അവിവാഹിതര്ക്ക് ഇത് മറ്റൊരു സാധാരണ വാരം മാത്രമായിരിക്കും. പക്ഷെ നിരാശപ്പടേണ്ട. ദൈവവിശ്വാസം വെടിയാതെ സന്തോഷമായിരിക്കുക. എല്ലാവര്ക്കും നല്ലൊരു ' നാളെ ' ഉണ്ടായിരിക്കും. മാതാപിതാക്കളുടെ ആരോഗ്യം നന്നായിരിക്കും. കൂടാതെ അവര്ക്ക് സന്തോഷവും ആഹ്ലാദവും പകര്ന്നു കൊടുക്കാനുള്ള കാരണങ്ങളും വന്നു ചേരും. അവരെക്കുറിച്ച് നിങ്ങള്ക്ക് അഭിമാനം തോന്നും. ചെറുപ്പക്കാരും കുട്ടികളും ഈ വാരം മാതാപിതാക്കള്ക്ക് സന്തോഷഭരിതമായ നിമിഷങ്ങള് സമ്മാനിക്കും. അവര് എന്തിനുവേണ്ടിയാണോ കഠിനാദ്ധ്വാനം ചെയ്തത് ആ ലക്ഷ്യം നിറവേറ്റും. തൊഴിലന്വേഷകര്ക്ക് വാരം അനുകൂലമായിരിക്കില്ല. അവരുടെ തൊഴിലിനു വേണ്ടിയുള്ള ശ്രമങ്ങള്ക്ക് വിപരീത ഫലമായിരിക്കും ലഭിക്കുക. നിരാശപ്പെടേണ്ട ആവശ്യമില്ല. വരും വാരങ്ങള് നിങ്ങളുടേതായിരിക്കും. വിദ്യാര്ത്ഥികള്ക്ക് തിരക്കേറിയ വാരം. കുടുംബത്തിലെ ചര്ച്ചാ വിഷയം നിങ്ങളുടെ പരിശ്രമത്തെക്കുറിച്ചായിരിക്കും. പരീക്ഷയില് നിങ്ങള് നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതിജ്ഞയെടുക്കണം. വളരെയധികം സമ്മാനങ്ങള് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പരീക്ഷാഫലം പുറത്തു വരുന്ന വാരമാണ് ഇത്. വിദ്ധ്യാര്ത്ഥികള്ക്ക് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രശംസയും സനേഹവും നിര്ലോഭം ലഭിക്കും. അഭിനയം, സംഗീതം, കല എന്നീ മേഖലയില് പ്രവര്ത്തിക്കുന്നവര്ക്ക് വളരെ അനുകൂലമായ വാരമാണ് ഇത്. പുതിയ കരാറുകള് ലഭിക്കും. അത് ഭാവിയില് ശരിക്കും ഗുണം ചെയ്യുന്നവയാകും. ആഴ്ചയിലെ നല്ല ദിവസങ്ങള് 23, 24
|