വിവാഹിതര്‍ക്ക് അന്യോന്യം സംശയം തോന്നിയാല്‍ ദാമ്പത്യജീവിതം താറുമാറാകും. പങ്കാളിയുമായി കലഹിക്കാതെ ക്ഷമ കാട്ടുക. സാധാരണഗതിയില്‍ത്തന്നെ കാര്യങ്ങള്‍ നേരെയാകും. യാത്രാപരമായി വാരം വളരെ അനുകൂലമായിരിക്കും. തൊഴില്‍പരമായി വളരെയധികം മാനസിക സമ്മര്‍ദ്ദം, തിരക്ക് എന്നിവ അനുഭവിക്കുന്നവര്‍ക്ക് ഒരു വിനോദയാത്ര വളരെ ഗുണം ചെയ്യും. ബിസിനസ്സ് യാത്രകളും വിജയിക്കും. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഈ വാരം അനുകൂലമായിരിക്കില്ല. പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നത് വളരെ ആലോചിച്ച ശേഷമേ ആകാവൂ. പറഞ്ഞുറപ്പിച്ച ഇടപാടുകള്‍ സമയത്തു തന്നെ നടക്കണമെന്നില്ല. കായികരംഗത്തുള്ളവര്‍ക്ക് മത്സരങ്ങളില്‍ വളരെ നന്നായി ശോഭിക്കാന്‍ കഴിയും. അതിനാവശ്യമായ ഊര്‍ജ്ജ്വസ്വലത നിങ്ങള്‍ക്കുണ്ട്. സ്വയം പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി ശോഭിക്കാന്‍ കഴിയും. അസുഖങ്ങളെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ല. പഴയതിലും കൂടുതല്‍ ആരോഗ്യത്തോടെ നിങ്ങള്‍ എല്ലാ രംഗത്തും എത്തുന്നുണ്ട്. ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 2, 3
|