ഈ വാരം പ്രേമിക്കുന്നവര്‍ക്ക് അനുകൂലമായ അന്തരീക്ഷമായിരിക്കും. തിരക്കില്‍ നിന്നും ലഭിക്കുന്ന വിശ്രമസമയം പ്രേമഭാജനവുമൊത്ത് കറങ്ങി നടക്കാന്‍ സുഖമായിരിക്കും. പ്രശാന്തസുന്ദരമായ സ്ഥലങ്ങളിലേക്ക് ഒരു യാത്ര പോകാനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഈ വാരം പ്രയോജനപ്പെടുത്തേണ്ടതാണ്. നിങ്ങള്‍ അവിവാഹിതരെങ്കില്‍ ഈ വാരം പ്രധാനപ്പെട്ട ഒരു വ്യക്തിയെ പരിചയപ്പെടും. ആ വ്യക്തി ഭാവിയില്‍ നിങ്ങളുടെ പങ്കാളിയായേക്കാന്‍ സാദ്ധ്യതയുണ്ട്. ഒരു അവസാന തീരുമാനം എടുക്കുന്നതിന് മുമ്പ് അവരുമായി കൂടുതല്‍ ആശയവിനിമയം നടത്തുന്നത് നന്നായിരിക്കും. ഈ വാരം യാത്രകള്‍ക്ക് അനുയോജ്യമല്ല. യാത്രക്ക് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ അത് ഗുണം ചെയ്യില്ല. അതിനാല്‍ അടുത്ത വാരത്തിലേക്ക് മാറ്റുന്നത് നന്നായിരിക്കും. തൊഴിലന്വേഷകര്‍ക്ക് തൊഴിലിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കാറായി. ഒരു തൊഴില്‍ അറിയിപ്പ് ഏതു നിമിഷവും പ്രതീക്ഷിക്കാം. വളരെ അനായാസേന ലഭിക്കുന്ന തൊഴിലായിരിക്കും ഇത്. നിങ്ങള്‍ അത്രക്കും ശ്രമിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ക്കര്‍ഹതപ്പെട്ടതാണ് ഇത്. വിദ്ധ്യാര്‍ത്ഥികള്‍ സ്വന്തം കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കൂട്ടുകൂടി നടക്കുന്നത് ശ്രദ്ധിക്കണം. അല്ലെങ്കില്‍ മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റ് നിങ്ങളുടെ തലയില്‍ കെട്ടിവക്കും. അഭിനയം, സംഗീതം, കല എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ വാരം കരാറുകളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് അതിനെപ്പറ്റി കൂടുതലായി അന്വേഷിച്ചറിയണം. ചിലപ്പോള്‍ നല്ലതിനായിരിക്കാം. എങ്കിലും രണ്ടാമതൊന്നുകൂടി ആലോചിക്കുന്നതില്‍ തെറ്റില്ല. ധനപരമായി നിങ്ങളുടെ നില വളരെ ഭദ്രമായിരിക്കും. ഊഹക്കച്ചവടങ്ങളിലും വിജയിക്കും. നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നത് ബുദ്ധിപൂര്‍വ്വമാകണം. ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 12, 13
|