ഈ വാരം വിശ്രമിക്കാനുള്ളതാണ്. നിങ്ങളുടെ വിശ്രമരഹിതമായ ജോലിത്തിരക്കില്‍ നിന്നും മാറി നിന്ന് ശരീരവും മനസ്സും തണുപ്പിക്കുവാന്‍ ഏതെങ്കിലും വിനോദ കേന്ദ്രത്തിലേക്ക് യാത്ര പോകുന്നത് നന്നായിരിക്കും. തൊഴിലന്വേഷകര്‍ക്ക് വാരം അനുകൂലമായിരിക്കില്ല. അവരുടെ തൊഴിലിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് വിപരീത ഫലമായിരിക്കും ലഭിക്കുക. നിരാശപ്പെടേണ്ട ആവശ്യമില്ല. വരും വാരങ്ങള്‍ നിങ്ങളുടേതായിരിക്കും. എഞ്ചിനീയറിങ്ങ്, ടെക്‌നിക്കല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം അനുകൂലമല്ല. ആത്മവിശ്വാസം ഇല്ലാത്ത സംരംഭങ്ങളിലൊന്നും ഇടപെടരുത്. ആലോചിക്കാതെ ഒരു തീരുമാനവും എടുക്കരുത്. തല്‍ക്കാലം രംഗത്ത് വരാതെയിരിക്കുന്നതാണ് നല്ലത്. നല്ല സമയത്തിനായി കാത്തിരിക്കുക. അക്കൗണ്ട്‌സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം അനുകൂലമല്ല. ഇപ്പോള്‍ ചെയ്യുന്ന ജോലി ചെയ്തു തീര്‍ക്കാന്‍ കഠിനപ്രയത്‌നം തന്നെ ചെയ്യേണ്ടി വരും. റിയല്‍ എസ്റ്റേറ്റ്, കെട്ടിട നിര്‍മ്മാണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭാഗ്യ ദേവതയുടെ കടാക്ഷം വേണ്ടുവോളം ലഭിക്കുന്ന വാരം. നിങ്ങള്‍ കൈകാര്യം ചെയ്യുന്നതെല്ലാം വിജയിക്കുന്ന വാരങ്ങളാണ് വരാന്‍ പോകുന്നതും. അദ്ധ്യാപകര്‍ക്ക് വളരെ ആവേശകരമായ വാരമായിരിക്കും. കഴിഞ്ഞ രണ്ടു ആഴ്ചകളിലായി വിദ്യാര്‍ത്ഥികളെ പ്രത്യേകം പരിശീലിപ്പിച്ചതിന് ശരിക്കും പ്രയോജനമുണ്ടായി. അവര്‍ വളരെ നന്നായി പരിപാടികളില്‍ പങ്കെടുക്കുകയും അഭിമാനകരമായ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതില്‍ അംഗീകാരവും പ്രശംസയും ലഭിക്കും. ഈ വാരം ധനവരവ് നന്നായിരിക്കും. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നടക്കും. നല്ല രീതിയില്‍ നിക്ഷേപങ്ങള്‍ നടത്താം. സമ്പാദ്യങ്ങള്‍ക്ക് പുതിയ രീതികള്‍ കണ്ടുപിടിക്കുക. ആഴ്ചയിലെ നല്ല ദിവസങ്ങള്‍ 16, 20
|