ചെറുപ്പക്കാരും കുട്ടികളും വളരെ ശ്രദ്ധിക്കേണ്ട വാരമാണ് ഇത്. അല്ലെങ്കില് അപകടത്തില് ചാടും. വ്യാപാരികളും വ്യവസായികളും നിങ്ങളുടെ വ്യാപാര നയമോ, നിക്ഷേപങ്ങളോ മാറ്റാന് ആഗ്രഹിക്കുന്നുണ്ടെങ്കില് അതാതു മേഖലയിലെ പ്രമുഖരുടെ ഉപദേശപ്രകാരം ചെയ്യുന്നതാണ് അഭികാമ്യം. നിങ്ങളുടെ താല്പ്പര്യപ്രകാരം തന്നെ വികസനങ്ങള് നടക്കുന്നതാണ്. മെഡിക്കല് മേഖലയില് പ്രവര്ത്തിക്കുന്നവര്ക്ക് ഈ വാരം വളരെ ആത്മസംതൃപ്തിയുണ്ടാകും. വിശ്രമിക്കാനും വിനോദങ്ങള്ക്കുമുള്ള അവസരങ്ങളും ലഭിക്കും. അത് കൂടിപ്പോകാതെ ശ്രദ്ധിക്കണം. നിയമോപദേശകരും രാഷ്ട്രീയക്കാരും അവര് പ്രതീക്ഷിച്ചതുപോലെ തന്നെ ഈ വാരം കാര്യങ്ങള് നടക്കും. വിദ്ധ്യാര്ത്ഥികള്ക്ക് വാരം അനുകൂലമല്ല. പരീക്ഷാഫലം കാത്തിരിക്കുന്നവര്ക്ക് നിരാശപ്പെടേണ്ടി വരും. അഭിനയം, സംഗീതം, കല എന്നീ മേഖലയില് പ്രവര്ത്തിക്കുന്നവര് ഈ വാരം കരാറുകളില് ഏര്പ്പെടുന്നതിന് മുമ്പ് അതിനെപ്പറ്റി കൂടുതലായി അന്വേഷിച്ചറിയണം. ചിലപ്പോള് നല്ലതിനായിരിക്കാം. എങ്കിലും രണ്ടാമതൊന്നുകൂടി ആലോചിക്കുന്നതില് തെറ്റില്ല. ധനപരമായ ഒഴുക്ക് തുടരും. ലാഭകരമായി നിക്ഷേപിക്കാന് നിങ്ങള്ക്കറിയാം. പക്ഷെ അത് വച്ചു താമസിപ്പിക്കരുത്. ആഴ്ചയിലെ നല്ല ദിവസങ്ങള് 5, 6
|