മഹാഭാഗവതം പഞ്ചമ സ്കന്ധം (തുടർച്ച )
നരക വർണ്ണന
ശ്രീ ശുകൻ പറഞ്ഞു 'സത്വദി ഗുണഭേദങ്ങൾ കൊണ്ട് കർത്താവിന്‍റെ ശ്രദ്ധയും മൂന്നു വിധത്തിലാകുന്നു തന്മൂലംകർമ്മഗതിയും വ്യത്യസ്തമായി തീരുന്നു. അജ്ഞാനം മൂലം ശ്രദ്ധാഭേദത്തോടെ വേദവിരുദ്ധങ്ങളായ കർമ്മങ്ങൾമോഹത്താൽ ചെയ്തു കൂട്ടുന്നു. അതിന്‍റെ ഫലമായി നരകത്തെ പ്രാപിക്കുന്നു. നരകങ്ങൾ പല വിധമുണ്ടെങ്കിലുംപ്രധാനപ്പെട്ടവ ഇരുപത്തെട്ടും ചിലർ ഇരുപത്തൊന്നുമായി വിവക്ഷിക്കുന്നു
നരകങ്ങൾ കുറ്റകൃത്യത്തിന്‍റെ വ്യാപ്തിയും സ്വഭാവവും അനുസരിച്ച് പലതായി വേർതിരിച്ചിരിക്കുന്നു
1. പരധനം, പരദാരം, പുത്രന്മാർ മുതലായവ അപഹരിക്കുന്നവരെ യമഭടന്മാർ കാല പാശം കൊണ്ട്ബന്ധിച്ചു 'താമിസ്രം' എന്ന നരകത്തിൽ കൊണ്ടുചെന്നിടുന്നു. അന്നപാനാദികൾ ലഭിക്കാതെയുംയമഭടന്മാരുടെ താഡനമേറ്റും അവരവിടെ മോഹാലസതയിൽ ആണ്ടു കിടക്കുന്നു.
2. യാതൊരുവനാണോ പരഭാര്യയെ വഞ്ചനയിലൂടെ അനുഭവിക്കുന്നവൻ അവൻ 'അന്ധതാ മിസ്രം' എന്നനരകത്തിലെത്തപ്പെടുന്നു. അവിടെ അവൻ പ്രജ്ഞയും, ബുദ്ധിയും കാഴ്ചയും നഷ്ടപ്പെട്ട് മരം പോലെകിടക്കേണ്ടി വരുന്നു അതുകൊണ്ടാണ് ആ പേരു വന്നത്.
3. ഭാര്യാ പുത്രാദികളിലും, ശരീരത്തിലും അഭിമാനം വെച്ചു പുലർത്തി ജീവദ്രോഹം ചെയ്യുന്നവൻ'രൗരവം' എന്ന നരകത്തിൽ പതിക്കുന്നു അവിടെ അവൻ ദ്രോഹിച്ചവർ രുരുക്കളായി (കരി മാനുകൾ)വന്ന് അവനെ അതേവിധം ഹിംസിക്കുന്നു.
4. സ്വശരീരം നിലനിർത്തുവാൻ പ്രാണി ഹിംസ ചെയ്യുന്നവൻ മഹാ രൗരവമെന്ന നരകത്തിൽ പതിക്കുന്നുഅവിടെ ക്രവ്യാദങ്ങൾ എന്നു പേരോടുകൂടിയ രുരുക്കൾ അവനെ തുണ്ടു തുണ്ടായി കടിച്ചു കീറിതിന്നുന്നു.
5. പക്ഷി മൃഗാദികളെ നിർദാക്ഷണ്യം ജീവനോടെ വറുത്തു തിന്നുന്നവൻ 'കുംഭീ പാകം' എന്നനരകത്തിൽ എത്തിച്ചേരുന്നു യമകിങ്കരന്മാർ അവനെ തിളയ്ക്കുന്ന എണ്ണയിലിട്ടു വിറക്കുന്നു
6. മാതാപിതാക്കളെയും ബ്രാഹ്മണരെയും വേദങ്ങളെയും ദ്രോഹിക്കുന്നവൻ പതിനായിരം യോജനചുറ്റളവും മുകളിലും താഴെയും അഗ്നി ജ്വലിച്ചു കൊണ്ടിരിക്കുന്നതുമായ ചുട്ടു പഴുത്ത ചെമ്പുതകിട്‌പാകിയതുമായ കാലസൂത്ര നരകത്തിൽ എത്തി ചേരുന്നു അവിടെ അവൻ വിശപ്പും ദാഹവുംസഹിക്കാനാവാതെ ദഹിക്കപെട്ടു, ഒരു പശുവിന്‍റെ രോമങ്ങളുടെയത്രയും തുല്യമായ കാലയളവിൽഅവിടെ കിടന്നു നരകിക്കുന്ന.
7. ആപത്തില്ലാതെ തന്നെ വേദമാർഗത്തിൽ നിന്ന് വ്യതിചലിച്ചു നടക്കുന്ന പാ ഖണ്ഡന്മാർ അസിപത്രവനത്തിലെത്തി ചേരുന്നു. അവിടെ വെച്ച് യമ ഭടന്മാർ അവനെ ചാട്ടവാറുകൊണ്ട് അടിക്കുന്നു.
8. തെറ്റു ചെയ്യാത്തവനെ ശിക്ഷിക്കുന്ന രാജാവോ, രാജപുരുഷനും, ബ്രാഹ്മണരെ ദ്രോഹിക്കുന്നവരുംസുകര മുഖ നരകത്തിൽ പതിക്കുന്നു. അവിടെവെച്ചു യമ ഭടന്മാർ അവനെ ഞെക്കി പിഴിഞ്ഞ്കരിമ്പിൻ ചണ്ടിയാക്കുന്നു വേദന സഹിയാതെ അവൻ വാവിട്ടു കരയുന്നു
9. ഈശ്വര കല്പിതമായ ഉപജീവനത്തെ ആശ്രയിച്ചു കഴിയുന്നവനേയും നിരപരാധികളെയും,ജീവജാലങ്ങളെയും ഹിംസിക്കുന്നവൻ അന്ധകൂപമെന്ന നരകത്തിൽ പതിക്കുന്നു അവിടെവെച്ചു അവൻഹിംസിച്ചവർ അവനെ പീഡിപ്പിക്കുന്നു അന്ധകാരാവൃതമായ ആ കൂപത്തിൽ നിന്ന് രക്ഷപ്പെടാനാവാതെനിദ്രയും സുഖവുമില്ലാതെ കുല്സിത ശരീരത്തിലെന്നപോലെ കഴിയുന്നു.
10. ശാസ്ത്രോക്തമായ പഞ്ച യജ്ഞങ്ങളെ അനുഷ്ഠിക്കാത്തവരും, കാക്കകളെ പോലെ അന്യർക്ക്നൽകാതെ ഭുജിക്കുന്നവരും 'കൃമി ഭോജന' നരകത്തിൽ പതിക്കുന്നു. അവിടെ അവൻ കൃമിയായി തീർന്നുമറ്റുകൃമികളാൽ ഭുജിക്കപ്പെടുന്നു
11. ആപത്തൊന്നുമില്ലാത്ത സമയത്തു് ബ്രാഹ്മണരുടെയോ, മറ്റുള്ളവരുടെയോ ധനം തട്ടിപ്പറിച്ചുഉപജീവനം കഴിക്കുന്നവർ 'സംദശം' എന്ന നരകത്തിൽ പതിക്കുന്നു. അവിടെവെച്ചു അവനെ യമഭടന്മാർചുട്ടുപഴുത്ത ഇരുമ്പു ദണ്ഡ് കൊണ്ട് പൊള്ളിക്കുന്നു
12. അഗമ്യനായ പുരുഷനെ പ്രാപിക്കുന്ന സ്ത്രീയും അത്തരം സ്ത്രീയെ പ്രാപിക്കുന്ന പുരുഷനും 'തപസുർമ്മി' നരകത്തിൽ പതിക്കുന്നു. അവിടെവെച്ച് യമഭടന്മാർ അവരെ ചുട്ടു പഴുത്ത ഇരുമ്പു ദണ്ഡുകളെകൊണ്ട് ആലിംഗനം ചെയ്യിക്കുന്നു
13. യാതൊരു വകതിരിവുമില്ലാതെ ലഭിക്കുന്ന സ്ത്രീകളെയെല്ലാം പ്രാപിക്കുന്നവൻ 'വജ്ര കണ്ടകശാലമലി' നരകത്തിൽ പതിക്കുന്നു അവിടെവെച്ചു യമഭടന്മാർ അവരെ വജ്രം പൊലെ മൂർച്ചയുള്ളമുള്ളുകളോട് കൂടിയ ഇല വുമരത്തിൽ കയറ്റി ഇറക്കി വലിക്കുന്നു
ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com