ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഭരതോപഖ്യാനം - ഭാഗവതം



ശ്രീ ശുകൻ പറഞ്ഞു: ഭാഗവതോത്തമനായ ഋഷഭന്‍റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്‍റെ പുത്രൻ രാജ്യഭരണം ഏറ്റെടുത്തു. അദ്ദേഹം വിശ്വരൂപന്‍റെ പുത്രിയായ പഞ്ചജനിയെവിവാഹം കഴിച്ചു ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു. അവർക്കു അഞ്ചു പുത്രന്മാർ ജനിച്ചു. സുമതി, രാഷ്ട്രഭൃത്, സുദർശനൻ, ആവരണൻ, ധുംറ കേതു. അതുവരെ അജനാഭംഎന്നപേരിലറിയപ്പെട്ടിരുന്ന ഭൂവിഭാഗം ഭരതന്റെ ഭരണത്തോടെ 'ഭാരതം' എന്നപേരിൽ അറിയപ്പെട്ടു.

ജ്ഞാനിയായ ഭരതൻ പൂര്‍വ്വികരെപ്പോലെ പ്രജകളെ വാത്സല്യത്തോടെ സംരക്ഷിച്ചു. അദ്ദേഹം നിരവധി യജ്ഞങ്ങൾ നടത്തി ദേവന്മാരെ പ്രീതിപ്പെടുത്തി. അഗ്നിഹോത്രം, ദർശപൂർണമാസം ചതുർമാസ്യം, പശുക്കളെക്കൊണ്ടും, സോമലതകൊണ്ടും നടത്താവുന്ന യജ്ഞങ്ങൾ അത്യന്തം ശ്രദ്ധയോടും ഭക്തിയോടും അനുഷ്ടിച്ചു.

ആ യജ്ഞങ്ങളിൽ നിന്നുണ്ടായ കർമ്മഫലത്തെ യജമാനനായ ഭരതൻ സർവ്വ പരബ്രഹ്മ സ്വരൂപനും യജ്ഞസ്വരൂപനുമായ നാരായണന് അർപ്പിച്ചു. ഇപ്രകാരമുള്ള പുണ്യകർമ്മങ്ങൾകൊണ്ട് ഭരതന്‍റെ സർവ്വ പാപങ്ങളും നശിച്ചു പോകുകയും അന്തഃകരണം പരിശുദ്ധമാകുകയും ചെയ്തു. ചില്പുരുഷനായ നാരായണനെ ഭക്തിയോടുകൂടിഹൃദയാന്തര്‍ഭാഗത്തു പ്രതിഷ്ഠിക്കാൻ ഭരതൻ പ്രാപ്തനായി. പതിനായിരം വര്‍ഷങ്ങളോളം രാജ്യം ഭരിച്ച ശേഷം, മക്കളെ ഭരമേല്പ്പിച്ചു തപസ്സിനായി പുലഹാശ്രമത്തിലേക്കുപോയി. സാളഗ്രാമ ശിലകളുടെ മുകളിൽ കൂടി ഒഴുകുന്ന ചക്രനദി (ഗണ്ഡകീ നദി ) ഈ ആശ്രമത്തെ പവിത്രീകരിക്കുന്നു. ഭരതൻ ഭഗവാന്‍റെ ചരണാരവിന്ദങ്ങളെ നിത്യവുംധ്യാനിച്ചതുമൂലം ഹൃദയമാകുന്ന കയത്തിൽ ബുദ്ധി ആഴ്ന്നു പോകുകയും സദാസമയവും ഭക്തിയിൽ മുഴുകി തന്നെത്തന്നെ മറന്നു.

ഒരു നാൾ ഭരതൻ, ഗണ്ഡകീ നദിയിൽ സ്നാനം ചെയ്ത് സന്ധ്യാ വന്ദനാദികൾ നടത്തി അതിന്‍റെ തീരത്തു മൂന്നു മുഹൂർത്ത നേരം ഇരുന്നു. ഈ സമയമെല്ലാം അദ്ദേഹം പ്രണവ മന്ത്രംഉരുവിട്ടിരുന്നു. ആ സമയം ഒരു മാൻപേട നദീതീരത്തു നിന്ന് വെള്ളം കുടിച്ചു കൊണ്ടിരുന്നു. അധികം അകലെയല്ലാതെ സിംഹത്തിന്‍റെ ഗർജ്ജനം കേട്ട പേടമാൻ വെള്ളം കുടിക്കാതെനദിയിലേക്ക് എടുത്തു ചാടി. ആ പേടമാൻ ഗര്‍ഭണിയായിരുന്നു. ഭയം മൂലമുള്ള ചാട്ടത്തിന്‍റെ ഊക്കിൽ അതു പ്രസവിക്കുകയും, നദിയിലൂടെ വേദനയോടെ ഒഴുകുന്നതിനിടയിൽമരിക്കുകയും ചെയ്തു. നദിയിലൂടെ ഒഴുകിനടന്ന മാൻകുട്ടിയെ ഭാരതനെടുത്തു ആശ്രമത്തിലേക്കു കൂട്ടി. ക്രമേണ അദ്ദേഹത്തിന് ആ മാന്‍ കുട്ടിയോടു അതിരറ്റ മമതാ ബന്ധം ഉണ്ടായി. അതിന് വെള്ളം കൊടുക്കുക, പുല്ലുകൊടുക്കുക കുളിപ്പിക്കുക എന്നിവയിൽ ശ്രദ്ധപതിപ്പിക്കാൻ തുടങ്ങിയ അദ്ദേഹത്തിന് തപസ്സനുഷ്ഠിക്കാൻ നേരമില്ലാതായി. ആശ്രിത വാത്സല്യംമൂലം പുത്രീ നിർവിശേഷമായ ഒരു സ്നേഹം അദ്ദേഹത്തിന് മാന്‍കുട്ടിയോടുണ്ടായി.

പൂജാദികർ മ്മങ്ങൾക്കുള്ള പുഷ്പങ്ങളും, കുശപ്പുല്ലുകളും ഫലങ്ങളും ശേഖരിക്കാൻ പോകുമ്പോഴും അദ്ദേഹം മാന്‍ കുട്ടിയെ തോളിലേറ്റിയിരുന്നു. ധ്യാനത്തിലിരിക്കുമ്പോഴുംചിത്തത്തിൽ മാന്‍ കുട്ടിയെ കുറിച്ചുള്ള ആശങ്കയായിരുന്നു. തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന മാന്കുട്ടിയോടുള്ള അതിരറ്റ വാത്സല്യത്താൽ അദ്ദേഹം ഒരു ജഢനെപോലെയായി.

അദ്ദേഹം, മാന്‍ കുട്ടിയോടുള്ള അതിരറ്റ വാത്സല്യം മൂലം ഇങ്ങനെ ചിന്തിക്കാൻ തുടങ്ങി 'ഞാൻ ധ്യാന മഗ്നനായിരിക്കുമ്പോൾ മാന്കുട്ടി എന്നെ പരീക്ഷിക്കാൻ തന്റെ കൊമ്പുകൊണ്ട്എന്നെ മൃദുവായി തലോടാറുണ്ട്.

ഹവിസ്സു വെച്ചിട്ടുള്ള ദർഭ കടിച്ചുവലിക്കുമ്പോൾ, എന്‍റെ ശാസനയെ ഭയന്ന് ഒതുങ്ങി പതുങ്ങി നിൽക്കാറുണ്ട്. ഈ കൃഷ്ണമൃഗത്തെ പരിപാലിക്കാൻ കഴിഞ്ഞത് ഞാൻ മുജ്ജന്മംചെയ്ത പുണ്യമെന്നേ പറയേണ്ടു. ക്രമേണ മാൻകുട്ടിയോടുള്ള മമതാബന്ധം അദ്ദേഹത്തെ ധ്യാനത്തിൽ നിന്നു പോലും അകറ്റി.

അങ്ങനെയിരിക്കെ മൃത്യു കരാള രൂപത്തിൽ അദ്ദേഹത്തെ സമീപിച്ചു. അസമയത്തും അദ്ദേഹം തന്‍റെ അഭാവത്തിൽ അനാഥയാകുന്ന മാന്‍ കുട്ടിയെ ഓർത്തു കരഞ്ഞു.അതിനാൽഅദ്ദേഹം അടുത്ത ജന്മം, പൂർവ്വ ജന്മ സ്മരണയുള്ള മാനായി ജനിച്ചു.

പൂർവ്വജന്മ സ്മരണയുണ്ടായ ഭരതൻ, താൻ മാന്‍ കുട്ടിയോടുള്ള അമിത മമതാബന്ധം മൂലം ഭഗവാനിൽ നിന്നകന്നു പോയതിൽ പരിതപിച്ചു. ഒടുവിൽ അദ്ദേഹം ആ സ്ഥലം വിട്ട്പുലസ്ത്യപലഹാസ്ത്രമത്തെ പ്രാപിച്ചു ഈശ്വരചിന്തയിൽ മനം ഏകാഗ്രമാക്കി. ഉണങ്ങിയ ഇലകളും,പുല്ലും മാത്രം ഭക്ഷിച്ചു. പ്രാരാബ്ധ കർമ്മങ്ങൾ ഒടുങ്ങിയപ്പോൾ ഗണ്ഡകീനദിയിൽ, യോഗശക്തി കൊണ്ട് സ്വശരീരത്തെ പരിത്യജിച്ചു.

ജഡ വിപ്രോപാഖ്യാനം

ശ്രീ ശുകൻ തുടർന്നു -അംഗിരസ്സിന്‍റെ ഗോത്രത്തിൽ പിറന്നവനും, ശമം, ദമം, തപസ്സ് സാദ്ധ്യായം അധ്യയനം ത്യാഗം സംതോഷം, തിതിക്ഷ,ക്ഷമ , അനസൂയ ആത്മജ്ഞാനം എന്നീഉത്തമഗുണങ്ങളോട് കൂടിയ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അദ്ദേഹത്തിന് ആദ്യ ഭാര്യയിൽ ഗുണസമ്പന്നരായ ഒൻപതു പുത്രന്മാരും, രണ്ടാമത്തെ ഭാര്യയിൽ ഒരു പുത്രനും ഒരുപുത്രിയും ഉണ്ടായി. ഈ പുത്രൻ മാനായി ജീവിച്ചു ജീവൻ വെടിഞ്ഞ ഭാരത രാജര്‍ഷി ആയിരുന്നു. അപ്പോഴും പൂർവ്വജന്മസമരണയിൽ നിന്ന് മുക്തനാകാത്ത അദ്ദേഹം ബന്ധുക്കളോട്അധികം ഇടപഴകാതെ, ഭഗവാന്‍റെ തൃപ്പാദങ്ങളെ സദാ ധ്യാനിച്ചു കൊണ്ടിരുന്നു. ലോകരുടെ മുൻപിൽ അദ്ദേഹം ഭ്രാന്തനായും, ജളനായും ഉന്മത്തനായും തോന്നലുണ്ടാക്കി.

പിതാവ് ഭരതന്‍റെ പുനർജന്മമായ തന്‍റെ ദ്വതീയ ഭാര്യയിലെ പുത്രനെ ഏറെ സ്നേഹിച്ചിരുന്നു. പിതാവ് അദ്ദേഹത്തിന്‍റെ സമാവർത്തനം, ഉപനയനം, വേദാധ്യയനം എന്നിവ വേണ്ടുംരീതിയിൽ നടത്തിയിട്ടും. അതിലെ നിഷ്ഠകൾ ശരിയായ രീതിയിൽ, തന്നെ ബാധിച്ചിരുന്ന ജഡത്വം മൂലം അദ്ദേഹത്തിന് സാധിച്ചില്ല. ഗായത്രിയിലെ വ്യാഹൃതികൾ പോലും തെറ്റായിഉച്ചരിച്ചിരുന്ന മകൻ കേവലം ജഢനാണന്നദുഃഖത്താൽ അദ്ദേഹം, മരിച്ചു.

പിതാവിന്‍റെ മരണശേഷം, സഹോദരന്മാർ ജഢബുദ്ധിയായ അദ്ദേഹത്തെ പഠിപ്പിക്കാൻ മിനക്കെട്ടില്ല. അദ്ദേഹത്തിലെ ആത്മ വിദ്യാ പ്രഭാവത്തെക്കുറിchch, വേദങ്ങളുടെ കർമ്മകാണ്ഡത്തിൽ മാത്രം തല്പരരായിരുന്ന അവർ അറിഞ്ഞിരുന്നില്ല. സാധാരണ ജനങ്ങൾ അദ്ദേഹത്തെ മൂഢൻ, ഭ്രാന്തൻ എന്നുവിളിച്ചു അപഹസിച്ചിരുന്നു. അവർ അദ്ദേഹത്തെ കൊണ്ട്കഠിനജോലികൾ ചെയ്യിക്കുകയും, ജീവൻ നിലനിർത്താൻ മാത്രമുള്ള ഭക്ഷണം നൽകുകയും ചെയ്തുപോന്നു. കിട്ടുന്ന ആഹാരമെന്തുമാകട്ടെ വൃത്തിയും വെടിപ്പും നോക്കാതെഅദ്ദേഹം ഭക്ഷിച്ചിരുന്നു. ഏതു പ്രതികൂല കാലാവസ്ഥയെയും നേരിടാനുള്ള കരുത് അദ്ദേഹം പ്രാപ്തമാക്കി. ശരീരമാസകലം ചെളിപുരണ്ട്‌, കീറിപ്പറിഞ്ഞ വസ്ത്രത്താൽ നഗ്നതമറച്ചു നടന്ന അദ്ദേഹത്തിൽ അന്തർലീനമായിരുന്ന ആത്മ പ്രഭാവത്തെ അവർ തിരിച്ചറിഞ്ഞില്ല തങ്ങളുടെ കൃഷിസ്ഥലങ്ങളുടെ നോട്ടം അദ്ദേഹത്തെ ഏല്പിച്ച അവർ, തന്നെകളിയാക്കുകയാണെന്ന ബോധം പോലും അദ്ദേഹത്തിനുണ്ടായിരില്ല.

ചൂടിലും തണുപ്പത്തും കാറ്റത്തും മഴയത്തും അദ്ദേഹം യാതൊരു അസഹ്യതയും കൂടാതെ കിടന്നു. എല്ലാം സഹിയ്ക്കാൻ പറ്റുന്ന വിധമുള്ള ആരോഗ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഏറെ വൃത്തിഹീനനായി നടന്ന അദ്ദേഹത്തെ ബ്രാഹ്മണാധമൻ എന്ന് വിളിച്ചു സ്വകുലത്തിലുള്ളവർ പോലും കളിയാക്കി. ദ്വന്ദ ത്തിൽ നിന്ന് മുക്തനായ അദ്ദേഹത്തെ അതൊന്നുംബാധിച്ചില്ല. സഹോദരങ്ങൾ അദ്ദേഹത്തെ കൃഷിയിടത്തിൻറെ കാവൽക്കാരനാക്കി.

അങ്ങനെയിരിക്കെ, അവിടുത്തെ നാട്ടുരാജാവ് പുത്ര പ്രാപ്തിക്കായിക്കൊണ്ട് ഭദ്രകാളിക്ക് നരബലി നടത്തുവാൻ നിശ്ചയിച്ചു. ബലിമൃഗമായി നിശ്ചയിച്ചവ്യക്തി രക്ഷപെടുകയാൽ, .അയാളെ തിരഞ്ഞു നടന്ന രാജഭടന്മാരുടെ കണ്ണിൽ ഭരതൻ പെടുവാനിടയായി അവർ അദ്ദേഹത്തെ വരിഞ്ഞുകെട്ടി കാളി ക്ഷേത്രത്തിൽ എത്തിച്ചു. അവർ അദ്ദേഹത്തെ വിധിപ്രകാരംസ്നാനം ചെയ്യിച്ചു, പുതു വസ്ത്രങ്ങളണിയിച്ചു വാദ്യഘോഷങ്ങളോടെ ക്ഷേത്ര നടയിലെത്തിച്ചു. ബലിനടത്തുന്നതിനു മുന്നോടിയായി പുരോഹിതൻ മന്ത്രംജപിച്വാളോങ്ങിയപ്പോൾ, ദേവി അത്യന്തം കോപിഷ്ഠയായി ബിംബത്തിൽ നിന്ന് വിടകൊണ്ടു.

അസഹ്യമായ കോപം കൊണ്ട് ഇളകുന്ന പുരികക്കൊടികൾ, തുടുത്ത കണ്ണുകൾ, വളഞ്ഞ ദംഷ്ട്രങ്ങൾ, എന്നിവയോടുകൂടിയ സ്വരൂപത്തോടും ഘോരമായി അട്ടഹസിച്ചുകൊണ്ടുംദേവി, ഭരതനുനേരെ വാളോങ്ങിയ കിങ്കരനെയും, രാജാവിനെയും പാർശദന്മാരെയും കൊന്ന് ഭരതനെ മുക്തനാക്കി. കോപമടങ്ങാത്ത ദേവി അവിടെ സംഹാര താണ്ഡവമാടി. ഹൃദയഗ്രന്ഥി അറ്റവനും സർവ്വതിലും സമദർശിത്വം കാണുന്നവരുമായ മഹത്തുക്കളോടുള്ള അനീതി ദേവി ക്ഷമിക്കില്ലന്നു കാട്ടിക്കൊടുത്തു.

ഭരത രഹുഗുണ സമാഗമം

ശ്രീ ശുകൻ തുടർന്നു, ഒരുനാൾ സിന്ധുസംവീരരാജാവായ രഹുഗുണൻ കപിലാശ്രമത്തിലേക്ക് ഇക്ഷു മതീ തീരത്തുകൂടി പോകുകയായിരുന്നു. അദ്ദേഹത്തിന്‍റെ പല്ലക്കുചുമന്നതിൽപ്രധാനിയായ കിങ്കരൻ ദേഹാസ്വാസ്ഥ്യം മൂലം, പല്ലക്ക് ചുമക്കുന്ന ജോലി വഴിയിൽ കണ്ട ദൃഢഗാത്രനായ ഭരതനെ ഏല്പിച്ചു പിന്മാറി. ഒന്നിനും എതിർപ്പ് പ്രകടിപ്പിയ്ക്കാത്തഅദ്ദേഹം പരിചയം ഇല്ലാത്ത ആ തൊഴിൽ ചെയ്യാൻ വിധിക്കപ്പെട്ടു. പല്ലക്കു ചുമക്കുന്ന മറ്റുള്ളവർ വേഗത്തിൽ നടക്കുമ്പോൾ ഭരതൻ അവരോടൊപ്പമെത്തിയില്ല. തന്മൂലം പല്ലക്ക്ഇളകി തുടങ്ങി. ഇതുകണ്ട് രാജാവ് 'പല്ലക്ക് എന്താണിങ്ങനെ ആടിക്കുഴയുന്നതെന്നു തിരക്കി ഭയന്നു വിറച്ച ഭ്രുത്യന്മാർ ഇങ്ങനെ അറിയിച്ചു 'രാജാവേ പുതുതായി വന്നയാൾ വളരെപതുക്കെയാണ് നടക്കുന്നത് അവനോടൊപ്പം പല്ലക്ക് ചുമക്കാൻ ഞങ്ങൾ കഷ്ടപ്പെടുകയാണ്. ഇതുകേട്ട് ഭരതനെ ശ്രദ്ധിച്ച രഹുഗുണൻ സ്വതവേ ഇന്ദ്രിയ നിഗ്രഹം ഉള്ളവനായിട്ടുംരജോഗുണത്തിനടിപ്പെട്ട് ഇങ്ങനെ പരിഹസിച്ചു 'താങ്കൾ കാഴ്ചയിൽ ക്ഷീണിതനും വൃദ്ധനുമായി എനിക്കു തോന്നുന്നു. അറിഞ്ഞുകൂടാത്ത ജോലി നിർബന്ധത്തിനു വഴങ്ങിഏറ്റതാണോ ? പരിഹാസംകേട്ടിട്ടും ഒന്നും ഉരിയാടാതെ ഭരതൻ വീണ്ടും പല്ലക്ക് ചുമന്നു. വീണ്ടും പല്ലക്ക് ഇളകിയപ്പോൾ രാജാവ് കോപത്താൽ അലറി. 'എടാ ജീവനുണ്ടായിട്ടുംചത്തവനെ പോലെ ജീവിക്കുന്ന നീ നമ്മുടെ വാക്കുകൾ ധിക്കരിക്കുന്നു. യമധർമ്മൻ നൽകുന്ന പോലെ ഒരു ശിക്ഷ ഞാൻ നിനക്ക് വിധിക്കുന്നുണ്ട് '

രാജാവിന്‍റെ പരിഹാസവാക്കുകൾ കേട്ടു ഭരതൻ പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു 'രാജാവേ !അങ്ങു പറഞ്ഞത് ശരിതന്നെ. ഞാൻ ഭാരം ചുമക്കുകയാണ്. അതെന്തിനെന്നോ, എങ്ങോട്ടെന്നോ എപ്പോൾ എത്തണമെന്നോ എനിക്ക് നിശ്ചയമില്ല. അതുകൊണ്ടുതന്നെ എനിക്ക് മറ്റുള്ളവരെപ്പോലെ തിരക്കില്ല. അങ്ങുപറഞ്ഞതുപോലെ ഞാൻ ചിലപ്പോൾതടിച്ചവനായിരിക്കും, അല്ലങ്കിൽ മെലിഞ്ഞവൻ. ശരീര ബോധമില്ലാത്ത എന്നെ അതൊന്നും ബാധിക്കില്ല. അല്ലയോ രാജൻ, ആരാണ് സ്വാമി, ആരാണ് ഭൃത്യൻ? കേവലം ഉന്മത്തനുംജഡനുമായ എനിക്ക് അങ്ങയുടെ ശിക്ഷ കൊണ്ട് എന്ത് പ്രയോചനമാണ് ?അത് പൊടിച്ച ധാന്യം വീണ്ടും പൊടിക്കും പോലെ നിഷ്ഫലം. 'ഇത്രയും പറഞ്ഞുകൊണ്ട് ഭരതൻ പല്ലക്ക്ചുമക്കാൻ തുടങ്ങി. തത്വജ്ഞാന കുതുകിയായ രാഹുഗുണൻ പെട്ടന്ന് ജ്ഞാനോദയം കിട്ടിയപോലെ പല്ലക്കിൽ നിന്ന് ചാടിയിറങ്ങി ഭരതന്‍റെ കാൽക്കൽ പ്രണമിച് ഇപ്രകാരം പറഞ്ഞു.

അല്ലയോ ഭഗവൻ അങ്ങാരാണ്? ആരുടെ പുത്രനാണ് അവദൂതനെപോലെ തോന്നിക്കുന്ന അങ്ങ് ഞാൻ ആരാധിക്കുന്ന കപില മഹര്‍ഷിയോ? ആത്മജ്ഞാന പരമായ അങ്ങയുടെവാക്കുകൾ എനിക്ക് ഗ്രഹിക്കാവുന്നതിനപ്പുറമാണ്. പറയൂ അങ്ങാരാണ്? ലോകത്തിലെ ഒരു അസ്ത്ര ശാസ്ത്രങ്ങളെയും ഭയപ്പെടാതെ ഞാൻ ആകെ ഭയക്കുന്നത് ബ്രാഹ്മണരെഅപമാനിക്കുന്നതിലാണ്. അവിടുന്ന് നിഗുഢ ജ്ഞാനത്തോട് കൂടിയവനാണെങ്കിലും കേവലം ഒരു ജഢനെപോലെ സഞ്ചരിക്കുന്നുവല്ലോ? അവിടുന്നരാണെന്നു പറഞ്ഞാലും. യോഗതത്വങ്ങൾ നിറഞ്ഞ അവിടുത്തെ വാക്കുകൾ മനസ്സുകൊണ്ടു പോലും ഗ്രഹിക്കാനാവുന്നില്ല 'എങ്ങനെയാണ് യോഗേശ്വരന്മാരുടെ പന്ഥാവ് മനസ്സിലാക്കുക? ചൂടേൽക്കുക മൂലംഅടുപ്പത്തു വെച്ച പാത്രവും അതിലിട്ട അരിയും വേവുന്നപോലെ, ദേഹേന്ദ്രിയങ്ങളോടുള്ള സംഗം മൂലം അവയുടെ ഗുണങ്ങൾ ആത്മാവിനും ബാധകമാവുന്നു. രഹുഗുണൻ തുടർന്നു'സർവ്വതിനേയും സമഭാവനയോടെ കാണുന്ന അങ്ങേക്ക് എന്റെ നിന്ദ ബാധിക്കുകയില്ല. എന്നാൽ അങ്ങയെ നിന്ദിച്ച ഞാൻ ശിക്ഷാര്‍ഹനാണ് '

രാജന്‍റെ സംശയ നിവർത്തിക്കായി ഭരതൻ ഇപ്രകാരം പറഞ്ഞു 'യാതാര്‍ത്ഥ്യത്തിൽ സത്യമെന്തെന്ന് ഭവാൻ അറിയുന്നില്ല. ജ്ഞാനികൾ ഒരിക്കലും പ്രപഞ്ചത്തെ സത്യമായി കണക്കാക്കില്ല. ഗാർഹിക യജ്ഞ വിധികൾ അടങ്ങിയ വേദത്തിൽ തത്വ വാദം വിരളം. ത്രിഗുണാത്മകമായ മനസ്സിനെ കീഴടക്കാത്തടുത്തോളം കാലം ഇന്ദ്രിയങ്ങൾ അവനെക്കൊണ്ട് പുണ്യമോ പാപമോ ആയ കർമ്മങ്ങൾ ചെയ്യിച്ചു കൊണ്ടേയിരിക്കും.

വിഷയാസക്തമായ മനസ്സ് ജീവിക്ക് ദുഃഖവും വിഷയമുക്തമായത് നിത്യാനന്ദവും പ്രദാനം ചെയ്യും. നെയ്‌വിളക്ക് കത്തുമ്പോൾ അഗ്നി തിരിയിലെ നെയ്യിനെ ആശ്രയിച്ചുപുകയോടുകൂടി കത്തുകയും, കത്തിക്കഴിഞ്ഞാൽ സ്വരൂപത്തെ പ്രാപിക്കുന്നു. അതുപോലെ തന്നെയാണ് ഗുണകർമ്മബന്ധിതമായ മനസ്സും. ജ്ഞാനേദ്രിയങ്ങളുടെയും,കർമ്മേന്ദ്രിയങ്ങളുടെയും വൃത്തികളും സ്വന്തമായ അഭിമാനവും കുടിച്ചേർന്നതാണ് മനസ്സിന്‍റെ വ്യാപാരം. ജ്ഞാനേദ്രിയ വൃത്തികളായ രൂപ സ്പര്‍ശ രസ ഗന്ധ ശബ്ദം എന്നിവയുംകർമ്മേന്ദ്രിയ വിഷങ്ങളായ വിസർജ്ജനം, സംഭോഗം, ഗമനം, സംഭാഷണം പ്രവൃത്തി എന്നിവയും സ്വന്തമായ മമതയും കൂടാതെ അഹങ്കാരത്തെയും മനസ്സിന്‍റെ വ്യാപാരമായിപറയുന്നു. മനസ്സിന്‍റെ ഈ പതിനൊന്നു വ്യാപാരങ്ങൾ ദ്രവ്യം, സ്വഭാവം സംസ്ക്കാരം കാലം, കർമ്മം മുതലായവയെ ആശ്രയിച്ചു എണ്ണമറ്റതായിത്തീരുന്നു. ഇവ തന്നത്താനെയോ,പരസ്പര ചേർച്ചകൊണ്ടോ ഉണ്ടാകുന്നവയല്ല. ക്ഷേത്രജ്ഞ ശക്തികൊണ്ട് ഉണ്ടാകുന്നവയാണ്. ക്ഷേത്രജ്ഞൻ, മനസ്സിന്‍റെ ഇത്തരം മായാകല്പിതമായ വൃത്തികളെ ദർശിക്കുന്നു. ക്ഷേത്രജ്ഞൻ, പുരുഷനും, പുരാണനും, ആത്മാവും ആണെങ്കിലും സ്വമായയെ അവലംമ്പിച്ച് വ്യക്തികളുടെ ഹൃദയത്തിൽ വസിക്കുന്നു. വായു ചരാചരങ്ങൾക്കകത്തു പ്രവേശിച്ച്അവയെ നിയന്ത്രിക്കുന്നതുപോലെ ക്ഷേത്രജ്ഞൻ ജഗത്തിൽ പ്രവേശിച്ചു സർവ്വതിനേയും നിയന്ത്രിക്കുന്നു. കാമം മുതലായ ആറു ശത്രുക്കളെയും, ജ്ഞാനം കൊണ്ട് മായയെയുംജയിച്ചവനു മാത്രമേ സത്യം ഗ്രഹിക്കാൻ കഴിയൂ. ശോകം, മോഹം, രാഗം. ലോഭം, വൈരം എന്നിവക്കാസ്പദമായ മമതയെ ഉണ്ടാക്കുന്നതും, ആത്മലിംഗമായിരിക്കുന്നതും മനസ്സാണ്. ഇതറിയത്തടുത്തോളം സംസാര ചക്രത്തിൽ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കും. അതിനാൽ അല്ലയോ രാജൻ, അങ്ങയുടെ ഉള്ളിൽ അങ്ങുപോലുമറിയാതെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന മനസ്സിന്‍റെ വ്യാപാരങ്ങളെ മുകുന്ദ പാദസേവയാകുന്ന അസ്ത്രം കൊണ്ട് ഹനിക്കുക. .

രഹുഗുണന്‍റെ സന്ദേഹ നിവൃത്തി

രഹുഗുണൻ ഇപ്രകാരം ഭരതനെ വണങ്ങി കൊണ്ടു ഉണർത്തിച്ചു 'ലോകാനുഗ്രഹാർദ്ധം അവദൂത വേഷം ധരിച്ചു നടക്കുന്നവനും, ആത്മാനന്ദം കൊണ്ട് തുച്ഛമായ ദേഹാദിഭാവത്തോടു കുടിയവനും, നിന്ദ്യ വേഷം കൊണ്ട് നിഗുഢ നിത്യാനുഭവത്തെ മറച്ചു പിടിച്ചിരിക്കുന്നവനുമായ അവിടുത്തേക്കായി നമസ്ക്കാരം. രോഗംകൊണ്ട് വലഞ്ഞവന് സിദ്ധഔഷധം പോലെയും, വേനൽ ചൂടിൽ തളർന്നു നിൽക്കുന്നവന് ശീതള പാനീയം പോലെയും, ദേഹാഭിമാനം കൊണ്ട് സ്വബോധം നശിച്ച എനിക്ക് അവിടുത്തെ വാക്കുകൾ അമൃതിനുസമമായി. അങ്ങുപദേശിച്ച ആത്മ തത്വ ജ്ഞാനത്തെ ഒന്നുകൂടി വിശകാരണവുമായ ദീകരിച്ചാലും. അവിടുന്ന് പറഞ്ഞു 'പ്രത്യക്ഷത്തിൽ കർമ്മഫലത്തെ നൽകുന്നതും, ലോകവ്യവഹാരത്തിനു കാരണവുമായ പ്രപഞ്ചം അസത്താണെന്ന് അങ്ങ് പറഞ്ഞതെന്തു കൊണ്ട്? ദയവായി വിശദീകരിച്ചാലും.

ഭരതൻ തുടർന്നു പൃഥിയുടെ വികാരത്താൽ ചലിച്ചുകൊണ്ടിരിക്കുന്നതാണല്ലോ ശരീരം ഈ ശരീരത്തെയാണല്ലോ ഞാൻ എന്ന്‌ വ്യവഹരിക്കുന്നത്. കാലിന്‍റെ മുകളിലായിനെരിയാണിമുതൽ തോൾ വരെ വിവിധ ധർമ്മങ്ങൾ അനുഷ്ഠിക്കുന്ന അവയവങ്ങൾ തോൾവരെ എത്തി നിൽക്കുന്നു. ഈ ഭാരം വഹിക്കുന്നവരിടെ തോളിൽ മരക്കഷ്ണം കൊണ്ടുള്ളമഞ്ചൽ സ്ഥിതി ചെയ്യുന്നു. ആ മഞ്ചലിൽ സൗവീര രാജാവാണെന്ന അഹങ്കാരത്തോടെ അങ്ങിരിക്കുന്നു. കഠിനമായ ജോലി ഇവരെക്കൊണ്ട് ചെയ്യുക്കുന്ന അങ്ങ് രാജാവാണെന്നുഅഹങ്കരിക്കുന്നു.

ചരാചരങ്ങൾ ഭൂമിയിൽ നിന്നുണ്ടായി ഭൂമിയിൽ തന്നെ ലയിക്കുന്നു. അവക്കോരോന്നിനും ലോകവ്യവഹാരത്തിനായി ഓരോ നാമങ്ങൾ കൽപ്പിക്കുന്നു. അല്ലയോ രാജൻ!മായാനിർമ്മിതമായ പരമാണുക്കളുടെ സംഘാതമായ ഭൂമി മിഥ്യയാണ്. കൃശം, സ്ഥൂലം , അ ണു, ബൃഹത്, അസത്, സത് , ജഡം മുതലായ ദ്വ് യ്ത ഭാവങ്ങളും, ദ്രവ്യം, കാലം, കർമ്മം,സ്വഭാവം ഇവ മായയുടെ വിഭിന്ന രൂപങ്ങളാകുന്നു.

വിശുദ്ധവും, ജ്ഞാനമയവും, യഥാർഥത്തിൽ ഉള്ളതും, ഏകവും, അകവും പുറവുമില്ലാത്തതും, ബൃഹത്തും അന്തർമുഖമായതും, നിർവികാരമായതും, സത്യവും ഭഗവാൻ എന്നസംജ്ഞ കൊണ്ട് വിവക്ഷിക്കുന്നു.

ആ ഭഗവാൻ തന്നെയാണ് വാസുദേവനെന്ന പേരിൽ അറിയപ്പെടുന്നത്. സജ്ജന സേവ ഒന്നുകൊണ്ടു മാത്രമേ ഈ ജ്ഞാനം ഉദിക്കുകയുള്ളു. തപസ്സ് യജ്ഞം, വേദാദ്ധ്യായം, ആശ്രമധർമ്മാനുഷ്ഠാനം, ജലം, അഗ്നി, സൂര്യൻ എന്നീ അനുഷ്ഠാനങ്ങളെക്കാൾ മേലെയാണ് സജ്ജന സേവ. ഞാൻ കഴിഞ്ഞ ജന്മം ഭരതൻ എന്നു പേരോടുകൂടിയ രാജാവായിരുന്നു. ജീവിതാസക്തിയിൽനിന്നും മുക്തനായ ഞാൻ, യദൃച്ഛയാ എന്‍റെ മുന്നിലെത്തപ്പെട്ട ഒരു മാൻകുട്ടിയിൽ സ്നേഹ പരവശനായി. അതിനാൽ അടുത്ത ജന്മത്തിൽ ഞാൻ മാനായി പിറന്നു. മാനിന്റെ ജന്മത്തിൽ പോലും എനിക്ക് വാസുദേവാനുഗ്രഹം മൂലം പൂർവ്വജന്മ സ്മരണയുണ്ടായി. ഇപ്പോൾ ഈ ജന്മത്തിലും എനിക്ക് ഒന്നിനോടും ആസക്തിയില്ല. സജ്ജനസേവചെയ്ത് ഭഗവത് ചരിതങ്ങളും ശ്രവിച്ചു സംസാര സാഗരം തരണം ചെയ്യണം.

ഇതി മഹാഭാഗവതെ പഞ്ചമ സ്കന്ദ ദ്വാദശോ അധ്യായ സമാപ്ത :

ഓം നമോ ഭഗവതേ വാസുദേവായ നമഃ

Indhirakkutiyamma

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories