വിവാഹിതര്ക്ക് അവരുടെ പങ്കാളിയോടോ, തിരിച്ചോ മയമില്ലാത്ത രീതിയില് പെരുമാറേണ്ടി വന്നേക്കും. അന്തരീക്ഷം അത്ര അനുകൂലമല്ലാത്തിനാല് തൊഴിലില് കൂടുതല് ശ്രദ്ധിക്കുന്നത്. വഴക്ക് കൂടാനുള്ള അവസരം സൃല്ലിക്കാതിരിക്കുക. എന്തുവന്നാലും നിയന്ത്രണം വിടരുത്. ചെറുപ്പക്കാരും കുട്ടികളും ഈ വാരം കൂടുതല് ശ്രദ്ധിക്കുന്നത് നന്ന്. സാധിക്കാത്തത് ചെയ്യാന് ശ്രമിക്കരുത്. അപകട സാധ്യത ഒളിഞ്ഞിരിക്കുന്ന വാരമാണ്. അതിനാല് കഴിയുന്നതും വാഹനം ഉപയോഗിക്കാതിരിക്കാനും ശ്രമിക്കുക. അദ്ധ്യാപകര്ക്ക് നിരാശ തോന്നുന്ന വാരം. അവരുടെ കഠിന പരിശ്രമങ്ങള്ക്ക് പ്രയോജനമില്ലാതാവും. ആഴ്ചയിലെ നല്ല ദിവസങ്ങള് 12, 13
|