കുട്ടികള്‍ അവരുടെ പഠന മികവു കൊണ്ടും മറ്റു പ്രവര്‍ത്തനങ്ങള്‍ കൊണ്ടും അധ്യാപകരുടെ ഇടയിലും സഹപാഠികളുടെ ഇടയിലും നല്ല മതിപ്പുണ്ടാക്കും.
ഒരു കൂടിക്കാഴ്ചയുടെ ഫലം പ്രതീക്ഷിച്ചിരിക്കുന്ന തൊഴില്‍ രഹിതര്‍ക്ക് ഈ ദിവസം അനുകൂലമായി വരും.
അപ്രതീക്ഷിതമായ മേഖലകളില്‍ നിന്നും ലഭിക്കുന്ന ധനസഹായം വ്യാപാരികള്‍ക്ക് വ്യാപാരരംഗം പുഷ്ടിപ്പെടുത്താന്‍ സഹായകമാകും.
കക്ഷികള്‍ അവരുടെ വ്യവഹാരം വിജയിച്ചതിനുള്ള അഭിനന്ദനം വക്കീലന്മാരോട് പ്രകടിപ്പിക്കും.
അവസാന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠന ഭാരം മൂലം ക്ഷീണം അനുഭവപ്പെടും.
ഇന്ന് അദ്ധ്യാപകര്‍ ജോലിയില്‍ പ്രയാസമേറിയ ഒരു ഘട്ടം തരണം ചെയ്യും. അതിനവര്‍ക്ക് വിദ്യാര്‍ത്ഥികളുടേയും സഹപ്രവര്‍ത്തകരുടേയും സഹകരണം ലഭിക്കും.