മഹാ ഭാഗവതം -പഞ്ച ദശോദ്ധ്യായ (പഞ്ചമ സ്കന്ദം )
ഭരത വംശ വർണ്ണന
മഹാനായ ഭരത രാജര്‍ഷിക്ക് ശേഷം അദ്ദേഹത്തിന്‍റെ പുത്രൻ സുമതി രാജഭരണമേറ്റു. സുമതിക്ക് വൃദ്ധസേന എന്ന ഭാര്യയിൽദേവതാജിത് എന്നപുത്രനുണ്ടായി. ദേവ്ജിത്തിനു ആസുരിയെന്ന ഭാര്യയിൽ ദേവദൃമ്നൻ എന്നപുത്രനും അദ്ദേഹത്തിന്ധേനുമതിയെന്ന ഭാര്യയിൽ പരമേഷ്ഠി എന്നപുത്രനും, പരമേഷ്ഠിക്കു സുവർച്ചലയിൽ പ്രതീഹൻ എന്ന പുത്രനും ജനിച്ചു. പ്രതീഹൻ ആത്‌മവിദ്യയെ പ്രചരിച്ച് ഭഗവത്പാദം ഗമിച്ചു.
പ്രീതിഹന് സുവർച്ചല എന്ന ഭാര്യയിൽ, പ്രതി ഹർത്താവ്, പ്രസ്താതാവ്, ഉദ്ഗാതാവ് എന്നിങ്ങനെ മൂന്നു പുത്രന്മാരുണ്ടായി.അവർ മൂന്നുപേരും യജ്ഞ കർമ്മ നിപുണരായിരുന്നു. പ്രതിഹർത്താവിന് സ്തുതിയെന്ന ഭാര്യയിൽ, അജൻ, ഭുമാവ്എന്നുരണ്ടു പുത്രന്മാരുണ്ടായി. ഭുമാവിന് ഋഷികുല്യയെന്ന ഭാര്യയിൽ ഉദ്ഗീതൻ എന്നപുത്രനുണ്ടായി. ഉദ്ഗീഥന് ദേവകുല്യയിൽപ്രസ്താവനെന്ന പുത്രനുമുണ്ടായി. പ്രസ്താവന് നിയുത്സയിൽ വിഭുവും വിഭുവിന് രതിയിൽ പൃഥുക്ഷേണനും, പൃഥുക്ഷേണന്, ആകൃതിയിൽ നക്തൻ എന്ന പുത്രനും, നക്തന് ശ്രുതിയിൽ ഗയൻ എന്ന പുത്രനുണ്ടായി. ഗയൻ വിഷ്ണുവിന്‍റെഅംശാവതാരമായിരുന്നു. സർവ്വഗുണ സമ്പന്നനും, പ്രജാപരിപാലന തല്പരനുമായിരുന്ന ആ രാജര്ഷി കുറ്റകൃത്യങ്ങൾനടത്തുന്നവരെ ശിക്ഷിക്കുകയും, സാധുക്കൾക്ക് നീതി ഉറപ്പാക്കുകയും ചെയ്തിരുന്നു. പുരാണങ്ങളിൽ അദ്ദേഹത്തെ എങ്ങനെപ്രകീർത്തിക്കുന്നു ഗയൻ പ്രജകൾക്ക് സമരാധ്യനായ രാജാവായിരുന്നു. തന്‍റെ യജ്ഞ കർമ്മങ്ങളിലൂടെ അദ്ദേഹംദേവകളെ പ്രീതിപ്പെടുത്തി. സത്ഗുണങ്ങളുടെ വിളനിലമായ രാജാവ് മരിച്ചപ്പോൾ ബ്രാഹ്മണർ തങ്ങൾ ആർജിച്ചപുണ്യത്തിന്‍റെ ആറിലൊന്ന് രാജാവിനായി സമർപ്പിച്ചു. അദ്ദേഹം നടത്തിയ യജ്ഞ ഹവിർഭാഗം ഭക്ഷിക്കാൻ ശ്രീ ഹരിനേരിട്ട് എത്തിയിരുന്നതായി പറയപ്പെടുന്നു
ഗയന്, ഗയന്തി എന്ന ഭാര്യയിൽ ചിത്ര രഥൻ, സുഗതി, അവരോധനൻ എന്നു മൂന്ന് പുത്രന്മാരുണ്ടായി. ചിത്രരഥന് ഉര്‍ണ്ണിയിൽസമ്രാട്ട് എന്ന പുത്ര നുണ്ടായി. സമ്രാട്ടിന് ഉൽക്കയിൽ മരീചിയും, മരീചി പരമ്പരയിൽ ഭൗവന്, ഭൂഷണയിൽ ത്വഷ്ടാവും, ആപരമ്പരയിൽ പിന്നീട് നൂറു പുത്രന്മാരും ഒരു പുത്രിയും ഉണ്ടായി. അതോടെ പ്രിയവൃത പരമ്പര പൂർത്തീകരിക്കുന്നു.
ഭഗവാന്‍റെ സ്ഥൂല സ്വരൂപ വർണ്ണനം
പരീക്ഷിത് രാജര്‍ഷി, ശ്രീ ശുകനോട് ഇപ്രകാരം ചോദിച്ചു, സൂര്യരശ്മി വ്യാപിക്കുകയും, ജ്യോതിർ ഗണങ്ങളോടുകൂടി ചന്ദ്രൻകാണപ്പെടുകയും ചെയ്യുന്നടുതോളമാണ് ഭൂമണ്ഡലത്തിന്‍റെ വ്യാപ്തി എന്നു പറയപ്പെടുന്നു. പ്രിയവ്രതന്‍റെ രഥം മഹാമേരുവിനെപ്രദിക്ഷണം വെച്ചപ്പോൾ, ചക്രങ്ങൾ പതിഞ്ഞു സപ്ത സമുദ്രങ്ങളും അവക്കിടയിലുള്ള കരഭാഗം സപ്ത ദ്വീപുകളുമായതായിപറയപ്പെടുന്നു. ഭഗവാന്‍റെ സഗുണ രൂപത്തിന്‍റെ സ്ഥൂല രൂപമാണ് ഈ ദൃശ്യപ്രപഞ്ചം.
അല്ലയോ മുനി വര്യാ 'ഭഗവാന്‍റെ സഗുണ രൂപത്തിന്‍റെ, സ്ഥൂലരൂപമായ ഈ ദൃശ്യ പ്രപഞ്ചത്തെ കുറിച്ച് അറിയാൻ കഴിഞ്ഞാൽക്രമേണ ക്രമേണ നിർഗുണാത്മകവും അത്യന്ത സൂക്ഷ്മവും പ്രകാശരൂപത്തോടു കൂടിയതും വാസുദേവനെന്ന്വ്യവഹരിക്കുന്നതുമായ പരബ്രന്മത്തിൽ മനസ്സിനെ ഏകാഗ്രമാക്കുവാൻ സാധിക്കുന്നു. ആ ബൃഹത്തായ ഭഗവൽ സ്വരൂപത്തെകുറിച്ച് പറഞ്ഞാലും.
അല്ലയോ രാജർഷേ, ഭഗവാന്‍റെ സ്ഥൂല രൂപത്തിന്‍റെ പരിധി വാക്കുകൾ കൊണ്ട് പറയുവാനോ മനസ്സുകൊണ്ട് ചിന്തിക്കുവാനോകഴിയുന്നതല്ല. ഭൂമണ്ഡലമാകുന്ന താമരയുടെ കോശങ്ങളായി വർത്തിക്കുന്ന സപ്ത ദ്വീപങ്ങളുടെ മദ്ധ്യത്തിൽ ലക്ഷം യോജനവിസ്താരത്തോടുകൂടി താമരയിലപോലെ സമവൃത്താകാരമായി ജംബുദ്വീപം സ്ഥിതി ചെയ്യുന്നു. ഈ ദ്വീപിന് ഒമ്പതിനായിരംയോജന വീതം വിസ്താരത്തോടുകൂടിയ ഒൻപതു ഖണ്ഡങ്ങളുണ്ട്. എട്ടു പർവ്വതങ്ങൾ ഈ ഭൂഖണ്ഡങ്ങളെ തമ്മിൽവേർതിരിക്കുന്നു. ഈ ഒൻപതു ഭൂഖണ്ഡങ്ങളുടെ മധ്യത്തിലാണ് ഇളാ വൃത്തം. ഇളാ വൃത്ത വർഷത്തിന്‍റെ നാഭീ ഭാഗത്ത്പതിനാറായിരം യോജന വിസ്തൃതിയോടും മുകള്‍ ഭാഗത്തു മുപ്പത്തി രണ്ടായിരം യോജന വിസ്തൃതിയോടും, ഭൂമിക്കടിയിൽപതിനായിരം യോജന വ്യാപിച്ചും സ്വർണ്ണമയമായ മഹാമേരുവെന്ന കുലപർവ്വതം സ്ഥിതി ചെയ്യുന്നു. ഇളാ വൃത്തത്തിന്‍റെവടക്കുഭാഗത്തായി രമ്യകം, ഹിരണ്മയം, കുരു എന്നീ മൂന്നു വർഷങ്ങൾ സ്ഥിതി ചെയ്യുന്നു നീലം ശ്തം, ശ്രുംഗവാൻ എന്നീപർവ്വതങ്ങൾ ഈ വർഷങ്ങളെ തമ്മിൽ വേർതിരിക്കുന്നു. കിഴക്കു പടിഞ്ഞാറായി കിടക്കുന്ന ഈ പർവ്വതങ്ങളുടെരണ്ടറ്റവും ലവണസമുദ്രത്തിൽ പര്യവസാനിക്കുന്നു. ഓരോന്നും രണ്ടായിരം യോജന വിസ്താരത്തോടുകൂടിയതുംപൊക്കവും ഓരോന്നിനും ആദ്യത്തേതിന്‍റെ പത്തിലൊന്നു വീതം കുറഞ്ഞും വരും. ഇളാ വൃത്തത്തിന്‍റെ തെക്കുഭാഗത്നിഷേധ പർവ്വതവും അതിന്‍റെ തെക്കു ഭാഗത്തായി ഹേമകുടവും അതിനും തെക്കായി ഹിമാലയവും സ്ഥിതിചെയ്യുന്നു. കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇവക്കോരോന്നിന്നും പതിനായിരം യോജനവീതം ഉയരമുണ്ട്. ഈമൂന്ന് പർവ്വതങ്ങൾ ഹരിവർഷം,കിംപുരുഷ വർഷം, ഭാരതം ഇവയുടെ അതിർത്തിയായി വർത്തിക്കുന്നു. ഈപർവ്വതങ്ങൾ ആദ്യം പറഞ്ഞ നീലം തുടങ്ങിയ പർവ്വതങ്ങളുടെ പത്തിലൊന്നു ഉയരമേ ഉള്ളു. ഇളാ വൃത്തത്തിന്‍റെപടിഞ്ഞാറ് മാല്യവാനും, കിഴക്ക് ഗന്ധമാദന പർവ്വതവും സ്ഥിതി ചെയ്യുന്നു. വടക്ക് നീല പർവ്വതം വരെയും. തെക്ക്നിഷേധ പർവ്വതം വരെയും ഇവ വ്യാപിച്ചു കിടക്കുന്നു. രണ്ടായിരം യോജന വിസ്തൃതിയോടു കൂടിയ കേതുമാലം,ഭദ്രാഷ്വവം എന്നീ വര്‍ഷങ്ങളുടെ അതിർത്തി പർവ്വതങ്ങളാണ്. മഹാമേരുവിന്‍റെ നാലുഭാഗത്തായി മന്ദരം, മേരുമന്ദരം,സുപാർഷവം, കുമുദം എന്നീ പർവ്വതങ്ങൾ സ്ഥിതി ചെയ്യുന്നു. ഇവയെല്ലാം പതിനായിരം യോജനവീതം ഉയരത്തോടുംവിസ്തൃതിയോടും സ്ഥിതി ചെയ്യുന്നു. ഈ പർവ്വതങ്ങളിൽ തേൻമാവ്, ഞാവൽ, കടമ്പ്, പേരാൽ എന്നീ നാലു മഹാവൃക്ഷങ്ങൾ, കോടികൂറേയെന്നോണം ഉയർന്നു നിൽക്കുന്നു. ഈ വൃക്ഷങ്ങളോരോന്നും ആയിരത്തൊരുന്നൂറു വീതംയോജനവീതം പൊക്കത്തോടും ശാഖോപശാഖകളായി പടർന്നു പന്തലിച്ചു നിൽക്കുന്നു. ഈ നാല് പർവ്വതങ്ങളിൽപാൽ, തേൻ, കരിമ്പുനീർ ശുദ്ധജലം എന്നിവ നിറഞ്ഞു നിൽക്കുന്ന നാലു മഹാസരസ്സുകളുണ്ട്. സിദ്ധ ഗന്ധർവന്മാർഇവ പാനം ചെയ്യുന്നു. ഈ പർവ്വതങ്ങളിലായി നന്ദനം, വൈഭ്രാജം, ചൈത്ര രഥം, സർവതോഭദ്രം എന്ന നാല്ഉദ്യാനങ്ങൾ സ്ഥിതി ചെയ്യുന്നു. സുദരികളായ ദേവസ്ത്രീകളോടൊത്തു ഗന്ധർവന്മാർ ഇവിടെ ക്രീഡിച്ചു വരുന്നു.
മന്ദര പർവ്വതത്തിന്‍റെ മുകളിൽ സ്ഥിതി ചെയ്യുന്ന തേന്മാവിൻ നിന്ന് അമൃത തുല്യമായ രസത്തോടും, പർവ്വത ശിഖരം പോലെവലിപ്പമുള്ളതുമായ മാമ്പഴങ്ങൾ താഴെ വീഴുന്നു. ആ മാമ്പഴത്തിന്‍റെ രസം അരിച്ചിറങ്ങി അരുണോദയ എന്ന നദി ഉത്ഭവിക്കുന്നു.ഈ നദി മന്ദര പർവ്വതത്തെ ചുറ്റി ഇളാ വൃത വർഷത്തിന്‍റെ കിഴക്കു ഭാഗത്തുകൂടി ഒഴുകി കൊണ്ടിരിക്കുന്നു. ഇതിൽ നിത്യംകുളിക്കുന്ന ശ്രീപാർ വ തിയുടെ തോഴിമാരുടെ അംഗങ്ങളിൽ ചുറ്റിവരുന്ന കാറ്റ് പത്തു യോജന അകലത്തിൽ വരെവ്യാപിക്കുന്നു
മേരു മന്ദര ശിഖരങ്ങളിൽ പടര്ന്നു പന്തലിച്ചു നിൽക്കുന്ന ജംബു (ഞാവൽ) വൃക്ഷത്തിൽ ചെറിയ അരികളോടുകൂടിയ വലിപ്പമേറിയ ഞാവൽ പഴങ്ങൾ ധാരാളം കാണുന്നു. ഈ ഞാവല്പഴങ്ങൾ വീണ് പൊട്ടി ഒലിച്ചു ജംബു നദിയായിഇളാവൃത്തത്തിന്‍റെ തെക്കു ഭാഗത്തുകൂടി പ്രവഹിക്കുന്നു. ഈ നദിയുടെ ഇരുകരകളിലുമുള്ള മണ്ണ്, വായു, സൂര്യരശ്മി, ജംബു നദിയിലെ ജലം എന്നിവയുടെ സംയോഗം നിമിത്തം ജംബു നദമെന്ന പേരോടുകൂടിയ സ്വർണ്ണമായിതീരുന്നു. ഈ സ്വർണ്ണം കൊണ്ട് ദേവന്മാർ അവരുടെ കാമിനിമാർക്ക് ആഭരണങ്ങൾ തീർക്കുന്നു.
സുപാര്ശ്വ പർവ്വതത്തിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന കടമ്പുമരത്തിന്‍റെ കോടരങ്ങളിൽ നിന്ന് അഞ്ചുമാറുവീതിയുള്ള അഞ്ചു മധുധാരകൾ പ്രവഹിച്ച് ഇളാ വൃത്തത്തിന്‍റെ പടിഞ്ഞാറു ഭാഗത്തുകൂടി ഒഴുകുന്നു ഇതിലെ. ജലംസേവിക്കുന്ന ദേവന്മാരുടെ മുഖത്തു തട്ടിവരുന്ന കാറ്റ് നൂറു യോജന വിസ്താരത്തിൽ അതിന്‍റെ സുഗന്ധം പരത്തുന്നു.കുമുദ പര്വതത്തിലെ ശതവൽക്കല എന്ന പേരോടുകൂടിയ പേരാൽ വൃക്ഷത്തിന്‍റെ സ്കന്ദങ്ങളിൽ നിന്ന് പാൽ, തയ്യിർ,നെയ്യ്, ശർക്കര, മധു. അന്നാവസ്തുക്കൾ വസ്ത്രങ്ങൾ. ആഭരങ്ങൾ എന്നിവ വഹിച്ചുകൊണ്ടൊഴുകുന്ന നദികൾവടക്കുഭാഗത്തു കൂടിഒഴുകുന്നു ഇതിലെ ജലം പാനം ചെയ്യുന്ന ദേവന്മാർക്ക് ജരാനരയോ, ദുർഗന്ധമുള്ള വിയർപ്പോ,ക്ഷീണമോ, മൃത്യു ഭയമോ, ദ്വെഷ മത്സരാദി പീഢകളോ ഒരുകാലത്തും ബാധിക്കുകയില്ല.
കർണ്ണികയുടെ ചുറ്റും കേസരങ്ങളെന്നപോലെ മേരുവിനു ചുറ്റും ഇരുപത് പർവതങ്ങൾ സ്ഥിതി ചെയ്യുന്നു. കുരകം,കുസുഭം, വൈകങ്കം ത്രികൂടം ശിശിരം പതംഗം രുചകം നിഷധം, സീനിവാസം, കപിലം, ശംഖം വൈഡൂര്യം, ജാരുധി ഹംസം, ഋഷഭം, നാഗം, കാലാഞ്ജരം, നാരദം ആദി എന്നിവയാണവ. മഹാമേരുവിന്‍റെ കിഴക്കു വശത്തായി ജെടരം,ദേവകുടം എന്നീ രണ്ടു പർവ്വതങ്ങൾ പതിനെണ്ണായിരം യോജന തെക്കു വടക്കായും രണ്ടായിരം യോജനവീതംഉയരത്തോടും നീളത്തോടും സ്ഥിതി ചെയ്യുന്നു. മേരുവിന്‍റെ പടിഞ്ഞാറ് വശത്തായി പവനം, പാരിയാത്രം എന്നിവയുംതെക്കുഭാഗത്തു കിഴക്കു പടിഞ്ഞാറായി കൈലാസം, കരവീരം എന്നിവയും വടക്കുഭാഗത്തു തൃശ്രുഗം, മകരംഎന്നിവയും മേല്പറഞ്ഞ അളവിൽ സ്ഥിതി ചെയ്യുന്നു. എങ്ങനെ എട്ടു പർവ്വതങ്ങളാൽ ചുറ്റപെട്ടുകിടക്കുന്ന മേരുപർവ്വതം കത്തി ജ്വലിക്കുന്ന ആദിത്യനെ പോലെ പ്രകാശം പരത്തുന്നു.
മേരുവിന്‍റെ മുകൾ ഭാഗത്തു മദ്ധ്യത്തിലായി പതിനാറായിരം യോജന വിസ്താരത്തിൽ സമചതുരാകൃതിയിലായി സുവർണ്ണമയമായ ബ്രൻമാവിന്‍റെ വാസസ്ഥാനം സ്ഥിതി ചെയ്യുന്നു. ബര്നമപുരിയെ ചുറ്റിക്കൊണ്ടു അതിന്‍റെ എട്ടുദിക്കിലുമായിഇദ്രാദിദേവന്മാരുടെ രണ്ടായിരം,യോജന വീതമുള്ള പുരങ്ങൾ സ്ഥിതി ചെയ്യുന്നു.
ഗംഗാവതാരം -
ശ്രീ ശുകൻ പറഞ്ഞു 'പണ്ട് വിഷ്ണു വാമനമൂർത്തിയായി അവതരിച്ചു ബലിയുടെ യജ്ഞവേദിയിൽ ചെന്ന് മൂന്നടി ഭൂമിഅപേക്ഷിക്കുകയുണ്ടായി. ബലിയുടെ അനുവാദത്തോടെ വാമനമൂർത്തി ത്രിലോകങ്ങളും അളന്നെടുത്തു അദ്ദേഹംസ്വർഗ്ഗലോകം അളക്കാനായി ഇടതുകാലുയർത്തിയപ്പോൾ പെരുവിരൽ നഖമേറ്റു ബ്രഹ്മാണ്ഡം ഭേദിക്കുകയും ആവിടവിൽക്കൂടി സർവ്വപാപങ്ങളും ഇല്ലാതാക്കുന്ന ഗംഗാനദി പ്രവഹിക്കുകയും ചെയ്തു. വിഷ്ണുവിന്‍റെ പാദസ്പര്ശമേറ്റുജനിച്ചവളായതുകൊണ്ടു വിഷ്ണു പദി എന്നറിയപ്പെട്ട ഗംഗാനദി ആയിരം ചതുർയുഗങ്ങൾ കൊണ്ട് ദ്യോ വിന്‍റെമൂര്‍ദ്ധാവിലെത്തി. ധ്രുവൻ ഗംഗയെ ത്രിസന്ധ്യകളിലും ശിരസ്സിൽ വഹിക്കുന്നു.
ധ്രുവമണ്ഡലത്തിനു താഴെയുള്ള സപ്തർഷി മണ്ഡലത്തിലെ മുനിമാരും ഗംഗയെ ജടയിൽ വഹിക്കുന്നു. ആ ഗംഗ അനേകകോടിദൂരം സംചരിച്ചു, ചന്ദ്രമണ്ഡലത്തിലൂടെ കടന്നു മേരുവിന്‍റെ മുകളിലുള്ള ബ്രൻമാവിന്‍റെ ആവാസസ്ഥാനത്തു എത്തിച്ചേരുന്നു. അവിടെ നിന്നും ഗംഗ നാലായി പിരിയുന്നു. സീത, അളകനന്ദ, ചക്ഷുസ്സ്, ഭദ്ര എന്നപേരോടെ ഒഴുകി സമുദ്രത്തിൽ പതിക്കുന്നു. അവയിൽ സീതയെന്ന നദി ബ്രന്മപുരത്തിൽ നിന്നും പുറപ്പെട്ട് ഭൂമിയാകുന്ന കമലത്തിന്‍റെ കേസരസ്ഥാനത്തുള്ളപാർവ്വതങ്ങളിലൂടെ ഒഴുകി ഗന്ധമാദനത്തിന്‍റെ മുകളിൽ പതിച്ചു ഭദ്രാശ്വമെന്ന വർഷത്തിലൂടെ ഒഴുകി കിഴക്കുഭാഗത്തുള്ളലവണസമുദ്രത്തിൽ പതിക്കുന്നു.
ചഷുസ്സെന്ന നദി മാല്യവാന്‍റെ മുകളിൽ പതിച് കേതുമാല വർഷത്തിലൂടെ ഒഴുകി പടിഞ്ഞാറെ സമുദ്രത്തിൽ പതിക്കുന്നു. ഭദ്രമേരുവിന്‍റെ വടക്കുഭാഗത്തുള്ള കുമു ദാദ്രിയിൽ പതിച് നീലം, ശ്വേതം എന്നീ പർവ്വത ശിഖരങ്ങളിൽ കൂടി ഒഴുകി ഉത്തരകുരുവര്‍ഷത്തെ നനച് ഉത്തര സമുദ്രത്തിൽ പതിക്കുന്നു. അളകനന്ദ തെക്കു ഭാഗത്തുള്ള പർവ്വത ശിഖരങ്ങളിൽ കൂടി ഒഴുകി,ഹേമകുട പർവ്വതത്തിൽ പതിച് ഹിമാലയ ശിഖരത്തിൽ ക്കൂടി അതിവേഗത്തിലൊഴുകി ഭാരത വർഷത്തെ നനച്ദക്ഷിണസമുദ്രത്തിൽ ചേരുന്നു. ഈ നദികളിൽ സ്നാനം ചെയ്യുന്ന മനുഷ്യർക്ക് അശ്വമേധം, രാജസൂയം ഇവ നടത്തിയ ഫലസിദ്ധിയുണ്ടാകും.
ഇവക്കു പുറമെ മേരു തുടങ്ങിയ പർവ്വതങ്ങളിൽ നിന്ന് അനേകം നദികളും നദങ്ങളും ഉത്ഭവിക്കുന്നു. ഈ പറഞ്ഞ വർഷങ്ങളിൽവെച്ച് ഭാരത വര്ഷമൊന്നു മാത്രമാണ് കർമ്മക്ഷേത്രം. മറ്റെട്ടു വർഷങ്ങളും സ്വർഗം ഭുജിച്ചതിനുശേഷം അവശേഷിക്കുന്നപുണ്യത്തെ അനുഭവിക്കുന്നതിനായി സൃഷ്ടിച്ച ഭൗമ സ്വര്ഗങ്ങളാണ്.
ഈ ഒൻപതു വർഷങ്ങളിലും ഭഗവാൻ ശ്രീനാരായണൻ അതാതിടങ്ങളിലുള്ള ജനങ്ങളെ അനുഗ്രഹിക്കുന്നതിനായി നാനാമൂർത്തിഭേദങ്ങൾ സ്വീകരിച്ചു സന്നിധാനം ചെയ്യുന്നു. ഇളാവൃത വർഷത്തിൽ ഭഗവാൻ ശിവൻ മാത്രമേ പുരുഷനായുള്ളു. പാർവ്വതിയുടെ ശാപം മൂലം അന്യപുരുഷന്മാർ പ്രവേശിച്ചാൽ സ്ത്രീകളാകും. പാർവ്വതിയാലും തോഴിമാരാലും ചുറ്റപ്പെട്ടശിവൻ സഘർഷണ മൂർത്തിയും തമപ്രധാനിയുമായ ചതുർമുർത്തി ഭാവത്തെ ധ്യാനിക്കുന്നു.
ഭദ്രശ്രവസ്സുകളുടെ പ്രാർത്ഥന
ശ്രീ ശുകൻ പറഞ്ഞു 'ഭദ്രാശ്വ വർഷത്തിൽ ധർമ്മപ്രജാപതിയുടെ പുത്രനായ ഭദ്രശ്രവസ്സും അനുചരന്മാരും ഭഗവാൻവാസുദേവന്‍റെ പ്രിയപ്പെട്ടതും, ധർമ്മമയവുമായ 'ഹയഗ്രീവ മൂർത്തിയെ 'സമാധി യോഗനിഷ്ഠനായി ഇങ്ങനെ സ്തുതിക്കുന്നു'അല്ലയോ ഭഗവാനേ ധർമ്മത്തിന്‍റെ മൂർത്തി ഭാവമായിരിക്കുന്നവനും. ഉപാസകന്മാരുടെ മനോമാലിന്യത്തെ നീക്കം ചെയ്തുപരിശുദ്ധി നെല്കുന്നവനുമായ അങ്ങേക്ക് നമസ്ക്കാരം. ജീവിതത്തെ അപഹരിക്കുന്ന മൃത്യുവിനെകണ്ട്‌കൊണ്ടിരിക്കുന്നെങ്കിലും ജനങ്ങൾ ലൗകിക സുഖങ്ങളിൽ ആസക്തരായി സ്വന്ത ബന്ധങ്ങളെപോലും അവഗണിക്കുന്നു.യുഗാന്തകാലത് ഹയഗ്രീവൻ എന്ന അസുരൻ വേദങ്ങളെ അപഹരിച്ചുകൊണ്ടുപോയി രസാതലത്തിൽ ചെന്നു വസിച്ചപ്പോൾനിന്തിരുവടി ഹയഗ്രീവ രൂപത്തെ ധരിച്ചു, അസുരനെ വധിച്ചു വേദങ്ങളെ വീണ്ടെടുത്ത് ബ്രഹ്മാവിനായി തിരിച്ചു നൽകി.അങ്ങനെയുള്ള നിന്തിരുവടിയെ സ്തുതിക്കുന്നു.ഹരി വർഷത്തിൽ ഭഗവാൻ നൃസിംഹ മൂർത്തിയായി വസിക്കുന്നു. അവിടെ പരമഭക്തനായ പ്രഹ്ലാദൻ ശിഷ്യന്മാരോടൊപ്പംഅങ്ങയെ സ്തുതിക്കുന്നു. ഗംഗാനദി ശരീരമാലിന്യങ്ങളെ അകറ്റി ശുദ്ധി വരുത്തുംപോകെ ഭഗവൽ വചനങ്ങൾ. മനഃശുദ്ധി കൂടി[പ്രദാനം ചെയ്യൂന്നു അല്ലയോ ജനന മരണാദികൾക്ക് കാരണ ഭൂതനായ ഭഗവാനേ ദുഷ്കർമ്മങ്ങൾക്കു കാരണമായഅവിദ്യയെ നശിപ്പിച്ചു ഞങ്ങളിൽ ജ്ഞാനം പകരുക. അല്ലയോ ജഗതീശ്വരഃ ഞങ്ങളെ ഇന്ദ്രിയ വിഷയങ്ങളാകുന്നസംഗത്തിൽ നിന്ന് വിടുവിച്ചു ഭഗവൽ പാദത്തോടു സംഗമുള്ളവരാക്കി തീർക്കുക. ഗംഗാതീര്ദ്ധം ശരീരമാലിന്യങ്ങളെഅകറ്റുന്നുവെങ്കിൽ ഭഗവൽ സ്മരണ ചിത്ത ശുദ്ധി വരുത്തുവാൻ പ്രാപ്തരാക്കുന്നുമത്സ്യങ്ങൾക്ക് ജലമെന്നപോലെ ശരീരികൾക്കു ആശ്രയമായിരിക്കുന്നത് സാക്ഷാൽ വിഷ്ണുഭഗവാനാണ്. ആ ഭഗവാനിൽഭക്തിയുള്ളവൻ ശ്രേഷ്ഠൻ തന്നെ. അതിനാൽ സംസാരചക്രത്തിന്‍റെ ആവൃത്തി സ്വരൂപമായിരിക്കുന്ന ഗൃഹത്തെവെടിഞ്ഞു യാതൊന്നിലും ഭയമില്ലാത്ത നൃസിംഹ മൂർത്തിയുടെ പാദകമലങ്ങളെ ഭജിച്ചാലും.അല്ലയോ ഭഗവാനെ ഗർഭം ധരിച്ചു പ്രസവിച്ചുണ്ടാകുന്ന മനുഷ്യാദി വർഗ്ഗങ്ങൾ വിയർപ്പിൽ നിന്നുണ്ടാകുന്ന മുട്ടതുടങ്ങിയ ജീവികൾ മുട്ടയിൽ നിന്നുണ്ടാകുന്ന പക്ഷി വർഗ്ഗങ്ങൾ ഭൂമിയിൽ മുളച്ചുണ്ടാകുന്ന വൃക്ഷാദി വർഗ്ഗങ്ങൾ,ചരം ആചരമായിരിക്കുന്ന എന്തിലും അല്ലയോ ഭഗവാനെ അങ്ങ് ഗുണ രൂപിയായി വസിക്കുന്നു. സാംഖ്യാചാര്യന്മാർനിന്തിരുവടിയെഇരുപത്തിനാലു തത്വങ്ങളുടെ ആധാരഭൂതനായി പറയുന്നു.ഉത്തര കുരു വര്‍ഷത്തില്‍ ഭഗവാൻ വരാഹമൂർത്തിയായി വസിക്കുന്നുകേതുമാലവര്‍ഷത്തില് ലക്ഷ്മിദേവിക്കും വർഷാധിപനായ പ്രജാപതിക്കും പ്രിയത്തെ ചെയ്യുന്നവനായി പ്രദ്യുമ്നൻഎന്നപേരോടുകൂടി കാമദേവന്‍റെ സ്വരൂപത്തിൽ ഭഗവാൻ വസിക്കുന്നു. സംവത്സരൻ എന്നപേരോടെ അറിയപ്പെടുന്നകേതുമാലവര്ഷത്തിന്‍റെ അധിപതിയുടെ പുത്രന്മാർ ദിവസാഭിമാന ദേവതകളും പുത്രികൾ രാത്ര്യാഭിമാനദേവതകളുമാണ്. ഈ പുത്രിമാരുടെ ഗർഭം ഭഗവാന്‍റെ സുദർശന ചക്രമേറ്റു സംവ ത്സരാന്ത്യത്തിൽ തേജസ്സറ്റുപതിക്കുന്നു.
രമ്യക വർഷത്തിൽഅതിന്‍റെ അധിപനായ വൈവസ്വത മനു ഭഗവാന്‍റെ മൽസ്യാവതാര മൂർത്തിയെ ഭജിക്കുന്നു.ഹിരണ്മയ വർഷത്തിൽ ഭഗവാൻ കൂർമ്മ മൂർത്തിയായി വസിക്കുന്നു. അധിപനായ ആര്യമാവ് സ്വജനങ്ങ ളോടുകൂടി ഭഗവാന്‍റെകൂർമ്മ സ്വരൂപത്തെ വണങ്ങുന്നു. ഉത്തര കുരുവര്ഷത്തില് ഭഗവാൻവരാഹ മൂർത്തിയായി ആരാധിക്കപ്പെടുന്നു. അല്ലയോഭഗവാനെ അങ്ങ് ഹിരണ്യാക്ഷനെന്ന അസുരനെകൊന്നു ഭൂമിയെ തേറ്റമേലുയർത്തി പാലനം ചെയ്തു.
(തുടരും )
ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com