പ്രണയിതാക്കള്ക്ക് അനുഭൂതി പകരുന്ന വാരം. നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാന് അവസരം ലഭിക്കും. തിരിച്ചും അത് പ്രതീക്ഷിക്കാം. മാതാപിതാക്കളുടെ ആരോഗ്യം നന്നായിരിക്കും. കൂടാതെ അവര്ക്ക് സന്തോഷവും ആഹ്ലാദവും പകര്ന്നു കൊടുക്കാനുള്ള കാരണങ്ങളും വന്നു ചേരും. അവരെക്കുറിച്ച് നിങ്ങള്ക്ക് അഭിമാനം തോന്നും. തൊഴിലന്വേഷകര്ക്ക് നിങ്ങളുടെ അലച്ചില് നിറുത്താന് സമയമായി. ജോലി ഈ വാരം തന്നെ ലഭിക്കും. സന്തോഷമായിരിക്കൂ. ഒന്നുമില്ലാത്തതിനേക്കാളും നല്ലതല്ലേ എന്തെങ്കിലും ഉണ്ടാകുന്നത്. എഞ്ചിനീയറിങ്ങ്, ടെക്നിക്കല് തുടങ്ങിയ മേഖലകളില് പ്രവര്ത്തിക്കുന്നവര്ക്ക് വാരം അനുകൂലമായി വരുന്നുണ്ട്. സ്വയം തൊഴില് ചെയ്യുന്നവര്ക്കും സമാധാനിക്കാവുന്ന സമയമാണ് ഇത്. കോളേജിലെ പഴയ സഹപാഠിയുമായി ബന്ധം പുനസ്ഥാപിക്കും. ആ ബന്ധം കാരണം ബിസിനസ്സ് പരമായ നേട്ടങ്ങള് ഉണ്ടാക്കാന് സാധിക്കും. അക്കൗണ്ട്സ് വിഭാഗത്തില് പ്രവര്ത്തിക്കുന്നവര്ക്ക് മേലധികാരുടെ അംഗീകാരവും പ്രശംസയും ലഭിക്കും. മറ്റുള്ളവര് വളരെ പ്രയാസത്തോടെ ചെയ്യുന്ന പ്രശ്നങ്ങള് ഇവര്ക്ക് വളരെ ലാഘവത്തോടെ ചെയ്യാന് സാധിക്കും. നിയമരംഗത്ത് പ്രവര്ത്തിക്കുന്നര്ക്ക് അനുകൂലമായ തീരുമാനങ്ങള് പ്രതീക്ഷിക്കാം. പെട്ടെന്ന് പേരെടുക്കാന് സഹായിക്കുന്ന ഒരു പ്രകടനം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. വിദ്ധ്യാര്ത്ഥികള് വളരെ ആവേശത്തിലായിരിക്കും. കാരണം അവരുടെ പ്രയത്നത്തിന്റെ ഫലം വരാന് പോകുന്നു. മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പിന്തുണയും സഹകരണവും അവര്ക്ക് ആവേശം പകരും. കായികാഭ്യാസികള്ക്ക് ഈ വാരം വളരെ ആവേശകരമായിരിക്കും. വളരെ നല്ല മത്സരങ്ങളായിരിക്കും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന് അംഗീകാരം ലഭിക്കും. ആഴ്ചയിലെ നല്ല ദിവസങ്ങള് 23, 24
|