ജ്യോതിഷം

തത്ത്വങ്ങളുടെ ഉല്പതത്തിയും,സൃഷ്ടി വര്‍ണ്ണനയും


തത്ത്വങ്ങളുടെ ഉല്പതത്തിയും,സൃഷ്ടി വര്‍ണ്ണനയും

നാരദര്‍ തന്റെ പിതാവായ ബ്രഹ്മ ദേവനെ സമീപിച്ച് ഭക്തിപൂര്‍ വ്വം വണങ്ങി. ഏതോ സംശയം തന്റെ! പുത്രനെ ഗഹനമായി അലട്ടുന്നതായി അദ്ദേഹത്തിനു ബോധ്യപ്പെട്ടു. ബ്രഹ്മദേവന്‍ ചോദിച്ചു, ' പ്രിയ പുത്രാ നിന്റെത സംശയം എന്തു തന്നെ ആയാലും മടിക്കാതെ ചോദിച്ചോളു!'

നാരദന്‍ തെളിഞ്ഞ മുഖത്തോടെ സംശയം ഉന്നയിച്ചു. 'പിതാവേ! എന്റെഭ സംശയം ഇതാണ് ഈ കാണുന്ന ജഗത്ത് മുഴുവന്‍ യാതൊന്നില്‍ നിന്നാണോ സൃഷ്ടമായത്, യാതൊന്നിനെ ആ ശ്രയിച്ചാണോ സ്ഥിതി ചെയ്യുന്നത്, ഒടുവില്‍ യാതൊന്നില്‍ ലയിക്കുന്നു എന്നും, ഇതിനെല്ലാം ഉപരിയായി വര്‍ത്തിക്കുന്നത് യാതൊന്നാണോ ഇതിന്റെനയെല്ലാം തത്വം അവിടുന്ന് അജ്ഞനായ എനിക്ക് പറഞ്ഞു തന്നാലും!

നാരദന്‍ തുടര്‍ന്നു, 'അല്ലയോ സര്വ്വം ജ്ഞാനായ പിതാവേ! പഞ്ച ഭൂതങ്ങളാല്‍ ആവരണം ചെയ്യപ്പെടുന്ന ഈ പ്രപഞ്ചവും, ഇതിലെ സകല ജീവജാലങ്ങളും അങ്ങ് എങ്ങനെയാണ് സൃഷ്ടിക്കുന്നത് ? അതിനുള്ള അറിവ് അങ്ങക്ക് എവിടെ നിന്നാണ് ലഭിച്ചത് ? എട്ടുകാലി സ്വ ശരീരത്തില്‍ സൃഷ്ടി ക്കപ്പെടുന്ന ലാവ കൊണ്ട് വല കെട്ടുന്നത് പോലെ, അങ്ങും ഈ ജഗത്ത് മുഴുവന്‍ സ്വ ശക്തി കൊണ്ടാണോ സൃഷ്ടിക്കുന്നത് ? അതോ അങ്ങക്ക് വേണ്ടുന്ന അറിവുപകരാന്‍ അങ്ങക്കും മുകളില്‍ ഏതെങ്കിലും ശക്തിയുണ്ടോ? പുത്രന്റെട സംശയം ബ്രഹ്മാവിനെ ഉണെര്‍ത്തി.

'പുത്രാ! നിന്റെ സംശയം ഭഗവാന്റെപ തത്വത്തെ പ്രകാശീപ്പിക്കുന്നതിനുള്ള അവസരമായി ഞാന്‍ കരുതുന്നു. എന്റെ് മകനേ! നീ എന്നെ സര്വ്വാജ്ഞനായി കരുതുന്നു, കാരണം എനിക്ക് മുകളിലുള്ള ശക്തിയെ പ്പറ്റി നീ അറിയുന്നില്ല. ജ്യോതി സ്വരൂപനായ ഭഗവാന്റെസ ചൈതന്യത്താല്‍ ചൈതന്യമായ ഈ വിശ്വത്തെ ഞാനും സൂര്യ ചന്ദ്ര നക്ഷത്രങ്ങളെ പോലെ സൃഷ്ടി രൂപണ പ്രകാശിപ്പിക്കുന്നു. എന്റെ ഈ കഴിവിനു പ്രേരണ ആയ മായാ സ്വരൂപനായ ഭഗവാ നെ ഞാന്‍ ധ്യാ നിക്കുകയും, നമിക്കുകയും ചെയ്യുന്നു. മായാ ഭ്രമത്തില്‍ അകപ്പെട്ട മനുഷ്യര്‍ എല്ലാം ഞാനെന്നും, എന്റെയതെന്നും അഹങ്കരിക്കുന്നു, എന്നാല്‍ മകനേ! നീ അറിയുക, നാരായണനില്‍ നിന്ന് അന്യമായി ഒന്നും ഈ ജഗതിലില്ല. ദ്രവ്യവും, കാലകര്മ്മിങ്ങളും, ഗുണങ്ങളും, ജീവനും ഭഗവാനില്‍ തന്നെ നിലകൊള്ളുന്നു ആ ജഗല്‍ പി താവില്‍ നിന്നു അന്യമായി ഒന്നും ജഗത്തിലില്ല തന്നെ.

നാരായണ പരാ വേദ ദേവ നരായണാംഗജ:
നാരായണ പരാ ലോക നാരായണ പ രാ മഖാ:
നാരായണ പ രാ യോഗോ നാരായണ പ രം തപ:
നാരായണ പ രം ജ്ഞാനം നാരായണ പരാ ഗതി : (ഭാഗവതംദ്വിതീയ സ്‌കന്ദം )

പുത്രാ! വേദങ്ങള്‍ എല്ലാം നാരായണ പരങ്ങളാണ്, ദേവന്മാരും നാരായണാംശജരാണ്. ഇക്കാണുന്ന ലോകങ്ങളും, അര്‍പ്പിക്കപ്പെടുന്ന യജ്ജങ്ങളും എല്ലാം തന്നെ നാരായണനെ ആശ്രയിച്ചു നിലകൊള്ളുന്നു. യോഗവും, തപസ്സും, ജ്ഞാനവും നാരായണനില്‍ നിന്ന് അന്യമല്ല. എല്ലാത്തിന്റെ യും സര്‍വശക്തിയായി വര്‍ത്തിക്കുന്നതും നാരായണനായി അറിയുക

അല്ലയോ മകനെ! സര്‍വ്വ സൃഷ്ടാവും, സര്‍വാത്മാവും, ഹൃദ യാന്തരാളത്തില്‍ വസിക്കുന്നവനുമായ സാക്ഷാല്‍ നാരായണന്റെം സൃഷ്ടിയായ ഞാന്‍ അദ്ദേഹത്തിന്റെ പ്രേരണ യാലും, നിര്‍ദേശത്താലും ഇക്കാണുന്ന ജഗത്തും, അതിലെ സൃഷ്ടികര്മ്മവവും നിര്‍വ്വഹിക്കുന്നു. പുത്രാ! ഭഗവാന്‍ പ്രകൃത്യാ നിര്ഗുുണനാണെങ്കിലും, ത്രിഗുണങ്ങളായ, സത്വ, രജസ്സ്, തമോ ഗുണങ്ങളെ സൃഷ്ടി, സ്തിഥി, സംഹാര കര്‍മ്മങ്ങള്‍ക്കു വേണ്ടി സ്വമായായിലൂടെ സ്വീകരിക്കുന്നു. ദ്രവ്യ, ജ്ജാന, ക്രിയാ ശക്തികളാല്‍ പ്രേരിതമായ ത്രിഗുണങ്ങള്‍, ജീവനെ, കാര്യ, കാരണ, കര്‍തൃ രൂപേണ മായയാല്‍ ബന്ധിപ്പിക്കുന്നു. ഇവക്കെല്ലാം മേലെയായി, സ്വഗതിയോടെ നാരായണന്‍ വര്‍ത്തിക്കുന്നു. മായേശനായ ഭഗവാന്‍ തന്റേതു തന്നെയായ ഈ തൃഗുണങ്ങളെ, മായാ ബന്ധനത്താല്‍ കാല, കര്‍മ്മ, സ്വഭാവം എന്നീ മൂന്നവസ്ഥകള്‍ വിരചിക്കുന്നു. ഈശ്വര പ്രേരണയാല്‍, കാലത്താല്‍ ബന്ധിതമായ തൃഗുണ ങ്ങള്‍ക്ക് ക്ഷോഭവും, സ്വഭാവത്താല്‍ ത്രിഗുണങ്ങള്‍ ബന്ധിക്കപ്പെട്ടപ്പോള്‍ പരിണാമവും, കര്‍മ്മ ബന്ധിതമായ ത്രിഗുണത്തില്‍ നിന്ന് മഹത്വതവും ഉണ്ടായി. ക്രമേണ ഈ ത്രിഗുണങ്ങളുടെ സ്വാധീനം കൊണ്ട് മഹത്വത്തില്‍ നിന്ന് ദ്രവ്യ, ജ്ഞാന, ക്രിയാ ശക്തിയൊടു കൂടിയ, തമോഗുണ പ്രധാനമായ അഹങ്കാരം ജനിക്കുന്നു. അഹങ്കാരം കര്‍മ്മബന്ധതാല്‍ വീണ്ടും സ്വാത്വികം, രാജസം, താമസം ആയി വിവക്ഷിക്കുന്നു. ഇതില്‍, താമസാഹങ്കാരത്തില്‍നിന്നു 'ശബ്ദ 'ഗുണത്തോട് കൂടിയ ആദ്യ ഭൂതമായ ആകാശം ജനിച്ചു.

ശബ്ദത്തിന്റെ് ധര്‍മ്മം, ദൃഷ്ടാവ്, ദൃശ്യം ഇവയെക്കുറിച്ചുള്ള ബോധം സൃഷ്ടിക്കുക എന്നതാണ്. ഈ അവബോധത്തില്‍ നിന്നും സ്പര്‍ശ ഗുണത്തോടു കൂടിയ 'വായു ' എന്ന ഭൂതം ഉത്ഭവിച്ചു. വായു സ്പര്ശുന ധര്‍മ്മത്തിലൂടെ ദൃഷ്ടാവിനെയും, ദൃശ്യത്തെയും ബന്ധിപ്പിക്കുന്നു. സ്പര്‍ശ ഗുണതിനപ്പുറം വായു ഭൂതത്തിനു പ്രാണ ബലം, ഓജസ്സ്, മനോബലം, ദേഹശക്തി എന്നിവയും ഉണ്ട്. കാല, കര്‍മ്മ സ്വഭാവതാല്‍ പ്രേരിതമായി, വായുവില്‍ നിന്ന് ശബ്ദ, സ്പര്‍ശ ഗുണതോട് കൂടിയ തേജസ്വരൂപിയായ അഗ്‌നി ഭൂതം സംജാതമായി. ശബ്ദ, സ്പര്‍ശ, രൂപ ഗുണാധിഷ്ടിതമായ അഗ്‌നിയില്‍നിന്നു രസ ഗുണപ്രധാനമായ ജല ഭൂതം ഉത്ഭവിച്ചു. ശബ്ദ, സ്പര്‍ശ, രൂപ, രസഗുണ പ്രധാനമായ ജലത്തില്‍ നിന്ന് ഈ ഗുണങ്ങള്‍ക്കെല്ലാം ഉപരിയായി ഗന്ധ സമ്പുഷ്ടമായ പൃഥ്വി ഭൂതം സംജാതമായി. ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധ തന്മാത്രകള്‍ ഉള്‍കൊള്ളുന്ന പഞ്ച ഭൂതങ്ങള്‍ സൃഷ്ടിയുടെ പ്രേരക ശക്തിയായി ഭവിച്ചു. ഇതെല്ലാം താമസാഹങ്കാര ജന്യമാണ്. ഇനിയും സ്വാതികാഹങ്കാരതില്‍ നിന്ന് 'മനസ്സും' അതിന്റെ അധിഷ്ടാന ദേവതയായി ചന്ദ്രനും ഉണ്ടായി. വീണ്ടും രാജസാഹങ്കാരത്തില്‍ നിന്ന് ജ്ഞാനേന്ദ്രിയങ്ങളും, കര്‍മ്മേന്ദ്രി യങ്ങളും ഉണ്ടായി. ശ്രോത്രം,ത്വക്ക്, ഘ്രാണം, ദൃക്ക്, ജിഹ്വ എന്നീ ജ്ഞാനേന്ദ്രിയങ്ങള്‍ രാജസ അഹങ്കാര ജന്യങ്ങളാകുംപോള്‍ അവയുടെ അധിഷ്ടാനദേവതകളായ ദിക്ക്, വായു, സൂര്യന്‍, വരുണന്‍, അശ്വനീദേവന്മാര്‍ സ്വാത്തിക ജന്യമാണ്. വീണ്ടും രാജസത്തില്‍ നിന്ന് കര്‌േേമ്മന്ദ്രിയങ്ങളായ നാക്ക്, കൈകള്‍, ജനനേന്ദ്രിയം, ഗുദം, പാദങ്ങള്‍ ഇവ ഉത്ഭവിച്ചപ്പോള്‍, അവയുടെ അധിഷ്ടാനദേവതകളായ, അഗ്‌നി, ഇന്ദ്രന്‍, ഉപേന്ദ്രന്‍, മിത്രന്‍, പ്രജാപതി സ്വാതിക ഗുണാം ശരാണ്. എന്നാല്‍,കാല, സ്വഭാവ, കര്‍മ്മ പരിണാമങ്ങലൂടെ, മായാ ബന്ധിതമായി മാറ്റം വന്ന ത്രിഗുണങ്ങളും അവയില്‍നിന്നു സംജാതമായ, പഞ്ചഭുതങ്ങലും, അവയുടെ ഗുണങ്ങളും, സ്വാത്വിക, രാജസ, തമോഗുണ ജന്യമായ,മനസ്സ്, ജ്ജാനേന്ദ്രിയങ്ങള്‍, കര്‍മ്മേ ന്ദ്രിയങ്ങള്‍ അവ പരസ്പര പൂരകങ്ങളായിരുന്നില്ല. തമ്മില്‍ കൂട്ടി യോജി പ്പിക്കാനാവാത്ത വിധം അപൂര്‍ണ്ണത അവക്കിടയില്‍ ഉണ്ടായി. തന്മൂലം സൃഷ്ടി എന്ന ഉദാത്തമായ പ്രക്രിയ നടത്താനാവാതെ, മകനേ! ഞാന്‍ ആകെ ചിന്തിതനായി. അപ്പോള്‍ ഭഗവാന്‍ നാരായണന്‍ എനിക്ക് ഉചിത മായ പ്രേരണ നല്കിൃ ' ബ്രഹ്മാവേ! സൃഷ്ടിക്കു അങ്ങയുടെ ശ്രമം വിഫലമായതില്‍ ചിന്തിതനാകരുത്. അങ്ങ് അവയില്‍ ചേര്‍ച്ച യുള്ളതിനെ ഒന്നിപ്പിച്ചും, ചേര്ച്ചനയില്ലാത്തവയെ വേറെയുമായി തിരിച്ച് രണ്ട് സൃഷ്ടി നടത്തുക. പിന്നീട് ഞാന്‍ നിര്‍ദേശിക്കും പോലെ പ്രവര്‍ത്തിക്കുക.

അങ്ങയുടെ പരിശ്രമത്തിന് ഉചിത ഫല പ്രാപ്തി ഞാന്‍ നേടിത്തരും!' ബ്രഹ്മാവ് തുടര്‍ന്നു ,' പുത്രാ! നാരായണ പ്രേരിതനായ ഞാന്‍ 'സമഷ്ടി' എന്നും,' വൃഷ്ടി ' രണ്ട് ശരീരങ്ങള്‍ സൃഷ്ടിച്ചു. പിന്നീട് ഭഗവാന്‍ നിര്‍ദേശിച്ച പോലെ പരസ്പര പൂരകങ്ങളല്ലാത്ത ഈ രണ്ടു ശരീരങ്ങളും ഒരന്ട ത്തിലാക്കി പരിണാമ കാരിണിയായ ജലത്തില്‍ ഒഴുക്കി. ഈ അപൂര്‍ണ്ണതയിലുള്ള സൃഷ്ടിക്കുള്ളില്‍ ചൈതന്യമായി ഈശ്വരന്‍ പ്രവേശിച്ചു. ജീവന്റെണ തുടുപ്പ് അണ്ഡത്തിനുണ്ടായി. ക്രമേണ അണ്ഡത്തെ പിളര്‍ന്ന്, അസംഖ്യം ശിരസ്സുകളും, പാദങ്ങളും, എണ്ണമറ്റ കൈകളും, നേത്രങ്ങളും ഉള്ള ഭഗവാന്റെ് 'വിരാട്ട്' സ്വരൂപം പുറത്തു വന്നു. ആ വിരാട്ട് പുരുഷന്റെ അരക്കെട്ടു മുതല്‍ കീഴ്‌പോട്ടുള്ള ഭാഗങ്ങളെ ഏഴു അധോലോകങ്ങലായും, മുകളിലേക്കുള്ളത് ഊര്‍ധ്വ ലോകങ്ങളായും വിവക്ഷിക്കുന്നു. അല്ലയോ പുത്രാ!വിരാട്ട് പുരുഷനായ ഭഗവാന്റെ മുഖം വാഗീദ്രിയതിന്റെ.യും അതിന്റെവ അധിഷ്ടാന ദേവതയായ അഗ്‌നിയുടെയും ഉല്പത്തി സ്ഥാനമാകുന്നു.

വിരാട്ട് പുരുഷന്റെു സപ്ത ധാതുക്കള്‍, സപ്ത ചന്ദസ്സ് ആകുന്നു. ജിഹ്വേന്ദ്രിയം,ദേവ, പിതൃ, മനുഷ്യ അന്നമായ, ഹവ്യം, കവ്യം, അന്നത്തിന്റെപയും, സര്‍വ്വ രസങ്ങളുടെയും ഉല്പത്തി സ്ഥാനമാകുന്നു. ആ ആദി പുരുഷന്റെന നാസാദ്വാരങ്ങള്‍ സര്‍വ്വ പ്രാണങ്ങള്‍ക്കും, വായുവിനും ഉല്പത്തി സ്ഥാനമാകുന്നു . അദ്ദേഹത്തിന്റെ ഘ്രാണഇന്ദ്രിയം അശ്വനിദേവന്മാര്‍ക്കും, ഔഷധികള്‍ക്കും, ഗന്ധങ്ങള്‍ക്കുമായി പങ്കിട്ടിരിക്കുന്നു, വിരാട്ട് പുരുഷന്റെന ചക്ഷുരിന്ദ്രിയം, സര്‍വ്വ തേജസ്സിന്റെിയും, രൂപങ്ങളുടെയും ഉല്പത്തി സ്ഥാനമാകുന്നു. അദ്ദേഹത്തിന്റെി നേത്ര ഗോളങ്ങള്‍, ആദിത്യന്റെസയും, ദ്വോവിന്റെ.യും ഉല്പത്തി സ്ഥാനമാകുന്നു. ഈ ഭഗവല്‍ സ്വരൂപത്തിന്റെറ ശരീരം സര്‍വ്വ വസ്തുക്കളുടേയും സാരാംശവും സൌഭാഗ്യവും ചേര്‍ന്നതാകുന്നു. ത്വക്ക്, സ്പര്‍ശനെദ്രിയതിന്റെംയും,സര്‍വ യന്ജ്ജ ങ്ങളുടേയും ഉല്പത്തി സ്ഥാനമാകുന്നു . തന്നെ തന്നെ ആകാംക്ഷയോടെ നോക്കിയിരിക്കുന്ന പുത്രനായ നാരദനോട് , ബ്രഹ്മാവ് ഇങ്ങനെ പറഞ്ഞു 'പുത്രാ! ഞാനും, ഭവാനും, സനകാദി മുനികളും, ദേവാസുരൊപ്‌സര ഗന്ധര്‍വാദികളും, മനുഷ്യരും വന്യമൃഗങ്ങളും, പശുക്കളും, നക്ഷത്ര, കേതുക്കളും, ഗ്രഹങ്ങളും, നവദോഷങ്ങളും എല്ലാം തന്നെ വിരാട്ട് പുരുഷ ജന്യമാണ്.

സകല ഭൂത, ഭാവി, വര്‍തമാനങ്ങളും ആ പരം പുരുഷന്റെം നിയന്ത്രണ ത്തിലാണ് ഈ വിരാട്ട് പുരുഷന്റെഗ കേശങ്ങളില്‍ നിന്ന് മേഘങ്ങളും, മുഖ രോമങ്ങളില്‍ നിന്ന്രോമങ്ങളില്‍ നിന്ന് വിദുതും, നഖങ്ങളില്‍ നിന്ന് ശിലകളും, ലോഹങ്ങളും ഉണ്ടായി. കൈകളില്‍ നിന്ന് ലോകപാലന്മാരും, വിരാട്ട് പുരുഷന്റെ 'ത്രിപദ വിന്യാസം' മഹാ വ്യാഹൃതികളുടെ (ഭൂര്‍, ഭുവ:, സ്വ: ക്ഷേമം, ശരണം, അഭീഷ്ടം) ഉത്പത്തി സ്ഥാനമാകുന്നു. വിരാട്ട് പുരുഷന്റെഉ പായു, യമന്റെ യും, മിത്രന്റെതയും ഉത്പത്തി സ്ഥാനവും വിസര്‍ജ്ജന സ്ഥാനവും ആകുന്നു. അദ്ദേഹത്തിന്റെന മലദ്വാരം ഹിംസാ, നിതൃതി എന്ന പാപദേവത, മൃത്യു ഇവയുടെ ഉത്പത്തി സ്ഥാനവും ആകുന്നു. ഉദരം സര്‍വ ജീവജാലങ്ങളുടെയും ലയ സ്ഥാനവും മൂലപ്രകൃതിയും ഇവിടം തന്നെ. വിരാട്ട് പുരുഷന്റെ ചിത്തം എനിക്കും, നിനക്കുമായി പകുത്തിരിക്കുന്നു പുത്രാ! കൂടാതെ, ആ ചിത്തത്തില്‍ ധര്‍മ്മദെവനും, ശ്രീ രുദ്രനും, സര്‍വ്വ വിജ്ജാനങ്ങളും ഗുണങ്ങളും ലയിക്കപ്പെട്ടിരിക്കുന്നു. ഞാനും, ഭവാനും, സനകാദി മുനികളും, ദേവാസുര മനുഷ്യാപ്‌സര ഗന്ധര്‍വാദികളും, വന്യമൃഗങ്ങളും പശുക്കളും, പിതൃക്കളും, സിദ്ധ ചാരണ വിദ്യാധരന്മാരും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും, നവദോഷങ്ങളും, സംഭവിച്ചതും, സംഭവിച്ചു കൊണ്ടിരിക്കുന്നതും, ഇനി സംഭവിക്കാന്‍ ഇരിക്കുന്നതും എല്ലാത്തിന്റെ യും ഹേതുവായ മൂല പ്രകൃതി വിരാട്ട് പുരുഷനെന്ന് അറിഞ്ഞാലും പുത്രാ! ഭഗവാന്‍ നാരായണന്‍, വിരാട്ട് പുരുഷ രൂപതില്‍ പ്രപഞ്ചത്തിന്റെ അന്തര്‍ ഭാഗത്തെയും, ബഹിര്‍ ഭാഗത്തെയും ചൈതന്യവത്താക്കുന്നു.

ജനലോകവും, സത്യലോകവും, തപോലോകവും വിരാട്ട് പുമാന്റെന മൂര്ദ്ധാ വില്‍ സ്ഥിതിചെയ്യുന്നു. അമൃതത്വം, ക്ഷേമം, മോക്ഷം ഇവ ഓരോ ശിരസ്സുകളായി പ്രതിനിധാനം ചെയ്യുന്നു. പുത്രാ! വിരാട്ട് രൂപിയായ നാരായണന്റെ നാഭിയില്‍ നിന്ന് ഞാന്‍ ജാതനായപ്പോള്‍, അദ്ദേഹത്തിന്റെയ അംഗങ്ങളില്‍ മാത്രമേ എനിക്ക് യജ്ഞസാമഗ്രികള്‍ കാണുവാനായുള്ളൂ

യജ്ഞത്തിനു ആവശ്യമായ വനസ്പതികള്‍, മൃഗങ്ങള്‍, കുശപ്പുല്ല്, എന്തിന് ഈ യാഗഭൂമിപോലും വിരാടിന്റെപ അംഗങ്ങളാണന്ന് അറിയുക. കൂടാതെ പത്രാദികള്‍, ഔഷധികള്‍, നെയ്യ്, രസങ്ങള്‍, മണ്ണ്, ജലം, ഋക്കുകള്‍, യജുസ്സുകള്‍, സാമങ്ങള്‍, ചതുര്‍ഹോത്രം നാമധേയങ്ങള്‍, മന്ത്രങ്ങള്‍, ദക്ഷിണ, വ്രതം, ദേവതാനുക്രമം, കല്പം, സങ്കല്‍പം, തന്ത്രം, ഗതി, ദേവതാ ധ്യാനം, പ്രായശ്ചിത്തം, സമര്‍പ്പണം എല്ലാം ഞാന്‍ പുമാന്റെ് അംഗങ്ങളില്‍ നിന്ന് സമാഹരിച്ചു. പിന്നീട് ഞാന്‍ അദ്ദേഹത്തില്‍ നിന്നും സമാഹരിച്ച യജ്ഞസാമഗ്രികള്‍ ഉപയോഗിച്ച്, അദ്ദേഹത്തെ ഭജിച്ചു. അല്ലയോ പുത്രാ! അതിനുശേഷം നിന്റെഉ ഒന്‍പതു സഹോദരന്മാരും ഏകമനസ്സോടെ, ഒരേ സമയം വ്യക്തനും, അതേസമയം അവ്യക്തനുമായ ആ വിരാട്ട് പുരുഷനെ മന്ത്രങ്ങളാല്‍ ഭജിച്ചു. മനുക്കളും പിതൃക്കളും, ദേവന്മാരും, ദൈത്യന്മാരും, മനുഷ്യരും ആ പരംപുരുഷനെ നമിച്ചു. സ്വതവേ നിര്‍ഗ്ഗുണനാണങ്കിലും, സൃഷ്ടിക്കായി മായാ ഗുണോന്മുഖനായ ഭഗവാനില്‍ ഈ വിശ്വം അധിഷ്ടിതമായിരിക്കുന്നു. അദ്ദേഹത്തിന്റെന ആജ്ഞ അനുസരിച്ച് ഞാന്‍ സൃഷ്ടി നടത്തുകയും, ഹരന്‍, ഹരിക്കുകയും ചെയ്യുന്നു. ഭഗവാനില്‍ പാലന ശക്തിയോടെ മൂന്നു ഗുണങ്ങളും ഉള്‍ക്കൊള്ളുന്നു ഭഗവാന്റെ മായകൊണ്ട് മോഹിപ്പിക്കപെട്ടവരായതുകൊണ്ട്, എനിക്കോ, ഭവാനോ, ശിവനോ കൂടി ആ പരം പുരുഷന്റെ, യഥാര്ത്ഥ സ്വരൂപം അറിയാന്‍ കഴിയുന്നില്ല. പിന്നെ നിസ്സാരരായ മനുഷ്യന്റെ! അവസ്ഥയെ കുറിച്ച് പറയേണ്ടതുണ്ടോ? അതിനുശേഷം ഭഗവദ് അവതാരങ്ങളുടെ സംക്ഷിപ്ത രൂപം ബ്രഹ്മദേവന്‍ നാരദനോട് വര്‍ണ്ണിക്കാന്‍ തുടങ്ങി.

ഭഗവാന്‍ സാഗരത്തില്‍, ഹിരണ്യാക്ഷനാല്‍ ഒളിപ്പിക്കപ്പെട്ട ഭൂമിയെ, യജ്ഞ മൂര്ത്തി യായ വരാഹരൂപമായി അവതരിച്ച് ഉയര്‍ത്തിക്കൊണ്ടു വന്നു. . ആ സമയം തന്റെ ദംഷ്ട്രം കൊണ്ട് വരാഹമൂര്ത്തി ഹിരണ്യാക്ഷനെ കൊന്നു. പിന്നീട് നാരായണന്‍ രുചി പ്രജാപതിയുടെ ഭാര്യയായ ആകൃതിയില്‍ സുയന്ജന്‍ എന്ന നാമധേയത്തില്‍ അവതരിച്ചു. യജ്ജനു തന്റെയ ദക്ഷിണ എന്ന പത്‌നിയില്‍ സുയമന്മാര്‍ എന്ന ദേവന്മാര്‍ ജനിച്ചു. ഈ അവതാര മഹിമയിലൂടെ ത്രിലോകങ്ങളുടെയും ദുഃഖം ശമിപ്പിച്ച ഭഗവാനെ സ്വായംഭൂ മനു 'ഹരി ' എന്ന നാമത്തില്‍ സ്തുതിച്ചു.

പിന്നീട് ഭഗവാന്‍ എന്റെമ തന്നെച്ഛായയില്‍ നിന്ന് ജാതനായ കര്‍ധ്മ പ്രാജപതിയുടെ പുത്രനായി. മനുപുത്രിയായ ദേവാഹുതിയില്‍ 'കപിലനായി' അവതരിച്ചു. കപിലമുനി 'സാംഖ്യ തത്ത്വ'ലുടെ തന്റെപ അമ്മക്ക്, പാപങ്ങളില്‍ നിന്നുള്ള മുക്തിമാര്‍ഗ്ഗം ഉപദേശിച്ച്, അവര്‍ക്ക് കൈവല്യ പ്രാപ്തി പ്രദാനം ചെയ്തു. അത്രി പുത്രനായി, അനസൂയയില്‍ ജനിച്ച 'ദത്താത്രേയനും' ഭഗവാന്‍ തന്നെ. ദത്താത്രേയനായ വിഷ്ണു കാര്‍ത്യവീരാര്‍ജുനനും, യദുവിനും യോഗ വിദ്യ പ്രദാനം ചെയ്തു. പുത്രാ! അനന്തരം എന്നില്‍ നിക്ഷി പ്തമായ സൃഷ്ടി പ്രക്രിയയുടെ വൈവിധ്യത്തിനു വേണ്ടി ഞാന്‍ വീണ്ടും വിഷ്ണുവിനെ തപസ്സു ചെയ്തു. എന്റെ് തപസ്സില്‍ പ്രീതനായ ഭഗവാന്‍ തന്നെ 'സന ' ശബ്ദം നാലുവിധത്തില്‍ വരുന്ന നാലവതാരങ്ങളെ സ്വീകരിച്ചു. (സനകന്‍, സനന്ദനന്‍, സനാതനന്‍, സനല്‍കുമാരന്‍ ) അവരിലൂടെ ഞാന്‍ പൂര്‍വ്വ കല്പത്തില്‍ ഉണ്ടായിരുന്നതും, പ്രളയത്തില്‍ നഷ്ടമായതുമായ ജ്ഞാനതത്വത്തെ ഗ്രഹിച്ചു. പിന്നീട് ഭഗവാന്‍ ദക്ഷപ്രജാപതിയുടെ പുത്രിയും, ധര്‍മ്മദേവ പത്‌നിയുമായ മൂര്ത്തി യില്‍ തപോബലത്തോട് കൂടിയ 'നരനാരായണന്മാരായി ' ജന്മമെടുത്തു ഇവരുടെ തപസ്സില്‍ ഭയഭീതനായ ഇന്ദ്രന്‍ തപസ്സു മുടക്കാനായി ഒന്നിലധികം അപ്‌സരസ്സുകളെ അയച്ചു. ഇന്ദ്രനുപോലും സ്തംഭനമുണ്ടാക്കുന്ന വിധം ത്രിലോക്യ സുന്ദരിയായ 'ഉര്‍വശിയെ ' തന്റെണ ഉര്‍വരത്തില്‍ നിന്ന് സൃഷ്ടിച്ചു അവര്‍ ദേവേന്ദ്രനെ ലജ്ജിതനാക്കി. ചിറ്റമ്മയുടെ ക്രൂര വാക്കുകളില്‍ മനം നൊന്ത, കേവലം അഞ്ചു വയസ്സായ ധ്രുവകുമാരന്‍ അച്ഛന്റെര മടിയില്‍ ഇരിക്കണമെന്ന നിസ്സാര മോഹം സാധിച്ചു കിട്ടാന്‍ വിഷ്ണുവിനെ തപസ്സു ചെയ്തു.

ഭഗവാന്‍ ആ കുമാരന് ലോകര്‍ക്ക് അപ്രാപ്യമായ ധ്രുവലോകം നല്കിു അനുഗ്രഹിച്ചു. ധ്രുവ പദത്തിന്റെഅ അധോഭാഗതിരുന്നു സപ്തര്‍ഷികളും, ഉപരിഭാഗതിരുന്നു ഭ്രുഗു തുടങ്ങിയ മുനിമാരും ഭഗവാനെ സ്തുതിക്കുന്നു. അധര്‍മ്മിയായ 'വേനന്റെ ' പുത്രനായ പ്രുഥു ' ആയി നാരായണന്‍ അമ്ശകലയോടെ ജനിച്ചു പിതാവിനെ നരകത്തില്‍ നിന്ന് ത്രാണനം ചെയ്തു.

വേനനാല്‍ നഷ്ടപ്പെടുത്തിയ ഐശ്വ രാദികള്‍ ഭൂമിയെ പശുവാക്കി കറന്നെടുത്തു. വീണ്ടും ഭഗവാന്‍ നാഭീ പുത്രനായ ഋ ഷഭനായി അവതരിച്ചു. കാഴ്ച്ചയില്‍ ജഡനെന്നു തോന്നിച്ചിരുന്നെങ്കിലും അദ്ദേഹം അനുഷ്ടിച്ചു പോന്ന യോഗചര്യയെ ഋഷിമാര്‍ പരമഹംസ പദമായി കണക്കാക്കി. പിന്നീട് വിഷ്ണു യജ്ഞ വേദാന്ത സ്വരൂപനും, സ്വര്‍ണ്ണ വര്‍ണ്ണതോട് കൂടിയവനുമായ 'ഹയഗ്രീവ മൂര്ത്തി യായി ' എന്റെ യാഗശാലയില്‍ അവതരിച്ചു. അദ്ദേഹത്തിന്റെത നാസികയില്‍ നിന്ന് ശ്വസന സമയത്ത് പ്രഥമ വെദാംഗമായ 'ശിക്ഷാ ശാസ്ത്രം 'ആവിര്‍ഭവിച്ചു.

ചാക്ഷുഷ മന്വന്തരാവസാനത്തില്‍ ഉണ്ടായ പ്രളയത്തില്‍ നിന്ന്,' മത്സ്യ രൂപധാരിയായ, നാരായണന്‍ ഭൂമിയേയും സമസ്ത ജീവജാലങ്ങളെയും തോണിയിലേറ്റി രക്ഷിച്ചു. എന്നില്‍ നിന്ന് നഷ്ടമായ വേദങ്ങളെ വീണ്ടെടുക്കുകയും ചെയ്തു. അനന്തരം, കൂര്‍മ്മാവതാര മെടുത്ത്, പാലാഴി മഥനതില്‍ താഴ്ന്നു പോയ ' മന്ധര പര്‍വതത്തെ ' ഉയര്‍ത്തി നിര്‍ത്തി. വീണ്ടും ഭഗവാന്‍ ഉഗ്രരൂപിയായ ' നരസിംഹാ ' അവതാരമെടുത് ഹിരണ്യ കശിപുവിനെ തന്റെന്‍ തുടയില്‍ വെച്ച്, ഘോരദംഷ്ട്രങ്ങളാല്‍, പാനെയ്തുകാരന്‍ രേരക പുല്ലിനെ എന്നപോലെ ഹിരണ്യ കശിപുവിന്റെ, മാറിടം പിളര്‍ന്നു രക്തം പാനം ചെയ്ത്, ഭക്തനായ പ്രഹ്ലാദനെ സംരക്ഷിച്ചു മുതലയാല്‍ വിഴുങ്ങപ്പെട്ട ഗജേന്ദ്രന്‍ ആര്ത്തരനായി തുമ്പി കയ്യാല്‍ താമരപൂ പിഴുതെടുത്ത് അര്‍ച്ചിച്ചു സ്തുതിച്ചപ്പോള്‍ ഭക്തവത്സലനായ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്, ചക്രത്താല്‍ നക്ര വദനം പിളര്‍ന്നു ഗജേന്ദ്രനു സംരക്ഷണം നല്കിയ. പിന്നീട് നാരായണന്‍ അദിതി പുത്രനായ വാമനനായി അവതരിച്ചു, മഹാബലിയില്‍ നിന്ന് മൂന്നടി ഭൂമി ദാനമായി സ്വീകരിച്ചു.

രണ്ടു പാദങ്ങളാല്‍ വിശ്വം മുഴുവന്‍ അളന്ന വാമനമൂര്‍ത്തിക്കു മുന്നില്‍, മൂന്നാമത്തെ അടിക്കായി ബലി സ്വന്തം ശിരസ്സു കാട്ടി. ഭഗവല്‍ പാദ സ്പര്‍ശം ഏറ്റ ബലി ദേവേന്ദ്രനെക്കാള്‍ പൂജിതനായി ഭഗവാന്‍ മന്വതര രക്ഷകനായി അനേകം അവതാരങ്ങള്‍ കൈക്കൊണ്ടു. ധന്വന്തര മൂര്‍ത്തി ആയി അവതരിച്ചു. ഭഗവാന്‍ രോഗ ശാസ്ത്ര വിധിയായ ആയുര്വേനദം ലോക ഹിതാര്ത്ഥംി കല്പിച്ചരുളി. ക്ഷത്രിയ വംശ നാശകനായ പരശുരാമനും ഭഗവാന്‍ തന്നെ. പിന്നീട്, ഇഷ്വാവംശത്തില്‍ ദശരഥ പുത്രനായി സാംഷ കലകളെ പ്രതിനിധീകരിക്കുന്ന, ഭരത ലക്ഷ്മണ, ശത്രുഘ്‌നമാരോട് കൂടി 'ശ്രീരാമനായി ' അവതരിച്ചു.

രാവണ നിഗ്രഹം എന്ന അവതാര ലക്ഷ്യം പൂര്‍തീകരിക്കാന്‍ 'ലക്ഷ്മീ ദേവി ' സീതാ ദേവിയായി ജന്മമെടുത്ത് രാമചന്ദ്ര സ്വാമി യോടു ചേര്‍ന്നു. .വീണ്ടും ദ്വാപര യുഗത്തില്‍ വസുദേവ പുത്രനായി പൂര്‍ണ്ണ കലയോടെ ശ്രീകൃഷ്ണന്‍ ജഗത്തിന് മംഗളകാരിയായി. കൃഷ്ണ കടാക്ഷം ചെന്നെത്താത്ത ഒന്നു പോലും ഭൂമിയില്‍ ഇല്ലാതായി. 'സ്ത്രീ പുരുഷ ' സ്‌നേഹത്തിന്റെു ഉത്തമ മാതൃക ഭഗവാന്‍ വിശ്വത്തിന് പകര്‍ന്നു നല്‍കി. സ്ത്രീ സംരക്ഷിക്കപ്പെടുകയും അതേസമയം പുരുഷനോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ അവള്‍ക്ക് സ്വാതന്ത്ര മുണ്ടന്നും ഭഗവാന്‍ 'ദ്രൌപതിയുടെ ' കര്‍മ്മ കുശലതയിലൂടെ ലോകത്തിന് മാതൃക കാട്ടി. ഗീതോപദേശം ചെയ്ത വാസുദേവന്റെക പ്രവചനങ്ങള്‍ ഖണ്ടിക്കപ്പെടാതെ നിലനില്ക്കുന്നു. മഹാഭാരത യുദ്ധത്തില്‍ അര്‍ജ്ജുന സാരഥിയുടെ രൂപത്തില്‍ കൃഷ്ണന്‍ വിശ്വ ധര്‍മ്മം പുനസ്ഥാപിച്ചു. വേദ വൃക്ഷത്തെ ശാഖകളാക്കി, അല്പ ബുദ്ധികളായ കലിയുഗ മനുഷ്യര്‍ക്കു വേണ്ടി സമര്‍പ്പിച്ചതും വ്യാസ രൂപധാരിയായ നാരായണന്‍ തന്നെ കലിയുഗത്തില്‍ ദൈവീക ചിന്തകളില്‍ നിന്ന് വ്യതിചലിച്ച്, സ്വകര്‍മ്മ നിഷ്ടയില്‍ തല്പരരായ ജനങ്ങളില്‍, അവരുടെ ബുദ്ധിക്ക് ഭ്രമവും, പ്രലോഭനവും ഉണ്ടാക്കുന്ന രീതിയില്‍ ഭഗവാന്‍ അവതരിച്ച് നാനാവിധ 'പാഷാന്ട' ധര്‍മ്മങ്ങളെ ഉപദേശിക്കും. ഈ അവതാരം ' ശ്രീ ബുദ്ധാ ' അവതാരമായി വ്യാഖ്യാനിക്കപെടുന്നു.

കലി യുഗാന്ത്യത്തില്‍ ജനങ്ങള്‍ സ്വാര്‍ധരും, ദുര്‌മ്മോ ഹികളും ആയിത്തീരും. ഭരണാ ധികാരികള്‍ വൃഷലന്മാരാകും. 'സ്വാഹാ ',സ്വധാ', വഷ്ട് ' എന്നീ ശബ്ദങ്ങള്‍ കൂടി ഇല്ലാതാകുമ്പോള്‍ കലിയുടെ ശാസകനായി 'നാരായണന്‍ ' അവതരിക്കും.

മകനേ! സൃഷ്ടി സമയത്തുള്ള തപ സ്വിയായ ഞാനും, സപ്തര്‍ഷികളും,, പ്രജാപതിമാരും, സ്ഥിതി സമയത്തെ ധര്‍മ്മം , യന്ജ്ജ്യം, മനുക്കള്‍, ദേവന്മാര്‍ ഇവരും, സംഹാര സമയത്തെ അധര്‍മ്മം രുദ്രന്മാര്‍, സര്‍പ്പങ്ങള്‍ എല്ലാം ഭഗവാന്റെ മായാ വിഭൂതികള്‍ ആകുന്നു. ഭുമിയിലെ പൊടിപടലങ്ങളെ എണ്ണി തിട്ടപെടുതാന്‍ കഴി യുന്നവര്‍ക്കു പോലും, ഭഗവാന്റെ മഹിമാ വിശേഷം എത്രയെന്ന് തിട്ട പെടുത്താന്‍ ആവില്ല.

ഇതി ദ്വിതീയ സ്‌കന്ധെ സപ്തമോ അദ്ധ്യായ സമാപ്ത!

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories