പ്രണയിതാക്കള്‍ക്ക് അനുഭൂതി പകരുന്ന വാരം. നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. തിരിച്ചും അത് പ്രതീക്ഷിക്കാം. മാതാപിതാക്കളുടെ ആരോഗ്യം നന്നായിരിക്കും. കൂടാതെ അവര്‍ക്ക് സന്തോഷവും ആഹ്ലാദവും പകര്‍ന്നു കൊടുക്കാനുള്ള കാരണങ്ങളും വന്നു ചേരും. അവരെക്കുറിച്ച് നിങ്ങള്‍ക്ക് അഭിമാനം തോന്നും. തൊഴിലന്വേഷകര്‍ക്ക് വാരം അനുകൂലമായിരിക്കില്ല. അവരുടെ തൊഴിലിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് വിപരീത ഫലമായിരിക്കും ലഭിക്കുക. നിരാശപ്പെടേണ്ട ആവശ്യമില്ല. വരും വാരങ്ങള്‍ നിങ്ങളുടേതായിരിക്കും. ബിസിനസ്സുകാര്‍ മാര്‍ക്കറ്റില്‍ സംഭവിക്കുന്നത് സശ്രദ്ധം വീക്ഷിക്കേണ്ട സമയമാണ് ഇത്. വാരം നിങ്ങള്‍ക്കനുകൂലമല്ല. ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. രണ്ടു വട്ടം ആലോചിക്കാതെ പുതിയ സംരംഭങ്ങളിലൊന്നും ഇടപെടരുത്. അക്കൌണ്ട്, ക്ളറിക്കല്‍ എന്നീ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ഓഫീസില്‍ ഫയലുകളോട് ഒരു യുദ്ധം തന്നെ നടത്തുന്നതിന് തയ്യാറാവേണ്ടി വരും. അത്രയ്ക്കും ജോലിഭാരം കൂടും. വിദ്ധ്യാര്‍ത്ഥികള്‍ വളരെ ആവേശത്തിലായിരിക്കും. കാരണം അവരുടെ പ്രയത്നത്തിന്റെ ഫലം വരാന്‍ പോകുന്നു. മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പിന്തുണയും സഹകരണവും അവര്‍ക്ക് ആവേശം പകരും. കായികാഭ്യാസികള്‍ക്ക് ഈ വാരം വളരെ ആവേശകരമായിരിക്കും. വളരെ നല്ല മത്സരങ്ങളായിരിക്കും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന് അംഗീകാരം ലഭിക്കും. ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 31, 1
|