പ്രണയിതാക്കള്ക്ക് പ്രണയം എല്ലാം അര്ത്ഥത്തിലും പുറത്തു വരുന്ന വാരം. നിങ്ങളുടെ ബന്ധത്തിന് ആഴം കൂടും. പങ്കാളിയില് നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാകും. പങ്കാളിയുമായി ഒന്നിച്ച് ചെലവഴിക്കാന് കൂടുതല് സമയം കണ്ടെത്താന് കഴിയും. അവിവാഹിതര്ക്ക് വളരെ സന്തോഷവും ആവേശവും പകരുന്ന വാരമായിരിക്കും ഇത്. പുതിയ സ്നേഹിതരെ കണ്ടുമുട്ടും. അവരുമായി മറയില്ലാതെ പെരുമാറാനും ശ്രമിക്കും. ചെറുപ്പക്കാരെയും കുട്ടികളെയും കുറച്ച് കൂടുതല് ശ്രദ്ധിക്കുന്നത് നന്ന്. അവരെ സംബന്ധിച്ചിടത്തോളം പ്രക്ഷുബ്ദമായ ഒരു വാരമാണ് ഇത്. അവരെ കഴിയുന്നതും ഈ വാരം വീട്ടിന് പുറത്തു പോകാന് അനുവദിക്കരുത്. സൂക്ഷിച്ചാല് ദുഃഖിക്കേണ്ട. അടുത്ത കാലത്തായി യാത്രയൊന്നും ചെയ്തിട്ടില്ലെങ്കില് ഈ വാരം ആ കുറവ് നികത്താന് അനുയോജ്യമാണ്. തൊഴില്പരമായ ഒരു യാത്രക്ക് ദൂരസ്ഥലം തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. വിദ്ധ്യാര്ത്ഥികളെ നല്ല രീതിയില് പരിശീലിപ്പിക്കാന് അദ്ധ്യാപകര് ശരിക്കും പരിശ്രമിക്കേണ്ടി വരും. കായികരംഗത്തുള്ളവര്ക്ക് നല്ലപ്പെട്ട ആത്മവിശ്വാസം തിരിച്ചു കിട്ടും. നിങ്ങള്ക്ക് വളരെ നല്ല പ്രകടനം കാഴചവക്കാന് സാധിക്കും. വിജയവും സുനിശ്ചിതം. അഭിനയം, സംഗീതം, കല എന്നീ മേഖലയില് പ്രവര്ത്തിക്കുന്നവര് ഈ വാരം കരാറുകളില് ഏര്പ്പെടുന്നതിന് മുമ്പ് അതിനെപ്പറ്റി കൂടുതലായി അന്വേഷിച്ചറിയണം. ചിലപ്പോള് നല്ലതിനായിരിക്കാം. എങ്കിലും രണ്ടാമതൊന്നുകൂടി ആലോചിക്കുന്നതില് തെറ്റില്ല. ആഴ്ചയിലെ നല്ല ദിവസങ്ങള് 22, 23
|