ജ്യോതിഷം

നക്ഷത്രഫലം

അവിവാഹിതര്‍ വളരെ അടുത്തുള്ളവരുടെ വിഷമത്തില്‍ പങ്കുചേരുകയും അവരെ നന്നായി ആശ്വസിപ്പിക്കുകയും ചെയ്യും.
മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന ചെറിയ ആരോഗ്യ പ്രശ്‌നത്തിന് പോലും ശ്രദ്ധ നല്‍കേണ്ടതാവശ്യമാണ്.
വിദ്യാര്‍ത്ഥികള്‍ സുഹൃത്തുക്കളില്‍ നിന്നും അകന്നു നില്‍ക്കുവാനുള്ള പ്രവണത കാണിക്കും. ഒരിക്കലും ആത്മവിശ്വാസക്കുറവുണ്ടാകരുത്. നിങ്ങള്‍ ആരില്‍ നിന്നും ഒട്ടും പിന്നിലല്ല എന്ന വിശ്വാസം എപ്പോഴും ഉണ്ടായിരിക്കണം.
പരിശീലകരുടേയും സുഹൃത്തുക്കളുടേയും നിര്‍ദ്ദേശങ്ങള്‍ കായിക താരങ്ങള്‍ക്ക് ഗുണം ചെയ്യും.
സര്‍ഗ്ഗാത്മക സൃഷ്ടികളെക്കുറിച്ചുള്ള പ്രതികൂലമായ പരാമര്‍ശങ്ങള്‍ കലാ രംഗത്തുള്ളവരെ ശുണ്ഠിപിടിപ്പിക്കും. മാനസിക വിക്ഷോഭത്തിനടിമപ്പെടാതിരിക്കാന്‍ ശ്രമിക്കുക.

Astrology Articles