്നതും പ്രകൃതി വിരുദ്ധ നടപടികൾ ജനങ്ങളിൽ വർദ്ധിക്കുകയും പൊതുജങ്ങൾക്കു സംസ്‌ഥാന സർക്കാരിൽ അസംതൃപ്‌തി ഉണ്ടാവുകയും. സ്ത്രീകൾക്ക് ജീവിതനൈരാശ്യത്താൽ മരണത്തെ മോഹിപ്പിക്കുകയും ധന്യാത്മാക്കളുടെ മാനസിക തകരാറിലാകുകയും ,തർക്കങ്ങൾ ഉടലെടുക്കുകയും ,ബിസിനസ് പാർട്ണറിൽ നിന്നും ക്ലേശാനുഭവം ഉണ്ടാകുകയും,ദരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് കാലം അനുകൂലമായിരിക്കും .തീവ്രവാദ ആക്രമണവും ,ശത്രുക്കളിൽ നിന്നും വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യും .ബിസിനസ് കാര്യങ്ങൾ ഉടമ്പടികൾ ഒപ്പു വെച്ചാൽ അത് ഭംഗിയായി കലാശിക്കുന്നതാണ് .കയറ്റുമതി ഇറക്കുമതി മേഖല പുഷ്ടിപ്പെടുന്നതാണ് .

11
ചിങ്ങം രാശി
ഇത് ഏറ്റവും പ്രാധാന്യമേറിയ ഭാവമാണ് .ദേശിയ ദുരന്തം ഉണ്ടാവുകയും മരണനിരക്കുകൾ കൂടുകയും ജനങ്ങൾ തമ്മിലുള്ള അടിപിടിയിൽ മരണം സംഭവിക്കുകയും .പട്ടിണിയും ക്ഷാമവും ആപത്തും അപകടവും വർദ്ധിക്കുകയും സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുകയും ,സ്റ്റോക്ക് മാർക്കറ്റ് നഷ്ടത്തിൽ ആകുകയും ചെയ്യും.റെവന്യൂ വരുമാനത്തിൽ കുറവ് സംഭവിക്കുകയും, രാജ്യത്തിലെ പ്രമുഖ വ്യക്തികൾക്ക് മരണം സംഭവിക്കുകയും ചെയ്യും .പൊതുവെ ഈ ഭാവത്തിനു ക്ലേശാനുഭവങ്ങൾ നടക്കുന്ന കാലമാണ് .ഫിലിം ഇൻഡസ്ട്രിക്ക് പൊതുവെ മോശക്കാലമാണ് .ചിങ്ങം രാശിയുടെ ഫലത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പൊതുവെ മോശ കാലവും മരണങ്ങൾ സംഭവിക്കുന്ന കാലവുമാണ് .അസുഖങ്ങൾ വർദ്ധിക്കുകയും മരണ നിരക്കുകൾ കൂടുകയും ചെയ്യും . സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ കുറ്റകൃത്യങ്ങളും , ഗര്ഭച്ഛിദ്രങ്ങളും ,ബലാൽസംഗ കേസുകളും വർദ്ധിക്കും .കലാ കായിക രംഗത്തും മോശ സമയം ആയിരിക്കും .ധനു രാശി വരുന്ന ദിവസങ്ങളിൽ ലോട്ടറി തുല്യമായ ധന യോഗവും .വിദ്യാർഥികൾക്ക് ധനുരാശി വരുന്ന ദിവസം നന്നായിരിക്കും .സന്താന യോഗത്തിനും ഈ ദിവസം നന്നായിരിക്കും . ഉയർന്ന സമൂഹവുമായി ബന്ധപെടാനവസരവും സാധാരണക്കാർ തങ്ങളുടെ ശത്രുക്കളെ അനുകൂലിക്കുകയും,വെള്ളപൊക്കം ഉണ്ടാകും ,മണ്ണിടിച്ചിൽ ,ഭൂമികുലുക്കം,അഗ്നിസംബന്ധമായ അപകടങ്ങൾ വർദ്ധിക്കുന്നതാണ് .സ്ഥിരതയില്ലാത്ത രാഷ്ടിയം കാരണം രാജ്യത്തു പല പ്രശ്നങ്ങളും ഉണ്ടായെന്നു വരും .ശത്രുക്കൾ അത് മുതലെടുക്കുന്നതാണ് . ജനങ്ങൾ സർക്കാരിനെതിരെ തിരിയുന്നതാണ്.അടിയന്തരാവസ്ഥക്ക് സമാനമായ ഉത്തരവുകൾ സർക്കാർ നടപ്പിലാക്കുന്നതാണ് .കലാ കായിക രംഗത്തുള്ളവർക്ക് കാലം മോശമായാണ് രാശി സൂചിപ്പിക്കുന്നത് .വൃക്ക ,ഹൃദയം ,കാൻസർ രോഗികൾക്ക് കാലം മോശമായിരിക്കും .

12
കന്നി രാശി
ഭാരതത്തിനെ സംബന്ധിച്ചിടത്തോളവും കേരളം തമിഴ്നാട് എന്നിവയെയും സംബന്ധിച്ചു അതീവപ്രാധാന്യമുള്ളതാണിത് .മതപരമായും ,വൈദികരെ സംബന്ധിച്ചും എല്ലാ വിധ ആരാധനാലയങ്ങളും ,തത്വജ്ഞാനത്തിലും (ജ്ഞാനികൾക്കും) ഉന്നത വിദ്യാഭ്യാസ മേഖല,മതപരമായുള്ളവ ,നീതിപീഠങ്ങൾ ഇവയിലെല്ലാം കൊടുമ്പിരികൊണ്ട പ്രശ്നങ്ങൾ ഉണ്ടാകുന്ന കാലഘട്ടമാണ് 2020 ഫെബ്രുവരി വരെയുള്ള സമയം. പെട്രോളിയം ഉത്പന്നങ്ങൾക്ക് വില കൂടും ഭാരത വർഗ്ഗത്തിലുള്ള സെക്രട്ടറിമാർക്ക് കാലം പ്രതികൂലമാണ് .പത്രദൃശ്യ മാധ്യമങ്ങൾക്കു കാലം പ്രതികൂലം,പേരുദോഷം ഉണ്ടാകുന്നതാണ് .കാലാവസ്ഥ വ്യതിയാനം പ്രതികൂലമായിരിക്കും .ബിസിനെസ്സിൽ നഷ്ടങ്ങൾ സംഭവിക്കും,ഇൻഷുറൻസ് മേഖല നഷ്ടത്തിലാകും കേസുകൾ പരാജയത്തിലാകും .കേരളത്തിനും തമിഴ്‌നാടിനും മൊത്തത്തിൽ പ്രതികൂല സമയമാണ് . ആഭ്യന്തരം വളരെ മോശമായിരിക്കും .വീടുകളിൽ അരാജകത്വവും ആരോഗ്യ സ്ഥിതികൾ വളരെ മോശവുമായിരിക്കും .അടിയന്തരാവസ്ഥ പോലുള്ള സമയത്തു ആൾക്കാരുടെ പെരുമാറ്റം വളരെ മോശമായിരിക്കും പ്രകൃതി ദുരന്തങ്ങളും ,മന്ത്രി സഭ സുഗമമായി നടത്തിക്കാൻ കഴിയാതെ പ്രതിസന്ധികൾ നേരിടും .എടുക്കുന്ന തീരുമാനങ്ങൾ എല്ലാം പരാജയത്തിൽ കലാശിക്കുന്നതാണ് .റയിൽവേ വിമാന അപകടങ്ങളും ,റെയിൽവേ വികസനങ്ങൾ ഉണ്ടാകും .3 ആം ഭാവത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് ഉയർച്ച പ്രതീക്ഷിക്കാം .രാജ്യസുരക്ഷ വകുപ്പിൽ കാര്യങ്ങൾ സുഗമമാകുകയും വികസനങ്ങൾ വരുകയും ചെയ്യും .അയൽ രാജ്യങ്ങളുമായുള്ള ആശയവിനിമയങ്ങൾ നന്നായിരിക്കും .ട്രാഫിക് നിയമങ്ങൾ വിദേശ രാജ്യത്തെപോലെ കൂട്ടും . വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതിയ മന്ദിരങ്ങൾ സ്ഥാപിക്കുകയും ചെയ്യും.കൃഷിയിൽ ലാഭം ഉണ്ടാകും .ബാങ്കുകൾ ഉണർന്നു പ്രവർത്തിക്കുകയും കർഷകർക്ക് ലോൺ നൽകുകയും ചെയ്യും.സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ കർഷകർക്ക് ലഭിക്കും കാർഷികാവശ്യത്തിനു ട്രാൻസ്‌പോർട്ട് നിരക്ക് കുറയ്ക്കുന്നതാണ്. ജനങ്ങളിൽ രാജ്യസ്നേഹം വർദ്ധിക്കുന്നതായിരിക്കും .13തുലാം രാശി പത്താം ഭാവം വളരെ പ്രാധാന്യമേറിയതാണ് .ഗവർണറുടെ പദവികൾ ,സംസ്ഥാന ആഭ്യന്തര കാര്യങ്ങളിൽ നടപടി എടുക്കേണ്ട കാലമാണിത് .രാഷ്ട്രീയ പാർട്ടികളുടെ കഴിവുകൾ തെളിയിപ്പിക്കേണ്ട കാലഘട്ടവും ..രാജ്യത്തിന്റെ മഹത്വത്തെ കുറിച്ചുള്ള വിലയിരുത്തലുകൾ ,പേരു കേട്ട ആളുകളുടെ അന്തസ്സ് ,രാജ്യത്തിന്റെ അഭിമാനം വിലയിരുത്തപ്പെടും ഇവയെ സൂചിപ്പിക്കുന്നതാണ് . ഈ ഭാവത്തെ സംബന്ധിച്ചടത്തോളം കൂടുതൽ ഗുണഫലം പ്രതീക്ഷിക്കാവുന്ന സമയമാണ് .ധനകാര്യ സ്‌ഥാപനങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുകയും രാജ്യത്തിനും ,അമൃതസ്വരൂപികൾക്കും ധനവരവുണ്ടാകുകയും ചെയ്യും .നികുതിയിളവുകൾ ലഭിക്കുന്നതാണ് .കച്ചവടം കൂടുകയും കയറ്റുമതി ഇറക്കുമതിയിൽ വൻ വർദ്ധന പ്രതീക്ഷിക്കാവുന്നതുമാണ് .അഹംഭാവം ജനങ്ങളിൽ കൂടുതലായി കാണാം. എല്ലാ മേഖലകളിലും ലാഭം ഉണ്ടാവുകയും ഗവൺമെന്റിന് അതിലൂടെ ഗുണം ലഭിക്കുകയും ചെയ്യുന്ന സമയമാണ് .കേരളം ,തമിഴ്നാടിനെ സംബന്ധിച്ചടത്തോളം റെയിൽവേ ,ഷിപ്പിംഗ് ,ഐയർലൈൻ ,വാർത്താവിനിമയം ദൃശ്യമാധ്യമങ്ങളിലും അപകടങ്ങളും നഷ്ടങ്ങളും പ്രതിസന്ധികളും പ്രതീക്ഷിക്കാം. തൊഴിലാളികളെ കൊണ്ട് വീർപ്പുമുട്ടും .ട്രാൻസ്‌പോർട് വിഭാഗത്തിൽ പ്രതിസന്ധികൾ വരുകയും യാത്രാക്ലേശം രൂക്ഷം ആകുകയും ചെയ്യും.ഇവർക്ക് വേതന വർദ്ധന ഉണ്ടാകാൻ സാധ്യത ഉണ്ട് .കാലാവസ്ഥ വ്യതിയാനങ്ങൾ മോശകരമായിരിക്കും .കേരളത്തിലും തമിഴ്‌നാട്ടിലും കൃഷിയിൽ വിളവുകൾക്കു നാശം സംഭവിക്കുകയും അതുകാരണം കൃഷിയിൽ നാശം സംഭവിക്കാനും ഇടയുണ്ട് . മണ്ണിടിച്ചിലും,വഴികളിൽ അപകടവും ആൾനാശവും ഉണ്ടാകുന്നതാണ്.റിയൽ എസ്റ്റേറ്റ് മേഖല മന്ദഗതിയിൽ ആയിരിക്കും .സർക്കാർ പ്രതിസന്ധിയിൽ ആകും ,പ്രതിപക്ഷം ജനങ്ങളെ ഇളക്കി വിടുകയും ഭരണാധികാരികൾക്ക് പ്രതിസന്ധികൾ സൃഷ്ടിക്കുകയും ചെയ്യും .

14
വൃശ്ചികം രാശി
വളരെ പ്രാധാന്യമുള്ള ഭാരതത്തിന്റെയും,ശ്രീലങ്ക ,കേരളം ,തമിഴ്‌നാട് ,കർണാടകയുടെ ഒരു ഭാഗം എന്നിവിടങ്ങളിൽ വ്യത്യസ്തമായ രാഷ്ട്രീയ കൂട്ടുകെട്ടുകളും അഭിപ്രായങ്ങളും ,വിശിഷ്ട പാർലമെൻററി ഇൽ ചിലവ്യതിയാനകളും ,സുഗമമായ പ്രവർത്തന ശൈലിക്ക് തടസ്സങ്ങളും മറ്റു സംസ്ഥാന അസംബ്ലികളിൽ മുകളിൽ പറഞ്ഞ തടസ്സങ്ങളും ഉണ്ടാകും .രാജ്യത്തിന്റെ ആശയങ്ങൾ നടപ്പിലാക്കാൻകഴിയാതെ വരികയും ,ലോകരാഷ്ടങ്ങളുമായുള്ള ഉടമ്പടികൾ ഒപ്പു വയ്ക്കുന്നതിൽ പ്രതിസന്ധികൾ ഉണ്ടയുണ്ടാകുകയും,ചിലതു തരണം ചെയ്ത് മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും. ചിലരാജ്യാന്തര ഭരണാധികാരികൾ ഭാരതത്തിന്റെ മേൽക്കോയ്മക്ക്‌ എതിരായി പ്രവർത്തിക്കുകയും ചെയ്യുന്നതാണ് .ധനകാര്യ സ്ഥാപനങ്ങളിൽ പ്രതിസന്ധികൾ ഉണ്ടാകുകയും .വിദേശ അംബാസിഡർ മാർക്ക് പ്രതിസന്ധികൾ ഉണ്ടാകുകയും വ്യവസായ സ്ഥാപനങ്ങളുടെ വികസനത്തിന് തടസ്സമുണ്ടാകുകയും ,തിരഞ്ഞെടുപ്പുകളിൽ അത്ഭുത പ്രതിഭാസങ്ങൾ നടക്കും .യുദ്ധങ്ങൾ ഉണ്ടാകാനും സാധ്യത ഉണ്ട്. എന്നാൽ കുജഗുരു ഗ്രഹത്തിന്റെ കടാക്ഷത്താൽ പൊതുജനങ്ങൾക്ക് എല്ലാ നന്മകളും പ്രതീക്ഷിക്കാം .സമാധാനവും,നല്ല ആരോഗ്യവും ലഭിക്കുന്നതാണ് ,കാര്യവിജയവും ,മതസ്ഥാപനങ്ങൾക്കു നല്ല സമയവും ,അതിശയകരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബ സ്നേഹവും രാജ്യസ്നേഹവുംപൊതുജനത്തിനു പ്രതീക്ഷിക്കാം ജനക്ഷേമ നടപടികൾ നടപ്പിലാക്കാൻ സർക്കാരിന് സാധിക്കും .നാവികസേന വികസനം നടത്തുകയും ,.കയറ്റുമതി ഇറക്കുമതി മേഖലയിൽ ലാഭം ഉണ്ടാകുകയും .ചന്ദ്രന്റെ സ്ഥിതിക്ക് അനുകൂലമായി രാജ്യത്തിന്റെ സമ്പത്തു കൂടുകയും ,ആളുകളിൽകച്ചവടമനസ്സു കൂടിവരികയും .ഖജനാവ് ധൂർത്തടിക്കുന്നത് കാരണം സാമ്പത്തിക ക്ലേശം വരികയും, ദൈനംദിന ചെലവ് ബുദ്ധിമുട്ടിലാകുകയും ചെയ്യും .കട ബാധ്യതകൾ തീർക്കാൻ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യും

15
ധനു രാശി
ശ്രീലങ്ക,മലയ, കൊങ്കൺ ,കേരളം ,കർണാടക ,നാസിക് ,കാഞ്ചി ,തമിഴ്‌നാട് എന്നിവയെ സംബന്ധിച്ചടത്തോളം വളരെ പ്രാധാന്യമുള്ള രാശിയാണ് 2017 .ചിങ്ങമാസ ഫലത്തിലെ അനുഭവം 100% അനുകൂലമായിരുന്നതിനാൽ അതുകൂടി ഇതോടൊപ്പം വായിക്കേണ്ടതാണ്. പൊതുസ്വത്തിനും ,കൃഷിസ്ഥലങ്ങൾക്കും,വിളവിനും നാശവും,കെട്ടിടങ്ങൾക്ക് നാശവും ,പ്രതിപക്ഷ പാർട്ടികൾക്ക് പരാജയവും ,കാലാവസ്ഥാ വ്യതിയാനവും ,ഭൂമികുലുക്കവും ,മണ്ണിടിച്ചിലും വെള്ളപ്പൊക്കവും,തീപിടുത്തങ്ങളും ,ഖനികളിൽ അപകടങ്ങളും ജനമേജനത്തിനു ജീവിതത്തിൽ പ്രതിസന്ധികളും ,വിദ്യാഭ്യാസ മേഖലയിൽ ക്ലേശാനുഭവവും ,മന്ത്രി സഭയ്ക്ക് പ്രതിസന്ധികളും ,ജനാധിപത്യത്തിൽ ക്ലേശാനുഭവവും ,റിയൽ എസ്റ്റേറ്റിൽ മാന്ദ്യവും ,തൊഴിലാളി വർഗ്ഗത്തിന്റെ നടക്കാൻ സാധിക്കാത്ത ഡിമാൻഡിൽ സർക്കാർ മുട്ടുകുത്തുന്ന അവസ്ഥയും വന്നുചേരുന്നതാണ്. ചിലവുകൾ വർദ്ധിക്കുകയും ,ജീവിത നിലവാരം കൂടുന്നത് കാരണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വരികയും ചെയ്യുന്നതാണ് .സ്‌ത്രീകൾക്ക്‌ ഗുണാനുഭവം വർദ്ധിക്കുന്നതാണ് .കലയ്ക്കും സയൻസ് പരമായ കാര്യങ്ങൾക്കും നല്ല ഫലം പ്രതീക്ഷിക്കാം .വാർത്താവിനിമയ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിൽ വരും .ആതുര സേവന രംഗവും ,അനാഥാലയങ്ങളിലും അനുകൂലകാലമായിരിക്കും .അനുകൂല വിവാഹങ്ങൾ വന്നുചേരുകയും,കടൽ യാത്രകൾ അനുകൂലംകുകയും,മത്സ്യ മേഖലയിൽ ഗുണഫലങ്ങൾ കൂടുന്നതായിരിക്കും .അവശ്യ വസ്തുക്കൾക്ക് ക്ഷാമം ഉണ്ടാകുകയും .ഗതാഗത മേഖലയിലും ജലമേഖലകളിലും പ്രതിസന്ധികൾ ഉണ്ടാകും.


Aruviakara Sreekantan Nair
Karthiyani GIrijadevi
9497009188

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories