ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാഗവതം - ഋഷഭ ചരിതംജന്മനാ തന്നെ ഭഗവത് ലക്ഷണങ്ങളോടു കൂടിയ നാഭീപുത്രൻ തന്‍റെ ഉധൃതമായ ശരീര പുഷ്ടി, തേജസ്സ്ഇവയാൽ പ്രജൾക്കിടയിൽ പ്രിയങ്കരനായി. ഓജസ്സ്, ബലം, ഐശ്വര്യം, പ്രഭാവം, ശൗര്യംഇവയോടുകൂടിയ പുത്രന്, പിതാവ് 'ശ്രേഷ്ഠനെന്നു' അര്‍ത്ഥം വരുന്ന 'ഋഷഭൻ' എന്ന് നാമകരണം ചെയ്തു.ഋഷഭന്‍റെ കഴിവിൽ അസൂയാലുക്കൾ ആ രാജ്യത്തു മഴപെയ്യിക്കാതിരുന്നപ്പോൾ തന്‍റെ യോഗശക്തി കൊണ്ട്അജ്നാഭമെന്ന തന്‍റെ ദേശത്തു മഴ പെയ്യിച്ചു.

തനിക്കു പിതൃദത്തമായി കിട്ടിയത് കർമ്മ ഭൂമിയാണെന്നറിഞ്ഞിട്ടും ഋഷഭൻ ഗുരുക്കന്മാരുടെ അനുഗ്രഹംതേടുകയും അവരുടെ നിർദ്ദേശങ്ങളെ മാർഗ്ഗമായി കണ്ടെത്തുകയും ചെയ്തു. അദ്ദേഹം ഇന്ദ്ര പുത്രിയായജയന്തിയെ വിവാഹം കഴിക്കുകയും അതിൽ നൂറു പുത്രന്മാർ ഉണ്ടാകുകയും ചെയ്തു. ഋഷഭന്‍റെ മൂത്ത പുത്രനായിരുന്നു ഭരതൻ.സർവ്വഗുണ സമ്പന്നനും യോഗിവര്യനുമായ അദ്ദേഹം ഭരിച്ചതു കൊണ്ട് അജനാഭവർഷത്തിന് 'ഭാരത വര്‍ഷം' എന്ന പേരുണ്ടായി.
ഭരതനെക്കൂടാതെ, രാജര്‍ഷി ഋഷഭന് കവി, ഹരി, അന്തരീക്ഷൻ, പ്രബുദ്ധൻ, പിപ്പിലായനൻ, ആവിർഹോത്രൻ, ദ്രുമി ലൻ, ചമസൻ, കരഭാജനൻ എന്ന് ഒൻപതു പുത്രന്മാരുണ്ടായി. ഇവരൊമ്പതുപേരും ഭാഗവത ധർമ്മ പ്രചാരകരായിരുന്നു. ഈ ഭഗവതോത്തമന്മാർക്കു മുന്നെ ഭരതന് താഴേകുശാവർത്തൻ, ഇളവർത്തൻ മുതലായ ഒൻപതു മക്കളുമുണ്ടായിരുന്നു ശേഷിച്ച എൺപത്തൊമ്പതു പേർബ്രാഹ്മണ്യം സ്വീകരിച്ചു. ഭഗവാൻ തന്നെയായ രാജര്‍ഷി ഋഷഭൻ സമത്വ ബുദ്ധി, ശാന്ത ഭാവം, മൈത്രി,കാരുണ്യം എന്നിവ കൊണ്ട് ധർമ്മം, അര്ദ്ധം, യശസ്സ്, സന്തതി, ആനന്ദം മോക്ഷം മുതലായവപുഷ്ടിപ്പെടുത്താൻ ഗൃഹസ്ഥാശ്രമം ഉത്തമമെന്ന് ലോകർക്ക് കാട്ടി നൽകി.

ഋഷഭൻ, സർവ്വജ്ഞനായിട്ടു കൂടി വേദോക്ത കർമ്മങ്ങളെ ബ്രാഹ്മണരുടെ നിർദ്ദേശാനുസരണംനടപ്പിലാക്കുകയും സാമം, ദാനം, ഭേദം, ദണ്ഡ എന്നീ ചതുരുപായങ്ങളെ വേണ്ട വിധം നടപ്പിൽ വരുത്തിക്കൊണ്ട് പ്രജാപരിപാലനം നടപ്പിൽ വരുത്തി.അദ്ദേഹം രാജ്യ നന്മക്കായി, വിവിധോദ്ദേശങ്ങളോടെനൂറു യാഗങ്ങൾ നടത്തി.

പ്രജകളാകട്ടെ, തന്റേതല്ലാത്ത ഒന്നിനെ പോലും മോഹിക്കാത്തവരായി. രാജാവിനോടുള്ള കുറുജനങ്ങളിൽ അനുദിനം വർദ്ധിച്ചു. ബ്രഹ്മര്‍ഷി മുഖ്യന്മാർ കൂടിയ സഭയിൽ വെച്ച് അദ്ദേഹം പുത്രരെ ഉപദേശിച്ചു, 'അല്ലയോ പുത്രന്മാരെ! നിങ്ങൾ കൃമി കീടങ്ങളെപ്പോലെ കേവലം ഭോഗ തല്പരരാകരുത്. തപസ്സനുഷ്ഠിച്ചു ബ്രഹ്മാനന്ദം കൈവരിക്കുകയായിരിക്കണം മനുഷ്യ ലക്ഷ്യം.

വിഷ്ണുവിന്‍റെ കലയോടെ ജനിച്ച ഋഷഭൻ രാജ്യഭാരം ഭരതനെ ഏല്പിച്ചു, വൈരാഗിയായി അവദൂതനെപോലെ ജടാവൽക്കലാദികൾ ധരിച്ചു വനത്തിലൂടെ അലഞ്ഞു. അദ്ദേഹത്തിന് ആഹാര കാര്യത്തിൽ ഒരുനിഷ്ഠയുമില്ലാതായി. ആരെങ്കിലും കൊടുത്താൽ വിശപ്പടക്കും. അടുത്ത ഘട്ടമായി അദ്ദേഹം അജഗരവ്രതം അനുഷ്ടിച്ചു. പെരുമ്പാമ്പിനെ ഒരിടത്തു കിടന്നു, ശരീരം മലമൂത്രാദി കളാൽ വികൃതമായിട്ടും, ശരീരത്തിൽ നിന്ന് സുഗന്ധം വമിച്ചു. ഏറെ നാളിനുശേഷം കുരുദേശത്തെ വനാന്തരങ്ങളിൽ വെച്ച്ജീവന്മുക്തി നേടാനുദ്ദേശിച്ച അദ്ദേഹം വായിൽ കരിക്കൽച്ചീളുകൾ കുത്തി നിറച്ചു വനത്തിൽ കിടന്നു.അപ്പോഴുണ്ടായ കാട്ടുതീയിൽ പെട്ട് ജീവൻ മുക്തനായി. പരീക്ഷിത് രാജര്ഷി, ശ്രീ ശുക ബ്രഹ്മർഷിയോട്ചോദിച്ചു, 'എന്തുകൊണ്ടായിരുന്നു ഋഷഭൻ തന്നെ തേടിവന്ന സിദ്ധികളെ അവഗണിച്ചത്? യോഗശക്തികൊണ്ട് ജ്വലിപ്പിക്കപ്പെട്ട ജ്ഞാനാഗ്നിയിൽ കർമ്മബീജങ്ങളെയെല്ലാം ഹോമിച്ച ആത്മാരാമന്മാർക്കുപുനർജന്മമെന്ന ഒന്ന് ഉണ്ടാവില്ലല്ലോ?

ശ്രീ ശുകൻ പറഞ്ഞു, 'കിരാതൻ തന്‍റെ കയ്യിൽ കിട്ടിയ മൃഗങ്ങളെ പൂർണ്ണമായി വിശ്വസിക്കാത്തപോലെ, മനസ്സ് ചഞ്ചലമാണന്നു അറിയുന്ന യോഗികൾ അതിനെ പൂർണ്ണമായി വിശ്വസിക്കില്ല. വേശ്യാസ്ത്രീയെവിശ്വസിക്കുന്നവനെ ജാരന്മാർ അപായപ്പെടുത്തും പോലെ, മനസ്സിനെ പൂർണ്ണമായി വിശ്വസിക്കുന്നയോഗികൾ കാമത്തിന് അടിമപ്പെടുന്നു.
ആത്മാവിനെ ആത്മാവിൽ ലയിപ്പിച്ചു, ദേഹാഭിമാനം വെടിഞ്ഞു ഋഷഭൻ ജീവന്മുക്തനായി. ഇപ്രകാരംലിംഗ ശരീര മുക്തനായ ഋഷഭൻ, ദക്ഷിണ ദിക്കിലെ കുരു ഉപവനത്തിൽ വെച്ച്, വായിൽ കരിങ്കൽ ചീളുകൾനിറച്ചു നഗ്നനായി വനമധ്യത്തിൽ കിടന്ന്, കാട്ടു തീയ്യിൽ പെട്ടു മരണപ്പെട്ടു. കലിയുഗത്തിൽ അധർമ്മംവർദ്ധിച്ചു വരുന്ന കാലത്‌ കൊങ്കം വെങ്കടം, കുടകം എന്നീ പ്രദേശങ്ങളിലെ രാജാവായ അർഹൻ, ഋഷഭധർമ്മത്തിന്‍റെ പൊരുളറിയാതെ വേദ ധർമ്മം വെടിഞ്ഞു പാഖണ്ഡത്തെ പ്രചരിപ്പിക്കും.
രജോഗുണം വർദ്ധിച്ചു, വിവേകം നശിച്ചവർക്ക് മോക്ഷ മാർഗം കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ്ഭഗവാൻ ഋഷഭനായി അവതരിച്ചത്.സപ്ത സമുദ്രങ്ങളോടുകൂടിയ ഭൂമിയിലെ ദ്വീപുകളിലും, വർഷങ്ങളിലും വെച്ച് ഭാരതം അധിക ഗുണത്തോടു കൂടിയതാണ്. എന്തുകൊണ്ടെന്നാൽ എവിടെവസിക്കുന്നവർ, നാനാവതാരങ്ങളോടുകൂടിയ ഭഗവാൻ വിഷ്ണുവിന്‍റെ മാഹാത്ത്മ്യത്തെ പുകഴ്ത്തിപാടുന്നു. വേദം, ശാസ്ത്രം, ദേവന്മാർ, ബ്രാഹ്മണർ ഇവരുടെയെല്ലാം പരമ ഗുരുവായി ഋഷഭ ദേവനെവാഴ്ത്തപ്പെടുന്നു. അദ്ദേഹം തന്നെ തേടിവന്ന ഐശ്വര്യങ്ങളെ നിസ്സാരമായി കണ്ടു, ജീവിതത്തിന്‍റെ ഏറെദുഷ്‌കരമായ പാതയിലേക്ക് സ്വയം നടന്നു.

ഇതി ശ്രീമദ് മഹാഭാഗവതേ പഞ്ചമ സ്കന്ധേ ഷഷ്‌ടോ അധ്യായ ഋഷഭ ദേവാനുചരിതം സമാപ്ത'

Indhirakkutiyamma

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories