ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാഗവതം - പഞ്ചമ സ്കന്ധം പ്രിയവ്രതോപഖ്യാനംസ്വായംഭു മനുവിന്‍റെ മൂത്ത പുത്രനായിരുന്നു പ്രിയവ്രതൻ. അദ്ദേഹം രാജ്യഭരണത്തിനെക്കാളുപരിയായി അദ്ധ്യാത്മജ്ഞാന തല്‍പരനായിരുന്നു. സ്വന്തം പിതാവ് നേരിട്ട്അഭ്യർത്ഥിച്ചിട്ടും അദ്ദേഹം രാജ്യ ഭരണം ഏറ്റെടുക്കാൻ തയ്യാറായില്ല. ഒടുവിൽ ബ്രഹ്മാവ്‌ പരിവാരസമേതനായി, നാരദ മഹർഷി പ്രിയവ്രതന് ആത്മജ്ഞാനം നില്കുന്ന ഗന്ധമാദന പർവ്വതത്തിൽ എത്തി. ഈ സമയം മനുവും പുത്രാന്വേഷണാർദ്ധം അവിടെ എത്തിച്ചേർന്നു. മൈത്രേയ മഹർഷി,വിദുരമഹാശയനോട് കഥ വിവരിക്കാൻ തുടങ്ങി.

ചതുർമുഖൻ ഈ വിധം പ്രിയ വ്രതനെ ഉപദേശിച്ചു, 'പുത്രാ! ക്ഷത്രിയനായി ജനിച്ച നിനക്ക് ഈശ്വരേച്ഛഅനുസരിച്ചുള്ള കർമ്മം ചെയ്തേ മതിയാവൂ. അതിൽ നിന്ന് മാറി ചലിക്കാൻ ഒരുവനും സാദ്ധ്യമല്ല. ഗൃഹസ്ഥശ്രമിയായി ജീവിതം നയിക്കാനാണ് നിനക്ക് കല്പിച്ചിട്ടുള്ളത്. മറിച്ചുള്ള ഈ കഠിന തപസ്സ്‌ സ്വകർമ്മത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. കർമ്മളെല്ലാം ഈശ്വരാർപ്പിതമായി അനുഷ്ടിച്ച ശേഷം തപസ്സാകാം.

ശ്രീ ശുക ബ്രഹ്മര്‍ഷി, പരീക്ഷിത്തിനോട് വിവരിച്ചു, ബ്രഹ്മാവിൽ നിന്ന് സ്വ കൃത്യ സ്മരണയുണ്ടായപ്രിയവ്രതൻ പിതാവിനോടൊപ്പം, ചതുർ മുഖനെ പൂജിച്ചു. അനുഗ്രഹാശിസ്സ്കൾ നൽകി ഭഗവാൻമടങ്ങി. തിരിച്ചു കൊട്ടാരത്തിലേക്ക് മടങ്ങിയ പ്രിയവ്രതൻ, സ്വായം ഭൂ മനുവിന്‍റെ നിർദ്ദേശ പ്രകാരം,വിശ്വ കർമ്മാവിന്‍റെ പുത്രിയായ 'ബർഹിഷ്മതിയെ 'വിവാഹം ചെയ്തു. അവർക്ക് പത്തു പുത്രന്മാരും,ഉർജ്ജസ്വതി എന്ന പുത്രിയും ജനിച്ചു. പുത്രന്മാർ -ആഗ്നീധ്രൻ, ഇധ്മജിഹ്വൻ, യജ്ഞബാഹു,മഹാവീരൻ, വീതിഹോത്രൻ ഘൃതപുഷ്‌ഠൻ,ഹിരണ്യരേതസ്സ്, സവനൻ, മേധാതിഥി, കവി ഇവയെല്ലാംഅഗ്നിയുടെ പര്യായങ്ങളാകുന്നു.
ഇവരിൽ കവി, മഹാവീരൻ, സവനൻ, ബാല്യത്തിൽ തന്നെ ജിതേന്ദ്രിയന്മാരായി സന്യാസം സ്വീകരിച്ചു. പ്രിയവ്രതനു മറ്റൊരു പത്നിയിൽ ഉത്തമൻ, താമസൻ, രൈവതൻ എന്നിങ്ങനെ മൂന്നു പുത്രന്മാർ കൂടിജനിച്ചു. പ്രിയവ്രതൻ, ശീല ഗുണമുള്ള ഭാര്യയായി സേവിക്കപ്പെട്ട്‌, രാജ്യം നല്ല രീതിയിൽ പരിപാലിച്ചു.

ആദിത്യൻ സുമേരു പർവ്വതത്തെ ചുറ്റുന്നതിനാൽ, രാവും, പകലും ഉണ്ടാകുന്നു. എന്നാൽ പ്രിയവൃതൻതന്‍റെ വേഗതയുള്ള രഥത്തിൽ കയറി ഏഴു തവണ ഭൂമിയെ ചുറ്റി. അദ്ദേഹത്തിന്‍റെ രഥചക്രം പതിഞ്ഞു. ഏഴു സമുദ്രങ്ങൾ ഉണ്ടായി. അവക്കിടയിലുള്ള കര ഭാഗം സപ്ത ദ്വീപുകളായി.ഈ സപ്ത ദ്വീപുകൾ: ജംബു, പ്ലക്ഷം, ശല്മ് ലി, കുശം, ക്രൗഞ്ചം, ശാകം,

സപ്ത സമുദ്രങ്ങൾ : ക്ഷാരോദം , ഇക്ഷുര, സോദം, സുരോദം, ഘൃതോദം, ക്ഷീരോദം, ദദ്യാങ്, ശുദ്ധോദം (ഉപ്പുനിറഞ്ഞത് ) (കരിമ്പ് നീര് ) (മദ്യം ) (നെയ്യ് ) (പാല് )

അധിപതികൾ : അഗ്നിധ്രൻ, ഇദ് മജിഹ്വാൻ, യജ്ഞബാഹു, ഹിരണ്യ രേതസ്സ്, ഘൃത പുഷ്ഠൻ

ശാകദ്വീപ് : മേധാതിഥി

പുഷ്ക്കരം : വീതിഹോത്രൻ

അനന്തരം അദ്ദേഹം സ്വപുത്രിയായ ഉർജ്ജസ്വതിയെ ശുക്രാചാര്യർക്ക് വിവാഹം ചെയ്തു കൊടുത്തു. അവർക്ക് ദേവയാനി എന്ന പുത്രിയുണ്ടായി. മഹാതപസ്വി ആയി ജീവിക്കാൻ ആഗ്രഹിച്ചിരുന്നപ്രിയവ്രതനിൽ ഭഗവൽ കടാക്ഷം വേണ്ടുവോളം ഉണ്ടായിരുന്നു. രാജര്‍ഷിയായ പ്രിയവൃതൻ തനിക്കുപ്രാപ്തമായിരുന്ന ആത്മ ജ്ഞാനം നഷ്ടമായതിൽ ക്രമത്തിൽ ദുഃഖിക്കാൻ തുടങ്ങി. ഒടുവിൽ തന്‍റെകർമ്മഖാണ്ഡം പൂർത്തിയായെന്ന് ഉറപ്പാക്കി, രാജ്യഭാരം പുത്രന്മാർക്കായി പകുത്തു നൽകി.

മഹാ രാജര്‍ഷിയായ പ്രിയവൃതൻ സപ്ത സാഗരങ്ങളെയും, ഇവക്കിടയിൽ സപ്ത ദ്വീപുകളെയുംഭൂമിയിൽ സൃഷ്ടിച്ചു. ഓരോ ദ്വീപുകളും പർവ്വതങ്ങൾ, നദികൾ വനങ്ങൾ ഇവയാൽ വാസയോഗ്യമാക്കി.

ശ്രീ ശുക ബ്രഹ്മാര്‍ഷി, പരീക്ഷിത്തു രാജനോട് ഇപ്രകാരം പറഞ്ഞു 'അങ്ങനെ രാജര്‍ഷിയായ പ്രിയവ്രതൻപരിവ്രാജകത്വം സ്വീകരിച്ചു. തുടർന്ന് അദ്ദേഹത്തിന്‍റെ മൂത്ത പുത്രനായ അഗ്നീധ്രൻ ജംബു ദ്വീപിന്‍റെആധിപത്യം ഏറ്റെടുത്തു.

അഗ്നിധ്രൻ, തന്‍റെ പ്രജകളെ പുത്രന്മാരെ പോലെ സംരക്ഷിച്ചു. പുത്രാർദ്ധം അദ്ദേഹം ദേവസ്ത്രീകളുടെക്രീഡാ രംഗമായ മന്ഥരത്തിന്‍റെ താഴ്‌വരയിലിരുന്ന് ബ്രഹ്മാവിനെ ധ്യാനിക്കാൻ തുടങ്ങി. രാജാവിന്‍റെആഗ്രഹം മനസ്സിലാക്കിയ ചതുർമുഖൻ പൂർവ്വ ചിത്തിയെന്ന അപ്സരസ്സിനെ അങ്ങോട്ടയച്ചു. പൂർവ്വചിത്തിയുടെ നൂപുര ധ്വനി കേട്ട്, സമാധിസ്ഥനായ അഗ്നിധ്രൻ ഉണർന്ന് ചുറ്റും നോക്കി. സമാധിയാൽജഢത്വം ഭവിച്ച രാജന് പൂർവചിത്തിയുടെ സൗന്ദര്യം വേണ്ട വിധം ആസ്വദിക്കാൻ പറ്റിയില്ല. അവളുടെമുഖസൗന്ദര്യം പാനം ചെയ്യാൻ
വണ്ടുകൾ കൂട്ടത്തോടെ മൂളി എത്താൻ തുടങ്ങി. അവൾ വേഗം നടന്നപ്പോൾ സ്തനം, തലമുടി ഇവആടിക്കുഴഞ്ഞു. ഈ സമയത് കാമദേവൻ അഗ്നിധ്രന്‍റെ ഹൃദയത്തിൽ പ്രവേശിച്ചു മോഹമുണർത്തി.അദ്ദേഹം അവളോട് ഇങ്ങനെ ചോദിക്കാൻ തുടങ്ങി. അദ്ദേഹത്തിന് അവൾ ഒരു മുനികുമാരനായി തോന്നി.'അല്ലയോ മുനി കുമാരാ! അങ്ങെത്തിനാണ് ഈ ആശ്രമ പരിസരത്ത് കറങ്ങുന്നത് ? അങ്ങ്ഭഗവാന്‍റെഏതെങ്കിലും മായയാണോ ?

എന്തിനാണ് ഞാണില്ലാത്ത വില്ലുകൾ ധരിക്കുന്നത് ? അങ്ങയുടെ പാദങ്ങളാകുന്ന കൂട്ടിൽ അദൃശ്യമായികഴിയുന്ന തിത്തിരി പക്ഷികൾ ശബ്ദിക്കുന്നു. അങ്ങയുടെ അരക്കെട്ടിൽ നിന്ന് കടമ്പു വൃക്ഷങ്ങളുടെ ശോഭവമിക്കുന്നുവല്ലോ ? അതിനുപരി തീക്കൊള്ളി വട്ടമിടുന്ന പോലെയുള്ള പ്രഭയെന്താണ് ?ഭവാന്‍റെ വൽക്കലംഎവിടെയാണ് ? അവിടുത്തെ മനോഹരമായ ശൃഗ ങ്ങങ്ങളിൽ എന്താണ് സംഭരിച്ചിട്ടുള്ളത് ? മധ്യഭാഗംകൃശമായ അവിടന്ന് എങ്ങനെയാണ് ഇതിനെ വഹിക്കുന്നത് ?ആ കൊമ്പുകളിലെ ഇളം ചുവപ്പുനിറമുള്ള ചെളി കൊണ്ട് എന്‍റെ ആശ്രമ പരിസരം സുഗന്ധ പൂർണമാകുന്നു. (ജഡത്വം കൊണ്ട് കൊമ്പുകളായിതോന്നിയത് പൂർവ്വ ചിത്തിയുടെ ഉന്നത സ്തനങ്ങളാണ് )ഭവാൻ ആരാണ് ? അവിടുന്ന് എന്നെപോലെയുള്ളവരുടെ മനസ്സിനെ ഉലക്കുന്നതെന്തിന് ? അവിടുത്തെ ലോകം എവിടെയാണ് ?അവിടുന്ന്എന്നെപോലെയുള്ളവരുടെ മനസ്സുലക്കാൻ,രണ്ടവയവങ്ങളെ മാറിടത്തിലും, ഒന്ന് മുഖത്തും (മന്ദഹാസം )ധരിച്ചിരിക്കുന്നു. അല്ലയോ പ്രിയ മിത്രമേ! അവിടുത്തെ ഹവിസ്സു മണക്കുന്നുവല്ലോ? അവിടുത്തെകർണ്ണങ്ങളിൽ മകര കുണ്ഡലങ്ങൾ തിളങ്ങുന്നു. അവിടുത്തെ നേത്രങ്ങൾ ചലിക്കുന്ന മീനുകളാണ്. ദന്തങ്ങൾ വരിയായി നിൽക്കുന്ന രാജഹംസങ്ങളോ ? കുറുനിരകൾ വണ്ടുകളുടെ നിരയാണ്. ഭവാൻവിഷ്ണുവിന്‍റെ അവതാരമായി വന്ന്‌ എന്നെ ഭ്രമി പ്പിക്കയോ? എന്‍റെ തപസ്സിൽ പ്രീതനായ ബ്രഹ്മാവ്‌കനിഞ്ഞു നല്‍കിയതാണോ ഭവാനെ എനിക്കായ്.

ജാഡ്യാ വസ്ഥയിൽ നിന്ന് അഗ്നിധ്രൻ ക്രമേണ മാറ്റം വന്നു തുടങ്ങിയ അദ്ദേഹത്തിന്, പൂർവ്വ ചിത്തി ഒരുസ്ത്രീയാണെന്ന തോന്നലുണ്ടായി. സാവധാനം അവർ യാഥാര്‍ത്ഥ്യത്തിലേക്കു എത്തി. അവർഭാര്യാഭർത്താക്കന്മാരായി.

അവളിൽഅദ്ദേഹത്തിന് നാഭി, കിംപുരുഷൻ, ഹരിവർഷൻ, ഇളാവൃതൻ, രമ്യകൻ, ഹിരണ്മയൻ,കുരു, ഭദ്രാശ്വൻ, കേതുമാലൻ എന്നിങ്ങനെ ഒൻപതു പുത്രന്മാരുണ്ടായി. അപ്സരസ്സു്ഓരോസംവത്സരത്തിലും ബ്രഹ്മലോകത്തിൽ പോയി അനുഗ്രഹം നേടിയിരുന്നതിനാൽ, പുത്രന്മാർപ്രാപ്തരും, സൽഗുണ വർത്തികളുമായിരുന്നു. അഗ്നിധ്രൻ രാജ്യം ഒൻപതായി പകുത് തന്‍റെ പുത്രന്മാരെഭരം ഏല്പിച്ചു. അങ്ങനെ ജംബുദ്വീപിന്‌ ഒൻപതു അധിപതികളായിഅഗ്നീധ്രന്‍റെ പുത്രന്മാർ,പിൽക്കാലത്ത് മേരു കന്യകകളായ മേരുദവി, പ്രതിരൂപ, ഉഗ്രദംഷ്ട്രി, ലത, രമ്യ, ശ്യാമ, നാരീ, ഭദ്രദേവവീതി എന്നിവരെ വിവാഹം ചെയ്തു.

ഇവരിൽ നാഭിക്ക് സന്താനപ്രാപ്തിയുണ്ടായില്ല. ദുഃഖിതനായ അദ്ദേഹം, പത്നിയായമേരുദവിയോടൊപ്പം യജ്ഞേശ്വരനായ ഭഗവാനെ ഉപാസിച്ചു. ഭഗവാൻ, ദ്രവ്യം, ദേശം, കാലം, മന്ത്രം,ഋത്വിക്കുകൾ, ദക്ഷിണ, അനുഷ്ഠാനം എന്നീ ഏഴുപായങ്ങൾ കൊണ്ടും പ്രസന്നനാകാൻ പ്രയാസമാണ്.എന്നാൽ ഭഗവാൻ ഭക്ത വാത്സല്യം നിമിത്തം നാഭിയുടെ യജ്ഞത്തിൽ 'പ്രവർഗ്യ 'മെന്ന കർമ്മംനടന്നുകൊണ്ടിരിക്കെ സ്വഭക്തന്‍റെ അഭീഷ്ടം സാധിപ്പിക്കുന്നതിനായി, ശംഖു ചക്ര, ഗദാ, പദ്മത്തോടുകൂടിയ നാലു തൃക്കൈകളോടെ പൂർണ്ണ രൂപത്തിൽ പ്രത്യക്ഷ പെട്ടു. ഭഗവൽ ദര്‍ശനത്താൽസകലരും മതിമറന്ന് സാഷ്ടാഗ പ്രണാമം ചെയ്ത് സ്തുതിച്ചു.
ഋതിക്കുകൾ ഇങ്ങനെ സ്തുതിച്ചു 'ഏതാപൽഘട്ടങ്ങളിലും ഞങ്ങൾക്ക് തുണയാകുന്നജഗത് പ്രഭോ!അങ്ങേക്ക് നമസ്ക്കാരം. പുത്രൻ തന്നെ പുരുഷാർത്ഥമെന്നു കരുതുന്ന ഈ രാജര്‍ഷിയെ അനുഗ്രഹിച്ചാലും.സ്തുതി ഗീതങ്ങളിൽ തൃപ്തനായ ഭഗവാൻ ഇപ്രകാരം പറഞ്ഞു 'നിങ്ങളുടെ പ്രാർത്ഥനയിലും,അർച്ചനയിലും പ്രീതനായ ഞാൻ ഈ രാജര്‍ഷിയെ അനുഗ്രഹിക്കുന്നു. അദ്ദേഹത്തിന് വൈകാതെഎനിക്കു സമനായ പുത്രൻ ഉണ്ടാകുന്നതാണ്. എന്നാൽ എനിക്കു തുല്യനായി ഒരാളില്ലാത്തതിനാൽ ഞാൻതന്നെ അദ്ദേഹത്തിന്‍റെ പുത്രനായി, മേരുദവിയുടെ ഗർഭത്തിൽ ഉത്ഭവിക്കും. അയാൾ ' ഋഷഭൻ ' എന്നനാമത്തിൽ അറിയപ്പെടും.

ഋഷഭദേവ ചരിതം
ഭഗവത് അനുഗ്രഹത്താൽ നാഭിക്ക് മേരുദേവിയിൽ വൈഷ്ണവ കലയോടെ ഋഷഭൻ എന്നൊരു പുത്രൻജനിച്ചു. സ്തുത്യർഹമായ ശരീര പ്രകൃതിയോടും ഓജസ്സ് ബലം, ഐശ്വര്യം, പ്രഭാവം, ശൗര്യം എന്നീഗുണങ്ങളോടു കൂടിയ പുത്രന് ഋഷഭൻ എന്ന നാമം അന്വർത്ഥമാണെന്ന് ഏവരും വിധിച്ചു. ഋഷഭന്‍റെ അമിത ഗുണങ്ങളിൽ അസൂയാലുവായ ഇന്ദ്രൻ ആ രാജ്യത്ത് വർഷം നൽകിയില്ല. അപ്പോൾ ഋഷഭൻ സ്വയോഗശക്തി കൊണ്ട് അജനാഭമെന്നു പേരായ തന്‍റെ രാജ്യത്ത് മഴ പെയ്യിച്ചു. ജനഹിതത്തെ മാനിച്ചു നാഭിയുവാവായ തന്‍റെ പുത്രനെ രാജാവായി വാഴിച്ചു. അതിനുശേഷം പത്നിയുമായി ബദര്യാശ്രമത്തിലെത്തിഭഗവാനെ കഠിന തപം ചെയ്തു. സർവ്വ ഗുണ സമ്പന്നനായ നാഭിയുടെ ഗുണങ്ങളെ ജനങ്ങൾ ഏറെപ്രകീർത്തിച്ചിരുന്നു.

Indhirakkutiyamma

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories