ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാഗവതം -ഭാരത വർഷ വർണ്ണന



ശ്രീ ശുകൻ, പരീക്ഷിത്തിനോട് പറഞ്ഞു - കിംപുരുഷ വർഷത്തിൽ ലക്ഷ്മണാഗ്രജനും, സീതാപതിയുമായ ശ്രീ രാമചന്ദ്രനെ ഹനുമാൻ അവിച്ഛിന്ന ഭക്തിയോടുകൂടി, ആർഷ്ടിഷേണൻഎന്ന ഗന്ധർവ്വനും, അനുയായികളും ചേർന്നാലപിക്കുന്ന ശ്രീരാമചന്ദ്രന്‍റെ മംഗള സ്തുതികൾ, ശ്രദ്ധയോടെ ശ്രവിച്ച ഹനുമാൻ ഏകാഗ്രഭക്തിയോടെ സ്തുതിക്കുന്നു. ഭഗവാൻ വിഷ്ണു, ഭാരതവർഷത്തിൽ നരനാരായണന്മാർ എന്ന പേരിൽ കല്പാന്ത കാലത്തോളം ഭക്താനുഗ്രഹമായി വർത്തിച്ചു, ധർമ്മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം, ഇന്ദ്രിയ നിഗ്രഹംമുതലായവയോടുകൂടി ആത്മജ്ഞാനത്തിനുതകുന്ന തപസ്സനുഷ്ടിക്കുന്നു. നാരദമുനി ഭാരതവര്‍ഷത്തിലെ പ്രജകളോടൊപ്പവും ഭാഗവതാസ്തുതികൾ നിത്യവും ജപിക്കുന്നു. സാംഖ്യയോഗ തത്വങ്ങളടങ്ങിയ പഞ്ചരാത്ര സിദ്ധാന്തത്തെ സവർണ്ണി മനുവിന് നാരദമഹർഷി ഭഗവൽ സ്തുതികൾക്കിടയിൽ ഉപദേശിക്കുന്നു

നാരദസ്തുതി:
'ഓം നമോ ഭഗവതേ ഉപശമശീലായോപര താത്മായ -
നമോ അകിഞ്ചന വിത്തായ ഋഷി ഋഷഭായ നരനാരായണായ
പരമഹംസ പരമ ഗുരവേ ആത്മാരാമായ നമോ നമ ഇതി '

സാരം - ഇന്ദ്രിയ വിഷയങ്ങളിൽ നിന്ന് മനസ്സിനെ പിൻവലിച്ചു യമനം ചെയ്തിരിക്കുന്നവനും, ആത്മവ്യതിരിക്തനും (ശരീരാദികളിൽ ഞാനെന്ന ഭാവം വെച്ചു പുലർത്താത്തവനും),തന്നെത്തന്നെ ഭജിക്കുന്നവർക്ക് പരമാസ്‌പദനും, ഋഷികളിൽ ശ്രെഷ്ഠനും, സാരസാരങ്ങളെ വേർതിരിച്ചറിഞ്ഞ പരമഹംസന്മാരുടെ പരമ ഗുരുവും, ആത്മാവിൽത്തന്നെരമിക്കുന്നവനുമായ ഭഗവാൻ നരനാരായണ മൂർത്തിയെ ഞാൻ വന്ദിക്കുന്നു.

ഇതിന്‍റെ ഗായത്രി ഛേദം -
'കർത്താസ്യ സർഗാദിഷു യോ ന ബധ്യതെ
ന ഹന്യതേ ദേഹഗതോ അപി ദൈഹികൈ :
ദ്രഷ്ടുർന ദ്രുഗസ്യ ഗുണർ വിദുഷ്യതെ
തസ്മൈ നമോ അസക്ത വിവിക്ത സാക്ഷിണേ '

സാരം:
ലോകത്തിന്‍റെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങളുടെ കർത്താവാണെങ്കിലും, കർത്തൃത്വ മനോഭാവമില്ലാത്തതിനാൽ ഒന്നുകൊണ്ടും ബന്ധിപ്പിക്കപ്പെടാതിരിക്കുന്നവനും,ദേഹധാരിയാണങ്കിലും, ദേഹവികാരങ്ങളായ വിശപ്പ്, ദാഹം ഇവയൊന്നും ബാധിക്കാത്തവനും, ലോകസാക്ഷിയാണെങ്കിലും ദൃശ്യ ഗുണങ്ങളുടെ ദോഷങ്ങളൊന്നുംബാധിക്കാത്തവനുമായ നിന്തിരുവടിക്കായി കൊണ്ട് നമസ്ക്കാരംവിദ്വാനായവൻ, മൂഢന്മാരെ പോലെ ഭാര്യാപുത്രധനാദി വിഷയങ്ങളിൽ മത്തനായി, കുൽസിതമായ ശരീരത്തിന്‍റെ നാശത്തിൽ ഭയപ്പെടുന്നുവെങ്കിൽ, അവന്‍റെ ശാസ്ത്രാഭ്യാസപരിശ്രമം വെറും ക്ലേശാവഹമായിത്തീരുന്നു. അന്ത്യകാലത് അചഞ്ചലമായ ഭക്തി ഒന്നുകൊണ്ടു മാത്രമേ മനസ്സ് അങ്ങയിൽ സ്ഥിരമായി നില്ക്കു. അതിന് അങ്ങയുടെ അനുഗ്രഹംകൂടിയേ തീരു. അല്ലയോ ഭഗവാനെ അങ്ങയുടെ മായാശക്തിയാൽ എന്നിൽ എത്തിച്ചർന്ന ഞാനെന്നും, എന്റേതെന്നും ഉള്ള ഭാവത്തെ ഛേദിക്കുവാനുതകുന്ന അചഞ്ചല ഭക്തിപ്രാപ്തമാക്കിയാലും. അചഞ്ചലമായ ഭക്തി ഒന്നുകൊണ്ടുമാത്രമേ അന്ത്യ കാലത്ത് മനസ്സ് അങ്ങയിൽ സ്ഥിരമായി നിൽക്കുകയുള്ളു. ആ ഭക്തി അങ്ങയുടെ അനുഗ്രഹം കൂടാതെസിദ്ധിക്കുകയില്ല. അല്ലയോ ഭഗവാനേ, അങ്ങയുടെ മായാശക്തി പ്രേരിതമായി എന്നിൽ ജനിച്ചിരിക്കുന്നു, ഞാനെന്ന ഭാവത്തെ ഇല്ലായ്മ ചെയ്ത് എന്നെ അങ്ങയിലേക്ക് അടുപ്പിച്ചാലും.

ഭാരത വർഷത്തിൽ അസംഖ്യം പർവ്വതങ്ങളും അവയിൽ നിന്നുത്ഭവിക്കുന്ന നദീ നദങ്ങളുമുണ്ട്. മലയം, മംഗ ളപ്രസ്ഥം, മൈനാകം, ത്രികൂടം, ഋഷഭം, കുടകം, കൊല്ലകം, സഹ്യൻ,ദേവഗിരി,. ഋഷ്യമൂകം, ശ്രീശൈലം, വേങ്കടം, മഹേന്ദ്രം, വാരിധാരം, വിന്ധ്യൻ, ശുക്തിമാൻ, രുക്ഷഗിരി, പാരിയാത്രം, ദ്രോണം, ചിത്രകൂടം, ഗോവർദ്ധനം, രൈവതകം, കുകുഭം , നീലം, ഗോകാമുഖം, ഇന്ദ്രകീലം, കാമഗിരി എന്നിവയാണ് ഭാരതവര്ഷത്തിലെ പ്രധാന പർവ്വതങ്ങൾ. ഇങ്ങനെ ഇരുപത്തേഴു പർവ്വത നിരകൾ.
പ്രധാന നദികൾ -ചന്ദ്രവസ, താമ്രപർണ്ണി, അവടൊദാ, കൃതമാല, വൈഹായസി, കാവേരി, വേണി, ഭീമ രഥി, ഗോദാവരി, നിർവിധ്യ, പയോഷ്ണി, താപി, രേവ, സുരസ, നർമ്മദാ,ചർമ്മണ് വതി , സിന്ധു, മഹാനദി, വേദസ്മൃതി, ഋഷകുല്യാ, ത്രിസാമാ, കൗശികി, മന്ഥാകിനി, യമുനാ, സരസ്വതി, ദൃശ്യവതി, ഗോമതി, സരയൂ, ശതദ്രു, ചന്ദ്രഭാഗ, രോധസ്വതി, സപ്തവധി, സുഷോമ, മാര്‍ദവ്യധ, വ്തസ്ത, അസ്‌കിനി, എന്നിങ്ങനെ മുപ്പത്തിയാറു നദികൾ ഭാരത വർഷത്തിലൂടെ പ്രധാനമായും ഒഴുകുന്നു. അന്ധം, ശോണം എന്നീ നദങ്ങളുംഭാരത വര്‍ഷത്തിലുണ്ട്.
ഭാരത വർഷത്തിൽ ജനിച്ചവർക്ക്, സ്വാത്വിക, രാജസ, താമസ ഗുണാനു രൂപങ്ങളായ കർമ്മങ്ങളുടെ ഫലമായി, സ്വർഗം, മനുഷ്യജന്മം , നരകം എന്നിവ തരാതരമായി ലഭിക്കുന്നു. ഭാരതവർഷത്തിൽ മനുഷ്യനായി ജന്മമെടുക്കാൻ കഴിഞ്ഞവർ ഏറെ പുണ്യം ചെയ്തവരായി ദേവന്മാർ പോലും പ്രകീർത്തിക്കുന്നു. കല്പായുസ്സോടു കൂടിയ ബ്രന്മ പദ പ്രാപ്തിസിദ്ധിച്ചവർ പുനരാവൃത്തിയുള്ള മനുഷ്യ ജന്മം സ്വീകരിക്കാനിടവരുന്നു. എന്നാൽ കുറച്ചുകാലം ഭാരതവര്‍ഷത്തില് ജനിച്ചവർ നാരായണ ഭജനത്തിലൂടെ പുനരാവൃത്തിയില്ലാത്തനാരായണ പദത്തിന് അർഹരാകുന്നു.

ജ്ഞാനം, കർമ്മ സാമർഥ്യം അതിനുവേണ്ടതായ ദ്രവ്യങ്ങൾ ഇവയുടെ പൂർണ്ണതയോടു കൂടിയ മർത്യജ്ജന്മം ഈ ഭാരതഭൂമിയിൽ സിദ്ധിച്ചിട്ടും മോക്ഷത്തിനായിപരിശ്രമിക്കാതിരിക്കുന്നവൻ, വേടന്‍റെ കയ്യിൽ നിന്ന് വഴുതിപ്പോയിട്ടും, വീണ്ടും വേടന്‍റെ കയ്യിൽ ചെന്നുപ്പെട്ടുപോകുന്ന പക്ഷിയെപ്പോലെ മൂഢന്മാരാണ്.

ഭാരതവർഷത്തിൽ ജീവിച്ചിരിക്കുന്ന പുണ്യ വാൻമാരായ ജനങ്ങൾ, ശ്രദ്ധാപൂർവം വിധിപ്രകാരമുള്ള മന്ത്രങ്ങൾ ഉച്ചരിച്ചു, ഇന്ദ്രാദി ദേവന്മാരെ ആഹ്വാനം ചെയ്ത്,അവരവർക്കുള്ള പുരോഡാഅംശങ്ങളെ അഗ്നിയിൽ ഹോമിക്കുമ്പോൾ, ചതുർവിധ പുരുഷാർഥങ്ങളെയും പ്രദാനം ചെയ്യുന്ന ഏകനായ പുരുഷൻ അത് സ്വീകരിക്കുന്നു.

ദേവന്മാർ ഭഗവാന്‍റെ അംശകലകളാകയാൽ, പൂർണ്ണനായ ഭഗവാൻ ഭക്തരുടെ നൈവേദ്യം അഗ്നിദ്വാര സ്വീകരിച്ചു്, അഭീഷ്ടങ്ങൾ പ്രദാനം ചെയ്യുന്നു..
ജംബു ദ്വീപിനടുത്, എട്ട് ഉപദ്വീപുകൾ ഉണ്ടന്ന് പറയപ്പെടുന്നു യാഗാശ്വതെ അന്വേഷിച്ചുപോയ 'സഗരപുത്രന്മാർ' ഭൂമിയിൽ പലയിടത്തും കുഴിയുണ്ടാക്കി അശ്വത്തെ തിരഞ്ഞു. ഈ ഉപദ്വീപുകൾ, സ്വർണ്ണ പ്രസ്ഥം, ചന്ദ്ര ശുക്ലം, ആവർത്തനം, രമണകം, മന്ദര ഹരണം, പാഞ്ചജന്യം, സിംഹലം, ലങ്ക എന്നിവ.

പ്ലക്ഷാദി ദ്വീപ വർണ്ണനം

പ്ലക്ഷ ദ്വീപിന്‍റെ വിസ്താരം, ലക്ഷണം. സ്ഥാനം ഇവയെ കുറിച്ച് ശുക ബ്രഹ്മർഷി ഇങ്ങനെ വിവരിക്കുന്നു. ലക്ഷം യോജന വിസ്താരത്തോടു കൂടിയ ലവണസമുദ്രം ജംബു ദ്വീപിനെചുറ്റി നിൽക്കുന്നു. ലവണസമുദ്രത്തെ ചുറ്റിക്കൊണ്ട് അതിന്‍റെ ഇരട്ടി വിസ്താരമുള്ള പ്ലക്ഷ ദ്വീപ് സ്ഥിതി ചെയ്യുന്നു. ഹിരണ്മയമായ പ്ലക്ഷം( pepal -അരയാൽ ) ഉയർന്നുനിൽക്കുന്നതിനാൽ ഈ ദ്വീപിന് ആ പേര് ലഭിച്ചു. സപ്ത ജിഹ്വകളോടു കൂടിയ അഗ്നി പ്ലക്ഷ വൃക്ഷത്തിൽ വസിക്കുന്ന കൊണ്ടാണ് പ്ലക്ഷം ഹിരണ്മയമായത്. പ്രിയവൃത പുത്രനായ ഇദ്മജിഹ്വനാണ് പ്ലക്ഷ ദ്വീപിന്‍റെ അധിപതി. പ്ലക്ഷത്തിനു, ഇത്തി യെന്നും പറയപ്പെടുന്നു.
ശിവം, യവസ്സ്, സുഭദ്രം, ശാന്തം, ക്ഷേമം, അമൃതം, അഭയം എന്നിവയാണ് പ്ലക്ഷ ദ്വീപിലെ വർഷങ്ങൾ. ഏഴു പർവ്വതങ്ങളും, ഏഴു നദികളും പ്ലക്ഷ ദ്വീപിൽ സ്ഥിതി ചെയ്യുന്നു. മണികുടം, വ്രജകുടം, ഇന്ദ്രസേനം, ജ്യോതിഷ്മൻ, സുവർണ്ണം, ഹിരണ്യഷ്‌ടീവം, മേഘ മാലം എന്നിവ പർവ്വതങ്ങൾ. അരുണ, നൃമ്ന, അംഗിരസ്സി, സാവിത്രി, സുപ്രഭാത, ഋതംഭോ, സത്യം രേ എന്നിവ നദികൾ. ഹംസം, പതംഗം, ഉർദ്ദായനം സത്യാംഗം, എന്നിങ്ങനെയുള്ള നാല് വർണ്ണക്കാർ ഈ നദികളെ സ്പർശിച്ചു പരിശുദ്ധരായി ഇവിടെ വസിക്കുന്നു. ഇവർആദിത്യനെ വേദമന്ത്രം കൊണ്ട് ഉപാസിക്കുന്നു.
പ്ലഷ്‌മം, ശാല് മലം , കൃശം, ക്രൗഞ്ചം, ശാകം എന്നീ അഞ്ചു ദ്വീപുകളിൽ വസിക്കുന്നവർക്കും ആയുസ്സ്, ഇന്ദ്രിയം, ഓജസ്സ്, മനഃശക്തി, ബലം, ബുദ്ധി, വിക്രമം ഇവയെല്ലാം സമാനമാണ്. പ്ലക്ഷ ദ്വീപിനെ ചുറ്റിക്കൊണ്ട് അത്രതന്നെ വിസ്തീർണ്ണമുള്ള കരിമ്പുനീർ സാഗരം സ്ഥിതി ചെയ്യുന്നു. ഈ സമുദ്രത്തെ ചുറ്റിക്കൊണ്ട് നാലു ലക്ഷം വിസ്താര യോജനയുള്ള ശാല് മലദ്വീപ് സ്ഥിതി ചെയ്യുന്നു. ഈ ദ്വീപിനെ ചുറ്റിക്കൊണ്ട് മദ്യ സമുദ്രം സ്ഥിതി ചെയ്യുന്നു. ശാല് മലദ്വീപിൽ ഒരു വലിയ ശാല് മലി (ഇലവ് )സ്ഥിതി ചെയ്യുന്നു. ഭഗവാനെ വേദ സൂക്തങ്ങൾ കൊണ്ട് ജപിക്കുന്ന ഗരുഡന്‍റെ ആവാസസ്ഥാനം ഇവിടെയെന്നു പറയപ്പെടുന്നു. പ്രിയ വ്രത പുത്രനായ യജ്ഞബാഹുവാണ് ഈ ദ്വീപിന്‍റെ അധിപതി.

ജംബു ദ്വീപ് - ലവണ സമുദ്രം - പ്ലക്ഷ ദ്വീപ് - കരിമ്പുനീർ സാഗരം - ശാല് മലദ്വീപ് - മദ്യ സമുദ്രം - കുശ ദ്വീപ് - ഘൃതാബ്ദി - ക്രൗഞ്ച ദ്വീപ് - ക്ഷീര സാഗരം - ശാക ദ്വീപ് - ദധിമണ്ഡോദധി (പുളിരസമുള്ള തൈര് )- പുഷ്ക്കര ദ്വീപ് - ശുദ്ധ ജലം നിറഞ്ഞ സമുദ്രം

പ്രിയ വൃത പുത്രനായ യജ്ഞബാഹു ശാല മലീ ദ്വീപിനെ ഏഴായി പകുത്ത് തന്‍റെ ഏഴു പുത്രന്മാർക്ക് നൽകി.

സുരോചനം, സൗമനസ്യം, രമണകം, ദേവവർഷം, പാരിഭദ്രം, അപ്യായനം . അവിജ്ഞാതം എന്നിവയാണ് ഈ ദ്വീപിലെ ഏഴു വർഷങ്ങൾ. സ്വരസം, ശതസൃഗം, വാമദേവം, കുന്ദം, മുകുന്ദം, പുഷ്പവര്‍ഷം, സഹസ്രസൃതി എന്നീ ഏഴു പർവ്വതങ്ങൾ, അനുമതി, സീനാവലി, സരസ്വതി, കുഹു, നന്ദ, രാക എന്നീ ഏഴു നദികൾ. ശ്രുതധരൻ, വിദ്യധരൻ, വസുന്ധരൻ,ഇഷന്ധരൻ എന്നീ നാലു വർണ്ണക്കാർ. അവർ ഭഗവാനെ സോമസ്വരൂപിയായി സങ്കല്പിച്ചു വേദോക്തമായ ഈ മന്ത്രങ്ങൾ യജിക്കുന്നു. സോമരശ്മികളെ ശുക്ല പക്ഷത്തിൽദേവന്മാർക്കും, കൃഷ്ണ പക്ഷത്തിൽ പിതൃക്കൾക്കുമായി ഇവർ വെവ്വേറെ മന്ത്രങ്ങളാൽ യജിക്കുന്നു. സുരസാഗരത്തിന്‍റെ അപ്പുറത്തായി എട്ടുലക്ഷം യോജനവിസ്താരത്തോടുകൂടിയ ഘൃതാബ്ധിയാൽ ചുറ്റപ്പെട്ട് കുശദ്വീപ് സ്ഥിതിചെയ്യുന്നു. കുശപ്പുല്ലുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്നതുകൊണ്ടാണ് ഈ ദ്വീപിന് കുശ ദ്വീപ് എന്നുപേരുണ്ടായത്. കുശപ്പുല്ലുകൾ അഗ്നിദ്വീപ്ത്ത ശോഭയോടെ ഈ ദ്വീപിനെ പ്രകാശമാനമാക്കുന്നു. പ്രിയവ്രത പുത്രനായ ഹിരണ്യ രേതസ്സായിരുന്നു ഈ ദ്വീപിന്‍റെ അധിപൻ. അദ്ദേഹംദ്വീപിനെ ഏഴായി പകുത് തന്‍റെ എഴുപുത്രന്മാർക്കുമായി നൽകി. ചക്രം, ചതു സ്‌റുംഗം, കപിലം, ചിത്രകൂടം, ദേവാനീകം, ഉർദ്ധരോമവു, ദ്രവിണം എന്നീ എഴുപർവ്വതങ്ങളും, രസകുല്യ, മധ്യകുല്യാ, മിത്രവിന്ദ, ശ്രുതവിന്ദ, ദേവഗര്ഭ, ഘൃതച്യു ത, മന്ത്രമാല എന്നീ എഴുനദികളും ഇ വിടെ സ്ഥിതി ചെയ്യുന്നു. കു.അവർ ശലന്മാർ, കോവിദന്മാർ, അഭിയുക്തന്മാർ, കുളക ന്മാർ എന്നീ നാല് വർണ്ണക്കാർ ഇവിടെ വസിക്കുന്നു അവർ ഭഗവാനെ അഗ്നി സ്വരൂപമായി യജിക്കുന്നു.
ഘൃത സാഗരത്തിനപ്പുറത്തായി, പതിനാറു ലക്ഷം യോജനയോടുകൂടിയ ക്രൗഞ്ച ദ്വീപ് സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ ചുറ്റുമായി ക്ഷീര സാഗരം സ്ഥിതി ചെയ്യുന്നു. ക്രൗഞ്ചമെന്നപേരോടുകൂടിയ ഒരു വലിയ പർവ്വതം സ്ഥിതി ചെയ്യുന്ന കൊണ്ടാണ് ദ്വീപിന് ആ പേരുവന്നത്. ആ പർവ്വതത്തിന്‍റെ വൃക്ഷലതാദികളോടുകൂടിയ നിതംബ പ്രദേശം പണ്ട്സുബ്രമണ്യന്‍റെ വേൽ ഏറ്റു മുറിയുകയുണ്ടായി. എങ്കിലും ഇത് ക്ഷീര സാഗരത്താൽ നനക്കപ്പെട്ടും, വരുണനാൽ സംരക്ഷിക്കപ്പെട്ടും സ്ഥിതി ചെയ്യുന്നു. ഘൃത പുഷ്ഠൻ എന്നപ്രിയവൃത പുത്രനായിരുന്നു ദ്വീപിന്‍റെ അധിപതി. അദ്ദേഹം തന്‍റെ ഏഴുമക്കൾക്കായി ദ്വീപിനെ വിഭജിച്ചു. ശുക്ലം, വര്‍ദ്ധമാനം, ഭോജനം, ഉപബർഹണം, നന്ദം, നന്ദനം, സർവതോഭദ്രംഎന്നീ ഏഴു പർവ്വതങ്ങളും, അഭയ, അമ്യതൗക, ആര്യക, തീർഥാവതി, രൂപവതി, പവിത്രവതി, ശുക്ല എന്നീ എഴുനദികളും ഇവിടെ സ്ഥിതി ചെയ്യുന്നു.
ഋഷഭന്മാർ, ദ്രവിണന്മാർ, പുരുഷന്മാർ, ദേവകന്മാർ എന്നീ നാലു വർണ്ണക്കാർ. ഇവർ ഈ നദികളിലെ ജലമെടുത്തു ഭഗവാനെ ജലരൂപിയായി കണ്ട് യജിക്കുന്നു.

ക്ഷീര സാഗരത്തിന്‍റെ ബഹിർഭാഗത്തായി മുപ്പത്തിരണ്ട് ലക്ഷം യോജനയോടുകൂടിയ ശാക ദ്വീപം സ്ഥിതി ചെയ്യുന്നു. ഇതിനെ ചുറ്റിക്കൊണ്ട് ദധിമണ്ഡോദരി (പുളിരസമുള്ള തൈര്)സ്ഥിതിചെയ്യുന്നു. ശാകമെന്ന വൃക്ഷത്തിന്‍റെ പൂക്കളുടെ സുഗന്ധം ഈ ദ്വീപിനെ സൗന്ദര്യ പൂർണ്ണമാക്കുന്നു.പ്രിയവൃത പുത്രനായ മേധാതിഥിയാണ് ഈ ദ്വീപിന്‍റെ അധിപതി. അദ്ദേഹം ദ്വീ പിനെ ഏഴായി ഭാഗിച്ചു തന്‍റെ പുത്രന്മാർക്ക് നൽകി. പുത്രന്മാരെ രാജ്യഭാരം ഏല്പിച്ചു മേധാഥിതിതപ സ്സിനായി വനത്തിലേക്ക് പോയി.ഈശാനം, ഉരുസ്‌റുംഗം, ബലഭദ്രം, ശതകേസരം, സഹസ്രസ്രോതം, ദേവപാലം, മഹാനസം എന്നീ എഴുപർവ്വതങ്ങളും, അനഘാ. ആയുര്ദ്ദാ, ഉഭയസ്പൃഷ്ടി, അപരാജിത, പഞ്ചപദി,സഹസ്രസ്തുതി,നിജധൃതി എന്നീ എഴുനദികളും ഇവിടെ സ്ഥിതി ചെയ്യുന്നു. രുഷവൃതൻ, സത്യവൃതൻ. ദാനവൃത ൻ , അജവൃതൻ എന്നീ നാലു വർണ്ണക്കാർ ഇവിടെ വസിക്കുന്നു. ഇവർ ഭഗവാനെ വായുരൂപിയായി യജിക്കുന്നു.ദധിമണ്ഡോദധി ക്കപ്പുറമായി അറുപത്തിനാലുലക്ഷം വിസൃതിയോടുകൂടിയ പുഷ്കര ദ്വീപം സ്ഥിതി ചെയ്യുന്നു. ഇതിനെ ചുറ്റിക്കൊണ്ടു ശുദ്ധജലം നിറഞ്ഞ സമുദ്രം ഒഴുകുന്നു. ഈദ്വീപിൽ അഗ്നിപോലെ ജ്വലിക്കുന്നതും സ്വർണ്ണ വര്ണങ്ങളോടു കൂടിയതുമായ ഒരു മഹാപദ്മം സ്ഥിതി ചെയ്യുന്നു. അതുകൊണ്ടാണ് ഈ ദ്വീപിന് പുഷ്ക്കരം എന്നു പേരുണ്ടായത്. ഭഗവാൻ ബര്നമാവിന്‍റെ ആവാസസ്ഥാനമായി ഇവിടം കണക്കാക്കുന്നു.

ഈ ദ്വീപിന്‍റെ മദ്ധ്യഭാഗത്തു പതിനായിരം യോജന വിസൃതിയുള്ള മാനസോതര പർവ്വതം ദ്വീപിനെ രണ്ടായി ഭാഗിക്കുന്നു. മാനസോതര പർവ്വതത്തിനു മുകളിലായി മേരുപർവ്വതത്തെ ചുറ്റി സൂര്യന്‍റെ സഞ്ചാര പാത. പ്രിയ വ്രത പുത്രനായ വീതിഹോത്രനാണ് ഈ ദ്വീപിന്‍റെ അധിപതി. അദ്ദേഹം തന്‍റെ പുത്രന്മാർക്കായി ദ്വീപിനെ പകുത്തു കൊടുത്തു.ഈവർഷത്തിലെ ജനങ്ങൾ ബ്രഹ്മ രൂപിയായ ഭഗവാനെ കർമ്മയോഗ വിധികളോടെ യജിക്കുന്നു.

ശ്രീ ശുകൻ തുടർന്നു 'പുഷ്ക്കരദ്വീപിലെ, മാനസോതര പർവ്വതത്തിനപ്പുറമായി, ലോകാലോക പർവ്വതം ലോകത്തെയും അലോകത്തെയും വേർതിരിക്കുന്നു. ഇവിടം മേരുവിനുംമാനസോത്തരത്തിനും മദ്ധ്യേ കാണപ്പെടുന്നു. ഇവിടെ ജീവജാലങ്ങളില്ല. ഇതിനെ ത്രിലോകങ്ങളുടെയും അതിർത്തിയായി കല്പിക്കപ്പെട്ടിരിക്കുന്നു. ലോകാലോക പർവതത്തിന്‍റെഒരുഭാഗം, സൂര്യനാകും, ധ്രുവനുൾപ്പടെയുള്ള ജ്യോതിർ ഗോളങ്ങളാൽ പ്രകാശിപ്പിക്കപ്പെടുന്നു. അതിനപ്പുറത്തേക്ക് പ്രകാശത്തിന് കടന്നെത്താനാവില്ല. ഭൂഗോളത്തിന്‍റെ ആകെവിസ്തീർണ്ണം അമ്പതു കോടിയോജന. അതിന്‍റെ നാലിലൊന്നു വിസ്തീർണ്ണം ലോകാലോക പർവ്വതത്തിനുണ്ട്. ഈ പർവ്വതത്തിന്‍റെ ഉപരിഭാഗത്തു നാലുദിക്കുകളിലുമായി, ഋഷഭൻ,പുഷ്ക്കര ചൂടൻ, വാമനൻ, അപരാജിതൻ എന്നീ ദിഗ്ഗജങ്ങൾ ലോകരക്ഷാർധം ബര്നമാവിനാൽ നിയോഗിക്കപ്പെട്ടിരിക്കുന്നു. ഈ ശ്രേഷ്ഠ പര്വതത്തിലെങ്ങും അഷ്ട ഐശ്വര്യസിദ്ധികളോടെ ഭഗവാൻ വിളങ്ങുന്നു. സൂര്യനിൽ നിന്ന് ഭൂമിയിലേക്കും സ്വർഗ ത്തിലേക്കും, ഇരുപത്തഞ്ചു കോടി യോജനവീതം തുല്യ ദൂരം.
ഭൂ, സ്വര്‍ഗ്ഗങ്ങളുടെ മദ്ധ്യം ബര്നമാണ്ഡം. ഇവിടെ നിന്ന് ഭൂമിയിലേക്കും, ദ്യോവിലേക്കും തുല്യ ദൂരം. ഇവക്കിടയിൽ ഉള്ള അന്തരീക്ഷമാണ് സൂര്യന്‍റെ ആവാസ സ്ഥാനം. ഭൂമിയുടെആകെ വ്യാപ്തി 50 കോടി യോജന (50 x 14.63 km ).

സൂര്യ ഗതി
ഭൂഗോളവും, ദ്യോവും ഒരേ ആകൃതിയിലുള്ള രണ്ടിലകളായി കണക്കാക്കുന്നു. അതിനാൽ രണ്ടിന്‍റെയും ആകൃതിയും, വിസ്തീർണ്ണവും ഒരേപോലെ ആയിരിക്കും.ഭൂമിക്കും, ദ്യോവിനുമിടയിലുള്ള അന്തരീക്ഷ മദ്ധ്യത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്നു. ആദിത്യൻ, ആരോഹണം, അവരോഹണം, സമത എന്നീ മുന്നു ഗതി ഭേദങ്ങളോടെഉത്തരായനത്തിൽ മന്ദമായും, ദക്ഷിണായനത്തിൽ ശീഘ്രമായും വിഷുവാതിൽ സാമ്യതയോടും സഞ്ചരിക്കുന്നു. മേടം, തുലാം എന്നീ മാസങ്ങളിൽ ദിനരാത്രങ്ങൾസമങ്ങളായും, ഉത്തരായന കാലത് പകൽ കുറഞ്ഞും, ദക്ഷിണായന കാലത് പകൽ ഏറിയും വരുന്നു.
സൂര്യൻ മേരുവിനെ ചുറ്റുന്നതിനുള്ള ദൂരം ഒൻപതു കോടി അമ്പത്തൊന്നു ലക്ഷം എന്ന്. കണക്കാക്കുന്നു. മേരുവിന്‍റെ കിഴക്കു ഭാഗത് ഇന്ദ്രപുരിയായ 'ദേവധാനികയും'തെക്കുഭാഗത്ത് യമപുരിയായ 'സംയമനിയും 'പടിഞ്ഞാറുഭാഗത്തു വരുണപുരിയായ 'നിമ്‌ലോചനിയും 'വടക്കുഭാഗത്തു സോമപുരിയായ 'വിഭാവരിയും 'മേരുപർവ്വതത്തെചുറ്റിയുള്ള സൂര്യന്‍റെ ഗതി ജീവജാലങ്ങളുടെ പ്രവർത്തിക്കും നിദ്രക്കും കാരണമാകുന്നു.
സൂര്യൻ പതിനഞ്ചു നാഴിക കൊണ്ട് രണ്ടുകോടി മുപ്പത്തിയേഴു ലക്ഷം യോജന സഞ്ചരിച് ഇന്ദ്രപുരി യിൽ നിന്നും യമ പുരിയിലെത്തുന്നു. ഇതേ സമയദൂരത്തിൽവരുണ പുരിയിൽ നിന്ന് സോമപുരിയിലും എത്തുന്നു. ചന്ദ്രൻ മുതലായ ജ്യോതി ചക്രത്തിലെ ഗോളങ്ങളെല്ലാം സൂര്യനോടൊപ്പം സഞ്ചരിക്കുന്നു

സംവത്സര ചക്രത്തിനു പന്ത്രെണ്ട് മാസങ്ങളാകുന്ന ആരങ്ങളും, ആറു ഋതുക്കളാകുന്ന നേമികളും, ചതുർമാസങ്ങളാകുന്ന മുന്ന് നാഭികളും കല്പിച്ചിരിക്കുന്നു. സൂര്യരഥത്തിന്‍റെ അച്ചുതണ്ടിന്‍റെ ഒരു ഭാഗം മേരുവിന് മുകളിലും, മറ്റൊരറ്റം മാനസോത്തര പർവ്വതത്തിലും ഘടിപ്പിക്കപ്പെട്ട് എണ്ണയാട്ടുന്ന ചക്കുപോലെ തിരിയുന്നു. ഈഅച്ചുതണ്ടിന്‍റെ നാലിലൊരു ഭാഗം വലിപ്പത്തോടുകൂടിയ മറ്റൊരു തണ്ട് ധ്രുവ നക്ഷത്രത്തിൽ ചക്കിന്‍റെ കുറ്റിയെന്നപോലെ ഘടിപ്പിച്ചിരിക്കുന്നു. സൂര്യ രഥത്തിന്‍റെ നീളംമുപ്പത്തിയാറു ലക്ഷം യോജന. വിസ്താരം ഒൻപതു ലക്ഷം യോജന. കുതിരകളെ ബന്ധിച്ചിരിക്കുന്നു നുകത്തിനും അത്രതന്നെ വലിപ്പമുണ്ട്. സപ്ത ഛന്ദസ്സുകളാകുന്ന കുതിരകളെ കെട്ടിയ സൂര്യ രഥത്തിന്‍റെ സാരഥി അരുണനാണ്. സൂര്യ രഥത്തിന്‍റെ മുന്നിലായി, പെരുവിരലിന്‍റെ വലിപ്പമുള്ള ബാലഖില്യന്മാരെന്ന ഋഷികൾവേദസൂക്തങ്ങളാൽ സൂര്യനെ സ്തുതിക്കുന്നു. ഇവർ കര്ദമ പുത്രിയായ ക്രിയയിൽ സപ്തർഷികളിൽ ഒരാളായ ക്രതുവിനുണ്ടായ മക്കൾ, എണ്ണത്തിൽ അറുപതിനായിരംവരും. ഗന്ധർവന്മാർ സൂര്യ മഹത്വം പാടുന്നു. അപ്സരസ്സുകൾ നൃത്തം ചെയ്യുന്നു.നാഗങ്ങൾ തേര് മുറുക്കുന്നു. യക്ഷന്മാർ തേര് ഘടിപ്പിക്കുന്നു രാക്ഷസന്മാർ. പുറകിൽനിന്ന് തള്ളുന്നു. ഭൂമിയുടെ വലിപ്പം ഒൻപതര കോടി യോജന. സൂര്യൻ ഒരുക്ഷണം കൊണ്ട് രണ്ടായിരം യോജനയും രണ്ടു ക്രോശവുമെന്ന തോതിൽ സഞ്ചരിക്കുന്നു.

Indhirakkutiyamma

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories