പ്രണയിതാക്കള്ക്ക് ഈ വാരം ആഘോഷിക്കാവുന്നതാണ്. കഴിഞ്ഞ വാരം നല്ലപ്പെട്ട നിമിഷങ്ങള് വീണ്ടെടുക്കാം. നിങ്ങളുടെ സാമൂഹിക പ്രവര്ത്തനങ്ങള് അംഗീകരിക്കപ്പെടും. കൂടുതല് വിജയങ്ങള് ലഭിക്കുന്നത് നിങ്ങളുടെ ആത്മാര്ത്ഥവും അര്പ്പബോധത്തോടെയുമുള്ള ശ്രമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. അക്കൗണ്ട്സ് വിഭാഗത്തില് പ്രവര്ത്തിക്കുന്നവര്ക്ക് ഈ വാരം ഒരു വെല്ലുവിളിയാകും. കുഴങ്ങിയ അഥവാ ചിന്താക്കുഴപ്പമുണ്ടാക്കുന്ന ചില അക്കൗണ്ടുകളായിരിക്കും കൈകാര്യം ചെയ്യേണ്ടി വരുന്നത്. പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്ധ്യാര്ത്ഥികള്ക്ക് വളരെ അനുകൂലമായ ഫലം പ്രതീക്ഷിക്കാം. കായികാഭ്യാസികളെ സംബന്ധിച്ചിടത്തോളം ഇത് മത്സരങ്ങളുടെ വാരമാണ്. അവര് അവരുടെ കരുത്തും കഴിവും ധൈര്യവും തെളിയിക്കും. കഴിഞ്ഞ കാലങ്ങളില് അകന്നു നിന്നിരുന്ന വിജയം അവരെത്തേടിയെത്തും. ആഴ്ചയിലെ നല്ല ദിവസങ്ങള് 19, 20
|