ഭീഷ്മ ഭക്തി
കൂര്‍ത്ത ശരങ്ങള്‍, മുള്ളുകളായ് ദേഹം കുത്തി നോവിക്കുമ്പോഴും,
കൂപ്പിയ കൈയ്യാല്‍,സുര്യ ബിംബം നോക്കി മിഴികള്‍ പുട്ടാതാ മഹാന്‍
പ്രാര്‍ത്ഥിച്ചിതേവം 'എത്ര നാളെക്കിനി എന്‍ ജീവനം,
കല്‍പ്പിച്ച്അരുളിയാലും അത്രമേല്‍ ആര്‍ത്തനായ് വിഭോ!
വേദന സഹിക്കയാല്‍, മാഘ മാസവും വരുകയായ് '
നോക്കി കിടക്കെ, ദീപ്തമാം വലയം ഭേദിച്ച്,പതുക്കെ
എന്‍ സവിധേ അണയുന്ന പൂരുഷന്‍ കൃഷ്ണനായ്
അറിയുന്നു ഞാന്‍, 'വിശ്വം കീഴടക്കും മൃദുഹാസവും ,കാരുണ്യമാര്‍ന്ന
വീക്ഷണതാല്‍ എന്‍ മനം വായിക്കയോ?
സുര്യനിലും,സുര്യനായോനെ! അഗ്‌നിയെക്കാള്‍ അഗ്‌നിയായോനെ!
വിശ്വത്തില്‍ വിശ്വമായോനെ! എന്‍ പ്രഭോ! നമിക്കുന്നു ഞാന്‍
കല്പിച്ചരുളിയാലും സംസാര മുക്തി ഈ ഭക്തന്നു ,
വേദന സഹിക്കാനാവാതെ താന്തനാകുന്നു ഞാന്‍
കണ്ണീരിറ്റു വീഴും എന്‍ മുഖം മെല്ലെ തലോടി ഏവം ഉരക്കയായ് '
അറിവിന്‍ ആഴക്കടലാം ഗംഗേയാ!
എത്രയോ വലുതാണു നിന്‍ ജ്ഞാനവും ,രാഷ്ട്ര തന്ത്രവും,വേദാന്ത വേദ്യങ്ങളും
ഒക്കെനീ അഭ്യസിച്ചതു പാഴായി പോകാന്‍ അനുവദിക്കില്ല
ഞാന്‍ പങ്കുവെക്കുക നിന്‍ മഹനീയമാം ശിക്ഷണം ,പൗത്രനായ് ,ഓര്ക്കുമാറാകട്ടെ
എക്കാലവും ഈ ലോകം നിന്‍ പുണ്യനാമവും, നീ പകര്‍ന്നേകിയ വിദ്യയും
അത്രനാളെക്കും നിന്‍ ജീവനു മുക്തി കൈവന്നിടാ, പീഡകള്‍ ഒഴിയാനായ്
തലോടുന്നു ഞാന്‍ നിന്‍ മേനി, തെളിയുമാറാകട്ടെ നിന്‍ ഓര്മ്മ ശക്തിയും,
വാള്‍ത്തല പോല്‍ എല്ലാം പകര്‍ന്നേകി ,നാഥ !നിന്‍ കാരുണ്യതാല്‍
വിശ്വം ഭരിക്കുന്ന വിഭുവാം നിന്‍ കാന്തി കാണ്മാന്‍,
എത്ര നാളായ് കൊതിക്കുന്നു കാരുണ്യ സിന്ധോ!
എന്‍ പ്രിയ ഭക്തനാം നിന്‍ വാന്ചിതം സാധിപ്പിക്കുന്നു ഞാന്‍!!!
പൊയ്‌ക്കൊള്ളു ഗംഗേയാ! നീ പിന്‍വിളിയില്ലാതമ്മതന്‍ മടിതട്ടിലെക്കായ്
ലോകം എക്കാലവും ആദരാലോര്‍ക്കും ജ്ഞാനവും, ആരെയും വെല്ലും നിന്‍ കൃഷ്ണ ഭക്തിയും!!
ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com