അവിവാഹിതര്ക്ക് ഇത് മറ്റൊരു സാധാരണ വാരം മാത്രമായിരിക്കും. പക്ഷെ നിരാശപ്പടേണ്ട. ദൈവവിശ്വാസം വെടിയാതെ സന്തോഷമായിരിക്കുക. എല്ലാവര്ക്കും നല്ലൊരു ' നാളെ ' ഉണ്ടായിരിക്കും. ഈ വാരം ചെയ്യേണ്ട ഏറ്റവും അനുയോജ്യമായ കാര്യം യാത്രയാണ്. അത് ഔദ്യോഗികമായാലും വിനോദപരമായാലും നല്ലതാണ്. അടുത്ത കാലത്തായി നിങ്ങള് അനുഭവിക്കുന്ന സമ്മര്ദ്ദങ്ങളില് നിന്നും തല്ക്കാലും രക്ഷപ്പെടാന് ഉപകരിക്കും. വ്യാപാരികള്ക്കും വ്യവസായികള്ക്കും എല്ലാം സ്വന്തം നിയന്ത്രണത്തില് ഭംഗിയായി നടക്കുന്ന വാരമാണ് ഇത്. കുറച്ച് പുതിയ കരാറുകള് ലഭിക്കാന് സാധ്യതയുണ്ട്. സ്ഥാപനത്തിന്േറ പുരോഗതിയില് ഒരു ഭംഗവുമുണ്ടാകില്ല. റിയല് എസ്റ്റേറ്റ്, കെട്ടിട നിര്മ്മാണം എന്നീ മേഖലകളില് പ്രവര്ത്തിക്കുന്നവര്ക്ക് സംതൃപ്തി നല്കുന്ന ദിവസങ്ങള് പ്രതീക്ഷിക്കാം. തിരക്കും സമ്മര്ദ്ദവും കൂടിയിരിക്കും. കൂടാതെ അതില് നിങ്ങള് ആനന്ദം കണ്ടെത്തുകയും ചെയ്യും. കാരണം നിങ്ങളുടെ കഠിനപ്രയത്നത്തിനനുസരിച്ച് നേട്ടവുമുണ്ടാകും. അദ്ധ്യാപകരെ ചില വിശില്ല പുരസ്ക്കാരങ്ങള് തേടിയെത്തും. രാഷ്ട്രീയക്കാര്ക്ക് ഉയര്ച്ചയുടെ പുതിയ പടവുകള് കയറാന് സാധിക്കും. നിങ്ങളുടെ വലിയ പ്രതീക്ഷകള്ക്കനുസരിച്ച് ചില സംഭവവികാസങ്ങള് ഉണ്ടായേക്കും. ആഴ്ചയിലെ നല്ല ദിവസങ്ങള് 30, 1
|