ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഭാഗവതം -ചതുർദ്ദ സ്കന്ധം (തുടർച്ച )-പ്രാചേതസ്സകൾ



വിദുരർ മൈത്രേയ മഹര്‍ഷിയോട് ചോദിച്ചു, 'അല്ലയോ ബ്രഹ്മൻ ! പ്രാചേതസ്സുകൾ രുദ്രഗീതം ചൊല്ലിശ്രീ ഹരിയെ ഭജിച്ചു എന്തു സിദ്ധിയാണ് നേടിയത്?

തങ്ങളുടെ പിതാവിന്‍റെ നിർദ്ദേശാനുസരണം പ്രാചേതസ്സുകൾ, സമുദ്രാന്തര്‍ ഭാഗത്തു പതിനായിരം വര്‍ഷം ജപ മന്ത്ര ഹോമാദികളാൽ ഭഗവാനെ അർച്ചിച്ചു. അവരുടെ തപസ്സിൽ സന്തുഷ്ടനായ ഭഗവാൻ,ഗരുഡവാഹനനും, ശ്രീവത്സാങ്കിത ശോഭിതനുമായി അവരുടെമുന്നിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞു 'അല്ലയോകുമാരന്മാരേ! നിങ്ങൾക്ക് മംഗളം ഭവിക്കട്ടെ. എന്‍റെ അനുഗ്രഹത്താൽ, നിങ്ങളെ സന്ധ്യാവേളയിൽസ്മരിക്കുന്നവർക്ക് സഹോദര സ്നേഹവും, ഭൂതാനുകമ്പയും ഉണ്ടാകും. പിതാവിന്‍റെ ആജ്ഞയെഅനുസരിച്ച നിങ്ങൾക്ക് എന്‍റെ അനുഗ്രഹത്താൽ ബ്രഹ്മ തേജസ്സോടെ ഒരു പുത്രൻ പിറക്കും. അവരുടെസന്താന പരമ്പര കൊണ്ട് ത്രൈലോക്യം പൂർണമായി ഭവിക്കും "

കണ്ടു എന്ന മുനിക്ക് പ്രംളോച എന്ന അപ്സരസ്സിൽ ഒരു പുത്രിയുണ്ടായി. മാതാവ് പരിത്യജിച്ച അവളെ വൃക്ഷങ്ങൾ ഏറ്റെടുത്തു വളർത്തി. വിശന്നു കരഞ്ഞ കുട്ടിയിൽ കരുണ തോന്നി സോമരാജൻ തന്‍റെചൂണ്ടുവിരൽ അവളുടെ വായിൽ വെച്ചു കൊടുത്തു. ഭഗവാൻ പറഞ്ഞു'ഇപ്പോൾ അവൾ വളർന്നിരിക്കുന്നു. നിങ്ങൾക്ക് അവൾ എന്തുകൊണ്ടും യോജിക്കും, അവളെ വിവാഹം ചെയ്യുക. എന്‍റെ അനുഗ്രഹം സിദ്ധിച്ച നിങ്ങൾ അനേകം ദിവ്യ വർഷങ്ങൾ ഭൂമിയിൽ ഇഹലോക സുഖം അനുഭവിക്കും. അന്ത്യകാലത്ത് എന്‍റെ പരധാമത്തെ പ്രാപിക്കും.

മൈത്രേയ മഹർഷി പറഞ്ഞു 'ഭഗവാന്‍റെ വാക്കുകൾ കേട്ട് പ്രാചേതസ്സുകൾ ഭഗവാനെ കൈകൂപ്പിസ്തുതിച്ചു.

'നമോ നമ ക്ലേശ വിനാശനായ
നിരുപിതോദാരഗുണാഹ്വയായ
മനോവചോ വേഗപുരോ ജവായ
സർവാക്ഷ `മാർഗ്ഗയ് രഗത ധ്വനെ നമ:

(ക്ലേശത്തെ നശിപ്പിക്കുന്നവനും മംഗളപ്രധാനമായ ഗുണനാമധേയങ്ങളോടു കൂടിയവനും,മനസ്സുകൊണ്ടും വാക്കുകൊണ്ടും അറിയാൻ കഴിയാത്ത പന്ഥാവിൽ സൂക്ഷ്മസ്വരൂപനായിപരിലസിക്കുന്നവനുമായ നിന്തിരുവടിക്ക് ആയിക്കൊണ്ട് നമസ്കാരം)

പ്രാചേതസ്സുകൾ ശ്രീ ഹരിയെ തുടർന്നും ഈ വിധം ഭജിച്ചു,
നമോ വിശുദ്ധ സത്വവായ ഹരയെ ഹ രിമേ ധസേ
വാസുദേവായ കൃഷ്ണായ പ്രഭവേ സർവ്വ സാത്വതാം
നമഃ കമലനാഭായ നമഃ കമലമാലിനെ
നമഃ കമല പാദായ നമസ്തേ കമലേക്ഷണാഃ

(സാത്വതാംപതിയും,വാസുദേവനും,സർവ്വ ദുഃഖങ്ങളേയും ഹനിക്കുന്നവനുമായ അങ്ങയെ ഞങ്ങൾനമിക്കുന്നു )

വ യം തു സാക്ഷാദ് ഭഗവൻ ഭവസ്യ
പ്രിയസ്യ സഖ്‌യു : ക്ഷണ സംഗമേന
സുദുച്ചികത്സസ്യ ഭവസ്യ മൃത്യോർ -
ഭിഷക്തമം ത്വദ്യ ഗതിം ഗതാ :സ്മാ :
(അങ്ങയുടെ,സഖാവും പ്രിയനുമായ ശ്രീ പരമേശ്വരനുമായി അൽപ നേരത്തെ സംഗംലഭിച്ചതുമൂലം ഞങ്ങൾ ഭവരോഗത്തിൽ നിന്ന് മുക്തിനേടുന്ന അങ്ങയുടെ കടാക്ഷത്തിനു പാത്രമായിഭവിച്ചിരിക്കുന്നു )

ഇപ്രകാരമുള്ള പ്രാചേതസ്സുകളുടെ പ്രാർത്ഥനയിൽ സന്തുഷ്ടനായ ഭഗവാൻ അവരെ അനുഗ്രഹിച്ച് സ്വധാമ ത്തിലേക്കു മടങ്ങി.ജലത്തിൽ നിന്നും കയറിയ പ്രാചേതസ്സുകൾ,ഭൂമി മുഴുവൻ വനനിബിഢമായി നിൽക്കുന്നത് കണ്ട്അത്യന്തം കോപാകുലരായി. പ്രാചേതസ്സുകളുടെ മുഖത്തു നിന്നും വമിച്ച തീയ്യിൽ മരങ്ങൾ വെന്തുരുകാൻ തുടങ്ങി. ബ്രാന്മാവു അവിടെ എത്തി പ്രാചേതസ്സുകളെ സ്വാന്ത്വനിപ്പിച്ചു. ശേഷിച്ച മരങ്ങൾ തങ്ങളുടെ പുത്രിയായ മാരിഷയെ, ബ്രഹ്മ ഉപദേശ പ്രകാരം പ്രാചേതസ്സുകൾക്കു നൽകി.ഒരിക്കൽ ശിവ കോപം നിമിത്തം, അപമാനിതനായ ദക്ഷൻ പ്രാചേതസ്സുകളുടെ പുത്രനായി പുനർജ്ജനിച്ചു.

ചാക്ഷുഷ മന്വത്വരം സമാഗതമായി തീരുകയും, പൂർവ്വസൃഷ്ടികൾ ക്ഷയിക്കുകയും ചെയ്തപ്പോൾ ദക്ഷൻപ്രജാപതിയായി ജനിച്ചു. ജനിച്ചപ്പോൾ തന്നെ, ഉത്തമതേജസ്സും, സർവകർമ്മ സമർത്ഥനും ആകയാൽ അദ്ദേഹത്തെ ദക്ഷൻ എന്നറിയപ്പെട്ടു. അദ്ദേഹത്തിലൂടെ മന്വന്തരം പുഷ്ടി പ്പെട്ടു.

പുത്രൻ വലുതായപ്പോൾ, പ്രാചേതസ്സുകൾ അവനെ രാജ്യ ഭാരമേല്പിച്ചു സന്യാസത്തിനു തിരിച്ചു.അവർ സമുദ്ര തീരത്ത് ബ്രഹ്മ യജ്ഞം നടത്തി, ഇന്ദ്രിയങ്ങൾ ജയിച്ചു, ബ്രൻമാസനത്തിൽ ധ്യാനനിഷ്ഠരായി ഇരുന്നു. അവരെ നേരിട്ടുകാണുവാൻ നാരദമുനി എത്തി. പ്രാചേതസ്സുകൾ ഭക്തിപൂർവ്വം മഹർഷിയെ ധ്യാനിച്ചിരുത്തി.

'ദേവർഷേ ! അങ്ങ് സൂര്യനെപ്പോലെ സദാ ചലിക്കുന്ന ദിവ്യനാണ്. ഗൃഹസ്ഥാശ്രമികളായ ഞങ്ങൾക്ക്ബ്രഹ്മജ്ഞാനം വേണ്ട രീതിയിൽ പ്രാപ്തമാക്കാനായില്ല. അങ്ങ് ഞങ്ങൾക്ക്‌ ഉപദേശിച്ചാലും.നാരദൻ പറഞ്ഞു, 'വിശ്വാതമാവായ ശ്രീ ഹരിയെ സേവിക്കുന്നവരുടെ ജന്മം, കർമ്മം, വാക്ക്, മനസ്സ്,ആയുസ്സ് ഇവ സഫലമായി തീരുന്നു ഉത്കൃഷ്ടമായ ജനനം, ബ്രാഹ്മണ്യം, യജ്ഞാധികാരം, കൂടാതെവേദോക്ത കർമ്മങ്ങളും ഈശ്വരാർപ്പിതമായി നിഷ്ഫലമാകും. എന്തിലും മീതെയായിസര്വജീവികളുടെയും ആത്മാവും, ആത്മദനുമായ ശ്രീ ഹരിയെ കാണുക, വണങ്ങുക.

രാജൻ ! വൃക്ഷത്തിന്‍റെ വേരിൽ ജലമൊഴിച്ചാൽ,അതിന്‍റെ തടിയും,കമ്പും,പൂവും കായും പുഷ്ടിപ്പെടുന്നു.അതുപോലെ പ്രാണനു നില്‍ക്കുന്ന അന്നം സർവ്വേന്ദ്രിയങ്ങളിലും എത്തിച്ചേരുന്നു. അതുപോലെ അങ്ങ്ഭഗവാൻ വിഷ്ണുവിനെ മാത്രം ആരാധിക്കുക. അതിലൂടെ എല്ലാവരും തൃപ്തി പ്പെടുന്നു.പാണ്ഡിത്യം,ധനം, കുലം, കർമ്മം മുതലായവ കൊണ്ട് സജ്ജനങ്ങളെ ദ്രോഹിക്കുന്നവരുടെ പൂജ ഭഗവാൻസ്വീകരിക്കുകയില്ല. പ്രാചേതസ്സുകൾക്കു ഈ വിധം ഉപദേശം നൽകി, നാരദ മഹർഷി മടങ്ങി,മൈത്രേയ മഹർഷി, വിദുര മഹാശനോട് പറഞ്ഞു.

നാരദ മഹർഷി, പോയശേഷം, അദ്ദേഹം ഉപദേശിച്ച ഹരിയുടെ പുണ്യപാദ സ്മരണയിൽധ്യാനത്തിലമർന്ന അവർക്ക് മുക്തി ലഭിച്ചു. തുടർന്ന് ശ്രീ ശുക ബ്രഹ്മർഷി സ്വായഭൂ മനു പുത്രനായ പ്രിയവ്രതന്‍റെ കഥ പരീക്ഷിത്തിനോട് ആഖ്യാനം ചെയ്തു.

ഇതി സമാപ്‌തോ ശ്രീ മഹാഭാഗവതേ ചതുര്ദ്ദ സ്കന്ധം
ഓം നമോ ഭഗവതേ വാസുദേവായ !!!

Indhirakkutiyamma

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories