മഹാഭാഗവതം -ഷഷ്‌ടോ അദ്ധ്യായം
ദക്ഷ വംശ പരമ്പര
പുത്ര വിരഹം മൂലം ദുഃഖിതനായിരിക്കുന്ന ദക്ഷപ്രജാപതിയെ ബ്രഹ്മാവു ആശ്വസിപ്പിച്ചു.അതിനുശേഷം ദക്ഷന് അസ്‌കിനിയിൽ അറുപതു പുത്രിമാരുണ്ടായി. അവർവിവാഹപ്രായമെത്തിയപ്പോൾ ദക്ഷൻ അവരിൽ പത്തുപേരെ ധർമ്മദേവനും 13 പേരെ കശ്യപനും ഇരുപത്തേഴുപേരെ ചന്ദ്രനും നാലുപേരെ താർഷ്യനും രണ്ടു പേരെവീതം ഭൂതൻ, അംഗിരസ്സു്,കൃശാശ്വൻ എന്നിവർക്കും നൽകി
ദക്ഷ പുത്രിമാരുടെ വംശ പരമ്പര
ധർമ്മ ദേവ പത്നിമാർ
1 ഭാനു - പുത്രൻ - ദേവഋഷഭൻ - അവന്റെ പുത്രൻ - ഇന്ദ്രസേനൻ
2 ലംബയുടെ പുത്രർ - സ്തനായിത്തനുക്കൾ
3 കകുവിന്റെ പുത്രൻ - സങ്കടൻ അവന്റെ പുത്രൻ കീകടൻ
4 ജാമിയുടെ പുത്രന്മാർ - ദുർഗ്ഗാഭിമാനികളായ ദേവന്മാർ അവരുടെ പുത്രൻ -സ്വർഗൻ സ്വർഗന്റെ പുത്രൻ -നന്ദി
5 വിശ്വയുടെ പുത്രന്മാർ - വിശ്വ ദേവന്മാർ അവർക്ക് സന്തതികളുണ്ടായില്ല
6 സാധ്യയുടെ പുത്രന്മാർ -സാധ്യന്മാർ അവരുടെ പുത്രൻ അർത്ഥസിദ്ധി
7 മരുത്വതിയുടെ പുത്രന്മാർ -മരുതുവാൻ,ജയന്തൻ ഇതിൽ ജയന്തൻ ദേവാംശമായിരുന്നുഅദ്ദേഹത്തെ ഉപേന്ദ്രൻ എന്നും പറഞ്ഞു വരുന്നു
8 മുഹൂർത്തയുടെ പുത്രന്മാർ - മൗഹുർത്തികന്മാർ (പ്രാണികൾക്ക് അവരുടെകാലജന്യമായ ഫലങ്ങളെ കൊടുക്കുന്ന മുഹുർത്ഥാഭിമാനികളായ ദേവന്മാർ
9 സങ്കല്പയുടെ പുത്രൻ -സങ്കൽപൻ -പുത്രൻ - കാമൻ
10 വസുവിന്റെ പുത്രന്മാർ - അഷ്ടവസുക്കൾ (ദ്രോണൻ, പ്രാണൻ, ധ്രുവൻ, അർക്കൻ,അഗ്നി, ദോഷൻ, വസു, വിഭാവസു )
ഇതിൽ ദ്രോണന്റെ ഭാര്യ അഭിമതി -അവരുടെ പുത്രന്മാർ ഹർഷം, ശോകം, ഭയംപ്രാണന്റെ ഭാര്യ ഉർജ്ജസ്വതി - പുത്രന്മാർ - സഹൻ, ആയുസ്സ്, പുരോജവൻ
11 ധ്രുവന്റെ ഭാര്യ ധരണി - പുത്രന്മാർ - വിവിധ പുരങ്ങളുടെ അഭിമാനികളായ ദേവതകൾ
12 ആർക്കന്റെ ഭാര്യ വാസന - പുത്രന്മാർ - തർഷൻ
13 അഗ്നിയുടെ ഭാര്യ വാസോർധര -പുത്രന്മാർ -ദ്രവിണികൻ മുതലായവർ സ്കന്ദനുംഅഗ്നിപുത്രനാകുന്നു എടുത്തു വളർത്തിയത് കൃത്തി കകളായതു കൊണ്ട് കൃത്തികാപുത്രൻ-കാർത്തികേയൻ എന്നറിയപ്പെടുന്നു സ്കന്ദ പുത്രൻ -വിശാഖൻ തുടങ്ങിയവർ
ദോഷന്റെ ഭാര്യ ശർവരി -അവരുടെ പുത്രൻ ശിശുമാരൻ ഹരിയുടെ അംശമാകുന്നു
വസുവിന്റെ ഭാര്യ അംഗിരസ്സി -പുത്രൻ വിശ്വകർമ്മാവ്, അദ്ദേഹത്തിന്റെ പുത്രൻ ചാക്ഷുഷമനു -പുത്രന്മാർ വിഷ്വ സാദ്ധ്യന്മാർ
വിഭാവസുവിന്റെ ഭാര്യ ഉഷ -പുത്രന്മാർ - വൃഷ്ടൻ, രോചിഷൻ, ആതപൻ
ആതപന്റെ പുത്രനാണ് പഞ്ചയാമങ്ങളോടുകൂടിയ ദിവസത്തിന്റെ അഭിമാനിയായ'പഞ്ചയാമൻ' പ്രാണികൾ കർമ്മങ്ങളിൽ പ്രവർത്തിക്കുന്നത് പഞ്ചയാമെന്റെ പ്രേരണ മൂലമാണ്.
ഭുതന്റെ ഭാര്യ സ്വരൂപ അവരുടെ പുത്രന്മാരായി അനേകം രുദ്രന്മാരുണ്ടായി ഇവർരൈവതൻ,അജൻ,ഭഗൻ,ഭീമൻ,വാമൻ,ഉഗ്രൻ,വൃഷാകപി,അജൈകപാത്,അഹിർബുധ്യൻ,ബഹുരൂപൻ,മഹാൻ എന്നീ പതിനൊന്നുപേരെ ഏകാദശ രുദ്രന്മാർ എന്നറിയപ്പെടുന്നു ഭുതന് മറ്റൊരുഭാര്യയിൽ ഘോരരൂപികളും രുദ്ര പാർശ്വദന് മാരുമായ ഭൂത വിനായകന്മാർ ജനിച്ചു
അംഗിരസ്സിന് സ്വധഎന്ന ഭാര്യയിൽ പിതൃക്കൾ ജനിച്ചു.അംഗിരസ്സിനു സതിയെന്ന മറ്റൊരുഭാര്യയിൽ 'അർഥവാംഗീരസം 'എന്ന വേദാഭിമാനികളായ ദേവതകൾ ജനിച്ചു
കൃശാശ്വന് അർച്ചിസ്സ് എന്ന ഭാര്യയിൽ ധുംരകേശൻ എന്ന പുത്രനും മറ്റൊരു ഭാര്യയായധിഷണയിൽ, വേദശിരസ്സു്, ദേവലൻ, വയുനൻ, മനു എന്നീ പുത്രന്മാരും ജനിച്ചു.
താർഷ്യൻ എന്നു പേരുള്ള കശ്യപന് വിനിത, കദ്രു പതംഗി, യാമിനി എന്നീ നാലു ദക്ഷ പുത്രിമാരെവേളി കഴിച്ചു.
ഇതിൽ പതംഗിയുടെ സന്തതികളാണ് പതംഗങ്ങൾ (പക്ഷികൾ ) യാമിനിയുടെ സന്തതികളാണ്ശലഭങ്ങൾ
സുപർണ്ണ എന്നുകൂടി പേരുള്ള വനിതയുടെ പുത്രനാണ് യജ്ഞേശ്വനായ ഭഗവാന്റെ വാഹനമായഗരുഡനും, സൂര്യ സാരഥിയായ അരുണനും (അനുരു ) കദ്രുവിന് അനേകം നാഗ സന്താനങ്ങൾജനിച്ചു.
ചന്ദ്രൻ വരിച്ച കൃത്തികാദികളായ ഇരുപത്തേഴു നക്ഷത്രങ്ങളിൽ അദ്ദേഹത്തിന് സന്തതികൾഉണ്ടായില്ല.
ഇനി കശ്യപ പ്രജാപതി വരിച്ച കന്യകമാരെ പറ്റി പറയാം.അവരുടെ സന്തതി പാരമ്പരകളാണ് ലോകത്തുള്ള എല്ലാം തന്നെ. അവർ അദിതി, ദിതി, ദനു, കാഷ്ട്വാ, അരിഷ്ടാ, സുരസാ, ഇളാ, മുനി, ക്രോധവശാ, താമ്ര, സുരഭി, സരമാ, തിമി ഇവർ പതിമൂന്ന് ദക്ഷ കന്യകമാർ.
1 തിമിയിൽ നിന്ന് ജലജന്തുക്കളുണ്ടായി
2 സരമയിൽ നിന്ന് കടുവാ തുടങ്ങിയ കാട്ടു മൃഗങ്ങൾ
3 സുരഭിയിൽ നിന്ന് പശുക്കൾ തുടങ്ങിയ ഇരട്ടകുളമ്പുള്ള മൃഗങ്ങൾ
4 താമ്രയിൽ നിന്ന് പരുന്തു കഴുകൻ തുടങ്ങിയവ
5 മുനിയിൽ നിന്ന് അപ്സരസ്സുകളും
6 ക്രോധാവശയിൽ നിന്ന് തേൾ തുടങ്ങിയ വിഷ ജന്തുക്കളും
7 ഇളയിൽ നിന്ന് യാതുധാനന്മാരായ രാക്ഷസന്മാരും
8 അരിഷ്ടയിൽ നിന്ന് ഗന്ധർവന്മാരും
9 കാഷ്ഠയിൽ നിന്ന് �'റ്റകുളമ്പുള്ള മൃഗങ്ങളും ഉണ്ടായി
10 ദനുവിന്റെ പുത്രന്മാരായിരുന്നു ദാനവർ ഇവർ അറുപത്തൊന്നുപേർ ഇവരിൽ പ്രധാനികൾവിമൂർധാവ്, ശംബരൻ, അരിഷ്ടൻ, ഹയഗ്രീവൻ, വിഭാവസു, അയോമുഖൻ, ശങ്കുശിരസ്സ്, സ്വർഭാനു, കപിലൻ, അരുണൻ, പുലോമാവ്, വൃഷപർവാവ്, ഏകചന്ദ്രൻ, അനുതാപനൻ, ധുമാകേശൻ, വിരൂപാക്ഷൻ, വിപ്രചിതി, ദുർജ്ജയ്ൻ. ഇവരിൽ സ്വർഭാനുവിന്റെ സുചരയെന്ന കന്യകയെ നമുചി വിവാഹം ചെയ്തു. വൃഷപർവാവിന്റെ പുത്രിയായശർമ്മിഷ്ഠയെ നഹുഷപുത്രനായ യയാതി വിവാഹം ചെയ്തു
ദനു പുത്രനായ വൈശ്യാനരന് ഉപാദാനവി,ഹയശിരസ്സി ,പുലോമ കാലക എന്നു നാലുപുത്രിമാരുണ്ടായി.ഉപദാനവിയെ വിരണ്യാക്ഷനും, ഹയശിരസ്സിനെ ക്രതുവും പരിണയിച്ചു.
പു ലോമ, കാലക ഇവരെ ബ്രഹ്മ പ്രേരണയാൽ കശ്യപ പ്രജാപതി വിവാഹം ചെയ്തു
പുലോമാവിന്റെ പുത്രന്മാരാണ് കാലകേയന്മാർ ഇവർ അറുപതിനായിരം പേരുണ്ട്സർവ്വയാഗങ്ങളും മുടക്കുന്ന ഇവരെ അർജ്ജുനൻ ഏകനായി വധിച്ചു.വിപ്രചിതിക്കു സംഹിക എന്ന ഭാര്യയിൽ നൂറ്റൊന്നു പുത്രന്മാരുണ്ടായി അവരിൽ മൂത്തവൻരാഹു എന്നും മറ്റുള്ളവർ കേതുക്കളെന്നും അറിയപ്പെടുന്നു
ശ്രീ ശുകൻ പരീക്ഷിത്തിനോട് പറഞ്ഞു 'ഇനിയവിടുന്നു അദിതിയുടെ വംശത്തെ പറ്റി കേട്ടാലും.അദിതിയിൽ ഭഗവാൻ ദേവാകാര്യാർദ്ധം വാമനൻ എന്ന നാമത്തിൽ അവതരിച്ചു.
വിവസ്വാൻ, ആര്യമാവ്, വിധാതാതാവ്, ധാതാവ്, പൂഷാവ്, ത്വഷ്ടാവ്, സവിതാവ്, ഭഗൻ,വരുണൻ, മിത്രൻ, ശക്രൻ, ഉരുക്രമൻ എന്നീ ദവ് ദശാദിത്യന്മാർ അദിതിയുടെ പുത്രന്മാരാകുന്നു
വിവസ്വാന്റെ ഭാര്യയായ സംജ്ഞാ ദേവിയുടെ സന്തതികളായി ശ്രാദ്ധദേവൻ എന്ന മനുവും നദി പുത്രിയായി യമി എന്ന യമുനയും ഉണ്ടായി.ഭൂമിയിൽ എത്തിയ യമുനയുടെ പുത്രന്മാരായിരുന്നു അശ്വനി കുമാരന്മാർ ഛായ എന്ന സവിതാവായ സൂര്യഭാര്യക്ക് ശനൈഃ ശ്വരൻ, സാവർണ്ണി എന്നീ പുത്രന്മാരും തപതിയെന്ന പുത്രിയും ജനിച്ചു തപതിസംവരണനെ പതിയായി വരിച്ചു.
ആര്യമാവിന്റെ ഭാര്യ മാതൃക അവരുടെ പുത്രന്മാരാണ് ഭൂത ഭാവി ജ്ഞാനികളായവിദ്വാൻമാർ അവരിൽ നിന്നാണ് മനുഷ്യ ജാതിയുണ്ടായത്
പൂഷാവിന് സന്താനങ്ങളില്ല അദ്ദേഹത്തിന് ദന്തങ്ങളില്ലാത്ത മൂലം അരച്ചതിനെ ഭക്ഷിക്കുന്നു ദക്ഷനോട് കോപിച്ചു നിന്ന പരമശിവനെ പരിഹസിച്ചതു കൊണ്ടാണ് പൂഷാവ് ദന്തഹീനനായത്
ത്വഷ്ടാവിന്റെ ഭാര്യ ദൈത്യാനുജയായ രചന അവരുടെ പുത്രന്മാരാണ് വിശ്വരൂപനും സന്നിവേശനും ഇതിൽ വിശ്വരൂപൻ തന്റെ പാണ്ഡിത്യം മൂലം ദേവഗുരു സ്ഥാനത്തിന്അർഹനായി.
ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. �'
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com