മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തില് നിങ്ങളുടെ ശ്രദ്ധ ഈ വാരം അനിവാര്യമാണ്. ചെറിയ ആരോഗ്യപ്രശ്നം പോലും വളരെ ഗൗരവമായി കണ്ട് വേണ്ട പരിചരണം കൊടുക്കണം. ഈ വാരം വിശ്രമിക്കാനുള്ളതാണ്. നിങ്ങളുടെ വിശ്രമരഹിതമായ ജോലിത്തിരക്കില് നിന്നും മാറി നിന്ന് ശരീരവും മനസ്സും തണുപ്പിക്കുവാന് ഏതെങ്കിലും വിനോദ കേന്ദ്രത്തിലേക്ക് യാത്ര പോകുന്നത് നന്നായിരിക്കും. ഈ വാരം സാമൂഹിക പ്രവര്ത്തനങ്ങളാല് നിങ്ങള്ക്ക് അധികം സന്തോഷം ലഭിക്കാനിടയില്ല. പല കാര്യങ്ങളിലും പെട്ടെന്ന് അഥവാ ആലോചിക്കാതെ തീരുമാനങ്ങള് എടുക്കരുത്. നിങ്ങളുടെ ആത്മാര്ത്ഥമായ പ്രവര്ത്തനങ്ങള് എല്ലാവരും അറിയുന്നില്ല. വിഷമിക്കേണ്ട. സമയം ഉടനേ അനുകൂലമാവും. ബിസിനസ്സുകാര്ക്ക് അവരുടെ വലിയ സംരംഭം ഉദ്ദേശിച്ച സമയത്തു തന്നെ തടസ്സങ്ങളൊന്നും കൂടാതെ പൂര്ത്തീകരിക്കാന് കഴിയും. പല ഭാഗത്തുനിന്നും ലഭിക്കുന്ന സഹകരണങ്ങള് അത് പൂര്ത്തികരിക്കുന്നതില് ഉപകരിക്കും. നിയമോപദേശകര് കോടതിയില് പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ് വളര്ത്തിയെടുക്കണം. നിങ്ങളുടെ വിജയ സാദ്ധ്യത വളരെ വലുതാണ്. ലക്ഷ്യത്തില് എത്തിച്ചേരാനും സാധിക്കും. വിദ്ധ്യാര്ത്ഥികള്ക്ക് വാരം അനുകൂലമല്ല. അവരുടെ മനസ്സ് പാഠ്യേതര വിഷയങ്ങളില് അലഞ്ഞുതിരിയാന് വ്യഗ്രത കാട്ടും. ഈ വാരം ധനവരവ് നന്നായിരിക്കും. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള് നടക്കും. നല്ല രീതിയില് നിക്ഷേപങ്ങള് നടത്താം. സമ്പാദ്യങ്ങള്ക്ക് പുതിയ രീതികള് കണ്ടുപിടിക്കുക. ആഴ്ചയിലെ നല്ല ദിവസങ്ങള് 19, 20
|